നിന്നിലലിയാൻ: ഭാഗം 68

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ തന്നെ ഫോണിൽ കാൾ വരുന്നത് കേട്ടാണ് വരുൺ കണ്ണ് തുറന്നത്... നോക്കിയപ്പോൾ പാറുക്കുട്ടി കാളിങ്..... ഇനി ഇവളെന്താ ഇത്ര നേരത്തെ വിളിക്കുന്നെ... വല്ല പ്രശ്നവും ഉണ്ടോ ആവോ... ഓരോന്ന് പിറുപിറുത്തു കൊണ്ട് ബെഡ്ഷീറ്റ് മാറ്റി വരുൺ ഫോണും എടുത്ത് പുറത്തേക്ക് നടന്നു.... നേരം വെളുക്കുന്നതെ ഉള്ളൂ.... ഓഹ് എന്തൊരു തണുപ്പാ... ഹലോ... ന്താ പാറുക്കുട്ടി.... ഫോൺ എടുത്ത് കൊണ്ട് വരുൺ ചോദിച്ചു... ആഹാ നിങ്ങൾ ഇത്‌ വരെ എണീറ്റില്ലേ... ഇന്നലെ വിളിച്ചപ്പോൾ നിങ്ങൾ എടുത്തില്ല.. ഞാൻ മെസ്സേജ് അയച്ചിരുന്നു.. മീറ്റിംഗ് ഒക്കെ എന്തായി... ഞങ്ങൾ നാളെ രാത്രി ഇവിടെ നിന്ന് തിരിക്കും അപ്പോഴേക്കും നിങ്ങൾ വീട്ടിൽ എത്തുമോ....???? പാറു നിർത്താതെ ഓരോന്ന് ചോദിക്കുവാണ്.... നിർത്തേടി പിശാശ്ശെ നിന്റെ വിളി.....ടൂർ തുടങ്ങിയ അന്ന് തൊട്ട് തുടങ്ങിയതാ.. ഏത് നേരത്താണോ ആവോ സർപ്രൈസ് കോപ്പും തരാൻ തോന്നിയത്.. അത് എന്നേ നാനായിട്ടങ് പറ്റിച്ചില്ലേ.. അപ്പൊ ആലോചിക്കണമായിരുന്നു തിരിച്ചും പണി വരുമെന്ന്.. അങ്ങനെ ഇപ്പോ ഇന്നേ പറ്റിച്ചിട്ട് സുഖിച്ചു ഉറങ്ങണ്ട... പാറു ദേഷ്യത്തോടെ പറഞ്ഞു.... ഇനി നീ എങ്ങാനും ഇതും പറഞ്ഞു വിളിച്ചാൽ ഞാൻ പൊക്കി എടുത്ത് കൊടുന്നു ഇവിടെ വച്ചു ഞാൻ ഫസ്റ്റ് nyt നടത്തും നോക്കിക്കോ.. നിന്റെ എതിർപ്പൊന്നും ഞാൻ നോക്കില്ല....

വരുൺ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... ഫസ്റ്റ് nyt എന്ന് കേട്ടതും പാറു അവിടെ കാൾ കട്ട് ചെയ്തിരുന്നു..... ന്താടി പറഞ്ഞെ.... ചെയ്തോളാൻ പറഞ്ഞോ....?? ദേവു ആകാംഷയോടെ ചോദിച്ചു.... ഉണ്ട..... അങ്ങേര് ഇനി വിളിച്ചാൽ ഫസ്റ്റ് nyt നടത്തും എന്ന് പറഞെടി.... അത് കേട്ടതേ ഞാൻ ഫോൺ കട്ടാക്കി.. വെറുതെ എന്തിനാ തടി കേടാക്കുന്നെ...... ബെഡിൽ ഇരുന്ന് ഇളിച്ചു കൊണ്ട് പാറു പറഞ്ഞു..... നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതാ കാര്യം പറയാൻ അപ്പൊ അവളുടെ ഒരു പ്രതികാരം... ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.... പിന്നെ പിന്നെ.... പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്... എനിക്ക് കിട്ടിയതൊക്കെ ഞാൻ തിരിച്ചു കൊടുത്തിരിക്കും... ഇടത് കയ്യിൽ വലതു മുഷ്ടി ചുരുട്ടി പാറു പറഞ്ഞു.... എന്നാ പിന്നെ ഇന്നലെ കിട്ടിയ ഉമ്മ എന്താ നീ തിരിച്ചു കൊടുക്കാത്തെ.... ദേവു വിടാനുള്ള ഉദ്ദേശം ഇല്ലാ.... അത്..... അത് പിന്നെ... ആ ഉമ്മ ഒന്നും തിരിച്ചു കൊടുക്കില്ല..... ആശങ്കയോടെ പാറു പറഞ്ഞു..... പൊടി പുല്ലേ... ഒക്കെ തിരിച്ചു കൊടുക്കുമെങ്കിൽ ഇതും നീ കൊടുക്കണം.. ധൈര്യം ഇല്ലെങ്കിൽ അത് പറഞ്ഞാൽ പോരെ... ദേവു ബെഡിൽ കിടന്നു.... കൊടുക്കുമെടി ഞാൻ കൊടുക്കും.. വെല്ലുവിളിക്കുന്നോ..

എന്നാൽ പിന്നെ കൊടുത്തിട്ടു തന്നെ കാര്യം..... പാറു കിടന്ന് തുള്ളാൻ തുടങ്ങി.... കൊടുക്കുമ്പോൾ നമ്മടെ ഫോട്ടോയുടെ കാര്യം കൂടി പറയണേ..... ദേവു പാറുവിനെ ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.... ആദ്യം ഞാൻ ജീവനോടെ ഉണ്ടാവുമോ എന്ന് നോക്കട്ടെ.... അന്ന് നെറ്റിയിൽ ഉമ്മ കൊടുത്തിട്ട് ഉണ്ടായത് എനിക്ക് മാത്രമേ അറിയൂ.. ഇത്‌ ലിപ് ആണ്.. കാലന് കണ്ട്രോൾ കൊടുക്കണേ മുത്തപ്പാ..... പാറു മെപ്പോട്ട് നോക്കി കൈ കൂപ്പി കൊണ്ട് പറഞ്ഞു..... നീയല്ലേ ആള്... കൊടുക്കാതെ കൊടുത്തു എന്ന് പറയും..... ദേവു പാറുവിന്റെ എരി തീയിൽ എണ്ണ ഒഴിച്ചു.... കൊടുക്കുമെടി ഞാൻ കൊടുക്കും.. വേണേൽ ഞാൻ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വെക്കും നോക്കിക്കോ..... എന്നും പറഞ്ഞു പാറു പുതപ്പ് മൂടി കിടന്നു.... അങ്ങനെ അങ്ങ് ഉറങ്ങിയാലോ സമയം 6:30 ആയി... പാറുവിന്റെ മുഖത്തിലെ പുതപ്പ് മാറ്റിക്കൊണ്ട് ദേവു പറഞ്ഞു... അയിന്...... പാറു പുരികം പൊക്കി ചോദിച്ചു..... അയിന് ഉണ്ട.. പോയി കുളിക്കേടി.... ഇന്ന് ഞാൻ 745ൽ തന്നെ താഴെ പോയി ക്യു നിൽക്കും.... എനിക്ക് വയ്യ വിശന്നിരിക്കാൻ... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... ഞാൻ എന്തായാലും ഇന്ന് കുളിക്കുന്നില്ല.. എനിക്ക് വയ്യ..

മേലും കയ്യൊക്കെ വേദനിക്കുന്നു.... പറ്റാവുന്ന ദയനീയ ഭാവം പുറത്തേക്കിട്ട് കൊണ്ട് പാറു പറഞ്ഞു..... അടവ് മനസിലായി അണ്ണാച്ചി.. എന്തായാലും ഞാൻ പോയി കുളിക്കട്ടെ.. അത് വരെ നീ ഉറങ്ങിക്കോ... എന്നും പറഞ്ഞു ദേവു ഡ്രസ്സ്‌ എടുത്ത് പോയി... നീ പൊടി ബംഗാളിച്ചി.. എന്നും പറഞ്ഞു പാറു ഉറക്കത്തിലേക്ക് ഊളിയിട്ടു........ *******💞 താഴേക്ക് ഫുഡ്‌ കഴിക്കാൻ ഇറങ്ങിയപ്പോൾ തൊട്ട് പാറു വരുണിനെ തപ്പി നടക്കുവായിരുന്നു... ഒരുമ്മ എങ്ങനെ എങ്കിലും കൊടുക്കണമല്ലോ... അഭിമാന പ്രശ്നം ആണെയ് 🤪🤪🤪🤪....... വിക്രമൻ സാറും കാലനും ഒപ്പം ഇരുന്നാണ് ഫുഡ്‌ കഴിക്കുന്നത്..... ഇവരെന്താ ഒരമ്മ പെറ്റ അളിയന്മാരോ.. എപ്പോഴും അടയും ചക്കരയും പോലെ ഒട്ടിയിട്ട്.. പാറു പിറുപിറുത്തു കൊണ്ട് അപ്പുറത്തുള്ള ചെയർ നീക്കിയിട്ട് വരുണിന്റെ തൊട്ട് ഓപ്പോസിറ്റ് ആയിരുന്നു അതായത് വിക്രമൻ സാറിന്റെ അടുത്ത്.... വിക്രമൻ സാർ വരുണിനെയും പാറുവിനെയും മാറി മാറി നോക്കുന്നു..... പാറുവിന്റെ കോൺസെൻട്രേഷൻ മൊത്തം ഫുഡിൽ ആണ്.... എവിടെ തന്റെ കന്നാസ്?? ആരും മിണ്ടുന്നില്ല എന്ന് കണ്ടതും വിക്രമൻ സാർ തന്നെ തുടക്കം കുറിച്ചു.... അവൾക്ക് ചെക്കൻ സെറ്റ് ആയി..

ഞാൻ പോസ്റ്റ്‌.... ഫുഡിൽ നിന്ന് ശ്രദ്ധ മാറ്റാതെ പാറു പറഞ്ഞു... വിക്രമൻ സാർ അന്താളിച്ചു നിൽക്കുന്നു.... സാർ വരുണിനെ നോക്കി എന്താണെന്ന് ആംഗ്യം കാണിച്ചു... എനിക്കറിയില്ല എന്നർത്ഥത്തിൽ വരുൺ കൈ മലർത്തി... ഞാൻ ഫുഡ്‌ വാങ്ങിയിട്ട് വരാം.... വിക്രമൻ സാർ ഒഴിയാത്ത പ്ലേറ്റും എടുത്ത് എണീറ്റു.... അതിനു സാറിന്റെ പ്ലേറ്റിലെ ഫുഡ്‌ കഴിഞ്ഞില്ലല്ലോ.... എന്ന് വരുണും.... സോറി.. കറി വാങ്ങിയിട്ട് വരാം... മറുപടിക്ക് കാത്തു നിൽക്കാതെ മൂപ്പര് പ്ലേറ്റും എടുത്ത് ഓടി.... എന്താ പാറുക്കുട്ട്യേ.... ആ സാർ മര്യാദക്ക് ഇവിടെ ഇരുന്ന് കഴിച്ചോണ്ടിരുന്ന ആളല്ലേ.. വരുൺ പാറുവിന്റെ മുഖത്തേക്ക് ശ്രദ്ധ ചെലുത്തി കൊണ്ട് ചോദിച്ചു... ആഹാ അത് കൊള്ളാം.. ഞാൻ എന്ത് ചെയ്തിട്ടാ.. സാർ എണീറ്റ് പോയിട്ടല്ലേ.... വരുണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പാറു പറഞ്ഞു..... നീ ഒന്നും പറഞ്ഞില്ല.. പക്ഷെ നീ വന്നത് കൊണ്ടാ സാർ പോയത്.... വരുൺ നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു.... അതൊക്കെ പോട്ടെ.... എനിക്കൊരു കാര്യം സാധിച്ചു തരണം.... പാറു മുന്നിലേക്ക് ഒന്ന് ആഞ്ഞു കൊണ്ട് പതുക്കെ പറഞ്ഞു... എന്ത് കാര്യമാ.. ആദ്യം കാര്യം പറ...??? പാറു പറഞ്ഞ അതെ ടോണിൽ വരുൺ തിരിച്ചു ചോദിച്ചു.....

അതില്ലേ എനിക്കും ദേവുവിനും ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാൻ.. ഇന്നലെ ഞങ്ങൾ കണ്ടു അവിടെ ഒരാൾ ക്യാമറയും പിടിച്ചു നിൽക്കുന്നത്.... പാറു ഒരു ഭാഗത്തേക്ക്‌ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു..... സമ്മതിച്ചാൽ എനിക്കെന്താ ഗുണം.... വരുൺ കുസൃതിയോടെ ചോദിച്ചു.... മോളെ മനസ്സിൽ ലഡ്ഡു പൊട്ടി... ഇത്‌ തന്നെ പറ്റിയ അവസരം.... (പാറുവിന്റെ ആത്മ) മൈ ഡിയർ മച്ചാ നീ മനസ് വച്ചാൽ ചുണ്ടിലൊരു ലിപ് ലോക്ക് തരാം........ പാറു ഇളിച്ചു കൊണ്ട് പാടി..... എന്റെ പൊന്നോ ഞാൻ വിശ്വസിച്ചു..... വായിൽ ബോംബ് വച്ചു പൊട്ടിക്കും എന്ന് പറഞ്ഞാലും ഞാൻ വിശ്വസിക്കും.. പക്ഷെ നീ ഇപ്പോൾ പറഞ്ഞത്... ഇല്ലാ മോളെ ഇത്തിരി പാടാ... അച്ഛൻ വീട്ടിൽ നിന്ന് ഇവിടെ വന്നു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല..... മോൾ പോയി ഫുഡ്‌ കഴിച്ച് എണീക്ക്..... എന്നും പറഞ്ഞു വരുൺ എണീറ്റ് പോയി... മോളെ മനസ്സിൽ പൊട്ടിയ ലഡ്ഡു എല്ലാം കൂടി ചേർന്നു 😒😒😒😒...... ഇയാളിതെന്താ ഇങ്ങനെ.. അങ്ങോട്ട് തരാം എന്ന് പറഞ്ഞിട്ടും കേൾക്കുന്നില്ലല്ലോ. ഓഹ്.... അടുത്ത വഴി വല്ലതും നോക്കാം.... പാറു തിരിഞ്ഞു നോക്കി കൊണ്ട് ദേവുവിനോട് ഫ്ലോപ്പ് ആയെന്ന് പറഞ്ഞു..... ഞാൻ പറഞ്ഞില്ലേ ജാനി നിന്നെ കൊണ്ട് ഇതൊന്നും പറ്റില്ല എന്ന്....

ദേവു പാറുവിനോട് പറഞ്ഞു.... നിങ്ങൾ ഒക്കെ ഇങ്ങനെ പറ്റില്ല പറ്റില്ലാന്നു പറഞ്ഞാൽ എങ്ങനെയാ... എനിക്കൊരു അവസരം താ.. കാലനേക്കാൾ നന്നായി ഞാൻ ഉമ്മ വെച്ചു കാണിച്ചു തരാം.... പാറു വളരെ ശോകാവസ്ഥയിൽ ആണ്...... സമയം ഒരുപാട് മുന്നിൽ കിടക്കുവല്ലേ.... നമ്മടെ ഗ്രൂപ്പ് ഫോട്ടോയും മൂഞ്ചി അല്ലെ... ദേവു സങ്കടത്തോടെ ചോദിച്ചു.... എല്ലാം മൂഞ്ചി.... ശ് ന്ത് തണുപ്പാ മഞ്ഞിൽ തൊട്ട് കൊണ്ട് പാറു പറഞ്ഞു..... ഇനിയെന്നാൽ ഒന്നേ പറ്റുള്ളൂ.. അഭിമാന പ്രശ്നം അല്ലെ.... അവസരം കിട്ടിയാൽ കേറിയങ്ങ് ഉമ്മ വച്ചേക്കു... കിട്ടിയാൽ ഒരുമ്മ അല്ലേൽ....... ദേവു പറഞ്ഞു... അല്ലേൽ....??? അല്ലേൽ ന്താ... പാറു സംശയത്തോടെ ചോദിച്ചു... അല്ലേൽ നിന്നെ കൊണ്ട് ഒരുമ്മ കൊടുക്കാൻ കഴിവില്ലെന്ന് ഞാൻ അങ്ങോട്ട് പ്രഖ്യാപിക്കും അത്രേ ഉള്ളൂ... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു..... അങ്ങനെ പറയരുത്..... നാളെ കൂടി ടൈം ഉണ്ടല്ലോ ഇതിനുള്ളിൽ ഞാൻ കൊടുത്തിരിക്കും.. നോക്കിക്കോ... ദേവുവിന്റെ കയ്യിൽ അടിച്ചു കൊണ്ട് പാറു പറഞ്ഞു.... നടന്നില്ലേങ്കിലോ.... ദേവു പുരികം പൊക്കി ചോദിച്ചു..... നടക്കും... നമ്മൾ എങ്ങോട്ടാ പോവുന്നെ.. ജോഗിനി വെള്ളച്ചാട്ടം കാണാൻ.... ഞാൻ പൊളിക്കും... ട്രക്കിങ്‌ ഒക്കെ ഉണ്ട്...

. ഇതിൽ മൂപ്പര് വീഴും മോളെ.... പാറു കുസൃതിയോടെ പറഞ്ഞു.... ഇതൊക്കെ നീ എങ്ങനെ പറഞ്ഞു... സംശയത്തോടെ ദേവു ചോദിച്ചു... പിന്നെന്തിനാ മുത്തേ വിക്രമൻ സാർ ജീവിച്ചിരിക്കുന്നെ.... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു...... ******💞 അങ്ങനെ പിള്ളേര് ജോഗിനി വെള്ളച്ചാട്ടം കാണാൻ പോവുകയാണ് 💃💃💃💃 അവിടെ എത്തിയതും എലാവരും സ്തംഭിച്ചു നിന്നു.... അത്രയ്ക്കും പ്രകൃതി രമണീയം.... നല്ല ഒഴുക്കോടെ വെള്ളം കുതിച്ചു വീഴുന്നു.. കണ്ണിനു കുളിര് തരുന്ന കാഴ്ച... വൗ... 😍😍😍😍 നക്ഷത്രങ്ങൾ പർവതങ്ങളെ ചുംബിക്കുന്ന, പൈൻ‌സ് പാറക്കൂട്ടങ്ങളെ കെട്ടിപ്പിടിക്കുന്ന, ഒലിച്ചിറങ്ങിയ ഇലകളെ മൂടൽമഞ്ഞ് പ്രണയിക്കുന്ന ഒരിടം😍😍😍........ അത്തരമൊരു സ്വർഗ്ഗീയ പശ്ചാത്തലത്തിൽ ഒരു ആർദ്ര നിമിഷം സൃഷ്ടിക്കപ്പെടുന്നു❤️❤️,............ സ്ഥലം കണ്ടതും പാറു പറഞ്ഞു പോയി..... പാറു വരുണിനെ ഒന്ന് പാളി നോക്കി..... എവിടെ കാലൻ പ്രകൃതി ഭംഗി ആസ്വദിച്ചു നിൽക്കുവാ..... സമയം 10 മണി...... ഷാർപ് 1:30ക്ക് എല്ലാവരും ഈ സ്ഥലത്ത് എത്തണം.. അറിയാലോ ആരും ഒറ്റക്ക് നടക്കരുത്.. ശ്രദ്ധിക്കണം വഴുക്കൽ ഒക്കെ ഉണ്ടാവും... let's enjoy 😁😁😁.... എന്നും പറഞ്ഞു വിക്രമൻ സാർ പോയി..... എന്റെ ജാനി...

ടൂറിനു വന്നില്ലായിരുന്നുവെങ്കിൽ ഞാൻ മൂഞ്ചിയേനെ.... ഓഹ് അത്രയ്ക്കും അഡാർ പ്ലേസ്.. ഞാൻ ഇതൊക്കെ എഡിറ്റ്‌ ആണന്നല്ലേ കരുതിയത്.... കൈ രണ്ടും കൂട്ടി പിടിച്ചു തിരുമ്മി കൊണ്ട് ദേവു പറഞ്ഞു.... പാറു ആലോചനയിൽ ആണ് എവിടെ വച്ചു കാലനെ ലോക്ക് ചെയ്യാം.... അപ്പോഴേക്കും വന്തേട്ടൻ വന്നു ദേവുവിനെ വിളിച്ചോണ്ട് പോയി.... പാറു വരുണിനെ തേടിയും..... എവിടെ പോയി എവിടെ പോയി കാലേട്ടൻ എവിടെ പോയി.... പാട്ടും പാടി തുള്ളി ചാടി വരുൺ പോയ വഴിയേ പോയപ്പോൾ ആണ് ആരോ പാറുവിനെ പിടിച്ചു വലിച്ചു പാറകൂട്ടങ്ങൾക്കിടയിലേക്ക് കൊണ്ടു പോയത്..... പാറുവിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.... കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടത് മുന്നിൽ ഇളിച്ചു നിൽക്കുന്ന.... ഫാനേട്ടൻ........ 🤪🤪🤪 അതെ നിന്റെ ഫാനേട്ടൻ തന്നെയാ.. ജാൻകി തന്നെ കണ്ടപ്പോൾ പറയണം പറയണം എന്ന് വിചാരിക്കാൻ തുടങ്ങിയതാ..... ഈശ്വരാ പണി പാളിയോ (പാറുവിന്റെ ആത്മ) എനിക്ക് നിന്നെ ഇഷ്ടമാണ്... ജീവനാണ്.. വെറും ഇഷ്ടമല്ല ജാൻകി... വെറും ടൈം പാസ്സ് അല്ല.... നീ പെട്ടെന്നൊരു റിപ്ലൈ തരേണ്ട.. ആലോചിച്ചു മതി.... ഇപ്പോഴേ ഞാൻ പറഞ്ഞില്ലെങ്കിൽ ഇന്റെ നെഞ്ച് പൊട്ടും....

പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു.... അതാ ഞാൻ ഒന്ന് പറയട്ടെ... എനിക്ക് കേൾക്കാൻ ഉള്ളത് കേട്ടിട്ട് പോ... പോവാൻ നിന്ന ഫാനേട്ടനെ തടഞ്ഞു നിർത്തി കൊണ്ട് പാറു പറഞ്ഞു.... എന്താ പറയാനുള്ളത്..... കൈ കെട്ടി കൊണ്ട് ഫാനേട്ടൻ ചോദിച്ചു..... മറ്റൊരാളുടെ ഭാര്യയെ വേണോ നിങ്ങൾക്ക് പ്രേമിക്കാൻ ആയിട്ട്.... ചിരിച്ചു കൊണ്ട് പാറു ചോദിച്ചു.... ഇതൊക്കെ നിന്റെ അടവ് ആണെന്ന് എനിക്കറിയാം ജാൻകി.... ചിരിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു.... അപ്പൊ പിന്നെ വിശ്വസിക്കില്ല എന്ന്... ഈ താലിക്കപ്പുറം ഒന്നുമില്ല എനിക്ക് തെളിവ് കാണിക്കാൻ.... സംഗതി കൈ വിട്ട് പോവാണെന്ന് അറിഞ്ഞതും പാറു താലി ഉയർത്തി പിടിച്ചു കാണിച്ചു..... ഫാനേട്ടൻ ആദ്യം ഒന്ന് ഞെട്ടി..... പിന്നെ പാറുവിനെ ദയനീയമായൊന്നു നോക്കി...... ചേട്ടന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ അതുകൊണ്ടാ ഞാൻ ഒന്നും മുന്നേ പറയാതിരുന്നേ..... ആർക്കും ഒന്നും അറിയില്ല.. ദേവുവിനൊഴികെ..... ആരോടും പറയണ്ട എന്നാ ഹസ്ബൻഡ് പറഞ്ഞത്... ചേട്ടൻ ഇത്‌ ആരോടും പറയരുത്.... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.... പെങ്ങളെ..... സോറി പെങ്ങളെ.... ഞാൻ ഒന്നും അറിഞ്ഞില്ല...

ഞാൻ ഉണ്ടാവും നിന്റെ ചേട്ടൻ ആയിട്ട് എപ്പോഴും.. ഇവിടെ ഒന്നും ഉണ്ടായിട്ടില്ല.. ഞാൻ നിന്റെ ചേട്ടൻ തന്നെയാ നീ എന്റെ പെങ്ങളും... ഇപ്പോൾ ചേട്ടൻ പോട്ടെ.. അവളുടെ തോളിൽ തട്ടി കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ട് ലവൻ പോയി... ഹാവു.... പാവം !!!!!!! പാറു നെഞ്ചിൽ കൈ വച്ചു കൊണ്ട് ഒരു നിമിഷം അങ്ങനെ നിന്നു..... പിന്നെ ബോധോദയം വന്നപ്പോൾ ഫാനേട്ടന്റെ അടുത്തേക്ക് പോയി.... പിടിച്ചു വലിച്ചതും പോരാ എന്നേ ഒറ്റക്കിട്ട് പോവുന്നോ...... ഫാനേട്ടന്റെ ഒപ്പം ഓടി എത്തി കൊണ്ട് പാറു പറഞ്ഞു..... ആഹാ ഞാൻ അത് മറന്നു.. പെങ്ങളൂട്ടിക്ക് എവിടെ ആവോ പോവേണ്ടത്.... ഇളിച്ചു കൊണ്ട് ഫാനേട്ടൻ ചോദിച്ചു.... എല്ലാവരും എവിടെ ഉള്ളത് അങ്ങോട്ട്.... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... എന്നാൽ ചലോ..... കൈ വീശി കൊണ്ട് ഫാനേട്ടൻ പാറുവിനെയും കൊണ്ട് നടന്നു..... എത്ര പെട്ടെന്നാ ഇയാൾക്ക് ഒരു മാറ്റം വന്നത്.... ചിരിച്ചു കൊണ്ട് പാറു ഓർത്തു.... ദേ നിന്റെ വാല്.. ന്നാൽ അടിയൻ അങ്ങോട്ട്... ചിരിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു... ആയിക്കോട്ടെ... എന്നും പറഞ്ഞു പാറു ദേവുവിന്റെ അടുത്തേക്ക് ചെന്നു...... നീയിതെവിടെ പോയതാ.. നിന്റെ കാലേട്ടൻ ദോ നിൽക്കുന്നു അവിടെ.... പാറുവിനെ കണ്ടപ്പോൾ ദേവു പറഞ്ഞു....

ഞാൻ എവിടെ പോയതാണെന്ന് അല്ലേടി.. ഈ വെള്ളത്തിൽ ഇട്ട് മുക്കി കൊല്ലും ഞാൻ നിന്നെ.. അവളു അവളുടെ ക്യാമുകനെ കണ്ടപ്പോൾ പോയിരിക്കുന്നു ഒറ്റക്ക്... പാറു കെറുവിച്ചു കൊണ്ട് അവിടെ ഉള്ള കല്ലിന്മേൽ ഇരുന്നു.... അത് പിന്നെ ഞാൻ...... ഹർഷേട്ടൻ നിന്റെ ഒപ്പം ഉണ്ടല്ലോ എന്ന് കരുതി..... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... അത് തന്നെ പ്രശ്നം ആയത്... പ്രോപോസ് ചെയ്തപ്പോൾ ഞാൻ താലി അങ്ങ് കാട്ടി കൊടുത്തു.... പാറു താടിക്കും കൈ കൊടുത്ത് കൊണ്ട് പറഞ്ഞു.... പ്രൊപ്പോസ് ചെയ്തോ? നീ കല്യാണം കഴിഞ്ഞത് പറഞ്ഞോ?? സാർ ആണെന്ന് പറഞ്ഞോ..??? ദേവു എല്ലാം കൂടി ഒരുമിച്ച് ചോദിച്ചു.... ഏഹ് 😵😵😵ആദ്യം പറഞ്ഞ രണ്ടും നടന്നു.. മൂന്നാമത്തെ കാര്യം എന്നോട് ചോദിച്ചതും ഇല്ലാ ഞാൻ ഒട്ടു പറഞ്ഞതും ഇല്ലാ... അതെ ഇരുപ്പിൽ പാറു പറഞ്ഞു..... അങ്ങേർക്ക് കുഴപ്പം ഒന്നുല്ലെടി അപ്പൊ തന്നെ എന്നേ പെങ്ങളെ എന്നൊക്കെ വിളിച്ചു... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... അതേതായാലും നന്നായി.... ഇനിയെന്താ പ്ലാൻ.. ദേവു സംശയത്തോടെ ചോദിച്ചു.... ന്ത് പ്ലാൻ... കാലനെ പൊക്കണം അത് തന്നെ...രണ്ട് കാര്യം ഇല്ലേ പറയാൻ.... ഞാൻ പോയി നോക്കട്ടെ... എന്നും പറഞ്ഞു പാറു എണീറ്റ് വരുണിനെ ലക്ഷ്യം വച്ചു നടന്നു.....

ഈശ്വരാ ഇയാളെ ഇപ്പോൾ ഞാൻ എങ്ങനെയാ ഒന്ന് ഇവിടം വരെ എത്തിക്കുക... പാറക്കൂട്ടത്തിനിടയിൽ നിന്ന് എത്തി നോക്കി പാറു ആത്മകഥിച്ചു..... പാറു ഒരു ചെറിയ കല്ലെടുത്തു വരുണിനെ എറിഞ്ഞു.... കൊണ്ടത്‌ സുജ ടീച്ചർക്കും.. ഓഹ് ബെസ്റ്റ്.... നല്ല ഉന്നം..... ഒളിച്ചു നിന്ന് പാറു നഖം കടിച്ചു.. വരുൺ സെൽഫി എടുക്കുന്നത് കണ്ടതും വന്ന കാര്യം മറന്നു പാറുവും പോസ്സ് ചെയ്തു... യോ 😎✌️..... Pic എടുത്തു കഴിഞ്ഞു ഭംഗി ഉണ്ടോ എന്ന് നോക്കിയ വരുൺ കാണുന്നത് പോസ്സ് ചെയ്ത് നിൽക്കുന്ന കെട്ട്യോളെ..... ഇതിപ്പോ എങ്ങനെ ഇതിന്റെ ഉള്ളിൽ പെട്ടു.. പിറുപിറുത്തു കൊണ്ട് തിരിഞ്ഞപ്പോൾ ദേ നിൽക്കുന്നു ബാക്കിൽ.... ഹാവു.. കണ്ടു... ഇങ്ങോട്ട് വാ.... വരുൺ തന്നെ കണ്ടെന്നു മനസ്സിലാക്കിയതും പാറു വരുണിനെ മാടി വിളിച്ചു.... ന്താടി അവിടെ പണി... വല്ലതും ഒപ്പിച്ചു വെച്ചോ... ചുറ്റും നോക്കി പമ്മി പമ്മി വരുൺ പാറുവിന്റെ അടുത്തേക്ക് ചെന്നു... ഓഹ് ഒന്ന് വേഗം വാ... അടുത്തെത്തിയതും പാറു അവനെ പിടിച്ചു വലിച്ചു പാറയോട് ചേർത്ത് നിർത്തി... എന്നിട്ട് നാലുപുറവും നോക്കി.... വരുൺ ആണേൽ അവളെ തന്നെ നോക്കി നിൽക്കുവാണ്..... എന്താ.... വരുണിന്റെ നോട്ടം കണ്ടതും പാറു ചോദിച്ചു.... മ്മ് മ്മ്മ്.... ചിരിച്ചു കൊണ്ട് വരുൺ ഒന്നുല്ല്യ എന്ന് മൂളി... അതില്ലേ..... എങ്ങനെ പറയും എന്നറിയാതെ പാറു വരുണിന്റെ ഷർട്ടിന്റെ ബട്ടൻസിൽ പിടുത്തം ഇട്ടു.... അത് വേണ്ട അത് വേണ്ട.....

ഷർട്ടിൽ നിന്നും പാറുവിന്റെ കൈ മാറ്റി കൊണ്ട് വരുൺ പറഞ്ഞു.... ആ... അതില്ലേ... എന്നോട് ഹർഷേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞു... പാറു ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.... എന്നിട്ട് നീയെന്ത് പറഞ്ഞു.... വരുൺ ഞെട്ടിക്കൊണ്ട് ചോദിച്ചു... ഞാൻ എന്ത് പറയാൻ തിരിച്ചും ഇഷ്ടമാണെന്ന് പറഞ്ഞു... കൊഞ്ചി കൊണ്ട് പാറു പറഞ്ഞു... പറഞ്ഞോടി നീയങ്ങനെ..... പാറുവിനെ ചേർത്ത് നിർത്തി കൊണ്ട് വരുൺ ചോദിച്ചു... വിട്ടേ..... എനിക്ക് ഉമ്മ വെക്കാനുള്ളതാ(ആത്മ) ഞാൻ പറഞ്ഞു ഇന്റെ കല്യാണം കഴിഞ്ഞെന്ന്.. വിശ്വാസത്തിനു വേണ്ടി താലിയും കാണിച്ചു കൊടുത്തു.... കുറുകി കൊണ്ട് പാറു പറഞ്ഞു.... എന്നിട്ട് അവൻ ആരാണെന്ന് ചോദിച്ചോ... കള്ളച്ചിരിയോടെ വരുൺ ചോദിച്ചു... ആ പൊട്ടനെ കുറിച്ച് എനിക്കറിയണ്ട എന്ന് പറഞ്ഞു... വായ പൊത്തി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. ആണോ.. ശോ.. അവനും മനസിലായി നീ ഒരു പൊട്ടത്തി ആണെന്ന് അല്ലെ.... വരുൺ ചിരിച്ചു കൊണ്ട് പറഞ്ഞു.... ഓ... ഞാൻ അതൊക്കെ സോൾവ് ആക്കി.. അവർക്ക് ഞാൻ ഇപ്പോൾ പെങ്ങളാ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... അത് നന്നായി.. ഇനി ആരൊക്കെ വരുമോ എന്തോ.... വരുൺ കുസൃതിയോടെ പറഞ്ഞു....

ഞാൻ വേറൊരു കാര്യം കൂടി പറയാനാ അല്ല ചെയ്യാനാ വന്നത്... പാറു നാണത്തോടെ പറഞ്ഞു.... എന്ത് ചെയ്യാ.... പറഞ്ഞു മുഴുമിക്കും മുന്നേ പാറു വരുണിന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു..... ഇതാ.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... വരുൺ ആകെ കിളി പോയി നിൽക്കുവാ... നീ തന്നെ ആണോ പാറുക്കുട്ട്യേ ഇത്‌... പാറുവിന്റെ വയറിൽ കൂടി ചുറ്റി പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു.... എനിക്ക് മുട്ടിയിട്ടൊന്നും അല്ല... ഇത്‌ ഞാനും ദേവുവും തമ്മിലുള്ള ബെറ്റാ... വിട്ടേ ഞാൻ പോട്ടെ.... വരുണിന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.... അങ്ങനെ അങ്ങ് പോയാലോ.... ഞാനും ഒന്ന് സ്നേഹിക്കട്ടെ.... ചിരിച്ചു കൊണ്ട് പാറുവിനെ ഒന്നൂടി വലിച്ചു നെഞ്ചിലേക്കിട്ടു... പാറു കണ്ണടച്ച് നിന്നു.... വരുണിന്റെ അനക്കം ഒന്നും ഇല്ലാ എന്ന് കണ്ടതും പാറു പതുക്കെ കണ്ണ് തുറന്നു നോക്കി.... തന്നെ തന്നെ നോക്കി നിൽക്കുന്ന വരുണിനെ കണ്ടതും പാറു തല താഴ്ത്തി നിന്നു......... പാറുക്കുട്ടിക്ക് നാണം ഒക്കെ ഉണ്ടോ.... ചിരിച്ചു കൊണ്ട് പാറുവിന്റെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് വരുൺ ചോദിച്ചു... തല പൊക്കിയതല്ലാതെ പാറുവിന്റെ കണ്ണുകൾ താഴേക്ക് തന്നെ നോക്കി നിന്നു.... പെട്ടെന്ന് വരുൺ മാറി നിന്ന് അവളെ പാറയോട് ചേർത്ത് നിർത്തി... പാറു ഞെട്ടി കൊണ്ട് അവനെ നോക്കി.... ഏതായാലും എനിക്ക് ഉമ്മയൊക്കെ തന്നതല്ലേ.. അപ്പൊ ഞാനും എന്തെങ്കിലും തിരിച്ചു തരണ്ടേ.....

വരുൺ പാറുവിന്റെ മേൽ ചാരി നിന്നു.... പാറു ഒന്നും എതിർക്കാതെ ചിരിച്ചു നിന്നതേ ഉള്ളൂ... അത് വരുണിൽ ആവേശം കയറ്റി.... പാറുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ പാറുവിന്റെ കണ്ണിൽ മാറി മാറി അമർന്നു... പാറു ഒന്ന് കുറുകി കൊണ്ട് അവന്റെ ഷർട്ടിൽ പിടി മുറുക്കി.... രണ്ട് കവിളിലും അമർത്തി ചുംബിച്ചു മൂക്കിന്റെ തുമ്പിൽ ഒരു ചെറു നോവ് ഉണ്ടാക്കി വരുൺ പാറുവിന്റെ ചുണ്ടുകൾ കടിച്ചെടുത്തു.... വരുണിന്റെ ശരീരം പാറുവിന്റെ മേലിൽ അമർന്നു.... എല്ലാ പ്രാവശ്യവും വരുണിനെ തള്ളി മാറ്റാറുള്ള പാറു ഇത്തവണ ഒന്നും മിണ്ടാതെ കണ്ണടച്ച് നിന്നതേ ഉള്ളൂ.... അതിന്റെ ആവേശത്തിൽ വരുൺ അവളുടെ ചുണ്ടുകളെ നുകർന്നു കൊണ്ടിരുന്നു..... പാറുവിന്റെ കൈകൾ വരുണിന്റെ ഷർട്ടിലുള്ള പിടി വിട്ട് അവന്റെ മുടിയിൽ കൊരുത്തു വലിച്ചു..... വരുൺ ഒരു കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ അവനിലേക്ക് അടുപ്പിച്ചു....പാറു കണ്ണ് തുറന്ന് വരുണിനെ നോക്കി.... വരുണിന്റെ മറ്റേ കൈ അവളുടെ ശരീരത്തിലേക്ക് പോയതും പാറു അത് പിടിച്ചു.. രണ്ടാളുടെയും കൈ കോർത്തു.......പാറു വിടാൻ ശ്രമിച്ചപ്പോഴും കൂടുതൽ ശക്തിയിൽ വരുൺ അവളുടെ ചുണ്ടുകളെ നുണയാൻ തുടങ്ങി...

രണ്ട് പേരുടെയും ശ്വാസങ്ങൾ തമ്മിൽ ഒന്നായി....വരുണിൽ വികാരത്തിന്റെ വേലിയേറ്റം ഉണ്ടായി.. അതിന്റെ ഫലമെന്നോണം പാറുവിന്റെ കയ്യിൽ നിന്ന് പിടി വിട്ട് അവന്റെ വലത് കൈ പാറുവിന്റെ ശരീരത്തിലൂടെ ഓടി നടന്നു..... പാറു ഒന്ന് കുറുകി കൊണ്ട് അവനെ തള്ളി മാറ്റാൻ തുടങ്ങി..... ശ്വാസം വിലങ്ങിയപ്പോൾ വരുൺ പതുക്കെ പാറുവിന്റെ ചുണ്ടിൽ നിന്നും വരുണിന്റെ ചുണ്ടെടുത്തു.... തന്റെ കൈ ഇപ്പോഴും പാറുവിന്റെ ശരീരത്തിൽ ആണെന്ന് കണ്ടതും ഒരു ചിരിയാലെ അവൻ കൈകൾ എടുത്തു..... തല പൊക്കാതെ പോവാൻ നിന്ന പാറുവിനെ വലിച്ചു കൊണ്ട് വരുൺ അതെ സ്ഥാനത്തു നിർത്തി.... അവളുടെ ചുണ്ട് തുടക്കാൻ വന്നതും പാറു ഒന്ന് ഞെട്ടികൊണ്ട് അവന്റെ കൈ തട്ടി മാറ്റി ചുണ്ട് തുടച്ചു..... നീയെന്തിനാ ഇങ്ങനെ നാണിക്കുന്നേ... കുനിഞ്ഞു നിന്ന് കൊണ്ട് വരുൺ പാറുവിന്റെ മുഖത്തേക്ക് നോക്കി.... പാറുവും തലയുയർത്തി കൊണ്ട് അവനെ നോക്കി.... ന്തിനാ കരയണേ... ഔ.... പാറുവിന്റെ കണ്ണ് നിറഞ്ഞു കണ്ടതും വരുൺ ചോദിച്ചു... പാറു കീഴ് ചുണ്ട് ഉന്തി പൊട്ടിയ ഭാഗം കാണിച്ചു കൊടുത്തു.... കീഴ്ച്ചുണ്ടിന്റെ ഉൾഭാഗം നന്നായി പൊട്ടി ചോര വരുന്നുണ്ടായിരുന്നു....

വേദനിച്ചോ... മ്മ്... അവളെ നെഞ്ചിലേക്ക് ഇട്ട് കൊണ്ട് വരുൺ ചോദിച്ചു.... അതിനുത്തരം എന്നോണം പാറു അവന്റെ നെഞ്ചിൽ കടിച്ചു.... ആ നോവിലും ഒരു സുഖം ഉണ്ടെന്ന് തിരിച്ചറിഞ്ഞ വരുണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...... അതിലും വേദന ഉണ്ട് നീയെന്റെ മുടി പിടിച്ചു വലിച്ചിട്ടു..... അവളെ ഒന്നൂടി ഇറുക്കി കൊണ്ട് വരുൺ പറഞ്ഞു.... പാറു കുസൃതിയോടെ തല പൊന്തിച്ചു അവനെ നോക്കി.... നീ നോക്കണ്ട സത്യമാ പറഞ്ഞെ.. മുടി ഒക്കെ പറിച്ചോ..... കള്ള ദേഷ്യത്തോടെ വരുൺ ചോദിച്ചു അവളിലെ പിടി വിട്ടു..... പോടോ നുണയാ.... വിട്ട് മാറി കൊണ്ട് പാറു പറഞ്ഞു.... വരുൺ ഒന്ന് ചിരിച്ചു കൊടുത്തു.... പാറു ഒന്നും മിണ്ടാതെ മറഞ്ഞു നിന്ന് പുറത്തേക്ക് നോക്കി ആരും ഇല്ലാന്ന് കണ്ടതും വരുണിനെ ഒന്ന് നോക്കി അവൾ പുറത്തേക്ക് നടന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒന്നും അറിയാത്ത പോലെ വരുണും പുറത്തേക്ക് വന്നു..... പക്ഷെ പാറു അവനിൽ ഒരടയാളം ബാക്കി വച്ചിരുന്നു 😍😍... .......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story