നിന്നിലലിയാൻ: ഭാഗം 69

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ന്തോ ആലോചിച്ചു ചുണ്ടിൽ പുഞ്ചിരിയുമായി വരുന്ന പാറുവിനെ കണ്ടപ്പോൾ ദേവുവിനൊരു വശപ്പിശക്..... ഇവളിതെന്താ ഇങ്ങനെ വരുന്നേ.... ഒഴുകി വരുന്ന വെള്ളത്തിലൂടെ അന്തോം കുന്തോം ഇല്ലാതെ നടന്നു വരുന്ന പാറുവിനെ നോക്കി കൊണ്ട് ദേവു പറഞ്ഞു.... ഡീ അവിടെ ചവിട്ടല്ലേ...... വഴുക്കുള്ള കല്ലിൽ ചവിട്ടാൻ പോയതും ദേവു ഇരുന്നിടത്തു നിന്നും എണീറ്റ് കൊണ്ട് പാറുവിന്റെ അടുത്തേക്ക് ഓടി..... പ്ധോം..... ദേവു വരുന്നതിനു മുന്നേ പാറു കല്ലിൽ ചവിട്ടി വെള്ളത്തിൽ വീണു... ബേഷ്..... തലക്കും കൈ കൊടുത്ത് ദേവു കുനിഞ്ഞിരുന്നു...... അപ്പോഴേക്കും സുജ മിസ്സും വിഷ്ണു സാറും ഓടി വന്നു പാറുവിനെ പിടിച്ചെഴുന്നേല്പിച്ചു.... ഏയ് പിടിക്കേണ്ട എനിക്ക് കൊഴപ്പം ഒന്നൂല്യ... വേദനക്കിടയിലും പാറു പറഞ്ഞു.... (വീണിടത്തു നിന്ന് ആരെങ്കിലും പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ വീണ ആളുകളുടെ സ്ഥിരം ഡയലോഗ്.... അതെ പാറുവും പറഞ്ഞുള്ളു ) അടങ്ങി ഇരിക്ക് കുട്ടി... നല്ലോം വേദന എടുത്ത് കാണും.. ഞങ്ങൾ കണ്ടതല്ലേ വീഴുന്നത്.... സുജ മിസ്സ് സ്നേഹത്തോടെ ശാസിച്ചു... പാറു നന്നായിട്ടൊന്ന് ഇളിച്ചു കൊടുത്തു..... താനിത് എവിടെ നോക്കിയാടോ നടക്കുന്നെ.... അവിടെ ഉള്ള കല്ലിൽ പിടിച്ചിരുത്തി കൊണ്ട് വിഷ്ണു സാർ ചോദിച്ചു... പാറു ഇരുന്നതും ഒന്ന് പുളഞ്ഞു... ച..... ക്കാണ് പ്രശ്നം 🙈🙈

(വിട്ട ഭാഗം പൂരിപ്പിക്കുക 😌) ഞാൻ അത് പിന്നെ വഴുക്കൽ കണ്ടില്ല.... ചെരുപ്പ് ഇട്ടത് കൊണ്ട്.... ഇളി മായാതെ പാറു പറഞ്ഞൊപ്പിച്ചു.... എവിടേലും വേദന ഉണ്ടോ.... ഡ്രസ്സ്‌ ആകെ നനഞ്ഞല്ലോ.. സുജ മിസ്സ് പാറുവിനെ തിരിച്ചും മറിച്ചും നോക്കി കൊണ്ട് പറഞ്ഞു.... ഏയ് എനിക്ക് കുഴപ്പം ഒന്നുല്ല്യ.. ഡ്രസ്സ്‌ പിന്നെ ഫുഡ്‌ കഴിക്കാൻ പോവുമ്പോൾ മാറ്റിക്കോളാം... പരമാവധി ചിരി വിടാതെ കൈ മലർത്തി കാണിച്ചു കൊണ്ട് പാറു പറഞ്ഞു... ജാനി.. വല്ലതും പറ്റിയോ..... അപ്പൊ ബോധം വന്ന ദേവു എഴുന്നേറ്റ് ഓടി കൊണ്ട് വന്നതും ദേ പോവുന്നു അവളും ഫ്രണ്ട്‌സ് സിനിമയിലെ കൊച്ചിൻ ഹനീഫയെ പോലെ വെള്ളത്തിലേക്ക്.... ബ്ലും.... 💧💧💧 ദേവു ഒന്ന് മുങ്ങി നിവർന്നു എന്ന് പറയാം... 😁 (അപ്പൊ നിങ്ങൾ വിചാരിക്കുന്നുണ്ടാവും വെള്ളച്ചാട്ടത്തിൽ ഇത്ര കുറെ വെള്ളം ഉണ്ടോ എന്ന്..... 'എന്ന് പറയാം ' എന്നേ ഉദ്ദേശിച്ചുള്ളൂ ) അതുവരെ പാറുവിനെ നോക്കി കൊണ്ടിരുന്ന സുജ മിസ്സും വിഷ്ണു സാറും ദേവുവിന്റെ കോലം കണ്ട് എത്രെ ചിരി നിർത്താൻ ശ്രമിച്ചിട്ടും പറ്റിയില്ല... പാറു പിന്നെ ആദ്യമേ തുടങ്ങി ചിരി..... എനിക്കൊന്നും പറ്റിയില്ല.. ജസ്റ്റ്‌ ഒന്ന് തെന്നിയതാ.....

വെള്ളത്തിൽ നിന്നും എണീറ്റ് വന്ന ദേവു ഞൊണ്ടി ഞൊണ്ടി പാറുവിന്റെ അപ്പുറത്ത് ഇരുന്നു കൊണ്ട് പറഞ്ഞു..... അപ്പോഴേക്കും ടീച്ചേർസ് രണ്ടും സമാധാനപ്പെടുത്തിയിട്ട് പോയി... ന്താലേ 😪😒 വല്ലതും പറ്റിയോ.... പാറുവിന്റെ പുറത്ത് ചാരി ഇരുന്നു കൊണ്ട് ദേവു ചോദിച്ചു..... ഏയ്.. ബാക്ക് പോയി.... നിനക്കോ?? അവിടെ ഉഴിഞ്ഞു കൊണ്ട് പാറു പറഞ്ഞു അതൊഴികെ ഏതാണ്ടെല്ലാം പോയ അവസ്ഥയാ.... കാല് നീട്ടി വച്ചു കൊണ്ട് ദേവു പറഞ്ഞു...... നിക്കൊരു സങ്കടം ഉണ്ടായിരുന്നു നീ വീണില്ലല്ലോ എന്ന്... ഇപ്പോൾ സന്തോഷം ആയി... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... ശവത്തിൽ കുത്താതേടി മോളെ... ഞാൻ അനങ്ങാൻ പറ്റാതെ ഇരിക്കുവാ.. എങ്ങനാ ഇവിടെ വരെ നടന്നെത്തിയത് എന്ന് പോലും എനിക്കറിയില്ല... ചിറി ഇളിഞ്ഞു കൊണ്ട് ദേവു പറഞ്ഞു... അപ്പോഴേക്കും അവരുടെ ക്ലാസ്സിലെ കുട്ടികൾ അതുവഴി വന്നു.... നിങ്ങളെന്താ ഇവിടെ ഇരിക്കുന്നെ.. ആകെ നനഞ്ഞല്ലോ.... ദേവുവിനെയും പാറുവിനെയും നോക്കിക്കൊണ്ട് അവർ പറഞ്ഞു.... പിന്നെ വെള്ളത്തിൽ കളിച്ചാൽ നനയാതെ ഇരിക്കുമോ.. ഉണങ്ങാൻ കാറ്റും കൊണ്ടിരിക്കുവാ.. ന്തേ കൂടണോ...

വീണ കാര്യം പറയാതെ ദേഷ്യം വന്നിട്ട് പാറു എന്തൊക്കെയോ പറഞ്ഞു... അവരൊന്നും മിണ്ടാതെ പോയി... പറയുന്നത് കേട്ടില്ലേ ദുഷ്ടകൾ.. അവര് കണ്ടതാ നീയും ഞാനും വീണത് എന്നിട്ടാ😒😒... നീ എന്താ ഒന്നും മിണ്ടാഞ്ഞെ... അല്ലേൽ നിനക്ക് നല്ല വായ ആണല്ലോ... പാറു ദേഷ്യത്തോടെ ചോദിച്ചു... മിണ്ടാൻ പോയിട്ട് ഒന്ന് മൂളാൻ പോലും പറ്റുന്നില്ലഡീ കോപ്പേ.. ഔച്..... വേദന കൊണ്ട് ദേവു പറഞ്ഞു.... നിന്റെ പല്ലും പോയോ..... ദേവുവിന് നേരെ തിരിഞ്ഞു കൊണ്ട് പാറു ചോദിച്ചു... അമ്മച്യേ... തിരിഞ്ഞിരിക്കുമ്പോൾ പറയണ്ടേഡീ.... പാറു തിരിഞ്ഞതും അവളുടെ മേൽ ചാരി ഇരുന്ന ദേവു വീഴാൻ പോയപ്പോൾ പറഞ്ഞു... സോറി എടി.. അവളെ പിടിച്ചു കൊണ്ട് പാറു പറഞ്ഞു... ഈ സൈഡ് മൊത്തം ഇളകി എന്നാ തോന്നുന്നേ.... ശ്രാവന്തേട്ടൻ എന്നേ വിട്ട് പോവുമോ ആവോ... പല്ലിൽ കൈ വച്ചു കൊണ്ട് ദേവു പറഞ്ഞു.... വന്തേട്ടൻ വിട്ട് പോവുന്നതാ പ്രശ്നം അല്ലെ.. അല്ലാതെ പല്ല് പോവുന്നതല്ല... പാറു കുറച്ചു ഈർഷ്യയോടെ പറഞ്ഞു... അതൊക്കെ വിട് നീ പോയ കാര്യം എന്തായി... പാറുവിന്റെ അടുത്തേക്ക് എങ്ങനെ ഒക്കെയോ നീങ്ങി ഇരുന്ന് കൊണ്ട് ദേവു ചോദിച്ചു...

അത് കേട്ടതും പാറുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. മുഖം നാണം കൊണ്ട് താന്നു.... പാറുവിന്റെ മാറ്റം കണ്ട ദേവു അവളെ ഒന്ന് ഉഴിഞ്ഞു നോക്കി... ഇതെന്തോന്നെടി.. നീ എന്താ സിനിമയിൽ അഭിനയിക്കാൻ പോവുന്നുണ്ടോ.. ഒരുമാതിരി ചീഞ്ഞ എക്സ്പ്രെഷൻ ഒക്കെ ഇട്ട്.... നാണം ഇട്ടത്താടി കോപ്പേ.. വെറുതെ അല്ല നീ ഇങ്ങനെ എല്ലാം കുത്തി വീണത്... എന്നും പറഞ്ഞു പാറു തിരിഞ്ഞിരുന്നു.... നാണം ആയിരുന്നോ അത്..... കണ്ടിട്ടങ്ങനെ തോന്നിയില്ല.. നീ കാര്യം പറ.. സെറ്റ് ആയോ... ദേവു ആകാംഷയോടെ പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.... ആടി... സംഭവം അതല്ല ഉണ്ടായേ.... എന്നും പറഞ്ഞു പാറു എല്ലാം കുത്തും കോമയും വിടാതെ പറഞ്ഞു കൊടുത്തു..... നീ ഉമ്മ വച്ചു.. സാർ ആക്രാന്തം മൂത്തു നിന്നേം ഉമ്മ വച്ചു.. വിശ്വസിച്ചു... പറ്റിക്കാനാണേലും ഇങ്ങനെ ഒന്നും പറയല്ലേ പൊന്നെ... കൈ കൂപ്പി കൊണ്ട് ദേവു പറഞ്ഞു.. സത്യാഡീ ഞാൻ പറഞ്ഞത്.... പാറു ഗൗരവത്തിൽ പറഞ്ഞു.... എന്നിട്ട് ഫോട്ടോ എവിടെ നീയല്ലേ ഫോട്ടോ എടുക്കാം എന്നൊക്കെ പറഞ്ഞത്.. ദേവു പുരികം പൊക്കി ചോദിച്ചു...

പാറു ഇട്ടിരുന്ന പാന്റ് തപ്പി.... എടി ഫോൺ ബസിൽ ആടി.... അല്ലേലും ഞാൻ എങ്ങനെ എടുക്കാനാ.. കൈ രണ്ടും വെറുതെ ഇരിക്കല്ലായിരുന്നു ഞാൻ പറഞ്ഞില്ലേ.... പാറു ഇളിഭ്യതയോടെ പറഞ്ഞു.... എനിക്ക് തെളിവ് വേണം എന്നാലേ വിശ്വസിക്കുള്ളു.... കൈ രണ്ടും മാറിൽ കെട്ടി കൊണ്ട് ദേവു പറഞ്ഞു... തെളിവ്🤔🤔🤔🤔... ആ തെളിവ് ഉണ്ട് ദേ നോക്ക്... പൊട്ടിയ താഴത്തെ ചുണ്ട് പിളർത്തി കാണിച്ചു കൊണ്ട് പാറു പറഞ്ഞു... ഇത്‌ നീ വീണപ്പോൾ പൊട്ടിയതല്ലേ.. എന്നേ പറ്റിക്കാൻ നോക്കണ്ട മോളെ.... ദേവു പാറുവിനെ ചൂഴ്ന്ന് നോക്കി കൊണ്ട് പറഞ്ഞു... നിന്റെ അമ്മായിഅമ്മ പെറ്റു 😬😬എടി ഞാൻ ബാക്കും കുത്തിയല്ലേ വീണത്.. എന്റെ ബാക്കിൽ ആണോ ചുണ്ട് ഇരിക്കുന്നെ.... വേണേൽ വിശ്വസിക്ക്... ജീനാമ്മ ആണേ സത്യം... തലയിൽ തൊട്ട് കൊണ്ട് പാറു പറഞ്ഞു... നീ ജീനാമ്മയെ പിടിച്ചു സത്യം ഇട്ടത് കൊണ്ട് ഞാൻ വിശ്വസിച്ചു.... എന്നാലും നീ എങ്ങനെ ഒപ്പിച്ചു... ഇളിച്ചു കൊണ്ട് ദേവു ചോദിച്ചു.... അതിനാണോ പണി.. തുടങ്ങി വച്ചാൽ മതി.. ബാക്കി കാലൻ ഏറ്റെടുത്തോളും... ചിരിച്ചു കൊണ്ട് പാറു പറഞ്ഞു..... ******💞 അതെ സമയം പമ്മി പമ്മി പോയ വരുൺ ചെന്നു പെടുന്നത് വിക്രമൻ സാറിന്റെ മുന്നിൽ.... നീ എന്താ വരൂണെ ഇങ്ങനെ ഒളിച്ചും പാത്തും വരുന്നേ.... വരുണിനെ അടിമുടി നോക്കി കൊണ്ട് സാർ ചോദിച്ചു...

എന്റെ സാറെ ഒളിച്ചും പാത്തും വന്നതല്ല.. ഈ വഴുക്കലും വെള്ളവും ഉണ്ടാവുമ്പോൾ എങ്ങനെയാ ചാടി തുള്ളി വരുന്നേ... അപ്പൊ വായിൽ വന്ന നുണ എടുത്ത് വരുൺ കാച്ചി.... ആ അത് നിന്റെ ചുളിഞ്ഞ ഷർട്ടിൽ നിന്ന് അറിയുന്നുണ്ട്... പാറു പിടിച്ചപ്പോൾ ചുളിഞ്ഞ ഭാഗം കാണിച്ചു കൊണ്ട് വിക്രമൻ സാർ പറഞ്ഞു... അയ്യോ ഇത്‌ സാർ ഉദ്ദേശിച്ചത് പോലെ അല്ല.... ഇത്‌ ഞാൻ... അവിടെന്ന്.... വരുൺ തുള്ളി കളിച്ചു അങ്ങോട്ടും ഇങ്ങോട്ടും വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞൊപ്പിച്ചു... ആ മതി...മതി തുള്ളി കളിച്ചത്.... നീ എന്നേ ആണോ പറ്റിക്കുന്നത്... ഞാനും ഇതൊക്കെ കഴിഞ്ഞിട്ടാടാ ഉവ്വേ ഇവിടെ വരെ എത്തിയത്... കുലുങ്ങി ചിരിച്ചു കൊണ്ട് വിക്രമൻ സാർ പറഞ്ഞു... അത് പിന്നെ ഞാൻ..... വരുൺ വിളറിയ ചിരിയോടെ പറഞ്ഞു... അറ്റ്ലീസ്റ്റ് ഇതെങ്കിലും ഒന്ന് തുടക്കണ്ടെടാ.... ഷർട്ടിലെ ചുവപ്പ് കളർ ചൂണ്ടി കൊണ്ട് വിക്രമൻ സാർ പറഞ്ഞു... വരുൺ ഷർട്ടിലേക്ക് നോക്കിയപ്പോൾ കണ്ടു നെഞ്ചിന്റെ ഭാഗത്തായി ചുവന്ന കളർ.... കുരുപ്പേ.... എന്നോട് വേണ്ടായിരുന്നു ഇത്‌... ലിപ്സ്റ്റിക് ആണെങ്കിൽ കഴുകി എങ്കിലും കളയാമായിരുന്നു....

പക്ഷെ ബ്ലഡ്‌ എങ്ങനെ കളയാനാ.. കറ ആയിക്കാണും... ഏത് നേരത്ത് ആണോ ആവോ പെണ്ണിനെ പിടിച്ചു കിസ്സാൻ തോന്നിയത്..... വരുൺ ഷർട്ടും പിടിച്ചു പിറുപിറുത്തു.... നീ എന്താടാ ഒറ്റക്ക് നിന്ന് ആലോചിക്കുന്നേ.. വേഗം ഈ വെള്ളത്തിൽ കഴുകിക്കോ ഞാൻ അവിടെ പോയി നിൽക്കാം... എന്നും പറഞ്ഞു വിക്രമൻ സാർ പോയി.... എന്റെ ദൈവമേ.. സാർ കണ്ടത് ഭാഗ്യം.. വേറെ വല്ലവരും ആയിരുന്നേൽ തെണ്ടി പോയേനെ.... വരുൺ ഡ്രസ്സ്‌ കഴുകി കൊണ്ട് ആത്മകഥിച്ചു.... ആഹാ സാറും വീണോ.... അങ്ങോട്ടേക്ക് വന്ന വിഷ്ണു സാർ വരുൺ ഷർട്ട് കഴുകുന്നത് കണ്ട് ചോദിച്ചു... ഏയ്.. ഇതെന്തൊ കറ ആയതാ.. വേറെ ആരാ വീണത്??.. അത്ഭുതത്തോടെ വരുൺ ചോദിച്ചു... സാറിന്റെ ക്ലാസ്സിലെ പിള്ളേർ തന്നെ.... വിക്രമൻ സാറിന്റെ കന്നാസും കടലാസും... ചിരിച്ചു കൊണ്ട് വിഷ്ണു സാർ പറഞ്ഞു.... അയ്യോ എന്നിട്ട് എന്തെങ്കിലും പറ്റിയോ..?? വരുൺ ആശങ്കയോടെ ചോദിച്ചു... കുഴപ്പം ഒന്നുല്യാന്നാ പറഞ്ഞെ.... ജാൻകി വഴുക്കി വീണതാ.... നല്ലോം വേദനിച്ചു എന്ന് തോന്നുന്നു.. ചോദിച്ചപ്പോൾ ഇരുന്ന് ചിരിക്കാ അവൾ..

മറ്റേ ആള് എന്തെങ്കിലും പറ്റിയോ എന്ന് ചോദിച്ചു വന്നതാ.. അവളും ദേ കിടക്കുന്നു നിലത്തു..... അവിടെ ഫ്രോന്റിൽ ഇരുത്തി പോന്നിട്ടുണ്ട്.. റൂമിൽ പോയിട്ട് എന്തേലും ചെയ്യാം... അല്ലാതെ ഇപ്പോൾ ഇവിടെ നിന്ന് എന്ത് ചെയ്യാനാ.... അതും പറഞ്ഞു വിഷ്ണു സാർ പോയി.... ഈശ്വരാ... രണ്ടിനും വെളിവില്ല.. എന്തേലും പറ്റിയോ ആവോ... എന്നും പറഞ്ഞു വരുൺ വേഗത്തിൽ നടന്നു.... അടുത്തേക്ക് എത്തിയപ്പോഴേ കണ്ടു നനഞ്ഞ കോഴികളെ പോലെ ഇരിക്കുന്ന കന്നാസിനെയും കടലാസിനേയും.... ഡീ... കാലൻ വരുന്നുണ്ട്.. വീണ കാര്യം പറയരുത് ട്ടോ വില പോവും... ദേവുവിനെ നോക്കിക്കൊണ്ട് പാറു പറഞ്ഞു... എടി അതിനു മുന്നേ ഞാൻ ചിരിച്ചു ചാവും... എടി നേരത്തെ നീ പറഞ്ഞ കാര്യങ്ങളാ എനിക്ക് സാറിനെ കാണുമ്പോൾ ഓർമ വരുന്നത്.... ചിരി കടിച്ചു പിടിച്ചു കൊണ്ട് ദേവു പറഞ്ഞു... ചിരിച്ചാൽ കൊല്ലും പന്നി നിന്നെ... തലയും താഴ്ത്തി ഇരുന്നോ.... പാറു പിറുപിറുത്തു.... നിങ്ങൾക്ക് രണ്ടാൾക്കും സ്ഥലങ്ങൾ ഒന്നും കാണണ്ടേ.... ഇവിടെ ഇരിക്കുന്നതെന്താ.... വരുൺ ഒന്നും അറിയാത്ത പോലെ ചോദിച്ചു.. ഞങ്ങൾ കണ്ടു.. പിന്നെ തളർന്നപ്പോൾ കുറച്ചു റെസ്റ് എടുത്ത് ബാക്കി കാണാം എന്ന് വിചാരിച്ചു.... ഒന്ന് എണീക്കാൻ പറ്റാതെ ദേവു ഇരുന്ന് നിരങ്ങി........ ഇനി എവിടെയാ സമയം... 12:30 ആയി.. എല്ലാം കണ്ട് വന്നേ....

ക്വിക്ക് ക്വിക്ക്.... വരുൺ കൈ ഞൊടിച്ചു കൊണ്ട് പറഞ്ഞു... മനുഷ്യന് ഇവിടെ നിന്ന് അനങ്ങാൻ പറ്റുന്നില്ല... എന്നിട്ടല്ലേ എണീറ്റ് സ്ഥലം കാണുന്നെ... നിന്റെ കാലനോട് ഒന്ന് പോവാൻ പറഞ്ഞെ.. ദേവു പാറുവിന്റെ ചെവി തിന്ന് കൊണ്ട് പറഞ്ഞു... ഇപ്പോഴും കഴിഞ്ഞില്ലേ ചെവി തിന്നൽ... ക്ലാസ്സിലും ഇത്‌ തന്നെയാ... എണീക്ക് രണ്ടാളും.. മാറിൽ കൈ കെട്ടി കൊണ്ട് പറഞ്ഞു... എന്റെ പൊന്നു സാറേ സത്യം എന്താണെന്ന് വച്ചാൽ എനിക്ക് നടക്കാൻ പോയിട്ട് ഇവിടുന്ന് അനങ്ങാൻ പോലും വയ്യ... അതുകൊണ്ട് ഞാൻ ഇല്ലാ... കൈ കൂപ്പി കൊണ്ട് ദേവു പറഞ്ഞു... ഓക്കേ സമ്മതിച്ചു... ഇനി എന്റെ പ്രിയ പത്നിക്ക് എന്താണാവോ.. മൊഴിഞ്ഞാലും... വരുൺ രണ്ടു മുട്ടിലും കൈ വച്ചു കുനിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു... എനിക്ക് മൂലക്കുരു.... ന്തേ.... പാറു ദേഷ്യം ഉച്ചിയിൽ കേറിയപ്പോൾ പറഞ്ഞു... നിനക്കോ.. മൂലക്കുരുവോ...അതെപ്പോ 🤔🤔🤔 എടി കോപ്പേ നീ വീണത് കണ്ടിട്ട് ഓടി വരുമ്പോഴല്ലേ ഞാൻ കൊച്ചിൻ ഹനീഫ സ്റ്റൈലിൽ വീണത്... അപ്പൊ നീ വീണപ്പോൾ മൂലക്കുരു പൊട്ടിയോ.. അതാണോ ബാക്ക് വേദനിക്കുന്നുണ്ടെന്ന് പറഞ്ഞത്...

ദേവു ഇരുന്നിടത് ഇരുന്ന് പാറുവിനെ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി.... നശിപ്പിച്ചു.... എനിക്കുള്ള കുഴി ഞാൻ തന്നെ തോണ്ടി..... തലക്കും കൈ കൊടുത്ത് കൊണ്ട് പാറു പറഞ്ഞു.. ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെയാ വന്നത്.. അപ്പോഴേക്കും നിങ്ങളുടെ ഒടുക്കത്തെ അഭിനയം.. ഓസ്കാർ വാങ്ങുവോ രണ്ടും... നിവർന്നു നിന്ന് കൊണ്ട് വരുൺ ചോദിച്ചു... എന്നിട്ടാണോ ഇവിടെ കിടന്ന് ചീഞ്ഞ പെർഫോമൻസ് നടത്തിയത്... (പാറുവിന്റെ ആത്മ) ജാനി പണി പാളി... പാറുവിനു കേൾക്കാൻ പാകത്തിൽ ദേവു പറഞ്ഞു... പാളിച്ചത് ആരാ?? മുഖം കൂർപ്പിച്ചു കൊണ്ട് പാറു ചോദിച്ചു.... നീയല്ലേ... അല്ല ഞാൻ..... ജഗതീഷ് സ്റ്റൈലിൽ ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു..... ആരുടെ പ്ലാനാ ഇത്‌....?? വരുൺ ഇത്തിരി ഗൗരവം മുഖത്ത് വരുത്തി കൊണ്ട് ചോദിച്ചു.... പറയില്ല വേണേൽ തുപ്പി കാണിച്ചു തരാം.. തുഫ്ഫ്..... ദേവു പാറുവിനെ പറയും മുൻപേ പാറു ദേവുവിനെ തുപ്പി കാണിച്ചു..... ഇതേതാടി പുതിയത്.. ഇതുവരെ കണ്ടില്ലല്ലോ... അത്ഭുതത്തോടെ ദേവു ചോദിച്ചു... ആ അതിപ്പോ എനിക്ക് തോന്നിയതാ.. 2020ൽ ആദ്യാ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അതേതായാലും നന്നായി.. വീട്ടിൽ പോയിട്ട് വേണം അനിയനെ തുപ്പി കൊല്ലാൻ.. ഇപ്പോൾ ഇത്തിരി പാര ആയണ്ണു അവനിപ്പോ... വരുണിനെ രണ്ടാളും പാടെ മറന്നു അവര് കത്തിയടിച്ചു കൊണ്ടിരിക്കുവാണ്.....

അതേയ്.. ഈ ഉള്ളവൻ ഇവിടെ ഉണ്ടായിരുന്നു.. കൈ കൂപ്പി കൊണ്ട് വരുൺ പറഞ്ഞു.... സാർ ഒന്ന് ഈ സൈഡ് താങ്ങിയാൽ ഞാൻ ഇവിടെ നിന്ന് പൊന്തും... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... അപ്പൊ നിന്റെ ഈ സൈഡ് ആര് പൊക്കാനാ... പാറുവിന്റെ സംശയം ന്യായം... അത് നീ പൊക്കും... നിന്റെ മ്മ്മ്മ് അല്ലെ കേട്... കയ്യിനല്ലല്ലോ... എന്റെ ആകെ മൊത്തം ഇളകി കിടക്കുവാ.... ഊരക്ക് കൈ കൊടുത്തു എണീക്കാൻ ശ്രമിച്ചു കൊണ്ട് ദേവു പറഞ്ഞു..... പാറുവും വരുണും ദേവുവിനെ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു...... കുറച്ചു നടന്നതും... എന്നേ അവിടെ ഒന്ന് താങ്ങി നിർത്തിക്കെ.... അടുത്ത് കണ്ട മരക്കുറ്റിയെ ചൂണ്ടി കൊണ്ട് ദേവു പറഞ്ഞു.... വരുണും പാറുവും കൂടി അവളെ അവിടെ ലാന്റി.... അമ്മച്ചിയെ..... ഊരക്കും കൈ കൊടുത്ത് ഒരു കൈ മരക്കുറ്റിയിലും താങ്ങി നിർത്തി കൊണ്ട് ദേവു നെടുവീർപ്പിട്ടു.... സാർ പൊക്കോ ഞാനും ഇവളും കൂടി പൊക്കോളാം.... ദേവു ഇളിച്ചു കൊണ്ട് പറഞ്ഞു.... ഉറപ്പാണോ.. അതോ ഞാൻ ടീച്ചേഴ്സിനെ വിളിക്കണോ.... വരുൺ ദേവുവിന്റെ തോളിൽ കൈ വച്ചു കൊണ്ട് ചോദിച്ചു... ആരെയും വിളിക്കണ്ട..

എനിക്ക് വയ്യ ഇനി അവരെ കൂടി താങ്ങാൻ.. കുസൃതിയോടെ ദേവു പറഞ്ഞു.... വയ്യെങ്കിലും നാവ് അടങ്ങി ഇരിക്കരുത് ട്ടോ... ദേവുവിനെ പിടിച്ചു കൊണ്ടു പോവുന്നതിനിടക്ക് പാറു പറഞ്ഞു.... ജാനി ഇതൊക്കെ ഒരു രസല്ലേ ജാനി... ഞാൻ വേണേൽ ഒന്നൂടി പോയി വീഴാം.... ശറഫുദ്ധീൻ സ്റ്റൈലിൽ ദേവു പറഞ്ഞു... അതെ സ്റ്റൈലിൽ ഞാൻ ഈ പിടി അങ്ങ് വിട്ടാലോ.... പാറു ചിരിച്ചു കൊണ്ട് ചോദിച്ചു.... സ്റ്റെല്ലാ നോ 😵😵😵😵..... അങ്ങനെ എങ്ങനെ ഒക്കെയോ ബസിന്റെ അവിടെ എത്തി.... മോളെ ഇങ് പോരെ ഇത്‌ ലോക്കാ.... പാറു ദേവുവിനെ നോക്കി കൊണ്ട് പറഞ്ഞു... എന്റെ മാതാവേ ഞാൻ ഇന്ന് ആരെയാ കണി കണ്ടത്... തലക്കും കൈ കൊടുത്തു ദേവു ഡോറിന്മേൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു... പാറു മുഖം പൊത്തി നിന്നു.... നീ പൊത്തണ്ടഡീ.. എനിക്കറിയാം നിന്റെ ആ മനോഹരമായ മുഖം ആണ് കണ്ടതെന്ന്.... ഊ പിന്നെ.. ഇന്നലെയും നീ ഈ മുഖം കണ്ടല്ലേ എണീറ്റത്.. എന്നിട്ടോ... നീയും വന്തേട്ടനും സെറ്റ് ആയില്ലേ.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഇനി ആ ദുരന്തം കൂടി ഓർമിപ്പിക്കല്ലേ... മനുഷ്യന് ഇരിക്കാൻ മുട്ടിയിട്ട് വയ്യ.... നീ ഇതിന്റെ ഉടമസ്ഥനെ തപ്പി കണ്ടു പിടിക്ക്... ഇയാളിത് എന്നാത്തിനാ കെട്ടി പൂട്ടി വച്ചിരിക്കുന്നെ... ദേവു അതെ നിൽപ്പിൽ പറഞ്ഞു... അതെന്ത് മുട്ടലാ ദേവു....

ഇരിക്കാൻ മുട്ടൽ..?? പാറു സംശയത്തോടെ ചോദിച്ചു... അതൊക്കെ പ്രേത്യക തരം മുട്ടലാ.... നിനക്ക് ഇങ്ങനെ ഒരവസ്ഥ വരുമ്പോൾ മനസിലാവും.. എന്നാ നീ ഈ പൊസിഷനിൽ തന്നെ നിലക്ക്.. ഞാൻ പോയി ഡ്രൈവറെ തപ്പട്ടെ... എന്നും പറഞ്ഞു പാറു തേടാൻ പോയി.... എവിടെ പോയി എവിടെ പോയി.. ഡ്രൈവർ ചേട്ടൻ എവിടെ പോയി... എവിടെ പോയി എവിടെ പോയി... ക്ലീനർ ചേട്ടൻ എവിടെ പോയി... എന്തോ ഭാഗ്യത്തിന് ആളെ വേഗം കിട്ടി ഡോർ തുറന്ന് 50 കിലോ ലോഡ് സീറ്റിൽ ഇറക്കി വച്ചു... ഓഹ് ഇപ്പോഴാ ഒരാശ്വാസം ആയത്.... നിവർന്നിരുന്നു കൊണ്ട് ദേവു പറഞ്ഞു...... പാറു വേഗം വെള്ളം എടുത്ത് ദേവുവിന് വേദനിക്കുന്ന ഭാഗത്തൊക്കെ ഉഴിഞ്ഞു കൊടുത്തു.... എടി എന്റെ മേക്കപ്പ് പോയോ.. നീയെന്റെ ബാഗ് എടുത്തേ ഞാൻ ഒന്ന് ടച്ചട്ടെ..... ഇങ്ങനെ പോയാൽ ചത്തു കിടക്കുമ്പോഴും മേക്കപ്പ് വേണ്ടി വരും... പാറു പറഞ്ഞു... ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നാ.. ഈ... എന്നും പറഞ്ഞു പൗഡർ തോണ്ടി പാറുവിന്റെ കവിളിൽ തേച്ചു.... *****💞 വിക്രമൻ സാർ ഇടക്കിടക്ക് വരുണിനെ ഷർട്ട്, ഷർട്ട്, ഷർട്ടെയ്.... എന്ന് വിളിച്ചു കളിയാക്കും... ആഹ് അദ്ദേഹത്തിനൊരു മനസുഖം... അതേപോലെ വരുണും മനസ്സിൽ ഇട്ട് നന്നായൊന്ന് വിക്രമൻ സാറിനെ സ്മരിക്കും.. അത് വരുണിന്റെ ഒരു മനസുഖം....

സാറിനെ കുറ്റം പറഞ്ഞിട്ടും കാര്യല്ല.. പ്രായം കൂടുന്തോറും കുട്ടികളുടെ സ്വഭാവം ആവും എന്നാണല്ലോ.... അതെ ഇവിടേം സംഭവിച്ചിട്ടുള്ളു.... 🤭😎..... രാത്രി ഫുഡ്‌ കഴിച്ച് വരുൺ ഗഹനമായ ചിന്തയിൽ ആണ്... എന്നാലും ഈ i w u എന്താണാവോ 🤔🤔🤔... വരുൺ തിരിഞ്ഞും മറിഞ്ഞും ആലോചിച്ചു.... പിന്നെന്തിനാ മുത്തേ ചേട്ടൻ ജീവിച്ചിരിക്കുന്നെ... ലെ ഗൂഗിൾ അളിയൻ കിട്ടിപ്പോയ്...... വരുൺ ചാടി തുള്ളി ഫോൺ എടുത്ത് ടൈപ്പി.. I w u stand for ???......... ഉത്തരം കണ്ടതും വരുണിനു തുള്ളി ചാടാനുള്ള സന്തോഷം തോന്നി..... ഫോണും എടുത്ത് അവൻ മുഹ്സിൻ സാറിനെ ഉണർത്താതെ റൂം തുറന്ന് വെളിയിലേക്കിറങ്ങി.......... സമയം 11:30...... ഈശ്വരാ പെണ്ണ് ഉറങ്ങി കാണല്ലേ.... പാറുവിന്റെ റൂമിൽ പാറു കൂർക്കം വലിച്ചുറങ്ങുന്നു... ദേവു സൊള്ളി കൊണ്ടിരിക്കുന്നു...... ഡും ഡും ഡും...... വാതിലിൽ കൊട്ട് വീണു.... ദേവു ആദ്യം ഒന്ന് പേടിച്ചു... പിന്നെ ശ്രാവന്തിനോട് വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി... ഡും ഡും ഡും.... വീണ്ടും മുട്ടി തുടങ്ങി... മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ... ദേവു പാറുവിനെ തോണ്ടി വിളിക്കാൻ തുടങ്ങി... എടി ജാനി എണീക്കേടി.. ആരോ ഡോറിൽ മുട്ടുന്നു... എടി കോപ്പേ..... ദേവു ബാത്‌റൂമിൽ പോയി വെള്ളം എടുത്ത് കൊടുന്നു പാറുവിന്റെ മുഖത്ത് ഒഴിച്ചു... എടി കോ....... പറഞ്ഞു മുഴുമിക്കും മുന്നേ ദേവു പാറുവിന്റെ വായ പൊത്തി.... ശ്.. മിണ്ടല്ലേ.. ആരോ വാതിലിൽ മുട്ടുന്നേടി.. നീ സാറിനു വിളിക്ക്.... ദേവു പാറുവിന്റെ വായിൽ നിന്നും കയ്യെടുത്തു....

നിനക്ക് തോന്നിയതാവും.. ഞാൻ കേട്ടില്ലല്ലോ... പാറു കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു... ഡും ഡും ഡും.... കേട്ടോ ആരോ മുട്ടുന്നു.. നീ വിളിക്കെടി.. ദേവു പേടിച്ചു കൊണ്ട് പാറുവിന്റെ ഫോൺ എടുത്ത് കൊടുത്തു.... പാറു വേഗം നമ്പർ എടുത്ത് കാലന് വിളിച്ചു... അതില്ലേ ഡോറിൽ ആരോ മുട്ടുന്നു.. വരുണേട്ടൻ ഒന്ന് വരുമോ.. ഞങ്ങൾക്ക് പേടി ആവുന്നു.... വരുൺ എന്തെങ്കിലും പറയുന്നതിന് മുന്നേ പാറു അങ്ങോട്ട് കേറി പറഞ്ഞു.... അത് ഞാൻ ആടി കോപ്പേ.. നീ വാതിൽ തുറന്നെ.. നാലുപുറവും നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.... നിങ്ങൾക്ക് വിളിച്ചിട്ട് വന്നൂടെ.... എന്നും പറഞ്ഞു പാറു ഫോൺ കട്ട് ചെയ്ത് റൂമിലെ ലൈറ്റ് ഇട്ടു... നീ വിളിക്കാൻ പറഞ്ഞ ആള് തന്നെയാ പുറത്ത്.. എന്ന് പറഞ്ഞു പാറു ഡോർ തുറന്നു.... ന്താ ഈ രാത്രിയിൽ.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കാതെ... പാറു മുടിയെല്ലാം ശെരിയാക്കി കൊണ്ട് ചോദിച്ചു... നീയിങ്ങോട്ട് വന്നേ.. എനിക്കൊരു കാര്യം പറയാൻ ഉണ്ട്.... പാറുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു..... അത് നാളെ പറയാം.. എനിക്കുറക്കം വരുന്നു... പാറു കതകിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും വരുൺ പാറുവിനെ കോരിയെടുത്തു തോളത്തിട്ടു.... ദേവു വായിൽ കൈ വച്ചു നിൽപ്പാണ്... ഞങ്ങൾ ഇപ്പോൾ വരാം.. നീ കതകടച്ചു കിടന്നോ.. ദേവുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.. ദേവു തലയാട്ടി എണീറ്റ് വന്നു... നാളെ എന്നെയും ഇത്‌ പോലെ എടുക്കാൻ ശ്രാവന്ദേട്ടനോട് പറയണം..... ചിരിച്ചു കൊണ്ട് ദേവു വാതിൽ കുറ്റിയിട്ടു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story