നിന്നിലലിയാൻ: ഭാഗം 71

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഇതേ സമയം റൂമിൽ എത്തിയ വരുൺ കാണുന്നത് എണീറ്റിരിക്കുന്ന മുഹ്സിൻ സാറിനെ... ശെരിക്കും പെട്ടത് ഇപ്പോൾ ഞാൻ ആണല്ലോ ദൈവേ... ഒന്നാത്മകഥിച്ചു കൊണ്ട് വരുൺ റൂമിലേക്ക് കയറി.. മുഹ്സിൻ ഉറങ്ങിയില്ലേ... ഒന്നും അറിയാത്ത പോലെ വരുൺ ചോദിച്ചു... ഞാൻ ഉറങ്ങിയിരുന്നു.. ഒന്നിന് പോവാൻ എണീറ്റ് നോക്കിയപ്പോൾ സാറിനെ കാണാൻ ഇല്ലാ... ഇളിച്ചു കൊണ്ട് മുഹ്സിൻ സാർ പറഞ്ഞു... ഈശ്വരാ.. ഇനി ഇവനെങ്ങാനും കണ്ട് കാണുമോ.. ഏയ്.... (ആത്മ) സാറെവിടെ പോയതാ... വരുണിന്റെ മിണ്ടാട്ടം ഇല്ലാത്തത് കൊണ്ട് മുഹ്സിൻ സാർ ചോദിച്ചു.... അത് പിന്നെ... ഞാൻ ടെറസ്സിൽ പോയതാ... ഉറക്കം വന്നില്ല... അപ്പൊ ഒന്ന് കാറ്റ് കൊള്ളാം എന്ന് വിചാരിച്ചു.... വരുൺ തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു..... ആ.. എന്നാ സാർ അവിടെ ഇരുന്നോ.. എനിക്ക് ഉറക്കം വന്നിട്ട് വയ്യ... എന്നും പറഞ്ഞു മൂടി പുതച്ചു മുഹ്സിൻ സാർ ഉറങ്ങി... ഹാവു... നെഞ്ചിൽ കൈ വച്ചു കൊണ്ട് വരുണും ബെഡിന്റെ ഓരം ചാരി കിടന്നു.... ഇന്ന് നടന്നത് മുഴുവൻ ഒന്ന് ആലോചിച്ചപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ഇനി നീ എന്നിൽ എത്തിച്ചേരാൻ അധിക സമയം ഇല്ലാ മോളെ....

എന്നും പറഞ്ഞു വരുൺ മുഖത്തൂടി പുതപ്പ് മൂടി.. ******💕 രാവിലെ ബാക്കി സ്ഥലങ്ങൾ ഒക്കെ കാണാൻ ഇറങ്ങിയപ്പോൾ തൊട്ട് പാറു എല്ലാ കടയും കേറി ഇറങ്ങുവാ... മണാലി സ്പെഷ്യൽ തിരഞ്ഞു... ഓഹ് ഇതൊക്കെ നമ്മുടെ നാട്ടിൽ കിട്ടുന്ന സാധനങ്ങൾ അല്ലെ.. ഊരക്കും കൈ കൊടുത്ത് പാറു ദേവുവിനോടായി പറഞ്ഞു... നീ എന്നാൽ വല്യേട്ടനു വിളിച്ചു പറ... അവിടെ ഉള്ള സ്റ്റൂളിൽ ഇരുന്ന് കൊണ്ട് ദേവു പറഞ്ഞു... വല്യേട്ടാ... ഇവിടെ സ്പെഷ്യൽ നമ്മുടെ നാട്ടിൽ കിട്ടുന്ന ഗുലാം ജാമും രാസഗുളയും ജിലേബിയും ഒക്കെ തന്നെയാ... എന്താ വാങ്ങണോ?? വല്യേട്ടനെ വിളിച്ചു കൊണ്ട് പാറു ചോദിച്ചു.... അയ്യേ ഇതൊക്കെ ഉള്ളോ... എനിക്ക് വേണ്ട അതൊന്നും... ശേ... സ്പെഷ്യൽ ഒന്നും ഇല്ലാത്ത സ്ഥലത്തേക്കാണോ നിങ്ങൾ ടൂർ പോയത്... മോശം... വല്യേട്ടൻ കളിയാക്കി കൊണ്ട് പറഞ്ഞു... അതിനു തിന്നാൻ വേണ്ടി അല്ലല്ലോ ഞങ്ങൾ ഇങ്ങോട്ട് വന്നത് സ്ഥലങ്ങൾ കാണാൻ വേണ്ടി അല്ലെ... പാറുവും വിട്ട് കൊടുത്തില്ല... അതിനും വേണം ആലപ്പുഴ... കരിമീൻ പൊരിച്ചതും മീൻ കറിയും... അരേവാ.... വായിൽ വന്ന വെള്ളം ഇറക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു...

എന്നാ പിന്നെ നിങ്ങൾ ആലപ്പുഴ വരെ പോയി ഇതൊക്കെ തിന്നിട്ട് വാ.. ഇങ്ങൾക്ക് പറ്റിയ സാധനം ഉണ്ട് ഇവിടെ.. ഞാൻ അത് വാങ്ങിക്കാം.. ശെരി.. ബൈ.... എന്ന് പറഞ്ഞു പാറു ഫോൺ വച്ചു.... ഈശ്വരാ വെറുതെ ആലപ്പുഴയിലേക്കൊന്നും എത്തി നോക്കണ്ടായിരുന്നു.... ഓഹ്... വല്യേട്ടൻ ഗൂഗിളിൽ സെർച്ച്‌ ചെയ്ത് പിക്ചർസ് കണ്ടു നിർവൃതി അടങ്ങി.. ജാനി ഇന്നലെ എന്താടി ഉണ്ടായത്.. നീ റൂമിലേക്ക് വരുമ്പോൾ ഉറങ്ങിയിരുന്നു... ഇളിച്ചു കൊണ്ട് ശുഷ്‌കാന്തിയോടെ ദേവു ചോദിച്ചു.... ന്ത് നടക്കാൻ... ഒന്നും നടന്നില്ല... ആ തണുപ്പിൽ ഞാൻ അവിടെ ഇരുന്ന് ഉറങ്ങിപ്പോയി... ദേവുവിനെ പോലെ ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.. (പാറു ഇച്ചിരി നാണം കൂടുതൽ ഉള്ള കൂട്ടത്തിലാണേയ്.. അത് കൊണ്ടാ 🙈🙈🙈) ****💕 വരുണിനെ കയ്യിൽ കിട്ടിയതും വിക്രമൻ സാർ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി... വരുൺ അന്തം വിട്ട് സാറിനെ നോക്കി കൊണ്ടിരിക്കുന്നു... സാറെന്താ ഈ നോക്കുന്നെ... വരുൺ തിരിഞ്ഞു കളിച്ചു കൊണ്ട് ചോദിച്ചു... അല്ല ഇന്നലത്തെ പോലെ ഇന്ന് വല്ല അടയാളവും ബാക്കി വെച്ചോ എന്ന് നോക്കിയതാ... ഞാൻ ആയത് കൊണ്ട് കൊഴപ്പം ഇല്ലാ അതാ.... വരുണിന്റെ തോളിലൂടെ കയ്യിട്ട് കൊണ്ട് വിക്രമൻ സാർ പറഞ്ഞു...

സാറെന്നെ നാണം കെടുത്തുവോ.... ചിരിച്ചു കൊണ്ട് കൈ കൂപ്പി കൊണ്ട് വരുൺ ചോദിച്ചു.... നാണം കെടാതിരിക്കാൻ വേണ്ടി അല്ലേടാ ഉവ്വേ ഞാൻ ഈ പാട് പെടുന്നെ.... പൊട്ടിച്ചിരിച്ചു കൊണ്ട് വിക്രമൻ സാർ പറഞ്ഞു... എത്രെ കളിയാക്കിയാലും വിക്രമൻ സാർ വരുണിന്റെ ഉള്ളിൽ നല്ലൊരു സ്ഥാനം പിടിച്ചിരുന്നു... സാറിനും അതെ പോലെ വരുണിനെയും പാറുവിനെയും നല്ല കാര്യം ആയിരുന്നു..... ******💕 ശ്രാവന്തേട്ടാ... ഒന്ന് എടുക്ക്.. എന്റെ ആഗ്രഹം കൊണ്ടല്ലേ.... കയ്യും പൊക്കി പിടിച്ചു വന്തേട്ടന്റെ പിന്നാലെ നടക്കുവാണ് ദേവു... പാറുവിനെ ഇന്നലെ വരുൺ എടുക്കുന്നത് കണ്ടിട്ട് തുടങ്ങിയ പൂതിയാ കുട്ടിക്ക്... നീയൊന്ന് പോയെ ദേവ... വന്തേട്ടൻ അവളെ മറി കടന്നു കൊണ്ട് പോവാൻ നിന്നു.. അല്ലേലും എനിക്കറിയാം നിങ്ങൾക്ക് എന്നോട് ഒരു സ്നേഹവും ഇല്ലാ... തലയും താഴ്ത്തി മുഖം വീർപ്പിച്ചു വിരലും കൂട്ടി പിണച്ചു കൊണ്ട് ദേവു പറഞ്ഞു.... പോവാൻ നിന്നതിനേക്കാൾ സ്പീഡിൽ വന്തേട്ടൻ തിരിച്ചു വന്നു... എടി കോപ്പേ സ്നേഹം ഇല്ലാഞ്ഞിട്ടല്ല.... ടീച്ചേർസ് ഉള്ളപ്പോ ഞാൻ എങ്ങനെയാ ഞാൻ നിന്നെ എടുത്ത് നടക്കുന്നെ.... ദേവുവിന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് വന്തേട്ടൻ ചോദിച്ചു... കയ്യോണ്ട് 😒😒😒😒..അല്ലെ????

ദേവു സംശയത്തോടെ ചോദിച്ചു.... (ട്യൂബ് ലൈറ്റ് ആണേയ് ഇടക്ക് ദേവു.. ചില സമയത്ത് ഓഹ് ഓൾക്കാവും ആദ്യം കത്തുക) ഒരു ഒലക്ക കിട്ടുമോ... വന്തേട്ടൻ തലക്കും കൈ കൊടുത്ത് കൊണ്ട് ചോദിച്ചു..... ഒലക്ക എന്തിനാ.. കയ്യ് കൊണ്ട് ഒന്നെടുത്താൽ മതി... തുള്ളി കളിച്ചു കൊണ്ട് ദേവു പറഞ്ഞു... നടക്കില്ല..... രണ്ട് കയ്യും മാറിൽ കെട്ടി കൊണ്ട് വന്തേട്ടൻ പറഞ്ഞു... അല്ലേലും എനിക്കറിയാമായിരുന്നു.... നിങ്ങൾ ഇന്നലെ ഞാൻ ഫോൺ വിളിച്ചപ്പോൾ എടുത്തില്ലല്ലോ.... നിങ്ങൾ എന്നേ തേക്കാൻ പോവല്ലേ.... കെറുവിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു... അപ്പൊ ഞാൻ ഇന്നലെ രാത്രി വിളിച്ചപ്പോൾ എടുക്കാഞ്ഞതോ.... പുരികം പൊക്കി കൊണ്ട് വന്തേട്ടൻ പറഞ്ഞു.. അപ്പൊ ഞാൻ ബിസി ആയിരുന്നു.... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... ഞാൻ വിളിച്ചിട്ട് നീ എടുക്കാഞ്ഞാൽ നിനക്ക് ബിസിയും നീ വിളിച്ചിട്ട് ഞാൻ എടുക്കാഞ്ഞാൽ ഞാൻ തേപ്പും അല്ലെ.... വന്തേട്ടൻ ഈർഷ്യയോടെ ചോദിച്ചു... എന്താ സംശയം അത് തന്നെ..... ഇളിച്ചു കാണിച്ചു ഓടി കൊണ്ട് ദേവുപറഞ്ഞു... ഇതേ സമയം ഫാനേട്ടനും പാറുവും അവിടെ ഉള്ള കല്ലിന്മേൽ ഇരുന്ന് ഫാനേട്ടനു പെണ്ണിനെ തിരയുന്ന തിരക്കിലാ.... മഞ്ജു ആയാലോ... മഞ്ഞിൽ കളിക്കുന്ന മഞ്ജുവിനെ നോക്കി കൊണ്ട് പാറു ചോദിച്ചു....

ഏയ് അത് വേണ്ട.. അവളുടെ ചേട്ടൻ ഞങ്ങളുടെ സീനിയർ ആയിരുന്നു... കാവ്യയോ..??? ഏയ് അവളുടെ ചേച്ചി നവ്യ എന്റെ ക്ലാസ്സിലാ.... വർഷയോ.???? അവൾക്ക് തീരെ മുടി ഇല്ലാ.... എന്നാ പിന്നെ സുജ മിസ്സ് ആയാലോ... ദേഷ്യത്തോടെ പാറു ചോദിച്ചു.... അത് കുറച്ച് വയസ് കൂടിയില്ലേ.... അല്ലെങ്കിൽ തന്നെ അവരുടെ ഭർത്താവ് സമ്മതിക്കുമോ..?? കാര്യമായ ചോദ്യങ്ങൾ ആണ് പുള്ളിക്കാരന്റെ മനസ്സിൽ... ഈ ഗഹന ചിന്തക്ക് ഇടക്കാണ് ഓടി വന്ന ദേവു ഫാനേട്ടനെയും തട്ടി തെറിപ്പിച്ചു കൊണ്ട് വന്നത് ..... കല്ലിൽ പിടുത്തം കിട്ടിയപ്പോൾ ദേവു വല്ലാതെ അങ്ങ് സ്ലിപ് ആയില്ല... പക്ഷെ നമ്മടെ ഫാനേട്ടൻ അടാർ ആയിട്ടങ് വീണു.... പിന്നാലെ വന്ന വന്തേട്ടൻ ഹർഷന്റെ മൂക്കും കുത്തിയുള്ള കിടപ്പ് കണ്ട് ചിരിക്കണോ കരയണോ എന്ന അവസ്ഥയിൽ.... തലയിലും താടിയിലും മുളച്ചു വരുന്ന മീശയിലും മഞ്ഞായിട്ടാണ് ഫാനേട്ടൻ എണീറ്റ് വന്നത്.... അയ്യോ മഞ്ഞു ഭൂതം..... പിന്നാലെ തല്ലാൻ വരുന്ന ഫാനേട്ടനെ നോക്കി വിളിച്ചു കൊണ്ട് ദേവു പാറുവിനു ചുറ്റും ഓടി... ആ പെണ്ണ് അല്ലെങ്കിലേ ഹൈറ്റ് ഇല്ലാ.. അതിനെ ചുറ്റി ഓടാതെ... ചിരിച്ചു കൊണ്ട് വന്തേട്ടൻ പറഞ്ഞു.... അത് കേട്ടതും പാറു മുഖം തിരിച്ചിരുന്നു....

ദേവയുടെ കയ്യിൽ ഫാനേട്ടൻ പിടുത്തം ഇട്ടതും.... ഞാൻ അല്ല ഹർഷേട്ടാ.. ദേ ഇയാൾ തള്ളിയിട്ട കാരണമാ ഞാൻ നിങ്ങടെ മേളിലൂടെ വീണത്.. ദേവു നിഷ്കു അഭിനയിച്ചു കുറ്റം വന്തേട്ടന്റെ മേലെ ചാർത്തി... ഞാൻ അല്ലേടാ.... ഓടിയടുക്കുന്ന ഹർഷനെ നോക്കി ശ്രാവന്ത് വിളിച്ചു പറഞ്ഞു... ഓഹ്.. അവരായി അവരുടെ പാടായി... പാറുവിന്റെ അടുത്തിരുന്നു കൊണ്ട് ദേവു പറഞ്ഞു... നീയല്ലേ കോപ്പേ ഏട്ടനെ തള്ളിയിട്ടേ.. പിന്നെന്തിനാ വന്ദേട്ടനെ കുറ്റം വച്ചേ.... പാറു ദേവുവിന്റെ കയ്യിൽ കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു... ഒരു മനസുഖം... അല്ലേലും അയാൾക്ക് ഒരു എല്ലു കൂടുതലാ.. അതൊന്ന് ശെരിയാവട്ടെ... ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ മഞ്ഞിൽ മരവിച്ചു ചത്തേനെ.... വന്ദേട്ടനെ മഞ്ഞിൽ പെരുമാറുന്നത് നോക്കി കൊണ്ട് ദേവു പറഞ്ഞു.... *****💕 രാത്രിയുള്ള ഡിജെ പാർട്ടി കഴിഞ്ഞു നാട്ടിലോട്ടു തിരിക്കാം എന്ന് തീരുമാനിച്ചു... ബസിൽ നിന്നു കണ്ടു എന്നല്ലാതെ വരുണിനെ കാണാനോ മിണ്ടാനോ പാറു ശ്രമിച്ചില്ല.. കാരണം ചമ്മൽ തന്നെ... 🙈🤭

8:30 യോടെ എല്ലാം അവസാനിപ്പിച്‌ ഫ്രഷ് ആയി എല്ലാവരും പോവാൻ റെഡി ആയി.... 10 മണിയോടെ കോമേഴ്‌സ് ഡിപ്പാർട്മെന്റ് മണാലിയോട് വിട പറഞ്ഞു..😵😵😵 വിട പറയുകയാണോ... നല്ല ഓർമ തന്ന മണാലിയെ... പിന്നെ രാവും പകലും ഇല്ലാതെ ഡാൻസും പാട്ടും ആയി അങ്ങനെ അവര് മണാലിയിൽ നിന്ന് പോന്നു... ഫാനേട്ടൻ ഭയങ്കര ദുഃഖത്തിൽ ആണ് തനിക്ക് പറ്റിയ പെണ്ണിനെ കിട്ടിയില്ല എന്നോർത്തു... വരും വരാതിരിക്കില്ല... വരാന്ന് പറഞ്ഞിട്ട് നാരി വരാതിരുന്നാലോ..?? ഏയ് അങ്ങനെ ഉണ്ടാവില്ല🙄🤔 ദേവുവും വന്തേട്ടനും ഒരു അടിപിടി പിണക്കം.... വന്തേട്ടൻ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും ദേവു പിന്നെ അങ്ങോട്ട് നോക്കാനേ പോയില്ല.. വിക്രമൻ സാർ ബസിൽ ആയത് കാരണം കാലനെ ട്രോള്ളാതെ സംയമനം പാലിച്ചു... ന്താലേ? പാറുവിനു പിന്നെ കാലനെ അറിയേ ഇല്ലാ🙊 വരുൺ ആണെങ്കിൽ വീട്ടിൽ എത്തിയിട്ട് റെസ്റ് എടുത്തിട്ട് വേണം ഫസ്റ്റ് നൈറ്റോ ഫസ്റ്റ് ഡേയോ നടത്താൻ എന്ന ചിന്തയിലാ... സംഭവം എന്താന്ന് വച്ചാൽ പാറു ഒന്ന് അയഞ്ഞല്ലോ... അത് തന്നെയാണ് പാറു മൈൻഡ് ചെയ്യാത്തതിന്റെ കാര്യം.. കൊച്ചു ഈ ചെറിയ പ്രായത്തിൽ എന്തൊക്കെ നേരിടേണ്ടി വരുമോ ആവോ 🤪🤪🤪

പിറ്റേ ദിവസം... അതായത് വെള്ളിയാഴ്ച രാത്രി 1:30യോട് കൂടി സോറി 12 മണി കഴിഞ്ഞാൽ ശനിയാഴ്ച ആവുമല്ലോ 😪😪 3 ബസും കോളേജിൽ ലാൻഡ് ആയി💃💃💃💃 എല്ലാരും ഉറക്കം തൂങ്ങി പുറത്തേക്ക് വന്നു.. എടി ഇന്ന് വെള്ളിയാഴ്ച അല്ലെ വടയക്ഷി വല്ലതും?? ബസിൽ നിന്ന് ഇറങ്ങുമ്പോൾ ദേവു പാറുവിനോട് പറഞ്ഞു... നിന്നെക്കാൾ വലിയ വടയക്ഷി ഒന്നും ഈ നാട്ടിൽ ഇല്ലാ... പിന്നാലെ വന്ന വന്തേട്ടൻ പറഞ്ഞു.. അല്ല ഇനി നിങ്ങളെ ഒക്കെ കണ്ട് അമേരിക്കയിൽ നിന്നും വല്ല വട ഗോസ്റ്റും വന്നെങ്കിലോ.... ദേവുവും വിട്ട് കൊടുത്തില്ല... (വടയുടെ ഇംഗ്ലീഷ് വട തന്നെയാണെന്നാണ് എന്റെ ഒരു ഇത്‌.... ഇനി വടക്ക് വേറെ വല്ല പേരും ഉണ്ടെങ്കിൽ നിങ്ങൾ മനസ്സിൽ വച്ചാൽ മതി... ഇന്റെ ഇതിനെ ഇതാക്കരുത്😬😬😬) 1:30ആയെടി കോപ്പേ.. ശനിയാഴ്ച ആയി... പാറു ദേവുവിന്റെ ചെവിയിൽ പറഞ്ഞു.... മിണ്ടല്ലെടി... ഇനി അതറിഞ്ഞാൽ ഞാൻ മൊത്തത്തിൽ നാറും... ഈ... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.. എന്നാ മിണ്ടാതെ നടക്ക്... ദേവുവിനെ തള്ളി കൊണ്ട് പാറു പറഞ്ഞു... നിന്റെ വല്യേട്ടൻ വന്നില്ലെടി ഈ ഭാണ്ഡകെട്ട് ഒന്നിറക്കി വെക്കാൻ.... ബാഗും താങ്ങി പിടിച്ചു കൊണ്ട് ചോദിച്ചു... ദേ കാർ അവിടെ കിടക്കുന്നുണ്ട്..

വാ... ദേവുവിനെയും വിളിച്ചു കൊണ്ട് പാറു കാറിന്റെ അടുത്തേക്ക് നടന്നു... വല്യേട്ടാ.... വല്യേട്ടാ... വിന്ഡോയിൽ മുട്ടി കൊണ്ട് പാറു വിളിച്ചു... തുറക്കുന്നില്ലല്ലോ.. ഉറങ്ങുവാണോ... ഗ്ലാസിൽ മുഖം അമർത്തി രണ്ടു കൈ കൊണ്ടും മുഖതിന്റെ സൈഡ് മറച്ചു കൊണ്ടു കാറിലേക്ക് നോക്കി ദേവു ചോദിച്ചു.... അപ്പോഴേക്കും പാറുവിനെ ബാക്കിൽ നിന്നാരോ തോണ്ടി.. ആദ്യം പാറു മൈൻഡ് ചെയ്തില്ലെങ്കിലും തോണ്ടൽ തുടർന്നപ്പോൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മുന്നിൽ മുഖം മറച്ചു നിൽക്കുന്ന ഒരാളെ.. ദേവു ഓടിക്കോ... വട യക്ഷൻ... എന്നും പറഞ്ഞു പാറുവും ദേവുവും ഓടി.. പിന്നാലെ വട യക്ഷനും... എടി ഇതേതാ പാന്റും ഷർട്ടും ഇട്ട വട യക്ഷൻ... ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കിക്കൊണ്ട് ദേവു ചോദിച്ചു.... അത് കേട്ടതും ഓട്ടം നിർത്തി പാറുവും നോക്കി... എവിടെ വട യക്ഷൻ... പിന്നാലെ ഓടി വന്ന വടയക്ഷൻ മുഖത്തെ തുണി മാറ്റി കൊണ്ട് ചോദിച്ചു... വ... വല്ല്യേ...വല്യേട്ടൻ ആയിരുന്നോ... നെഞ്ചിൽ കൈ വച്ചു കൊണ്ട് പാറു ചോദിച്ചു... പിന്നാരാ നിന്റെ അമ്മായി അച്ഛനോ... ഇളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു... ഏയ് അമ്മായി അപ്പൻ ഇത്രേ പൊട്ടൻ അല്ല പേടിച്ചു പിന്നാലെ ഓടാൻ...

അതെ പോലെ പാറു തിരിച്ചു മറുപടി കൊടുത്തു... ഈ..... നിങ്ങൾ അപ്പൊ എന്നേ കണ്ടാണോ ഓടിയത്.... വല്യേട്ടൻ സംശയത്തോടെ ചോദിച്ചു... അല്ലാതെ അവിടെ വേറെ വല്ലവരും ഉണ്ടായിരുന്നോ... (ദേവു) എവിടെന്നാ ആ ചീഞ്ഞ സൗണ്ട്... തിരിഞ്ഞു കളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ഓ.. അവിടെ അല്ല ഇവിടെ താഴെ താഴെ.... ദേവു വല്യേട്ടനെ തോണ്ടി.... പുള്ളിക്കാരത്തി നിലത്തു ബാഗ് ഇട്ട് അതിന്റെ മേലെ കയറി ഇരിക്കുവാണ്... ഓ ഇവിടുന്നായിരുന്നോ.... ഞാൻ ഒന്നിന് പോയതാ.. തിരിച്ചു വന്നപ്പോഴല്ലേ നിങ്ങൾ അവിടെ നിൽക്കുന്നത് കണ്ടത്... തണുപ്പ് കാരണം മുഖത്ത് ഞാൻ ഇത്‌ വച്ചിരുന്നു.. ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഓ ഇവിടെ എത്തിയപ്പോഴാണോ മുള്ളാൻ മുട്ടിയത്... പാറു ഗൗരവത്തിൽ ചോദിച്ചു... ആ മുട്ടും... 12 മണിക്ക് എത്തും എന്ന് പറഞ്ഞിട്ട് വന്നു നിക്കാൻ തുടങ്ങിയതാ... സ്വാഭാവികം ആയും അപ്പോൾ മുള്ളാൻ മുട്ടും.. എനിക്കെന്താ ഒന്ന് മുള്ളാൻ പാടില്ലേ.. ഇത്രേ വല്യ തെറ്റാണോ മുള്ളുന്നത്.. ഇവിടെ എഴുതി വച്ചിട്ടുണ്ടോ മുള്ളേണ്ട എന്ന്... മനുഷ്യന്മാർ ആയാൽ മുള്ളി എന്നൊക്കെ വരും... വല്യേട്ടൻ നിന്ന് കത്തി കയറുകയാണ്... ഓ എന്റെ വല്യേട്ടാ അല്ലെങ്കിലേ ഉറക്കം വന്നിട്ട് വയ്യ..

അതിന്റെ കൂടെ നിങ്ങടെ ചളിയും.. ദഹിക്കില്ല ട്ടോ... പാറു കോട്ടുവായ വിട്ട് കൊണ്ട് പറഞ്ഞു.... ദഹിക്കില്ലെങ്കിൽ അത് ഫുഡിന്റെ ആവും അല്ലാതെ എന്റെ ചളിയുടെ ആവില്ല... വല്യേട്ടൻ കാറിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു.. ഇനി നിന്റെ കാലൻ എപ്പോഴാ വരാ.... കാറിൽ കയറി ഇരുന്നു കൊണ്ട് വല്യേട്ടൻ ചോദിച്ചു.. ആ എനിക്കറിയാൻ പാടില്ല.. പിള്ളേരെ ഒക്കെ പറഞ്ഞയച്ചിട്ടാവും... പാറു വിന്ഡോയിൽ ചാരി കിടന്നു കൊണ്ട് പറഞ്ഞു.. അപ്പൊ ഇന്നത്തെ ഉറക്കം ഹുദാ ഗവാ... അവൻ വന്നാൽ വിളിക്ക്... എന്നും പറഞ്ഞു വല്യേട്ടൻ സൈഡ് യി.. 2:30 കഴിഞ്ഞപ്പോൾ കാലൻ വന്നു.. അങ്ങനെ ദേവുവിനെ വീട്ടിൽ ആക്കി നേരെ സ്വന്തം വൃന്ദവനത്തിലേക്ക്...😍😍 എല്ലാവരും ഉറങ്ങിയതിനാൽ സ്‌പെയർ കീ ഉപയോഗിച്ച് വാതിൽ തുറന്നു എല്ലാവരും കൂട്ടിലേക്ക് കയറി.. കിടക്ക കണ്ടതും വരുണും പാറുവും ബെഡിലേക്ക് വീണു... വല്യേട്ടൻ ഉറക്കം പോയ വിഷമത്തിൽ പൊന്നുവിനെ തോണ്ടി വിളിക്കാനും ❤️.......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story