നിന്നിലലിയാൻ: ഭാഗം 80

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എടി പെണ്ണെ.. നീയെന്തിനാ എല്ലാ മുരിങ്ങക്കായും കൂടി വലിച്ചു കേറ്റി തിന്നേ... പൊന്നുവിന്റെ റൂമിൽ എല്ലാവരും കൂടി ഇരിക്കുമ്പോഴാണ് ശിൽപയുടെ ചോദ്യം.... ഓ അതിനെന്താ.. കാലൻ വിളമ്പലോട് വിളമ്പൽ.. കളയാൻ പറ്റുമോ തിന്നുക അല്ലാതെ... ഉറങ്ങി കിടക്കുന്ന പാപ്പുണ്ണിയെ തലോടി കൊണ്ട് പാറു പറഞ്ഞു.. വരുണും കഴിച്ചിരുന്നല്ലോ അത് കുറെ... നിനക്കും അത് തന്നെ വിളമ്പി തന്നതെന്തിനാ.. ഇളിച്ചു കൊണ്ട് പൊന്നു ചോദിച്ചു... സ്നേഹം കൊണ്ട്..ആദ്യായിട്ടല്ലേ വിളമ്പി തരുന്നേ.... പാറു ഇത്തിരി നാണം ഒക്കെ മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു.... ആഹ്.. നാണിച്ചു നിന്നോ.. ഇന്ന് അതിലും നന്നായി നാണിക്കേണ്ടി വരും.. അതിനുള്ള കുരുക്കാ വരുണേട്ടൻ ഇന്ന് വിളമ്പിയത്... പാറുവിന്റെ അവസ്ഥ ആലോചിച്ചു ചിരിച്ചു കൊണ്ട് ആതു പറഞ്ഞു... ഓഹ്.. ഇങ്ങനെ മനസിലാവാത്ത രീതിയിൽ പറയാതെ ഒന്ന് തെളിച്ചു പറയ്.. പാറു ചിണുങ്ങി കൊണ്ട് പറഞ്ഞു... എടി പൊട്ടി പാറു.. ഇത്‌ നിന്നെ കൊണ്ട് തീറ്റിപ്പിച്ചത് ഇതിനാണ്. ...................... ...................... ആണോ 😵🙄😲.ഏയ് അതൊന്നും ആവില്ല... ഇതൊക്കെ എങ്ങനെ.. ഏയ്.. പാറു പരസ്പരം ബന്ധം ഇല്ലാതെ പറഞ്ഞു... അയ്യോ.. വെറുതെ അല്ല ഇന്ന് രാവിലെ അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞു...

ചേച്ചി ഇത്‌ ഛർദിച്ചാൽ പോവുമോ... പാറു വയറിൽ തടവി കൊണ്ട് ചോദിച്ചു... നിന്റെ പോയിട്ടെന്താ കാര്യം.. അവിടെ ഒരാൾ കുത്തി കയറ്റി മദം പൊട്ടി നിൽക്കുവായിരിക്കും.. ഏതായാലും ആയി...അവനും ഉണ്ടാവില്ലേ ആഗ്രഹങ്ങൾ... സാരമില്ല അത് നേരത്തെ ആയി എന്ന് കരുതിയാൽ മതി... പൊന്നുവേച്ചി പാറുവിനെ ആശ്വസിപ്പിച്ചു... ഓ പിന്നെ.... കോളേജിൽ ഇത്‌ വരെ പറഞ്ഞിട്ടില്ല കല്യാണം കഴിഞ്ഞ കാര്യം... ആകെ അറിയുന്നത് വിക്രമൻ സാറിനാണ്.. അയാൾ ആണേൽ വല്യേട്ടന്റെ വേവ് ലെങ്ത് ആണ് 😪😪.ഇനി എന്താ ചെയ്യാ.. പാറു നഖം കടിച്ചിരുന്നു... എന്തായാലും നീ അനുഭവിക്കാൻ ഉള്ളതല്ലേ.... ഇങ്ങനെ പേടിച്ചാലോ... ബി പോസിറ്റീവ്... ബെസ്റ്റ് of ലക്ക് ഫോർ യുവർ ആദ്യ രാത്രി... ഇളിച്ചു കൊണ്ട് ശില്പ പറഞ്ഞു... രാത്രി പോവുമ്പോൾ ഒരു പാൽ ഗ്ലാസ്‌ കൊടുത്തു വിടാം... പാറുവിനെ ആതു കളിയാക്കി കൊണ്ടിരുന്നു... പാറു ആണേൽ ഭയങ്കര ടെൻഷനിലും..... എന്നാലും എന്നോട് വേണ്ടായിരുന്നു ഈ ചതി...രാവിലെ അങ്ങനെ പറഞ്ഞപ്പോൾ വലിയ കാര്യം ആക്കിയില്ലെങ്കിലും ഉച്ചക്ക് സൽകരിച്ചതിൽ ഇങ്ങനെ ഒരു ഉദ്ദേശം ഞാൻ പ്രേതീക്ഷിച്ചില്ല.. കാലൻ 😵😵(ആത്മ) ********💕 പിന്നെ അങ്ങോട്ട് വരുണിനു പിടി കൊടുക്കാതെ നടക്കൽ ആയിരുന്നു പാറുവിനു പണി..

എപ്പോഴാണോ സ്നേഹം അണ പൊട്ടി ഒഴുകാ എന്ന് അറിയില്ലല്ലോ... വരുണിനു സംശയം തോന്നാതിരിക്കാൻ വേണ്ടി എല്ലാവരും ഉള്ളപ്പോൾ അവളും അകലം ഒന്നും പാലിക്കാതെ ഇരുന്നു.. ഒറ്റക്കാണെൽ വാണം വിട്ട പോലെ സംശയം ഇല്ലാത്ത കാരണം ഉണ്ടാക്കി എസ്‌കേപ്പ് അടിക്കും.. പ്യാവം.... വരുൺ എല്ലാം കണക്കു കൂട്ടി വച്ചിരിക്കുവാണെന്ന് ഈ ലോല ഹൃദയക്ക് അറിയില്ലല്ലോ.... 😍Waiting 🌃🌆 വരുണിന്റെ സ്റ്റാറ്റസ് കണ്ടതും പാറു ഒരു പതിനായിരം വട്ടം ഇത്‌ ലത് തന്നെയാണെന്ന് ഉറപ്പിച്ചു.. സ്റ്റാറ്റസ് കണ്ട ആതുവും ശിൽപയും പൊന്നുവും അവരുടെ മാസ്റ്റർപീസ് ആയ മ്മ്മ് മ്മ് കേറിപ്പിടിച്ചു... പാറുവിനെ കണ്ടാൽ മൂളാൻ തുടങ്ങും.. പാറു ആണേൽ... കയ്യും കാലും വിറച്ചിട്ട് മുള്ളാൻ മുട്ടുന്നു.. എന്ന അവസ്ഥയിലും.. ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും എന്ന അവസ്ഥയിൽ ആണ് നാല് കുമാരികൾ 💃🙊 പാറു കുറച്ചു നേരം ഇരുന്ന് കെട്ട് കഴിഞ്ഞതിനു ശേഷം അവർക്കിടയിൽ നടന്ന കാര്യങ്ങൾ ഓർത്തു.. അമ്മേ 😒😒😒 ഏറ്റവും പേടി തോന്നിയത് ലാസ്റ്റ് നടന്നതാണ്... ആതു വാഴയെ കണ്ട് പേടിച്ച ദിവസം.... അന്ന് വരുണിന്റെ മുഖത്ത് ഉണ്ടായ ഭാവം ഓർത്തപ്പോൾ പാറു പിന്നെ ഒന്നും ആലോചിക്കാതെ ഉച്ച മയക്കത്തെ കൂട്ട് പിടിച്ചു.. എന്തിനാ വെറുതെ മുന്നേ കൂട്ടി പേടി വരുത്തുന്നേ...

പേടി ഒന്നും ഇല്ലാ മുന്നേ പറഞ്ഞത് പോലെ ഒരു ഉൾകിടിലം.... അന്ന് അവസ്ഥ ഇങ്ങനെ ആയിരുന്നുവെങ്കിൽ ഇന്ന് ഇതൊക്കെ കുത്തി കേറ്റി തിന്നിട്ട് എങ്ങനെ ഉണ്ടാവും അതോർത്തു ഒരു ചെറിയ ഉൾകിടിലം.. വൈകുന്നേരം ആയപ്പോൾ അമ്മ ഉറങ്ങി കിടന്ന 4 എണ്ണത്തിനെയും കുത്തി പൊക്കി എണീപ്പിച്ചു.... ഉറക്കം കഴിഞ്ഞു എണീറ്റപ്പോഴേക്കും നാലാളും ആ ചിന്ത വിട്ടിരുന്നു.... വേഗം മുഖം കഴുകി അടുക്കളയിലേക്ക് ചെന്നു ഹാജർ വെച്ചു.... ചായയും പലഹാരവും ഉണ്ടാക്കി വച്ചു.. ആരാ? സീതമ്മയും വീണാമ്മയും കൂടിയാണ് ഉണ്ടാക്കിയത്.. കൊണ്ടുവച്ചത് ബാക്കിയുള്ളവർ ആണെന്ന് മാത്രം.... നീ എന്താടാ waiting എന്നൊക്കെ സ്റ്റാറ്റസ് ഇട്ടിരിക്കുന്നെ.. ചായ കുടിക്കാൻ ഇരുന്നപ്പോൾ പാറുവിനെ പാളി നോക്കിക്കൊണ്ട് വല്യേട്ടൻ ചോദിച്ചു. അപ്പോഴേക്കും മറന്ന നാലുപേരുടെയും തലയിൽ വെള്ളിടി വെട്ടി.. പ്രേത്യേകിച്ചു പാറുവിനു ചായ തരിപ്പിൽ കയറി.... ഏൽക്കുന്നുണ്ട് ഏൽക്കുന്നുണ്ട്..... ഏൽക്കേണ്ട ആൾക്ക് തന്നെ ഏൽക്കുന്നുണ്ട് (വല്യേട്ടന്റെ ആത്മ ) അതൊക്കെ ഉണ്ട് ... വല്യേട്ടനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് വരുൺ പറഞ്ഞു... ഉച്ചക്ക് നാല് പെണ്ണുങ്ങൾ തമ്മിൽ ചർച്ച നടന്നപ്പോൾ അപ്പുറത്തെ റൂമിൽ ഈ രണ്ട് ആണുങ്ങൾ തമ്മിലുള്ള ചർച്ച ആയിരുന്നു.. അതുണ്ടോ ഈ നാലെണ്ണത്തിന് അറിയുന്നു.. കഷ്ടം 🙈

പിന്നെ തുടങ്ങി പാറുവിനു കഴിക്കുന്നതിലും കുടിക്കുന്നതിലും എടുക്കുന്നതിലും നടക്കുന്നതിലും ഒക്കെ വെപ്രാളം... നീ ഇങ്ങനെ വെപ്രാളം കാണിച്ചിട്ടെന്തിനാ.. എടി ഇതൊക്കെ സ്വാഭാവികം അല്ലെ... പാറുവിനെ സമാധാനിപ്പിച്ചു കൊണ്ട് ആതു പറഞ്ഞു... എന്നാലും ചേച്ചി പെട്ടെന്നൊരു ആക്രമണം ആണേൽ നന്നായെർന്നു.. പക്ഷെ ഇതിപ്പോ മുൻകൂട്ടി അറിഞ്ഞപ്പോൾ... കഴിഞ്ഞ sem എക്സമിനു പോലും ഞാൻ ഇങ്ങനെ പേടിച്ചിട്ടില്ല. ഇളിഞ്ഞ ചിരി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... അതൊക്കെ ഇന്നത്തോടെ തീരുമാനം ആവും.... ഇതും ഒരു എക്സാം ആണല്ലോ... അങ്ങനെ കരുതിയാൽ മതി. പാര ആണെങ്കിലും ബാക്കി മൂന്നെണ്ണം പാറുവിനെ സമാധാനിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ശിൽപയും വാസച്ഛയും സീതമ്മയും വിട പറഞ്ഞു..... എന്നു വെച്ചാൽ അവരുടെ വീട്ടിലേക്ക് പോയെന്ന്... പോവുന്നതിനു മുന്നേ പാറുവിനു കോൺഫിഡൻസ് കൊടുത്ത് കൊടുത്ത് ശിൽപയുടെ കോൺഫിഡൻസ് മൊത്തം പോയി ഛർദിച്ചിട്ടാണ് പോയത് 🤮 പാറു ആണേൽ ആ ഛർദി എനിക്ക് കിട്ടിയിരുന്നേൽ ഒരാൾക്കെങ്കിലും കണ്ട്രോൾ ഉണ്ടായേനെ എന്ന അവസ്ഥയിലും😝 ****💕 രാത്രി ആവുന്തോറും പാറുവിന്റെ പേടി കൂടി കൂടി നെഞ്ചിൽ എത്തി.... പട പടാന്ന് നെഞ്ചിടിക്കാൻ തുടങ്ങി..വരുൺ ആണേൽ അങ്ങനെ വല്യ മൈൻഡ് ഒന്നും ഇല്ലാ..

അത് പാറുവിനൊരു ആശ്വാസം ആയിരുന്നു... ഇന്ന് കോളേജിലേക്ക് പോവാഞ്ഞത് കൊണ്ടും കുറച്ചു ദിവസം ഓഫീസിൽ പോവാത്തത് കൊണ്ടും തിരക്കൊഴിഞ്ഞതും മൂന്നാളും ലാപ്പിന്റെ പുറകെ ആയിരുന്നു..അതും പാറുവിൽ ഒരു ആശ്വാസം വരുത്തി.. ഇങ്ങനെ പോവാണേൽ നിങ്ങടെ ഫസ്റ്റ് nyt നീണ്ടുപോകും....നിന്റെ പ്രാർത്ഥന ഫലിച്ചെന്ന് തോന്നുന്നു.. പാവം മുരിങ്ങക്കായ. ഇളിച്ചു കൊണ്ട് ആതു പറഞ്ഞു. എനിക്കും അത് തന്നെയാ തോന്നുന്നേ.. ചോറുണ്ണാൻ എത്രെ നേരായി വിളിക്കുന്നു.. അര മണിക്കൂർ വെയിറ്റ് ചെയ്യാൻ പറഞ്ഞത്.. ഡൈനിങ്ങ് ടേബിളിൽ താടിക്ക് കൈ വച്ചു കൊണ്ട് പൊന്നു ഇരുന്നു.... 8:30ക്ക് കാത്തു നിൽക്കുന്ന ആളുകളെ 10 മണി ആയിട്ടും കാണാത്തത് കൊണ്ട് വാവയെ ചോറ് കൊടുത്ത് അമ്മ ഉറക്കി.... എടാ എന്നേ അല്ല അവനെ വെട്ട്.... ന്റെൽ ഇനി ഞാൻ മാത്രേ ഉള്ളൂ.. അയ്യോ ഞാൻ ഇപ്പോൾ ചാവുമേ... 😪😪 പാറു റൂമിലേക്ക് ചോറുണ്ണാൻ വിളിക്കാൻ ചെന്നപ്പോൾ കാണുന്നത് ഓഫീസ് വർക്ക്‌ എന്ന് പറഞ്ഞു pubg കളിക്കുന്ന അച്ഛനെയും മക്കളെയും.. അമ്മാ നോക്കിയേ.. നമ്മളെ ഒക്കെ പറ്റിച്ചു ഇവര് ഇവിടെ pubg കളിക്കുവാ... വിശന്നു ചിറി ഇളിഞ്ഞ പാറു വിളിച്ചു പറഞ്ഞു... അമ്മയും പൊന്നുവും ആതുവും ഓടി വന്നു...

നിനക്കുള്ള പണി അപ്പോൾ പെൻഡിങ്ങിൽ അല്ല പാറു.. പിന്നാലെ വരും.... വരുണിനെ നോക്കിക്കൊണ്ട് ആതു പറഞ്ഞു.. മിണ്ടാതെ ഉണ്ടിട്ട് പോയി കിടന്നാൽ മതിയായിരുന്നു ലെ.. റൂമിൽ പോവാൻ പേടിച്ചിട്ട് ഞാൻ മേല് കഴുകിയത് പോലും ഇല്ലാ 😒😒... പാറു സങ്കടത്തോടെ പറഞ്ഞു.. അത് പിന്നെ പണ്ടേ ഇല്ലല്ലോ.. പൊന്നു കളിയാക്കി കൊണ്ട് പറഞ്ഞു ഈ.... 😁😁😁 അവിടുന്ന് അമ്മ മൂന്നാളെയും അടിച്ചു തൊഴിച്ചു ഫുഡാൻ കൊണ്ടുവന്നു.. വല്യ തെളിച്ചം ഒന്നുല്ല്യ മൂന്നാൾക്കും.. കളി പോയ സങ്കടം മക്കൾക്ക്.. അച്ഛന് പിന്നെ കളിയിൽ മരിച്ച സങ്കടം 😒....ന്താലേ... ഫുഡ്‌ കഴിക്കുമ്പോഴും വരുണിന്റെ നോട്ടം പാറുവിലേക്ക് വരുന്നത് അവൾ അറിഞ്ഞു എന്നാലും പാറു അത് അറിയാത്ത പോലെ ഇരുന്ന് കഴിച്ചു... പക്ഷെ ഇതൊക്കെ കണ്ട് കൊണ്ട് ആറു കണ്ണുകൾ ഉണ്ടായിരുന്നു.... വല്യേട്ടന്റെയും ആതുവിന്റെയും പൊന്നുവിന്റെയും... വല്യേട്ടൻ ഒന്ന് തൊണ്ടയനക്കി...... ആതു ഇപ്പുറത്തെ സൈഡിൽ നിന്ന് പാറുവിനെ തോണ്ടി.... പണി പിന്നാലെ ഉണ്ട് മോളെ ആ നോട്ടം കണ്ടാൽ അറിയാം...

പൊന്നുവേച്ചി പാറുവിനു കേൾക്കത്തക്ക രീതിയിൽ പറഞ്ഞു.... പൊന്നുവേച്ചി പറഞ്ഞത് പാറു അപ്പടി വിശ്വസിച്ചു... കാരണം എക്സ്പീരിയൻസ് ഉള്ള ആളാണ് നോട്ടത്തിന്റെ കാര്യം പറയുന്നത് അങ്ങനെ തള്ളി കളയാൻ പറ്റില്ലല്ലോ.... കഴിച്ചു കഴിഞ്ഞു എണീറ്റതും വരുൺ വേഗം എഴുന്നേറ്റ് പോയി.. എല്ലാം കഴുകി ഒതുക്കി വച്ചിട്ടും പാറു അവിടെ തന്നെ തട്ടിമുട്ടി നിന്നു.... പൊന്നുവേച്ചി കുട്ടി കരഞ്ഞപ്പോൾ റൂമിലേക്ക് പോയി.... ആതു പാല് ഗ്ലാസ്‌ പാറുവിന്റെ കയ്യിൽ കൊടുത്തു.... ജയ് മകഴ്‌മതി.... ഈ വീടിന്റെ പുതിയ അംഗത്തിനും തലമുറക്കും വേണ്ടി പ്രയത്നിച്ചു വരൂ പാറു.... അവളെ ഒന്ന് ആക്കിച്ചിരിച്ചു കൊണ്ട് ആതു പോയി.... ഒരു അഞ്ചു മിനിറ്റ് കൂടി പാറു ആലോചിച്ചു നിന്നു...... ടെൻഷൻ ടെൻഷൻ 😬😬😬 എന്നിട്ട് തന്ന പാല് വലിച്ചു കുടിച്ചു ഗ്ലാസ്‌ കഴുകി വച്ചു..... കയ്യിലെ ജഗ്ഗിൽ വെള്ളം നിറച്ചു കൊണ്ട് മന്ദം മന്ദം അല്ല വിറച്ചു വിറച്ചു സ്റ്റെപ്പുകൾ കയറി............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story