നിന്നിലലിയാൻ: ഭാഗം 73

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എവിടെ എന്റെ സ്പെഷ്യൽ എവിടെ???.... ചോറ് കഴിച്ചു കഴിഞ്ഞതേ ഉള്ളു അപ്പോഴേക്കും വല്യേട്ടൻ അടുത്ത ട്രിപ്പിന് കാറി പൊളിച്ചു.... പാറു വാങ്ങിയ സാധനങ്ങൾ എല്ലാം നിരത്തി വെച്ചു... ടൺ ടടാടെൺ....... വല്യേട്ടനു വാങ്ങിയ സ്പെഷ്യൽ പൊക്കി പിടിച്ചു കൊണ്ട് പാറു പറഞ്ഞു.... എന്നെ ഒന്നു ആരേലും പിടിച്ചേ...😇😇😇 സ്പെഷ്യൽ കണ്ട വല്യേട്ടൻ സോഫയിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു..... വല്യേട്ടനു വേണ്ടേ കോലുമുട്ടായി...☹️☹️☹️☹️.... വല്യേട്ടന്റെ വാക്ക് കേട്ട് ഉയർത്തിയ കോലുമുട്ടായി പെട്ടി താഴ്ത്തി സങ്കടത്തോടെ പാറു ചോദിച്ചു.... ഇതാണോ നിന്റെ സ്പെഷ്യൽ... തല ഒന്നു കുടഞ്ഞു കൊണ്ട് വല്യേട്ടൻ ചോദിച്ചു... അതെ.. നല്ല ഫ്ലാവർ ആണ്.... പെട്ടി പൊട്ടിച്ചു കൊണ്ട് പാറു പറഞ്ഞു...... ഒരു ചക്ക പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ചക്കയുടെ ചൗണി😥😥.. (വല്യേട്ടന്റെ ആത്മ ) എന്നാ ഒന്ന് താ..... കോലു മുട്ടായി എങ്കിൽ അത്.... വല്യേട്ടൻ കൈ നീട്ടി കൊണ്ട് പറഞ്ഞു... ന്തൊക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും കോഴിക്കോടൻ ഹൽവ...😂😂😂... അങ്ങോട്ട് വന്ന വല്യേട്ടന്റെ അവസ്ഥ കണ്ട് പൊന്നു പറഞ്ഞു...

കാര്യം പാട്ടാവും എന്നറിഞ്ഞതും വല്യേട്ടൻ ആംഗ്യം കാണിച്ചു പൊന്നുവിനെ പിടിച്ചു നിർത്തി പറയാതിരിക്കാൻ..... 😜😜😜 അങ്ങനെ അവിടെ കോലുമുട്ടായിടെ ഒരു കളി ആയിരുന്നു.....തിന്നുന്നു... തീറ്റിക്കുന്നു.... കണ്ണും കണ്ണും കഥകൾ കൈ മാറും അനുരാഗമേ..... 💃💃💃 ****💞 പാറു റൂം വൃത്തിയാക്കുമ്പോഴാണ് വരുൺ അങ്ങോട്ട് വന്നത്..... അവനെ കണ്ടപ്പോഴേ പാറു കിടുകിടാ വിറക്കാൻ തുടങ്ങി.... ചെയ്യുന്ന പണിയൊന്നും നീങ്ങുന്നില്ല..... കണ്ണാ കാത്തോളണേ... താലിയിൽ മുറുക്കി പിടിച്ചു പാറു ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു... വേഗം പണി തീർത്തു പോവാൻ നിന്ന പാറുവിന്റെ മുന്നിലേക്ക് വരുൺ കയറി നിന്നു..... നീയിതെന്താ ഒന്നും മിണ്ടാതെ പോവുന്നെ.... പാറുവിനെ നോക്കി മാറിൽ കൈ കെട്ടിക്കൊണ്ട് വരുൺ ചോദിച്ചു.... ഞാൻ വേണേൽ രണ്ട് സ്റ്റെപ് ഇട്ട് പോവാം എന്തേ 😶😶😶.... പാറു വന്ന പേടി പുറത്ത് കാണിക്കാതെ പറഞ്ഞു..... സ്റ്റെപ് ഒന്നും ഇടണ്ട... ഇടക്കൊക്കെ ഒരുമ്മ തന്നാൽ മതി... 😆😆😆.. ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു.. ന്തൊരു ഒലിപ്പീരാണ്.... പാറു കയ്യിൽ നിന്നും വീണ ബെഡ്ഷീറ്റ് എടുത്ത് കൊണ്ട് പറഞ്ഞു..... പാറു നിവർന്ന സമയം കൊണ്ട് വരുൺ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു... പെട്ടെന്നായതിനാൽ പാറു ഒന്നു ഞെട്ടി.... നീയെന്താ പെണ്ണെ ഇങ്ങനെ.... പാറുവിന്റെ കാതിലായി വരുൺ ചോദിച്ചു....

ഞാൻ എന്ത് ചെയ്തിട്ടാ അങ്ങോട്ട്‌ മാറിനിന്നെ... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പുറത്തേക്ക് നടന്നു.... നിന്നെ എന്റെ കയ്യിൽ കിട്ടും... വരുൺ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... കിട്ടുമ്പോഴല്ലേ അപ്പൊ ആലോചിക്കാം... കെറുവിച്ചു പറഞ്ഞു കൊണ്ട് പാറു താഴേക്ക് പോയി......... വല്യേട്ടനു എന്താണാവോ ക്ഷീണം അങ്ങോട്ട് മാറുന്നില്ല... പുള്ളിക്കാരൻ ഉറക്കം തൂങ്ങി നിൽക്കുമ്പോഴാണ് വാവയുടെ വരവ്.... വല്യേട്ടാ നിക്കൊരു കഥ പറഞ്ഞു തരുമോ... വല്യേട്ടന്റെ മടിയിൽ കേറി ഇരുന്നു കൊണ്ട് വാവ ചോദിച്ചു..... അതിനെന്താ ഞാൻ പറഞ്ഞു തരാലോ... അവളെ ഒന്നൂടി കയറ്റി ഇരുത്തി കൊണ്ട് വല്യേട്ടൻ പറഞ്ഞു... അപ്പൊ തുടങ്ങുവാണെ..... റെഡി വൺ റ്റു ത്രീ സ്റ്റാർട്ട്‌......... ആക്ഷൻ 🙌 ഒരിടത്തൊരിടത്തൊരു രാജാവ് ഉണ്ടായിരുന്നു 🤴...ആ രാജാവ് ഒരു രാക്നിയെ കല്യാണം കഴിച്ചു 👸....അങ്ങനെ രാജാവിന്റെ ഭാര്യ ഗർഭിണി ആയി🤰....രാക്നി ഒരുനാൾ പ്രസവിച്ചു.... രാജാവിനും രാക്നിക്കും നാലു മക്കൾ ഉണ്ടായി 👫👫....

മക്കൾക്ക് പേരും ഇട്ടു.. 🤱🤱...ഒന്നാമത്തെ ആൾക്ക് ക🚶 രണ്ടാമത്തെ ആൾക്ക് ഥ🚶‍♀️, മൂന്നാമത്തെ ആൾക്ക് മ🚶‍♂️, നാലാമത്തെ ആൾക്ക് തി🚶‍♀️.... മനസിലായോ??? നെഞ്ചോട് ചേർന്നു കിടക്കുന്ന വാവയെ തലോടി കൊണ്ട് വല്യേട്ടൻ ചോദിച്ചു... ആ മനസിലായി... എന്നിട്ട്...? വാവ ആകാംഷയോടെ ചോദിച്ചു.... എന്നിട്ടവിടെ നിക്കട്ടെ... ആ നാലു മക്കളുടെ പേരൊന്നു കൂട്ടി വായിച്ചേ.... വല്യേട്ടൻ വാവയോട് പറഞ്ഞു... ക, ഥ, മ, തി,, കഥമതി...... വാവ കൂട്ടി വായിച്ചു പറഞ്ഞു... കഥ മതിയോ.. എന്നാൽ പോയി ഉറങ്ങുകയോ കളിക്കുകയോ ചെയ്തോ... മടിയിൽ നിന്നും വാവയെ ഇറക്കി കൊണ്ട് വല്യേട്ടൻ ഇളിച്ചു പറഞ്ഞു....... കഥമതി എന്നല്ല രാജാവിന്റെ മക്കളുടെ പേരാ പറഞ്ഞെ.... ചുണ്ട് ഉന്തി കൊണ്ട് വാവ പറഞ്ഞു... നീയല്ലേ കഥ മതി എന്ന് പറഞ്ഞത്.. പോയെ... പോയെ പോയെ..... വല്യേട്ടൻ വാവയെ ഉന്തിക്കൊണ്ട് പറഞ്ഞു.... വാവ രൂക്ഷത്തോടെ ഒന്ന് നോക്കി എണീറ്റ് റൂമിലേക്ക് പോയി... ഓഹ് ഈ ടിക് ടോക്കും യൂട്യൂബും ഉള്ളത് കൊണ്ടുള്ള ഉപകാരമേ.... ഹിഹി.. 😁😁 ഇളിച്ചു കൊണ്ട് വല്യേട്ടൻ ഓർത്തു.... അമ്മേ.... തലക്ക് ഏറു കൊണ്ടതും വല്യേട്ടൻ വിളിച്ചു...

നോക്കിയപ്പോൾ ദേ അന്ന് ഏറു കിട്ടിയ അതെ പ്ലാസ്റ്റിക് കോഴി എറിഞ്ഞ അതെ വാവ..... പുള്ളിക്കാരിക്ക് ദേഷ്യം വന്നു... കഥ പറഞ്ഞു തരാം എന്ന് പറഞ്ഞു പറ്റിക്കുന്നോടാ തെണ്ടി.... കൂർപ്പിച്ചു നോക്കിക്കൊണ്ട് വാവ പറഞ്ഞു... പൊന്നു.....ന്തോ വിളിച്ചോ..... എന്നും പറഞ്ഞു തല ഉഴിഞ്ഞു വല്യേട്ടൻ പൊന്നുവിനെ തേടി പോയി...... നിങ്ങളെന്താ മനുഷ്യാ ഇങ്ങനെ വരുന്നേ... വളഞ്ഞു കുത്തി തലയും ഉഴിഞ്ഞു വരുന്ന വല്യേട്ടനെ നോക്കി കൊണ്ട് പൊന്നു ചോദിച്ചു... ആ കുട്ടിപ്പിശാശ് അന്നാളത്തെ പോലെ കോഴിയെ എടുത്തെറിഞ്ഞു... തല ഉഴിഞ്ഞു ബെഡിൽ ഇരുന്നു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ആ കുട്ടിപ്പിശാശ് എറിയണമെങ്കിൽ ഈ വല്യപിശാശ് എന്തേലും ഒപ്പിച്ചു വച്ചിട്ടുണ്ടാകും... നിങ്ങളെക്കാൾ എത്രെയോ ഭേദം ആണ് വാവ.... വല്യേട്ടന്റെ അടുത്തിരുന്നു കൊണ്ട് പൊന്നു പറഞ്ഞു... നീയിങ്ങനെ കുറ്റം പറയാതെ എന്റെ മെഡുല്ല സാധനത്തിനു വല്ലതും പറ്റിയോ നോക്ക്... മെഡുല്ല സാധനമോ? ഇനി അതിന്മേൽ പിടിച്ചു കയറാതെ ഉഴിയെടി 😬😬😬😪😪😪 *****💞 ഡോണ്ട് എക്സ്പിരിമെന്റ്‌ മൈ പേഷ്യൻസ് 🤪🤪🤪🤪

പാറുവിന്റെ അടുത്തേക്ക് ഡിങ്കോൾഫി കളിക്കാൻ വന്ന വരുണിനെ നോക്കിക്കൊണ്ട് പാറു പറഞ്ഞു.. ന്ത് 🙄😲🙄😲🙄😲.ഒന്നൂടി പറഞ്ഞെ.... ഒന്നും മനസിലാവാതെ കിളി പോയ കണക്കെ വരുൺ ചോദിച്ചു... ഡോ...ണ്ട് എക്സ്... പിരിമെന്റ്.. മൈ പേഷ്യൻസ് എന്ന് .... ഇളിച്ചു കൊണ്ട് പാറു തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞൊപ്പിച്ചു... എന്നു വച്ചാൽ 🤔🤔..കവി എന്താണ് ഉദ്ദേശിച്ചത്.. ബെഡിൽ ഇരുന്നു കൊണ്ട് വരുൺ പാറുവിനോട് ചോദിച്ചു.... എന്റെ ക്ഷമയെ പരീക്ഷിക്കരുതെന്ന്... മനസിലായില്ല അല്ലെ??.. വലിയതെന്തോ കണ്ടു പിടിച്ചു പറഞ്ഞ ലാഘവത്തോടെ പാറു പറഞ്ഞു.... അയ്യോ.. ശെരിക്കും മനസിലായില്ല.. എന്റമ്മോ അതിനു ഇങ്ങനെയും ഒരു കിടപ്പു വശം ഉള്ളതായി എനിക്കറിയില്ലായിരുന്നു.... അല്ല ഇനിയിപ്പോ നീ ആണോ ഇംഗ്ലീഷ് കണ്ടു പിടിച്ചേ.. ഒരു സംശയം 😵🙄😬🤪. വരുൺ കളിയാക്കി കൊണ്ട് ചോദിച്ചു.... ആ ഞങ്ങൾ സാധാരണകാര് ഇങ്ങനെയേ പറയു... വെറുതല്ല സുരാജ് വെഞ്ഞാറമൂട് അങ്ങനെ പാടിയത്... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു... എങ്ങനെ പാടിയത്... ഇനി വേറെ വല്ല ഉടായിപ്പ് ആണോ എന്ന് കരുതി വരുൺ ചോദിച്ചു... "ടാറ്റ ബിർള അംബാനിയെ അള്ളാ പടച്ചു.☪️

ഈ പാവപ്പെട്ട ഞമ്മളെയും അള്ളാ പടച്ചു.☪️ ആ പൈസക്കാര് നിക്കർ ഇട്ടാൽ അത് ബർമുഡയാവും.👘 ഈ പാവപെട്ടവർ നിക്കർ ഇട്ടാ അത് വള്ളി ട്രൗസറ്.👖 പൈസക്കാരുടെ കയ്യിലെപ്പോഴും പെപ്സി കുപ്പിയാ. 🍾 ഈ പാവപ്പെട്ട ഞമ്മേന്റെ കയ്യില് സോഡാ കുപ്പിയാ.🍷" ഈ പാട്ട്..... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... 🤭🤭🤭... ഏഹ് 🙄🙄🙄.... എന്റെ പാറു ഇള്ളക്കുട്ടി സ്വഭാവം കാണിക്കല്ലേ... അല്ലെങ്കിൽ തന്നെ 10ആം ക്ലാസ്സിലെ കുട്ടികളുടെ പൊക്കമേ ഉള്ളൂ, ഒരു പിടി ഉണ്ട് തടി ... ബുദ്ധിയോ LKG പിള്ളേരുടെ അത്രെയും... ഒരു കുട്ടി ആവാറായി..😜😜 വരുൺ പാറുവിനെ താങ്ങുന്ന തിരക്കിലാ.... കൂടാതെ വല്ലതും നടത്താനുള്ള പ്ലാനിങ്ങിലും... 😝😝🙊🙊 പറയുന്ന ആൾക്ക് ഷാരൂഖ് ഖാന്റെ പൊക്കവും സൽമാൻ ഖാന്റെ ബോഡിയും ഇസ്രോ ചെയർമാന്റെ ഫുദ്ധിയും ആണെന്നാ വിചാരം.... പാറുവും വിട്ട് കൊടുത്തില്ല.... അതെ... അത് ഉള്ളത് കൊണ്ട് തന്നെയാ അഹങ്കാരം... നിന്നെ പോലെ ഒരെണ്ണം തന്നാലൊന്നും ഞാൻ വീഴില്ല... വരുൺ മസിൽ പെരുപ്പിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.... നാണല്ല്യല്ലോ ഇങ്ങനെ sp (സ്വയം പൊക്കി ) ആവാൻ.... അതും പറഞ്ഞു പാറു റൂം വിട്ട് പോവാൻ നിന്നു...

അതെ സ്പീഡിൽ വരുൺ അവളെ വലിച്ചു അവന്റെ നെഞ്ചിലേക്കിട്ട് കിടക്കയിലേക്ക് കിടന്നു..... പാറു ആണേൽ സംഭവിച്ചതെന്താണെന്ന് അറിയാതെ കണ്ണും ഇറുക്കി അടച്ചു കിടക്കുവാ... പാറു കണ്ണ് തുറന്നപ്പോഴേക്കും വരുൺ അവളെ ബെഡിൽ കിടത്തി അവളുടെ മേലെ കിടന്നു..... എണീക്ക്.. എനിക്ക് ശ്വാസം മുട്ടുന്നു.... വരുണിന്റെ വെയിറ്റ് താങ്ങാൻ വയ്യാതെ അവന്റെ രണ്ട് തോളിലും പിടിച്ചുന്തി കൊണ്ട് പാറു പറഞ്ഞു... ഞാൻ ഒന്ന് കിടന്നപ്പോഴേക്കും നിനക്കെന്നെ താങ്ങാൻ വയ്യാലെ.. ഇത്രേം നേരം നീയെന്റെ മേലിൽ ആയിരുന്നില്ലേ.. ഇതാ ഞാൻ പറഞ്ഞത് നീ അത്രേ ഉള്ളെന്ന്... പാറുവിന്റെ മൂക്കിൽ ഒന്ന് തട്ടി കൊണ്ട് വരുൺ പറഞ്ഞു..... നിങ്ങൾ അതും ഇതൊക്കെ കുത്തി കയറ്റി ഉണ്ടാക്കിയ ബോഡി അല്ലെ.. ഞാൻ അസ്സൽ ആയിട്ട് നല്ല നാടൻ പച്ചക്കറിയും മത്സ്യവും മാംസവും ഒക്കെ കഴിച്ചു പുഷ്ടിപ്പെടുത്തിയ ബോഡിയാ... പാറു കുറുമ്പൊടെ അവനെ നോക്കി പറഞ്ഞു .... ആര് എന്ത് കുത്തി കയറ്റി എന്ന്...

ഞാൻ അസ്സലായിട്ട് വർക്ക്‌ ഔട്ട്‌ ചെയ്തിട്ടാടി കുശുമ്പി പാറു ഇങ്ങനെ ആയത്.. നിനക്ക് അസൂയ ആടി കോപ്പേ.... അവളുടെ കവിളിൽ കൈ വച്ചു തള്ള വിരൽ കൊണ്ട് തഴുകി കൊണ്ട് വരുൺ പറഞ്ഞു.. എന്നാൽ എണീറ്റെ... അവന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പാറു പറഞ്ഞു..... ഇല്ലെങ്കിൽ... 🤨🤨🤨എനിക്കൊരു ചാദനം വേണം... വരുൺ കുസൃതിയോടെ പാറുവിന്റെ മുഖത്ത് നിന്നും കഴുത്തിൽ കൈ ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു... ഒരു ചാദനവും എന്നെകൊണ്ട് തരാൻ വയ്യ എണീക്ക് കാലാ...... ഉള്ള ശക്തി എല്ലാം പ്രയോഗിച്ചു പാറു വരുണിനെ തള്ളി..... നിങ്ങളെന്താ പാറക്കല്ലാണോ.... ഒരനക്കവും ഇല്ലാതെ കിടക്കുന്ന വരുണിനെ നോക്കിക്കൊണ്ട് പാറു ചോദിച്ചു... വരുണിന്റെ കണ്ണുകൾ ആ സമയത്ത് പാറുവിന്റെ മുഖത്തും മേൽച്ചുണ്ടിൽ പൊടിഞ്ഞു നിൽക്കുന്ന വിയർപ്പിലും ഒക്കെ ആയിരുന്നു.... സംഗതി മനസിലായ പാറു വേഗം ചുണ്ട് തുടച്ചു അവനെ കൂർപ്പിച്ചു നോക്കി..... എന്ത് ചേലാടി പെണ്ണെ നിന്നെ കാണാൻ....

നെറ്റിയിലൂടെ വിരൽ താഴേക്കോടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... മൂക്കിന്റെ തുമ്പിൽ നിന്നും വിരൽ താഴേക്ക് ചലിച്ചപ്പോൾ പാറു ചുണ്ട് രണ്ടും ഉള്ളിലേക്കാക്കി.... എനിക്ക് നിന്നെ ഉമ്മ വെക്കാൻ അവിടെ തന്നെ വേണമെന്നില്ല.... പാറുവിന്റെ കുസൃതി കണ്ട വരുൺ അവളുടെ ചെവിയിൽ ആയി പറഞ്ഞു അവിടെ ചുണ്ട് ചേർത്തു.... പാറു ഒന്ന് പൊള്ളിപ്പിടഞ്ഞു തല വെട്ടിച്ചു..... വരുണേട്ടാ എനിക്കുറങ്ങണം..... ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് പാറു പറഞ്ഞു... അത് കേട്ടതും തല പൊക്കി ഒരു നേർത്ത ചുംബനം അവളുടെ നെറ്റിയിൽ ചാർത്തി ബെഡിന്റെ സൈഡിലേക്ക് കിടന്നു..... പാറു അവനെ നോക്കിയപ്പോൾ അവളെ തന്നെ നോക്കി കിടക്കുവാണ് വരുൺ... പാറുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞതും വരുൺ അവളെ നെഞ്ചോട് ചേർത്ത് കിടത്തി... നാളെ നേരത്തെ എണീക്കണം.. ഡാൻസ് ക്ലാസ്സ്‌ ഉണ്ട്.... അവളെ തഴുകി കൊണ്ട് ഒരു കുസൃതിയാലേ വരുൺ പറഞ്ഞു... ഖുർ 😴😴😴😴ഖുർ 😴😴😴😴😴.... അതിനുത്തരമെന്നോണം ഉറങ്ങിയ പോലെ അഭിനയിച്ചു പാറു നല്ല കൂർക്കം വലി പാസാക്കി...... ഒരു ചിരിയാലെ വരുൺ അവളെ ഒന്നാകെ പൊതിഞ്ഞു പിടിച്ചു ഉറക്കത്തിലേക്ക് വീണു.... ❣️.....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story