നിന്നിലലിയാൻ: ഭാഗം 72

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എന്റെ മനുഷ്യാ.... നിങ്ങളോ ഉറങ്ങുന്നില്ല.. എന്നേ എങ്കിലും ഒന്നു ഉറങ്ങാൻ സമ്മതിക്ക്... വല്യേട്ടന്റെ അടുത്തേക്ക് തിരിഞ്ഞു കിടന്ന് കൊണ്ട് പൊന്നു പറഞ്ഞു.... ആരാ ഞാൻ ഉറങ്ങുന്നില്ല എന്ന് പറഞ്ഞത്... ഞാൻ എന്റെ പാപ്പുണ്ണിയോട് സംസാരിക്കുമ്പോൾ നിനക്കെന്തിനാ ഉറക്കചടവ്..... പൊന്നുവിന്റെ വയറിൽ തലോടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ബെസ്റ്റ്... നിങ്ങടെ പാപ്പുണ്ണി എന്റെ വയറ്റിലാ കിടക്കുന്നെ.... അപ്പൊ എനിക്ക് ഉറക്കം പോവും... ദേഷ്യത്തോടെ പൊന്നു പറഞ്ഞു.... എന്നാ പിന്നെ വയറ്റിലുള്ളവനും വയറ്റിലേക്ക് വിഴുങ്ങിയവളും മിണ്ടാതെ കിടന്നുറങ്ങിക്കെ.... രണ്ടാളെയും ചേർത്തു പിടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഞാൻ ആണോ കുഞ്ഞിനെ വിഴുങ്ങിയെ... തലപൊക്കി കൊണ്ട് പൊന്നു ചോദിച്ചു... അല്ല ഞാൻ വിഴുങ്ങിപ്പിച്ചതാ 😁😁🙈🙈അതേയ് അവര് എണീറ്റത് കണ്ടാൽ അപ്പൊ തന്നെ എന്നേ വിളിക്കണേ.... പൊന്നുവിനെ തലോടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. അതെന്തിനാ അരുണേട്ടാ... സംശയത്തോടെ പൊന്നു ചോദിച്ചു.... കൊണ്ടുവന്ന സാധങ്ങൾ പൊട്ടിക്കാൻ.. എനിക്കെന്തോ സ്പെഷ്യൽ ഒക്കെ കൊണ്ടു വന്നിട്ടുണ്ട്.... വല്യേട്ടൻ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു കൂട്ടി കൊണ്ട് പറഞ്ഞു....

പിന്നെ.. അവർ ഗൾഫിൽ പോയി വന്നതല്ലേ പെട്ടി പൊട്ടിക്കാൻ.. മിണ്ടാതെ കിടന്നുറങ്ങു മനുഷ്യ..... കെറുവിച്ചു കൊണ്ട് പൊന്നു പറഞ്ഞു.... *****💕 ടൂർ പോയി വന്നവർക്ക് ഇല്ല ഇത്ര ക്ഷീണം.. പോയി കൊണ്ടു വന്നവനാ ക്ഷീണം..... കിടക്കുന്ന കിടപ്പ് കണ്ടോ.... 🤪🤪🤪.... 12 മണി ആയിട്ടും കിടന്നുറങ്ങുന്ന വല്യേട്ടനെ തട്ടി വിളിച്ചു കൊണ്ട് അച്ഛൻ പിറുപിറുത്തു.... ഒന്നു പോ പൊന്നു ഞാൻ ഒന്ന് ഉറങ്ങട്ടെ... കമിഴ്ന്നു കിടന്ന് പുതപ്പ് തപ്പി കൊണ്ട് വല്യേട്ടൻ ഉറക്ക പിച്ചിൽ പറഞ്ഞു... പൊന്നു അല്ല വിശ്വനാ വിളിക്കുന്നെ.... എണീക്കേടാ.. നിന്റെ അച്ഛനാ പറയുന്നേ എടാ എണീക്കാൻ.... കത്തി താഴെ ഇടെടാ... നിന്റെ അച്ഛനാ പറയുന്നേ എടാ കത്തി താഴെ ഇടാനാ പറഞ്ഞത്..... അച്ഛൻ ആ ഫീലിംഗ് ആണോ ഉദ്ദേശിച്ചേ.... അങ്ങോട്ട് കയറി വന്ന പൊന്നു ചോദിച്ചു... ഒരു പഞ്ചിനു ഞാൻ അങ്ങനെ പറഞ്ഞെന്നെ ഉള്ളൂ.. ഇനി നീ അങ്ങനെ വിചാരിച്ചെങ്കിൽ ആയിക്കോട്ടെ... അച്ഛൻ ഇച്ചിരി ഗമയോടെ പറഞ്ഞു... ഇങ്ങേരെ ഇങ്ങനെ ഒന്നും വിളിച്ചാൽ എണീക്കില്ല..... ഞാൻ എണീപ്പിച്ചു തരാം.... വരുണേട്ടാ പെട്ടി പൊട്ടിക്കാണുട്ടോ.. വേണെങ്കിൽ എണീറ്റോ.... കയ്യിലെ ചോക്ലേറ്റ് കഷ്ണം വല്യേട്ടന്റെ മൂക്കിൽ കൊണ്ടു വച്ചു കൊണ്ട് പൊന്നു പറഞ്ഞു....

കണ്ടോ കണ്ടോ... മണം പിടിച്ചു എണീറ്റ് വരുന്ന വരവ് കണ്ടോ.... ഇങ്ങനെ പോയാൽ പൂച്ചയേയും പട്ടിയെയും ഇങ്ങേരു വെട്ടിക്കും.... ഇളിച്ചു കൊണ്ട് പൊന്നു പറഞ്ഞു.... ഇതെന്നു നന്നാവോ എന്തോ 🤔.... അച്ഛൻ ഒന്ന് നെടുവീർപ്പിട്ടു.... വല്യേട്ടൻ എണീറ്റ് നോക്കിയപ്പോൾ അതാ മരുമോളും അമ്മായപ്പനും നിന്ന് ചിരിക്കുന്നു... എവിടെ മണപ്പിച്ച സാധനം എവിടെ... മുണ്ട് നേരെ ഉടുത്തു കൊണ്ട് വല്യേട്ടൻ ചോദിച്ചു... അത് നിങ്ങടെ പാപ്പുണ്ണി തിന്നു... ഇളിച്ചു കൊണ്ട് വയറിൽ തഴുകി പൊന്നു പറഞ്ഞു... വല്യേട്ടൻ ചവിട്ടി തുള്ളി ഹാളിലേക്ക് പോയി... പല്ല് തേച്ചിട്ട് തിന്നാൽ മതി കേട്ടോ... പോവുന്ന വല്യേട്ടനെ നോക്കി അച്ഛൻ വിളിച്ചു പറഞ്ഞു..... ****❤️ ഇതേ സമയം ഉറക്കക്ഷീണം ഒക്കെ കഴിഞ്ഞു കുളിച്ചു വന്നു ഫുഡ്‌ കഴിക്കാൻ ഇരിക്കുവാണ് പാറുവും വരുണും... രാവിലത്തെ ഫുഡും ഇരിക്കുന്നുണ്ട്.. ചോറും കറികളും ഉണ്ട്.... ഏത് കഴിക്കണം.... ഉച്ച ആയല്ലോ.. ഒരു കൺഫ്യൂഷൻ അതാ 🤭🤭.. വരുൺ ആണേൽ പാറുവിൽ കോൺസെൻട്രേറ്റ് ചെയ്തു ഇരിക്കുവാ.. ശ്... കോൺസെൻട്രേറ്റ്... കോൺസെൻട്രേറ്റ്.... പാറുവിനാണെൽ ഒടുക്കത്തെ ചമ്മൽ... അങ്ങനെ ഒക്കെ സംഭവിച്ചല്ലോ...

അതുകൊണ്ട് ഒരു ഉൾകിടിലം.. വേറെ വല്ലതും നടന്നാലോ പിടി കൊടുത്താൽ 🤪🤪🤪പറഞ്ഞതും അതാണല്ലോ സ്നേഹത്തിന്റെ അടയാളം തരും എന്നൊക്കെ 🙊🙊🤣🤣🤣....അവൾക്ക് റിസ്ക് എടുക്കാൻ വയ്യാന്ന്... വേണ്ടെങ്കിൽ വേണ്ട 😬😬😬 പല്ല് തേച്ചു വന്ന വല്യേട്ടൻ കാണുന്നത് ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള സാധങ്ങൾ ടേബിളിൽ നിരന്നിരിക്കുന്നത്.... പുള്ളിക്ക് പണ്ടേ വിശപ്പിന്റെ അസ്കിത ഉള്ളത് കൊണ്ട് ഒരു ചെയർ വലിച്ചിട്ട് അതിൽ ഇരുന്നു.... ഇഡ്ഡ്ലി തിന്നിട്ട് ചോറ് തിന്നണോ അതോ ചോറ് തിന്നിട്ട് ഇഡ്ഡ്ലി തിന്നണോ.... (ആത്മു) എന്തായാലെന്താ വല്യേട്ടാ ഒക്കെ അകത്തേക്കല്ലേ പോവുന്നെ.... വല്യേട്ടന്റെ ആത്മു മനസിലാക്കിയ പാറു പറഞ്ഞു... കൊച്ചു കള്ളി കണ്ടുപിടിച്ചല്ലേ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... പാറുവും നന്നായി ഇളിച്ചു കൊടുത്ത് കഴിക്കാൻ തുടങ്ങി.... വരുണേട്ടൻ ഇപ്പോഴും തെങ്ങിന്മേൽ തന്നെ.... ഒരു നോട്ടം കിട്ടാൻ ഒരു ഗതിയും പര ഗതിയും ഇല്ലാതെ ഇരിക്കുന്നു... വല്യേട്ടൻ ആദ്യം രണ്ട് ഇഡ്ഡ്ലി എടുത്ത് കുഴച്ചു... പിന്നെ അതിലേക്ക് തൂവെള്ള ചോറും ചേർത്തു.... ഇത്തിരി കടല കറിയും ഉച്ചത്തെ മീൻ കറിയും ഒഴിച്ചു.... ആഹാ 🤤🤤🤤....

അങ്ങനെ കുഴച്ചു കുഴച്ചു... നിന്നെ ഞാൻ വയറ്റിലാക്കും.... അങ്ങനെ വയറിനു കേടായി... ഞാൻ അങ്ങ് കക്കൂസിൽ ഇരിക്കും.. 🙈🙈 വല്യേട്ടന്റെ കെങ്കേമമായ പാട്ട്... ആഹാ അന്തസ്സ്.... (ഞാൻ എന്ന നിലാവ് ഉദ്ദേശിച്ച ട്യൂൺ ജിമിക്കി കമ്മൽ ആണ്.. ഇനി നിങ്ങൾ എന്ന വായനക്കാർക്ക് വല്ല ട്യൂണും വരുന്നുണ്ടേൽ മുജ്ജെ മാലും നഹീ 🙊🙊🙊) ഏട്ടൻ ഇതെന്താ കാണിക്കുന്നേ.... ഉൾബോധത്തിലേക്ക് വന്ന വരുൺ വല്യേട്ടന്റെ പ്രവർത്തി കണ്ട് ചോദിച്ചു... എടാ ഇവര് രണ്ടാളും (ഇഡ്ഡ്ലിയും ചോറും)തുല്യ ദുഃഖിതർ ആണ്😉😉... ഇവനെ (ഇഡ്ഡ്ലി)എടുത്താൽ അപ്പൊ ഇവൾക്ക് (ചോറ്) വിഷമാവില്ലേ... നേരെ തിരിച്ചായാലും അങ്ങനെ തന്നെ... ഇവനും ഇവളും ഒന്ന് സംഗമിക്കട്ടെടാ... അവർക്കും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ😌😌... വല്യേട്ടൻ ഏതോ ഒരു രസം മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു..... ഇത്‌ മിക്കവാറും പറഞ്ഞ പോലെ അവിടെ തന്നെ എത്തും.... പാറു കളിയാക്കി കൊണ്ട് പറഞ്ഞു... എവിടെ? വല്യേട്ടനു സംശയം... കക്കൂസിൽ..... അവിടേക്ക് വന്ന അച്ഛൻ പറഞ്ഞു.... അച്ഛനിതെന്തു വാർത്താനാ പറയണേ.. അല്ലേലും ഇത്‌ അങ്ങോട്ട് തന്നെ പോവാനുള്ളതല്ലേ.... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഏഹ് 😑😑😑...

..മകൻ ഈ സംഗമത്തിനൊരു പേര് നിർദ്ദേശിക്കാമോ...???? അച്ഛൻ കൈ കൂപ്പി കൊണ്ട് ചോദിച്ചു... ചോഡ്ഡലി.... വല്യേട്ടൻ പ്ലേറ്റിൽ കളം വരച്ചു കൊണ്ട് പറഞ്ഞു.... ന്ത്... 😲😲😲😲 ഞെട്ടി... പാറു ഞെട്ടി വരുണും ഞെട്ടി അച്ഛനും ഞെട്ടി അങ്ങോട്ടേക്ക് വന്ന ബാക്കി അംഗങ്ങളും ഞെട്ടി.... പിന്നെ ഞാനും ഞെട്ടി🤪🤪😪😪 ആഹ്. ചോഡ്ഡലി..... ജയറാം പറഞ്ഞപോലെ ചോറിലെ ചോയും ഇഡ്ഡലിയിലെ ഡ്ഡലിയും.. ചോഡ്ഡലി🤠🤠🤠..... പിന്നെ കറിയുടെ കോമ്പിനേഷൻ പറയുവാണേൽ കടലയിലെ കടയും മീൻ കറിയും ചേർത്ത് കടമീൻ കറി..... എങ്ങനെ ഉണ്ട്..... 😎😎😎 ഷർട്ടിന്റെ കോളർ പിടിച്ചു പൊക്കി കൊണ്ട് വല്യേട്ടൻ ചോദിച്ചു... (I w u അതിന്റെ അർത്ഥം ഗൂഗിളിൽ നോക്കിയ പോലെ ആരും ഇതൊന്നും പരീക്ഷിച്ചു വയറു കേടുവരുത്തരുത്... ഞാൻ ഉത്തരവാദി നഹീ ഹേ 🙊🙊..) നീ പൊന്നപ്പനല്ലടാ തങ്കപ്പനാ തങ്കപ്പൻ... അച്ഛൻ കരച്ചിൽ പിടിച്ചു വച്ചു വല്യേട്ടന്റെ പുറത്ത് പ്രൗഡ് of മകൻ തട്ടി 😰😰

അമ്മയും ആതുവും വേണ്ടാത്തതെന്തോ കേട്ടപ്പോലെ വായിൽ കൈ വച്ചു മുഖത്തോട് മുഖം നോക്കുന്നു... 🙄🙄🙄 പൊന്നു വയറിൽ പിടിച്ചു നീ എന്ത് തെറ്റ്‌ ചെയ്തിട്ടാ കുഞ്ഞി നിനക്ക് ഇങ്ങനെ ഒരച്ഛനെ കിട്ടിയത് എന്ന അവസ്ഥയിൽ ☹️☹️☹️ ഇതിലും വലുതെന്തോ വരാൻ ഇരുന്നതാ ഇതിൽ ഒതുങ്ങി എന്ന അവസ്ഥയിൽ വരുണും പാറുവും 🤓🤓🤓 നിങ്ങൾ എന്താ നിൽക്കുന്നെ 5 ദിവസത്തിനു ശേഷമാ എല്ലാവരും ഒരുമിച്ചിരിക്കുന്നെ... വല്യേട്ടൻ കുറച്ചു കൂടി മീൻകറി ഒഴിച്ചു കൊണ്ട് പറഞ്ഞു..... ഇങ്ങനെ പോയാൽ കറി പോയിട്ട് അതിലെ ഒരു മുളക് പോലും ബാക്കി ഉണ്ടാവില്ല.... എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി ചാടി കേറി പ്ലേറ്റ് എടുത്ത് വിളമ്പി.... ഒരെണ്ണത്തിന്റെ കുറവുണ്ടല്ലോ... പാറു ചുറ്റും നോക്കി പറഞ്ഞു.... എവിടെ എന്റെ രണ്ടാമത്തെ ക്രൈം പാർട്ണർ ആയ കുരുട്ടടക്ക നമ്പർ 2 .... വല്യേട്ടനും തിരഞ്ഞു.... അതെപ്പോ.... പാറു അതിശയത്തോടെ ചോദിച്ചു... അത് നീ പോയതിന്റെ പിറ്റേന്ന് കുറച്ചു കോളയും മിട്ടായിയും ഒക്കെ കൊടുത്ത് ചാക്കിട്ട് പിടിച്ചതാ.... ആതു ചോറ് വിളമ്പി കൊണ്ട് പറഞ്ഞു... നീ പോയാലും എനിക്ക് ആരെങ്കിലും ഒക്കെ വേണ്ടേ... കൈ മലർത്തി കാണിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... വെറുപ്പിക്കാൻ അല്ലാതെ എന്തിനാ (അമ്മയുടെ ആത്മ) ഞാൻ ഇവിടെ ഉണ്ടേ... ചെയറിൽ കൊത്തി പിടിച്ചു കേറി ടേബിളിൽ ഇരുന്ന് കൊണ്ട് വാവ പറഞ്ഞു....

ഇനി ഇതേത് ഡിഷാ.... വാവ ഉലത്തിയത്.. ആഹാ.... 🤤🤤 വിഭവങ്ങൾക്ക് നടുവിൽ ഇരിക്കുന്ന വാവയെ നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതിലും ബേധം വാവ ചാക്കിട്ട് പിടിച്ചത് എന്ന് പറയുന്നതാ... ഇത്തവണ വരുൺ സ്കോറി..... സെഡ് ആക്കല്ലേ മോനൂസെ ... എന്നാലും നീ ഇങ്ങനെ ഒക്കെ പറയാൻ തുടങ്ങിയോ.... എനിക്ക് വയ്യ... ആഹ് കുരുട്ടടക്ക നമ്പർ വണ്ണിന്റെ ഒപ്പം അല്ലെ താമസം.. ഇതല്ല ഇതിനപ്പുറം പ്രേതീക്ഷിക്കാം... പാറുവിനെ പാളി നോക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു... പുതിയ ഡയലോഗ് ഒക്കെ പഠിച്ചല്ലോ.... (പാറു) പിന്നെന്തിനാ മുത്തേ ഞാൻ ജീവിച്ചിരിക്കുന്നെ... ടിക്കറ്റോക്കും യൂട്യൂബും പറയാൻ പറഞ്ഞു.... വല്യേട്ടൻ ഇളിച്ചു കാട്ടി.... എനിക്കും വല്യേട്ടന്റെ പോലെ വേണം..... ഇതിനിടക്കാണ് കുരുട്ടടക്ക നമ്പർ 2വിന്റെ (വാവ പെണ്ണ് ) രോദനം.... എന്നേ പോലെ ഗ്ലാമർ വേണം എന്നാണോ... വല്യേട്ടൻ ഇടത്തെ കൈ കൊണ്ട് താടി ഉഴിഞ്ഞു കൊണ്ട് ചോദിച്ചു..... 5 ദിവസം ഈ ചളി കേക്കാഞ്ഞിട്ടു ഒരു സമാധാനം ഉണ്ടായിരുന്നില്ല.. കേട്ടു തുടങ്ങിയപ്പോൾ സഹിക്കാനും വയ്യ.... ഇതിലും ബേധം മണാലിയിലെ വീഴ്ച ആയിരുന്നു... പാറു വല്യേട്ടനെ നോക്കി ആത്മകഥിച്ചു....

ചളി പറയാൻ ഇനി ഇവൻ വല്ലതും കലക്കി കുടിക്കുന്നുണ്ടോ.... അച്ഛൻ മനസ്സിൽ ഓർത്തു വല്യേട്ടനെ ഒന്ന് ഉഴിഞ്ഞു നോക്കി..... ഇതെന്റെ വയറ്റിൽ തന്നെ പിറന്നല്ലോ എന്ന എക്സ്പ്രെഷൻ ആണ് അമ്മക്ക്.... വാവ ചോദിക്കുന്നത് ചോഡ്ഡലി ആവല്ലേ എന്ന് പൊന്നു.... 5 ദിവസം ഇതിലും വലുത് കേട്ട എന്നോടോ ബാല എന്ന അവസ്ഥയിൽ ആതു.... അവിടെ ഒക്കെ പലതും നടക്കും.... നീ ചോറിൽ കോൺസെൻട്രേറ്റ് ചെയ്യ്‌ വരുൺ.... കാലേട്ടൻ കാലേട്ടനെ തന്നെ സ്വയം മോട്ടിവേറ്റ് ചെയ്തു....... ഗ്ലാമർ അല്ല.... വല്യേട്ടന്റെ പ്ലേറ്റിൽ ഉള്ളത് പോലെ... പ്ലേറ്റിലേക്ക് വിരൽ ചൂണ്ടി ചിണുങ്ങി കൊണ്ട് വാവ പറഞ്ഞു.... ഇത്‌ എന്റെയാ.... ഞാൻ തരില്ല.... പ്ലേറ്റ് എടുത്ത് ബാക്കിലോട്ട് പിടിച്ചു വല്യേട്ടനും ഒന്ന് ചിണുങ്ങി.... വാവക്ക് അമ്മ ചോറ് തരാലോ.... ഇങ്ങോട്ട് വന്നേ അത് അപ്പിച്ചി ആണ്.... വാവയെ ടേബിളിൽ നിന്ന് ഇറക്കി ഇരുത്താൻ ശ്രമിച്ചു കൊണ്ട് അമ്മ പറഞ്ഞു... അപ്പൊ വല്യേട്ടൻ തിന്നുന്നതോ.... അമ്മയുടെ മടിയിലേക്കിരുന്നു കൊണ്ട് വാവ ചോദിച്ചു.... ആ.. അത് നല്ല ചോദ്യം... നിനക്കറിയാലോ പൊന്നെ പാമ്പ് പഴുതാര പല്ലി പൂച്ച വേണെങ്കിൽ കാണ്ടാമൃഗ ഫ്രൈ വേണമെങ്കിലും ഇവൻ തിന്നും...

. അച്ഛൻ വല്യേട്ടനെ നോക്കി പറഞ്ഞു.... അങ്ങനെ ഒരു ഫ്രൈ ഇറങ്ങിയോ.. ഞാൻ അറിഞ്ഞില്ല... താടിക്കും കൈ കൊടുത്തു കൊണ്ട് വല്യേട്ടൻ ആലോചിച്ചു.... അതിനി നേരെ കണ്ണിൽ കൊണ്ടു പോയി വെക്ക്... എന്നാ സൂപ്പർ ആവും..... അമ്മ ചിരിച്ചു കോണ്ട് പറഞ്ഞു.... എനിക്കും വേണം വല്യേട്ടന്റെ..... വാവ വിടുന്ന ലക്ഷണം ഇല്ലാ.... എടാ കൊറച്ചു കുട്ടിക്ക് കൊടുക്കെടാ.... ഇളിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു... വാ ഞാൻ വാരി തരാം... വാവയെ മാടി വിളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... മ്മ് സൂപ്പർ.... ഒരുരുള കഴിച്ചതും കൈ കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് വാവ പറഞ്ഞു... ഇപ്പോ എങ്ങനെ ഉണ്ട്.... വല്യേട്ടൻ എല്ലാവരെയും നോക്കി ഗമയോടെ ഇരുന്നു.... ഇതെന്താ വല്യേട്ടാ..... പ്ലേറ്റിൽ തൊട്ട് കൊണ്ട് വാവ ചോദിച്ചു... ചോഡ്ഡലി 🤭🤭🤭🤭...... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ചോഡ്ഡലി നല്ല ടേസ്റ്റ് ഉണ്ട്... തിങ്കളാഴ്ച ഉക്കൂളിക്ക് (സ്കൂളിലേക്ക്) പോവുമ്പോൾ ടിഫിൻ ഇത്‌ മതി അമ്മാ..... വായ വല്യേട്ടനു നേരെ കാണിച്ചു കൊണ്ട് വാവ പറഞ്ഞു.... മീൻ കറി ആണോ കൊണ്ടു പോവുന്നെ.... പാറു ചോറിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ട് ചോദിച്ചു... അതിനെന്താ ഒരു സോപ്പും കയ്യിൽ പിടിച്ചാൽ പോരെ... അല്ലെ.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... 😬😬😬😬🤪🤪🤪🤪🤪🤪 ****💞 ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story