നിന്നിലലിയാൻ: ഭാഗം 82

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

രാവിലെ ആദ്യം കണ്ണ് തുറന്നത് വരുൺ ആണ്... വരുണിന്റെ നെഞ്ചോട് നഗ്നമായി ചേർന്നു കിടന്നുറങ്ങുന്ന അവന്റെ പാതിയെ കണ്ടതും ഇന്നലെ രാത്രി ഇപ്പോഴൊന്നും നടക്കില്ലെന്നു വിചാരിച്ചു നടന്ന കാര്യങ്ങൾ അവനു ഓർമ വന്നു... എന്തെന്നില്ലാത്ത ഒരു ആത്മ നിർവൃതി വരുണിന്റെ മനസ്സിൽ നിറഞ്ഞു..... എന്തൊക്കെ ആയിരുന്നു.... വരുണേട്ടാ വേണ്ട... എനിക്കങ്ങനെ ഒന്നും ഇല്ല്യാ... എനിക്ക് ഒരിക്കലും നിങ്ങളെ സ്നേഹിക്കാൻ കഴിയില്ല... ആ ആളാണ് ഇപ്പോൾ എല്ലാം കൊണ്ടും എന്റേതായി എന്നോട് ചേർന്നുറങ്ങുന്നത് 🤭🤭🤭.... പക്ഷെ കള്ളി ഇതുവരെ i w u പറഞ്ഞല്ലാതെ i ലവ് u പറഞ്ഞിട്ടില്ല.... ഓഹ് കിടക്കുന്ന കിടപ്പ് കണ്ടോ ജഗജില്ലി 😁😁... വരുൺ കുനിഞ്ഞു പാറുവിന്റെ മൂക്കുത്തിയിൽ അമർത്തി അധരം ചേർത്തു...... ഉറക്കത്തിലാണെങ്കിലും ഒന്ന് ഞെരങ്ങി കൊണ്ട് പാറു അവനോട് ഒന്നൂടി ചേർന്നു കിടന്നു...... പാറുവിന്റെ തോളിലും മുഖത്തും പറ്റി പിടിച്ചിരിക്കുന്ന ചതഞ്ഞ മുല്ലപ്പൂവിന്റേയും റോസാപ്പൂവിന്റെയും ഇതളുകൾ അവൻ മാറ്റി.. നെറ്റിയിൽ ഒന്നമർത്തി മുത്തി.... വരുൺ ക്ലോക്കിലേക്ക് നോക്കി.... 6 മണി... ഓഹ് അശോകന് ക്ഷീണം ആവാം.... 🤭 വരുണും ചുരുണ്ടു കൂടി അവളെ ചേർത്ത് പിടിച്ചു കിടന്നു..... **💕 ഉറക്കത്തിൽ പാറു ഞെട്ടി എണീറ്റു....

കണ്ണ് തുറന്നു നേരെ നോക്കിയത് വരുണിന്റെ നെഞ്ചിലേക്കാണ്.... ഒരു ജാള്യത അവളുടെ മനസ്സിൽ കുമിഞ്ഞു കൂടി......കുറച്ച് നേരം വരുണിനെ തന്നെ അവൾ നോക്കിയിരുന്നു... ഇത്തിരി നാണത്തോടെ അവന്റെ നെഞ്ചിലെ പോട്ടെടുത്തു കളഞ്ഞു..... അവനെ അനക്കാതെ എണീറ്റ് ഡ്രസ്സ്‌ എടുത്തിട്ടു... വരുണിനെ പുതപ്പിച്ചു ഡ്രസിങ് റൂം തുറന്ന് ഫ്രഷ് ആവാൻ പോയി... ശരീരത്തിൽ വെള്ളം വീഴുമ്പോൾ അവൾ അറിഞ്ഞു അങ്ങിങ്ങായി ബാക്കി വച്ച പ്രണയത്തിന്റെ വേദനകളെ.... മാറിലും കഴുത്തിലും വയറിലും ആയി തിണർത്തു കിടക്കുന്ന വരുണിന്റെ പല്ലിന്റെ പാടുകളെ...... ഒരു വേള അവളിലത് നാണവും ഒരു തരം നിർവികാരതയും വരുത്തി..... വരുൺ എണീക്കുന്നതിനു മുന്നേ ഫ്രഷ് ആയി പാറു താഴേക്ക് ചെന്നു.... ശനിയാഴ്ച ആയതിനാൽ ആർക്കും ക്ലാസ്സ്‌ ഇല്ല്യാ... വല്യേട്ടൻ രാവിലെ തന്നെ സീൻ പിടുത്തം തുടങ്ങിയിട്ടുണ്ട്.... മൂപ്പരല്ലേ ഇന്നലെ കാലന്റെ മുരിങ്ങ തീറ്റ കണ്ടു പിടിച്ചത്.. cid മൂസ മാറ്റി cid അരുൺ എന്നാക്കണം.... Iam cid arun i gonna get u watchout U think that u will get away Well think again my littile prey.... 💃💃

(കടപ്പാട് cid മൂസ.... കാടിറങ്ങി ഓടിവരുമൊരു 😜) ഏയ് വല്യ മാറ്റം ഒന്നൂല്ല്യല്ലോ.. പൊന്നു വന്നപ്പോൾ കുണുങ്ങി കുണുങ്ങി നാണം ഒക്കെ മുഖത്ത് വാരി വലിച്ചിട്ട് ആയിരുന്നു വന്നേ... ഇവളിതെന്താ തവളയെ പോലെ സ്റ്റെപ് ചാടി ചാടി ഇറങ്ങി വരുന്നേ.... ഇനി ഡ്രം സ്റ്റിക്ക് ഏറ്റില്ലെ 🤔🤔🤔.... മേലെ നിന്ന് ഇറങ്ങി വരുന്ന പാറുവിനെ മറഞ്ഞു നിന്ന് സൂം ചെയ്യുവാണ് വല്യേട്ടൻ... ഏയ് തോണ്ടല്ലേ.. ഞാൻ ഒന്ന് നിരീക്ഷിക്കട്ടേ.. ബാക്കിൽ നിന്ന് തോണ്ടിയ ആളുടെ കൈ തട്ടി മാറ്റി കൊണ്ട് വല്യേട്ടൻ നിരീക്ഷണം തുടർന്നു.... പോയി നിന്റെ പെണ്ണുംപിള്ളയെ നോക്കെടാ.... പിറകിൽ നിന്ന് വിളിച്ചിട്ട് വിളി കേൾക്കുന്നില്ല എന്ന് കണ്ടതും അച്ഛൻ മുരണ്ടു 😬😬.... അച്ഛനായിരുന്നോ.. ഞാൻ കരുതി കളിക്കാൻ ചെല്ലാത്തതിന് വാവ ആയിരിക്കുമെന്ന് 🙊....പറഞ്ഞ സ്ഥിതിക്ക് അച്ഛൻ എന്റെ മൂട്ടിൽ നിൽക്കാതെ അമ്മടെ മൂട്ടിൽ പോയി നിൽക്കച്ഛാ..... എന്നും പറഞ്ഞു വല്യേട്ടൻ റൂമിലേക്ക് ഓടി.... ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ വൃന്ദാവനത്തിലെ വിശ്വൻ എന്ന എക്സ്പ്രെഷൻ ആയിരുന്നു അച്ഛന്.... ****💕

പാറു നേരെ അടുക്കളയിലേക്ക് ചെന്നു... അടുക്കളയിൽ ആണെങ്കിൽ ആതുവും പൊന്നുവും വല്യേട്ടനെ വെട്ടിക്കും.... സീൻ പിടുത്തത്തിലെയ് 🤪 പൊന്നു നിരീക്ഷണം തുടങ്ങി... എക്സ്പീരിയൻസ് വച്ചു നോക്കുമ്പോൾ ബെറ്റർ അതാണ്.... ചുണ്ട് ചെറുതായി പൊട്ടിയിട്ടുണ്ട്.. അല്ലാതെ വേറെ മാറ്റം ഒന്നുല്ല്യ... പൊന്നു ആതുവിന്റെ ചെവിയിൽ കുറുകി.. (ഉള്ളിൽ ആഴത്തിലാണ് മുറിവ്.. ഞാനെ കണ്ടുള്ളു ഞാൻ മാത്രേ കണ്ടുള്ളു.... ലെ ഞാൻ ) പാറു തിരിയുമ്പോഴും മറിയുമ്പോഴും എല്ലാം ആതുവും പൊന്നുവും നോട്ടം തുടർന്നു... ഓഹ്..... കാരറ്റ് എടുത്ത് കടിച്ചപ്പോൾ ചുണ്ടിലെ മുറിവിൽ പല്ല് തട്ടി പാറു ചിറിയിൽ കൈ വെച്ചു നിലവിളിച്ചു.... പണ്ടാര കാലൻ ചുണ്ട് പൊട്ടിച്ചിട്ട് എനിക്കൊന്നും തിന്നാനും വയ്യ (പാറുവിന്റെ ആത്മ ) പല്ലിനു കാര്യമായ കേട് പാട് സംഭവിച്ചേന്ന് തോന്നുന്നു.. ഒരു കാരറ്റ് തിന്നാൻ ശേഷി ഇല്ല്യാ.. താടിക്ക് കയ്യും കൊടുത്ത് ആരോടെന്നില്ലാതെ ആതു പറഞ്ഞു.... ഏഹ് 😬😬..എന്ന എക്സ്പ്രെഷൻ ഇട്ട് നിൽക്കുവാണ് പൊന്നു... എന്താ മോളെ എന്ത് പറ്റി.... നിലവിളി കേട്ട് വീണാമ്മ ചോദിച്ചു.... അത് ഞാൻ ചുണ്ട് കൂട്ടി കടിച്ചതാ... ചമ്മിയ ചിരി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു.. ശ്രദ്ധിച്ചു കഴിക്കണ്ടേ..... അമ്മ അവളെ ഒന്ന് നോക്കി... ഖോ ഖോ.... ആതുവിനു എന്തെന്നില്ലാത്ത ചുമ 😁😁

വാ... റൂമിലേക്ക് വാ... ചുമ കേട്ട് പാറു ആതുവിനെ നോക്കിയപ്പോൾ ആതു കണ്ണ് കാണിച്ചു.... പാറു ഒന്ന് ഇളിച്ചു കാണിച്ചു പതിയെ അടുക്കളയിൽ നിന്ന് ആതുവിന്റെ റൂമിലേക്ക് വലിഞ്ഞു.. പിന്നാലെ ആതുവും... പൊന്നു ആണേൽ എനിക്കിപ്പോ പോണം അമ്മേ ഒന്ന് പോവാൻ പറ എന്ന വിചാരത്തിലും... മോളെ പൊന്നു നീ പോയി കുഞ്ഞിനെ നോക്കിക്കോ.. അമ്മ ചെയ്തോളാം ഇതൊക്കെ... പാത്തു പതുങ്ങി നിൽക്കുന്ന പൊന്നുവിനെ നോക്കി അമ്മ പറഞ്ഞു... അത് കേട്ടാൽ മതി പാഞ്ഞാൽ മതി എന്ന അവസ്ഥയിൽ നിന്ന പൊന്നു അത് കേട്ടതും റൂമിലെക്കോടി... കുഞ്ഞിന് പാല് കൊടുത്ത് പത്രം വായിക്കുന്ന വല്യേട്ടനെ കുത്തി എണീപ്പിച്ചു കുഞ്ഞിനെ ഏൽപ്പിച്ചു.... എന്നിട്ട് ആതുവിന്റെ റൂമിലേക്ക് പോയി... വെറും തൊര ഇന്നലെ നടന്നത് എന്താണെന്നറിയാനുള്ള തൊര... പൊന്നു റൂമിലേക്ക് കയറിയതും പാറു ഡോർ ലോക്ക് ചെയ്ത് ബെഡിൽ തല കുമ്പിട്ടിരുന്നു..... ന്താ മോളെ മുഖത്ത് നാണം ഒക്കെ.... ഏഹ്? ആതു കളിയാക്കി കൊണ്ട് പാറുവിന്റെ തല പൊക്കി.... നാണത്തിനു വിപരീതം ആയി പാറുവിന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ പൊന്നുവും ആതുവും പകച്ചു പണ്ടാരം അടങ്ങി എന്ന് പറയാലോ... അയ്യേ ഇതിനൊക്കെ കരഞ്ഞാലോ... എന്നാ പിന്നെ എനിക്കിതിനൊക്കെ നേരം കാണൂ..

പൊന്നു തമാശയോടെ പറഞ്ഞു... ഞാൻ... ഞാൻ വല്ലാതെ..... പറഞ്ഞു മുഴുമിപ്പിക്കും മുന്നേ പാറു പൊട്ടിക്കരഞ്ഞു.... എടി പൊട്ടി.. ഇപ്പോൾ നിനക്ക് അങ്ങനെ ഒക്കെ തൊന്നും അല്ലെ പൊന്നുവേച്ചി.. ഞാൻ ഒക്കെ കെട്ടാൻ മുട്ടി നിൽക്കുവാ... ആതു ഒരു വളിച്ച ചിരി പാസാക്കി... എടി മോളെ നിന്റെ സമ്മതത്തോട് കൂടി അല്ലെ.. അവന്റെ നിർബന്ധം കൊണ്ടല്ലല്ലോ... പാറുവിന്റെ കരച്ചിൽ കണ്ട് ഇത്തിരി സംശയത്തോടെ പൊന്നു ചോദിച്ചു.... ഞാൻ സമ്മതിച്ചിട്ട് തന്നെയാ.. എന്നാലും എനിക്കെന്തോ പോലെ..... കണ്ണുനീർ തുടച്ചു ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... അത്രേയുള്ളോ.. ഞാൻ കരുതി വരുൺ നിന്നെ പീഡിപ്പിചെന്ന്..... വായ പൊത്തി ചിരിച്ചു കൊണ്ട് പൊന്നു പറഞ്ഞു... മ്മ് മ്മ്മ്.. അങ്ങനെ വരട്ടെ..... ആതു പാറുവിനെ കളിയാക്കി.... നിങ്ങളോട് പറഞ്ഞ എന്നേ വേണം തല്ലാൻ.. ഇന്നലെ ഞാൻ ആകെ വല്ലാതായി... കാലന്റെ വേറൊരു മുഖം ഇന്നലെ കണ്ടു... പാറു താടിക്കും കൈ കൊടുത്തിരുന്നു.... അത്രയ്ക്ക് റൊമാന്റിക് ആയിരുന്നോ.... ആതു തൊര കൊണ്ട് ചോദിച്ചു..... പിന്നല്ലാതെ.... പകച്ചു പോയെന്റെ ബാല്യം... കണ്ണ് പൊത്തി കൊണ്ട് പാറു പറഞ്ഞു... അത് സാരമില്ല ഇനി ശീലം ആയിക്കോളും... പൊന്നു മോളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.. പൊന്നു.... മോളെ വാതിൽ തുറക്ക്.... ആതു... മോളെ പാറു....

അവര് സംസാരിക്കുന്നതിനിടയിൽ അച്ഛൻ ഡോറിൽ മുട്ടാൻ തുടങ്ങി... അയ്യോ.. അച്ഛൻ.... എടി പാറു കണ്ണൊക്കെ തുടച്ചെ... പൊന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... പാറു മുഖം എല്ലാം ഇട്ടിരുന്ന ഡ്രെസ്സിൽ തുടച്ചു.. എല്ലാം സെറ്റ് ആണെന്ന് കണ്ടതും പൊന്നു പോയി വാതിൽ തുറന്നു... ന്താ അച്ഛേ.... നിറഞ്ഞ പുഞ്ചിരി ചുണ്ടിൽ വരുത്തി കൊണ്ട് പൊന്നു ചോദിച്ചു... അച്ഛൻ മൂന്നാളെയും മാറി മാറി നോക്കി റൂമിലേക്ക് കയറി.... ന്താ റൂം അടച്ചിട്ടു മൂന്നാൾക്കും പണി ഏഹ്... ചുറ്റും നോക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു... കൊന്നാലും സത്യം പറയരുത്... അച്ഛന്റെ പിറകിൽ നിന്ന് പൊന്നു ആക്ഷൻ കാണിച്ചു.... ഏയ് ഞങ്ങൾ വെറുതെ ഓരോന്ന് പറഞ്ഞിരിക്കുവായിരുന്നു..... അല്ലെ ആതു ചേച്ചി.... പാറു ആതുവിനെ നോക്കി... ആതു അതെയെന്ന് തലയാട്ടി... ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് റൂം അടച്ചിട്ടിരിക്കരുതെന്ന്.... അച്ഛൻ മൂന്നാളെയും മാറി മാറി നോക്കി കൊണ്ട് പറഞ്ഞു... എപ്പോ 🤔... പൊന്നുവിന്റെ സൗണ്ട് ഇച്ചിരി പൊങ്ങി... സ്വാഭാവികം... ഇപ്പോൾ പറഞ്ഞില്ലേ.... അല്ല പിന്നെ.. ഒന്നുല്ലെങ്കിലും ഇന്റെ സമാദാനത്തിനു വേണ്ടി എങ്കിലും ശെരി അച്ഛാ എന്നൊന്നു പറഞ്ഞൂടെ... അച്ഛൻ വികാരഭരിതനായി.... ഏയ് ഈ നേരത്ത് അയിന് നിക്കല്ലേ അച്ഛാ.. പാറു അച്ഛന്റെ തോളിൽ കയ്യിടാൻ എത്തിച്ചു കൊണ്ട് പറഞ്ഞു....

അച്ഛൻ ഇപ്പോൾ ഈ സെന്റി അടിക്കാൻ വേണ്ടി വന്നതാണോ... പൊന്നു ചിന്തയിലാണ്ടു.... അയ്യോ വന്ന കാര്യം മറന്നു.... നിന്റെ കെട്ട്യോൻ ആ കുഞ്ഞിനെ പേടിപ്പിച്ചു കൊല്ലും.. ഏതാണ്ടൊക്കെ പാട്ട് പാടി കൊടുത്ത് അവൻ കരയുവാ.... അച്ഛൻ വന്ന കാര്യം അവതരിപ്പിച്ചു... അയ്യോ എന്റെ കൊച്ച്.... എന്നും പറഞ്ഞു റൂം വിട്ട് പൊന്നു പോയി... ഇനിയെന്താ രണ്ടും ഇവിടെ നിൽക്കുന്നെ.. അന്തം വിട്ട് നിൽക്കുന്ന ആതുവിനെയും പൊന്നുവിനെയും നോക്കിക്കൊണ്ട് അച്ഛൻ ചോദിച്ചു.... ജനൽ വഴി പോവണോ അതോ ഡോർ വഴി പോവണോ എന്ന് ആലോചിച്ചതാ. ആതു ഇളിച്ചു കാട്ടി... ആ അതെനിക്ക് മനസ്സിലാവുന്നുണ്ട്.. മതിൽ ചാടുന്നതിനു മുന്നേ നിന്റെ അച്ഛനെ ഇങ്ങോട്ട് വരുത്തണം... ഇപ്പോൾ മോള് ഡോർ വഴി പൊക്കോ.... അച്ഛനും അതെ സ്റ്റൈലിൽ ഇളിച്ചു... ഓ എന്ന ഞങ്ങൾ അങ്ങോട്ട്... എന്നും പറഞ്ഞു അവര് പോയി... ഈ പിള്ളേരുടെ ഒരു കാര്യം.. അവരുടെ വിചാരം എനിക്കൊന്നും മനസിലാവുന്നില്ല എന്നാ...എന്റെ ഡ്രം സ്റ്റിക്കേ 🤭🤭🤭... ****💕 പൊന്നു ചെന്ന് നോക്കിയപ്പോൾ വല്യേട്ടൻ ഉമ്മറത്തിരിപ്പുണ്ട്...

ചുട്ട കല്ല് പേശുമോ ചുടാത്ത കല്ല് പേശുമോ.. ചുട്ട ചട്ടി ചട്ടുകം ചുടാത്ത ചട്ടി ചട്ടുകം...... വല്യേട്ടൻ പാപ്പുണ്ണിയെ പാട്ട് പാടി ഉറക്കുവാണ്... പാപ്പുണ്ണി വിരലും നുണഞ്ഞു കണ്ണടച്ച് കിടക്കുന്നുണ്ട്.... നിങ്ങളെന്ത് പാട്ടാ കുട്ടിക്ക് പാടി കൊടുക്കുന്നെ.. വേറെ എത്രെ നല്ല പാട്ടുണ്ട്.. ഒരുമാതിരി സൈക്കോയെ പോലെ 🤪🤪.. പൊന്നു ഉറഞ്ഞു തുള്ളി.... എടി ആദ്യം ഞാൻ നല്ല പാട്ടാ പാടിയത്... പാപ്പു പാപ്പു കിങ്ങിണി പാപ്പു നിനക്കെന്നുമുറങ്ങീടാൻ ഒരു തൊട്ടിൽ പണിയാമച്ഛൻ... അത് പാടിയപ്പോൾ ലവൻ എന്റെ മുണ്ടിൽ പാത്തി 😵😵.... പിന്നെ ഞാൻ ന്യൂജനിൽ കേറി പിടിച്ചു... ഡാഡി മമ്മി കിണറ്റിൽ ചാടി അത് കണ്ട് ഞാനും ചാടി പിറ്റേന്ന് വീട്ടിൽ എല്ലാം ഡെഡ് ബോഡി..... അപ്പൊ പാത്തിയ ആളുണ്ട് ചിരിക്കുന്നു... അപ്പൊ പിന്നെ ഞാൻ ഇങ്ങനെയുള്ള പാട്ട് പാടി.. ഇപ്പോൾ കണ്ടോ ഉറങ്ങുന്നേ... വല്യേട്ടൻ ഇളിച്ചു കാട്ടി.... അച്ഛനും മകനും കൊള്ളാം.. ഞാൻ ഇവനൊരു പേര് കണ്ട് പിടിച്ചു പറയട്ടെ.. ഇപ്പോൾ മനസ്സിൽ വന്നതാ... പൊന്നു ദേഷ്യം വിടാതെ പറഞ്ഞു... ആ പറയ്.. അ വച്ചിട്ടല്ലല്ലോ... വല്യേട്ടൻ പാപ്പുണ്ണിയെ പതുക്കെ കുലുക്കി കൊണ്ടിരുന്നു... അയും സയും ഒന്നും അല്ല.. ബെഞ്ചമിൻ ലൂയിസ്.. നമ്മടെ അഞ്ചാം പാതിരയിലെ സൈക്കോ... അത് ചേരും സൈക്കോ അരുണിന്റെ മകന്...

കുട്ടിയേയും വാരി എടുത്ത് പൊന്നു മറുപടി കാക്കാതെ പോയി.... അവളിനി കാര്യത്തിൽ പറഞ്ഞതായിരിക്കുമോ... ഏയ് ആക്കിയതായിരിക്കും... അല്ലെ... 🤔🤔 ****💕 ഇതേ സമയം അച്ഛൻ ആട്ടി വിട്ടപ്പോൾ പാറു പോയത് നേരെ മുകളിലേക്കാണ്.... റൂം വൃത്തി ആക്കണമല്ലോ... വരുൺ കുളിക്കാണെന്ന് അറിഞ്ഞതും ഡ്രസിങ് റൂമിൽ കയറി വാതിൽ ചാരി പാറു റൂമൊന്ന് വീക്ഷിച്ചു.... ഓഹ് കിടക്ക കൊണ്ട് പോയി കട്ടിലിൽ ഇട്ടിട്ടുണ്ട്.. അതന്നെ സമാധാനം.. ഇനി റൂം വൃത്തി ആക്കണം..... എവിടെ നിന്ന് തുടങ്ങും 🤔🤔ആ എവിടെന്നെലും തുടങ്ങാം.... പാറു സൈഡിൽ വച്ചിരുന്ന ചൂലെടുത്തു അടിച്ചു വാരി തുടച്ചു വൃത്തി ആക്കി.... എന്നാലും അതെവിടെ പോയി.... പാറു എല്ലായിടത്തും തിരയാൻ തുടങ്ങി... ഈ വെള്ളത്തിൽ ആണല്ലോ വീണത്.... പാത്രത്തിലെ വെള്ളത്തിൽ തപ്പി കൊണ്ട് പാറു പിറുപിറുത്തു.... കൂടുതൽ തപ്പണ്ട.. കിട്ടില്ല.. അതെന്റെ കയ്യിലാ.... പിറകിൽ നിന്ന് വരുണിന്റെ സൗണ്ട് കേട്ടതും പാറു തിരിഞ്ഞു നോക്കാതെ എണീറ്റു നിന്നു.... പടച്ചോനെ പെട്ട്.... താലിയിൽ മുറുക്കി പിടിച്ചു കൊണ്ട് പാറു പറഞ്ഞു.... ഡീ.... ഇങ്ങോട്ട് തിരിയെടി... അങ്ങോട്ട് നോക്കാൻ അവിടെ ആരാ.. ഏഹ്?? വരുൺ ഇത്തിരി റൈസ് ആയി.. ചുമ്മാ... പാറു ഇട്ടിരുന്ന പാവാടയിൽ തിരിപ്പിടിച്ചു തിരിഞ്ഞു നിന്നു ഒരു വളിച്ച ചിരി ചിരിച്ചു......

അമ്മോ... ഒരു ടവൽ മാത്രേ ഉടുത്തിട്ടുള്ളു..എന്റെ ഉരുക്കു മനുഷ്യൻ നിൽക്കണ നിൽപ്പ് കണ്ടാ 😌😌😌...(ആത്മ ) വരുൺ അടുത്തേക്ക് വരുന്നതിനുസരിച്ചു പാറു പിറകിലോട്ട് പോയി.. പിന്നെ എന്തോ ഓർത്തു കൊണ്ട് പുറത്തേക്ക് പോവാൻ മുന്നോട്ട് നടന്നതും വരുൺ അവളെ തന്നോട് ചേർത്ത് നിർത്തി..... പാറു എന്താ എന്നുള്ളർത്ഥത്തിൽ വരുണിനെ നോക്കി..... വരുൺ അപ്പോഴും അവളുടെ മുഖത്ത് നോക്കി നിൽക്കുവായിരുന്നു.... എന്താണ്.... വരുണിന്റെ നോട്ടം സഹിക്കാൻ വയ്യാതെ പാറു ചോദിച്ചു..... പാറുക്കുട്ട്യേ നീ ഇന്ന് ഒന്നൂടി സുന്ദരി ആയി.... പാറുവിന്റെ ചുണ്ടിൽ തഴുകി കൊണ്ട് വരുൺ പറഞ്ഞു... പാറു ഇത്‌ റൂട്ട് വേറെയാ.. മാറ്റിപ്പിടി മോളെ... അയ്യേ അതെന്താ ഞാൻ ഇത്രേം കാലം സുന്ദരി ആയിരുന്നില്ലേ.... ഇങ്ങൾക്ക് അത് വരെ കണ്ണിൽ തിമിരം ആയിരുന്നോ... വരുണിനെ തള്ളി മാറ്റി മുന്നോട്ട് നടന്നു കൊണ്ട് പാറു ചോദിച്ചു..... ആണെന്ന് കൂട്ടിക്കോ... ആ തിമിരം ഇന്നലെ രാത്രിയാ മാറിയേ... ഒരു കള്ളച്ചിരി വരുണിന്റെ മുഖത്ത് വിരിഞ്ഞു... ഇയാൾ എന്നേ വഴി തെറ്റിക്കും... പോടാ പട്ടി... എന്നും പറഞ്ഞു പാറു താഴേക്ക് പോയി..... **💕 എല്ലാവരും കൂടി ഫുഡ്‌ കഴിക്കുമ്പോഴാണ്... സ്സ് സ്സ്...... ആരാ അത്.. പാമ്പാണൊ... വല്യേട്ടൻ കാലിന്റെ ചോട്ടിലും ടേബിളിലിന്റെ അടിയിലും ഒക്കെ പാളി നോക്കാൻ തുടങ്ങി...

അത് ഈ വരുണാ.... പാമ്പൊന്നും അല്ല.. നിങ്ങളെ പേടിച്ചു പാമ്പൊന്നും വരില്ല.... (പൊന്നു) നീ എന്താ ഇങ്ങനെ എരു വലിക്കുന്നേ.. അച്ഛന് സംശയം ഇല്ലാതില്ലാതില്ല... പിന്നെ ഈ കറിക്ക് എന്ത് എരു ആണ്.... വെള്ളം കുടിച്ചു കൊണ്ട് വരുൺ പറഞ്ഞു... അതെന്താ ഞങ്ങൾക്കൊന്നും എരു ഇല്ലല്ലോ.. നിനക്ക് മാത്രം സ്പെഷ്യൽ ആയിട്ട് എരു.. ഏഹ്.. ഏഹ്.. വല്യേട്ടൻ താങ്ങി കൊണ്ട് ചോദിച്ചു.. അത് ഓരോരുത്തരുടെ വായുടെ കാര്യം അല്ലെ... എനിക്കെരിഞ്ഞു.. ഞാൻ എരു വലിച്ചു.... വരുണും വിട്ട് കൊടുത്തില്ല... നമുക്കല്ലേ അറിയൂ.. ഇന്നലത്തേതിന്റെ സൈഡ് എഫക്ട് ആണെന്ന്.. കൊച്ചു കള്ളൻ 😜😜... നിനക്കുണ്ടോ പാറു ഇനി എരു.... ആതു പാറുവിനെ താങ്ങി.... എനിക്കെന്ത് എരു.. ഏയ് ഇല്ലല്ലോ.... എരു വലിക്കാൻ വന്ന പാറു എരു മിണുങ്ങി കൊണ്ട് പറഞ്ഞു 😬😬... ആകെ എരു ആയല്ലോ.. അവനെരിഞ്ഞിട്ടാവും അതിനു നിങ്ങൾക്കെന്താ... കല പില കല പില... ഓഹ് കാക്ക കൂട്ടിൽ കല്ല് ഇട്ടാൽ പോലും ഇങ്ങനെ ബഹളം ഉണ്ടാവില്ല.. ഒക്കെ മിണ്ടാതിരുന്നു കഴിച്ചോ.... സീതാമ്മ പോരാളി സ്വഭാവം ഇറക്കി... നോർമൽ അന്തരീക്ഷം ...... 💞 ***💕 ഉച്ചക്ക് എല്ലാവരും ഉച്ച മയക്കത്തിലേക്ക് പോവുമ്പോഴാണ് വാവ വന്നു വല്യേട്ടനെ കുത്തി പൊക്കി എണീറ്റത്..... എനിക്കെയ് ഒരു ഹോം വർക്ക്‌ ഉണ്ട്... വല്യേട്ടൻ ഒന്ന് പറഞ്ഞു തന്നെ....

ബുക്കും കയ്യിൽ പിടിച്ചു കൊണ്ട് വാവ പറഞ്ഞു.... പോയി നിന്റെ കുഞ്ഞേട്ടനോട് പറ.... വല്യേട്ടൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.. എല്ലാവരും ഉറങ്ങി.... 5 മാർക്ക്‌ കിട്ടും.. ഒന്ന് പറഞ്ഞു തായോ.... വല്യേട്ടനെ പിടിച്ചു വലിച്ചു കൊണ്ട് വാവ പറഞ്ഞു... ആ നടക്ക്....... അതില്ലേ..... ഒരു അഭിമുഖം നടത്തണം സുതഗകുമാരി ടീച്ചറിനെറ്റ്‌.... അതിനുള്ള കോവൻസേഷൻ (കോൺവെർസേഷൻ ) വേണം..... ടേബിളിൽ കയറി ഇരുന്ന് കൊണ്ട് വാവ പറഞ്ഞു.... എന്ത് കുമാരി 😲🤭.... സുതഗകുമാരി.... വാവ ഇളിച്ചു കൊണ്ട് പറഞ്ഞു..... സുതഗകുമാരി അല്ലേടി.. സുകുമാരി ആണ്.. അവര് മരിച്ചില്ലേ.. പിന്നെന്ത് അഭിമുഖം... വല്യേട്ടനു ചംചയം... കഥ എഴുതുന്ന സുകുമാരി മരിച്ചോ.. ഇല്ലില്ല... വാവ ചിന്തയിലാണ്ടു... ഓ കഥ എഴുതുന്ന സുഗതകുമാരി ആയിരുന്നോ. ഞാൻ വിചാരിച്ചു.... വല്യേട്ടൻ ഇളിച്ചു കൊണ്ട് തല മാന്തി... ആ ഒന്ന് പറഞ്ഞു താ വല്യേട്ടാ.... ഓഹ്.. ഒന്നാം ക്ലാസ്സിലെ ഇങ്ങൾക്ക് എന്തിനാ അഭിമുഖം... വല്ല തറയും പറയും പഠിച്ചാൽ പോരെ മനുഷ്യനെ മെനക്കെടുത്താൻ... അതല്ലേ പറഞ്ഞത് 5 മാർക്ക്‌ കിട്ടും എന്ന്... ഇതെന്താ ഇന്റെണൽ ആണോ (ആത്മ ) ആ എഴുതിക്കോ സംഭാഷണം... ആദ്യം വസിഷ്ട എന്നിട്ട് രണ്ട് കുത്ത്... (:) ആ..... എഴുതി... നമസ്കാരം... ഞങ്ങൾ ടീച്ചറുമായി ഒരു അഭിമുഖത്തിന് വന്നതാണ്....

ഇതൊക്കെ എഴുതാൻ അറിയുമല്ലോ ലെ... ആ അറിയാം... അറിയില്ലെങ്കിൽ ലാസ്റ്റ് വല്യേട്ടൻ ശെരിയാക്കി തന്നാൽ മതി .. ആഹ്.. എഴുതിയോ.... എഴുതാ... ആ എഴുതി.... ഇനി ടീച്ചർ...അങ്ങനെ എഴുതി രണ്ട് കുത്ത് (:) ആ എഴുതി..... ഇപ്പോൾ സമയം ഇല്ല... പിന്നീട് വരൂ.... ആ എഴുതി..... ന്നിട്ട് വസിഷ്ട രണ്ട് കുത്ത് (:).. ഓക്കേ... ശെരി... കഴിഞ്ഞു.... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഇതെന്താ ഇങ്ങനെ.. ഇങ്ങനെ എഴുതാൻ അല്ല പറഞ്ഞത്... വാവ ചിണുങ്ങി കൊണ്ട് പറഞ്ഞു.... ടീച്ചർക്ക് സമയം ഇല്ലാന്ന്.. പിന്നെ ഞാൻ എന്ത് ചെയ്യാനാ.. ഇത്‌ പോയി കാണിച്ചു കൊടുക്ക് 10 മാർക്ക് തരും.... വല്യേട്ടൻ കയ്യിൽ ആക്ഷൻ കാണിച്ചു കൊണ്ട് പറഞ്ഞു... ആ തരും വലിയ മൊട്ട.... ഞാൻ കാണിച്ചു തരാം വാവ ഇറങ്ങി റൂമിലേക്ക് ഓടി.. ഇത്‌ എനിക്കുള്ള പണിയാ.. അരുണേ എസ്‌കേപ്പ്... ഇനി അവളുടെ കോഴി കൊണ്ട് ഏറു വാങ്ങാനുള്ള ശേഷി എനിക്കില്ല... ഒരൊറ്റ ചാട്ടത്തിനു വല്യേട്ടൻ റൂമിൽ കയറി വാതിൽ ലോക്കി.... എന്നിട്ട് പൊന്നുവിന്റെ അടുത്ത് ചെന്നു കിടന്നു.... ഇന്നെന്താ ഏട്ടനും അനിയത്തിയും തമ്മിൽ.. തിരിഞ്ഞു കിടന്നു കൊണ്ട് പൊന്നു ചോദിച്ചു.. സംഭാഷണം എഴുതാൻ.. ഞാൻ കൊറേ പറഞ്ഞു കൊടുത്തപ്പോൾ അവൾക്ക് കുറച്ച് മതി എന്ന് പറഞ്ഞു എന്നേ ചീത്ത വിളിക്കാ... നടന്നതിന് നേരെ വിപരീതം വല്യേട്ടൻ പറഞ്ഞു..

ഞാൻ കേട്ടു നടന്നതൊക്കെ.... പൊന്നു ഇളിച്ചു കൊണ്ട് പറഞ്ഞു.. കേട്ടെങ്കിൽ പിന്നെ ചോദിക്കണോ... ചമ്മിയത് കാണാതിരിക്കാൻ വല്യേട്ടൻ തിരിഞ്ഞു കിടന്നു.... അപ്പോഴേക്കും വാതിലിൽ തട്ടലും മുട്ടലും തുടങ്ങിയിരുന്നു.... വല്യേട്ടൻ തല വഴി പുതപ്പ് മൂടി കിടന്നു.... *****💕 പാറു ആണേൽ പാത്തും പതുങ്ങിയാണ് റൂമിലേക്ക് വരുന്നതും പോവുന്നതും.... ഇനി എങ്ങനെ വരുൺ പെരുമാറുമെന്ന് അറിയില്ലല്ലോ.. 😁😁😁 വരുൺ ബാൽക്കണിയിൽ ആണെന്ന് കണ്ടതും പാറു മൂടി പുതച്ചു കിടന്നു... വരുൺ അടുത്ത് വന്നു കിടന്നതറിഞ്ഞതും പാറു അനങ്ങാതെ കിടന്നു.... കണ്ണ് തുറന്നാൽ പോയി കാര്യം 🙊🙊... പാറു ഉറങ്ങി എന്ന് കരുതി വരുൺ അവളുടെ മേലുള്ള പുതപ്പ് മാറ്റി പാറുവിനെ തിരിച്ചു കിടത്തി.... വയറു ഭാഗത്തെ ഡ്രസ്സ്‌ പൊക്കി കയ്യിലെ ഹിപ് ചെയിൻ എടുത്തു.... പാറു ആണേൽ കാലൻ എന്താ ചെയ്യാൻ പോവുന്നതെന്ന ആകാംഷയിൽ ഒളി കണ്ണിട്ടു എല്ലാം നോക്കുന്നുണ്ട്....

അരഞ്ഞാണം കെട്ടി കൊടുത്ത് വരുൺ പാറുവിന്റെ വയറിൽ ഒന്നമർത്തി മുത്തി.... പാറു കണ്ണിറുക്കി അടച്ചു പിടിച്ചു ഒന്ന് ഞെരങ്ങി..... വയറിലെ പല്ലിന്റെ പാടിൽ അവന്റെ ശ്രദ്ധ പതിഞ്ഞതും ഒരു ചിരിയാലെ അവനവിടെ തലോടി..... കൂടുതൽ ഭാഗം തലോടാതിരിക്കാൻ ഒരു മുൻകരുതൽ എന്നോണം ഉറക്കത്തിൽ എന്ന പോലെ പാറു തിരിഞ്ഞു കിടന്നു.... വരുൺ അവളെ തിരിച്ചു കിടത്തി.... ദൈവമേ ഇനി എന്താണാവോ ഉദ്ദേശം.. (ആത്മ ) ടോപ് നേരെ ആക്കി അവളെ ചേർത്ത് പിടിച്ചു വരുണും അവളോട് ചേർന്നു കിടന്നു.... ഹാവു (ആത്മ ) നീ എന്റേത് മാത്രം ആണ് പാറു.. നീയില്ലാതെ ഞാൻ ഇല്ലാ.... ഒരു നിമിഷം പോലും നിന്നെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യ... അവളുടെ നെറ്റിയിൽ അധരം ചേർത്ത് കൊണ്ട് വരുൺ പറഞ്ഞു..... പാറുവിന്റെ ചുണ്ടിൽ ഒരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു........ 💞..........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story