നിന്നിലലിയാൻ: ഭാഗം 78

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ചെറിയച്ഛന്റെ പാപ്പുണ്ണി എവിടെ.... ഒക്കം വരുന്നുണ്ടോ പാപ്പുണ്ണിക്ക്..... പാറുവും ആതുവും റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് വരുൺ പാപ്പുണ്ണിയെയും എടുത്ത് കൊഞ്ചിക്കുന്നതാണ്.... അതും നോക്കി വല്യേട്ടൻ അപ്പുറത്ത് താടിക്കും കൈ കൊടുത്തിരിക്കുന്നുണ്ട്.... വല്യേട്ടൻ എന്താ ഇങ്ങനെ ഇരിക്കുന്നെ.... ബാഗ് അവിടെ ഉള്ള ടേബിളിൽ വച്ചു കൊണ്ട് പാറു ചോദിച്ചു.... അവനു കൊച്ചിനെ മടിയിൽ വച്ചു കൊടുക്കാൻ.. എടുക്കാൻ പേടിയാണെന്ന്... ഓറഞ്ച് തിന്നുകൊണ്ട് അച്ഛൻ പറഞ്ഞു... അവൻ തന്നെ എടുത്ത് പഠിക്കട്ടെ.. ഇനി എപ്പോഴാ.... അടുത്തിരുന്നു കൊണ്ട് അമ്മ പറഞ്ഞു.... എടി വാവ പെണ്ണെ എണീക്കേടി.... ഞങ്ങൾ വന്നെടി.... പൊന്നുവിന്റെ അടുത്ത് കിടന്നുറങ്ങുന്ന വാവയെ ആതു തട്ടി വിളിച്ചു... ഞങ്ങൾക്കും ഈ 2 ദിവസം ലീവ് എടുക്കാമായിരുന്നു... എന്നാ പാപ്പുണിയുടെ ഒപ്പം കളിക്കാമായിരുന്നു.... വരുണിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി കൊണ്ട് പാറു പറഞ്ഞു.... എടി എടി... പതുക്കെ.... വരുൺ പാപ്പുണ്ണിയെ പിടിച്ചു കൊണ്ട് പറഞ്ഞു... എനിക്കൊന്ന് തായോ... എന്റെ മടിയിൽ ഒന്ന് വച്ചു താ പിശാശുക്കളെ.... വല്യേട്ടൻ പാറുവിന്റെ അടുത്തിരുന്നു പറഞ്ഞു... ഓഹ്.. ഞാൻ ഒന്ന് കാണട്ടെ ചുന്ദരനെ... പാറു കയ്യിൽ ഇട്ട് പാപ്പുണ്ണിയെ കുലുക്കി കൊണ്ട് പറഞ്ഞു...

അതിനനുസരിച്ചു അവൻ ചിരിച്ചു കാണിച്ചു... ഇത്രേം നേരം നീ എടുത്തില്ലേ.. ഇനി ഞാൻ എടുക്കട്ടെടി.... വല്യേട്ടൻ കൈ കാണിച്ചു കൊണ്ട് പറഞ്ഞു... ഓഹ് ഒരച്ഛന്റെ രോദനം അല്ലെ 😁😁..... ഇളിച്ചു കൊണ്ട് പാറു വല്യേട്ടന്റെ മടിയിൽ വെച്ചു കൊടുത്തു..... രാത്രിയിലെ ഫുഡ്‌ ഇനി ഇവിടെ നിന്ന് കഴിച്ചിട്ട് പോവാം.. അവിടെ ചെന്നു ഇനി ഒന്നും ഉണ്ടാക്കാൻ നിക്കണ്ട... അല്ല ദോശ മാവ് ഫ്രിഡ്ജിൽ ഉണ്ടായിരുന്നു അതെന്താ ചെയ്തേ.. അമ്മ വീട്ടിലെ കാര്യങ്ങൾ ചോദിച്ചറിയേണ്ട തിരക്കിൽ ആണ്.... വരുൺ എന്തോ പറയാൻ വന്നതും പാറു ഇടയിൽ കയറി... ഇന്ന് രാവിലെ ദോശയാ ഉണ്ടാക്കിയെ.. അല്ലെ ആതുചേച്ചി..... ഇളിച്ചു കൊണ്ട് പാറു ആതുവിനെ തോണ്ടി.... ആ പാറുവാ ദോശ ഉണ്ടാക്കിയെ... പാറുവിനെ താങ്ങി കൊണ്ട് ആതു പറഞ്ഞു.. ഓ അപ്പൊ ശ്രീലങ്ക ഇവളുടെ പണി ആയിരുന്നു ലെ... 😬😬(വരുണിന്റെ ആത്മ ) അതെ അതെ... പക്ഷെ ആതു ചേച്ചിടെ ഉള്ളിക്കറി.. ഒരു രക്ഷേം ഇല്ലാ അല്ലെ വരുണേട്ടാ.... പാറു തിരിച്ചും താങ്ങി.... അപ്പൊ കറി ലവളുടെ പണി (ആത്മ ) ഓ പിന്നെന്താ ഇഞ്ചിയും പച്ച മുളകും കുരുമുളക് പൊടിയും പോരാത്തതിന് മുളക് പൊടിയും.... തീരെ എരു ഉണ്ടായിരുന്നില്ല.... ടേസ്റ്റ് കൊണ്ട് വായിൽ നിന്ന് വെള്ളം ചാടുവായിരുന്നു.. പോരാത്തതിന് ഞാൻ 3 ഗ്ലാസ്‌ വെള്ളം കുടിച്ചു.. അപാരം.....

വരുൺ പറഞ്ഞതിന്റെ പൊരുൾ ഏകദേശം വല്യേട്ടൻ ഒഴികെ ബാക്കി എല്ലാവർക്കും കിട്ടി... ഓ നിങ്ങള് ഇവന് മാത്രേ അതുണ്ടാക്കി കൊടുക്കൂ..... ഞാൻ ഇത്രേം കാലം അവിടെ ഉണ്ടായിട്ട് രണ്ടെണ്ണവും എനിക്കുണ്ടാക്കി തന്നോ.... നാളെ ഡിസ്ചാർജ് ആയാൽ നിങ്ങടെ ഡിഷ്‌ ആയിക്കോട്ടെ ആദ്യം കഴിക്കുന്നത്..... വല്യേട്ടൻ തൊര കൊണ്ട് പറഞ്ഞു... അതിനെന്താ വല്യേട്ടാ.. ഞങ്ങൾ ഉണ്ടാക്കി തരാലോ ദോശയും ഉള്ളിക്കറിയും.... ഓഹ് അതിനെ അങ്ങനെ ഒക്കെ പറയുമോ... ഓഹ് ഓർക്കാൻ വയ്യ (വരുണിന്റെ ആത്മ ) സ്റ്റെല്ലാ നോ.... പാടരുത്.... പാടും..... ഈ അവസ്ഥ ആയിരുന്നു ഏതാണ്ട് ബാക്കിയുള്ളവരുടെ 🤭🤭..... എന്ത് ചെയ്യാനാ വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ.. ഓട്ടോ വിളിച്ചിട്ടായാലും വരും എന്നല്ലേ 😁😁..... പ്ര്ര്ർ..... ന്താ ഒരു സൗണ്ട്.... വല്യേട്ടൻ തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി... ന്ത് സൗണ്ട്.... അച്ഛൻ അവനെ ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു... അപ്പോഴേക്കും വല്യേട്ടന്റെ മടിയിലൂടെ വെള്ളം ഒലിക്കാൻ തുടങ്ങി.... മോനെ നിന്റെ പാപ്പുണ്ണി പറ്റിച്ചെടാ..... അത് കണ്ട അച്ഛൻ വായ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു.....

വല്യേട്ടൻ ആകെ വിജ്രംഭിച്ചു നിൽക്കുവാ... സാരല്ല്യ.. ഉണ്ണി മൂത്രം പുണ്യാഹം എന്നാണല്ലോ.. അമ്മ വല്യട്ടന്റെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.... അപ്പൊ ഉണ്ണി അപ്പി എന്താ പ്രസാദം ആണോ ... പാപ്പുണ്ണിയെ പൊക്കി പിടിച്ചു മൂക്ക് ചുളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.... കൊച്ച് ഒന്നും രണ്ടും സാധിച്ചോ..... വരുൺ ചിരി കടിച്ചമർത്തി കൊണ്ട് ചോദിച്ചു... കൊച്ചിനറിയാം യഥാർത്ഥ ടോയ്ലറ്റ് ഏതാണെന്ന്.... പാറു ആതുവിന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു... ഓ പിന്നെ.. ഇവൻ ഒക്കെ എന്റെ മുണ്ടിൽ അല്ലെ ചെയ്തുള്ളു.... നോക്കിക്കോ നിനക്കുണ്ടാവുന്നതൊക്കെ നിന്റെ വായിൽ കേറി ഒന്നും രണ്ടും സാധിക്കും.... പാപ്പുണ്ണിയെ ബെഡിൽ കിടത്തി മുണ്ടും പൊക്കി പിടിച്ചു ബാത്‌റൂമിൽ പോവുന്നതിനിടയിൽ വല്യേട്ടൻ പറഞ്ഞു... എടാ കൊച്ചിനെ അവിടെ കിടത്താതെ കഴുകി കൊടുക്കെടാ... അമ്മ വിളിച്ചു പറഞ്ഞു.... അമ്മ കഴുകി കൊടുക്കുമോ... 😝 ഇതൊക്കെ പെണ്ണുങ്ങൾ ചെയ്യുന്നതല്ലേ... പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു വന്നു അമ്മടെ ഷോൾഡറിലെ സാരിയിൽ പിടിച്ചു വലിച്ചു കൊണ്ട് കൊഞ്ചലോടെ പറഞ്ഞു....

പിന്നെ... നിന്റെയൊക്കെ ഞാൻ എത്ര കഴുകി തന്നതാ..... അച്ഛൻ കേറി പറഞ്ഞു.. എന്നാ പിന്നെ അച്ഛൻ കഴുകിക്കോ.. എക്സ്പീരിയൻസ് ഉള്ളതല്ലേ.... മറുപടി കേൾക്കാൻ നിക്കാതെ വല്യേട്ടൻ ബാത്റൂമിലേക്ക് പോയി.... ഉറക്കത്തിൽ നിന്ന് എണീറ്റ വാവ കണ്ണും തിരുമ്മി എല്ലാവരെയും നോക്കുവാ..... അച്ഛൻ അവളെ മടിയിൽ ഇരുത്തി ഉണ്ടായതെല്ലാം പറഞ്ഞു കൊടുത്തു... അയ്യേ വല്യേട്ടന്റെ മുണ്ടിൽ വാവ സാധിച്ചു.... മൂക്കിൽ വിരൽ വെച്ചു കൊണ്ട് വല്യേട്ടനെ നോക്കി വാവ പറഞ്ഞു.... ഞാൻ ക്യാന്റീനിൽ പോയിട്ട് റൈസ് സൂപ് കുടിച്ചിട്ട് വരാം.... വന്ന ചമ്മൽ പുറത്ത് കാണിക്കാതെ വല്യേട്ടൻ പറഞ്ഞു.... റൈസ് സൂപ്പോ... അതെന്താ..... (പാറു ) അങ്ങേനെയും ഉണ്ട് ഒരു സൂപ് വേണേൽ പോരെ... ഫ്ലാസ്ക്കും എടുത്ത് കൊണ്ട് വല്യേട്ടൻ റൂമിനു പുറത്തേക്ക് നടന്നു.... എന്നാ പിന്നെ ഞാനും വരുന്നു എന്ന് പറഞ്ഞു പാറു പിന്നാലെ പോയി.... അതിന്റെ പിന്നാലെ വാല് പോലെ ആതുവും...... ******💞 നിങ്ങളിവിടെ ഇരിക്ക്... ഞാൻ പോയി വാങ്ങി വരാം.... പാറുവിനെയും ആതുവിനെയും അവിടെ ഉള്ള ചെയറിൽ ഇരുത്തി കൊണ്ട് വല്യേട്ടൻ റൈസ് സൂപ് വാങ്ങാൻ പോയി.... ഇന്നാ കുടിക്ക് റൈസ് സൂപ്.... ഇളിച്ചു കൊണ്ട് വല്യേട്ടൻ 2 ഗ്ലാസ്‌ ടേബിളിൽ വച്ചു.... ഇതെന്താണെന്നറിയാനുള്ള ആകാംക്ഷയിൽ രണ്ടും വേഗം എടുത്ത് ചുണ്ടോട് ചേർത്തു....

അയ്യേ കഞ്ഞി വെള്ളം.... 😵😵 ടേസ്റ്റ് അറിഞ്ഞതും ആതുവും പാറുവും ഒരുമിച്ചു പറഞ്ഞു.... ആ കഞ്ഞി വെള്ളം..... ഞാൻ അതിനെ ഇഗ്ലീഷിൽ പറഞ്ഞതല്ലേ.... നിങ്ങൾ എന്താ വിചാരിച്ചേ... പുറത്ത് നിഷ്കു ഭാവത്തിലും ഉള്ളിൽ രണ്ടാളെ ഒറ്റയടിക്ക് പറ്റിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ടും വല്യേട്ടൻ ചോദിച്ചു..... സൂപ് എന്നൊക്കെ പറഞ്ഞപ്പോ ഞങ്ങൾ കരുതി....... ശശി ആയ നിർവൃതിയിൽ ആതു പറഞ്ഞു നിർത്തി.... ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്‌.... റൈസിന്റെ സൂപ് കഞ്ഞി വെള്ളം അങ്ങനെ.... നിങ്ങൾ വലിയ ചീട്ട് കൊട്ടാരം കെട്ടി പടുത്തതിന് ഞാൻ ന്ത് ചെയ്യാനാ..... വല്യേട്ടൻ ഇപ്പോഴും നിഷ്ക്കുവിൽ തന്നെ.... ഓ ന്തൊരു വിനയം...... മമ്മൂട്ടി അഭിനയിക്കുമോ ഇങ്ങനെ...... ദേ വല്യേട്ടാ ഞങ്ങൾക്ക് രണ്ടാൾക്കും മനസിലായി നിങ്ങൾ ഞങ്ങളെ അടിപൊളിയായി പറ്റിച്ചതാണെന്ന്... എന്നിട്ട് നിഷ്കു ഭാവം അഭിനയിച്ചു നിൽക്കണോ.... കഞ്ഞി വെള്ളം എന്ന് പറഞ്ഞാൽ ഞങ്ങൾ വരില്ല.. അപ്പൊ റൈസ് സൂപ് എന്ന് പറഞ്ഞു ഞങ്ങളെ പാട്ടിലാക്കി പ്രലോഭിപ്പിച്ചു ഇങ്ങോട്ട് കൊണ്ട് വന്നു പറ്റിച്ചു.... പിള്ളേച്ചാ കേസ് വരും... കേസ് ഒന്ന് പറഞ്ഞു കൊടുത്തേ ആതു ചേച്ചി... പാറു വല്യേട്ടനെ പൂട്ടിലാക്കിയ നിർവൃതിയിൽ ഇരുന്നു..... ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നാണല്ലോ.....

കേസ് no 1.... മമ്മൂട്ടി ഫിലിമിൽ അഭിനയിക്കുന്ന പോലെ ജീവിതത്തിൽ അരുൺ എന്ന വല്യേട്ടൻ അഭിനയിച്ചു...... 🙊 കേസ് no 2...... രണ്ട് സുന്ദരികളായ പെൺകുട്ടികളെ അഭിനയിച്ചു പറ്റിക്കൽ 1.....😪 കേസ് no 3....... നിഷ്കു ഭാവം അഭിനയിച്ചു രണ്ട് സുന്ദരി കുട്ടികളെ വിശ്വസിപ്പിച്ചു..... 😒 കേസ് no 4...... കഞ്ഞി വെള്ളത്തിനെ റൈസ് സൂപ് എന്ന് പറഞ്ഞു ഈ പിഞ്ചു കുട്ടികളെ കൊതിപ്പിച്ചു...... 🤤 കേസ് no 5....... റൈസ് സൂപ്പെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു പറ്റിക്കൽ 2.... 😔.. ബാക്കി നീ പറഞ്ഞോ.. ഞാൻ കിതച്ചു.. പാറുവിനെ നോക്കി ആതു പറഞ്ഞു മാനഹാനി, വെള്ളം നഷ്ടം, (കപ്പലോടിക്കാൻ ഉള്ള വെള്ളം വായിൽ വന്നില്ലേ🤤🤤🤤... വെള്ളം അമൂല്യമാണ് അത് പാഴാക്കരുത്......) കൊതിപ്പിക്കൽ , പ്രലോഭിപ്പിക്കൽ, 2 തവണ പറ്റിക്കൽ.... ഇതൊക്കെ ചേർത്ത് ഞങ്ങൾ കുടുംബ കോടതിയിൽ കേസ് കൊടുക്കും വല്യേട്ടാ 😌😬😌😬😌😬... ആതു പറഞ്ഞു നിർത്തിയതും പാറു തുടങ്ങി.. വല്യേട്ടൻ ആണേൽ ഷോക്കടിച്ച കാക്കയെ പോലെ പകച്ചു പണ്ടാരം അടങ്ങി ഇരിക്കുവാണ് 😕😕...so shaad.... സെഡ് ആക്കല്ലേ മോളുസേ.....

പ്രതിവിധി ഒക്കെ ഉണ്ട്..... ഞങ്ങളെ കൊതിപ്പിച്ച സ്ഥിതിക്ക് കനത്തിൽ വല്ലതും വാങ്ങി തരണം.... അല്ലേൽ കുടുംബ കോടതി... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... പ്രതിവിധി, കുടുംബ കോടതി, കുടുംബ കോടതി, പ്രതിവിധി,...... വല്യട്ടന്റെ തലയിൽ ഇത്‌ മിന്നി കളിക്കുവാണ്.. കുടുംബ കോടതി ആണേൽ അച്ഛനും വരുണും അമ്മയും പൊന്നുവും വാവയും ഒക്കെ അറിയും.. നാറ്റ കേസ് ആണ്.... ഇപ്പോൾ തന്നെ നാറി നിൽക്കുവാ.. പ്രതിവിധി ആണേൽ 100 രൂപയിൽ ഒതുക്കാം... അല്ല ഇവറ്റകൾ ഇനി എന്നേ മുടിപ്പിക്കുമോ.... ഏയ് 🤔🤔🤔🤔... പോക്കറ്റ് നോക്കി വല്യേട്ടൻ ചിന്താവിഷ്ടനായി ന്താ തീരുമാനം.... ചിന്തയിൽ നിന്ന് ഉണർന്ന വല്യേട്ടനോട് ആതു ചോദിച്ചു... പ്രതിവിധി... സമ്മതിച്ചു.... വല്യേട്ടൻ വല്യ ഉറപ്പില്ലാതെ വന്നു.... ഉറപ്പാണല്ലോ.. ഇനി മാറ്റി പറയില്ലല്ലോ.... വല്യേട്ടന്റെ അവസ്ഥ കണ്ട് പാറു ചോദിച്ചു... അരുൺ പറഞ്ഞാൽ വാക്കായിരിക്കും.. വാക്കാണ് ഏറ്റവും വലിയ സത്യം... ഒരു വട്ടം രണ്ട് വട്ടം മൂന്ന് വട്ടം ഉറപ്പിച്ചു... മുന്നിലെ ടേബിളിൽ അടിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... എന്നാ എനിക്കൊരു മസാല ദോശ പോരട്ടെ... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... മസാല ദോശയാ.. നിനക്ക്.... അത്.... ഏയ്.. ഉവ്വോ.... വല്യേട്ടൻ പരസ്പര ബന്ധം ഇല്ലാതെ പിറുപിറുത്തു....

. ആ ഇനി നിനക്കെന്താ പച്ച മാങ്ങയോ.. ഏഹ്... കെറുവിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു.... എനിക്ക്..... എനിക്ക്..... ഒന്നും വേണ്ടേ... വേണ്ടെങ്കിൽ വേണ്ട... ഇളിച്ചു കൊണ്ട് വല്യേട്ടൻ ഇടയിൽ കയറി പറഞ്ഞു.... അങ്ങനെ പോയാൽ എങ്ങനാ.. എനിക്ക് വേണം..4 പൊറാട്ടയും ചിക്കൻ കറിയും... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു... 4 പോറാട്ടയോ.... അമ്പമ്പോ.. ഞാൻ തന്നെ ഇവിടെ 2 പൊറാട്ടയെ കഴിക്കു.. ന്നിട്ട് നിനക്ക് 4 എണ്ണം....നീയാര് കുമ്പ കർണന്റെ അനിയത്തി കുമ്പ കർണിയോ.. ആ തടി ഇല്ലെല്ലോ.... വല്യേട്ടൻ അത്ഭുതത്തോടെ ചോദിച്ചു... ആ മതി മതി.. വാക്കാണ് വലിയ സത്യക്കാരൻ പോയി വാങ്ങിയിട്ട് വാ... വല്യേട്ടനെ മുന്നോട്ട് ഉന്തി കൊണ്ട് പാറു പറഞ്ഞു.... ചേച്ചി അല്ലെ മസാല ദോശ ചോദിച്ചാൽ മതി ചേച്ചിയും അത് വാങ്ങാം എന്ന് പറഞ്ഞത്.. ആതു പറ്റിച്ചതിലുള്ള വിഷമത്തിൽ പാറു ചോദിച്ചു... എടി പൊട്ടി... ഇതിപ്പോ പൊറാട്ടയും മസാല ദോശയും തിന്നാനുള്ള അവസരം കിട്ടിയില്ലേ... അല്ലേൽ രണ്ടാളും മസാല ദോശ തിന്നേണ്ടി വന്നേനെ... എങ്ങനെ ഉണ്ടെന്റെ ഫുദ്ധി.... ഷോൾഡർ പൊക്കിക്കൊണ്ട് ആതു പറഞ്ഞു.. തല വെയിൽ കൊള്ളിക്കണ്ട.. ഫുദ്ധി പോവും... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... ഫുഡ്‌ എത്തിയതും പിന്നെ ഒരറ്റാക്ക് ആയിരുന്നു....

ഇപ്പോൾ എന്നേം വിളിക്കും കഴിക്കാൻ എന്ന് വിചാരിച്ച വല്യേട്ടനു തെറ്റി... ചിറിയിലും തോണ്ടി ഇരിക്കേണ്ട അവസ്ഥ..... സംഭവം വല്യേട്ടനെ വട്ടാക്കാൻ ചെയ്തതാണെങ്കിലും വല്യേട്ടൻ ആർത്തി മൂത്തു പാറുവിന്റെ പ്ലേറ്റിൽ കയ്യിട്ടു... സഹിക്കാൻ പറ്റണ്ടേ.. പാവം.... ഇങ്ങനെ ഇവിടെ ഒരാളിരിക്കുന്ന ബോധം വല്ലതും.. ഏഹേ... ഒറ്റക്ക് ഇരുന്ന് കഴിച്ചാൽ നാളെ കോളേജിൽ പോവേണ്ടി വരില്ല.. വല്യേട്ടനത് സഹിക്കില്ല.... ദോശ പൊട്ടിച്ചു മസാലയിലും സാമ്പാറിലും ചമ്മന്തിയിലും ബാക്കിയുള്ള കറിയിലും ഒരുമിച്ച് മുക്കി തിന്നുകൊണ്ട് വല്യേട്ടൻ പറഞ്ഞു... (കറി കൂടുതൽ കണ്ടാൽ എല്ലാം കൂടി കുട്ടിയെ മൂപ്പര് കഴിക്കു.. ഓർമ ഉണ്ടല്ലോ ചോഡ്ഢലിയും കടമീൻ കറിയും ) ഓഹ്.. തിന്നോ തിന്നോ..... വാക്കാണ് വലിയ സത്യം എന്ന് പറഞ്ഞ ആളാ ഈ തിന്നുന്നെ... പാറു വല്യേട്ടനു നേർക്ക് പ്ലേറ്റ് വച്ചു കൊണ്ട് പറഞ്ഞു... ആതു മോള് വല്യേട്ടനെ വിളിച്ചോ.... ആതുവിന്റെ പ്ലേറ്റിലേക്ക് കയ്യിട്ട് കൊണ്ട് വല്യേട്ടൻ ഒന്ന് സുഖിപ്പിച്ചു... ****💞 മക്കളെ പോയിട്ട് ഇതുവരെ കണ്ടില്ലല്ലോ... കഞ്ഞി വെള്ളം വാങ്ങാൻ പോയതോ.. അതോ ഉണ്ടാക്കാൻ പോയതോ.. എനിക്കാ ചെക്കനെയാ പേടി.... വാതിലിന്റെ അടുത്തേക്ക് നോക്കിക്കൊണ്ട് അച്ഛൻ പറഞ്ഞു.... ഞാൻ പോയി നോക്കിയിട്ട് വരാം അച്ഛാ.... വാവയെയും എടുത്ത് തോളിൽ ഇട്ട് കൊണ്ട് വരുൺ പുറത്തേക്ക് നടന്നു.....

ഇതല്ല കുഞ്ഞേട്ടാ അടുക്കളയിലേക്കുള്ള വഴി.. അതുകൂടെയാ.... വഴി തെറ്റിയ വരുണിനെ നോക്കിക്കൊണ്ട് വാവ പറഞ്ഞു... അടുക്കളയോ..... വരുൺ സംശയത്തോടെ ചോദിച്ചു... ആ... വല്യേട്ടൻ അങ്ങോട്ടല്ലേ പോയത്.. ആശുപത്രിയിലെ അടുക്കളയിലേക്ക്.... വാവ ആലോചിച്ചു കൊണ്ട് പറഞ്ഞു.. അടുക്കള അല്ല വാവേ.. കാന്റീൻ ആണ് ട്ടോ... ആ അതന്നെ അടുക്കള... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു... 😌😌 ക്യാന്റീനിൽ ചെന്നു നോക്കിയപ്പോഴല്ലേ രഹസ്യം പരസ്യം ആയത്..... കഞ്ഞി വെള്ളം വാങ്ങാൻ വന്ന ആൾക്കാർ ഇരുന്ന് പുട്ടടിക്കുന്നു..... വെറുതെയല്ല അച്ഛൻ അങ്ങനെ പറഞ്ഞത്.... നിങ്ങൾ ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല... വല്യേട്ടന്റെ അടുത്തിരുന്നുകൊണ്ട് വരുൺ പറഞ്ഞു... വല്യേട്ടൻ ആണേൽ എല്ലും കടിച്ചു വലിച്ചിരിക്കുന്നു.... പാറു ആതുവിന്റെ അടുത്തെന്ന് പോറാട്ട എടുക്കാനുള്ള തത്രപ്പാടിൽ.... ആതു പിന്നെ ഡീസന്റ് ആയി വരുണിനെ നോക്കി നിൽക്കുന്നു.... വാവ പിണങ്ങി വരുണിന്റെ കഴുത്തിലൂടെ കയ്യിട്ട് കിടന്നു എന്നേ കൂട്ടാതെ കഴിച്ചില്ലേ 😪😪 ആതുവിന്റെ പ്ലേറ്റിൽ നിന്ന് ഒരു ചിക്കൻ കഷ്ണം എടുത്ത് കഴിച്ചു കൊണ്ട് വരുൺ പറഞ്ഞു....

അയ്യേ..... ഞാൻ ഒരു തല്ല് പ്രതീക്ഷിച്ചു (പാറുവിന്റെ ആത്മ ) അത് പിന്നെ എടാ... ഞാൻ ഇവരോട് പറഞ്ഞതാ അവനെ കൂടി വിളിക്കാം എന്ന്... അപ്പൊ ഇവർക്ക് ഒരേ നിർബന്ധം നിന്നെ.... നിങ്ങൾക്കുള്ളത് അങ്ങോട്ട് വാങ്ങി കൊണ്ടുവരാം എന്ന് വിചാരിച്ചു അല്ലെ ആതുവേച്ചി... വല്യേട്ടനെ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ പാറു ഇടയിൽ കേറി പറഞ്ഞു... അതെയതെ.. ഇനി ഇപ്പോൾ ഏതായാലും ഇവിടെ വന്നില്ലേ.. ഇവർക്കുള്ളത് കൂടി വാങ്ങിക്കോ വല്യേട്ടാ.... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു... ആണ്ടവാ.... വല്യേട്ടൻ ഒന്ന് ആതുവിനെ ഇരുത്തി നോക്കി... പ്രതിവിധി.. കുടുംബ കോടതി... ആതു ചുണ്ടനക്കി പറഞ്ഞു... അതിനെന്താ ഇപ്പോൾ വാങ്ങി കൊണ്ടു വരാലോ... നിങ്ങളിവിടെ ഇരിക്കെ... വെളുക്കനെ ചിരിച്ചു കൊണ്ട് വല്യേട്ടൻ എഴുന്നേറ്റു.... എനിക്ക് ഓറഞ്ച് ജ്യൂസ്‌ വേണം... വല്യേട്ടനെ നോക്കിക്കൊണ്ട് വാവ പറഞ്ഞു.. ആഹാ അത് മതിയോ.. മുന്തിരി ജ്യൂസ്‌ വേണോ.. പൈൻആപ്പിളോ.... വാട്ടർമെലോൺ ഉണ്ട് അതോ... വല്യേട്ടൻ എല്ലാവരേം നോക്കിക്കൊണ്ട് വേടിക്കാൻ പോയി.... ബില്ല് കൊടുക്കാൻ നേരം ആയപ്പോൾ.....

ഞാൻ അടച്ചോളാം ഏട്ടാ.... ഡെലിവറി ആയിട്ട് കുറെ ചിലവ് വന്നതല്ലേ.. ഞാൻ പേ ചെയ്തിട്ട് വരാം.... വല്യേട്ടന്റെ തോളിൽ തട്ടി കൊണ്ട് വരുൺ ബില്ല് അടക്കാൻ പോയ്‌... വല്യേട്ടൻ കണ്ണ് തുടച്ചു കൊണ്ട് കസേരയിൽ ഇരുന്നു.. അത് കണ്ട് പാറുവിനും ആതുവിനും സങ്കടം ആയി.... ഇതിനൊക്കെ സന്തോഷിക്കുവല്ലേ വേണ്ടത്.. അതിനിങ്ങനെ കരഞ്ഞാലോ... ഏഹ്.... പാറു വല്യേട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... അതല്ല... ഇവന് നേരത്തെ ഇത്‌ പറഞ്ഞു കൂടായിരുന്നോ.. എന്നാ പിന്നെ ഞാൻ കുറച്ചു കൂടി വാങ്ങിച്ചു കഴിച്ചേനെ.... ഇല്ല്യാത്ത കണ്ണ്നീർ തുടച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... ആഹ്.. ബെസ്റ്റ്.. നമ്മടെ ഉള്ള കണ്ണുനീർ പോയി... കണ്ണ് തുടച്ചു കൊണ്ട് പാറു പറഞ്ഞു... ഇങ്ങേരു ഇപ്പോഴൊന്നും നന്നാവില്ലാന്നേ... വല്യേട്ടനെ കളിയാക്കി കൊണ്ട് ആതു പാറുവിന്റെ ചെവിയിൽ പറഞ്ഞു..... *****💞 റൂമിൽ പാപ്പുണ്ണിയുമായി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടിയുടെ പേരിന്റെ കാര്യം എടുത്തിട്ടത്.... അ വച്ചുള്ള പേര് നോക്കിയാലോ... പൊന്നു അവളുടെ അഭിപ്രായം പറഞ്ഞു... അ വച്ചുള്ള പേരിട്ടാൽ ഉണ്ടല്ലോ.. ഞാൻ തന്നെ എത്ര കുടുങ്ങിയതാ എക്സമിനു.... എന്നും ഫസ്റ്റ് ബെഞ്ചിൽ ഉണ്ടാവും.. അങ്ങോട്ടും നോക്കാൻ പറ്റില്ല ഇങ്ങോട്ടും നോക്കാൻ പറ്റില്ല.. മുന്നിലൊരു ചുമരും.. ഓഹ് ഗതികേട്.... 😪😪

അതുകൊണ്ട് ഇടയിലെ വല്ല അക്ഷരവും ഇട്ടാൽ മതി അ വേണ്ട... വല്യേട്ടൻ വല്യേട്ടന്റെ രോദനം അറിയിച്ചു.. എന്തോന്നെടാ... നിന്നെ പോലെ ആവുമോ നിന്റെ കൊച്ചു... അമ്മ കൈ മലർത്തി കാണിച്ചു.... ഞാൻ ഒരച്ഛന്റെ രോദനം പറഞ്ഞെന്നെ ഉള്ളൂ.. ഇന്റെ പോലെ ഗതി ന്റെ കുട്ടിക്ക് വരണ്ട.. കോപ്പി അടിക്കാൻ പറ്റാതെ എങ്ങനെയാ... അതൊന്നും വേണ്ട... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു.... എന്നാ പിന്നെ വൈശാഖ്, അങ്ങനെ വല്ലതും നോക്കിയാലോ.... അച്ഛൻ ചോദിച്ചു... ഏയ് അത് തീരെയും വേണ്ട വ ആവുമ്പോൾ ലാസ്റ്റിൽ ആവും... അപ്പൊ പിന്നെ ബാക്ക് ബെഞ്ചിൽ ഇരുന്ന് ഓടും എണ്ണി ഇരിക്കേണ്ടി വരും.... എന്റെ ഫ്രണ്ട് വൈശാഖ് പറഞ്ഞിട്ടുള്ളതാ അവന്റെ അവസ്ഥ... അതുകൊണ്ട് t, u, v, w, x, y, z...ഇത് വച്ചിട്ടുള്ള പേര് നോക്കുകയെ വേണ്ട.... എന്നാ പിന്നെ നീ തന്നെ ഒരു പേര് കണ്ടു പിടിച്ചോ... ലോകത്ത് ഇല്ലാത്തൊരു അക്ഷരം ആയിക്കോട്ടെ.. അതാവുമ്പോൾ അതിന്റെ ക്രെഡിറ്റ്‌ നിനക്ക് എടുക്കാലോ.... അച്ഛൻ അമർഷത്തോടെ പറഞ്ഞു... ക്രെഡിറ്റൊക്കെ കിട്ടും.. പക്ഷെ കടിച്ചാൽ പൊട്ടാത്ത പേരൊക്കെ ഇട്ടാൽ എങ്ങനെയാ.. വിളിക്കാൻ ബുദ്ധിമുട്ട് ആവില്ലേ... വല്യേട്ടനു ആകെ കൺഫ്യൂഷൻ ആയി.... എന്നാ പിന്നെ പേരൊന്നും കണ്ടു പിടിക്കാതെ പാപ്പുണ്ണി എന്നിട്ടോ...

പൊന്നു കെറുവിച്ചു കൊണ്ട് പറഞ്ഞു... ഏയ് അത് സെരിയാവില്ല.. ചെക്കന് കുറച്ചിലാവും.. പ്രേസേന്റ് വിളിക്കുമ്പോൾ.. പാപ്പുണ്ണി.... പ്രേസേന്റ് ടീച്ചർ... അയ്യയ്യേ.. അത് വേണ്ട.. കൊറേ ഇരട്ട പേരൊക്കെ വരും... ബാക്കി എല്ലാവരും മുഖത്തോട് മുഖം നോക്കിയിരുന്നു... ആ വല്യേട്ടൻ ആയി വല്യേട്ടന്റെ പാടായി.... ******💞 രാത്രി ഫുഡ്‌ കാന്റീനിൽ നിന്ന് കഴിച്ചിട്ടാണ് വരുണും ആതുവും പാറുവും വീട്ടിലേക്ക് പോയത്..... നാളെ പൊന്നു വരുന്നതിനാൽ കുറച്ചു പർച്ചെസിങ് ഒക്കെ നടത്തിയാണ് വീട്ടിൽ എത്തിയത്.... വീട് ഒരുക്കാൻ വേണ്ടി മൂന്നാളും ലീവ് എടുക്കാം എന്ന് വിചാരിച്ചു.... ആതുവിന്‌ പേടിയാവണ്ട എന്ന് കരുതിയും ഫസ്റ്റ് nyt കുറച്ചു ദിവസത്തേക്ക് നീട്ടി പോവാൻ വേണ്ടിയും ഇന്നലെ ചെയ്ത പോലെ മൂന്നാളും ഒരു റൂമിൽ കിടന്നുറങ്ങി.... ആതുവിന്‌ പ്രണവിനെ വിളിക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ ഉറക്കം വന്നില്ല... വരുണിനു ഒരുമ്മയെങ്കിലും കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന വിഷമത്തിൽ ഉറങ്ങാൻ കഴിഞ്ഞില്ല... ഇതേ സമയം പാറുവും ഉറങ്ങിയില്ല.... മറ്റു രണ്ട് പേരെയും കടിക്കാത്ത കൊതുക് നടുവിൽ കിടക്കുന്ന പാറുവിനെ ഉറങ്ങാൻ സമ്മതിച്ചില്ല എന്ന് സാരം.....

വീണ്ടും ഒരു റിസ്ക് എടുക്കാൻ വയ്യാത്തത് കൊണ്ട് രാവിലെ ഉള്ള ഫുഡ്‌ വരുൺ ഹോട്ടലിൽ നിന്ന് വാങ്ങി കൊണ്ടു വന്നു.... ഉച്ചക്ക് പൊന്നു ഡിസ്ചാർജ് ആയി വരുന്നത് കൊണ്ട് നല്ല സദ്യക്കുള്ള ഓർഡർ ആ ഹോട്ടലിൽ തന്നെ ഏൽപ്പിച്ചു..... ഫുഡും കഴിച്ചു വീടും വൃത്തിയാക്കി കുറച്ചു നേരം റസ്റ്റ്‌ എടുത്ത് മൂന്നാളും വീട് അലങ്കരിക്കാൻ തുടങ്ങി.... 👶Welcome paappunni👶 ഹാളിന്റെ ഫ്രോന്റിൽ ആയി വാങ്ങിയ ഗിൽറ്റ് പേപ്പർ കൊണ്ട് ഒട്ടിച്ചു....ഒരു കുഞ്ഞു കേക്ക് വാങ്ങാമെന്ന് തീരുമാനിച്ചു..... എല്ലാം റെഡി ആയപ്പോഴേക്കും സമയം 12:30.... പാറുവിനെയും ആതുവിനെയും വീട്ടിൽ നിർത്തി ഫുഡും കേക്കും വാങ്ങി വരുൺ തിരിച്ചു വന്നിട്ട് ഹോസ്പിറ്റലിൽ നിന്നും ബാക്കിയുള്ളവരെ കൊണ്ടു വരാൻ പോയി.. ആ സമയം കൊണ്ട് പാറുവും ആതുവും കൂടി ഫുഡ്‌ എല്ലാം പ്ലേറ്റിൽ എടുത്ത് വെച്ചു സെറ്റ് ആക്കി.. ആരാന്റെ തൊടിയിൽ പോയി വാഴയില കൊണ്ടുവന്നു കഴുകി തുടച്ചു വച്ചു.... ടേബിളിൽ കേക്കും മെഴുകുതിരിയും വച്ചു സെറ്റ് ചെയ്തു....... ഇപ്പോൾ അവർക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ❣️........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story