നിന്നിലലിയാൻ: ഭാഗം 67

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ ഒരു ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ ടീച്ചേർസ് എല്ലാവരും കൂടി കുട്ടികളെ കുത്തി പൊക്കി എണീപ്പിച്ചു... എത്തിയോ.... കണ്ണും തിരുമ്മി കുട്ടികൾ ചോദിച്ചു... നമ്മൾ ഇടുക്കിയിലേക്കൊന്നും അല്ല പോന്നത് ഇത്രേ പെട്ടെന്ന് എത്താൻ.... ഒരു ഹോട്ടൽ കണ്ടപ്പോൾ നിർത്തി എന്നേ ഉള്ളൂ.... ഇന്ന് ഇനി ഇവിടെ നിന്ന് ഫ്രഷ് ആയി ഫുഡ്‌ കഴിച്ചിട്ടാണ് യാത്ര.... വിക്രമൻ സാർ കുട്ടികളോടായി പറഞ്ഞു... ആ എല്ലാവരും പെട്ടിയും പ്രമാണവും എടുത്ത് പോരെ..... എന്നും പറഞ്ഞു വിക്രമൻ സാർ മുന്നിൽ നടന്നു.... പാറു ആണേൽ കിട്ടിയ ചാൻസ് മുതലാക്കാൻ വേണ്ടി കാലനു കാൾ ചെയ്തു..... ഞങ്ങൾ ഇപ്പോൾ ഫ്രഷ് ആവാൻ വേണ്ടി ഒരു ഹോട്ടലിന്റെ മുന്നിൽ ബസ് നിർത്തിയേക്കുവാ.. ഇവിടെ നിന്ന് ഫുഡ്‌ കഴിച്ചിട്ടേ ഇനി യാത്ര തുടങ്ങു... സ്ഥലം എനിക്ക് വ്യക്തമായി അറിയില്ല... വരുൺ ഇങ്ങോട്ട് പറയുന്നതിന് മുന്നേ പാറു കാര്യങ്ങൾ ഒക്കെ അങ്ങോട്ട് വിവരിച്ചു കൊടുത്തു.... എടി പെണ്ണെ നിനക്ക് ആള് മാറി.... പാറുവിനെ നോക്കിക്കൊണ്ട് വരുൺ ഉറക്കപ്പിച്ചിൽ പറഞ്ഞു.... അല്ലല്ല.. ഞാൻ കാലനു തന്നെയാ വിളിച്ചത്.... ടൂർ പോവുന്ന അന്ന് പറഞ്ഞതല്ലേ വിളിച്ചു എല്ലാ കാര്യവും പറയണമെന്ന്.. മെസ്സേജ് അയച്ചാൽ കണ്ടില്ലെങ്കിലോ എന്ന് വിചാരിച്ചാ ഫോൺ വിളിച്ചേ..

ബാംഗ്ലൂർക്ക് പോവല്ലേ അതോണ്ട്.... പാറു വരുണിനെ നോക്കാതെ തിരിഞ്ഞു നിന്ന് ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.... ആക്കിയതാണല്ലേ.. വെക്കെടി കോപ്പേ... എന്നും പറഞ്ഞു വരുൺ കാൾ കട്ട്‌ ചെയ്തു... ഓഹ് ഇപ്പോൾ ഒരു റിലാക്സെഷൻ ഉണ്ട്... രാവിലെ തന്നെ വരുണിനെ ചൊറിഞ്ഞ സന്തോഷത്തിൽ പാറു നെടുവീർപ്പിട്ടു കൊണ്ട് പറഞ്ഞു..... പിന്നെ വേഗം വല്യേട്ടനോടും വീട്ടുകാരോടും ശിൽപയുടെ വീട്ടിലേക്കും വിളിച്ചു കാര്യങ്ങൾ പറഞ്ഞു..... ഇനി നേരെ ഫ്രഷ് ആവാൻ ഹോട്ടലിലേക്ക്... *******💕 ഇപ്പോൾ സമയം 6:30...ഫ്രഷ് ആയിട്ട് എല്ലാവരും 8 മണിക്ക് ഫുഡ്‌ കഴിക്കാൻ താഴെ എത്തണം.. നോ മോർ എക്സ്ക്യൂസ്‌.... കേട്ടല്ലോ..... എല്ലാവരും ബസിൽ നിന്ന് ഇറങ്ങിയപ്പോൾ വിക്രമൻ സാറിന്റെ ഓർഡർ ആണിത് 🙊🙊 രണ്ട് ആള് വീതം ആണ് റൂം ഡിവിഷൻ ചെയ്തിരിക്കുന്നത്...... ഇത്രേ കൂടുതൽ ഫണ്ട്‌ ഒക്കെ നമുക്കുണ്ടോ ജാനി.. രണ്ടാളു വീതം റൂം ഷെയർ ചെയ്യാൻ... സ്റ്റെയർ കയറുമ്പോൾ ദേവു പാറുവിനോടായി ചോദിച്ചു.... ഉണ്ടാവുമായിരിക്കും.. അതല്ലേ ഇങ്ങനെ.... നമ്മൾ പ്ലസ് 2ൽ പോയപ്പോൾ 15 പേരായിരുന്നില്ലേ.... ഫ്രഷ് ആവാൻ ഒരു തല്ലായിരുന്നു.. ഫസ്റ്റും സെക്കന്റും വിളിച്‌.... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... ആ ഇങ്ങനെ ചിരിച്ചു നിൽക്കുകയെ ഉള്ളൂ.. വേഗം വാ.. ഫ്രഷ് ആവാം....

ദേവു പാറുവിനെയും വലിച്ചു റൂമിൽ കയറി..... ഫസ്റ്റ് ഞാൻ... റൂമിൽ കയറിയതും ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഓ ആയിക്കോട്ടെ... വേഗം കുളിച്ചു ഇറങ്ങിയാൽ മതി..... ദേവു കൈ കൂപ്പി കൊണ്ട് പറഞ്ഞു.... പാറു ഇളിച്ചു കൊടുത്ത് ഡ്രെസ്സും എടുത്ത് ബാത്‌റൂമിൽ കയറി.. എന്ത് കോലം ആടി ഇത്‌.... കുളി കഴിഞ്ഞിറങ്ങി വന്ന പാറു ദേവുവിനെ കണ്ട് അന്തം വിട്ട് ചോദിച്ചു.... ന്താടി എനിക്ക് എണ്ണ തേച്ചു കുളിക്കണം..... അല്ലേൽ ഒരുചാതിയ.... ഇടുപ്പിൽ കൈ കുത്തി കൊണ്ട് ദേവു പറഞ്ഞു... സംഭവം ദേവു എണ്ണയിൽ കുളിച്ച് നിൽക്കുവാ... കയ്യിലും കാലിലും മുഖത്തും എല്ലാം തേച്ചിട്ടുണ്ട്.... പാന്റ് ഒക്കെ മുട്ട് വരെ കയറ്റി മുടിയെല്ലാം നെറുകിൽ കെട്ടിയാണ് നിൽപ്പ്..... എടി ഇങ്ങനെ നിൽക്കാതെ പോയി കുളിക്കേടി... അതെ നിൽപ്പ് നിൽക്കുന്ന ദേവുവിനെ നോക്കി പാറു പറഞ്ഞു... ഇപ്പോൾ ഒന്നും കുളിക്കില്ല.. മിനിമം ഒരു പത്തു മിനിറ്റ് എങ്കിലും ഇത്‌ മേലിൽ പിടിക്കണം.. എന്നിട്ട് തണുത്ത വെള്ളത്തിൽ തേച്ചൊരച്ചൊരു കുളി.... ബലെ ബേഷ്.... കയ്യുയർത്തി കണ്ണടച്ച് കൊണ്ട് ദേവു പറഞ്ഞു...

നീ ഇപ്പോൾ കയറില്ലെങ്കിൽ നോക്കിക്കോ ഞാൻ ഈ വാതിൽ മലർക്കെ തുറന്ന് ഇടും.. അറിയാലോ അപ്പുറത്തെ റൂമിൽ വന്തേട്ടൻ ആണ്.... പിന്നെ നിന്റെ കാര്യം പറയണ്ട... അവരെങ്ങാനും നിന്നെ ഈ കോലത്തിൽ കണ്ടാൽ ചമ്മി നാറി നാറാണ കല്ലായി.. ഓഹ് ഇനി പറയണോ... പാറു ഒന്ന് എറിഞ്ഞു നോക്കി..... പിന്നെ തല പൊക്കി നോക്കിയപ്പോൾ ദേവു പോയിട്ട് ദേവുവിന്റെ ഒരു രോമം പോലും ഇല്ലാ... അവളുടെ ഒരു തേച്ചൊരച്ചു കുളി..... എന്നും പറഞ്ഞു കട്ടിലിൽ നിന്നവർന്നു കിടന്നു... ജാനി എന്റെ ഡ്രസ്സ്‌ ഒന്ന് എടുത്ത് താ.. ഓടുന്ന തിരക്കിൽ മറന്നു.... തല മാത്രം വെളിയിലേക്ക് ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... ഓഹ് ഈ കുരിപ്പ് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല... എന്നും പറഞ്ഞു പാറു ഡ്രസ്സ്‌ എടുത്ത് കൊടുത്ത്..... പിന്നെ രണ്ടാളും 7:30ക്ക് അലാറം സെറ്റ് ചെയ്ത് ഫോൺ കുത്തി വച്ചു ബെഡിലേക്ക് വീണു.... കുളിച്ചു ഉറങ്ങുന്നത് നല്ല നല്ല ശീലങ്ങൾ 🤪🤪ന്നാലും അതൊരു സുഖാട്ടോ 😌😌 ബസിൽ ഇരുന്നുറങ്ങിയ കാരണം ആ ഉറക്കം അങ്ങോട്ട് ശെരിയായില്ലാന്നെ 😌😌.... *******💞 ഇതേ സമയം വന്തേട്ടന്റെയും ഫാനേട്ടന്റെയും റൂമിൽ..... എടാ എന്നാലും അവളെന്താ യെസ് പറയാത്തെ.... വന്തേട്ടൻ ആകെ ശോകാവസ്ഥയിൽ ആണ്... അപ്പൊ ഞാനോ..

കഷ്ടപ്പെട്ട് ഇന്നലെ ഒരവസരം കിട്ടിയതാ... വരുൺ സാർ അത് നശിപ്പിച്ചു..... ഫോണിൽ തോണ്ടി കൊണ്ട് ഫാനേട്ടൻ രോദനം അറിയിച്ചു...... അത് പിന്നെ നിന്നെ പറഞ്ഞാൽ മതി അല്ലോ... ഇതിനൊക്കെ ഒരു ഐഡിയ വേണം.. നീയൊരുമാതിരി ഒലിപ്പിച്ചു കൊണ്ട്.... വന്തേട്ടൻ ഫുൾ ഫോമിലാണ്..... ഞാൻ എപ്പോ ഒലിപ്പിച്ചു? നിന്റെ ഒലിപ്പീരു ആണ് സഹിക്കാൻ പറ്റാതെ... എന്റമ്മോ... എന്നാലും ഇനി നിനക്കൊരു കടമ്പ കൂടി അല്ലെ ഉള്ളൂ.. എനിക്ക് രണ്ടെണ്ണം വിശാലമായി കിടക്കുവാ 😒😒... ഫാനേട്ടൻ ധർമ സങ്കടത്തിൽ ആയി... അതെന്താ നിനക്ക് രണ്ട് കടമ്പ എനിക്കൊന്നും? വനന്തേട്ടന് സംശയം.... നിനക്കിനി ദേവയെ കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ചാൽ മതി.. എനിക്കങ്ങനെ ആണോ ആദ്യം ഞാൻ അവളോട് ഇഷ്ടം ആണെന്ന് പറയണം... എന്നിട്ട് വേണ്ടേ അവളെ കൊണ്ട് എന്നേ ഇഷ്ടമാണെന്ന് പറയിപ്പിക്കാൻ.. ഫാനേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... (ഇപ്പോൾ നടക്കും... കുട്ടി മേപ്പട്ടും നോക്കി ഇരുന്നോ.... ഇത്‌ ഇമ്മിണി പുളിക്കും... ലെ നിലാവ് ) ********💕 അലാറം അടിച്ചതും പാറു ഞെട്ടി എണീറ്റു... ദേവു പിന്നെ കിടക്ക കണ്ടാൽ സ്വന്തം അമ്മയെ വരെ മറക്കും...... കണ്ണാടിക്ക് വേണ്ടി തല്ലു കൂടണ്ട എന്ന് കരുതി പാറു വേഗം എണീറ്റ് മുഖം എല്ലാം ശെരിയാക്കി.. എന്നിട്ട് ദേവുവിനെ കുത്തി പൊക്കി എണീപ്പിച്ചു.....

നീ ഒരുങ്ങി കഴിഞ്ഞിട്ടാണോ എന്നേ വിളിക്കുന്നത്.. ദേവു കണ്ണും തിരുമ്മി ഈർഷ്യയോടെ ചോദിച്ചു... എടി പോർക്കേ... നിന്നേം ഒപ്പം വിളിച്ചാൽ പിന്നെ കണ്ണാടിക്ക് വേണ്ടി തല്ലാവും.. അതുകൊണ്ടല്ലേ ചക്കരെ... ദേവുവിന്റെ താടിയിൽ പിടിച്ചു കുലുക്കി കൊണ്ട് പാറു പറഞ്ഞു.... ദേവു കണ്ണാടി ഏറ്റെടുത്തപ്പോൾ പാറു മുടി വൃത്തി ആക്കാൻ തുടങ്ങി.... അങ്ങനെ ബ്രൂട്ടീഷൻ ഒക്കെ കഴിഞ്ഞു രണ്ടും പുറത്തേക്കിറങ്ങി...... എല്ലാവരും ചുറ്റുപാടും നോക്കി നടക്കുന്ന തിരക്കില... സമയം 7:45 ആയി.... ഓഹ് ഇനിയും ഉണ്ട് 15 മിനിറ്റ്... ഇന്നലെ രാത്രി ഒന്നും കഴിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു.. എനിക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ട്... പാറു വയറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... ഞാൻ ഇന്നലെ ഉച്ചക്ക് മുതൽ പട്ടിണിയാ... അമ്മയോട് വഴക്കിട്ടു... എനിക്ക് അപ്പൊ രണ്ടാനയെ തിന്നാനുള്ള വിശപ്പുണ്ട്... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... ന്തോ ഓർത്ത പോലെ പാറു വേഗം റൂമിലേക്ക് ഓടി ബാഗ് തപ്പി തിരഞ്ഞപ്പോൾ ഇന്നലെ വരുൺ വാങ്ങി കൊടുത്ത ബേക്കറി കവർ കിട്ടി... ഈശ്വരാ ഇപ്പോൾ തിന്നാൻ ഉപകാരമുള്ള വല്ലതും ഉണ്ടാവണേ.... കവർ നെഞ്ചോട് ചേർത്ത് പിടിച്ചു പാറു ഒന്ന് പ്രാർത്ഥിച്ചു..... തുറന്ന് നോക്കിയ പാറുവിന്റെ കണ്ണ് ഒന്ന് വിടർന്നു ഒപ്പം ദേവുവിന്റെയും... ഐവ പച്ച ലെയ്സ് എന്നും പറഞ്ഞു ദേവു ഒന്ന് അടിച്ചു മാറ്റി...

പാറുവും ഒന്ന് വേഗം എടുത്ത് ബാക്കി എല്ലാം ബാഗിൽ വച്ചു .. അല്ലേൽ ബാക്കി ഉണ്ടാവില്ല.. വിശപ്പിന്റെ അസ്കിത ഉള്ള കുട്ടിയാണെ ഒപ്പം ഉള്ളതെയ്.. 🙄🙄😁😁 മണി 8 ആയതും പാറുവും ദേവുവും ചാടി പിടഞ്ഞു താഴോട്ട് ചെന്നു..... ചപ്പാത്തി ഉണ്ട്, നൂൽപ്പുട്ട് ഉണ്ട്, വെള്ളപ്പം ഉണ്ട്, പൂരി ഉണ്ട്, കടലക്കറി ഉണ്ട്, മുട്ട കറി ഉണ്ട്, കുറുമ കറി ഉണ്ട്....... എല്ലാം കൂടി കണ്ടപ്പോൾ രണ്ടാളുടേം വയറ്റിലെ കോഴി കൂവാൻ തുടങ്ങി... കുറച്ചു കുട്ടികൾ ഒക്കെ കഴിക്കാൻ തുടങ്ങി... ക്യു കണ്ടതും കോഴി ഒന്നൂടി അമർത്തി മൂളി.... എടി ഇക്കണ്ട ക്യു ഒക്കെ കഴിയുമ്പോഴേക്കും ബാക്കി വല്ലതും നമുക്ക് ഉണ്ടാവുമോ... പ്ലേറ്റും കയ്യിൽ പിടിച്ചു കൊണ്ട് പാറു ചിണുങ്ങി... ഐഡിയ.. നീ വാ.... നീ കുറച്ച് നിഷ്കു അഭിനയിക്കണേ.. എന്നും പറഞ്ഞു ദേവു പാറുവിനെയും വലിച്ചു കൊണ്ട് മുന്നോട്ട് പോയി.... സീനിയർ ചേട്ടന്മാർ ആണ് മുന്നിൽ നിൽക്കുന്നത്... ചേട്ടാ ചേട്ടാ... ഒന്ന് മാറി തരുമോ.... ഇവളു തല ചുറ്റി നിൽക്കുവാ.. 2 വട്ടം ഛർദിക്കുകയും ചെയ്തു.. വിശപ്പ് അങ്ങനെ സഹിക്കാൻ പറ്റാത്ത കുട്ടി ആണെയ്.. അടുത്തത് ഞങ്ങൾ വാങ്ങിക്കോട്ടേ....

ദേവു അവളെ കൊണ്ട് പറ്റുന്ന ദയനീയ ഭാവം എല്ലാം വരുത്തുന്നുണ്ട്..... നിഷ്കു ഭാവം ഇടാൻ പറഞ്ഞ പാറു ഞെട്ടലിന്റെ സമ്മിശ്ര ഭാവത്തിൽ മുങ്ങി കുളിച്ച് നിൽക്കുവാണ്.... ദേവുവിന്റെ എക്സ്പ്രഷൻ കണ്ടിട്ടോ അതോ ദയനീയ ഭാവം കണ്ടിട്ടോ ആ ചേട്ടൻ മാറി കൊടുത്തു.... ന്താലെ 😬😜..... ഫുഡ്‌ എല്ലാം വാങ്ങി ചെയറിൽ ഇരുന്നപ്പോഴേക്കും പാറു ദേവുവിനെ കഴിക്കാൻ സമ്മതിക്കാതെ കയ്യിൽ പിടിച്ചു... എടി വിടെടി പിശാശ്ശെ... ഫുഡ്‌ മുന്നിൽ കൊണ്ടന്നു വച്ചിട്ട് തിന്നാൻ സമ്മതിക്കരുത് ട്ടോ.. ദേവു രോദനം അറിയിച്ചു.... ആർക്കാഡീ തല ചുറ്റൽ, ഞാൻ 2 വട്ടം ഛർദിച്ചല്ലെ ,,, പോട്ടെ എനിക്ക് വിശപ്പ് സഹിക്കാൻ പറ്റില്ല അല്ലേടി പോർക്കേ.... പാറു ദേവുവിന്റെ കയ്യിൽ നിന്ന് വിടാതെ തകർക്കുവാണ്.... ദേവു ആണേൽ ഫുഡിലും നോക്കി ഇരിക്കുന്നു... യോഗല്യ ദേവു ആ പ്ലേറ്റ് അങ്ങോട്ട് മാറ്റിക്കോ 😆😆🤭🤭..... എടി ഞാൻ ഫുഡ്‌ കിട്ടാൻ വേണ്ടി ഒരു ഐഡിയ.... നിനക്ക് തോന്നിയോ ഈ ഐഡിയ ഇല്ലല്ലോ.. ഞാൻ 4 വട്ടം ഛർദിച്ചു എന്ന് പറയാൻ വന്നതാ.. എന്നിട്ട് 2 ആക്കി.. അതും നിനക്ക് വേണ്ടി...

എന്നേ ഒന്ന് തിന്നാൻ സമ്മതിക്കേടി.... കൈ വിടുവിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ദേവു പറഞ്ഞു... ഇനി ഇമ്മാതിരി പണിക്ക് നിന്നാൽ ഉണ്ടല്ലോ.. എല്ലാവരും വിചാരിച്ചു കാണും ഞാൻ തീറ്റി പണ്ടാരം ആണെന്ന്... ദേവുവിന്റെ കയ്യിലെ പിടി വിട്ട് കൊണ്ട് പാറു പറഞ്ഞു.... അത് പിന്നെ അങ്ങനെ ആണല്ലോ... ദേവു പിറുപിറുത്തു... ന്താ പറഞ്ഞെ..... മനസിലാവാതെ പാറു ചോദിച്ചു.... വേഗം തിന്നോ എന്നിട്ട് വേണം അടുത്ത ട്രിപ്പ്‌ വാങ്ങാൻ എന്ന്.. എന്റമ്മോ... എന്നും പറഞ്ഞു ദേവു കേറ്റാൻ തുടങ്ങി.. ഫൂഡെയ് 😁😁😁😁 ********💞 എല്ലാവരുടെയും കഴിക്കൽ ഒക്കെ കഴിഞ്ഞപ്പോൾ വിക്രമൻ സാറിനൊരു ആഗ്രഹം..... ഫസ്റ്റ് വന്നത് ഇവിടെ അല്ലെ ഇവിടെന്നൊരു ഫോട്ടോ എടുത്തിട്ട് പോവാം 😁😁😁 എല്ലാവരും അതിനോട് യോജിച്ചു.... പിന്നെ നിക്കാൻ വേണ്ടി ഒരു നെട്ടോട്ടം ആയിരുന്നു.. ഫാനേട്ടനും വന്തേട്ടനും പാറുവിന്റെയും ദേവുവിന്റെയും അടുത്ത് കിണഞ്ഞു ശ്രമിച്ചു... എവിടെ 😪😪....നിന്നപ്പോൾ ദേവുവിന്റെ അടുത്ത് ഫാനേട്ടനും പാറുവിന്റെ അടുത്ത് നമ്മുടെ.... ആരാ..... ആരാ?????

കാലേട്ടനും 🙈🙈🤭🤭......പാറു മുങ്ങാൻ നോക്കിയെങ്കിലും നടന്നില്ല.... അങ്ങനെ അവരുടെ ടൂറിന്റെ ഫസ്റ്റ് ഫോട്ടോ ആ ഹോട്ടലിന്റെ മുൻപിൽ നിന്ന്,,,,,,, ക്ലിക്ക്ഡ് 📸📸📸............ അങ്ങനെ യാത്ര തുടങ്ങിയതും പാറു കാൾ ടു കാലൻ...... പറഞ്ഞാൽ കേൾക്കുന്ന കുട്ടിയാണേ..... കാലാ.... മീറ്റിംഗ് തുടങ്ങിയായിരുന്നോ.. ഞങ്ങൾ ഇവിടുന്ന് ഫുഡ്‌ കഴിച്ച് ഇപ്പോൾ ബസിൽ കേറി ഇരുന്നു.. ദേ ഇപ്പോൾ വണ്ടി പോയി കൊണ്ടിരിക്കുവാ.... ഞാൻ അവിടെ എത്തിയാൽ വിളിക്കാവേ... മീറ്റിംഗ് നടക്കട്ടെ.. ബൈ.... 😜😜😜😜😜 ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ പാറു ഫോൺ കട്ട്‌ ചെയ്തു.... അല്ല പിന്നെ ഇന്നൊടാ കാലന്റെ കളി..... (ആത്മ) കുറച്ചു കഴിഞ്ഞപ്പോൾ കാലൻ അപ്പുറത്തെ സീറ്റിൽ വന്നിരുന്നു.... പാറുവോ അങ്ങനെ ഒരാൾ ബസിലെ ഇല്ലാ.. ഉണ്ടെങ്കിൽ തന്നെ അറിയുകയും ഇല്ലാ എന്ന മട്ടിൽ..... പാട്ട് വച്ചപ്പോൾ ഇപ്പോൾ ഫുഡ്‌ കഴിച്ചിട്ടല്ലേ ഉള്ളൂ അത് കൊണ്ട് രണ്ട് ടീം ആയിട്ട് അന്താക്ഷരി കളിക്കാം എന്ന് വിചാരിച്ചു.... അങ്ങനെ ബസിന്റെ അപ്പുറവും ഇപ്പുറവും രണ്ട് ടീം ആക്കി.. കാലന്റെ വേറെ ടീം പാറുവിന്റെ വേറെ ടീം... പാറുവിന്റെ ടീമിൽ ആണ് വിക്രമൻ സാർ 😁😁😁പുള്ളിക്കാരൻ ആണേൽ സംഗീത ബോധം ഉള്ള ആളാ..... ഫസ്റ്റ് മൂപ്പരിൽ നിന്ന് തുടങ്ങി......

"സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യ പുഷ്പവുമായി വന്നു...... " ടൂർ പോവുമ്പോൾ പാടാൻ പറ്റിയ നല്ല പാട്ട്... ദേവു പാറുവിനോടായി പറഞ്ഞു.... അതിനു ഈ പാട്ടിനെന്താടി കുഴപ്പം.. നല്ലതല്ലേ.. (പാറു) ഏയ് എന്ത് കുഴപ്പം.. നല്ലതാ.. ഇതാ പറയുന്നത് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലെന്ന്..... ദേവു മുറുമുറുത്തു.. "ആരും തുറക്കാത്ത പൂമുഖവാതിലിൽ അന്യനെപ്പോലെ ഞാൻ നിന്നു സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യ പുഷ്പവുമായി വന്നു....... " വിക്രമൻ സാർ തകർത്തു പാടുകയാണ്... ഇയാളിത് മണാലി എത്തുന്ന വരെ പാടി കൊണ്ടിരിക്കുവോ.. നിർത്തുന്ന ലക്ഷണം കാണുന്നില്ലല്ലോ.... സീറ്റിൽ നിന്ന് വിക്രമൻ സാറിനെ എത്തിച്ചു നോക്കി കൊണ്ട് ദേവു പറഞ്ഞു.... ആവോ.. ഇതൊരു നടക്ക് പോവില്ല... പാറുവും ദേവുവിന്റെ ഒപ്പം കൂടി..... ഞാൻ നിർത്തി.. ഇനി നിങ്ങൾ പാടിക്കോ.... ചിരിച്ചു കൊണ്ട് വിക്രമൻ സാർ കളിയിൽ നിന്ന് പിന്മാറി..... സധാമാനം........ ആരുടെ ഒക്കെയോ നെടുവീർപ്പ് ഉയർന്നു 🤭🤭 അപ്പൊ അക്ഷരം ഇഷ്ടമുള്ളത് പാടാലോ... അക്ഷരം ഹ........ എതിർ ടീമിനോട് ഏതോ കുട്ടി പറഞ്ഞു.... "ഹം തും ഏക് കമരേ മേം ബന്ദ് ഹോൻ ഔർ ചാബി ഖോ ജായെ " ഏതോ ഒരുത്തൻ കാറിപൊളിച്ചു.....

ഇപ്പോൾ നിനക്ക് ടൂറിനു പറ്റിയ പാട്ട് ആയില്ലേ.. പാറു ദേവുവിനെ നോക്കി ചിരിച്ചു ചോദിച്ചു... ദേവു ഒരു വളിച്ച ചിരി ചിരിച്ചു.... 🤭🤭🤭 അങ്ങനെ അന്താക്ഷരി തുടർന്ന് കൊണ്ടിരുന്നു... ജയിച്ചത് ന്തായാലുo പാറുവിന്റെ ടീം ആയിരുന്നു 🤭🤭🤭 *******💞 ഉച്ചയോടടുത്തപ്പോഴേക്കും അവർ മണാലിയിൽ ലാന്റ് ആയി 💃💃💃....... നല്ല തണുപ്പ് ആയതിനാൽ എല്ലാവരും ജാക്കറ്റ് ഇട്ട് കൊണ്ടാണ് അവിടേക്ക് ഇറങ്ങിയത്.. ആദ്യം തന്നെ പോയത് മ്യൂസിയത്തിലേക്കാണ്.. അവിടെ ഉള്ളതൊക്കെ കണ്ട് പുറത്തേക്ക് വന്നപ്പോഴേക്കും ഓരോരുത്തരുടെ വയറു കരയാൻ തുടങ്ങിയിരുന്നു.. വിശപ്പേയ് 🤭🤭.. പിന്നെ അവിടെ തന്നെ അടുത്തുള്ള ഹോട്ടലിൽ ഫുഡ്‌ കഴിക്കാൻ കയറി... കഷ്ടകാലം എന്ന് പറഞ്ഞാൽ മതിയല്ലോ കാലന്റെ അടുത്താണ് പാറുവും ദേവുവും ഇരുന്നത്... അപ്പോഴേ പാറു കാലനു ഫോൺ വിളിച്ചു.... കാര്യം മനസ്സിലായതും വരുൺ വേഗം ഫോൺ സൈലന്റിൽ ആക്കി...... പാറു വെറുതെ വിടുമോ... അവൾ ഒരു കുറിപ്പ് പോലെ മെസ്സേജ് അയച്ചു... നിനക്ക് എന്തിന്റെ കേടാ പാറു.... ഞാൻ നിന്റെ ഒപ്പം ഉണ്ട്.. പിന്നെ എന്തിനാ ഓരോ സ്ഥലത്ത് എത്തുമ്പോഴും ഫുഡ്‌ കഴിക്കുമ്പോഴുമൊക്കെ ഇങ്ങനെ വിളിക്കണേ ഏഹ്???...

നാലുപുറം നോക്കി കൊണ്ടാണ് വരുൺ ചോദിക്കുന്നത്..... നിങ്ങൾ അല്ലെ അന്ന് കൊട്ടക്ക് മുഖം വീർപ്പിച്ചു എവിടെ എത്തിയാലും പോയാലും ചോറുണ്ടാലും കിടന്നാലും വിളിക്കണം എന്ന് പറഞ്ഞത്.... പാറുവും വിട്ട് കൊടുത്തില്ല..... അതൊക്കെ ശെരി തന്നെയാ.. ഞാൻ നിന്നെ പറ്റിക്കാൻ വേണ്ടി അല്ലെ അങ്ങനെ പറഞ്ഞെ... നീ എന്താ കുട്ടികളുടെ പോലെ.... വരുൺ ചോറ് കുഴച്ചു കൊണ്ട് പറഞ്ഞു.... കുട്ടികളുടെ പോലെ... എ നെ കൊണ്ട് പറയിപ്പിക്കണ്ട... നിങ്ങൾ ഒരൊറ്റ ആൾ തന്നെയാ എല്ലാത്തിനും കാരണം.... എന്നിട്ടിപ്പോ.... ഹും.... പാറു മുഖം തിരിച്ചിരുന്നു.... ദേവു ആണേൽ ഇവരുടെ തല്ലും നോക്കി അന്തം വിട്ട് ഇരിക്കുവാ.... നീ അവനുമായി കൂട്ട് വല്ലാതെ കൂടണ്ട.... ആ ഹർഷനുമായി.... വരുൺ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു... അതെന്താ.... നിങ്ങളെക്കാൾ എത്രെയോ ഭേദം ആണ് അവര്.. പറഞ്ഞു പറ്റിക്കുകയും ഒന്നും ഇല്ലാ... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.... എന്നാ പിന്നെ നീ അവനെ പോയി കെട്ടിപ്പിടിച്ചിരിക്ക്... അല്ല പിന്നെ... എന്നും പറഞ്ഞു ചോറും മതിയാക്കി വരുൺ എഴുന്നേറ്റു പോയി.... ആഹാ.. ഇത്രേ എനിക്കും ആവശ്യം ഉണ്ടായിരുന്നുള്ളൂ..... ചിരിച്ചു കൊണ്ട് വരുൺ പോവുന്നതും നോക്കി കൊണ്ട് പാറു പറഞ്ഞു.... എന്ത്? നീ ഇനി ഹർഷനെ കെട്ടിപ്പിടിച്ചു ഇരിക്കാൻ പോവുവാണോ......

ദേവു ഞെട്ടിക്കൊണ്ട് ചോദിച്ചു.... അതല്ലെടി കോപ്പേ.. ഇങ്ങേരെ ചൊറിഞ്ഞ കാര്യമാ പറയുന്നേ..... ഞാൻ എണീറ്റു.. നീ കഴിച്ച് വാ... എന്നും പറഞ്ഞു പാറു എണീറ്റ് വാഷ് റൂമിൽ പോയി..... കൈ കഴുകി തിരിഞ്ഞ വരുൺ കാണുന്നത് കൈ കെട്ടി തന്നെ തന്നെ നോക്കിനിൽക്കുന്ന പാറുവിനെയാണ്.... അവൻ മൈൻഡ് ചെയ്യാതെ തല തിരിച്ചു.... അപ്പൊ ഞാൻ പറയാം ലെ ഹർഷനോട്? പാറു കൈ കഴുകി കൊണ്ട് ചോദിച്ചു... ന്ത്..... വരുൺ സംശയത്തോടെ ചോദിച്ചു.... എനിക്ക് നിങ്ങളെ കെട്ടിപ്പിടിച്ചിരിക്കാൻ താല്പര്യം ആണെന്ന് 🤭🤭🤭..... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... നീ ചെയ്യുമോടി കോപ്പേ.... എന്നും പറഞ്ഞു പാറുവിന്റെ രണ്ടു കയ്യും പിടിച്ചു വച്ചു വരുൺ അവളെ ചുമരിനോട് ചാരി നിർത്തി.... എന്താ ഈ കാണിക്കുന്നേ.. ഇതൊരു പബ്ലിക് പ്ലേസ് ആണ് വിട്ടേ.... പാറു കുതറി മാറാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... പബ്ലിക് പ്ലേസ് ആണെന്ന് നിനക്ക് ബോധം ഉണ്ട്... ഞാൻ നിന്റെ കെട്ട്യോൻ ആണെന്ന് ബോധം ഉണ്ടോടി.... വരുൺ ദേഷ്യത്തോടെ ചോദിച്ചു..... കെട്ട്യോനല്ലേ പറഞ്ഞത് അങ്ങനെ ഒക്കെ.... പാറുവും ദേഷ്യം വിടാതെ പറഞ്ഞു.... എങ്ങനെ ഒക്കെ.... വരുൺ പാറുവിന്റെ അടുത്തേക്ക് ഒന്നൂടി ചേർന്നു നിന്ന് കൊണ്ട് ചോദിച്ചു... മര്യാദക്ക് മാറി നിന്നോ...

വെറുതെ അടി വാങ്ങാൻ നിൽക്കണ്ട..... വരുണിനെ തള്ളിമാറ്റി കൊണ്ട് പാറു പറഞ്ഞു... കുറെ നേരം ആയിട്ടും വരുണിനെയും പാറുവിനെയും കാണാത്തത് കൊണ്ട് ചെന്നു നോക്കിയപ്പോൾ ദേവു കാണുന്നത് പാറുവിനെ കിസ്സ് ചെയ്യുന്ന വരുണിനെയാണ്..... അതും ലിപ് ലോക്ക് 🙈🙈🙈🙈...... പാറു ആണേൽ തട്ടി മാറ്റുന്നുണ്ട്.... ദേവു ആണേൽ വിളിക്കണോ അതോ വിളിക്കണ്ടേ എന്ന അവസ്ഥയിൽ...... ഉൾബോധം വന്നപ്പോൾ ദേവു തിരിഞ്ഞു നിന്നു... അപ്പോഴാണ് കുറച്ച് ആളുകൾ വാഷ് റൂമിലേക്ക് വരുന്നത് ദേവു ശ്രദ്ധിച്ചത്... ഞാൻ ഇനിയിപ്പോ എന്ത് ചെയ്യും.. ചെകുത്താനും കടലിനും നടുക്കാണല്ലോ ദൈവമേ നീ എന്നേ കൊണ്ടിട്ടത്.... ദേവു ശ്വാസം ആഞ്ഞു വലിച്ചു വിട്ടു... വരുണിനെ വിളിക്കാൻ തന്നെ തീരുമാനിച്ചു... സാർ..... ഡോണ്ടു...... പാറുവിന്റെ ചുണ്ടിൽ നിന്ന് ചുണ്ടെടുത്തു അവളുടെ കഴുത്തിലേക്ക് ലക്ഷ്യം വച്ചു പോവുന്ന വരുണിനെ നോക്കി ദേവു വിളിച്ചു കാറി..... വരുൺ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് ആകെ വിജ്രംഭിച്ചു നിൽക്കുന്ന ദേവുവിനെ.... സാർ ആളുകൾ വരുന്നുണ്ട്..... ദേവു താഴെ നോക്കി പറഞ്ഞൊപ്പിച്ചു.... വരുൺ വേഗം പാറുവിനെ ഒന്ന് നോക്കി വാഷ് റൂം വിട്ട് പോയി.... ദേവു കൈ കഴുകാനും... അപ്പോഴേക്കും ആളുകൾ വന്നു തുടങ്ങി....

പാറു വേഗം വായെല്ലാം കഴുകി ദേവുവിനേം വലിച്ചു ഹോട്ടലിന്റെ പുറത്തേക്ക് പോയി അവിടെ ഉള്ള സോഫയിൽ ഇരുന്നു..... ദേവു കണ്ണു ചിമ്മാതെ പാറുവിനെ തന്നെ നോക്കിയിരിക്കുവാണ്.... പാറു ഇടം കണ്ണിട്ട് ദേവുവിനെ നോക്കി.. തന്നെ തന്നെ നോക്കിയിരിക്കുവാണെന്ന് കണ്ടതും പാറു സൈക്കിളിൽ നിന്ന് വീണ ഒരു ചിരി പാസാക്കി.... എന്നാലും എന്റെ ജാനി..... ദേവുവിന് ഇപ്പോഴും ആ ഞെട്ടൽ മാറിയിട്ടില്ല... നീ വല്ലതും കണ്ടോ.... ചമ്മലോടെ പാറു ചോദിച്ചു... പകുതിയിൽ നിന്നാ കണ്ടത്.. എന്നാലും കണ്ടത് നല്ല വ്യക്തമായി കണ്ടു മോളെ... ദേവു തലക്കും കൈ കൊടുത്തിരുന്നു... ഇനി ഇപ്പോൾ ആരോടും പറയാനൊന്നും നിൽക്കണ്ട... കയ്യിലെ വിരൽ പൊട്ടിച്ചു കൊണ്ട് പാറു പറഞ്ഞു.... ഞാൻ ആരോട് പറയാൻ.. എന്നാലും എന്റെ ജാനി എനിക്ക് പകരം വേറെ വല്ലവരും വന്നിരുന്നുവെങ്കിലോ.. ഓഹ് എനിക്കാലോചിക്കാൻ വയ്യ.... ദേവു ഇപ്പോഴും കിളി പോയ അവസ്ഥയിൽ ആണ്...... ഞാൻ കുറെ തടുത്തതാ.. പക്ഷെ ഒക്കെ ഫ്ലോപ്പ് ആയി... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... ഞാൻ കണ്ട്...... ദേവു താടിക്കും കൈ കൊടുത്തിരുന്നു..... കാണിച്ചു തരാം കാലാ നിങ്ങൾക്ക്... പാറു മനസ്സിൽ പിറുപിറുത്തു.... *****💕

അവിടെന്ന് അവർ മണാലിയിലെ നാച്ചുറൽ പാർക്കിലേക്കാണ് പോയത്.... എല്ലാവരും അത് നന്നായി ആസ്വദിച്ചു..... എപ്പോഴും ഗൗരവമുള്ള വിക്രമൻ സാർ ആണ് ഏറ്റവും പാവം എന്ന് പലരും മനസിലാക്കിയിരുന്നു..... അതിനിടക്ക് വന്തേട്ടൻ വന്നു ദേവുവിനോട് പിന്നേം ചോദിച്ചു.... ദേവു പാറുവിന്റെ മുഖത്തേക്കാണ് നോക്കിയത്... പാറു നന്നായി ഇളിച്ചു കൊടുത്തു...... കാര്യം മനസിലായ ദേവു നമ്മടെ വന്ദേട്ടനോട് യെസ് പറഞ്ഞു..... അങ്ങനെ അവരും സെറ്റ് 😉😉😉😉..... ഫാനേട്ടനു പറയാൻ പല അവസരങ്ങളും ഒത്തു വന്നെങ്കിലും ഇപ്പോഴും അതെ അവസ്ഥയിൽ തന്നെയാണ്... മലയാളത്തിൽ പേടി എന്ന് പറയും.. ന്താലേ... അല്ല പറഞ്ഞിട്ടും കാര്യം ഒന്നുല്ല്യ.. അവസ്ഥ അതാണല്ലോ...... അങ്ങനെ അന്നത്തെ കറങ്ങൽ ഒക്കെ കഴിഞ്ഞു ഉച്ചത്തെ ഹോട്ടലിലേക്ക് തന്നെ അവർ എത്തി..... ഫ്രഷ് ആയി കഴിഞ്ഞപ്പോഴേക്കും 9 മണി ആയിരുന്നു..... താഴെ ഫുഡ്‌ കോർട്ടിലേക്ക് ചെന്നപ്പോൾ നല്ല ചൂടുള്ള മന്തി റെഡി.. ഒരു വേള പാറു വല്യേട്ടനെ ഒന്നോർത്തു.... ദേവുവിനോട് പറഞ്ഞു വേഗം റൂമിൽ പോയി ഫോൺ എടുത്ത് കൊണ്ട് വന്ന് വല്യേട്ടനെ വീഡിയോ കാൾ ചെയ്തു... എന്തിന്? ചുമ്മാ കൊതിപ്പിക്കാൻ..... എടി കുരിപ്പേ തിന്നുന്നത് കാണിക്കാൻ വേണ്ടി ആണോടി നീ എന്നേ വിളിച്ചത്.... ഫോൺ എടുത്തതും മന്തി കണ്ട് വല്യേട്ടൻ മൂക്കും കുത്തി വീണു.... വല്യേട്ടാ ഇപ്പോൾ ഉണ്ടാക്കിയതാ... ഓഹ് അപാര ടേസ്റ്റ്..... കുറച്ചു റൈസ് വായിൽ വച്ചു കൊണ്ട് പാറു പറഞ്ഞു....

പിന്നെ ഇപ്പോൾ ഉണ്ടാക്കിയത്.... എടി അതൊക്കെ ഇന്നലത്തെ മന്തി ചൂടാക്കി തന്നതാവും.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഓ ഞാൻ സഹിച്ചു..... എവിടെ അച്ഛനും അമ്മേം ചേച്ചിമാരും.... ഓ നീ പോയെ പിന്നെ 9 മണി ആവുമ്പോഴേക്കും എല്ലാവരും കൂട്ടിൽ കയറും... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു..... ന്തേ ഇങ്ങൾക്ക് കൂട്ടിൽ കയറാൻ സമയം ആയില്ലേ.. അതോ പൊന്നുവേച്ചി പുറത്താക്കിയോ.... കുറുമ്പൊടെ പാറു ചോദിച്ചു..... അതിനു നീയല്ല പൊന്നു... വർക്ക്‌ ഉണ്ടെടി നാളേക്ക് ചെയ്ത് തീർക്കാൻ.. അച്ഛൻ അതെന്റെ പെരടിക്ക് ഇട്ട് ഉറങ്ങി.... സങ്കടത്തോടെ വല്യേട്ടൻ പറഞ്ഞു.... എന്നാ പോയി ചെയ്തോ.. ഞാൻ ഈ പ്ലേറ്റ് ഒന്ന് കാലിയാക്കട്ടെ.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... എടി മണാലി സ്പെഷ്യൽ കൊണ്ടു വരാൻ മറക്കല്ലേ..... വല്യേട്ടൻ നാണത്തോടെ പറഞ്ഞു.... ആദ്യം ഞാൻ കണ്ടു പിടിക്കട്ടെ ഇവിടുത്തെ സ്പെഷ്യൽ ന്താണെന്ന് എന്നിട്ട് നോക്കാം.. ശെരി എന്നാൽ.... *****❤️ അങ്ങനെ ഫുഡുമായുള്ള യുദ്ധം കഴിഞ്ഞു എല്ലാവരും കൂട്ടിൽ കയറി.... ദേവു പിന്നെ ഫോൺ വിളിയിൽ ആണ്.. വന്തേട്ടൻ 😜😜ഇഷ്ടം തിരിച്ചു പറഞ്ഞപ്പോഴേ നമ്പറും കൊടുത്ത് രണ്ടും കുറുകൽ.... പാറു പിന്നെ ലൈറ്റും off ആക്കി സുഖ നിദ്രയിലേക്ക് പോയി.... 😴😴😴😴😴😴 .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story