💖നിന്നിലലിയാൻ💖: ഭാഗം 8

ninnilaliyan

രചന: SELUNISU

 അതിൽ കണ്ണടിച്ചിരിക്കുന്ന ശിവയുടെ മുഖം കണ്ടതും അവന് ദേഷ്യം ഇരച്ചു കയറി... അവൻ ഫോണിൽ നിന്ന് കണ്ണുയർത്തി അച്ചുവിനെ നോക്കി....അവളാണെൽ അവന്റെ മുഖം കണ്ടിട്ട് ഇനി എന്താവും ന്ന് ഒരു പിടിയും ഇല്ലാതിരിക്കുവാണ്.. അച്ചു...... എന്ന് വീണ്ടും ശിവ വിളിച്ചതും അവൾ വേഗം ഫോൺ എടുത്ത് കാൾ കട്ട്‌ ചെയ്തു..... ആ.... ആരവേട്ടാ.. ഞാൻ എന്ന് അവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അവൻ അവളോട് കൈ ഉയർത്തി കാണിച്ചു.... ഇറങ്ങി പോ.... എനിക്ക് ഡ്രെസ് മാറണം.... അതിന്... ഞാനും മാറിയില്ല.... മാറീട്ട് പൊക്കോളാം.... ഇത്രേം നേരം നിന്റെ മറ്റവനിട്ട് ഉണ്ടാക്കിയപ്പോ നിനക്ക് ഡ്രസ്സ്‌ മാറണം ന്ന് അറിയില്ലായിരുന്നോ..... എന്നും ചോദിച്ചു അവൻ ടേബിളിൽ ആഞ്ഞടിച്ചതും അവൾ കാത് രണ്ടും പൊത്തി പിടിച്ചു...... ഇറങ്ങി പോടി.... എന്നും പറഞ്ഞു അവൻ ഒച്ചയിട്ടതും അവൾ മിഴികൾ നിറച്ച് അവനെ നോക്കി റൂമിൽ നിന്നിറങ്ങിയതും അവൻ ഡോർ ശക്തിയിൽ അടച്ചു..... അത് കേട്ടതും അവളൊന്ന് ഞെട്ടി അവിടെ ഉണ്ടായിരുന്ന സോഫയിലേക്കിരുന്നു...

ആരവേട്ടന്റെ ഇങ്ങനൊരു മുഖം ഞാൻ ആദ്യമായിട്ടാ കാണുന്നേ....ഈശ്വരാ... എന്താപ്പോ ചെയ്യാ....എന്നും ആലോജിച്ച് തലക്ക് രണ്ട് കയ്യും കൊടുത്തിരിക്കുമ്പോഴാണ്.... ആരവേട്ടൻ റൂമിൽ നിന്ന് ഇറങ്ങി വന്നത്... പെട്ടന്ന് ഞാൻ എണീറ്റു നിന്നെങ്കിലും എന്നെ ഒന്ന് നോക്ക പോലും ചെയ്യാതെ താഴേക്കിറങ്ങി പോയതും എന്നിൽ അത് വല്ലാത്തൊരു നോവുണർത്തി...കണ്ണിൽ വെള്ളം ഉരുണ്ട് കൂടാൻ തുടങ്ങി... ചേച്ചി ഡ്രസ്സ്‌ മാറിയില്ലേ.... അമ്മ കഴിക്കാൻ വിളിക്കുന്നു...എന്ന് പറഞ്ഞു ആരു അങ്ങോട്ട് വന്നതും അവൾ വേഗം തിരിഞ്ഞു നിന്നു..... എനിക്കിപ്പോ വേണ്ട ആരു..... എന്തോ തലവേദനിക്കുന്നു... അയ്യോ പെട്ടന്ന് എന്ത് പറ്റി... അറിയില്ല... നീ പൊക്കോ ഞാൻ കുറച്ചു നേരം ഒന്ന് കിടന്നോട്ടെ.... എന്നിട്ട് കഴിച്ചോളാം ന്നും പറഞ്ഞു അവൾക്ക് മുറിയിലേക്ക് കയറി ഡോർ ചാരി ബെഡിലേക്ക് കിടന്നു......

കണ്ണിൽ നിന്ന് വെള്ളം ഇറ്റ് വീഴാൻ തുടങ്ങി.. പെട്ടന്ന് ഡോർ തുറന്ന് ആരവേട്ടൻ വരുന്നത് കണ്ടതും കണ്ണ് തുടച്ചു എഴുന്നേറ്റിരുന്നു... എന്താടി നിനക്ക് കഴിക്കാൻ വേണ്ടാത്തത്... അതോ മറ്റവനെ കണ്ടപ്പോ വിശപ്പ് പോയോ....ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.... നീ കഴുത്തിലിട്ട് നടക്കുന്ന താലിക്ക് നിനക്ക് ഒരു വിലയും ഇല്ലായിരിക്കും....പക്ഷേ എനിക്കതിന് എന്റെ ജീവന്റെ വിലയുണ്ട്.....എന്റെ ഇഷ്ട്ട ദേവിയുടെ മുമ്പിൽ വെച്ച് കെട്ടിയതാ ഞാനിത്.... ഡിവോഴ്സ് തരുന്നത് വരെ നീ എന്റെ ഭാര്യയാ... അത് കൊണ്ട് അവനുമായിട്ടുള്ള അഴിഞ്ഞാട്ടം ഇവിടെ വെച്ച് നടക്കില്ല.... എത്രയും പെട്ടന്ന് ടിക്കറ്റ് എടുത്തോണം..... ന്നൊക്കെ അവൻ ഉച്ചത്തിൽ പറഞ്ഞതും അവൾക്ക് വീണ്ടും കരച്ചിൽ വന്നു.... അവൾ മുഖം പൊത്തി പിടിച്ചു കരയാൻ തുടങ്ങിയതും അവനെന്തോ പെട്ടന്ന് വല്ലാതായി...... അവൻ ദേഷ്യം നിയന്ത്രിച്ചു അവളെ അരികിലേക്ക് ചെന്നിരുന്നു..... അച്ചു.... എന്നവൻ വിളിച്ചതും അവളുടെ കരച്ചിലിന്റെ ആക്കം കൂടി... ഡീ.... മതി കരഞ്ഞത്.... എന്നും പറഞ്ഞു അവൻ അവളുടെ ഷോൾഡറിൽ കൈ വെച്ചതും അവൾ പെട്ടന്ന് അവന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി.....

ഞാൻ..... ഞാൻ അങ്ങനെ അഴിഞ്ഞാടി നടക്കുന്നവളാണെന്ന് തോന്നുന്നുണ്ടോ ആരവേട്ടന്.... ഇത്രയും നാളും അവന്റെ ഒപ്പം നടന്നിട്ട് എന്നെ മോശമായിട്ട് ഒന്ന് തൊടാൻ പോലും ഞാൻ സമ്മതിച്ചിട്ടില്ല..... ഇന്നവൻ പെട്ടന്ന് വെച്ചോട്ടെ ന്ന് വെച്ചിട്ടാ ഞാൻ അങ്ങനെ... എന്നൊക്കെ അവൾ കരച്ചിലിനിടയിലും ഓരോന്ന് എണ്ണി പെറുക്കി പറയുന്നത് കേട്ടതും അവന്റെ മുഖത്തേ ദേഷ്യം മാറി പുഞ്ചിരി വിരിഞ്ഞു... അവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു........ മ്മ്..... സോറി.....അത് വിട്...നീ കഴിക്കാൻ വന്നേ...എന്നും പറഞ്ഞു അവൻ അവളെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി... എനിക്ക് വേണ്ടാ... ദേ... അച്ചു എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.... പോയി ഡ്രസ്സ്‌ മാറിയിട്ട് വാ ഞാൻ പുറത്തുണ്ടാവും എന്നും പറഞ്ഞു അവൻ പുറത്തേക്കിറങ്ങിയതും അവൾ ബാത്‌റൂമിൽ കയറി മുഖം കഴുകി.... ഡ്രസ്സ്‌ മാറി അവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഒതുക്കി പോരാൻ നിന്നതും അവൾ നെറ്റിയിലേക്കൊന്ന് നോക്കി....

പെട്ടന്ന് കബോർഡിൽ നിന്ന് കുങ്കുമം എടുത്ത് സിന്ദൂര രേഖ ചുവപ്പിച്ചു സ്വയം ഒന്ന് തൃപ്തിയിൽ അവളൊന്ന് പുഞ്ചിരിച്ചു പുറത്തേക്ക് പോയി... പോവാം എന്നും പറഞ്ഞു അവൾ ആരവിന്റെ കയ്യിൽ പിടിച്ചതും അവൻ അവളെയും കയ്യിനെയും ഒന്ന് നോക്കി.... എന്താ നോക്കുന്നേ... ഇങ്ങോട്ട് വാന്ന് പറഞ്ഞു അവൾ അവനേം കൊണ്ട് താഴേക്കിറങ്ങി.... ആ... ഇരിക്ക് മക്കളെ... അച്ചു എന്ത് പറ്റി പെട്ടന്ന് തലവേദന...എന്ന് അവന്റെ അമ്മ ചോദിച്ചതും.... അവൾ മറുപടി പറയുന്നതിന് മുൻപ് ആരവ് പറയുന്നത് കേട്ട് അവൾ പല്ലിറുമ്പി അവനെ നോക്കി... നീ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നേ... ഞാനൊരു സത്യം പറഞ്ഞതല്ലേ.... ആദ്യായിട്ടല്ലെടി നീ ഇത്ര നേരത്തേ കുളിക്കുന്നത്.... അപ്പൊ തലവേദന അല്ല ജലദോഷവും വരും.... മിണ്ടാതിരിയെടാ....മോൾ വന്നിരിക്ക്... എന്ന് അച്ഛൻ പറഞ്ഞതും അവൾ ചെയറിലേക്കിരുന്നു.... അവളുടെ ഓപ്പോസിറ്റ് ആരവും വന്നിരുന്നു.... അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു അവർ ഫുഡ്‌ കഴിച്ചു കൊണ്ടിരുന്നു... മോളെ.... നിനക്ക് ലീവ് അധികം ഇല്ലെന്ന് ശ്രീ വിളിച്ചപ്പോ പറഞ്ഞു...

അതേ അങ്കിൾ.... പെട്ടന്ന് എത്താംന്ന് പറഞ്ഞു പോന്നതാ....കാല്ല്യാണത്തിന്റെ കാര്യമൊന്നും അറിയില്ലായിരുന്നല്ലോ.... ആരവേട്ടന്റെ പേപ്പർസ് ഒക്കെ പെട്ടന്ന് ശരിയാക്കണം.... ഇനി അധിക ഡേ ഇല്ലാ.... അതിന് മോളെ പെട്ടന്ന് കിട്ടുവോ അതൊക്കെ... ആ.. തൽക്കാലം വിസിറ്റിംഗ് അടിക്കാം... ബാക്കി പേപ്പർസ് ജോലിക്ക് കയറിയിട്ട് ശരിയാക്കിയാ മതി.... അഹ് എന്താന്ന് വെച്ചാ മക്കൾ പെട്ടന്ന് ചെയ്യ്....ബാധ്യതകളൊക്കെ തീർന്നാൽ രണ്ടാളും പെട്ടന്ന് ഇങ് പോന്നോണം... പിന്നെ ഇവിടെ നിന്നാ മതി.. എന്നച്ഛൻ പറഞ്ഞതും അവര് രണ്ട് പേരും പരസ്പരം നോക്കി..... അച്ചു വേഗം കഴിച്ചെഴുന്നേറ്റു..... പാത്രം കൊണ്ട് അടുക്കളയിലേക്ക് പോയി...പാത്രം കഴുകാൻ തുടങ്ങി... അവിടെ വെച്ചേക്ക് മോളെ...മോൾ പോയി കിടന്നോ... സാരമില്ല ആന്റി... ഇപ്പൊ കുഴപ്പമൊന്നുമില്ല.... ഇത് ഞാൻ ചെയ്തോളാം.... എന്ന് പറഞ്ഞു അവൾ കഴുകാൻ തുടങ്ങിയതും അമ്മ ഒന്ന് ചിരിച്ചു....പുറത്തേക്കിറങ്ങി..... പാത്രം കഴുകി കൊണ്ടിരിക്കുന്നതിനിടക്ക് ആരവ് വന്നു അവളോട് ചേർന്ന് നിന്നതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി....

നിനക്കിത് വല്ലതും അറിയോടീ... ഇല്ലാ... പഠിപ്പിച്ചു തരോ... ഇത് വേണ്ടാ... ഞാൻ ഉമ്മ വെക്കാൻ പഠിപ്പിച്ചു തരാം.... അതാവുമ്പോ നിനക്ക് പ്രയോജനപ്പെടും...എന്നും പറഞ്ഞു അവൻ അവളെ നോക്കി ചിരിച്ചതും അവൾ അവനെ നോക്കി കണ്ണുരുട്ടി... ആരവേട്ടൻ ഒന്ന് പോയെ.... പഴയ പോലല്ല.......നമ്മൾ മാറിയിട്ടില്ലെന്ന് നമുക്കെ അറിയൂ....ഇങ്ങനെ ചേർന്ന് നിക്കുന്നത് അവര് കണ്ടാ എന്താ വിചാരിക്കാ..ദേ ആരു വരുന്നുണ്ടെന്ന് തോന്നുന്നു...ഇത് കണ്ടോണ്ട് വന്നാ അവൾക്കത് മതി കളിയാക്കാൻ... അഹ്‌ണോ.... എന്നാ അവൾ കളിയാക്കുന്നത് എനിക്കൊന്ന് കാണണമല്ലോ എന്നും പറഞ്ഞു അവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവന്റെ നെഞ്ചിലേക്ക് അവളെ ചേർത്ത് പിടിച്ചതും അവളൊന്ന് ഞെട്ടി കയ്യിലുള്ള പ്ലേറ്റ് താഴേക്ക് ചാടി........ അതിന്റെ ശബ്ദം കേട്ടതും ആരുവും അമ്മയും അങ്ങോട്ട് ഓടി വന്നു... എന്താ എന്താ മോളെ... ഒന്നൂല്ലമ്മേ ഞാൻ പാത്രം കഴുകാൻ കൊടുത്തപ്പോ കയ്യീന്ന് സ്ലിപ് ആയതാ... ഒന്നങ് തന്നാലുണ്ടല്ലോ... മനുഷ്യന്റെ നല്ല ജീവൻ പോയി... ഞാൻ മോളെങ്ങാനും തല കറങ്ങി വീണോ ആവൊന്ന് കരുതി....

എന്നും പറഞ്ഞു അവർ പുറത്തേക്ക് തന്നെ പോയതും അവൾ അവനെ പിടിച്ചു ബാക്കിലേക്ക് തള്ളി.... മര്യാദക്ക് പൊക്കോണം... ഇല്ലേൽ നീ എന്ത് ചെയ്യും... ഇനിയെങ്ങാനും എന്നെ തൊട്ടാ.... വിവരം അറിയും താൻ.... അതിന് നിനക്ക് വിവരം വേണ്ടെ.... ദേ ഒരുപ്പാട് ഓവറാക്കല്ലേ.... ഓവർ ഞാൻ അല്ലെടി നിന്റെ... മ.. എന്നവൻ പറയാൻ നിന്നതും അവൾ ഓടി പോയി അവന്റെ വാ പൊത്തി പിടിച്ചു..... അവന് കണ്ണ് കൊണ്ട് ആരുവിനെ കാണിച്ചു കൊടുത്തു.....കൈ എടുത്ത് മാറ്റി... അവളാണെൽ ഇതൊക്കെ കണ്ട് വായും പൊളിച്ചു നിക്കുന്നുണ്ട്... എന്താ ഇവിടെ.... എന്താ... ഓ... ഒന്നും അറിയില്ല.... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.... റൊമാൻസ് കളിച്ചു എന്നെ വഴി തെറ്റിക്കരുത്...എന്നും പറഞ്ഞു അവൾ പ്ളേറ്റ് അവളെ കയ്യിലേക്ക് വെച്ച് കൊടുത്ത് കൈ കഴുകി..അവരെ നോക്കി മുഖം കോട്ടി അവിടെ നിന്നും പോയതും അച്ചു ആരവിനെ നോക്കി കണ്ണുരുട്ടി.... സമാധാനായല്ലോ..... ആയി.... എന്നാ ഞാൻ അങ്ങോട്ട് ശിവേടെ അച്ചു മോള് പണിയൊക്കെ കഴിഞ്ഞ് പതിയെ വാട്ടോ ന്നും പറഞ്ഞു അവനൊരു മൂളിപ്പാട്ടും പാടി അവിടെ നിന്ന് പോയി...

ഉച്ചക്ക് ഫുഡ്‌ കഴിച്ചിട്ടാണ് അവൾ പിന്നെ റൂമിലേക്ക് കയറിയത്.... അപ്പൊ ആരവ് പുറത്തേക്ക് പോകാൻ റെഡിയാവുകയായിരുന്നു.... ആരെ വായി നോക്കാൻ പോകുവാ.... ആരെയായായും നിനക്ക് നഷ്ട്ടമൊന്നൂല്ലല്ലോ... നഷ്ട്ടമൊന്നൂല്ല... പക്ഷേ ഒരു കാര്യം ഞാൻ പറയാം.... എന്താണാവോ... രാവിലെ പറഞ്ഞ ആ വെള്ളമടി പാർട്ടി ഉണ്ടല്ലോ.... അതെങ്ങാനും ഓവർ ആയാ.... മോൻ പുറത്ത് കിടക്കേണ്ടി വരും പറഞ്ഞില്ലെന്നു വേണ്ടാ.... ഓഹ്... ഒന്ന് പോയെടി.... ഇതേ എന്റെ വീട് എന്റെ റൂം...ഇതൊക്കെ നീ പോയി നിന്റെ മറ്റവനോട് പറ...... പിന്നെ ഞാൻ പോയാ സൗകര്യമാക്കണ്ടാ ....നേരത്തെ പറഞത് ഓർമയുണ്ടല്ലോ ... ഇത് കഴുത്തിൽ ഉള്ളിടത്തോളം ഒന്നിനും ഞാൻ സമ്മതിക്കില്ല... എന്നും പറഞ്ഞു അവൻ അവളെ താലിയിലേക്ക് നോക്കിയതും അവൾ തല താഴ്ത്തി പിടിച്ചു.... അച്ചു.... മ്മ്... നീ സങ്കടപ്പെടാൻ പറഞ്ഞതല്ല... ആരെയും കണ്ണടച്ചു വിശ്വസിക്കരുത്...... അത് നിനക്ക് ദോഷം ചെയ്യും എന്നും പറഞ്ഞു അവൻ അവളെ കവിളിൽ ഒന്ന് തഴുകി ബൈക്കിന്റെ കീ എടുത്ത് പുറത്തേക്ക് പോയി....

കുറച്ചു നേരം ആരുവിനോട് കത്തി അടിച്ചിരുന്ന് നേരം കളഞ്ഞു..... വൈകുന്നേരം ആയതും രണ്ടാളും വിളക്ക് വെച്ച് പ്രാർത്ഥിച്ചു.....എല്ലാം കഴിഞ്ഞ് അവൾ റൂമിലേക്ക് ചെന്ന് ഫോൺ എടുത്ത് അമ്മയെ വിളിച്ചൊക്കെ സംസാരിച്ചിരുന്നു... ആ സംഭവത്തിനു ശേഷം ശിവക്ക് വല്ലാതെ മെസ്സേജ് അയച്ചിട്ടില്ല.... ഇനി അങ്ങോട്ട് എത്തിയിട്ട് വേണം ഒക്കെ ശരിയാക്കാൻ..... അവിടെ ചെല്ലുമ്പോ ആരവേട്ടൻ ഇവിടുന്ന് കണ്ട അശ്വതി ആയിരിക്കില്ല........മനസ്സിൽ ചിലത് കണക്ക് കൂട്ടി അവൾ ഹെഡ് ബോഡിൽ തല ചായ്ച്ചിരുന്നു... ദിവസങ്ങൾ ഓരോന്ന് കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.....വിരുന്നൊക്കെ അവർ പെട്ടന്ന് പോയി തീർത്തു....നാളെ അവർ ദുബായിലേക്ക് പോകുവാണ്....... നിധിനെ ഡാ..... നിന്നോട് പറയേണ്ട കാര്യമില്ലെന്നറിയാം... എന്നാലും നോക്കിക്കോണേടാ.. അവരൊറ്റക്കാ... അതൊക്കെ എനിക്കറിഞ്ഞൂടെ... നീ ധൈര്യമായിട്ട് പോയിട്ട് വാ..... ഓക്കേ..നീ രാവിലെ വാ എന്നാ..... ഞാൻ അങ്ങോട്ട് ചെല്ലട്ടെ എന്നും പറഞ്ഞു അവൻ വീട്ടിലേക്ക് വിട്ടു...... പിറ്റേന്ന് രാവിലെ തന്നെ അവർ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി...... അങ്ങനെ മനസ്സിൽ ഒരുപ്പാട് കണക്ക് കൂട്ടലുകളുമായി.... അവർ വിമാനം കയറി.................. തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story