നിന്നിലലിയാൻ: ഭാഗം 74

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എനിക്ക് വയ്യ ഇന്ന് പോവാൻ.... ന്താന്നും ഇന്നലെ വന്നതല്ലേ ഉള്ളൂ പിന്നെന്താ ഞാൻ അടുത്താഴ്ച മുതൽ പൊക്കോളാം.... പാറു വരുണിന്റെ പിന്നാലെ നടന്നു അസ്സലായി കൊഞ്ചുന്നുണ്ട്... നീ എന്ത് പറഞ്ഞിട്ടും കാര്യല്ല.. പോയി ഡ്രസ്സ്‌ മാറ്റി വാ.... ഏട്ടൻ ആവും ചിലപ്പോൾ കൊണ്ടു പോവുന്നെ..... കണ്ണാടിയിൽ നോക്കി കൊണ്ട് വരുൺ പറഞ്ഞു.... ആര് വന്നാലും ഞാൻ പോവില്ല.... കിടക്കയിൽ കാല് കയറ്റി വച്ചു പാറു മുഖം വീർപ്പിച്ചിരുന്നു.... എടുത്ത് കൊണ്ടുപോവാൻ അറിയാഞ്ഞിട്ടല്ല... വാശി പിടിക്കാതെ എണീറ്റെ പാറു.... വരുൺ കുറച്ച് ഗൗരവത്തിൽ പറഞ്ഞു.... അത് കണ്ട് പാറു അവനെ ഒന്ന് തല ഉയർത്തി നോക്കി മുഖം ഒന്നൂടി വീർപ്പിച്ചു..... എടുത്ത് കൊണ്ട് പോയാലും എന്റെ കാലും കയ്യും അനങ്ങണ്ടേ സ്റ്റെപ് ഇടാൻ..... ദേ ഒറ്റൊന്ന് തന്നാൽ കാണാം.... പാറുവിന്റെ അടുത്തേക്ക് ചെന്നു കൊണ്ട് വരുൺ പറഞ്ഞു.... ഞാൻ പോവില്ലാന്ന് പറഞ്ഞാൽ പോവില്ല... ബെഡിൽ നിന്ന് എണീറ്റ് കൊണ്ട് പാറു പറഞ്ഞു... നിന്റെ അമ്മേടെ ആഗ്രഹം അല്ലായിരുന്നോ നല്ലൊരു ഡാൻസർ ആവണമെന്ന്... അത് സാധിച്ചു കൊടുക്കണ്ടേ.... പാറുവിനെ പുറകിലൂടെ ചേർത്തു പിടിച്ചു തോളിൽ തല വെച്ചു കൊണ്ട് വരുൺ ചോദിച്ചു... മ്മ്.... അപ്പൊ പോവാം ലെ....

ചെറുതായി തല തിരിച്ചു വരുണിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് പാറു പറഞ്ഞു... ആ പോവാം.... അതെ പടി നിന്ന് പാറുവിന്റെ കവിളിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു.... പാറു വേഗം പോയി ഡ്രസ്സ്‌ മാറ്റി താഴേക്ക് ചെന്നു.... ഞാൻ എത്രെ നേരായി നിന്നെ വെയിറ്റ് ചെയ്തു നിൽക്കുന്നു.. നമ്മൾ എന്നത്തേക്കാളും 10 മിനിറ്റ് ലേറ്റ് ആണ്.... കയ്യിൽ കെട്ടിയ വാച്ചിലേക്കും പാറുവിലേക്കും നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ഉവ്വ.. ഇതാപ്പോ നന്നായെ.... ഡാൻസ് പഠിക്കുന്നത് ഇവളൊ അതോ നീയോ... പത്രം വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തല ഉയർത്തി അച്ഛൻ ചോദിച്ചു... പത്രം വായിക്കാണെങ്കിലും ആരാന്റെ വായിലേക്കാ നോട്ടം 😤(വല്യേട്ടൻസ് ആത്മ) ഞങ്ങൾ രണ്ട് പേരും... ഇളിച്ചു കൊണ്ട് വല്യേട്ടൻ തന്നെയും പാറുവിനെയും മാറി മാറി ചൂണ്ടി കൊണ്ട് പറഞ്ഞു..... പക്ഷെ ഒരു വ്യത്യാസം ഉണ്ട്... ഞാൻ കാശ് മുടക്കി പഠിക്കുമ്പോൾ വല്യേട്ടൻ ഫ്രീ ആയിട്ട് പഠിക്കുന്നു.... വല്യേട്ടനെ താങ്ങി കൊണ്ട് പാറു പറഞ്ഞു... അതിനും വേണം ഒരു യോഗം.... ഇന്റെ ഡാൻസ് കണ്ടിട്ടാ അവര് പറഞ്ഞെ പൈസ തരണ്ടാന്ന് 😁😁😁 പോക്കറ്റിൽ കയ്യിട്ട് വല്യേട്ടൻ ഇളിച്ചു കാട്ടി... അല്ലാതെ നിന്റെ ഡാൻസ് കാണാത്തത് കൊണ്ടല്ല... ഒന്ന് വേഗം പോവേഡാ... അച്ഛൻ കയ്യോണ്ട് ആക്ഷൻ കാട്ടി...

കിട്ടേണ്ടത് കിട്ടിയപ്പോൾ സന്തോഷം ആയി.. ഇനി പോവാം പാറു... അപ്പുക്കുട്ടൻ സ്റ്റൈലിൽ വല്യേട്ടൻ മുറ്റത്തേക്കിറങ്ങി പിന്നാലെ പാറുവും.... 💞💕💞💕💞💕💞💕 താ തെയ് തിത്തി തെയ്... 💃💃 താ തെയ് തിത്തി തെയ്... 💃💃 വല്യേട്ടൻ മ്യാരക കളിയാണ്.... എയ്ശ് ആ മുദ്ര കിട്ടുന്നില്ലല്ലോ.... കൈ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ട് വല്യേട്ടൻ നെടുവീർപ്പിട്ടു... ആ അത് പോട്ടെ അടുത്ത ടീമിന്റെ നോക്കാം.. കൊച്ചു കുട്ടികളുടെ റേഞ്ച് വിട്ട് വലിയവരുടെ നോക്കാൻ തുടങ്ങി.... (അത് വേണോ വല്യേട്ടാ.. മുദ്ര ഒക്കെ പഠിച്ചിട്ടു പോരെ നമുക്ക് സ്റ്റെപ് നോക്കാൻ 🙄🙄ലെ നിലാവ് ) ഇതൊരു നടക്ക് പോവില്ല.... വല്യേട്ടൻ തല ഒന്ന് കുടഞ്ഞു.... നമുക്ക് പറ്റിയ പണി ഇതാ.... എന്നും പറഞ്ഞു ഫോൺ എടുത്ത് നോക്കാൻ തുടങ്ങി..... Msg from ഗൗതം.....🙊🙊 (ആ അവൻ തന്നെ നമ്മുട് ക്രിന്ദു✝️🕉️ ) വല്ല ജോലിയുടെ കാര്യം വല്ലതും ആവും മെസ്സേജ് കാണാത്ത പോലെ നിൽക്കാം... വല്യേട്ടൻ നെറ്റ് ഓഫ്‌ ആക്കി ഫോൺ വേഗം പോക്കറ്റിൽ ഇട്ടു.... അപ്പോഴാണ് ടീച്ചറുടെ വരവ്.. കയ്യിൽ ഒരു ട്രേയും ഉണ്ട്.... ഇവിടുത്തെ മൂത്ത മോളുടെ പിറന്നാളാ.. പായസം...

ടീച്ചർ സ്നേഹത്തോടെ ട്രെ വല്യേട്ടനു നേരെ നീട്ടി..... ഈശ്വരാ ഇത്ര നേരത്തെ പായസം ആവണമെങ്കിൽ ഇന്നലത്തെ ആവുമോ.. ഇനി അന്ന് പറഞ്ഞതിന് വല്ല മറു പണിയും തരുന്നതായിരിക്കുമോ... 🤔🤔 വല്യേട്ടന്റെ മനസിലൂടെ ഒരു നിമിഷം കൊണ്ട് എന്തൊക്കെയോ കടന്നു പോയി... കുട്ടികളെ ഒക്കെ ഒന്ന് നോക്കിയപ്പോൾ എല്ലാവരും കുടിക്കുന്നുണ്ട്.... പിന്പേ എന്ത് കൊണ്ട് എനിക്കായിക്കൂടാ.. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.... വല്യേട്ടൻ പാറുവിനെ നോക്കി.... പാറു ആണേൽ എടുക്കണ്ട എന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ്... ഞാൻ എടുക്കും പാലട ആണ്.. ആ മണം വന്നപ്പോഴേ മനസിലായതാ... വല്യേട്ടൻ ഈ എക്സ്പ്രെഷൻ പാറുവിനും ഇട്ട് കൊടുത്തു... താങ്ക്സ് ടീച്ചർ.. എന്നിട്ട് പിറന്നാൾകാരി എവിടെ... വല്യേട്ടൻ ഏറ്റവും വലിയ പായസ ഗ്ലാസ്‌ എടുത്ത് കൊണ്ട് ചോദിച്ചു... അവൾ ഇന്നേ നാട്ടിലേക്ക് വരൂ.. ബാംഗ്ലൂരിൽ ആണ്.... ടീച്ചർ പറഞ്ഞു.... ആഹ്..... വല്യേട്ടൻ പായസം കുടിക്കേണ്ട തിരക്കിൽ ആണ്.... വല്യേട്ടൻ എന്ത് പണിയാ കാണിച്ചേ.... ഞാൻ കുടിക്കണ്ട എന്നല്ലേ പറഞ്ഞത്..... വണ്ടിയിൽ തിരിച്ചു പോവുമ്പോൾ പാറു ചോദിച്ചു.... നീ ഒന്ന് മനസിലാക്ക്.. ഞാൻ കുടിച്ചു ദേഷ്യം തീർത്തതല്ലേ.... അവര് വിചാരിച്ചു കാണുംനമ്മൾ പായസം കുടിക്കില്ല അന്നത്തെ ദേഷ്യത്തിനെന്ന്.....

അത് തെറ്റിച്ചു കൊണ്ട് ഞാൻ കുടിച്ചു പ്രതികാരം അറിയിച്ചില്ലേ... പ്രതികാരം അത് വീട്ടാൻ ഉള്ളതാണ്... വല്യേട്ടൻ പാറുവിനോട് പറഞ്ഞു.. ഈശ്വരാ ഞാൻ ആർത്തി മൂത്തു കുടിച്ചതാണെന്ന് ഇവൾക്ക് മനസിലാവല്ലേ (വല്യേട്ടന്റെ ആത്മ) അങ്ങനെ ആയിരുന്നോ.. എന്നാൽ ഞാൻ ഒരു ഗ്ലാസ്‌ കൂടി കുടിച്ചിരുന്നു... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... അമ്പടി ഇയ്യ് കുടിച്ചിട്ടാണ് എന്നോട് കുടിക്കേണ്ട എന്ന് പറഞ്ഞതല്ലേ.... ഈശ്വരാ ഞാൻ എങ്ങാനും കുടിക്കാതെ ഇരുന്നുവെങ്കിൽ പാലട.... ഓഹ് 🤪 വല്യേട്ടൻ ഒന്ന് ഇരുത്തി ചിന്തിച്ചു.... പ്രതികാരം അത് വീട്ടാൻ ഉള്ളതല്ലേ... പാറു ഒന്ന് ഇരുത്തി ചോദിച്ചു.. അതെ വീട്ടാൻ ഉള്ളതാണ്.. അത് നാളേക്ക് എടുത്തു വെക്കരുത്... നമുക്ക് എപ്പോ തോന്നുന്നുവോ അപ്പൊ വീട്ടണം... വല്യേട്ടൻ ക്ലാസ്സ്‌ എടുത്തു കൊണ്ടിരിക്കുവാണ്.. അപ്പൊ ഞാൻ പ്രതികാരം വീട്ടുവാ എന്ന് പറഞ്ഞു പാറു വല്യേട്ടന്റെ കഴുത്തിൽ കയറി പിടിച്ചു.... എടി കഴുത്തെന്ന് വിടെടി.... എടി വണ്ടി... ഞാൻ എന്ത് ചെയ്തിട്ടാ.... ഒരു കൈ കൊണ്ട് കഴുത്തിലെ പിടി വിടാൻ ശ്രമിച്ചു പറഞ്ഞു.... എനിക്ക് പ്രതികാരം ഉണ്ട് നിങ്ങളോട്... അതപ്പോ വീട്ടാൻ പറ്റിയില്ല.. കാലൻ ടൂറിനു വരുന്ന കാര്യം എന്നോട് മനഃപൂർവം പറഞ്ഞില്ലല്ലോ.... കഴുത്തിലെ പിടി അയച്ചു കൊണ്ട് പാറു പറഞ്ഞു...

. ഞാൻ വിചാരിച്ചു ഞാൻ നിന്റെ ചോക്ലേറ്റ് എടുത്തു തിന്നത് നീ കണ്ടെന്നു... കഴുത്തിലെ പാറുവിന്റെ കൈ മാറ്റി കൊണ്ട് പറഞ്ഞു.... അപ്പൊ അതും ഉണ്ടായോ... ഒരു കഷ്ണം.. അതിൽ കൂടുതൽ ഇല്ലാ...പിന്നെ വരുണിന്റെ കാര്യം... അത് ബസ് എടുക്കുന്ന ടൈമിൽ ബാഗും എടുത്ത് ചാടി കയറുമ്പോഴല്ലേ ഞങ്ങൾ അറിയുന്നതെന്ന് അവൻ പറയാൻ പറഞ്ഞു.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... എന്റെ കൃഷ്ണാ.. ആകെ മൊത്തം പ്രതികാരം ആണല്ലോ... ഞാൻ കൊടുക്കുന്നുണ്ട്.. പാറു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... ആർക്ക് കൊടുക്കുന്ന കാര്യമാ... വല്യേട്ടൻ കഴുത്തൊന്ന് ഉഴിഞ്ഞു... നിങ്ങടെ അനിയന്... പ്രതികാരം വീട്ടാൻ ഉള്ളതല്ലേ 😤😤 ******💞 വീട്ടിൽ എത്തിയപ്പോൾ വാവയെ എണ്ണയിൽ കുളിപ്പിച്ച് നിർത്തിയേക്കുവാണ്..... ഇന്ന് പതിവില്ലാത്ത കാഴ്ചകൾ ആണല്ലോ.... വെള്ളത്തിനു പകരം ഇവളെ എണ്ണയിൽ ആണോ കുളിപ്പിക്കുന്നെ... നല്ല വിലയാട്ടോ വെളിച്ചെണ്ണക്ക് ഇപ്പോൾ..... വാവയെ ആകമാനം നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു.. എത്ര ദിവസായി എന്നറിയോ ഇവളെ എണ്ണ തേപ്പിച്ചു കുളിപ്പിച്ചിട്ട്... ആതു എവിടെ അവളാ ഇന്നത്തെ തേപ്പുകാരി... വാവയെ കണ്ട് ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു... അയ്യേ ആ കാണുന്നു സാധങ്ങൾ ഒക്കെ.... അയ്യയ്യേ.... 🙈🙈🙈🙈 പിന്നാലെ കേറി വന്ന പാറു വാവയെ കണ്ട് കളിയാക്കി....

വാവ നാണം കൊണ്ട് അമ്മടെ മാക്സിക്കുള്ളിൽ മറഞ്ഞു നിന്ന് എത്തി നോക്കി.... 😜😜😜😜 എവിടെ ആതു എവിടെ.. കൊലാകാരിയെ ഞാൻ ഒന്ന് കാണട്ടെ.... ആതു ഇളിച്ചു കൊണ്ട് പുറത്തേക്ക് വന്നു.... ഇതിപ്പോ നീയാണോ എണ്ണ തേപ്പിച്ചത് അതോ വാവ നിന്നെയാണോ... എണ്ണയിൽ കുളിച്ച് നിൽക്കുന്ന ആതുവിനെ നോക്കി വല്യേട്ടൻ ചോദിച്ചു. എനിക്കും എണ്ണ തേച്ചു കുളിക്കാൻ ഒരു മോഹം.... ഇതൊക്കെ ഷാംപു ഇട്ട് കഴുകി കളയണം.. മേലെ കെട്ടി വച്ച കുടുമ തൊട്ട് കൊണ്ട് ആതു ഇളിച്ചു കൊണ്ട് പറഞ്ഞു.... ബെസ്റ്റ്..... പിന്നെന്തിനാ കുട്ടി ഒരു കുടം എണ്ണ വേസ്റ്റ് ആക്കിയേ... അമേരിക്കയിൽ ഒക്കെ ഇങ്ങനെയാ 🤔🤔 വല്യേട്ടൻ കൈ മലർത്തി കൊണ്ട് ചോദിച്ചു.. ഈ 😁😁...ആന്റി ബാത്‌റൂമിലെ സോപ്പ് കഴിഞ്ഞു.. വേറെ ഉണ്ടോ.... കയ്യിൽ എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ട് ആതു ചോദിച്ചു... ഇന്നാ സോപ്പ്... ചന്തിക..... വാവ സോപ്പ് ആതുവിന്‌ നേരെ നീട്ടി കൊണ്ട് പറഞ്ഞു.... ചന്തിക അല്ല വാവേ ചന്ദ്രിക.... അങ്ങോട്ട് വന്ന പൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു... അല്ല.... ഇതെന്താലേ സോപ്പിന്റെ പേരൊക്കെ പെണ്ണുങ്ങളുടെ പേര്... ചന്ദ്രിക, നിർമ, ഇന്ദുലേഖ.... പാറു ചിന്താവിഷ്ടയായി നിന്ന് കൊണ്ട് ചോദിച്ചു... സോപ്പ് എന്തിനാ ഉപയോഗിക്കുന്നെ.... വല്യേട്ടൻ ഇളിച്ചു കൊണ്ട് ചോദിച്ചു... തേക്കാൻ... ആതു ഒരു സംശയവും കൂടാതെ പറഞ്ഞു....

അത് തന്നെയാ അതിനു അങ്ങനെ ഉള്ള പേരും... പൊട്ടിച്ചിരിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.. (കടപ്പാട് ടിക് ടോക് ) പ്ലിങ്ങി... പെണ്ണുങ്ങളെല്ലാം പ്ലിങ്ങി പണ്ടാരം അടങ്ങി 🤣🤣🤣🤣 എനിക്ക് വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന അവസ്ഥയിൽ നിൽക്കുവാണ് പാറു... ഞാൻ പോയി കുളിക്കട്ടെ എന്ന് ആതു... അമ്മ വിളിച്ചോ ദാ വരുന്നു എന്ന് പൊന്നു... എല്ലാവരെയും ഒന്ന് ചമ്മിച്ച നിർവൃതിയിൽ വല്യേട്ടൻ ഹാളിലേക്ക് പോയി... *****💞 പാറു റൂമിൽ ചെന്നപ്പോൾ വരുൺ ബെഡിൽ കമിഴ്ന്നു കിടന്ന് ഫോണിൽ നോക്കുവാ... ക്മ്മ്... പാറു ഒന്ന് തൊണ്ട അനക്കി..... വന്നോ... മലർന്നു കിടന്ന് കൊണ്ട് വരുൺ ചോദിച്ചു... ഈ രാവിലെ തന്നെ റൂമിൽ ഫോണും പിടിച്ചു ചൊറിയും കുത്തി ഇരിക്കാതെ നിങ്ങൾക്ക് താഴേക്ക് വന്നൂടെ... കബോഡിൽ നിന്ന് ഡ്രസ്സ്‌ എടുത്തു കൊണ്ട് പാറു പറഞ്ഞു... എടി ഞാൻ ഒരു കാര്യം നോക്കുവല്ലായിരുന്നോ... ബെഡിൽ നിന്ന് എണീറ്റ് കൊണ്ട് വരുൺ ചോദിച്ചു... ഞാൻ എത്ര നേരം ആയി പോയിട്ട് ഇത്‌ വരെ കുളിച്ചോ നിങ്ങൾ.... പാറു മുന്നേറുകയാണ് സൂർത്തുക്കളെ... കുളിക്കാൻ.. ദേ ഇപ്പോൾ പോയി കുളിച്ചോളാം... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഇനി ഞാൻ കുളിച്ചിട്ടു കുളിക്കാം.. മാറങ്ങോട്ട്... വരുണിനെ മാറ്റി പാറു ബാത്‌റൂമിൽ കയറി... ഒപ്പം കുളിച്ചാലും കുഴപ്പം ഇല്ലാട്ടോ...

വരുൺ മീശ പിരിച്ചു കൊണ്ട് പറഞ്ഞു.... പാറുവിനു പിന്നെ കുളിമുറിയിൽ കയറിയാൽ രണ്ട് സ്റ്റെപ് ഒക്കെ ഇടണം.. മിക്ക ആൾക്കാരും ചെയ്യുന്ന പണി ആണിത് 😁😁.... ഇന്നെടുത്ത സ്റ്റെപ്സ് നോക്കുവാണ് പാറു.... അതിനിടയിൽ കൂടി എന്തിനാണോ വന്നത് ആ പണിയും നടക്കുന്നുണ്ട്..... പാറു കുളിച്ചിറങ്ങിയതും വരുൺ കുളിക്കാൻ കയറി...... വരുൺ കുളിച്ചിറങ്ങിപ്പോഴും പാറു റൂമിൽ തന്നെ ഉണ്ട്.... എന്തോ തിരയുവാണ് നീ എന്താ ഈ തിരയുന്നെ... തല തുവർത്തി കൊണ്ട് വരുൺ ചോദിച്ചു... കത്രിക.... തിരഞ്ഞു കൊണ്ട് തന്നെ പാറു പറഞ്ഞു... നിനക്കിപ്പോ എന്തിനാ കത്രിക.... തോർത്തു പാറുവിന്റെ മേലിലേക്ക് ഇട്ടു കൊണ്ട് വരുൺ ചോദിച്ചു... എനിക്ക് കത്രിക കൊണ്ട് കുത്തി നിങ്ങടെ കുടൽ മാല എടുക്കാൻ.... കത്രിക കയ്യിൽ പിടിച്ചു വരുണിനെ നോക്കി കൊണ്ട് പറഞ്ഞു... പെട്ടെന്ന് പാറു സ്പീഡിൽ വരുണിന്റെ അടുത്തേക്ക് നടന്നു ചെന്നു.... അതിനനുസരിച്ചു വരുൺ പുറകോട്ട് പോയി... നീ എന്താ ഈ കാണിക്കണേ.... കത്രിക തന്റെ വയറിൽ പിടിച്ചു നിൽക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു...

വല്യേട്ടനും അച്ഛനും അറിഞ്ഞിട്ടില്ല ലെ നിങ്ങൾ ടൂറിനു വന്നത്.. അന്ന് രാത്രി നിങ്ങൾ ബസിൽ കയറിയപ്പോൾ ആണല്ലേ അവർ അറിഞ്ഞത്... പാറു ഉണ്ടക്കണ്ണുരുട്ടി ചോദിച്ചു... അ... അതെ..... വരുൺ ഒന്ന് സംശയിച്ചു കൊണ്ട് പറഞ്ഞു... എന്നോട് വേണ്ട നിങ്ങടെ കളി.. നുണയാ ഞാൻ എല്ലാം അറിഞ്ഞു... പാറു ചുണ്ട് കൂർപ്പിച്ചു കൊണ്ട് പറഞ്ഞു... അത് നിനക്ക് സർപ്രൈസ് തരാൻ... അത് കഴിഞ്ഞിട്ടിപ്പോൾ എത്രെ ദിവസം ആയി..നീ അത് ഇത്‌ വരെ വിട്ടില്ലേ.... കത്രിക മാറ്റാൻ ശ്രമിച്ചു കൊണ്ട് വരുൺ പറഞ്ഞു... സർപ്രൈസ് ഒടുക്കത്തെ സർപ്രൈസ് ആയിപ്പോയി... ഹും... പാറു തിരിഞ്ഞു നടന്നു ഡ്രോയറിൽ കത്രിക വച്ചു കൊണ്ട് താഴേക്ക് പോയി... ഹമ്മോ... ഇപ്പോകൊന്നേനെ പിശാശ്... നെഞ്ചിൽ കൈ വച്ചു ഒരു ഷർട്ട് എടുത്തിട്ട് വരുൺ പിന്നാലെ പോയി......ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story