നിന്നിലലിയാൻ: ഭാഗം 77

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

മര്യാദക്ക് താഴേക്ക് ഇറക്കിക്കോ.... നിങ്ങടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനല്ല ഞാൻ... വരുണിന്റെ പുറത്ത് കിടന്നു കൊണ്ട് പാറു പറഞ്ഞു.... പാറു പറയുന്നതൊന്നും ശ്രദ്ധിക്കാതെ റൂമിൽ എത്തിയതും വരുൺ അവളെ താഴെ ഇറക്കി... ഇനി പറ.. പറയാനുള്ളതെല്ലാം പറഞ്ഞോ.. ഞാൻ കേൾക്കാൻ ബാധ്യസ്ഥൻ ആണ്.... വരുൺ മാറിൽ കൈ കെട്ടി കൊണ്ട് ഒരു ചിരിയാലെ പറഞ്ഞു.... നിങ്ങൾക്ക് എല്ലാം തമാശയാ... എനിക്കാരും ഇല്ലാത്തത് കൊണ്ടാവും ലെ എന്നോട് ഇങ്ങനെ ഒക്കെ... വേണ്ടെങ്കി വിട്ടേക്ക് ഞാൻ പൊക്കോളാം.... കൈ കൂപ്പി തേങ്ങി കരഞ്ഞു കൊണ്ട് പാറു പറഞ്ഞു.... പിന്നെ ഞാൻ നിന്റെ ആരാടി ഈ വീട്ടിലുള്ളവർ നിനക്കാരാടി..... കയ്യിൽ പിടിച്ചമർത്തി കൊണ്ട് വരുൺ ദേഷ്യത്തോടെ ചോദിച്ചു..... ഈ ബന്ധം അല്ലെ ഞാനും നിങ്ങളും തമ്മിൽ... ഇത്‌ പൊട്ടിച്ചു കളഞ്ഞാൽ പിന്നെ എല്ലാവരുമായുള്ള ബന്ധവും അവസാനിക്കും... താലി പിടിച്ചു നീട്ടി കൊണ്ട് പാറു പറഞ്ഞു.... എടി ഇതുവരെ നീ പറഞ്ഞതൊക്കെ ഞാൻ സഹിച്ചു ഇതിൽ തൊട്ട് കളിച്ചാൽ നിന്റെ മുഖം അടിച്ചു പൊട്ടിക്കും കോപ്പേ... ഓങ്ങിയ കൈ താഴ്ത്തി കൊണ്ട് വരുൺ കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു.... അതിലും ബേധം എന്നേ അങ്ങ് കൊല്ല്....

എന്തിനാ ഇങ്ങനെ ഒരു ജീവിതം..... എനിക്ക് മടുത്തു..... പാറു പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് നിലത്തിരുന്നു..... പാറുകുട്ട്യേ.. ഞാൻ അപ്പോഴത്തെ ദേഷ്യത്തിന്.. ഒന്നാലോചിച്ചു നോക്കിയേ എന്റെ അവസ്ഥ... ആതു ഹോസ്പിറ്റലിൽ എത്തി നിന്നെ ആണേൽ ഞങ്ങൾ മാറി മാറി വിളിച്ചിട്ടും കിട്ടുന്നില്ല... പൊന്നുവേച്ചി വീണു എന്ന് പറഞ്ഞപ്പോൾ ഞാൻ ആകെ വല്ലാതായി കൂടാതെ നിന്നെ വിളിച്ചിട്ട് കിട്ടുന്നും ഇല്ല്യാ... ആകെ കൂടെ പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ നീ വിളിച്ചത് അപ്പൊ വായിൽ തോന്നിയതൊക്കെ പറഞ്ഞു... സോറി..... വരുൺ പാറുവിന്റെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു... എനിക്കറിയാം നിങ്ങൾ ഉദ്ദേശിച്ച പെൺകുട്ടി അല്ലാ ഞാൻ എന്ന്.... നിങ്ങളുടെ ആവശ്യങ്ങൾ ഒന്നും ഞാൻ നിറവേറ്റിയിട്ടില്ല... സമയം വൈകിയിട്ടില്ല... ആരും അറിഞ്ഞില്ലല്ലോ കല്യാണം കഴിഞ്ഞത്.... നിങ്ങൾക്ക് നല്ലൊരു കുട്ടിയെ കിട്ടും.... കരച്ചിൽ കടിച്ചു പിടിച്ചു ഒരു ചിരിയാലെ പറഞ്ഞു അവൾ എഴുന്നേറ്റു.... ഞാൻ പറഞ്ഞോ ഞാൻ ഉദ്ദേശിച്ച പോലെ ഉള്ള പെണ്ണല്ല നീയെന്ന്.... ഏഹ് പറഞ്ഞോ.... എന്റെ ആവശ്യങ്ങൾ നിറവേറ്റി തരാത്തത് കൊണ്ട് ഞാൻ എപ്പോഴെങ്കിലും നിന്നെ തള്ളി പറഞ്ഞിട്ടുണ്ടോ കുറ്റം പറഞ്ഞിട്ടുണ്ടോ...

നിനക്കെപ്പോ തോന്നുന്നുവോ അപ്പൊ മതി എന്നല്ലേ ഞാൻ പറഞ്ഞത്.... എടി കോപ്പേ നീയെന്നെ മനസിലാക്കിയിട്ടില്ലെടി എന്നേ.... പാറുവിനെ മടിയിലേക്ക് വലിച്ചിട്ട് കൊണ്ട് വരുൺ പറഞ്ഞു.... മനസിലാക്കിയില്ല പോലും 😬😬😬എന്റെ അച്ഛനും അമ്മയും സ്ത്രീ ധനം തന്ന കാറല്ല അത്.. നിങ്ങളെന്നെ തല്ലിയാൽ പോലും എനിക്ക് ഇത്ര സങ്കടം കാണില്ല...... നിങ്ങൾ എന്നേ എത്രെതോളം മനസിലാക്കി എന്ന് ഞാൻ ഇന്ന് വൈകുന്നേരം കണ്ടു.... its enough 😪😪😪.... കരഞ്ഞു കൊണ്ട് പാറു എണീറ്റതും വരുൺ അവളെ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്തു... എടി പാറുക്കുട്ട്യേ ഞാൻ നിന്റെ കാല് വേണേൽ പിടിക്കാം.... അങ്ങനെ ഒന്നും പറയല്ലെടി... നീയില്ലാതെ ഞാൻ ഇല്ല്യാ... സത്യം.... ഈ നെഞ്ചിൽ ആണ് നിന്റെ സ്ഥാനം... അത് ആർക്കും വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല.... ഞാൻ അറിയാതെ.... ക്ഷേമിക്കെടി പൊന്നെ.... പാറുവിന്റെ കവിളിൽ തലോടി കൊണ്ട് വരുൺ പറഞ്ഞപ്പോഴേക്കും അവന്റെ കണ്ണും നിറഞ്ഞിരുന്നു.... പാറു ഒന്നും മിണ്ടാതെ എണീറ്റു പോയതും അവനവളുടെ കാലിൽ പിടിച്ചു നിന്നു... (എണീക്കുന്നു വീഴ്ത്തുന്നു... എണീക്കുന്നു പിന്നേം വീഴ്ത്തുന്നു.... എണീക്കുന്നു പിന്നേം വീഴ്ത്തുന്നു..... ഇതെന്താത്.....

ലെ നിലാവ് 🙊🙄🤔) കാലിൽ നിന്ന് വിട്ടേ എനിക്ക് നിങ്ങളോട് ഒന്നും പറയാനില്ല.... കാലിളക്കി കൊണ്ട് പാറു പറഞ്ഞു.... എന്നോട് ക്ഷേമിച്ചെന്ന് പറഞ്ഞാലേ വിടൂ... ക്ഷേമിച്ചെന്ന് പറ..... വരുൺ കുസൃതിയോടെ അവളുടെ കാലുകളിൽ ചുണ്ട് ചേർത്തു..... വിട്ടേ.... മാറി നിൽക്ക്..... പാറു നല്ലോണം കാല് കുടഞ്ഞു.... എന്നോട് ക്ഷെമിച്ചെന്ന് പറ.. എന്നേ വിട്ട് പോവില്ലാന്ന് പറ.... വരുണിന്റെ കയ്യും മുഖവും മേലോട്ട് ചലിച്ചു.... ആ ക്ഷെമിച്ചു.... ഉദ്ദേശം വേറെ ആണെന്നറിഞ്ഞതും പാറു വല്യേ കൂസൽ ഇല്ലാതെ പറഞ്ഞു.... ഇല്ലില്ല.... ഇത്‌ നേരെ അല്ല പറയുന്നേ... എനിക്കറിയാം.... പോയി പോയി ഇപ്പോൾ വയറിൽ എത്തി.... ഞൊടിയിടയിൽ വരുൺ എണീറ്റ് നിന്നു അവളുടെ ചുണ്ടുകളെ കവർന്നെടുത്തു.... പാറു തടയാൻ പോലും ആവാതെ തരിച്ചു നിന്നു...... കണ്ണുകൾ വികസിച്ചു..... പെട്ടെന്ന് ബോധം വന്നു വരുണിനെ തള്ളിമാറ്റി.... ഞാൻ എന്തൊക്കെ പറഞ്ഞാലും നീയെന്നെ വിട്ടിട്ടു പോവല്ലെടി... എനിക്ക് വഴക്ക് പറയാനും ഇത്‌ പോലെ ഉമ്മ വെക്കാനും കുസൃതി കാട്ടാനും ഒക്കെ നീയല്ലേ എനിക്കുള്ളൂ... പാറുവിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് വരുൺ പറഞ്ഞു... പ്ഠോ.....

വരുണിന്റെ ചിറി നോക്കി പാറു ഒന്ന് പൊട്ടിച്ചു... ആ ബെസ്റ്റ്...... കവിളിൽ പിടിച്ചു കൊണ്ട് വരുൺ ചിറി അങ്ങോട്ടും ഇങ്ങോട്ടും ആട്ടി..... പോടാ പുല്ലേ പട്ടി തെണ്ടി ചെറ്റേ നാറി അലവലാതി 🤬🤬🤬🤬 അവനെ നോക്കികൊണ്ട് പാറു പറഞ്ഞു.... തൃപ്തി ആയി...ഞാൻ കൊള്ളേണ്ടതും കേക്കേണ്ടതും നല്ല വെടിപ്പായി വാങ്ങുവേം ചെയ്തു കേൾക്കുവേം ചെയ്തു.... (വരുണിന്റെ ആത്മ ) വരുണിനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് പാറു പുറത്തേക്ക് പോവാൻ നിന്നതും വരുൺ ഓടി ചെന്നു ഡോർ ലോക്ക് ചെയ്തു.... എന്നേ തല്ലിയിട്ടും ചീത്ത വിളിച്ചിട്ടും അങ്ങനെ അങ്ങ് പോയാലോ.... 🙊🙊 വരുൺ കവിൾ ഒന്ന് ഉഴിഞ്ഞു പാറുവിന്റെ അടുത്തേക്ക് ചെന്നു.... വരുൺ വരുന്നതിനനുസരിച്ചു പാറു പുറകോട്ട് പോയി.... ഈശ്വരാ അന്നനാളത്തെ അടി ഞാൻ ഇതുവരെ മറന്നിട്ടില്ല.... ഒരു ആവേശത്തിന് തല്ലിയതാ... പണി പാളിയോ..... പുറകിലേക്ക് പോവുമ്പോൾ പാറു ആത്മകഥിച്ചു...... കട്ടിലിൽ കാല് തട്ടിയതും പാറു ബാലൻസ് കിട്ടാതെ ബെഡിലേക്ക് വീണു..... വീണതേതായാലും നന്നായി.... കൊടുന്നു കിടത്തേണ്ടി വന്നില്ലല്ലോ.. സൗകര്യം ആയി... വരുൺ അവളുടെ മുകളിൽ കിടന്നു കൊണ്ട് ഒരു ചിരിയാലെ പറഞ്ഞു.... പാറു പേടി കൊണ്ട് കവിൾ രണ്ടും പൊത്തി പിടിച്ചു.... എങ്ങാനും തല്ലിയാലോ 😵😵 മുഖം അടുത്തേക്ക് കൊണ്ടു വന്നതും പാറു കണ്ണടച്ച് കിടന്നു......

നല്ലോം വേദനിച്ചെടി... ഇങ്ങനെ ഒന്നും ആരെയും തല്ലല്ലേ...... മുഖം പാറുവിന്റെ ചെവിയിൽ ചേർത്തു കൊണ്ട് വരുൺ പറഞ്ഞു... പാറു കണ്ണ് തുറന്നു തല ചെരിച്ചു വരുണിനെ നോക്കി.... നിങ്ങൾക്ക് ഇതൊന്നും പോര..... കെറുവിച്ചു കൊണ്ട് പാറു പറഞ്ഞു... പോരെ..... അവളുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് വരുൺ പറഞ്ഞു.... ആ പോരാ..... പാറു വരുണിനെ തുറിച്ചു നോക്കി.... പിന്നെ എത്രെയാ വേണ്ടേ.... നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് വരുൺ ചോദിച്ചു.... ആവോ.... പാറു വരുണിന്റെ കയ്യിൽ അമർത്തി കടിച്ചു.... ആവോയോ.... മൂക്കിൻത്തുമ്പിൽ കടിച്ചു കൊണ്ട് വരുൺ ചോദിച്ചു..... എന്നേ ദേഷ്യം പിടിപ്പിച്ചാലു....... ഹാപ്പി ബർത്ത്ഡേ പാറുക്കുട്ട്യേ 😍😍.... പാറു പറഞ്ഞു മുഴുമിപ്പിക്കും മുന്നേ വരുൺ പറഞ്ഞു.... ഏഹ്..... ഇന്നെന്റെ പിറന്നാൾ ഒന്നും അല്ല.... ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് പാറു പറഞ്ഞു... പിന്നെ എന്റെ പിറന്നാൾ ആണോ... വരുൺ സംശയത്തോടെ ചോദിച്ചു.... ആഹാ ഒരു വർഷത്തിൽ നിങ്ങൾക്ക് രണ്ട് പിറന്നാൾ ഉണ്ടോ.... വഴക്കൊക്കെ മറന്ന് ഇളിച്ചു കൊണ്ട് പാറു ചോദിച്ചു...... പിറന്നാളുക്കാരി രാവിലെ തന്നെ വായിൽ നിന്ന് കേൾക്കാൻ നിൽക്കണ്ട..... പാറുവിന്റെ മേലിൽ ഒന്നൂടി അമർന്നു കൊണ്ട് വരുൺ പറഞ്ഞു.... അയ്യാ പറ്റിച്ചതാണല്ലേ.... വരുണിന്റെ റൂട്ട് മനസിലാക്കിയ പാറു പറഞ്ഞു... മനസിലാക്കി കളഞ്ഞു..... പാറുവിന്റെ കണ്ണിൽ നോക്കി കുറച്ച് നേരം വരുൺ അങ്ങനെ കിടന്നു....

ആ നോട്ടത്തിൽ തന്നെ തന്നെ നഷ്ടപ്പെടുന്ന പോലെ പാറുവിനു തോന്നി...വരുണിന്റെ കൈ പാറുവിന്റെ മുഖത്തിലൂടെ ഒഴുകി അവളുടെ ചുണ്ടിൽ തൊട്ട് നിന്നു...... പാവം കുഞ്ഞി ചുണ്ട്... ഇനിയും എത്രെ ഉമ്മ വാങ്ങാനുള്ളതാ... ചുണ്ടിനെ കൂട്ടിപ്പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു...... പാറു അവന്റെ കൈ തട്ടിമാറ്റി... എനിക്ക് നിന്നെ വേണം പാറുക്കുട്ട്യേ.. ജീവിത കാലം മുഴുവൻ ഈ നെഞ്ചിൽ കിടക്കണം.... നിന്റെ ശരീരത്തിന്റെ ചൂടറിയണം നിന്റെ ഓരോ അണുവിലും നിറഞ്ഞു നിൽക്കണം.... നിന്റെ ശ്വാസവും സന്തോഷവും സങ്കടങ്ങളുമെല്ലാം ഈ നെഞ്ചിൽ ഏറ്റു വാങ്ങണം... അവളുടെ കഴുത്തിൽ വരുൺ മുഖം പൂഴ്ത്തി കിടന്നു..... പാറുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു....... അപ്പൊ ഏഴു ജന്മങ്ങളിൽ ഞാൻ കൂടെ വേണ്ടേ.... കുസൃതിയോടെ പാറു ചോദിച്ചു.... ഓ അത് വേണ്ട.. ഈ ജന്മം മതി... അടുത്ത ജന്മം രംഭ പിന്നെ തിലോത്തമ അങ്ങനെ അങ്ങനെ..... എടി നിന്നെ കണ്ട് കണ്ട് എനിക്ക് ബോറടിക്കും ഒരു ചേഞ്ച്‌ ഒക്കെ വേണ്ടേ.... പാറുവിന്റെ വയറിൽ നുള്ളി കൊണ്ട് വരുൺ പറഞ്ഞു.... ഇപ്പോൾ കിട്ടും രംഭയും തിലോത്തമയും.. നിങ്ങടെ റേഞ്ച് വച്ചു നോക്കുമ്പോൾ ചാള മേരിക്കാണ് സ്കോപ്പ്....

പൊട്ടിച്ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.... ഓഹ് നേരത്തെ പൊട്ടി പൊട്ടി കരഞ്ഞ ആളാണ് ഇപ്പോൾ പൊട്ടിച്ചിരിക്കുന്നെ.... കെറുവിച്ചു കൊണ്ട് വരുൺ പറഞ്ഞു.... കരയാൻ തോന്നിയാൽ കരയണം ചിരിക്കാൻ തോന്നിയാൽ ചിരിക്കണം.... ചിറി കോട്ടി കൊണ്ട് പാറു പറഞ്ഞു... അപ്പൊ എനിക്കിപ്പോ നിന്നെ സ്വന്തം ആക്കണം എന്ന് തോന്നി...സ്വന്തം ആക്കട്ടെ...... പാറിപ്പറന്ന അവളുടെ മുടിയിഴകളെ മാടിയൊതുക്കി കൊണ്ട് വരുൺ ചോദിച്ചു.... ങ്ങുഹും.... പാറു ഒന്ന് മൂളി..... ഇതിന്റെ അർത്ഥം എന്താ വേണം എന്നോ വേണ്ട എന്നോ.... അറിയാത്ത പോലെ വരുൺ ചോദിച്ചു.... ങ്ങുഹും സാധാരണ എപ്പോഴാ പറയാറ്.... പാറു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു.... വേണം എന്ന് തോന്നുമ്പോൾ... വരുൺ ഒരു കള്ള ചിരിയോടെ പറഞ്ഞു... നുണയാ..... വരുണിന്റെ മുടിയിൽ പിടിച്ചു കൊണ്ട് പാറു പറഞ്ഞു....... വരുൺ അവളുടെ ഷോൾഡറിലെ ഡ്രസ്സ്‌ പിടിച്ചു താഴോട്ടിറക്കി..... പാറു എന്താ എന്നുള്ള അർത്ഥത്തിൽ വരുണിനെ നോക്കി.... റൊമാൻസ്....... സ്വന്തം ആക്കണ്ടേ എനിക്ക് നിന്നെ.... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു..... വേണ്ട വരുണേട്ടാ.... നീ നേരത്തെ എന്നേ അങ്ങനെ അല്ലല്ലോ വിളിച്ചത്..... അതുകൊണ്ട് വേണം പാറുക്കുട്ട്യേ..

വരുണിന്റെ കൈ അവളുടെ ശരീരത്തിലൂടെ ഓടി നടക്കുന്നത് ഒരു വിറയലോടെ പാറു അറിഞ്ഞു... അവന്റെ ചുണ്ട് നെറ്റിയിൽ നിന്നും താഴേക്ക് അരിച്ചിറങ്ങി..... അതിനനുസരിച്ചു പാറുവിന്റെ കൈകൾ വരുണിന്റെ ഷർട്ടിൽ മുറുകി...... അവളുടെ ചുണ്ടിൽ ചെറുതായി കടിച്ചു കൊണ്ട് അവന്റെ ചുണ്ടുകൾ കഴുത്തിൽ ചെന്നു നിന്നു... കൈകൾ അവളുടെ മാറിൽ എന്തിനോ വേണ്ടി പരതി... പാറു ഒന്നു ഉയർന്നു പൊങ്ങി.... പാറു ഇട്ടിരുന്ന ടോപ് വരുൺ അഴിച്ചു മാറ്റി..... നാണം മനസ്സിൽ കുമിഞ്ഞു കൂടിയപ്പോൾ പാറു വരുണിനെ ഇറുകെ കെട്ടിപ്പിടിച്ചു... കൊല്ലുമോ നീ.... വരുൺ ഒരു കുസൃതിയോടെ പാറുവിന്റെ ചെവിയിൽ ചോദിച്ചു.... വരുണേട്ടാ ഒന്നും ചെയ്യല്ലേ..... പാറു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു... അതിനു ഞാൻ ഒന്നും ചെയ്തില്ലല്ലോ അതിനു മുന്നേ നീയെന്നെ തളർത്തിയാലോ..... അവളുടെ കവിളിൽ തലോടി കൊണ്ട് വരുൺ പറഞ്ഞു...... പാറു ഒന്നും മിണ്ടാതെ വരുണിനെ കൂർപ്പിച്ചു നോക്കി ..... രാത്രിയിൽ ഇതൊന്നും ഇടരുത് ട്ടോ... പെറ്റിക്കോട്ടിൽ പിടിച്ചു കൊണ്ട് വരുൺ പറഞ്ഞു..... വരുണേട്ടാ.... വേണ്ട വരുണേട്ടാ... പ്ലീസ്.... പാറു വരുണിന്റെ കയ്യിൽ പിടുത്തം ഇട്ട് കൊണ്ട് പറഞ്ഞു..... എന്തായാലും ഞാൻ കാണാനുള്ളതല്ലേ... പിന്നെന്താ നിനക്കിത്ര ചമ്മൽ ഏഹ്...... വരുൺ എണീറ്റിരുന്ന് ഷർട്ട് ഊരി ബെഡിൽ ഇട്ടു..... പുതപ്പെടുത്തു രണ്ടാളെയും മറച്ചു....

ഇപ്പോൾ ശെരിയായോ... ഇനി പല്ലിയും പാറ്റയും ഒന്നും കാണില്ല... ഈ ഇരുട്ടത്തു ഞാനും ഒന്നും കാണാൻ പോണില്ല..... പെറ്റിക്കോട്ട് ഊരികൊണ്ട് വരുൺ പറഞ്ഞു... പാറുവിന്റെ നെഞ്ചിൽ കൊള്ളിയാൻ മിന്നിയ പോലെ അവൾ വെട്ടി വിയർക്കാൻ തുടങ്ങി.... പേടി കൊണ്ട് ചുണ്ട് വിറച്ചു...... കൈകൾ കൊണ്ട് മാറ് മറക്കാൻ പോയതും വരുൺ അവളുടെ കൈ മാറ്റി അവിടെ ചുണ്ടുകൾ ചേർത്തിരുന്നു.... ആാാ.......... ഞാൻ ഒന്ന് ഉമ്മ വച്ചല്ലേ ഉള്ളൂ... അപ്പോഴേക്കും നീ എന്തിനാ ചീറുന്നെ... പാറുവിന്റെ വായ പൊത്തിപ്പിടിച്ചു കൊണ്ട് വരുൺ ചോദിച്ചു.... മ്മ് മ്മ്മ്മ് മ്മ് മ്മ്മ്.... വായ പൊത്തിപ്പിടിച്ചത് കൊണ്ട് ഇത്‌ മാത്രമേ കേൾക്കുന്നുള്ളു..... എന്ത്..... വരുൺ വെപ്രാളം കൊണ്ട് വായിൽ നിന്ന് കൈ മാറ്റാതെ ചോദിച്ചു.... പാറു അവന്റെ കയ്യിൽ അമർത്തി കടിച്ചു... വായ പൊത്തിയാൽ ഞാൻ എങ്ങനെ പറയാനാ.... ഞാൻ അല്ല ചീറിയത്.. ആതു ചേച്ചിയാ..... വരുണിനെ തള്ളി മാറ്റി കൊണ്ട് പാറു പുതപ്പും പിടിച്ചു എണീറ്റു... എടി ഡ്രസ്സ്‌ ഇടാൻ മറക്കണ്ട .... ചാടി പിടഞ്ഞു പോവാൻ നിൽക്കുന്ന പാറുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു... പാറു ഒന്ന് ഇളിച്ചു കൊടുത്തു.... അതിന്റെ അർത്ഥം മനസിലായെന്ന വണ്ണം വരുൺ ഷർട്ട് എടുത്ത് ബാത്റൂമിലേക്ക് പോയി...

പാറു ഡ്രസ്സ്‌ ഇട്ട് കഴിഞ്ഞതും വരുൺ റൂമിലേക്ക് വന്നു... പോവുന്നില്ലേ ആതുവിന്റെ അടുത്തേക്ക്... ഡോർ തുറക്ക്.. എന്നാലല്ലേ പോവാൻ പറ്റുള്ളൂ... ഡോറിലേക്ക് നോക്കിക്കൊണ്ട് പാറു പറഞ്ഞു... താഴെ ചെന്നു നോക്കിയപ്പോൾ പേടിച്ചു നിൽക്കുന്ന ആതുവിനെ ആണ് കണ്ടത്.... എന്താ ആതു.. എന്തിനാ നിലവിളിച്ചത്... വരുൺ ആതുവിനെ പിടിച്ചുകൊണ്ട് ചോദിച്ചു... വരുണേട്ടാ അവിടെ ആരോ.... ജനലിന്റെ അടുത്തേക്ക് ചൂണ്ടി കൊണ്ട് ആതു പറഞ്ഞു.... അവിടെ ആര് വരാനാ ആതു... ജനലിന്റെ അടുത്തേക്ക് നീങ്ങി കൊണ്ട് വരുൺ ചോദിച്ചു.... അത് ചേച്ചിക്കെങ്ങനെ അറിയാനാ... ഒന്ന് നോക്ക്... പാറു ആതുവിനെ ചാരി നിന്ന് കൊണ്ട് പറഞ്ഞു... ഞാൻ നോക്കട്ടെ.... എന്നും പറഞ്ഞു ജനലിന്റെ അടുത്തേക്ക് പോയി..... ഇനി പ്രണവേട്ടൻ ആണോ.... ആതുവിന്റെ ചെവിയിൽ പാറു ചോദിച്ചു... ഏയ് അല്ലന്നേ... അവനു കാൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാ ഇങ്ങനെ ഉണ്ടായേ... ആതു ഫോൺ പിടിച്ചു കൊണ്ട് പറഞ്ഞു.. ഇവിടെയെങ്ങും ആരും ഇല്ലാ... തിരികെ വന്നു വരുൺ പറഞ്ഞു.... ഞാൻ കണ്ടതാണല്ലോ.... ദോ അനങ്ങുന്നു... വരുണിനെ ചുറ്റി പിടിച്ചു കൊണ്ട് ആതു പറഞ്ഞു... എവിടെ....

വരുൺ പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു..... ദാ അവിടെ... കൈ ചൂണ്ടി കൊണ്ട് ആതു പറഞ്ഞു.... പാറു ആണേൽ ശ്വാസം പോലും വിടാനാവാതെ രാമനാമം ജപിച്ചു നിൽക്കുവാ... ഒരോറ്റൊന്ന് തന്നാൽ കാണാ.... വാഴയില ഇളകുന്നത് കണ്ടാണോ ആളെന്ന് പറഞ്ഞത്... ആതുവിന്റെ തലയിൽ കൊട്ടിക്കൊണ്ട് വരുൺ പറഞ്ഞു.... വാഴ ആയിരുന്നോ.. ഞാൻ വല്ലാതെ പേടിച്ചു പോയി... ആതു നെഞ്ചിൽ പിടിച്ചു കൊണ്ട് ശ്വാസം ആഞ്ഞു വിട്ടു..... അച്ഛൻ അത് അവിടെ നട്ടപ്പോഴേ ഓർക്കണമായിരുന്നു ഇങ്ങനെ ഉണ്ടാവുമെന്ന്... പാറു നാമം ജപം നിർത്തി പറഞ്ഞു... ഇനി ഏതായാലും മൂന്നാൾക്കും ഇവിടെ കിടക്കാം.. എന്ന് പറഞ്ഞു പാറു ചാടി കേറി കിടക്കയിൽ കിടന്നു... ആതു ആണേൽ ഇനി പ്രണവിന് വിളിക്കാൻ പറ്റില്ലല്ലോ എന്ന ഖേതത്തിൽ..... 🤪 വരുൺ ആറ്റുനോറ്റ് കിട്ടിയ ഫസ്റ്റ് nyt പോയ ഖേതത്തിൽ 🤪..... അങ്ങനെ ഒരമ്മ പെറ്റ മക്കളെ പോലെ മൂന്നും ഒരുമിച്ചു കിടന്നുറങ്ങി..... ****💞 രാവിലെ ആതുവിന്റെ ഫോണിലെ അലാറം കേട്ടു കൊണ്ടാണ് മൂവരും എണീറ്റത്..... ആതുവും പാറുവും അടുക്കളയിൽ കയറി.. എന്താവുമോ എന്തോ 🤪🤪.. വട്ടം അല്ലെങ്കിലും ത്രികോണത്തിൽ പാറു ദോശ ചുട്ടെടുത്തു.. മെനക്കെടാൻ വയ്യാത്തത് കൊണ്ടും പണി ചെയ്യാൻ അറിയാത്തത് കൊണ്ടും നല്ല ചിക്കൻ മസാലയും കുരുമുളക് പൊടിയും മുളക് പൊടിയും പച്ച മുളകും ഇഞ്ചിയും ചേർത്ത് ഉള്ളിക്കറി ഉണ്ടാക്കി....

ടേബിളിൽ കൊണ്ടു വച്ചപ്പോൾ കറിയുടെ മണം കൊണ്ട് വരുൺ റൂമിൽ നിന്ന് ഇറങ്ങി വന്നു... ഇതെന്തോന്ന്... ഇന്ത്യയുടെ ഭൂപടം ആണോ.. ഏയ് അല്ല.. കേരളം ഏയ് അതും അല്ല ശ്രീലങ്കയുടെ ഒരു ഭാഗം.. അതെയതെ കറക്റ്റ് ആണ്.... (ദോശയും പിടിച്ചു വരുണിന്റെ ആത്മ) കഴിക്ക് വരുണേട്ടാ.... അവന്റെ പ്ലേറ്റിലേക്ക് കറി ഒഴിച്ചു കൊണ്ട് ആതു പറഞ്ഞു... (ഫസ്റ്റ് അറ്റംപ്റ് അല്ലെ അഭിപ്രായം അറിയാനുള്ള തൊര 🙊) ഇതെന്താ ഇതിൽ നിറയെ പച്ച മുളകും ഇഞ്ചിയും ആണല്ലോ... ഉള്ളിക്കറിക്ക് പകരം മുളക് കറിയാണോ ഉണ്ടാക്കിയെ... (ആത്മ) ഉള്ളിൽ ഉള്ളതൊന്നും പുറത്ത് പറയണ്ട.. പൊണ്ണുങ്ങൾ നിലത്തു വാരി അടിക്കും.. എനിച്ചു പേടിയാ 🤪🤪🤪 വെള്ളം....... വെള്ളം.. ഒരു പൊട്ട് ദോശ കഴിച്ചതും വരുൺ ഹരികൃഷ്ണനിലെ മമ്മൂട്ടിയെ കളിക്കാൻ തുടങ്ങി..... വെള്ളത്തിനു പകരം പാറു കൊടുത്തതോ നല്ല ഒന്നാന്തരം കട്ടൻ ചായ.... 😲😲 കുടിച്ചതും എനിക്കിനി ചത്താൽ മതി എന്ന അവസ്ഥയിൽ വരുൺ... ജഗ്ഗ്ടുത്തു ഒരു ഗ്ലാസ്‌ രണ്ട് ഗ്ലാസ്‌ മൂന്ന് ഗ്ലാസ്‌ വെള്ളം കുടിച്ചു..... അതും പോരാഞ്ഞു പ്ലേറ്റ് ഇട്ട് ബാത്റൂമിലേക്കോടി.... ന്ത് പറ്റി ഇനിയിത് ടേസ്റ്റ് ഇല്ലേ..... പാറു പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ദോശ എടുത്ത് കഴിച്ചു....

എന്റെ ആതു ചേച്ചി എന്നും പറഞ്ഞു പാറു ജഗ്ഗ് എടുത്ത് വായിലേക്ക് കമിഴ്ത്തി.... എന്താടി ഉപ്പ് കൂടിയോ ....... എന്നും പറഞ്ഞു ആതുവും ഒന്ന് ടേസ്റ്റി.... ലൂസ് ലൂസ് ലൂസ് 🤭🤭🤭🤭... ഇപ്പോൾ മനസിലായില്ലേ എന്താ കൂടിയതെന്ന്... ആതുവിന്റെ എക്സ്പ്രെഷൻ കണ്ട് പാറു ചോദിച്ചു... ഓഹ് ഞാൻ നേരത്തെ പറഞ്ഞിട്ട് കുറച്ചു പച്ച മുളക് കൂടി ഇട്ടിരുന്നേൽ 😪😪😪 കുറച്ചു പച്ചവെള്ളം ഒഴിച്ചാലോ.. എന്നാൽ പിന്നെ രാത്രി വരെ ഇത്‌ കൂട്ടാലോ... എങ്ങനെ ഉണ്ട് ഫുദ്ധി... വിരൽ ഞൊടിച്ചു കൊണ്ട് പാറു ചോദിച്ചു.... പച്ച വെള്ളം ഒഴിച്ചാൽ എങ്ങനെയാ ശെരിയാവുന്നെ..നമുക്ക് ഇതിൽ ചൂടാക്കി വെള്ളം ഒഴിച്ചു ഉള്ളി കഴുകി എടുക്കാം...... (ഓഹ് കുറച്ച് പാചക ബുദ്ധി ഉണ്ടേൽ ഞാൻ മന്ദബുദ്ധി എന്നെങ്കിലും വിളിച്ചേനെ.. ഇതിപ്പോ അങ്ങനെ അല്ലല്ലോ🤐🤐) ആതു അടുക്കളയിലേക്കും പാറു വരുൺ പോയ സ്ഥലത്തേക്കും പോയി.... നല്ല എരിവുണ്ടോ വരുണേട്ടാ.... ബാത്‌റൂമിൽ നിന്ന് ഇറങ്ങിയ വരുണിനോട് പാറു ചോദിച്ചു... ഒരു കഷ്ണം കഴിച്ചത് നന്നായി എന്നാ ഞാൻ ആലോചിക്കുന്നേ..... ഓഹ്.. ഇതിനെ ഒക്കെയാണ് unsahicable എന്ന് പറയേണ്ടത്... അത് അറിയാതെ... ആതുചേച്ചി കറി റെഡി ആക്കാൻ പോയിട്ടുണ്ട്....

അയ്യോ വേണ്ടായേ.... ഞാൻ വഴിയിൽ നിന്നോ ക്യാന്റീനിൽ നിന്നോ കഴിച്ചോളാം ഉച്ചക്കും.. ഇന്ന പൈസ എന്റെ വയറു കേടുവന്ന പോലെ നിങ്ങളുടെയും കേടു വരുത്തണ്ട.... ആ പിന്നേയ് കോളേജ് വിട്ട് നേരെ ഹോസ്പിറ്റലിലേക്ക് വന്നാൽ മതി രണ്ടാളും... വരുൺ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് വിട്ടു..... ആതുവും പാറുവും എല്ലാം കഴിഞ്ഞപ്പോൾ വാതിലും പൂട്ടി ഇറങ്ങി.... ***💕 ബസ് ഇറങ്ങിയതും നേരെ രണ്ടാളും പോയത് ക്യാന്റീനിലേക്ക് ആണ്.... അപ്പോഴുണ്ട് നമ്മടെ കാലേട്ടൻ ഇരുന്ന് പുട്ടും കടലയും കേറ്റുന്നു... ആതുവും പാറുവും അവന്റെ ഓപ്പോസിറ്റ് തന്നെ പോയിരുന്നു.... ഉണ്ടാക്കുവാണേൽ ദാ ഇത്‌ പോലെ ഉണ്ടാക്കണം... കഴിച്ചു കഴിഞ്ഞു എണീറ്റ് പോവുമ്പോൾ വരുൺ അവരോടായി പറഞ്ഞു... ചേച്ചി ഇത്‌ നമ്മളെ ഉദ്ദേശിച്ചാണ് നമ്മളെ തന്നെ ഉദ്ദേശിച്ചാണ് നമ്മളെ മാത്രം ഉദ്ദേശിച്ചാണ്.... പാറു ആതുവിനെ മൂട്ടി... അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നമ്മൾ പാചകം പഠിച്ചിട്ട് തന്നെ കാര്യം... രണ്ടാളും കൈ കൊടുത്ത് പിരിഞ്ഞു.....

ക്ലാസ്സിൽ ചെന്നപ്പോൾ കുറുകൽ രാവിലെ തന്നെ തുടങ്ങി..... എടി പൊന്നുവേച്ചി പ്രസവിച്ചു ആൺകുട്ടി ആണ്.... ദേവുവിന്റെ അടുത്തിരുന്നു കൊണ്ട് പാറു പറഞ്ഞു.. അതിനു ഡേറ്റ് ആയില്ലല്ലോ.... എന്തായാലും congrats പറയണേ.... ഞാൻ വരുന്നുണ്ട് ഒരു ദിവസം.. ഇളിച്ചു കൊണ്ട് ദേവു പറഞ്ഞു... അതാരാ പൊന്നുവേച്ചി... (വന്തേട്ടൻ) എന്നിവളെ ടൂറിനു കൊണ്ടു പോവാനും കൊണ്ടന്നാക്കാനും വന്നില്ലേ അവരുടെ ഭാര്യ... ദേവു പറഞ്ഞു... ഓഹ് ഗ്രേറ്റ്‌ .... എന്നിട്ട് ചിലവില്ലേ... ഇളിച്ചു കൊണ്ട് വന്തേട്ടൻ ചോദിച്ചു..... ചിലവ് കുട്ടിയുടെ അച്ഛനോട് പോയി ചോദിക്ക്.. ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... പാറുവിനു പീരിയഡ് കഴിയാത്ത പോലെ.. പാപ്പുണ്ണിയെ ഒരു നോക്കല്ലേ കാണാൻ പറ്റിയുള്ളൂ.. ഇരിക്ക പൊറുതി ഇല്ലാത്ത അവസ്ഥ.... വൈകുന്നേരം കോളേജ് വിട്ടതും പാറു ആതുവിനെ കാത്ത് നിൽക്കാറുള്ള സ്ഥിരം സ്ഥലത്തേക്ക് ഓടി 🏃‍♀️🏃‍♀️🏃‍♀️🏃‍♀️...ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story