💖നിന്നിലലിയാൻ💖: ഭാഗം 7

ninnilaliyan

രചന: SELUNISU

അവൻ ചായ ചുണ്ടോട് ചേർത്തതും അവൾ ചോദിച്ച ചോദ്യം കേട്ട് ചായ തരിപ്പിൽ കയറി അവൻ ചുമക്കാൻ തുടങ്ങി..... പതിയെ കുടിച്ചാ മതി ആരും എടുത്തോണ്ട് പോവില്ലാന്നും പറഞ്ഞു അവൾ അവന്റെ തലയിൽ കൊട്ടി.... അവൻ ഓക്കേ ആയെന്ന് തോന്നിയതും അവൾ വീണ്ടും ആ ചോദ്യം ആവർത്തിച്ചു.... പറ ആരവേട്ടൻ രാവിലെ എന്നെ ഉമ്മ വെച്ചോ..... നീയൊന്ന് പോയെ അച്ചു..... ഉമ്മ വെക്കാൻ പറ്റിയൊരു മോന്ത.... ദേ രാവിലെ തന്നെ എന്നെ കൊണ്ട് സരസ്വതി പാടിക്കരുത്....എനിക്ക് രാവിലെ അങ്ങനെ തോന്നി അതാ ഞാൻ പെട്ടന്ന് എഴുന്നേറ്റെ.... ചിലപ്പോ തോന്നിയതാവും എന്നും പറഞ്ഞു അവൾ ബെഡിൽ നിന്ന് എണീറ്റതും അവൻ നെഞ്ചത്ത് കൈ വെച്ചു..... സമാധാനം തല്ക്കാലം രക്ഷപ്പെട്ടു എന്ന് സ്വയം പറഞ്ഞു അവൻ ഫ്രഷായി.... റെഡിയായി താഴേക്കിറങ്ങി..... അച്ചു.... വാ പോവാം..... എന്നും പറഞ്ഞു അവൻ വിളിച്ചതും അവൾ അടുക്കളയിൽ നിന്ന് ഇറങ്ങി വന്നു.... സാരി തന്നെയാണ് വേഷം....

അത് കണ്ടതും അവൻ അവളിന്നലെ പറഞ്ഞതാലോചിച്ചു അവളെ നോക്കി ചിരിച്ചതും അവൾ ചുണ്ട് കൊണ്ട് പോടാന്ന് മെല്ലെ പറഞ്ഞു..... അമ്മ പോയിട്ട് വരാം എന്നും പറഞ്ഞു അവൻ ബൈക്കിന്റെ ചാവി എടുത്തതും അവൾ ദയനീയമായി അവനെ നോക്കി.... ആരവേട്ടാ നമുക്ക് നടന്നു പോവാം.... നടന്നു അങ്ങോട്ടെത്തുമ്പോഴേക്ക് നട അടക്കും ചേച്ചി.... ഈ സാരി ഉടുത്തു ഞാൻ എങനെയാ.... പിടിച്ചിരുന്നാ മതി... ചേച്ചി ധൈര്യമായിട്ട് കയറിക്കോന്നും പറഞ്ഞു അവൾ അച്ചുവിന്റെ കൈ പിടിച്ചു ബൈക്കിനടുത്തേക്ക് നടന്നു... അമ്മേ അച്ഛൻ എന്ത്യേ..... മാർകറ്റിൽ പോയി.... അഹ്....എന്നാ ഞങ്ങൾ പോയിട്ട് വരാംന്നും പറഞ്ഞു അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തതും അവൾ ഒരു പേടിയോടെ ബൈക്കിലേക്ക് കയറി ഇരുന്നു..... ആരവേട്ടാ ഒന്ന് പതുക്കെ പോ... ഓഹ്... നീ ആദ്യായിട്ടാണോ ബൈക്കിൽ കയറുന്നെ.... സാരി ഉടുത്തിട്ട് ഇരിക്കാൻ എന്ത് പാടാന്നോ.... ന്ന് പറഞ്ഞു തീർന്നതും വണ്ടി ഒരു ഗട്ടറിലേക്ക് ചാടി... അവൾ പേടിച്ചു അവന്റെ വയറിലൂടെ ചുറ്റി പിടിച്ചതും അവൻ പെട്ടന്ന് ബ്രൈക്ക് ചവിട്ടി....

നീ കയ്യെടുത്തെ അച്ചു.... അതെന്തിനാ എനിക്ക് പേടിയായിട്ടാ...ഞാൻ ഇങ്ങനെ ഇരിക്കും.. നിനക്കത് പറയാം... നീ ആറു മാസം കഴിഞ്ഞാ പൊടിയും തട്ടി പോവും... നിന്റെ ഒട്ടിയിരുപ്പ് കണ്ടാ എനിക്കെയ് പെണ്ണ് കിട്ടൂല പിന്നെ.... ഓഹ്.... ദേ ഒരു കുത്ത് വെച്ച് തരും ഞാൻ മര്യാദക്ക് വണ്ടി എടുത്തോ.... എന്നും പിന്നെ പറഞ്ഞു അവൾ അവന്റെ വയറിൽ പിച്ചി... ഡീ... പൂതനെ നിന്നേ ഞാൻ... വണ്ടി എടുക്ക് ആരവേട്ടാ ടൈം പോണു എന്നും പറഞ്ഞു അവൾ ചിണുങ്ങിയതും അവൻ ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ആക്കി.... അമ്പലത്തിൽ ചെന്ന് തൊഴുതു ഇറങ്ങിയതും.... നിധിൻ അങ്ങോട്ട് വരുന്നുണ്ടായിരുന്നു.... അവനെ കണ്ട് അച്ചു നല്ലോണം ഒന്നിളിച്ചു കാട്ടി.... ആഹാ ആരിത്....ശിവനും പാർവതിയോ ഏതായാലും രണ്ടാളും നല്ല മാച്ചിങ് ഇണ്ട്... ആണോ എന്നാ നീ ഞങ്ങടെ ഒരു പിക് എടുത്തേ എന്നും പറഞ്ഞു അവൻ അവളെ തോളിലൂടെ കയ്യിട്ടതും അവൾ അവനെ രൂക്ഷമായൊന്ന് നോക്കി....

 നോക്കി പേടിപ്പിക്കാതെ ഒന്ന് ചിരിക്കെടി കരാർ ഭാര്യേ എന്നും പറഞ്ഞു അവൻ അവളുടെ മുഖം പിടിച്ചു ക്യാമറയിലേക്ക് തിരിച്ചതും അവൾ ഒന്ന് ചിരിച്ചു..... ഡാ... നിധിനെ ... വൈകീട്ടെന്താ പരിപാടി.... വെള്ളമടി പാർട്ടി.... ഓക്കേ എന്നാ ഞാൻ നേരത്തെ അങ്ങെത്തിയേക്കാം.... അത് ഓക്കേ... നീ ഇങ് വന്നേ ചോദിക്കട്ടെ.... അച്ചു ഇപ്പൊ വരാവേ... എന്നും പറഞ്ഞു നിധിൻ ആരവിനെയും കൊണ്ട് മാറി നിന്നതും അച്ചു അവരെ മുഖം ചുളിച്ചു നോക്കി നിന്നു... എന്താടാ.... ഡാ... ഇന്നലത്തെ ഫസ്റ്റ് നൈറ്റ്‌ എങനെ ഉണ്ടായിരുന്നു... വല്ലതും നടന്നോ.... ദേ.... അമ്പലമുറ്റം ആയി പോയി ഇല്ലേൽ നിനക്ക് ഞാൻ മറുപടി തന്നേനെ.... പോടാ അലവലാതി... എന്നും പറഞ്ഞു അവനെ തള്ളി മാറ്റി അവൻ വന്നു ബൈക്കിൽ കയറി.... എന്ത് കണ്ട് നിക്കുവാടി വരുന്നില്ലേ... അഹ് വരുവാ എന്നും പിന്നെ പറഞ്ഞു അവൾ പോയി ബൈക്കിൽ കയറി.... വീട്ടിലെത്തിയതും അച്ഛൻ വന്നിട്ടുണ്ടായിരുന്നു.... മക്കളെ ശ്രീ വിളിച്ചിട്ടുണ്ടായിരുന്നു.... നിങ്ങളോട് നാളെ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്....

അഹ് പോവാം.... അല്ല അച്ഛാ സ്റ്റേഷനിൽ നിന്ന് പിന്നെ വിളിച്ചായിരുന്നോ... ഇല്ലെടാ അവരാ കേസ് വിട്ട മട്ടാ.... എനിക്ക് പറ്റിയൊരു അബദ്ധം.... എന്താ ചെയ്യാ തലവിധി..... അത് പോട്ടെ അച്ഛാ...പോയതിനെ കുറിച്ച് ആലോചിച്ച് സങ്കടപ്പെട്ടിട്ട് എന്താ കാര്യം..... അതേ അങ്കിൾ... ഇപ്പൊ കുറച്ചു പൈസേടെ ബാധ്യതയല്ലേ ഒള്ളു..... അത് ഞാനും ആരവേട്ടനും വിചാരിച്ചാ പെട്ടന്ന് തീരും....ഒക്കെ ശരിയാവും..എന്നവൾ പറഞ്ഞതും അച്ഛൻ അവളെ അലിവോടെ നോക്കി.... ആ.... ഒക്കെ ശരിയായി നിങ്ങടെ മക്കളെയൊക്കെ കണ്ടിട്ട് കണ്ണടച്ചാ മതിയെനിക്ക്..... അതിനുള്ള ആയുസ്സ് കിട്ടിയാ മതി.... എന്ന് അയാൾ പറഞ്ഞതും ആരവ് അച്ചുവിനെ ഒന്ന് നോക്കി.... അവന്റെ നോട്ടം കണ്ടതും അവൾ തല താഴ്ത്തി നിന്നു.... അച്ചു ചെന്ന് ഡ്രസ്സ്‌ മാറിയിട്ട് വാ.... ഒന്നും കഴിച്ചില്ലല്ലോ... അച്ഛൻ കഴിച്ചോ... ഇല്ലാ.... മോനെ...നിങ്ങൾ വന്നിട്ട് ഒരുമിച്ചിരിക്കാന്ന് കരുതി.... ആ... നിങ്ങൾ വന്നോ...മോൾ പോയി വേഷം മാറിയിട്ട് വാ....ആന്റി കഴിക്കാൻ എടുത്ത് വെക്കാം... മ്മ് ശരി എന്നും പറഞ്ഞു അവൾ മുകളിലേക്ക് കയറി.... അമ്മ ചെന്ന് ഫുഡ്‌ എടുത്ത് വെക്ക് നല്ല വിശപ്പ്.......

ആഹ്.... നീയും പോയി വേഷം മാറി വാ... എന്നും പറഞ്ഞു അവർ അടുക്കളയിലേക്ക് പോയതും അവൻ അച്ഛന് നേരെ തിരിഞ്ഞു..... അച്ഛാ..... അവരെ വീട്ടിൽ പോയിരുന്നോ......മകൻ ഒറ്റക്കാണോ അതോ കുടുംബം മൊത്തമായിട്ട് ചതിച്ചതാണോ നമ്മളെ.... ഏയ്‌.... അവരെ വീട്ടിൽ ഞാൻ പോയിരുന്നു... അവരൊക്കെ പാവങ്ങളാട.. ഞാൻ ചെന്ന് പറഞ്ഞപ്പോഴാ അവര് സംഭവം അറിയുന്നത്.... അവൻ എങ്ങോട്ട് പോയെന്ന് പോലും അവർക്കറിയില്ല.... എന്റെ ഈ അവസ്ഥയിൽ അവർക്കും ഒരുപ്പാട് സങ്കടമുണ്ട്...അവനൊരുപ്പാട് ചീത്ത കൂട്ട് കെട്ടുണ്ടായിരുന്നൂന്നാ അവര് പറയുന്നേ.... അതീന്നൊക്കെ ഒന്ന് വിട്ട് പോരാൻ വേണ്ടീട്ടാ അവര് എന്റെ കൂടെ വിട്ടേ..... ... അവന് താഴെ രണ്ട് പെൺകുട്ടികളാ....പാവം അവനിലായിരുന്നു അവന്റെ പ്രതീക്ഷ മുഴുവൻ.... എന്താ ചെയ്യാ.... കലികാലം... അച്ഛൻ..ആ കേസ് അങ്ങ് പിൻവലിച്ചേക്ക്... അതെന്താ മോനെ....

ഇനി ഒരു കേസ് ഉള്ളതോണ്ട് ആ പാവങ്ങൾക്ക് ഒരു കുറച്ചിൽ വേണ്ടാ.... ഇനി എന്ത് വേണമെന്ന് എനിക്കറിയാം... നീ എന്ത് ചെയ്യാനാ മോനെ...അവൻ എവിടെയാന്ന് പോലും ആർക്കും അറീല.... അച്ഛൻ അതൊന്നും ആലോചിക്കണ്ടാ.... എല്ലാത്തിനും ഈശ്വരൻ ഒരു വഴി കാണിച്ചു തന്നിട്ടുണ്ട്.... നമ്മുടെ കഷ്ടകാലമൊക്കെ തീരാൻ ഇനി അധിക ദിവസമൊന്നും ഇല്ലാ.... അച്ഛൻ സന്തോഷായിട്ടിരിക്ക്.... ഞാൻ ഈ വേഷമൊക്കെ ഒന്ന് മാറിയിട്ട് വരാം... എന്നും പറഞ്ഞു അവൻ അച്ഛന്റെ കവിളിൽ ഒന്ന് തലോടി റൂമിലേക്ക് വിട്ടു... റൂമിലെത്തി ആദ്യം ഫോൺ എടുത്ത് നോക്കി... ദൈവമേ.... ശിവ.... ഒരുപ്പാട് മെസ്സേജ് അയച്ചിട്ടുണ്ടല്ലോ.... ഇനിപ്പോ എന്താ ചെയ്യാ..... രാവിലെ അവനൊരു മെസ്സേജ് അയക്കാറുള്ളതാ...കലിപ്പന് ഇന്നേക്കുള്ളതായി.... എന്ന് സ്വയം പറഞ്ഞു അവൾ അവനു തിരിച്ചു വിളിച്ചു.... ശിവാ.... എവിടെ പോയി കിടക്കുവായിരുന്നെടി... ഞാൻ എത്ര തവണ വിളിച്ചു.... സോറി എഴുന്നേൽക്കാൻ വൈകി...... പിന്നെ അമ്പലത്തിലും പോയി... അതാ... ഹ്മ്മ്.... ഓക്കേ....

നീ ഒന്ന് വീഡിയോ കാൾ ചെയ്തേ... കണ്ടിട്ട് എത്ര ഡേ ആയി... എന്നവൻ പറഞ്ഞതും അവളൊന്ന് ഞെട്ടി... കഴുത്തിലെ താലിയിൽ പിടിച്ചു..... ശിവാ...ഇവിടെ ഇപ്പൊ അമ്മ ഒക്കെ ഉണ്ട്.... ഞാൻ വൈകീട്ട് വിളിക്കാം... പറ്റില്ല.... എനിക്കിപ്പോ നിന്നേ കാണണം... ശിവാ പ്ലീസ്... ഒരെക്സ്ക്യൂസും കേൾക്കണ്ട എനിക്ക്.. കണ്ടേ പറ്റു... നീ വീഡിയോ കാളിൽ വാ എന്നും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തതും അവൾക്ക് എന്ത് ചെയ്യണം എന്നറിയാതെയായി....ആരവേട്ടന് അവന് വിളിക്കുന്നതേ ഇഷ്ട്ടമല്ല...തന്നെയുമല്ല അവന്റെ സംസാരം കേട്ടാ ആർക്കായാലും ദേഷ്യം വരും.... അവനെ പിണക്കാനും വയ്യ...എന്താപ്പോ ചെയ്യാ എന്നാലോചിച്ചു നിക്കുമ്പോഴാണ് അവൻ വീഡിയോ കാൾ ചെയ്തത്.....പെട്ടന്ന് അവൾ നെറ്റിയിലെ സിന്ദൂരം മായ്ച്ചു കളഞ്ഞു താലി ബ്ലൗസ്സിനുള്ളിലേക്കാക്കി കാൾ എടുത്തു.... ഏയ്‌ അച്ചു....വാട്ട്‌ ബ്യൂട്ടി...സാരിയാണോടി... മ്മ്..... ഡീ... ഇങ്ങോട്ട് വരുമ്പോ ആ സാരി കൂടി കയ്യിൽ വെച്ചോ.... എനിക്ക് നിന്നെ ഇങ്ങനെ നേരിൽ കാണണം.... അച്ചു... കാണാൻ കൊതിയാവുന്നെടി നിനക്ക് എന്തോ ഒരു ഭംഗി കൂടുതലുണ്ടല്ലോ.......

എന്താടി അത്.....സാരി ഉടുത്തോണ്ടാണോ... ആ... എനിക്കറിഞ്ഞൂടാ.. എന്തുവാടി ഒരു ഉഷാറില്ലാത്തേ.... അല്ല നിന്റെ തലയിലെന്താടി ഒരു ചുവപ്പ് കാണുന്നെ... അത്... അത് അമ്പലത്തീന്ന് ആയതാവും.... ശിവ ഞാൻ പിന്നെ വിളിക്കാം... വെക്കുവാ... കുറച്ചു നേരം കൂടെ എന്റെ പെണ്ണിനെ ഞാനൊന്ന് കണ്ടോട്ടെ... വിശക്കുന്നു ശിവ ഒന്നും കഴിച്ചില്ല... ഞാൻ പിന്നെ വിളിക്കാം...... എന്നാ... ഒരുമ്മ തന്നിട്ട് പോടീ... ദേ... ശിവാ ഞാൻ പറഞ്ഞിട്ടുണ്ട്... ഇങ്ങനെ ചോദിക്കരുതെന്ന്... നീ എന്താടി ഇങ്ങനെ പഴഞ്ചൻ ആയിപോയത്....ഒരുമ്മയല്ലേ അതും ഫോണിലൂടെ പ്ലീസ്.... മ്മ്മ്.... ഒറ്റൊന്ന് ഇനി ചോദിക്കരുത്... ഇല്ലെടോ പ്രോമിസ്..... ഓക്കേ...എന്നാ കണ്ണടക്ക്...

അതെന്തിനാ... ഇല്ലേൽ ഞാൻ തരില്ല.... ഓഹ്... ഓക്കേ.... ദേ അടച്ചു താ.... എന്നും പറഞ്ഞു അവൻ കണ്ണ് ചിമ്മിയതും അവൾ ഫോൺ ചുണ്ടിനോട് ചേർക്കാൻ നിക്കുമ്പോഴാണ് ആരവ് ഡോർ തുറന്ന് അകത്തേക്ക് കയറി വന്നത്.... അത് കണ്ടതും അവളൊന്ന് ഞെട്ടി... ഫോൺ കയ്യിൽ നിന്ന് ബെഡിലേക്ക് ചാടി.... അച്ചു വേഗം താടി.... ഒരുമ്മക്ക് ഇത്ര നേരോ.... എന്നവന്റെ പറച്ചിലും കൂടെ ആയതും ആരവ് ഫോണിലേക്കൊന്ന് നോക്കി......അതിൽ കണ്ണടിച്ചിരിക്കുന്ന ശിവയുടെ മുഖം കണ്ടതും അവന് ദേഷ്യം ഇരച്ചു കയറി... അവൻ ഫോണിൽ നിന്ന് കണ്ണുയർത്തി അച്ചുവിനെ നോക്കി............... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story