നിന്നിലലിയാൻ: ഭാഗം 66

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറുവിനെന്തോ വലിയ മൂട് ഒന്നും ഉണ്ടായിരുന്നില്ല..... കുറച്ചു കഴിഞ്ഞപ്പോഴേക്കും ദേവുവും ബാക്കി ഉള്ളവരൊക്കെ കളിക്കാൻ ഇറങ്ങി..... എല്ലാവരും നിർബന്ധിച്ചപ്പോൾ കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞു...... ദേവുവിന്റെ ശ്രദ്ധ കളിയിൽ ആണെന്ന് കണ്ടതും പാറു ഫോൺ എടുത്ത് വാട്സ്ആപ്പ് തുറന്നു... അല്ലേൽ ദേവു കളിയാക്കി കൊല്ലും.... തെണ്ടി കാലൻ ഈ സമയത്തും ഓൺലൈനിൽ ആണ്.... ദുഷ്‍ടൻ.... ഒന്ന് msg അയച്ചാൽ എന്താ.... വീട്ടിൽ എത്തിയോ? പാറു അങ്ങോട്ട് msg അയച്ചു.... ഓൺ the വേ ആണ് ☺️ റിപ്ലൈ വന്നു..... ഓ.... ശെരി എന്നാൽ... എന്ന് പറഞ്ഞു പാറു നെറ്റ് off ആക്കി ഫോൺ ബാഗിൽ ഇട്ടു... ഞാൻ പോന്നതിനു സന്തോഷം ആണെന്ന് തോന്നുന്നു... നാളെ ബാംഗ്ലൂർക്ക് പോവല്ലേ.... ഞാൻ ആരായി...... അല്ല ഞാൻ എന്തിനാ കാലനേയും ഓർത്തു ഇരിക്കുന്നെ..... പാറു ഓരോന്ന് പിറുപിറുത്തിരുന്നു..... അപ്പോഴേക്കും അവളുടെ അടുത്ത് ആരോ വന്നിരുന്നു.... ദേവു ആവുമെന്ന് കരുതി പാറു മൈൻഡ് ചെയ്യാതെ ഇരുന്നു.... ജാൻകി...... എവിടെയോ കേട്ട് പരിചയമുള്ള എപ്പരാച്ചി സൗണ്ട്.....

പാറു മനസ്സിൽ ആലോചിച്ചു നോക്കിയപ്പോൾ അടുത്തുണ്ട് ഫാനേട്ടൻ.... ഓഹ് ഇനി ഇയാൾക്കിത് എന്തിന്റെ കേടാണ് (ആത്മ) പാറു ബാസന്തിടെ ചിരി അങ്ങ് പാസാക്കി... താൻ എന്താ കളിക്കാൻ വരാത്തെ.. ഒലിപ്പിച്ചു കൊണ്ട് ഫാനേട്ടൻ ചോദിച്ചു... ഇയാളെ ഞാൻ.... (വെറും ആത്മ ) ഞാൻ ഇറങ്ങാൻ നേരത്താ ഫുഡ്‌ കഴിച്ചത്.. അപ്പൊ അത് ദഹിച്ചോട്ടെ എന്ന് കരുതി... പല്ല് കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ആഹ്... തന്റെ ഡാൻസ് എനിക്കൊരുപാട് ഇഷ്ടാ..അതാ പറഞ്ഞത്.... ഇയാൾ നിർത്തുന്ന ഉദ്ദേശം ഒന്നൂല്ല്യേ.... (ആത്മ) ഓ അതിനെന്താ ഇപ്പോൾ ഫാനേട്ടൻ ചെല്ല് എനിക്ക് തല വേദനിക്കുന്നു... തലയിൽ കൈ വച്ചു കൊണ്ട് പാറു പറഞ്ഞു... അയ്യോ.. വിക്സ് വേണോ.... എന്റെ കയ്യിൽ ഉണ്ട്.. ഞാൻ തേച്ചോളാം... ഇപ്പോൾ തന്നെ തേച്ചോ മറക്കണ്ട..... ഫാനേട്ടൻ വിടുന്ന ലക്ഷണം ഇല്ലാ.... തേക്കാതെ പോവില്ല എന്ന് കണ്ടതും പാറു കുറച്ചു വിക്സ് എടുത്ത് നെറ്റിയിൽ തേച്ചു... എന്നിട്ട് മിണ്ടാതെ വിന്ഡോയിൽ ചാരി കിടന്നു.... കുറച്ച് നേരം കഴിഞ്ഞു ഇടം കണ്ണിട്ട് നോക്കിയപ്പോൾ ഫാനേട്ടൻ പോയിരുന്നു... അമ്മേ നീറിയിട്ട് വയ്യ.... ഓഹ്... പാറു വേഗം എണീറ്റിരുന്ന് നെറ്റിയിലെ വിക്സ് എല്ലാം തുടച്ചു കളഞ്ഞു...... ഇല്ലാത്ത തലവേദന ഉണ്ടാക്കുമ്പോൾ ആലോചിക്കണം..... ദേവു അടുത്തിരുന്നു കൊണ്ട് പറഞ്ഞു....

അത് പിന്നെ ഞാൻ അവനെ ഒഴിവാക്കാൻ വേണ്ടി അല്ലെ... പാറു ദേവുവിന് ഓപ്പോസിറ്റ് ആയി ചെരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു... എന്നാ നീ വാ നമുക്ക് കളിക്കാം... പാട്ടിനനുസരിച്ചു കൈ കൊണ്ട് കലാശം കാട്ടി കൊണ്ട് ദേവു പറഞ്ഞു.... മ്മ്മ്.. ഇളക്കം മനസിലായി.. വന്തേട്ടൻ ഉണ്ട്.. മ്മ്... നടക്ക്........ പാറു ചിരിച്ചു കൊണ്ട് കളിക്കാൻ ഇറങ്ങി.... പിന്നെ പറയണ്ടല്ലോ കളിക്കാൻ ഉഷാറുള്ള ഒരാളെ കിട്ടിയാൽ പിന്നെ അവിടെ ഭൂകമ്പം ഉണ്ടായാലും അവര് നിർത്തില്ല..... ഇഷ്ടമില്ലാത്ത പാട്ട് വരുമ്പോൾ കൂക്കി കൊണ്ടും ഇഷ്ടമുള്ളത് വരുമ്പോൾ ആർത്തുല്ലസിച്ചും സമയം അങ്ങനെ പോയി കൊണ്ടിരുന്നു..... എല്ലാവർക്കും ദാഹം വന്നു തുടങ്ങിയപ്പോൾ മുന്നിൽ നിൽക്കുന്ന പാറുവിനെ വെള്ളം വാങ്ങാൻ വേണ്ടി വിട്ടു (ഡ്രൈവർ ചേട്ടനും ക്ലീനർ ചേട്ടനും ഇരിക്കുന്നിടത്താണല്ലോ പൊതുവെ വെള്ളം വെക്കാറ് ) ചേട്ടാ വെള്ളം തരുമോ... തിരിഞ്ഞിരിക്കുന്ന ചേട്ടനെ തോണ്ടി വിളിച്ചു കൊണ്ട് പാറു പറഞ്ഞു.... വെള്ളം വാങ്ങി തിരിഞ്ഞ പാറു ഒന്നൂടി തിരിഞ്ഞു ആളെ നോക്കി..... കാലൻ 😤😤😤😤.....

പാറുവിനു ദേഷ്യം ആണോ സങ്കടം ആണോ അതോ ഇനി വേറെ വല്ലതും ആണോ എന്നറിയാത്ത അവസ്ഥ.... വരുൺ ആണേൽ അവളുടെ മുഖഭാവം കണ്ട് ചിരി കടിച്ചു പിടിച്ചു നിൽക്കുന്നു.... പാറു വിശ്വാസം വരാതെ ഒന്നൂടി കണ്ണ് തിരുമ്മി നോക്കി.... അതെ കാലൻ തന്നെ..... ഒട്ടും പ്രേതീക്ഷിച്ചില്ല ലെ.... പാറു നിൽക്കുന്ന സൈഡിലേക്ക് തിരിഞ്ഞിരുന്നു കൊണ്ട് വരുൺ ചോദിച്ചു... പാറു ആണേൽ വരുണിനെ കണ്ട എക്സ്സൈറ്റ്മെന്റിൽ മിണ്ടാൻ പോലും വയ്യാതെ നിൽക്കുവാണ്..... ഞങ്ങൾ നിന്നെ കുറച്ചു മുന്നേ പ്രേതീക്ഷിച്ചു.... അപ്പുറത്തെ സീറ്റിൽ ഇരിക്കുന്ന വിക്രമൻ സാർ ചിരിച്ചു കൊണ്ട് പാറുവിനോട് പറഞ്ഞു... എടൊ തുപ്പൽ കുറുക്കി... താനും എന്നേ... (ആത്മ) അതെയതെ.. എത്ര നേരായി ഞാൻ ഇവിടെ കുത്തി ഇരിക്കുന്നു... താടിക്കും കൈ കൊടുത്ത് കൊണ്ട് വരുൺ പറഞ്ഞു.... പാറു ഒന്നും മിണ്ടാതെ വാങ്ങിയ കുപ്പിയും നിലത്തിട്ട് പോയി..... അമ്മൂമ്മഡെ ഓൺ തെ വേ..... പാറു പിറുപിറുത്തു കൊണ്ട് സീറ്റിൽ പോയിരുന്നു... ജാനി വെള്ളം എവിടെ... കയ്യിൽ ഒന്നും ഇല്ലാതെ വന്നിരിക്കുന്ന പാറുവിനെ നോക്കി കൊണ്ട് ദേവു ചോദിച്ചു... എന്റെ കയ്യിൽ ആണോ വെള്ളം.. അവിടെ പോയി ചോദിക്ക്.... എന്ന് പറഞ്ഞു പാറു പുറത്തും നോക്കി ഇരുന്നു...

ഈ പെണ്ണിന് ഇതെന്ത് പറ്റി എന്ന അവസ്ഥയിൽ ദേവു വെള്ളം വാങ്ങാൻ പോയി.... താനൊരു ചെറ്റ ആണ് കാലാ... 😡 മൈൻഡ് ഒന്ന് റിലാക്സ് ആയപ്പോൾ വാട്സാപ്പിൽ കാലനു msg അയച്ചു... പുള്ളിക്കാരി കലിപ്പിലാ.... മെസ്സേജ് വായിച്ചിട്ട് വരുൺ വിക്രമൻ സാറിനോട് പറഞ്ഞു.... അമ്മോ.. ഇതെന്റെ ഐഡിയ ആണെന്ന് പറയല്ലേ.... ആ കൊച്ചെന്നെ വെറുതെ വിടില്ല.. വിക്രമൻ സാർ ആശങ്കയോടെ പറഞ്ഞു.... ഞാൻ കുടുങ്ങിയാൽ സാറിനെയും കുടുക്കും... പിള്ളേരോട് മൊത്തം ഞാൻ വരുന്നില്ല എന്നാ പറഞ്ഞിരുന്നേ... ഫോൺ പോക്കറ്റിൽ ഇട്ട് വരുൺ സീറ്റിൽ നിന്ന് എണീറ്റു.... ഞാൻ ഒരു സർപ്രൈസ് അല്ലെ ഉദ്ദേശിച്ചൊള്ളു... വിക്രമൻ സാർ കൈ മലർത്തി.... നമ്മളൊക്കെ ഒരേ ബസിലെ യാത്രക്കാർ അല്ലെ സാറേ.... ചിരിച്ചു കൊണ്ട് വരുൺ മുന്നിലേക്ക് നടന്നു... ഒരുവിധം എല്ലാവരും കളി നിർത്തിയിരുന്നു... വരുണിനെ കണ്ടതും എല്ലാവരും ഞെട്ടിയിരുന്നു..... ആരും പൊങ്കാല ഇടാൻ വരരുത്... ഞാൻ വരില്ല എന്ന് പറഞ്ഞത് എന്റെ മക്കൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാ... വരുൺ ചിരിച്ചു കൈ കൂപ്പി കൊണ്ട് പറഞ്ഞു... ടട്ടടട്ട ട്ടട്ടട്ടെ ഹിയ്യാ ഹുവ്വ വരുൺ സാറ് .... 💃💃 ടട്ടടട്ട ട്ടട്ടട്ടെ ഹിയ്യാ ഹുവ്വ വരുൺ സാറ് .... 💃💃 കുട്ടികൾ ആർത്തു വിളിക്കാൻ തുടങ്ങി.....

നീ എപ്പോഴാ ഞങ്ങളെ ഒക്കെ പെറ്റത്.... ചിരിച്ചു കൊണ്ട് ദേവു ചോദിച്ചു... ന്ത്.....??????... വരുണിന്റെ സംസാരം ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്ന പാറു ദേവു ചോദിച്ചത് മനസിലാവാതെ ചോദിച്ചു..... അല്ല സാർ പറഞ്ഞു സാറിന്റെ മക്കൾ എന്ന്... നീ എപ്പോഴാ ഞങ്ങളെ ഒക്കെ പ്രേസവിച്ചത് എന്ന് ചോദിച്ചതാ.... ദേവു തമാശയോടെ ചോദിച്ചു.... പ്രേസേവിക്കുക മാത്രല്ല നിന്റെ വന്തേട്ടനെ സിസേറിയൻ വഴിയാ പുറത്തേക്കെടുത്തെ... മിണ്ടാതെ ഇരുന്നാൽ നിനക്ക് കൊള്ളാം... പാറു കുറച്ച് ദേഷ്യത്തോടെ ചോദിച്ചു... കാലനോടുള്ള ദേഷ്യം നീ എന്തിനാ എന്നോട് തീർക്കുന്നെ.... എന്നും പറഞ്ഞു ദേവു തിരിഞ്ഞിരുന്നു..... ഞാൻ ദേഷ്യം ഒന്നും കാണിച്ചില്ല..... എന്ന് പറഞ്ഞു പാറുവും തിരിഞ്ഞിരുന്നു.... ഞാൻ ഇനി കുറച്ച് നേരം വിന്ഡോ സീറ്റിൽ ഇരിക്കട്ടെ... കുറച്ച് കഴിഞ്ഞപ്പോൾ ദേവു പാറുവിനെ തോണ്ടി കൊണ്ട് ചോദിച്ചു... ആ ഇരിക്ക്..... പാറു എണീറ്റ് തറ്റത്തു ഇരുന്നു...... കുറച്ച് കഴിഞ്ഞപ്പോൾ കാലൻ ഉണ്ട് വരുന്നു... പാറു മൈൻഡ് ചെയ്യാനൊന്നും നിന്നില്ല... പാറുവിന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് അവളുടെ ക്ലാസ്സിലെ പയ്യന്മാർ ആണ്... ഒരു സീറ്റ് ഒഴിവുള്ളത് കൊണ്ട് വരുൺ അവിടെ ഇരുന്നു... അത് കണ്ടതും പാറു മുഖം തിരിച്ചു ദേവുവിന്റെ സൈഡിലേക്ക് നോക്കി ഇരുന്നു...

ഇത്‌ കണ്ട് ദേവു പൂര ചിരിയാണ്.... ന്തിനാടി ഇളിക്കുന്നെ.... പാറു കലിപ്പ് മോഡ് ഓൺ ആക്കി..... സാറിന്റെ ഇനിയുള്ള അവസ്ഥ ആലോചിച്ചു ചിരിച്ചതാ.... ഓഹ് എന്തൊക്കെ ആയിരുന്നു.. മിസ്സ് ചെയ്യും 5 ദിവസം ഓർക്കാൻ ഉമ്മ, i w u വിന്റെ അർത്ഥം കണ്ടു പിടിക്കുന്നു... ഓരോ സ്ഥലത്ത് എത്തുമ്പോൾ വിളിച്ചു പറയണം അല്ലേൽ മെസ്സേജ് അയക്കണം, ബാംഗ്ലൂർക്ക് ബിസിനസ്‌ മീറ്റിംഗ് ആണ്,,,...... ഇന്റെ പ്രേതീക്ഷകൾ എല്ലാം കാറ്റിൽ പറത്തി ഇരിക്കുന്നത് കണ്ടില്ലേ ജാഡ തെണ്ടി.. ഇതിനൊക്കെ ഞാൻ പകരം വീട്ടും നോക്കിക്കോ.... (പാറുവിന്റെ വെറും ആത്മ ) ഇതേ സമയം കോഴിക്കൂട്ടിൽ നോക്കി തന്റെ സ്വന്തം കോഴിയെ നോക്കി വെള്ളം ഇറക്കുകയായിരുന്നു കാലൻ കുറുക്കൻ... കുറച്ചു സമയം മെലഡി സോങ് ഒക്കെ ആയി ബസ് ഓടി..... പമ്പിൽ എത്തിയപ്പോൾ മൂന്ന് ബസും അങ്ങോട്ട് കയറ്റി നിർത്തി.... ടോയ്‌ലെറ്റിൽ പോവാൻ ഉള്ളവരെല്ലാം പോയി.... കൂട്ടത്തിൽ പാറുവും ഉണ്ടായിരുന്നു... പിന്നാലെ ഒലിപ്പിച്ചു കൊണ്ട് വന്തേട്ടനും ഫാനേട്ടനും..... പാറു അവളുടെ കാര്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ ബസിൽ കയറി ഇരുന്നു.... വെറുതെ ഫോൺ എടുത്തു നോക്കിയപ്പോൾ വല്യേട്ടന്റെ മെസ്സേജ്.... "നിനക്കൊരു സർപ്രൈസ് ഉണ്ട് 🙈" ഒടുക്കത്തെ സർപ്രൈസ് ആയിപ്പോയി ഇത്‌..

എല്ലാവർക്കും ഞാൻ കാണിച്ചു തരാം.. പിറുപിറുത്തു കൊണ്ട് പാറു വല്യേട്ടനു വിളിച്ചു... നിങ്ങടെ ഒക്കെ ഒടുക്കത്തെ സർപ്രൈസ്.. എന്റെ വല്യേട്ടാ ഒന്നുല്ലെങ്കിലും ഞാൻ നിങ്ങടെ ക്രൈം പാർട്ണർ അല്ലെ.. എന്നോട് വേണ്ടിയിരുന്നില്ല.... ഇറ് ക്ലൂ എങ്കിലും തന്നിരുന്നേൽ 😪😪😪😪 ഫോൺ എടുത്തതും വല്യേട്ടനെ ഒന്നും പറയാൻ സമ്മതിക്കാതെ പാറു ചാടി കേറി പറഞ്ഞു... മോളെ പാറു ഞങ്ങളും അവിടെ എത്തിയിട്ടല്ലേ അറിയുന്നേ.. ലവൻ ബാംഗ്ലൂർക്ക് എന്നൊക്കെ പറഞ്ഞു നമ്മളെ പറ്റിച്ചില്ലേ... അച്ഛൻ ആണ് മറുപടി കൊടുത്തത്... ലൗഡ് സ്‌പീക്കറിൽ ആണല്ലേ.. അതേതായാലും നന്നായി.. നിങ്ങളോടൊന്നും ഞാൻ കൂട്ടില്ല.... ചതിയന്മാർ..... പാറു സങ്കടത്തോടെ പറഞ്ഞു.... ഞങ്ങൾ പറഞ്ഞില്ലേ പാറു ഞങ്ങളും അവിടെ നിന്നാ അറിഞ്ഞത്... വല്യേട്ടൻ ലാഘവത്തോടെ പറഞ്ഞു.... അറിഞ്ഞ സമയത്ത് എന്നോട് പറയാമായിരുന്നില്ലേ... നിങ്ങൾക്ക് മണാലി സ്പെഷ്യൽ വേണം എന്നല്ലേ പറഞ്ഞത്.. കൊണ്ടു വരില്ല.. ഇവിടുന്ന് കുറച്ചു മഞ്ഞെടുത്തു ഞാൻ വരാം.. തിന്ന് ആസ്വദിക്ക്... ദേഷ്യം വന്നു പാറു എന്തൊക്കെയോ പറഞ്ഞു.. ആയ് ഈ നേരത്ത് അയിന് നിക്കല്ലേ.. മഞ്ഞു ഇപ്പോൾ തത്കാലത്തിനു ഫ്രിഡ്ജിലെ ഐസ് വച്ചു അഡ്ജസ്റ്റ് ചെയ്തോളാം... ഏട്ടന് സ്പെഷ്യൽ കൊണ്ടു വരാൻ മറക്കല്ലേ...

വല്യേട്ടൻ കുറെ നിഷ്‌കു വാക്കുകളിൽ കോരിയിട്ടു... (മുഖത്ത് വരുത്തിയിട്ട് പാറു കാണില്ലല്ലോ) സൗകര്യം ഇല്ലാ.... എന്ന് പറഞ്ഞു പാറു ഫോൺ കട്ട്‌ ആക്കി.... തല മുന്നിലെ സീറ്റിൽ താഴ്ത്തി വച്ചാണ് പാറു അത്രെയും നേരം സംസാരിച്ചത്.... തല പൊക്കി ഫോൺ സീറ്റിൽ വച്ചപ്പോഴുണ്ട് അപ്പുറത്തെ സീറ്റിൽ രണ്ട് കാലുകൾ... നോക്കിയപ്പോൾ ദേ കാലൻ... പാറു ഒന്ന് അവന്റെ മുഖത്തേക്ക് നോക്കി... കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.... പറഞ്ഞത് മൊത്തം കേട്ടിട്ടുണ്ട്...ആ മുഖം കണ്ടാൽ അറിയാം.. (പാറുവിന്റെ ആത്മ ) പാറു ഒന്നും മിണ്ടാതെ ഇരുന്നു.. വരുൺ പാറുവിന്റെ അടുത്തേക്ക് ഇരിക്കാൻ വന്നതും പാറു തറ്റത്തേക്ക് നീങ്ങി ഇരുന്ന് സ്ഥലം കൊടുത്തില്ല.... എന്റെ പാറു നിനക്കെന്തിനാ ഇത്രേ ദേഷ്യം.... ഞാൻ ഒരു സർപ്രൈസ് തരാൻ വേണ്ടിയല്ലെ.. പാറുവിന്റെ പ്രവർത്തി കണ്ട് ഇരുന്നിടത്തു തന്നെ ഇരുന്ന് കൊണ്ട് വരുൺ പറഞ്ഞു... ആർക്ക് ദേഷ്യം... നല്ല സർപ്രൈസ്.. ഇനി ഞാൻ ഞെട്ടണോ.... ഹായ് കാലൻ.... കവിളിൽ രണ്ട് കയ്യും വച്ചു ഉണ്ടക്കണ്ണ് വികസിപ്പിച്ചു വായ തുറന്നു പിടിച്ചു കൊണ്ട് പാറു പറഞ്ഞു.... അത് കണ്ട് വരുൺ ചിരിക്കുകയെ ചെയ്തുള്ളു... എടി അവരൊന്നും അറിഞ്ഞിട്ടില്ല.. ഞാൻ ബസിൽ കയറുമ്പോഴാ അവർ അറിയുന്നേ.. പിന്നെ നീ അവരോട് ദേഷ്യപ്പെട്ടിട്ട് ന്തിനാ....

വരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു... കുട്ടി മിണ്ടുന്നില്ല.... കുറച്ചു നേരത്തേക്ക് അവരുടെ ഇടയിൽ മൗനം തന്നെ ആയിരുന്നു.... ഞാൻ ചെറ്റ ആണല്ലേ... മൗനത്തിനു വിരാമം ഇട്ട് കൊണ്ട് വരുൺ ചോദിച്ചു... ചേറ്റയല്ല.. ചെറ്റയുടെ ചെറ്റയാ... വിരട്ടിപ്പറ ചെറ്റ..... പാറു പിറുപിറുത്തു.... ന്തേലും പറയാനുണ്ടേൽ മുഖത്തു നോക്കി പറ.. അല്ലാതെ പിറുപിറുത്താൽ ഒന്നും എനിക്ക് മനസിലാവില്ല...... പാറു മിണ്ടിയില്ല.... 🤐🤐🤐🤐🤐 ഡീ..... പാറുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വരുൺ വിളിച്ചു.... മര്യാദക്ക് കയ്യിൽ നിന്ന് വിട്ടോ... ഇന്റെ സ്വഭാവം നിങ്ങൾക്കറിയില്ല..... വരുണിന്റെ കൈ തട്ടി മാറ്റി കൊണ്ട് പാറു പറഞ്ഞു.... ഇനി വേറേതാ സ്വഭാവം.... ഇത്‌ തന്നെ സഹിക്കാൻ വയ്യ... വരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.... സഹിക്കാൻ വയ്യെങ്കിൽ ഒഴിവാക്കിയേക്ക്.... നിറഞ്ഞ കണ്ണുകളോടെ പാറു പറഞ്ഞു.... ഡീ.... നിന്റെ ചില സമയത്തെ സംസാരം ഉണ്ടല്ലോ.. നിന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല്യ... വരുൺ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു..... ജാൻകീ..... അപ്പോഴേക്കും ഫാനേട്ടൻ വിളിച്ചു കൊണ്ട് ബസിലേക്ക് കയറി.. അത് കണ്ടതും വരുൺ കുറച്ചു മുന്നോട്ട് നിന്ന് കൊണ്ട് മേലെ വച്ചിരുന്ന ബാഗിൽ എന്തൊക്കെയോ തിരയുന്ന പോലെ കാണിച്ചു...

കരഞ്ഞത് കാണാതിരിക്കാൻ വേണ്ടി മുന്നിലെ സീറ്റിലേക്ക് മുഖം മറച്ചു വെച്ചു പാറു കിടന്നു... ബസ് കേറി വന്ന ഫാനേട്ടൻ കാണുന്നത് വരുണിനെ.... എന്താ ഹർഷൻ.. താൻ ആരെയാ തിരയുന്നെ.. ഒന്നും അറിയാത്ത പോലെ വരുൺ ചോദിച്ചു.. അല്ല സാർ.. സാറിന്റെ ക്ലാസ്സിലെ കുട്ടി ഇല്ലേ ജാൻകി അവളെ വിളിക്കാൻ അവളുടെ ഫ്രണ്ട് പറഞ്ഞു.... അപ്പോൾ വായിൽ കിട്ടിയ നുണ വച്ചു ഫാനേട്ടൻ പറഞ്ഞൊപ്പിച്ചു.... ജാൻകിയോ... എല്ലാവരും പുറത്തല്ലേ.... ഒന്നും അറിയാത്ത പോലെ വരുൺ പറഞ്ഞു... അല്ല സാർ അവൾ ഇവിടെ ഉണ്ട്... എന്ന് പറഞ്ഞു ഫാനേട്ടൻ അവളിരിക്കുന്ന സീറ്റിന്റെ അടുത്തേക്ക് ചെന്നു.... അപ്പോഴേക്കും പാറു മുഖം ഒക്കെ തുടച്ചു അതെ കിടപ്പ് കിടന്നു.... ജാൻകി... നിന്നോട് ദേവ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു... പാറുവിനെ തട്ടി വിളിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു.... പാറു ഒന്നും മിണ്ടാതെ എണീറ്റ് അവന്റെ പിന്നാലെ നടന്നു... വരുണിനെ നോക്കാതെ മുന്നോട്ട് നടന്നതും വരുൺ അവളുടെ കയ്യിൽ പിടുത്തം ഇട്ടു... അത് മുൻകൂട്ടി മനസ്സിൽ കണ്ട പാറു വരുണിന്റെ കയ്യിൽ അമർത്തി കടിച്ചു കൊണ്ട് പുറത്തേക്ക് പോയി.... പട്ടിക്കുട്ടി..... ചുണ്ടിലെ പുഞ്ചിരി മായാതെ വരുൺ പാറുവിനെ നോക്കി പറഞ്ഞു.... *******💕 വരുൺ 2 മിനിറ്റ് കൂടി ബസിൽ നിന്നിട്ടാണ് പുറത്തേക്ക് വന്നത്.. ആർക്കും സംശയം തോന്നരുതല്ലോ.....

ബസിൽ നിന്നിറങ്ങിയപ്പോൾ തന്നെ വരുൺ കണ്ടത് പാറു വിക്രമൻ സാറിനോട് കാര്യം ആയി സംസാരിക്കുന്നതാ.... പണി പാളിയോ.. അങ്ങേരെന്തെലും പറഞ്ഞു കാണുമോ.... എല്ലാം കൂടി ഓർത്തപ്പോൾ വരുണിന്റെ കാലുകൾ അവരുടെ അടുത്തേക്ക് ചലിച്ചു... ആ വരുണേ.. ജാൻകിക്ക് തല വേദനിക്കുന്നുണ്ടെന്ന്.... ഇവിടെ അടുത്തെവിടെലും ഹോട്ടൽ വല്ലതും ഉണ്ടോ ആവോ... ചൂട് ചായ കുടിച്ചാൽ മാറിക്കോളും.. നടന്നു അവരുടെ അടുത്തെത്തിയ വരുണിനോടായി വിക്രമൻ സാർ പറഞ്ഞു.... ഇയാൾക്ക് വാങ്ങി തരാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ.. സാർ എന്തിനാ വരുൺ സാറിനോട് എല്ലാം പറയുന്നേ... പാറുവിന്റെ ചെവിയിൽ ആയി ദേവു ചോദിച്ചു... അങ്ങേർക്ക് അറിയാമെടി കാലൻ എന്റെ കെട്ട്യോൻ ആണെന്ന്... പാറു ദേവുവിന് കേൾക്കാൻ വിധത്തിൽ പറഞ്ഞു.... എപ്പോ അറിഞ്ഞു.... ദേവു കേട്ട എക്സൈറ്റ്മെന്റിൽ പറഞ്ഞത് കുറച്ചു ഉച്ചത്തിലായി.... വരുണും വിക്രമൻ സാറും ദേവുവിനെ നോക്കിയപ്പോൾ ദേവു ഒരു വളിഞ്ഞ ചിരി പാസാക്കി... പാറു വാ... അവിടെ വല്ല കടയും തുറന്നിട്ടുണ്ടോ എന്ന് നോക്കാം..... പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... അതെ സ്പോട്ടിൽ പാറു വരുണിന്റെ കൈ വിടുവിച്ചു.... പിണക്കത്തിലാ.....

വരുണിനെ നോക്കി ചിരിക്കുന്ന വിക്രമൻ സാറിനെ നോക്കി കൊണ്ട് വരുൺ പറഞ്ഞു... ചായ വാങ്ങി കൊടുത്ത് പിണക്കം മാറ്റ്.... വരുണിനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് വിക്രമൻ സാർ പറഞ്ഞു.... നീയും വായോ.... ദേവുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.. വേണ്ടായേ.. ഞാൻ ഇവിടെ ഇരുന്നോളാം... നീയും നിന്റെ കാലനും പോയിട്ട് വാ.. പാറുവിനെ ഉന്തി കൊണ്ട് ദേവു പറഞ്ഞു.... വേഗം വാ പാറു.. ഇവിടെ നിന്നാൽ പോര.. നമുക്ക് പോണ്ടേ... പാറുവിനെ ഒന്നൂടി വിളിച്ചു കൊണ്ട് വരുൺ മുന്നിൽ നടന്നു.... പിന്നാലെ പാറുവും.... നീയാ മുടിയൊക്കെ ഒന്ന് നേരെ കെട്ടിക്കേ... പാറിപ്പറന്നു കിടക്കുന്ന പാറുവിന്റെ മുടി കാണിച്ചു കൊണ്ട് വരുൺ പറഞ്ഞു...... പാറു വരുൺ പറഞ്ഞതൊന്നും മൈൻഡ് ചെയ്തില്ല... ആർക്ക് പോയി.... അണ്ണാച്ചികളെ പോലെ ഉണ്ട് മുടിയൊക്കെ പാറിയിട്ട്... വരുൺ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു.. അത് കേട്ടതും പാറു ഒന്ന് അയഞ്ഞു.. ടിപ് ടോപ് ഊരി വായിൽ കടിച്ചു പിടിച്ചു മുടിയെല്ലാം കൈ കൊണ്ട് മാടി ഒതുക്കി എല്ലാം വാരി ഒന്നൂടി കെട്ടി വച്ചു ടിപ് ടോപ് കുത്തി.... അപ്പൊ പറയേണ്ട രീതിക്ക് പറഞ്ഞാൽ അനുസരിക്കും... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു... അടുത്തുള്ള കടയിൽ കയറി ചൂടുള്ള ചായ കുടിച്ചപ്പോഴേക്കും പാറു ഉഷാറായി.... തിരിച്ചു പമ്പിൽ പോയി... അവർ കേറിയതും ബസ് ഹോൺ അടിച്ചു മുന്നോട്ട് പോയി.... പിന്നെയും പാട്ടും ഡാൻസും ഒക്കെ ആയി മുന്നോട്ട് പോയി...

പാറു വരുണിനെ ചൂടാക്കാൻ വേണ്ടി ഫാനേട്ടന്റെ ഒപ്പം ഇരുന്ന് ഡാൻസ് കളിക്കാൻ തുടങ്ങി... കൊള്ളുന്നുണ്ട് കൊള്ളുന്നുണ്ട്.... വരുണിനു നന്നായിട്ട് കൊള്ളുന്നുണ്ട്.... കുറച്ചു നേരം വരുൺ മിണ്ടാതെ ഇരുന്നു... പിന്നെ പിന്നെ പാറുവിനെ നോക്കി കയ്യും കലാശവും കാണിക്കാൻ തുടങ്ങി... ഇപ്പോൾ കണ്ടില്ലേ അവൾക്ക് തല വേദനയും ഇല്ലാ തേങ്ങയും ഇല്ലാ..... ഇങ്ങനെ പോയാൽ നി കൊ ഞാ ചാ ആവും (വരുണിന്റെ ആത്മ)..... പ്രാന്ത് പിടിച്ചപ്പോൾ പെൺകുട്ടികളുടെ രോമാഞ്ചിഫിക്കേഷൻ ആയ വരുൺ സാർ കളത്തിലിറങ്ങി കളിക്കാൻ തുടങ്ങി... അല്ല പിന്നെ എന്നോടാ കളി.... പാറു പിന്നെ അങ്ങോട്ട് മൈൻഡ് ചെയ്യാനേ പോയില്ല... ഇതൊന്നും ഇന്നേ ബാധിക്കുന്ന പ്രശ്നം അല്ല ആ രീതിയിൽ ആയിരുന്നു പാറു... നേരം ഒരുപാട് ആയപ്പോൾ പാട്ട് എല്ലാം off ആക്കി..... അപ്പോഴാണ് ഫാനേട്ടന്റെ ഗാനമേള അതും നമ്മടെ കാലന്റെ പാറുക്കുട്ടിയെ നോക്കി..... വള വാങ്ങി തരാം പെണ്ണെ ഞാൻ നിന്നെ കെട്ടട്ടെ..... 😁😁 സാരി വാങ്ങി തരാം പെണ്ണെ ഞാൻ നിന്നെ കെട്ടട്ടേ..... 😁😁 മിക്കവാറും വരുൺ നിന്നെ കേട്ട് കെട്ടിക്കും (ലെ നിലാവ് )....... തുള്ളി തുള്ളി പാടി കളിക്കുന്ന ഹർഷനെ കണ്ടപ്പോൾ വരുണിനു ഒട്ടും സഹിച്ചില്ല.. വച്ചു കൊടുത്തു കാൽ.... ദേ കിടക്കുന്നു തുള്ളി തുള്ളി പാടിയവൻ നിലത്തു....

ഇതിനെയാണ് കെട്ട്യോൻ ആട്ടം കെട്ട്യോൻ ആട്ടം എന്ന് പറയുന്നത്..... വള്ളി കാല് വച്ചത് നല്ല വെടിപ്പായി കുത്തും കോമയും വിടാതെ പാറു കണ്ടു... ന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.... അപ്പുറത്തെ സീറ്റിൽ നിന്ന് ഇപ്പുറത്തെ സീറ്റിലേക്കാണ് ചോദ്യം... ഉണ്ടക്കണ്ണ് ഉണ്ടായിട്ടാടാ കോപ്പേ നോക്കുന്നത്... പാറുവും വിട്ട് കൊടുത്തില്ല... കോപ്പ അല്ലടി... ബക്കറ്റ്...... ബക്കറ്റ് അല്ല ചെമ്പ്...... അങ്ങനെ അങ്ങനെ വീട്ടിൽ ഉള്ള പാത്രങ്ങളുടെ പേരെല്ലാം ആ ബസിനുള്ളിൽ രഹസ്യമായ പരസ്യമായി...... ********💞 പാറു ഉറക്കത്തിലേക്ക് വീണപ്പോഴും വരുൺ അവളുടെ ചുണ്ടിൽ മായാതെ കിടക്കുന്ന ചിരി കണ്ട് ആസ്വദിക്കുവായിരുന്നു.... ഇപ്പോൾ കണ്ടാൽ പറയുമോ നേരത്തെ "പള്ളിവാള് ഭദ്ര വട്ടകം " കളിച്ച പെണ്ണാണ് ഇങ്ങനെ കിടന്നുറങ്ങുന്നതെന്ന്.... ഇങ്ങനെ പോയാൽ ഇവളെ എങ്ങനെ മെരുക്കി എടുക്കാനാ...... വരുൺ ആരോടെന്നില്ലാതെ പിറുപിറുത്തു.... ഉറക്കത്തിൽ പാറുവിന്റെ തല സീറ്റിൽ നിന്ന് വീഴാൻ പോയതും വരുൺ താങ്ങി പിടിച്ചു നേരെ വച്ചു കൊടുത്തു.......

വീട്ടിൽ ബെഡിൽ മൂടി പുതച്ചു ഇവളേം കെട്ടിപ്പിടിച്ചു കിടന്നുറങ്ങേണ്ട ഞാനാ ഇങ്ങനെ പമ്മി പമ്മി ഇവളെ നോക്കുന്നെ.... ഉൻ കൂടവേ കിടക്കണം...... ഉൻ കൂടവേ ഉറങ്ങണം........ ആ ഞാനാ ഈ കോന്തൻമാരുടെ ഇടയിൽ സ്ഥലം ഇല്ലാതെ..... (സംഭവം അപ്പുറത്ത് ഇരിക്കുന്നവന്റെ പുറത്ത് ആണ് അരുവിൽ ഇരിക്കുന്നവന്റെ തല... അപ്പുറത്തെ ചെക്കന്റെ തല വരുണിന്റെ മേലിലും... സത്യം പറഞ്ഞാൽ രണ്ട് ചുമടാണ് വരുൺ താങ്ങുന്നതെന്ന്.... ) ഒരു കെട്ട്യോന്റെ രോദനം...... ഇവിടെ കിടന്നാൽ ഉറക്കം വരില്ല എന്ന് കണ്ടതും വരുൺ എണീറ്റ് ഫ്രണ്ടിൽ പോയിരുന്നു... വിക്രമൻ സാർ തലയൊക്കെ മൂടി നല്ല ഉറക്കത്തിലാ..... ചുറ്റും ഒന്ന് നോക്കിയപ്പോൾ ഫ്രണ്ടിലെ 3 സീറ്റ് ഒഴിവാ..... ബുഹഹഹഹാ.... ഞാൻ സെറ്റ്...... വരുൺ ഒന്ന് ഞെളിഞ്ഞു കിടന്നു 😴😴😴😴😴.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story