നിന്നിലലിയാൻ: ഭാഗം 76

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

പാറു എവിടെ എന്റെ വാച്ച് എവിടെ.... എണീക്കാൻ വൈകിയത് കൊണ്ട് കോളേജിൽ പോവാൻ നെട്ടോട്ടം ഓടുകയാണ് വരുൺ... വാച്ച് ഞാൻ കെട്ടി അല്ല പിന്നെ.. എന്നോടാണോ നിങ്ങടെ വാച്ച് ചോദിക്കുന്നെ.... ടേബിളിൽ വാച്ച് തിരഞ്ഞു കൊണ്ട് പാറു പറഞ്ഞു.... തിരയുമ്പോൾ എന്റെ ബെൽറ്റ്‌ കൂടി തിരഞ്ഞോ... അതും കാണുന്നില്ല.... ഷർട്ടിന്റെ ബട്ടൻസ് ഇട്ട് ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... വാച്ച് കെട്ടിത്തരുകയും ബെൽറ്റ്‌ ഇട്ട് തരുകയും കൂടി ചെയ്യാ.. ന്തേ.... രണ്ടും അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് പാറു പറഞ്ഞു.... നേരം വൈകിയത് കൊണ്ടല്ലേ പാറുക്കുട്ട്യേ.. ഇതൊക്കെ ഒരു ഭാര്യയുടെ കടമ അല്ലെ.... പാറുവിന്റെ കവിളിൽ പിച്ചി കൊണ്ട് വരുൺ പറഞ്ഞു... ഉവ്വ... ഞാൻ ഇവിടെ റെഡി ആയിട്ടില്ല അതറിയുമോ.. നിങ്ങളെ പോലെ തന്നെ ഞാനും കോളേജിലേക്ക് തന്നെയാ.... മുടി കെട്ടി കൊണ്ട് പാറു പറഞ്ഞു.... നേരം വൈകി വന്നാൽ അറ്റന്റൻസ് തരില്ല ഞാൻ... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു റൂമിൽ നിന്ന് പോയി. അറ്റന്റൻസ് വാങ്ങാൻ എനിക്കറിയാം.. പാറു വരുണിനു കേൾക്കാൻ പാകത്തിൽ വിളിച്ചു പറഞ്ഞു.. ***💞 കോളേജിൽ ചെന്നപ്പോൾ ദേവു നേരത്തെ എത്തിയിട്ടുണ്ട്.... ന്താ മോളെ നേരത്തെ ഒക്കെ.... ബാഗ് ഡെസ്കിൽ വച്ചു ദേവുവിന്റെ അടുത്തിരുന്നു കൊണ്ട് പാറു ചോദിച്ചു...

ഓട്ടോയിൽ ആണെടി ഇപ്പോൾ വരുന്നേ... ബോഡി മൊത്തം ഇളകി ഇരിക്കുവാ.... പിന്നെ😌😌 അതും പറഞ്ഞു ദേവു നിർത്തി.... മാറിയില്ലേ ഇന്നലെ എണ്ണ തോണിയിൽ കിടന്ന്... ബസിൽ വന്നാൽ എന്താ..... പിന്നെ???? മാറിയെങ്കിൽ ഞാൻ ഇങ്ങനെ ബ്ലിങ്കസ്യാ ഇരിക്കുമോ 😤😤 ബസിൽ വന്നാൽ എന്റെ എല്ലു പെറുക്കി എടുക്കേണ്ടി വരും... അത്രേം പഞ്ചർ ആയി ഇരിക്കുവാ... പിന്നെ ശ്രാവന്തേട്ടൻ ഉള്ളപ്പോൾ ഇവിടെ നേരത്തെ വന്നിരുന്നു സൊള്ളാലൊ... ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു.... പറഞ്ഞു വരുന്നത് കേട്ടപ്പോൾ ഞാൻ കരുതി നിന്റെ ഡിസ്ക് ഇളകിയെന്ന്.. നീയൊന്നും എത്ര കിട്ടിയാലും പഠിക്കില്ലെടി.... പാറു മുഖം കോട്ടി തിരിഞ്ഞിരുന്നു.... ബലം പിടിക്കല്ലേ കോപ്പേ ഈ സമയത്ത്.. എനിക്ക് വല്ലാതെ തിരിഞ്ഞു കളിക്കാൻ വയ്യ... പാറുവിനെ തോണ്ടി കൊണ്ട് പറഞ്ഞു.. ആ ശെരി... വയ്യാതെ പോയില്ലേ.... അവളുടെ അടുത്തേക്ക് തിരിഞ്ഞിരുന്ന് കൊണ്ട് പറഞ്ഞു..... ഇന്ന് മുതൽ സെക്കന്റ്‌ sem തുടങ്ങുവല്ലേ... എന്തൊക്കെ ആവുമോ എന്തോ... ദേവു താടിക്കും കൈ കൊടുത്തിരുന്നു.. കാലൻ വന്നു അറ്റന്റൻസ് എടുത്ത് ടൈം ടേബിൾ തന്നു..... ഇന്ന് രണ്ട് പീരിയഡ് നിന്റെ കാലൻ ഉണ്ടല്ലേ... അക്ഷമയോടെ ദേവു ചോദിച്ചു... അതാ ഒരു സമാധാനം.... ഇതാവുമ്പോ സംസാരിച്ചു ക്ലാസ്സ്‌ മുടക്കിപ്പിക്കാം... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു...

കെട്ട്യോനെ കൺകുളിർക്കെ വായ നോക്കുകയും ചെയ്യാം😌(ആത്മ) അങ്ങനെ വിക്രമൻ സാർ വന്നു സുജ മിസ്സ് വന്നു മുഹ്സിൻ സാർ വന്നു വിഷ്ണു സാർ വരെ വന്നു.... ലാസ്റ്റ് പീരിയഡ് ആയപ്പോൾ വരുൺ വന്നില്ല..... ഇയാളിതെവിടെ പോയി.... പാറുവിനു എന്തോ ഒരു വല്ലായ്മ... ദേവു നീ ചെന്നൊന്ന് നോക്കെടി കാലൻ അവിടെ ഉണ്ടോന്ന്.... ലീഡർ അല്ലെ.... ദേവുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു.... എടി നിനക്കറിയില്ലേ.. ക്യാന്റീനിൽ പോലും ഞാൻ വന്നില്ലല്ലോ.. ശ്രാവന്തേട്ടൻ ഇങ്ങോട്ടല്ലേ സംസാരിക്കാൻ വന്നത്.... എന്താ കാരണം ആ വീഴ്ച... അതെന്നെ പാടെ തളർത്തി കളഞ്ഞെടി... നീ പോയി നോക്കിക്കോ.. എനിക്ക് വയ്യാഞ്ഞിട്ടാടി.... സ്വന്തം ശരീരം നോക്കിക്കൊണ്ട് ദേവു പറഞ്ഞു... എന്നാ ഞാൻ പോയി നോക്കിയിട്ട് വരാം ലെ... എന്നും പറഞ്ഞു പാറു എഴുന്നേറ്റ് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.... ഈ പെണ്ണിന്റെ ഒരു കാര്യം..... ചിരിച്ചു കൊണ്ട് ദേവു പിറുപിറുത്തു.... സ്റ്റാഫ്‌ റൂമിലേക്ക് നടക്കുന്തോറും പാറുവിനു എന്നും ഇല്ലാത്തൊരു ഭയം കുമിഞ്ഞു കൂടി.... എന്റീശ്വരാ ഞാൻ എന്തിനാ ഇങ്ങനെ ടെൻഷൻ ആവുന്നേ.. കക്കാൻ ഒന്നും അല്ലല്ലോ പോവുന്നെ കാലനെ നോക്കാനല്ലേ... പാറു സ്വയം അവളെ തന്നെ ആശ്വസിപ്പിച്ചു... തലയിട്ട് സ്റ്റാഫ്‌ റൂം മൊത്തം ഒന്ന് നിരീക്ഷിച്ചു...

ഇല്ലാ കാലൻ ഇല്ലാ.... ഇനി വേറെ വല്ല ക്ലാസ്സിലും കേറി കാണുമോ.. ഏയ് ഞങ്ങൾക്കല്ലേ ഇപ്പോൾ.... നഖം കടിച്ചു കൊണ്ട് അതെ നിൽപ് തുടർന്ന് കൊണ്ട് പാറു സ്വയം ചിന്തിച്ചു.... എന്താ ജാൻകി അവിടെ നിന്ന് ആലോചിക്കുന്നേ.. കയറി വാടോ... പാറുവിനെ കണ്ട വിക്രമൻ സാർ അവളെ അടുത്തേക്ക് വിളിച്ചു... ഒന്നുല്ല്യ.. ഞാൻ ചുമ്മാ ഇതുവഴി പോയപ്പോൾ വെറുതെ..... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... കെട്ട്യോനെ നോക്കാൻ വന്നതാണെന്ന് പറഞ്ഞാൽ നാണം കെടില്ലേ..... വരുണിനെ തിരക്കി വന്നതാവും അല്ലെ... ഈ ഹവർ നിങ്ങൾക്കല്ലേ അവൻ.... വിക്രമൻ സാർ കുറച്ച് കുസൃതിയോടെ ചോദിച്ചു... ആ... ങ്ങുഹും.... ആണ് അല്ല എന്ന തരത്തിൽ പാറു തലയാട്ടി... എന്തായാലും താൻ വന്നതല്ലേ വരുൺ പോയി എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞിട്ട്... കുട്ടികളോട് ബഹളം ഉണ്ടാകാതിരിക്കാൻ പറയണം..... കേട്ടല്ലോ.... വിക്രമൻ സാർ ഒരു ചിരിയോടെ ചോദിച്ചു... മ്മ്.... പാറു ഒന്ന് മൂളി കൊണ്ട് പുറത്തേക്ക് നടന്നു.... എന്താണാവോ ഇത്ര അത്യാവശ്യം ആയി പോവാൻ.. ഇനി കമ്പനിയിലേക്ക് ആവുമോ... ആ എന്തെങ്കിലും ആവട്ടെ... പാറു ഓരോന്നു ആലോചിച്ചു ക്ലാസ്സിലേക്ക് നടന്നു... ഹേയ് ജാനി..... ആരോ പിറകിൽ നിന്ന് വിളിക്കുന്നത് കേട്ടിട്ടാണ് പാറു തിരിഞ്ഞു നോക്കിയത്... ആഹാ നിങ്ങളോ ഇന്ന് കണ്ടതെ ഇല്ലല്ലോ....

തന്റെ അടുത്തേക്ക് വരുന്ന വന്തേട്ടനെയും ഫാനേട്ടനെയും നോക്കി കൊണ്ട് പാറു പറഞ്ഞു... നിന്നെ അല്ലെ കാണാത്തെ പെണ്ണെ.... അവളുടെ അടുത്ത് നിന്ന് കൊണ്ട് ഫാനേട്ടൻ പറഞ്ഞു.... അല്ല സീനിയറെ വല്ലവരും സെറ്റ് ആയോ... ഫാനേട്ടനോട് പാറു കളിയാക്കി ചോദിച്ചു... ആ സെറ്റ് ആയി കൊണ്ടിരിക്കുന്നു... മറുപടി പറഞ്ഞത് വന്തേട്ടൻ ആണ്... ആരാ ആള്.... അറിയാനുള്ള വ്യഗ്രതയിൽ പാറു മുന്നോട്ടാഞ്ഞു ചോദിച്ചു... അത് നിന്റെ ക്ലാസ്സിലെ കൊച്ചു തന്നെയാ... നാണത്തോടെ ഫാനേട്ടൻ പറഞ്ഞു.... ആരാ.. കക്ഷി ആരാ.... ഇളിച്ചു കൊണ്ട് പാറു ചോദിച്ചു..... വർഷ....... വന്തേട്ടൻ മറുപടി കൊടുത്തു... ഞാൻ പറഞ്ഞോളാം.. നീയെന്തിനാ ഇടയിൽ കയറുന്നെ... ശ്രാവന്തിനോടായി ഹർഷൻ ചോദിച്ചു.... ഓഹ്.. അവൾക്ക് മുടി ഇല്ലാന്ന് പറഞ്ഞു പറഞ്ഞിട്ട്..... പാറു കുസൃതിയോടെ ചോദിച്ചു... മുടി ഇന്ന് വരും നാളെ പോവും.. ഇനി അഥവാ മൊട്ടച്ചി ആവാണേൽ ഞാൻ വെപ്പുമുടി വാങ്ങിച്ചു കൊടുക്കും... ഇളിച്ചു കൊണ്ട് ഫാനേട്ടൻ പറഞ്ഞു.... എന്നിട്ട് കാര്യം അവളോട് പറഞ്ഞോ... മുന്നോട്ട് നടന്നു കൊണ്ട് പാറു ചോദിച്ചു.... സൂചിപ്പിച്ചിട്ടുണ്ട്.... റിപ്ലൈ തന്നിട്ടില്ല... അവളുടെ ഒപ്പം നടന്നു കൊണ്ട് വന്തേട്ടൻ പറഞ്ഞു... അല്ല നിനക്ക് ഈ ഹവർ ക്ലാസ്സ്‌ ഇല്ലേ.... പെട്ടെന്ന് എന്തോ ഓർത്ത പോലെ ഫാനേട്ടൻ ചോദിച്ചു....

ഈ ഹവർ കാല.... അല്ല വരുൺ സാർ ആണ്.. വരാഞ്ഞത് കണ്ടപ്പോൾ തിരക്കാൻ പോയതാ... നാവു കടിച്ചു കൊണ്ട് പാറു പറഞ്ഞു... എന്നിട്ട്... ഇപ്പോൾ വരുമോ.... വന്തേട്ടൻ കുറച്ച് നിരാശയോടെ ചോദിച്ചു... ഏയ് ഇല്ലാ.... സാർ എങ്ങോട്ടോ പോയെന്ന്... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഓഹ് വന്നത് വെറുതെ ആയില്ല... എന്നും പറഞ്ഞു രണ്ടും പാറുവിന്റെ ക്ലാസ്സിലേക്ക് ചെന്നു... രണ്ടാളുടെയും പാതി പാറുവിന്റെ ക്ലാസ്സിൽ ആണല്ലോ 😁😁😁 **💞 വൈകുന്നേരം കോളേജ് വിട്ട് ആതു ചേച്ചിയെ കാത്തു നിൽക്കുമ്പോഴാണ് പ്രണവ് ഏട്ടൻ വന്നത്..... ഇയാൾ ഇവിടെ ആണെങ്കിൽ ആതു ചേച്ചി എവിടെ... പാറു മനസ്സിൽ പറഞ്ഞു കൊണ്ട് പ്രണവിനെ നോക്കി.... അതേയ് ആതു ഇന്ന് നേരത്തെ പോയി കേട്ടോ.. തനിക്ക് വിളിച്ചിട്ട് എടുത്തില്ല എന്ന് പറഞ്ഞു.... എന്നോട് പറഞ്ഞേൽപ്പിച്ചിട്ടാ പോയത്... പ്രണവ് ചിരിച്ചു കൊണ്ട് പാറുവിനോട് പറഞ്ഞു.. അതെയോ.. ഫോൺ സൈലന്റ് ആണ്.. ഞാൻ അറിഞ്ഞില്ല... എന്നാൽ ശെരി പോട്ടെ... എന്നും പറഞ്ഞു പാറു വേഗം ബസ് സ്റ്റോപ്പിലേക്ക് നടന്നു.... എന്നാലും ആതു ചേച്ചി നേരത്തെ എങ്ങോട്ട് പോയി.... പ്രണവേട്ടൻ ആണേൽ ഇവിടെ ഉണ്ടല്ലോ.... പാറു ഓരോന്ന് ആലോചിച്ചു ബസിൽ കയറി പോയി.... വീട്ടിൽ ചെന്നപ്പോൾ എന്നും തുറന്നു കിടക്കാറുള്ള വാതിൽ അതാ അടഞ്ഞു കിടക്കുന്നു....

അമ്മേ.... പൊന്നുവേച്ചി...... പാറു കുറച്ചു നേരം വിളിച്ചു നോക്കി.... ഈശ്വരാ ഇവരിതെവിടെ പോയി.... പാറു വേഗം ഫോൺ എടുത്തു... 64 മിസ്സ്ഡ് കാൾസ്... അമ്മേ.... എല്ലാവരും മാറി മാറി വിളിച്ചിട്ടുണ്ടല്ലോ.. എന്ത് പറ്റി ആവോ.... പാറു കാലന് വിളിക്കാതെ ആതുവിനെ വിളിച്ചു.... താങ്കൾ വിളിക്കുന്ന വ്യെക്തി ഇപ്പോൾ തിരക്കിലാണ്.. ദയവായി അൽപ സമയം കഴിഞ്ഞു വിളിക്കുക.... ബെസ്റ്റ്.. ഇന്ന് മിക്കവാറും കാലന്റെ കയ്യിൽ നിന്ന് ഞാൻ വട വാങ്ങും.... ഒന്ന് ആലോചിച്ചു വരുണിനു വിളിച്ചു... എവിടെ പോയി കിടക്കുവാടി കോപ്പേ നീ.. എത്രെ നേരം ആയി എല്ലാവരും ഫോൺ വിളിക്കുന്നു.. എടുക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ അതും കൊണ്ട് നടക്കുന്നെ.. വലിച്ചെറിഞ്ഞൂടെ.... ഒരാവശ്യത്തിന് വിളിച്ചാൽ എടുക്കില്ല..... പാറു എന്തെങ്കിലും പറയുന്നതിന് മുന്നേ വരുൺ ദേഷ്യപ്പെട്ടു.... വന്ന കരച്ചിൽ പിടിച്ചു വച്ചു കൊണ്ട് പാറു പറഞ്ഞു.... ഫോൺ സൈലന്റ് ആയിരുന്നു... ഞാൻ ശ്രദ്ധി.... അതിനെങ്ങനെയാ ബോധം ഇല്ലാതെ അല്ലെ നടപ്പ്..... ഞാൻ ഇപ്പോൾ വരും വേഗം പൊന്നുവെച്ചിക്ക് വേണ്ട കുറച്ച് ഡ്രസ്സ്‌ എടുത്ത് വെക്ക്.... ഞാൻ വരുമ്പോഴേക്കും കഴിയണം... കലിപ്പിൽ പറഞ്ഞു കൊണ്ട് മറുപടി കേൾക്കാതെ വരുൺ ഫോൺ കട്ട് ചെയ്തു... അപ്പൊ പൊന്നുവേച്ചിക്ക് ന്തോ....

പാറു വേഗം സാധാരണ കീ വെക്കാറുള്ള സ്ഥലത്തിൽ നിന്ന് കീ എടുത്ത് വാതിൽ തുറന്നു.... എന്നിട്ട് കിട്ടിയ ബാഗിൽ ചേച്ചിക്ക് സേഫ് ആയ കുറച്ച് ഡ്രസ്സ്‌ എടുത്ത് വച്ചു... അതിനിടയിൽ കൂടി പാറു കരയുന്നുമുണ്ട്.... എല്ലാം ഒതുക്കി പുറത്തേക്ക് കൊണ്ടു വെച്ചു വെള്ളം കുടിക്കാനായി ജഗ്ഗ് എടുത്തതും ഹോൺ അടിച്ചു കൊണ്ട് വരുൺ വന്നു.... വേഗം ജഗ്ഗ് അവിടെ തന്നെ വച്ചു പുറത്തേക്കോടി വാതിൽ പൂട്ടി ബാഗും എടുത്ത് കാറിന്റെ അടുത്തേക്ക് ചെന്നു.... ബാഗ് വെക്കാൻ വേണ്ടി ബാക്കിലെ ഡോർ തുറന്നതും.... ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല ബാക്കിൽ കയറി ഞെളിഞ്ഞിരുന്നു പോവാൻ.... വരുൺ പാറുവിനെ നോക്കി ദേഷ്യത്തോടെ പറഞ്ഞു... പാറു കണ്ണടച്ച് ശ്വാസം ആഞ്ഞു വലിച് ബാഗ് സീറ്റിൽ വച്ചു... മുന്നിലെ ഡോർ തുറന്ന് കയറി ഇരുന്ന് ഡോർ വലിച്ചടച്ചു.... പാറു അവനോടുള്ള ദേഷ്യം മൊത്തം ഡോറിൽ തീർത്തു..... അതേയ്... ഇത്‌ നിന്റെ വീട്ടിൽ നിന്ന് സ്ത്രീധനം തന്നതൊന്നും അല്ല.... കഷ്ടപ്പെട്ട് പണിയെടുത്തു ഉണ്ടാക്കിയതാ അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല.... ഒരു ദയയും കൂടാതെ വരുൺ വായിൽ തോന്നിയതെല്ലാം പറഞ്ഞിട്ട് വരുൺ വണ്ടി എടുത്തു... ഇത്തവണ പാറുവിനു സഹിക്കാൻ പറ്റിയില്ല... വിൻഡോ സൈഡിലേക്ക് തിരിഞ്ഞിരുന്ന് കൊണ്ട് പാറു വായ പൊത്തി പിടിച്ചു കരഞ്ഞു.... ഒരു നിമിഷം അച്ഛനും അമ്മയും ശില്പ ചേച്ചിയുടെ കുടുംബവും എല്ലാം അവളുടെ മനസിലേക്ക് വന്നു...... എനിക്ക് മാത്രം എന്തിനാ കണ്ണാ ഇങ്ങനെ...

തല്ലിയിരുന്നേൽ എനിക്ക് ഇത്ര വിഷമം വരില്ലായിരുന്നു.... പാറു മനസ്സിൽ ആലോചിച്ചു.... അതുവരെ ഹൈ സ്പീഡിൽ പോയി കൊണ്ടിരുന്ന വരുൺ പെട്ടെന്ന് ബ്രേക്ക്‌ ഇട്ടു... പാറു നോക്കിയപ്പോൾ ഹോസ്പിറ്റലിൽ എത്തിയിരുന്നു..... വേഗം ഡോർ തുറന്ന് ഇറങ്ങി ബാക്കിൽ നിന്നും ബാഗ് എടുത്ത് തിരിഞ്ഞതും പാറു ഒന്ന് സ്ലിപ് ആയി..... മുന്നിൽ തിരക്കിട്ടു നടന്നു പോവുന്ന വരുണിനെ കണ്ടതും അവൾക്കെന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി.... ബാക്കിലേക്ക് തിരിഞ്ഞ വരുൺ പാറു വരുന്നില്ല എന്ന് കണ്ടതും അവളുടെ അടുത്തേക്ക് നടന്നു ചെന്നു.... ആനയും അംബാനിയും വരണോ നിന്നെ ഇനി ആനയിക്കാൻ.... അവളുടെ കയ്യിൽ നിന്നും ബാഗ് പിടിച്ചു വാങ്ങി വരുൺ നടന്നു.... എന്തോ ഓർത്തു നിന്ന പാറു വരുണിന്റെ പിന്നാലെ ഓടി..... അകത്തേക്ക് ചെന്നതും പാറു കണ്ടു ടെൻഷൻ അടിച്ചു നിൽക്കുന്ന അച്ഛനെയും അമ്മയെയും വല്യേട്ടനെയും ആതുവിനെയുമൊക്കെ..... വാവ അമ്മയുടെ തോളിൽ കിടക്കുന്നുണ്ട്... പാറു നേരെ ആതുവിന്റെ അടുത്ത് ചെന്നിരുന്നു.... എന്തെ പെട്ടെന്ന് ചേച്ചി ഡേറ്റ് അടുത്താഴ്ച എന്നല്ലേ പറഞ്ഞത്.... നിറഞ്ഞു തുളുമ്പിയ കണ്ണ് തുടച്ചു കൊണ്ട് പാറു ചോദിച്ചു.... ചേച്ചി ഒന്ന് വീണു പാറു..... അപ്പൊ തന്നെ പെയിനും തുടങ്ങി എന്നാ പറയണേ....

പാറുവിന്റെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് ആതു പറഞ്ഞു.... വീണോ 😲😲😲 പിടിച്ചു നിർത്തിയ കണ്ണീർ പുറത്തേക്കൊഴുക്കി കൊണ്ട് പാറു ചോദിച്ചു.... മ്മ്. ആതു ഒന്ന് മൂളിയതേ ഉള്ളൂ.... തൊട്ടടുത്തു ആരോ വന്നിരുന്നെന്ന് അറിഞ്ഞതും പാറു അങ്ങോട്ട് നോക്കി..... അച്ഛൻ ആണെന്ന് കണ്ടതും..... ഞാൻ അറിഞ്ഞില്ല അച്ഛേ... ഫോ...ഫോൺ... സൈലന്റ് ആയി... ആയിരുന്നു.... പാറു എങ്ങനെ ഒക്കെയോ പറഞ്ഞൊപ്പിച്ചു... അയ്യേ അതിനെന്തിനാ മോള് കരയുന്നെ... നമ്മടെ പോന്നുനു കുഴപ്പം ഒന്നുല്ല്യ dr പറഞ്ഞു... ലേബർ റൂമിലേക്ക് കയറ്റിയതല്ലേ... അവൾ ഇപ്പോൾ വരും നമുക്ക് ഒരു കുഞ്ഞുവാവയെയും കൊണ്ട്... അവളെ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു.... ഇത്രെയും കളിച്ചും ചിരിച്ചും നിൽക്കാറുള്ള അച്ഛനെ ആദ്യായിട്ടാണ് പാറു ഇങ്ങനെ ഒരവസ്ഥയിൽ കണ്ടത്.... വരുൺ ഒരു ദേഷ്യത്തോടെ ആണ് അതൊക്കെ നോക്കിയത്.... **💞 വിശന്നിട്ടാണെന്ന് തോന്നുന്നു വയറൊക്കെ വേദനിക്കുന്നു.... രംഗം നോർമൽ ആക്കാൻ വേണ്ടി വല്യേട്ടൻ എന്തൊക്കെയോ പറഞ്ഞു.... അതിനു ഏട്ടനെപ്പോഴാ വയറു നെഞ്ചിൽ ആയെ... നെഞ്ചിൽ തടവുന്ന അരുണിനെ നോക്കിക്കൊണ്ട് വരുൺ ചോദിച്ചു... അതിനു വല്യേട്ടൻ ഒന്ന് ഇളിച്ചു കാണിച്ചു..... നിങ്ങൾ ഇതെന്തിനാ ടെൻഷൻ ആവുന്നേ.. അവൾക്ക് ഒരു കുഴപ്പവും ഇല്ലാന്ന് dr പറഞ്ഞതല്ലേ.. ഇപ്പോൾ വരും എന്റെ പൊന്നു പാപ്പുണ്ണിയെയും കൊണ്ട്.... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു....

എത്ര ഡള്ളായി നിൽക്കുവാനെങ്കിലും നിന്റെ ചളിക്കൊരു കുറവും ഇല്ലല്ലോടാ... അച്ഛൻ കൈ മലർത്തി കാണിച്ചു... പിന്നെ ലോകത്തിൽ ആദ്യായിട്ട് ഒരു പെണ്ണ് പ്രസവിക്കല്ലേ... അമ്മേം പ്രസവിച്ചില്ലേ 3 എണ്ണത്തിനെ.... അല്ലെ അമ്മേ... ചിരിച്ചു കൊണ്ട് അരുൺ പറഞ്ഞു... മൂത്ത മോന് അതിന്റെ ഒരു കേടുണ്ട്.... പിറുപിറുത്തുകൊണ്ട് അമ്മ പതുക്കെ പറഞ്ഞു... നീയെന്താടി കുരുട്ടടക്കെ ഇങ്ങനെ ഇരിക്കുന്നെ... അച്ഛനെ മാറ്റി പാറുവിന്റെ അടുത്ത് ഇരുന്നു കൊണ്ട് വല്യേട്ടൻ പാറുവിനോട് ചോദിച്ചു... ഞങ്ങൾ കുഞ്ഞവക്ക് വേണ്ടി വെയ്റ്റിംഗ് അല്ലെ.. മുഖത്തൊരു പുഞ്ചിരി വരുത്തി കൊണ്ട് പാറു പറഞ്ഞു... അതാണ് 😍..ഇവളോട് പിന്നെ പറഞ്ഞിട്ട് കാര്യല്ല്യ.. ഏത് നേരവും കഞ്ചാവടിച്ച കോഴിയെ പോലെ തൂങ്ങി ഇരിക്കും.... ആതുവിന്റെ തട്ടി കൊണ്ട് വല്യേട്ടൻ പറഞ്ഞു.... വാവ അപ്പോഴേക്കും അമ്മയുടെ ഒക്കത്തു നിന്നും ഇറങ്ങി വല്യേട്ടന്റെ മടിയിൽ സ്ഥാനം പിടിച്ചു.... വാവ എപ്പോഴാ വരാ.... വല്യേട്ടന്റെ താടിയിലും മീശയിലും തൊട്ട് കൊണ്ട് വാവ ചോദിച്ചു... ഓഹ് എന്താ സ്നേഹം നോക്കിക്കേ.. നേരത്തെ പോടാന്ന് വിളിച്ച മൊതലാണ്.... ഏറി വന്നാൽ 5 മിനിറ്റ് വാവ ഇപ്പോൾ വരില്ലേ.... വാവയെ നെഞ്ചോട് ചേർത്ത് തലയിൽ ഉമ്മ വച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... വരുൺ പാറുവിനെ നോക്കുന്നുണ്ടെങ്കിലും പാറു ഇതൊന്നും അറിയാതെ വല്യേട്ടന്റെ സംസാരവും കേട്ട് ഇരിക്കുവാണ്... അപ്പോഴേക്കും പൊന്നുവിന്റെ അച്ഛനും അമ്മയും അങ്ങോട്ട് വന്നു.....

2 മിനിറ്റ് സംസാരിച്ചു നിന്നപ്പോഴേക്കും സിസ്റ്റർ ലേബർ റൂമിൽ നിന്ന് പുറത്തേക്ക് വന്നു..... ജ്വാല അരുണിന്റെ ആരാ ഉള്ളത്??? കയ്യിൽ ഒരു കുഞ്ഞിനെ പിടിച്ചു കൊണ്ട് സിസ്റ്റർ ചോദിച്ചു.... അച്ഛാ... വിളിക്കുന്നു.... സന്തോഷം കൊണ്ട് വല്യേട്ടൻ അച്ഛനെ വിളിച്ചു... നീ എന്നേ വിളിക്കാതെ അങ്ങോട്ട് ചെല്ലടാ... വല്യേട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ട് അച്ഛൻ സിസ്റ്ററുടെ അടുത്തേക്ക് ചെന്നു... ആൺകുഞ്ഞാണ്💞 വല്യേട്ടന്റെ അടുത്തേക്ക് നീട്ടി കൊണ്ട് സിസ്റ്റർ പറഞ്ഞു.... അച്ഛൻ വാങ്ങച്ഛാ.... എന്റെ കൈ വിറക്കുന്നു വെള്ള തുണിയിൽ മൂടി കിടക്കുന്ന കുഞ്ഞിലേക്ക് നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... നീയിവിടെ ഇരുന്ന് കൈ നീട്ടിക്കെ... അവിടെ ഉള്ള ബെഞ്ചിൽ ഇരുത്തി കൊണ്ട് അച്ഛൻ പറഞ്ഞു.... അവരുടെ കോപ്രായങ്ങൾ കണ്ട് ചിരിച്ചു കൊണ്ട് നേഴ്സ് വല്യേട്ടന്റെ കയ്യിലേക്ക് കുഞ്ഞിനെ വച്ചു കൊടുത്തു.... വീട്ടിലെ പീഡനം ഒക്കെ തീർന്നില്ലേ.... ചിരിച്ചു കൊണ്ട് സിസ്റ്റർ ചോദിച്ചു.... കുഞ്ഞിനെ നോക്കി ഇരിക്കുവായിരുന്ന വല്യേട്ടൻ സിസ്റ്ററുടെ മുഖത്തേക്ക് നോക്കി.... അന്നത്തെ....... വല്യേട്ടൻ എന്തോ പറയാൻ വന്നു... സൂചി വച്ചത് ഞാൻ തന്നെയാ... ചിരിച്ചു കൊണ്ട് സിസ്റ്റർ അകത്തേക്ക് പോയി... ഓഹോ കിളി പോയി.... വല്യേട്ടൻ ഒന്ന് തല കുടഞ്ഞു.... അച്ഛെടെ പാപ്പുണ്ണി എവിടെ.... നെറ്റിയിൽ ചുണ്ട് ചേർത്തു കൊണ്ട് വല്യേട്ടൻ കുഞ്ഞിനെ കൊഞ്ചിച്ചു.... വാവേ നോക്ക്... ഇതാ നിന്റെ കുഞ്ഞാവ... മാറി നിൽക്കുന്ന വാവയെ നോക്കിക്കൊണ്ട് വല്യേട്ടൻ വിളിച്ചു....

വാവ ഓടി വന്നു അവന്റെ കുഞ്ഞി കൈകളിൽ തലോടി.... വാവടെ കുഞ്ഞാവേ 💞.... സ്നേഹത്തോടെ വാവ വിളിച്ചു..... അച്ഛാ എടുത്തോ.... എനിക്ക് പേടി ആവുന്നു.... കയ്യിൽ കിടന്ന് അനങ്ങിയ കുഞ്ഞിനെ നോക്കി വല്യേട്ടൻ പറഞ്ഞു.... അച്ഛൻ വരുന്നതിനു മുന്നേ അമ്മ ഓടി വന്നു അവനെ വാരി എടുത്തു.... അച്ചമ്മേടെ കുട്ടി എവിടെ..... അവനെ തഴുകി കൊണ്ട് വീണാമ്മ പറഞ്ഞു.... അമ്മടെ കയ്യിൽ നിന്നും അച്ഛനിലേക്ക്..... പാറുവും ആതുവും അവന്റെ കയ്യിലും കാലിലും മുഖത്തും എല്ലാം തലോടി കൊണ്ടിരുന്നു..... വരുണിനു കൊടുത്തപ്പോൾ അവൻ വേഗം വാങ്ങി...... ചെറിയച്ഛന്റെ കുട്ടി വലുതായിട്ട് വേണം നിന്റെ അച്ഛനെ ഒരു പാഠം പഠിപ്പിക്കാൻ..... അത് കേട്ടതും ഉറങ്ങി കിടന്ന പാപ്പുണ്ണിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... നീ എപ്പോ കുഞ്ഞുങ്ങളെ എടുക്കാൻ പഠിച്ചു.. അതിശയത്തോടെ വിഷയം മാറ്റി കൊണ്ട് വല്യേട്ടൻ ചോദിച്ചു.... അതിനെന്താ ഇത്‌ സിംപിൾ അല്ലെ.... ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.... കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു.. സിസ്റ്ററെ ജ്വാലക്ക്??? അക്ഷമയോടെ വല്യേട്ടൻ ചോദിച്ചു... സുഖായി ഇരിക്കുന്നു.... കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റും അതും പറഞ്ഞു അവർ കുഞ്ഞിനെ കൊണ്ടു പോയി..... പിന്നെ ലഡ്ഡു വിതരണവും മറ്റും ആയിരുന്നു...

ഒരു കഷ്ണം കഴിച്ചതും പാറു വായയും പൊത്തി പിടിച്ചു തൊട്ടടുത്തുള്ള വാഷ് റൂമിലേക്ക് പോയി.... പിന്നാലെ ആതുവും... അത് കണ്ട അമ്മയും അച്ഛനും മുഖത്തോട് മുഖം നോക്കി.... വല്യേട്ടൻ വരുണിനെ... വരുൺ ആണെങ്കിൽ പകച്ചു നിൽക്കുന്നു... എന്ത് പറ്റി മോളെ.... തിരിച്ചു വന്ന പാറുവിനോട് അമ്മ ചോദിച്ചു... ചേച്ചി ഇതൊക്കെ ചോദിക്കാൻ ഉണ്ടോ.. ഏതായാലും ഹോസ്പിറ്റലിൽ അല്ലെ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാ... പൊന്നുവിന്റെ അമ്മ പറഞ്ഞു.... ഞാൻ മനസാ വാചാ കർമണാ... വല്യേട്ടനെ നോക്കി വരുൺ അല്ലാന്ന് തലയാട്ടി.... അതല്ല അമ്മേ കുറച്ച് നേരായി തലവേദന തുടങ്ങിയിട്ട്.... അതിന്റെയാ.... ഞാൻ വെള്ളം കുടിച്ചിട്ട് വരാം..... പൊന്നുവിന്റെ അമ്മ പറയുന്നത് തിരുത്തി കൊണ്ട് പാറു പറഞ്ഞു... വരുൺ എന്നാൽ കൂടെ ചെല്ല്.. ചിലപ്പോൾ ഫുഡ്‌ കഴിക്കാത്തതിന്റെ ആവും കോളേജ് വിട്ട് വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ... അതാവും... പാറുവിനെ തലോടി കൊണ്ട് അച്ഛൻ പറഞ്ഞു... പാറുവിന്റെ കയ്യിൽ പിടിച്ചു നടക്കാൻ പോയതും പാറു വരുണിന്റെ കൈ തട്ടി മാറ്റി... വരുൺ അവളിലേക്കും അവന്റെ കയ്യിലേക്കും മാറി മാറി നോക്കി... ആതു ചേച്ചി വായോ.... ആതുവിനെ ഒപ്പം വിളിച്ചു കൊണ്ട് പാറു വരുണിന്റെ പിന്നാലെ നടന്നു... ഫുഡ്‌ കഴിച്ചു കഴിഞ്ഞു വന്നപ്പോഴേക്കും പൊന്നുവിനെ റൂമിലേക്ക് മാറ്റിയിരുന്നു.... സുഖ പ്രസവം ആയതിനാൽ 3 ദിവസത്തെ ആശുപത്രി വാസമേ പറഞ്ഞുള്ളു... ആതുവിനും പാറുവിനും കോളേജ് ഉള്ളത് കൊണ്ട് അവരോട് വീട്ടിലേക്ക് പോവാൻ പറഞ്ഞു..

. വല്യേട്ടനോട് പോവാൻ പറഞ്ഞെങ്കിലും അതിനു വിപരീതമായി ഓഫീസിലേക്ക് 3 ദിവസം കഴിഞ്ഞേ വരൂ എന്ന് ശപഥം എടുത്തു.... പറഞ്ഞിട്ട് കാര്യം ഇല്ലാത്തത് കൊണ്ട് ആതുവും പാറുവും വരുണും പോവാൻ തീരുമാനിച്ചു.. അച്ഛൻ വരാം എന്ന് പറഞ്ഞെങ്കിലും വേണ്ട എന്ന് വരുൺ പറഞ്ഞു... ****💞 വീട്ടിൽ എത്തിയതും ഡോർ തുറന്ന് വരുൺ അകത്തേക്ക് പോയി.... നേരം വൈകിയതിനാൽ പാറുവും ആതുവും അടുക്കളയിൽ ചെന്നു ഫുഡെല്ലാം ചൂടാക്കി ടേബിളിൽ കൊണ്ടുവന്നു വെച്ചു കുളിക്കാൻ പോയി..... പാറുവിനു വരുണിന്റെ അടുത്തേക്ക് ചെല്ലാൻ വയ്യാത്തത് കൊണ്ട് പാറു അച്ഛന്റെ റൂമിലേക്ക് കുളിക്കാൻ കയറി..... തണുത്ത വെള്ളം തലയിൽ വീണതും പാറുവിനു എന്തെന്നില്ലാത്ത ആശ്വാസം തോന്നി...എന്നാലും വരുണിന്റെ ഓരോ വാക്കും പാറുവിന്റെ കണ്ണിനെ നനയിപ്പിച്ചു കൊണ്ടിരുന്നു....... ആതു വാതിലിൽ വന്നു മുട്ടിയപ്പോഴാണ് പാറു ചിന്തയിൽ നിന്നുണർന്നത്... ആതു ചേച്ചി എനിക്കൊരു ഡ്രസ്സ്‌ കൊണ്ടു വന്നു തരുമോ.... തിരക്കിൽ ഞാൻ വിട്ടു പോയി.... തല പുറത്തേക്കിട്ടു കൊണ്ട് പാറു പറഞ്ഞു... ആഹ്... ഇപ്പോൾ കൊണ്ടു വരാം... ***💞 കുളി കഴിഞ്ഞിറങ്ങിയതും കണ്ടു തന്നെയും കാത്തിരിക്കുന്ന ആതുവിനെയും കാലനേയും... പാറു ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. പാറു വരുന്നത് കണ്ടതും വരുൺ അവന്റെ അടുത്ത് കിടക്കുന്ന ചെയർ നീക്കിയിട്ട് കൊടുത്തു... പാറു അത് മൈൻഡ് ചെയ്യാതെ ആതുവിന്റെ അടുത്ത് പോയിരുന്നു...

ആതു പിന്നെ വിളമ്പുന്ന തിരക്കിൽ ആയത് കൊണ്ട് ഇതൊന്നും ശ്രദ്ധിക്കുന്നില്ല.. പാറു അവൾക്ക് വേണ്ട ഫുഡ്‌ എടുത്തു കഴിക്കാൻ തുടങ്ങി.. ഓഹ് ഇന്ന് നീ കുളിച്ചോ... പാറുവിനെ കളിയാക്കി കൊണ്ട് ആതു ചോദിച്ചു വല്ലാത്ത മടുപ്പ്... ഹോസ്പിറ്റലിൽ ഒക്കെ നിന്നതല്ലേ അത് കൊണ്ടാ ഇളിച്ചു കൊണ്ട് പാറു പറഞ്ഞു ഫുഡ്‌ കഴിക്കുമ്പോഴും വരുൺ ഇടക്കിടെ പാറുവിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.... പാറു അതൊന്നും കഴിക്കാതെ ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തു..... ഫുഡ്‌ കഴിച്ചു എല്ലാം ഒതുക്കി വച്ചപ്പോഴേക്കും സമയം 11 മണി.പാറു മോളിലേക്ക് പോവാതെ ആതുവിന്റെ റൂമിൽ ചെന്നു കിടന്നു നീയെന്താ പതിവില്ലാതെ.. പിണങ്ങിയോ രണ്ടാളും. ഏയ് ഞാൻ ചേച്ചിടെ ഒപ്പാ കിടക്കുന്നെ.. കാലൻ പറഞ്ഞു കിടന്നോളാൻ... ഒന്നും ആതു അറിയാതിരിക്കാൻ വേണ്ടി പാറു പറഞ്ഞു കൊണ്ട് കിടക്ക വിരിച്ചു... ഞാൻ എപ്പോഴാ നിന്നോട് ഇവിടെ വന്നു കിടക്കാൻ പറഞ്ഞെ... പാറുവിനെ തിരഞ്ഞു വന്ന വരുൺ വാതിലിൽ ചാരി നിന്ന് കൊണ്ട് ചോദിച്ചു... ചോദിച്ചത് കേട്ടിട്ടും മിണ്ടാതെ കിടക്കാൻ പോയ പാറുവിനെ വരുൺ തടഞ്ഞു നിർത്തി... മര്യാദക്ക് റൂമിലേക്ക് വാ.. ഞാൻ ഇന്ന് ഇവിടെയാ കിടക്കുന്നത്... പാറു ബെഡിലേക്ക് കിടക്കാൻ പോയതും വരുൺ അവളെ പൊക്കി തോളത്തിട്ടു നടന്നു.. നീ കിടന്നോ ആതു.... നടക്കുന്നതിനിടയിൽ വരുൺ പറഞ്ഞു... ഒരു ചിരിയാലെ ആതു അവർ പോവുന്നതും നോക്കി നിന്നു..... 😉  .....ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story