നിന്നിലലിയാൻ: ഭാഗം 79

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

ഗേറ്റ് കടന്നു കാർ വന്നതും പാറുവും ആതുവും പുറത്തേക്ക് വന്നു..... വല്യേട്ടനെയും പൊന്നുവെച്ചിയെയും പാപ്പുണ്ണിയെയും ഒരുമിച്ച് അകത്തേക്ക് കയറ്റി.. പിന്നാലെ ബാക്കിയുള്ളവരും കയറി... നമ്മൾക്കും ഇങ്ങനെ ഒക്കെ ആവണ്ടേ... കയറുമ്പോൾ പാറുവിന്റെ ചെവിയിലായി വരുൺ ചോദിച്ചു.... പാറു ഒന്നും കേൾക്കാത്ത രീതിയിൽ നിന്നു.... ഇന്ന് രാത്രി ഒരു തീരുമാനം ഉണ്ടാക്കാം ട്ടോ.. നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം.... കുസൃതിയോടെ വരുൺ പറഞ്ഞു... പാറു വേഗം വരുണിന്റെ അടുത്ത് നിന്നും മാറി പൊന്നുവേച്ചിയുടെ അടുത്തേക്ക് ചെന്നു.... വല്യേട്ടൻ ഇപ്പോൾ കുഞ്ഞിനെ ഒക്കെ എടുക്കാൻ തുടങ്ങി.. മൂപ്പര് പോയി ബെഡിൽ പാപ്പുണ്ണിയെ കിടത്തി ഹാളിലേക്ക് വന്നു... തുടങ്ങുവല്ലേ എന്നാൽ... ഇളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു... ന്ത് തുടങ്ങാൻ.... അച്ഛൻ ഇച്ചിരി സംശയത്തോടെ ചോദിച്ചു കേക്ക് മുറിക്കണ്ടേ... എന്നിട്ട് വേണം വിഭവങ്ങൾ കൂട്ടി സദ്യ കഴിക്കാൻ.... റൈസ് സൂപ് കുടിച്ചു മടുത്തു.... പാറുവിനെയും ആതുവിനെയും നോക്കിക്കൊണ്ടാണ് വല്യേട്ടൻ പറഞ്ഞത്... റൈസ് സൂപ് മിണ്ടി പോകരുതെന്ന് പറ പാറു.. ആതു പാറുവിന്റെ ചെവിയിൽ പിറുപിറുത്തു... നിക്ക് നിക്ക്.. മുറിക്കാൻ വരട്ടെ..

കുറച്ചു പേര് കൂടി വരാൻ ഉണ്ട്.... വരുൺ വല്യേട്ടനെ നോക്കി പറഞ്ഞു... ഇനി ആരാ വരാൻ.. അമ്മ അതിശയത്തോടെ ചോദിച്ചു.... ശില്പ വരാന്ന് പറഞ്ഞിട്ടുണ്ട്.. വാസു അങ്കിളും സീത ആന്റിയും ഉണ്ട്.. ഇപ്പോൾ എത്തും അമ്മേ... വരുൺ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.. ഐവ.. ഇന്ന് പൊളിക്കും.. എത്രെ ദിവസം ആയി അവർക്ക് വിളിച്ചിട്ട്.. ഇന്ന് അടിച്ചു പൊളിക്കണം (പാറുവിന്റെ ആത്മ ) അത് ഏതായാലും നന്നായി... പൊന്നു പ്രേസവിച്ച ടൈമിൽ വിളിച്ചു എന്നല്ലാതെ പിന്നെ വിളിക്കാൻ പറ്റിയില്ല... ശില്പക്കും വയ്യ എന്ന് തോന്നുന്നു... അമ്മ ചെയറിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... എന്നാൽ പിന്നെ അവർ വരുമ്പോഴേക്കും ഒരു കുളി അങ്ങ് പാസാക്കിയെക്കാം... വല്യേട്ടൻ എണീറ്റ് കുളിക്കാൻ പോയി.... അങ്ങനെ അങ്ങനെ ഓരോരുത്തർ ഫ്രഷ് ആവാൻ പോയി... വാവയെ ഞാൻ കുളിപ്പിക്കാം.... വാവയെ എടുത്തു കൊണ്ട് പാറു പറഞ്ഞു... അത് നല്ലതാ.. നിനക്കൊരു കൊച്ചു ഉണ്ടാവുമ്പോൾ ശീലം ആയിക്കോളും... പാറുവിനിട്ട് താങ്ങി കൊണ്ട് ആതു പറഞ്ഞു.. ഇത്‌ കേട്ട വരുൺ പാറുവിനെ നോക്കിയപ്പോൾ പാറു വാവയെ നോക്കി... വാവ വരുണിനെ നോക്കി.... ആതു പാറുവിനെ നോക്കി..

അങ്ങനെ ആകെ മൊത്തം ലുക്കൽ... പാറു പിന്നെ വേഗം വാവയെയും കൊണ്ട് റൂമിലേക്ക് പോയി... എത്ര ദിവസായി പാറു ഞാൻ കൂളിൽ (സ്കൂൾ) പോയിട്ട് അല്ലെ.... കേശു വിഷമിച്ചോ ആവോ... ഡ്രസ്സ്‌ അഴിച്ചു ബാത്റൂമിലേക്ക് കയറുമ്പോഴാണ് വാവയുടെ ചംചയം 😵😵 അമ്പടി.... കേശുവിനെ കാണാഞ്ഞിട്ടാ നിനക്ക് വിഷമം ലെ... അല്ലാതെ ക്ലാസ്സ്‌ മുടങ്ങിയതിനല്ല കുറുമ്പി.... പാറു വാവയെ എണ്ണ തേപ്പിക്കുന്നതിനിടയിൽ ചോദിച്ചു... ഒന്നാം ക്ലാസ്സ്‌ തോറ്റാൽ ഞാൻ വീണ്ടും പഠിക്കും പസേ (പക്ഷെ ) കേശുവിനെ കാണാഞ്ഞാൽ.. ഒരു കള്ള ചിരിയോടെ വാവ പറഞ്ഞു.... ബെസ്റ്റ്.. ഒന്നാം ക്ലാസ്സ്‌ തോറ്റാൽ നീ ഒന്നിലും അവൻ ജയിച്ചു രണ്ടിലും എത്തും... അപ്പൊ അവൻ പറയും തോറ്റ പെണ്ണിനെ ഒന്നും എനിക്ക് വേണ്ട അയ്യേന്ന്... പാറു വെള്ളം ഒഴിച്ചു കൊണ്ട് പറഞ്ഞു... അപ്പൊ വാവക്ക് വെഷമം ആവില്ലേ പാറു... ചുണ്ട് ചുളുക്കി കൊണ്ട് വാവ ചോദിച്ചു... ആ വിഷമം ആവും... അപ്പൊ ന്താ ചെയ്യാ.. നാളെ പോയി ഇതുവരെ എടുത്തതെല്ലാം എഴുതി പഠിച്ചു കേശുവിനേക്കാൾ മാർക്ക്‌ വാങ്ങി ഒന്നാം ക്ലാസ്സ്‌ ജയിക്കണം... പാറു വാവയെ ഏറു കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.... അപ്പയോ... (അപ്പോഴോ ) അപ്പൊ കേശു പറയും വസു നല്ല കുട്ടിയാ..

എനിക്ക് വസുവിനെ മതിയെന്ന്..... തോർത്ത്‌ കൊണ്ട് പൊതിഞ്ഞു പിടിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങി കൊണ്ട് പാറു പറഞ്ഞു.. ഇതൊക്കെ തന്നെ നീ പഠിപ്പിച്ചു കൊടുക്കണം ട്ടോ.... നിന്റെ നാത്തൂന് വട്ടാണ് വാവേ.... അവരുടെ സംസാരം കെട്ട് കൊണ്ടിരുന്ന വരുൺ പറഞ്ഞു.... നീ പോടാ.. പാറു നല്ലതാ പറഞ്ഞെ.. അല്ലെ പാറു... പാറുവിന്റെ രണ്ടു കവിളിലും കൈ ചേർത്ത് കൊണ്ട് വാവ ചോദിച്ചു... ആന്നെ.. നിന്റെ കുഞ്ഞേട്ടനാ വട്ട്.... വാവയെ ബെഡിൽ ഇരുത്തി കൊണ്ട് പാറു പറഞ്ഞു..... ഡ്രസ്സ്‌ ഇട്ട് കൊടുത്ത് മുഖവും വൃത്തിയാക്കി രണ്ടു കൊമ്പും കെട്ടി കൊടുത്തപ്പോൾ വാവ കുട്ടി സുന്ദരി ആയി...... ചുന്ദരി ആയി.... അവളുടെ കവിളിൽ മുത്തി കൊണ്ട് പാറു പറഞ്ഞു... എന്നേക്കാൾ സുന്ദരി ആണല്ലോ പാറു... ലെ കുഞ്ഞേട്ടാ... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു... ആണോ എന്നാ പിന്നെ പാറുവിനു ഉമ്മ കൊടുക്കണ്ടേ വാവക്ക് തന്ന പോലെ... വരുൺ ഒരു കള്ള ചിരിയോടെ ചോദിച്ചു... ആ.. ഞാൻ കൊടുക്കാ പാറുന് ഉമ്മ.. അല്ലെ പാറു.. പാറുവിന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് വാവ പറഞ്ഞു.... അത് കേട്ടതും പാറു വായ പൊത്തി ചിരിച്ചു... ഇങ്ങനെ പ്ലിങ്ങാനും വേണം ഒരു കഴിവ്..

അത് നിങ്ങൾക്ക് വേണ്ടോളം ഉണ്ട്.... ചിരി നിർത്തിക്കൊണ്ട് പാറു പറഞ്ഞു... അല്ലെങ്കിൽ വേണ്ട... ഞാൻ ഈ സൈഡിൽ ഉമ്മ വെക്കാം... കുഞ്ഞേട്ടൻ ആ സൈഡിൽ ഉമ്മ വെച്ചോ.. എന്നിട്ട് അത് ഫോട്ടോ എടുക്ക്... പാറുവിന്റെ മടിയിലേക്ക് കയറി ഇരുന്നു കൊണ്ട് വാവ പറഞ്ഞു... അത് കേട്ട വരുൺ ഇരുന്ന് ചിരിക്കാൻ തുടങ്ങി... സെയിം ടു യൂ പാറു... ഇളിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഉമ്മയൊക്കെ നമുക്ക് പിന്നെ വെക്കാം... ഇപ്പോൾ മാമു തിന്നണ്ടേ വാവക്ക്.... വിഷയം മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... ഉമ്മ വെച്ചിട്ട് മാമു തിന്നാ പാറു.. വാ കുഞ്ഞേട്ടാ... വരുണിനെ അടുത്തേക്ക് വലിച്ചു കൊണ്ട് വാവ പറഞ്ഞു... അങ്ങനെ പറഞ്ഞപോലെ രണ്ടാളുടെയും ചുണ്ടിൽ നിന്ന് ഉമ്മയും വാങ്ങി അത് ഫോട്ടോയും എടുത്തപ്പോൾ വാവ നല്ല കുട്ടിയായി... ഇനി കുഞ്ഞേട്ടന്... കൈ കൊട്ടി കൊണ്ട് വാവ പറഞ്ഞു.... അതൊക്ക ഇനി പിന്നെ കൊടുക്കാം.. വാ മാമു തിന്നാന്ന് നേരത്തെ പറഞ്ഞതാണേ... വന്നേ... വാവയെ പൊക്കി നിലത്തിറക്കി കൊണ്ട് പാറുവും എണീറ്റു..... ഒരു ഉമ്മ പ്രേതീക്ഷിച്ച വരുണിനു ഫ്ലൈയിങ് കിസ്സ് പോലും കിട്ടാത്തതിന്റെ ഖേതത്തിൽ പാറു തിരിഞ്ഞു നോക്കിയപ്പോൾ നല്ല വൃത്തിയായി കൊഞ്ഞനം കുത്തി കാണിച്ചു കൊടുത്തു...

പാറു ഒന്ന് പുച്ഛിച്ചു താഴേക്ക് പോയി.... ഇന്ന് രാത്രി നിന്നെ എന്റെ കയ്യിൽ കിട്ടും മോളെ... വരുൺ ഇരുന്ന് പിറുപിറുത്തു കൊണ്ട് അവരുടെ പിന്നാലെ തന്നെ താഴേക്ക് പോയി... എല്ലാവരും വല്യേട്ടന്റെ റൂമിൽ ബെഡിൽ ഇരിക്കുന്നുണ്ട്..... പാറുവും വാവയും പിന്നാലെ വന്ന വരുണും അവരോടൊപ്പം കൂടി.. വാവക്ക് പിന്നെ പാപ്പുണ്ണിയെ കിട്ടിയാൽ വേറെ ആരും വേണ്ട.. അവളുടെതായ ഭാഷയിൽ ഓരോന്ന് സംസാരിച്ചിരുന്നോളും..... പാപ്പുണ്ണി കുട്ടാ... നീയ് വലുതായിട്ട് വേണം നമുക്ക് ഒളിച്ചു കളിയും കൊത്തും കല്ലും ഒക്കെ കളിച്ചാൻ.... വേഗം വലുതാവണെ..... അവന്റെ അടുത്ത് കിടന്ന് കയ്യിൽ ഉഴിഞ്ഞു കൊണ്ട് വാവ പറഞ്ഞു.... ദേ വാവ ചിരിക്കുന്നു.... അത്ഭുതത്തോടെ വാവ പറഞ്ഞു.... നീ ചിരിക്കുന്നതിനു നീ തന്നെ എന്തിനാ വാവേ കാറി പൊളിക്കുന്നെ... വല്യേട്ടൻ വാവയെ നോക്കിക്കൊണ്ട് പറഞ്ഞു.. ഞാനല്ല.. കുഞ്ഞുവാവ ചിരിക്കുന്നു.....കണ്ടോ എന്നേ നോക്കി ലൈൻ അടിക്കുന്നു .... വായിൽ കൈ വച്ചു ചിരിച്ചു കൊണ്ട് വാവ പറഞ്ഞു... വല്യേട്ടൻ അച്ഛനെ നോക്കി അച്ഛൻ തിരിച്ചു വല്യേട്ടനെയും.. വല്യേട്ടൻ ഒന്ന് ഇളിച്ചു കൊടുത്തപ്പോൾ അച്ഛൻ വല്യേട്ടനെ ഒന്ന് അടിമുടി നോക്കി.... അച്ഛന്റെ അല്ലെ മോന്... ഇങ്ങനെ വരുള്ളൂ...

ചെറുപ്പത്തിൽ ഇവനും ഇങ്ങനെ ആയിരുന്നു.... ജനിച്ച ടൈമിൽ ഇവനുണ്ട് ഉറക്കത്തിൽ ഒറ്റ കണ്ണ് തുറന്നു നോക്കൽ.. ആരെങ്കിലും നോക്കുന്നെന്ന് കണ്ടാൽ കണ്ണടച്ചു കിടന്നു ഒരു ഭാഗത്തേക്ക് ചുണ്ട് ചെരിച്ചു ചിരിക്കും.... അത് തന്നെയാ ഇവനും കിട്ടിയേക്കുന്നെ.... വാവയെ കയ്യിൽ എടുത്ത് കൊണ്ട് അമ്മ പറഞ്ഞു.... അല്ല എല്ലാവരും ഇവിടെ ഇരിക്കുവാ.... ആരും കയറി വന്നാലും അറിയില്ലല്ലോ.... റൂമിലേക്ക് വാസുവും സീതയും വന്നു കൊണ്ട് ചോദിച്ചു... ആഹാ നിങ്ങൾ എത്തിയോ.. നിങ്ങളേം കാത്ത് നിൽക്കുവായിരുന്നു..... അച്ഛൻ എണീറ്റ് കൊണ്ട് വാസുവിനെ കെട്ടിപ്പിടിച്ചു...... അമ്മമ്മയുടെ പൊന്നെവിടെ..... സീതാമ്മ കുഞ്ഞിനെ എടുത്ത് കൊണ്ട് കൊഞ്ചിച്ചു... അത് പാപ്പുണ്ണിയാ.. ഇതാ പൊന്നു.... പൊന്നുവിനെ ചൂണ്ടി കൊണ്ട് വാവ സീതമ്മയോട് പറഞ്ഞു.... അത് കേട്ട എല്ലാവരും ഒന്ന് ചിരിച്ചു... സീതാമ്മേ... ശിൽപെച്ചി വന്നില്ലേ.... പാറു സീതമ്മയെ നോക്കിക്കൊണ്ട് ചോദിച്ചു... ആ പാറു.. അവൾ അവിടെ ഇരിക്കുന്നുണ്ട് സെറ്റിയിൽ.. പിണങ്ങി ഇരിക്കുവാ നീ ഇതുവരെ വിളിക്കാഞ്ഞിട്ട്... ചിരിച്ചു കൊണ്ട് സീതാമ്മ പറഞ്ഞു... അപ്പോഴേക്കും വരുൺ റൂമിൽ നിന്ന് പോയി.. പിന്നാലെ ശിൽപയെ തിരഞ്ഞു കൊണ്ട് പാറുവും....

പാറുവിനെ കണ്ടതും ശില്പ തിരിഞ്ഞിരുന്ന് വരുണിനോട് സംസാരിക്കാൻ തുടങ്ങി.. അത് കണ്ട് പാറുവിനു ചിരിയാണ് വന്നത്... മേമടെ കുഞ്ഞു എവിടെ... ശില്പടെ വയറിൽ കൈ വെച്ചു കൊണ്ട് പാറു പറഞ്ഞു.... ആരുടെ കുഞ്ഞു.. പോടീ.. ഒന്നു വിളിക്കുകയും ഇല്ല്യാ മെസ്സേജ് അയക്കുകയും ചെയ്യില്ല... പാറുവിന്റെ കൈ തട്ടിമാറ്റി കൊണ്ട് ശില്പ പറഞ്ഞു... എന്റെ ചേച്ചി.. പൊന്നുവേച്ചിക്ക് ഈ അവസ്ഥ ആയപ്പോൾ ഞാനും ആതു ചേച്ചിയും മാത്രേ ഉണ്ടായിരുന്നുള്ളു.. പിന്നെ ഈ കാലനും... ഫുഡ്‌ ഉണ്ടാക്കണം വീട് വൃത്തി ആക്കണം കോളേജിൽ പോണം.... പാറു തള്ളി മറിക്കുന്നതിനിടയിൽ വരുണിനെ പാളി നോക്കി.... എടി ഒരു മയത്തിലൊക്കെ തള്ളെടി... അന്നത്തെ ദോശ തന്നെ എനിക്ക് ഓർക്കാൻ വയ്യ... വരുണിന്റെ മുഖത്ത് ഇങ്ങനെ ഉള്ള എക്സ്പ്രെഷൻ ആണ് വന്നത്... പാറു മിണ്ടല്ലേ.. ഞാൻ ഇതെങ്ങനെ എങ്കിലും സോൾവ് ആക്കിക്കോട്ടെ എന്ന എക്സ്പ്രെഷൻ ഇട്ടു .. അതിനു നിനക്ക് കുക്കിങ് അറിയില്ലല്ലോ... ശില്പ പാറുവിനെ ചെറഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.. അറിയില്ല എന്ന് വെച്ചു ഉണ്ടാകാതിരിക്കാൻ പറ്റുമോ.... ഞാൻ നന്നായി കുക്ക് ചെയ്യും ലെ ഇപ്പോൾ... വരുണിനെ നോക്കിക്കൊണ്ട് പാറു പറഞ്ഞു..

വരുൺ അതെ എന്നർത്ഥത്തിൽ തലയാട്ടി... ആ തലയാട്ടലിൽ വേറെ ഉദ്ദേശം ഉണ്ടെന്ന് കൂട്ടിക്കോ.☺️☺️ എന്നാ ശെരി.... ഞാൻ നീ വിളിക്കാഞ്ഞപ്പോൾ വിചാരിച്ചു ഞങ്ങളെ ഒക്കെ മറന്നെന്നു... ശില്പ പാറുവിനെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. എല്ലാവരും വന്നേ ഈ കേക്ക് ഒന്ന് മുറിച്ചിട്ട് വേണം ചോറുണ്ണാൻ... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ശില്പ വയറു താങ്ങി പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചതും വരുൺ താങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു... അങ്ങനെ ഉറങ്ങിക്കിടന്ന പാപ്പുണ്ണിയെയും എടുത്ത് വല്യേട്ടനും പൊന്നുവെച്ചിയും കൂടി കേക്ക് കട്ട്‌ ചെയ്തു... വല്യേട്ടൻ ഒരു കുഞ്ഞു പീസ് എടുത്ത് പാപ്പുണ്ണിയുടെ വായിലേക്ക് കൊണ്ടു പോയി... ഈ ചെക്കൻ എന്താ ചെയ്യുന്നേ... ഇപ്പോൾ ജനിച്ച കുട്ടിക്കാണോ കേക്ക് കൊടുക്കുന്നെ.. അച്ഛൻ അവന്റെ കൈ തടഞ്ഞു കൊണ്ട് പറഞ്ഞു... ഞാൻ ഓർമ ഇല്ലാതെ.... ഇളിച്ചു കൊണ്ട് വല്യേട്ടൻ പറഞ്ഞു... വല്യേട്ടൻ സ്നേഹത്തോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന കേക്ക് വാവയുടെ വായിൽ വച്ചു കൊടുത്തു... പൊന്നുവും അതെ പോലെ ചെയ്തു.. പിന്നെ അവർ പരസ്പരം വായിൽ വച്ചു കൊടുത്തു.. അപ്പോഴേക്കും കുഞ്ഞു കരഞ്ഞപ്പോൾ പാല് കൊടുക്കാൻ വേണ്ടി പൊന്നു റൂമിലേക്ക് പോയി.... അച്ഛാ ഒക്കെ തിന്നല്ലേ.. പകുതി എന്റെ വായിൽ വച്ചു തായോ... അച്ഛന് കേക്ക് കൊടുക്കുമ്പോൾ വല്യേട്ടൻ പതുക്കെ അച്ഛനോട് പറഞ്ഞു...

കൊതി തട്ടിയാലോ എന്ന് കരുതി വല്യേട്ടൻ പറഞ്ഞത് അങ്ങനെ തന്നെ അച്ഛൻ ചെയ്തു കൊടുത്തു....... സ്നേഹം ഉണ്ട്.... വല്യേട്ടൻ എല്ലാവരെയും നോക്കിക്കൊണ്ട് പറഞ്ഞു. പൊന്നു പാപ്പുണ്ണിയെ ഉറക്കി ഹാളിലേക്ക് വന്നു..... എല്ലാവരും ഒരുമിച്ചിരുന്നു.... സീതമ്മയും വീണാമ്മയും കൂടി വിളമ്പി കൊടുത്ത് അവരോടൊപ്പം ചേർന്നു.. വരുൺ ഫുഡ്‌ കഴിക്കുമ്പോൾ എന്തോ ഒരു വശപ്പിശക്.... വല്യേട്ടൻ കുറെ നേരായി ശ്രദ്ധിക്കുന്നു... അങ്ങോട്ട് പുടി കിട്ടുന്നില്ല... പിന്നെ വരുൺ നാലുപുറം നോക്കി അവിയൽ എടുക്കുന്നത് കണ്ടപ്പോൾ വല്യേട്ടനു കാര്യം പിടി കിട്ടി.. സൂക്ഷിച്ചു പ്ലേറ്റിലേക്ക് നോക്കിയപ്പോൾ വല്യേട്ടന്റെ കണ്ണ് തള്ളി... ദൈവമേ നാളെ രാവിലേക്ക് പാറുവിന്റെ എല്ലെങ്കിലും ബാക്കി ഉണ്ടാവണേ.. വല്യേട്ടൻ ആഞ്ഞു ആത്മകഥിച്ചു.. ലോകത്തിലെ മുരിങ്ങാക്കായ മൊത്തം വരുണിന്റെ പ്ലേറ്റിൽ ഉണ്ട്.... പാറുവിനും വരുൺ വിളമ്പി കൊടുക്കുന്നുണ്ട് നല്ലോണം.... പാറു ആണേൽ നല്ലോണം വലിച്ചു തിന്നുന്നുമുണ്ട്.. കുട്ടിക്കറിയില്ലല്ലോ അവളുടെ കഴുത്തിലേക്കുള്ള കയർ ആണ് അവൾ മുറുക്കുന്നതെന്ന്.. വല്യേട്ടൻ അടുത്തിരിക്കുന്ന പൊന്നുവിനെ തോണ്ടി കാണിച്ചു.... അത് കണ്ടതും പൊന്നുവിന് ചിരി പിടിച്ചു നിർത്താൻ പറ്റിയില്ല..... പൊന്നു കണ്ട്രോൾ കണ്ട്രോൾ.. യൂ കാൻ (നിലാവ് ) പൊന്നുവിന്റെ ചിരി കണ്ട ആതു കാര്യം ചോദിച്ചു....

പൊന്നു അത് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുത്തു. ആതുവിനത് പുതിയ അറിവായത് കൊണ്ട് ആ ഐഡിയ മനസ്സിൽ താഴിട്ട് പൂട്ടി വച്ചു.. എന്നെങ്കിലും പ്രണവിന് മുരിങ്ങക്കായ ജ്യൂസ്‌ അടിച്ചു കൊടുക്കണം എന്ന ഒറ്റ ഉദ്ദേശം മാത്രം. ആതുവിന്‌ പിടിച്ചു നിൽക്കാൻ പറ്റാത്തത് കൊണ്ട് ആതു ശിൽപയെ തോണ്ടി കാര്യം അവതരിപ്പിച്ചു. ചുരുക്കം പറഞ്ഞാൽ ഏകദേശം തന്ത പിടികളും തള്ള പിടികളും പ്യാവം പാപ്പുണ്ണിയും വാവയും ഒഴികെ ബാക്കി ഉള്ള അംഗങ്ങൾ എല്ലാം വരുണിന്റെ ഉദ്ദേശം മനസിലാക്കി എന്ന് 🤭🤭 ശില്പ ആണേൽ വരുണിനെ കളിയാക്കാൻ വേണ്ടി ഉള്ള വയറു വച്ചു തിരിഞ്ഞും മറിഞ്ഞും വരുണിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ ശ്രമിച്ചു.... എവിടെ അവിടെ കെട്ട്യോളെ മുരിങ്ങക്കായ ഊട്ടേണ്ട തിരക്കിലാ... ചുരുക്കം പറഞ്ഞാൽ സാമ്പാറിന്റെ പാത്രവും അവിയലിന്റെ പാത്രവും അവന്റെ മുന്നിൽ നിന്ന് മാറ്റുന്നില്ല എന്ന് സാരം..... വരൂണെ.. ആ സാമ്പാറ് എടുത്തേ... സഹി കെട്ട് ശില്പ ചോദിച്ചു... വരുൺ സാമ്പാർ എടുത്ത് ശിൽപയ്ക്ക് കൊടുത്ത് അവളെ നോക്കിയതും ശില്പ തനിക്ക് ആകെ കിട്ടിയ മുരിങ്ങാക്കായയുടെ ഒരു ഭാഗം എടുത്ത് അവനെ പൊക്കി കാണിച്ചു കൊണ്ട് പതുക്കെ ചോദിച്ചു...

ഇതും കൂടി വേണോ.... ഏഹ് 😁😁 കണ്ടല്ലേ.... ഇളിച്ചു കൊണ്ട് വരുൺ ഓപ്പോസിറ്റ് ഇരിക്കുന്ന ശില്പയോട് പതുക്കെ ചോദിച്ചു... ശില്പ ആതുവിനെ ചൂണ്ടി കാണിച്ചു.... വരുൺ ആതുവിനെ നോക്കിയപ്പോൾ മ്മ് മ്മ്മ്. എന്ന് പറഞ്ഞു ആതു പൊന്നുവെച്ചിയെ ചൂണ്ടി വരുൺ ഒന്ന് ഇളിഞ്ഞ ചിരി പാസാക്കി പൊന്നുവെച്ചിയെ നോക്കി... മ്മ് മ്മ്മ്..... അവിടെയും സെയിം എക്സ്പ്രെഷൻ കാണിച്ചു വല്യേട്ടനെ ചൂണ്ടി.... സെയിം എക്സ്പ്രെഷൻ അല്ലെ എന്ന് കരുതി ആതുവിന്‌ ചിരിച്ചു കൊടുത്ത സെയിം ചിരി പൊന്നുവേച്ചിക്ക് പാസാക്കി വരുൺ വല്യേട്ടനെ നോക്കി... മ്മ് മ്മ്മ്..... ഞാൻ ആണ് കണ്ടുപിടിച്ചത്... എന്ന എക്സ്പ്രേക്ഷനും ഇട്ട് ഇരിക്കുവാണ് വല്യേട്ടൻ... എനിക്കറിയാമായിരുന്നു ഒടുക്കം ശില്പ ആണേൽ തുടക്കം വല്യേട്ടൻ ആയിരിക്കുമെന്ന്... ഇളിച്ചു കൊണ്ട് ഈ എക്സ്പ്രെഷൻ വരുൺ ഇട്ട് കൊടുത്തു.... അത് പിന്നെ പറയാനുണ്ടോ.. ആരുടെ കണ്ണ് മൂടി കെട്ടിയാലും എന്റെ കണ്ണ് നിനക്ക് മൂടാൻ ആവില്ല തക്കുടു.... തിരിച്ചു വല്യേട്ടൻ എക്സ്പ്രെഷൻ വരുത്തി.... നാറ്റിക്കരുത്.... നമ്മുടെ കുടുംബത്തിനൊരു തലമുറ ഉണ്ടാവാൻ വേണ്ടിയിട്ടാ ഞാൻ ഇത്രേം റിസ്ക് എടുക്കുന്നത്...

. ഇത്തവണ വരുണിനു ഒരു ദയനീയ എക്സ്പ്രെഷൻ ആയിരുന്നു.... അങ്ങനെ ആണേൽ ഓക്കേ.. കൊച്ചിനെ പേടിപ്പിക്കരുത്.. ചിന്ന കുളന്തൈ ഡാ... വല്യേട്ടൻ ചുണ്ടനക്കി പറഞ്ഞു... ഏയ് ഞാൻ അങ്ങനെ ചെയ്യുമോ..... ഇത്‌ നമ്മടെ തലമുറക്ക് വേണ്ടി മാത്രം 😵😵 കുട്ടികൾ വരും എല്ലാം ശെരിയാവും... വല്യേട്ടൻ കൈ പൊക്കി അനുഗ്രഹിച്ചു... അത് ആണേൽ കറക്റ്റ് ആയിട്ട് നമ്മടെ അച്ഛൻ കണ്ടു... അച്ഛൻ കണ്ടു എന്ന് അറിഞ്ഞതും വല്യേട്ടൻ പാറുവിന്റെ ഒപ്പം പോയി പഠിച്ച ആകെ അറിയുന്ന മുദ്ര ഒപ്പിച്ചു... നീ ഇതെന്താ കാണിക്കുന്നേ ചോറ് കഴിക്കാതെ... അച്ഛൻ വാവയുടെ വായിൽ ചോറുരുള വച്ചു കൊണ്ട് ചോദിച്ചു... ഞാൻ ചോറ് തിന്നല്ലേ... അച്ഛനിതെന്താ.. മുദ്ര മാറ്റി ചോറിൽ കോൺസെൻട്രേറ്റ് ചെയ്ത് കൊണ്ട് വല്യേട്ടൻ ചോദിച്ചു... അച്ഛനും പിന്നെ ഒന്നും മിണ്ടാൻ പോയില്ല... ഇപ്രാവശ്യം വരുൺ എണീറ്റ് പോയപ്പോൾ പ്ലേറ്റ് എടുത്ത് പോയി.. അല്ലേൽ ചാണകം നാറുന്നതിനേക്കാൾ നാറും അത് കൊണ്ടാ... നീ എന്താ പതിവില്ലാതെ പ്ലേറ്റ് എടുത്ത്... നേരത്തെ വല്യേട്ടനെ അച്ഛൻ പൊക്കിയപ്പോൾ ഇത്തവണ വരുണിനെ അമ്മ പൊക്കി... ഏയ് ഒന്നുല്ല്യ.. നിങ്ങളൊക്കെ കഴിക്കല്ലേ... എന്നും പറഞ്ഞു വരുൺ മുങ്ങി..

വിരുന്നുകാർ ഉണ്ടെങ്കിൽ അവനങ്ങനെ ഒക്കെ ചെയ്യും... ഇവനാണ് മടിയൻ.... വല്യേട്ടനെ തട്ടിക്കൊണ്ടു അച്ഛൻ പറഞ്ഞു... ഞാൻ മിണ്ടുന്നില്ല...അവനെയ് അവന്റെ പ്ലേറ്റ് ആരും കാണാതിരിക്കാൻ കൊണ്ടു പോയതാ... അമ്മാതിരി മുരിങ്ങക്കായ അല്ലെ അവന്റെ പ്ലേറ്റിൽ.. ഹും... എന്നിട്ട് കുറ്റം എനിക്ക് (ആത്മ ) വരുൺ പോയതും പ്ലേറ്റിലെ വേസ്റ്റ് എല്ലാം എടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു 🤭🤭.. എന്നിട്ട് ഒന്നും അറിയാത്ത പോലെ കയ്യും വായും കഴുകി പോയി.... പെണ്ണുങ്ങൾ എല്ലാം പിന്നെ തിരക്കിൽ ആയിരുന്നു.. എന്നാലും പൊന്നുവിനെയും ശില്പയെയും ഒന്നിനും അടുപ്പിച്ചില്ല... ബാക്കി 4 പേരും ചേർന്ന് എല്ലാം വൃത്തിയാക്കി..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story