നിന്നിലലിയാൻ: ഭാഗം 75

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

നിന്റെ ഫോണിലേക്ക് ഗൗതം മെസ്സേജ് അയച്ചിട്ട് നീ എടുത്തില്ല എന്ന് പറഞ്ഞു... ഫുഡ്‌ കഴിക്കുമ്പോൾ അച്ഛൻ ചോദിച്ചു... അതെയോ.. ഞാൻ കണ്ടില്ല.... ഇപ്പോഴല്ലേ ഫ്രീ ആയത്.... എല്ലാ നിഷ്കു ഭാവവും മുഖത്ത് വരുത്തി വല്യേട്ടൻ പറഞ്ഞു... ആ കഴിച്ചു കഴിഞ്ഞിട്ട് നീ അതൊന്ന് നോക്കി തെറ്റ്‌ വല്ലതും ഉണ്ടേൽ തിരുത്തി കൊടുക്ക്... അച്ഛൻ കഴിച്ചെഴുന്നേറ്റ് കൊണ്ട് പറഞ്ഞു... അച്ഛന് വിരോധം ഇല്ലേൽ ഞാൻ അച്ഛന്റെ ഫോണിലേക്ക് അയച്ചു തരാം അച്ഛാ..... അച്ഛനല്ലേ കൂടുതൽ എക്സ്പിരിയൻസ് ഉള്ളത് അച്ഛാ.. അച്ഛൻ നോക്കിക്കോ അച്ഛാ..എനിക്ക് വിരോധം ഒന്നുല്ല്യ അച്ഛാ..... അച്ഛനെ വീഴ്ത്താൻ വേണ്ടി വല്യേട്ടൻ അച്ഛൻ വിളി ഉഷാറാക്കി.... മോനെ ഇങ്ങനെ ഒക്കെ അല്ലെ നിനക്ക് എക്സ്പിരിയൻസ് ആവുന്നേ മോനെ .. മോൻ തന്നെ ചെയ്തോ മോനെ അച്ഛന് വിരോധം ഒന്നുല്ല്യ ട്ടോ മോനെ.... വല്യേട്ടനെ നോക്കി ഇളിച്ചു കൊണ്ട് അച്ഛനും പറഞ്ഞു..... വിട്ട് കൊടുക്കില്ല..... ഓഹ് ഇനി ഞാൻ അത് നോക്കാൻ ഇരിക്കണ്ടെ... എനിക്ക് വയ്യ... വല്യേട്ടൻ പിറുപിറുത്തു... വരൂണെ നീയൊന്ന് നോക്കെടാ... അച്ഛൻ കൈ വിട്ടപ്പോൾ വല്യേട്ടൻ വരുണിനെ കേറി പിടിച്ചു..... എനിക്കെങ്ങും വയ്യ ഏട്ടൻ തന്നെ ചെയ്‌താൽ മതി അതാ പെർഫെക്ട്.... വരുൺ കാല് മാറി.... ഇങ്ങനെ തന്നെ പറയണം..

ചെറുപ്പത്തിൽ ഞാൻ നിന്നെ എത്ര എടുത്ത് നടന്നിട്ടുണ്ടെന്ന് അറിയുമോ.. താഴെ വെച്ചാൽ ഉറുമ്പരിക്കും തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ... അതിനു അപ്പോഴൊക്കെ വല്യേട്ടന്റെ തലയിൽ പേൻ ഉണ്ടായിരുന്നോ... പാറു കഴിപ്പു നിർത്തി ചോദിച്ചു... എന്റെ തലയല്ല... അമ്മടെ തലയിലെ കാര്യമാ... ഞാൻ ഉദ്ദേശിച്ചത് അങ്ങനെ ജന്തുക്കൾ ഒന്നും അരിക്കണ്ട എന്ന് വിചാരിച്ചു അമ്മ ഒക്കത്തു എടുത്താ വളർത്തിയതെന്നാ.... പ്ലേറ്റിൽ നിന്നും തലയെടുത്തു വല്യേട്ടൻ എല്ലാവരെയും നോക്കി വിളറിയ ചിരി ചിരിച്ചു.. ഞാൻ ചെയ്തോളാം.. മെയിൽ ചെയ്‌താൽ മതി.... വരുൺ എണീറ്റ് കൊണ്ട് പറഞ്ഞു... നീ മുത്താഡാ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... അതുകൊണ്ടല്ല ഈ തള്ള് സഹിക്കാൻ പറ്റാത്തത് കൊണ്ടാ.. ഓഹ് 😁😁 നേരത്തെ പെണ്ണുങ്ങൾ ഒക്കെ പ്ലിങ്ങിയപ്പോൾ ഇപ്പോൾ വല്യേട്ടൻ ഒറ്റക്ക് പ്ലിങ്ങി 🙈🙈... **** ടൂർ പോയ വിശേഷം ഒന്നും പറഞ്ഞില്ലല്ലോ നീ... റൂമിൽ ആതുവും പൊന്നുവും പാറുവും ഇരിക്കുമ്പോഴാണ് പൊന്നുവിന്റെ ചോദ്യം.. ടൂർ ഒക്കെ പൊളിയായിരുന്നു ചേച്ചി... എന്നാലും ഒരു വീഴ്ച വീണു...

ബാക്കിൽ കൈ വച്ചു കൊണ്ട് പാറു ഒന്നോർത്തു... ആ ദിവസം.... ആ നിമിഷം.... ഞാൻ വീണു പോയ പര നിമിഷം... 😇😇😇 അതൊക്കെ പോട്ടെ വരുണേട്ടൻ ഉള്ളപ്പോ എങ്ങനെ ഉണ്ടായിരുന്നു... മ്മ്? മുഖത്ത് ഓരോന്ന് കുത്തി തേക്കുവായിരുന്ന ആതു പാറുവിനോട് കളിയാക്കി ചോദിച്ചു... കാലൻ ഉള്ളപ്പോൾ എന്ത്.... റെസ്ട്രിക്ഷൻസ് ഒന്നും ഉണ്ടായിരുന്നില്ല.. ഫുൾ ഫ്രീഡം..... പാറു വളരെ സന്തോഷത്തോടെ പറഞ്ഞു...... അതല്ലെടി പൊട്ടി... മണാലി... നല്ല ക്ലൈമറ്റ്.... തണുപ്പ്..... ഭാര്യയും ഭർത്താവും അടുത്തടുത്തു... അപ്പൊ എന്തെങ്കിലും ഉണ്ടായോ എന്ന്..... ആതു വെട്ടി തുറന്നു ചോദിച്ചു... ഏയ്.. എല്ലാവരും ഉള്ളതല്ലേ.... കോളേജ് ടൂർ അല്ലെ... പാറു ചമ്മി കൊണ്ട് പറഞ്ഞു.... എന്നാലും.... 😉😉😉 പൊന്നു കുത്തി കുത്തി ചോദിക്കുവാണ്... കിസ്സിങ് നടന്നു അത്രേ ഉള്ളൂ.. കൂടുതൽ ഒന്നും ഇല്ലാ..... പാറു രണ്ട് കൈ കൊണ്ടും സ്റ്റോപ്പ്‌ ഇട്ട് കൊണ്ട് പറഞ്ഞു... ആയിക്കോട്ടെ മോളെ.. കാര്യങ്ങൾ ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്... മ്മ്.... മ്മ്... 😆😆 ആതു കളിയാക്കി കൊണ്ട് പറഞ്ഞു... ദേ പൊന്നുവേച്ചി ഇതിനോട് മിണ്ടാതിരിക്കാൻ പറഞ്ഞെ... പാറു കൃത്രിമ ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു... കാലിയാക്കല്ലേടി എന്റെ കൊച്ചിനെ.... അവൾക്ക് നാണം വരും.... പൊന്നു ചിരിച്ചു കൊണ്ട് പറഞ്ഞു....

ചേച്ചി... ശവത്തിൽ കുത്താതെ 🤪🤪🤪..... പാറു കൈ കൂപ്പി കൊണ്ട് പറഞ്ഞു.... ദേവുവിന്റെ എന്തായി സെറ്റ് ആയോ.... ആതു കണ്ണാടിയുടെ മുന്നിൽ നിന്നും എണീറ്റ് വന്നു കൊണ്ട് പറഞ്ഞു... അയ്യോ അതൊക്കെ അപ്പോഴേ സെറ്റ് ആയി..പെണ്ണിപ്പൊ നിലത്തൊന്നും അല്ല... എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് പാറു പറഞ്ഞു..... ആഹാ അവൾക്കും സെറ്റ് ആയോ.... പൊന്നു ഒന്ന് ശെരിക്കിരുന്നു കൊണ്ട് ചോദിച്ചു... പിന്നെ അതൊക്കെ എന്നോ സംഭവിച്ചു.. ഞങ്ങടെ സീനിയർ ആണ് ആള്... പാറു ഒരു ചിരിയാലെ പറഞ്ഞു.... അത് പറഞ്ഞപ്പോഴാ ഞാൻ ഒന്ന് അവൾക്ക് വിളിക്കട്ടെ.... എന്നും പറഞ്ഞു പാറു ഫോൺ എടുക്കാൻ റൂമിലേക്ക് പോയി.... എടി ദേവു കോവു... ഞാൻ അങ്ങോട്ട് വിളിച്ചല്ലാതെ നീ ഇങ്ങോട്ട് വിളിക്കരുത് ട്ടോ.. ഫോൺ എടുത്തതും പാറു പറഞ്ഞു... വയ്യെടി പിശാശ്ശെ.. ഞാൻ എണ്ണ തോണിയിൽ കിടക്കുവാ.... എല്ലായിടത്തും എണ്ണ കളി ആണല്ലോ ദൈവേ.. (പാറുവിന്റെ ആത്മ) അന്നത്തെ വീഴ്ച നല്ലോണം ഏറ്റല്ലേ.... പാറു ചിരിച്ചു കൊണ്ട് ചോദിച്ചു.... ചിരിക്കെടി ചിരിക്ക്.. നിന്റെ കൊല ചിരി... ദേവു കെറുവിച്ചു കൊണ്ട് പറഞ്ഞു.... പിന്നെ ചിരിക്കാതെ.. അമ്മാതിരി വീഴ്ച ആയിരുന്നല്ലോ... ആലോചിച്ചു കൊണ്ട് പാറു പറഞ്ഞു.... നീ ഇപ്പോൾ ഞാൻ വീണത് എങ്ങനെ എന്ന് വിവരിക്കാൻ വിളിച്ചതാണോടി കോപ്പേ... ദേവു കലിപ്പ് മോഡ് ഓൺ ആക്കി... അല്ലേടി പോർക്കേ.. നിന്നെ ഓർമ വന്നപ്പോൾ വിളിച്ചതാ... എന്നിട്ട് ഇനി നാളെ വരില്ലേ..... പാറു സംശയത്തോടെ ചോദിച്ചു....

ഞാൻ 2 ദിവസം ലീവ് എടുത്താലോ എന്നാലോചിക്കുവാ.... ദേവു ഇളിച്ചു കോണ്ട് പറഞ്ഞു... എടുത്താൽ ഞാൻ കോളേജിൽ പാട്ടാക്കും നീ എണ്ണ തോണിയിൽ ആണെന്ന്... ന്നിട്ട് ലീവ് കഴിഞ്ഞു വരുമ്പോൾ എല്ലാരും നിന്നെ എണ്ണ തോണി... എണ്ണ തോണി... എണ്ണ തോണിയെ എന്ന് വിളിച്ചു കളിയാക്കിപ്പിക്കും..... അത് വേണോ... വേണ്ടായേ.. ഞാൻ ഇപ്പോൾ തന്നെ കോളേജിൽ പോയിരുന്നോളാം..... ഓഹ് 😪 ഏയ് അത് വേണ്ട.. മോള് ഇപ്പോൾ പോയി നന്നായി റെസ്റ് എടുത്ത് നാളെ വന്നാൽ മതി.. ശെരി... ബൈ.. ടേക്ക് കെയർ... 😘😘 ഇനി എന്തോന്ന് ടേക്ക് കെയർ... എല്ലാം പോയാച്ചു.....,😒😵😵 എന്നും പറഞ്ഞു ദേവു ഫോൺ വെച്ചു... *****💞 രാത്രി ഒരു 7 മണി ഒക്കെ ആയപ്പോൾ എല്ലാവരും സിറ്റൗട്ടിൽ ഒത്തു കൂടി.... ആതുവിന്റെ കാര്യം ആണ് സംസാര വിഷയം... അവൻ നിന്റെ കോളേജിൽ ആണെന്നല്ലേ പറഞ്ഞത് ആതു മോളെ..... (അച്ഛൻ) അതെ അങ്കിൾ... ലാസ്റ്റ് sem ആണ്.. ഒരു ചിരിയോടെ ആതു പറഞ്ഞു.... ആ അവന്റെ പഠിത്തം കഴിയട്ടെ എന്നിട്ട് ആലോചിക്കാം... ഞാൻ സേതുവിനെ (ആതുവിന്റെ അച്ഛൻ ) ഒന്ന് സൂചിപ്പിച്ചിട്ടുണ്ട്.. അയ്യോ അങ്കിൾ എന്ത് പണിയാ കാണിച്ചേ.. മമ്മ അറിഞ്ഞാൽ ഇതൊന്നും സമ്മതിക്കില്ല... ദേവു വിഷമത്തോടെ പറഞ്ഞു....

അതിനാരു പറഞ്ഞു പ്രേമം ആണെന്ന്.. ഇങ്ങനെ ഒരു ആലോചന വന്നെന്നെ പറഞ്ഞിട്ടുള്ളു... എന്റെ ബുദ്ധിയാ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഒന്ന് പോടാ ചെക്കാ... വരുൺ ആണ് അങ്ങനെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞത്... അവന്റെ വീട്ടുകാർക്ക് അറിയാവുന്നതല്ലേ.... അമ്മ വല്യേട്ടനെ തളർത്തി..... മ്മ്.... ആതു ഒന്ന് മൂളി കൊണ്ട് വരുണിനെ നോക്കി താങ്ക്സ് എന്ന് ചുണ്ടനക്കി പറഞ്ഞു... വരവ് വച്ചിരിക്കുന്നു.... അതെ പോലെ വരുണും പറഞ്ഞു.... അങ്ങനെ അവളുടെ മാവും പൂത്തു.. ഇനിയെന്റെ മാവ് എപ്പോഴാ മാങ്ങ തരുന്നേ ആവോ.... വല്യേട്ടൻ താടിക്കും കൈ കൊടുത്തിരുന്നു... നിന്റെ മാവ് ഇനി മാങ്ങ തരേ.. നീയെന്താ വേറെ കെട്ടുന്നുണ്ടോ.... അച്ഛൻ സംശയത്തോടെ ചോദിച്ചു.... ഒന്നിനെ തന്നെ സഹിക്കാൻ വയ്യ ഇനിയാണ് അടുത്തത്.... (വല്യേട്ടന്റെ ആത്മ ) ഞാൻ ഇതിന്റെ കാര്യമാ പറഞ്ഞത്... പൊന്നുവിന്റെ വയറിൽ തൊട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു.... അടുത്താഴ്ച അല്ലെ ഡേറ്റ് പറഞ്ഞത് മോളെ.. പൊന്നുവിനെ നോക്കി അച്ഛൻ ചോദിച്ചു... അതെ അച്ഛാ.... കുസൃതി കാണിക്കുന്ന വല്യേട്ടന്റെ കൈ തട്ടി മാറ്റി കൊണ്ട് പൊന്നു മറുപടി പറഞ്ഞു.... ******💞 ഫുഡൊക്കെ കഴിച്ചു കഴിഞ്ഞു റൂമിലേക്ക് പോയ വരുൺ കാണുന്നത് ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് പോവുന്ന പാറുവിനെ... നീ ഇന്ന് വൈകുന്നേരം കുളിച്ചില്ലേ...

സംശയത്തോടെ വരുൺ ചോദിച്ചു.... അതോണ്ടല്ലേ ഞാൻ ഇപ്പോൾ കുളിക്കുന്നെ... പാറു കെറുവിച്ചു കൊണ്ട് പറഞ്ഞു.... വെറുതെയല്ല ഒരു നാറ്റം.. ഇപ്പോഴല്ലേ മനസിലായത്.... വരുൺ കളിയാക്കി കൊണ്ട് പറഞ്ഞു... .......പാറു ഒന്നും മിണ്ടിയില്ല.... എടി നിന്റെ ദേഷ്യം മാറിയില്ലേ... എനിക്കെന്ത് ദേഷ്യം.. ഞാൻ പോയി കുളിക്കട്ടെ.. അടുത്തേക്ക് വരുന്ന വരുണിനെ നോക്കി കൊണ്ട് പാറു പറഞ്ഞു... കുളിച്ചിട്ട്???.... വരുൺ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.... കുളിച്ചിട്ട് ഉറങ്ങണം.... ഇളിച്ചു കൊണ്ട് പാറു മറുപടി കൊടുത്തു.. പോയി പോയി.. മൂഡ് പോയി... എന്നും പറഞ്ഞു വരുൺ ബെഡിൽ പോയിരുന്നു.... ഇങ്ങനെ പോയാൽ ഞാൻ മുരടിച്ചു പോവാത്തെ ഉള്ളൂ.... (ആത്മ ) അമ്മേ........ കുളി കഴിഞ്ഞു പുറത്തേക്ക് വന്ന പാറു വെള്ളത്തിൽ ചവിട്ടി മൂടും കുത്തി വീണു.... എന്റെ ബാക്കെ.. നീ വല്ല മുൻജന്മ പാപം വല്ലതും ചെയ്തോ ഇങ്ങനെ ഇവിടെ തട്ടി തന്നെ വീഴാൻ.... പാറു വീണിടത്തു കിടന്നിടത്തു പറഞ്ഞു... എന്താടി വീണോ.... ബാൽക്കണിയിൽ നിന്നും വന്ന വരുൺ പാറുവിന്റെ കിടപ്പ് കണ്ട് ചോദിച്ചു... അല്ല ഞാൻ ഈ ടൈൽ ഒന്ന് ടെസ്റ്റ്‌ ചെയ്തതാ.. ടൈൽ ഉഴിഞ്ഞു കൊണ്ട് പാറു പറഞ്ഞു... വന്നൊന്ന് പിടിച്ചെഴുന്നേല്പിക്കേന്റെ കാലാ... വേദന കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു...

വരുൺ ചിരി കടിച്ചു പിടിച്ചു കൊണ്ട് അവളെ എടുത്ത് ബെഡിൽ കിടത്തി.... വേദന ഇണ്ടോടി പാറുക്കുട്ട്യേ..... അവളുടെ അടുത്തിരുന്നു കൊണ്ട് വരുൺ ചോദിച്ചു.... രണ്ട് തവണ വീണപ്പോ തട്ടിയത് ഒരു സ്ഥലത്ത് ആയതു കൊണ്ടാണെന്ന് തോന്നുന്നു നല്ല സുഖം... ഒന്ന് നിരങ്ങി കൊണ്ട് പാറു പറഞ്ഞു... ബാം പുരട്ടി തരണോ.... ഇതങ്ങനെ ഒന്നും മാറില്ല എന്നേ.. രണ്ട് തവണ അല്ലെ വീഴുന്നെ... രണ്ട് ദിവസം റെസ്റ് എടുക്കാം ലെ... വരുണിനെ ഇടം കണ്ണിട്ട് നോക്കി പാറു പറഞ്ഞു... അയ്യോന്റെ മോളെ... അതിനു വെച്ച വെള്ളം തിളക്കുമ്പോഴേക്കും വാങ്ങി വച്ചേക്കു.... പാറുവിന്റെ സൈഡിൽ കിടന്നു കൊണ്ട് പറഞ്ഞു... സത്യായിട്ടും നല്ല വേദന ഉണ്ട് കാലാ... ചുണ്ട് കൂർപ്പിച്ചു കൊഞ്ചി കൊണ്ട് പാറു പറഞ്ഞു... അതെ സമയം കൊണ്ട് വരുൺ അവളുടെ കൂർപ്പിച്ചു വച്ച ചുണ്ടിൽ അമർത്തി മുത്തി.... ഞാൻ നമ്മടെ മുടങ്ങി കിടന്ന ഫസ്റ്റ് nyt ഇന്ന് നടത്താം എന്ന് കരുതിയതാ.. വെള്ളം ചതിച്ചു.. അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് വരുൺ പറഞ്ഞു.... വീണത് നന്നായി എന്ന എക്സ്പ്രെഷൻ ഇട്ട് കിടക്കുവാണ് പാറു.... 🤐🤐🤐

സാരമില്ല നാളെ നോക്കാം ലെ പാറുക്കുട്ട്യേ... അവളെ പതുക്കെ ചെരിച്ചു കിടത്തി മാറിൽ മുഖം പൂഴ്ത്തി കൊണ്ട് വരുൺ ചോദിച്ചു.... അതിനൊരു സമയം ഉണ്ട് ദാസാ... അവന്റെ മുടിയിഴകളെ തഴുകി കൊണ്ട് പാറു പറഞ്ഞു.... അതിനുള്ള എന്റെ സമയം കഴിഞ്ഞു.. നിന്റെ സമയം എപ്പോഴാണോ ആവോ ഭാര്യെ .... അങ്ങനെ തന്നെ കിടന്നു കൊണ്ട് വരുൺ ചോദിച്ചു.... വരും.... വരാതിരിക്കില്ല... ചിരിച്ചു കൊണ്ട് അവന്റെ തലയിൽ പാറു ഒന്ന് മുത്തി... ഒന്ന് വേഗം കനിയെടി..... തല പൊക്കി കൊണ്ട് വരുൺ പറഞ്ഞു... അയ്യെടാ... അവനെ തള്ളി മാറ്റി കൊണ്ട് പാറു പറഞ്ഞു.... എന്നാ വേണ്ട.. ഞാൻ ഇങ്ങനെ കുറച്ചു നേരം കിടന്നോട്ടെ.. അവളെ ഒന്നൂടി അടുപ്പിച്ചു കിടത്തി വരുൺ പഴേ പോലെ കിടന്നു...... പോത്തേ.. ബാം പുരട്ടി തരണോ.. വേദന ഉണ്ടോ... അങ്ങനെ കിടന്നു കൊണ്ട് അവളുടെ ഊരയിൽ തടവി കൊണ്ട് വരുൺ ചോദിച്ചു... അത് മാറിക്കോളും.... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... കോളേജിൽ പോവാതിരിക്കാനുള്ള അടവ് അല്ലല്ലോ ലെ.. അല്ലാ....കടിക്കല്ലേ... വരുണിന്റെ മുഖം മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.. ഇല്ലാ ഉറങ്ങാം.... പല്ല് മാറ്റിക്കൊണ്ട് വരുൺ പറഞ്ഞു... കാത്തിരിക്കുവാണ് ആ സംഗമത്തിന് വേണ്ടി... ❣️.....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story