നിന്നിലലിയാൻ: ഭാഗം 84

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കഴിഞ്ഞ part വായിച്ചതിന് ശേഷം വായിക്കുന്നതാവും നല്ലത്.. അല്ല ഞാൻ അങ്ങനെ വായിച്ചിട്ടാ എഴുതുന്നെ... മറന്നു പോയാച് 🙊🙊🙊.... ചോറ് കഴിക്കൽ കഴിഞ്ഞതും രണ്ട് ഭർത്താക്കന്മാർക്കും ഒരു ഭാര്യക്കും കിടക്കാൻ തൊര (വല്യേട്ടൻ, അച്ഛൻ and പാറുക്കുട്ടി )..... ആദ്യം കാർന്നോരിൽ നിന്ന് തന്നെ ആയിക്കോട്ടെ 💕..... സരസോ.. സരസോ... വിളിക്കുന്ന പോലെ വീണേ വീണേ വീണ കുഞ്ഞേ എന്നൊക്കെ വിളിച്ചു മീശ മാധവനിലെ ഭഗീരഥൻ പിള്ളയെ പോലെ ഉഴിഞ്ഞു ഉഴിഞ്ഞു റൂമിലേക്ക് കയറി.... വീണാമ്മ കിടക്ക വിരിക്കുന്ന തിരക്കിൽ ആണ്..... ഈ പതു പതുത്ത മെത്തയിൽ മഴയുടെ തണുപ്പിൽ ഫാൻ ഇട്ട്.. ആഹാ.... അച്ഛൻ ആലോചിച്ചു കൊണ്ടിരിക്കുവാണ്... അമ്മേ കഥ പറഞ്ഞു താ.... വാവ ചിണുങ്ങി... ഏഹ് ഈ കുരിപ്പ് ഉറങ്ങിയില്ലേ... 😲😲എന്റെ നാലാമത്തെ കുട്ടി വെള്ളത്തിൽ ആയോ...

അച്ഛൻ ആദ്യം ഞെട്ടി പിന്നെ കെട്ടിപ്പൊക്കിയ ചീട്ട് കൊട്ടാരം കൈ കൊണ്ട് തട്ടിയിട്ടു.... യൂ ചീറ്റ് u ബ്ലഡി ചീറ്റ്.. നീ എന്റെ മകൾ എന്ന് പറയാൻ പോലും എനിക്ക് ഷെയിം തോന്നുവാ.. ങ്ങീ ങ്ങീ.... അച്ഛൻ പതം പറഞ്ഞു കിടക്കയിൽ ഇരുന്നു... വീണാമ്മ ഇതൊന്നും അറിയാതെ കൊച്ചിനെ ഉറക്കേണ്ട തിരക്കിലാ.... ഇതിനാണോ നീയെന്നെ തോണ്ടി തോണ്ടി പ്രലോഭിപ്പിച്ചത്..... അച്ഛൻ അമ്മയെ തോണ്ടി തോണ്ടി ചോദിച്ചു... നിങ്ങൾ എന്തൊക്കെയാ മനുഷ്യാ പറയുന്നേ.. ആര് ആരെ തോണ്ടി എന്ന്... വാവയെ ബെഡിൽ കിടത്തി പുതപ്പിച്ചു കൊണ്ട് ചോദിച്ചു... ദേ ഒരുമാതിരി കള്ള കളി കളിക്കല്ലേ.. നീയല്ലേ ചോറ് തിന്നുമ്പോൾ എന്നേ തോണ്ടി പ്രലോഭിപ്പിച്ചത്.. എന്നിട്ട് അറിയാത്ത പോലെ അഭിനയിക്കുന്നോ.. ഞാൻ ഇതിനു സമ്മതിക്കില്ല... എന്റെ ദാമ്പത്യം കൊഴിഞ്ഞു പോവും. ഇങ്ങു വന്നേ....

പിടിച്ചു നിൽക്കാനാവാതെ അച്ഛൻ അമ്മയെ പിടിച്ചു വലിച്ചു.... ദേ തെണ്ടിത്തരം കാണിച്ചാലുണ്ടല്ലോ.. കൊച്ചു കിടക്കുന്നത് കണ്ടില്ലേ.. മക്കൾക്ക് മക്കളായി എന്നിട്ടാ റൊമാൻസ്.. ഒന്ന് പോയി ഉറങ്ങ് മനുഷ്യാ 😬😬😬😬... അമ്മ എസ്‌കേപ്പ് അടിച്ചു... വിടില്ല ഞാൻ എന്നും പറഞ്ഞു അച്ഛനും..... **💕 വല്യേട്ടൻ പിന്നെ ന്യൂജൻ ഒക്കെ വിട്ട് അന്നും ഇന്നും എന്നും ഓൾഡ് .... മുല്ലപ്പൂ കിട്ടാത്തതിനാൽ കുറച്ച് ചരട് എടുത്ത് കയ്യിൽ ചുറ്റി.... ഒന്ന് മണപ്പിച്ചു... സേട്ടൻ വരുന്നേടി..... 😍😍😍 മഞ്ഞിൽ കുളിക്കും രാവേറെയായ്.... നിന്റെ മെയ്യിൽ ചന്തം വാചാലമായി ഒരു മോഹം നെഞ്ചിൽ തേരോട്ടമായി മണി പൊന്നമ്മേ.......😝💃 ഞാൻ പോവുന്നു ഞാൻ പോവുന്നു... പാപ്പുണ്ണിക്ക് അനിയത്തിയെ ഉണ്ടാക്കാൻ പോവുന്നു... 😜😜😜 പാട്ടും പാടി റൂമിലേക്ക് കയറുന്നതിനടയിൽ സ്പ്രേ ഇരിക്കുന്നത് കണ്ടു... ശ്......💨💨...

നല്ലോണം സ്പ്രേ അങ്ങ് പൂശി... ഒരു വൃത്തിക്കെട്ട സ്മെല് 😷😷😷😷.... ഷിറ്റ്....സ്പ്രേക്ക് പകരം ഹിറ്റ്‌ ആണല്ലോ അടിച്ചത്..... ഒടുക്കത്തെ നാറ്റം... ആഹ് അഡ്ജസ്റ്റ് പണ്ണാം... മോളെ സേട്ടൻ ബന്നേടി... റൂമിലേക്ക് കയറി കൊണ്ട് വല്യേട്ടൻ പറഞ്ഞു.. പൊന്നു പാപ്പുണ്ണിയെ ഉറക്കി ബെഡിലേക്ക് കിടത്തി തലയിണ വെക്കുവായിരുന്നു..... വല്യേട്ടൻ ബാക്കിലൂടെ വന്നു ഒരൊറ്റ ചാട്ടം.... എന്റമ്മച്യേ.... 😷🧐😕 ദേ കിടക്കുന്നു മൂപ്പര് മൂക്കും കുത്തി ബെഡിൽ. സംഭവം ആള് ഉദ്ദേശിച്ചത് പൊന്നുവിനെയും പിടിച്ചു ബെഡിലേക്ക് ചാടാൻ ആണ്... പാപ്പുണ്ണിയെ കിടത്തി പൊന്നു മാറിയ ടൈം നോക്കി വല്യേട്ടൻ ചാടി.... 😵😵 എന്താ മനുഷ്യാ കുട്ടി കിടക്കുന്നത് കണ്ടില്ലേ.. ഇങ്ങനെ ആണോ വന്നു കിടക്കുന്നെ... പൊന്നു പതുക്കെ ചോദിച്ചു..... ഞാൻ നമ്മുടെ കട്ടിലിനു ഉറപ്പ് ഉണ്ടോ എന്ന് നോക്കിയതാ.

. ആളിന്റെ എണ്ണം കൂടുവല്ലേ.. വരുണിന്റെ കട്ടിൽ പൊട്ടിയ പോലെ ഇതെങ്ങാനും പൊട്ടി ചാടിയാലോ... ഹിഹി... വീണിടത്തു കിടന്ന് ഉരുളുക എന്ന് കേട്ടിട്ടില്ലേ അതെ പോലെ വല്യേട്ടൻ കിട്ടിയ നുണ എടുത്ത് കാച്ചി... അത് പൊന്നുവേച്ചിക്ക് വലിയ പന്തി തോന്നിയില്ല.. എക്സ്പിരിയൻസ് ഉണ്ടേ.... വല്യേട്ടന്റെ സ്വഭാവവും ഓരോ നോട്ടത്തിന്റെ ഉദ്ദേശവും അരച്ചു കുടിച്ചവളാനി പൊന്നമ്മ എന്ന ജ്വാല അരുൺ... നീ എന്താ ഇങ്ങനെ നോക്കുന്നെ.. ദേ ഇവിടെ ഇരിക്ക്... 😍 പൊന്നുവിന്റെ നോട്ടം കണ്ട് വല്യേട്ടൻ ബെഡിൽ ഒന്ന് തൊട്ട് ഉഴിഞ്ഞു കൊണ്ട് ചോദിച്ചു...... എന്താ ഉദ്ദേശം... 🤨🤨🤨.. വല്യേട്ടന്റെ മട്ടും ഭാവവും മനസിലാക്കിയ പൊന്നു ചോദിച്ചു... നീ എന്താ ഇങ്ങനെ ചോദിക്കുന്നെ... എന്നേ തോണ്ടി തോണ്ടി പ്രലോഭിപ്പിച്ചിട്ട്.... വല്യേട്ടൻ കുപിതനായി... പണി പാളിയോ.... 🙄🙄😲😲പാറു ഇനി തോണ്ടിയത് ഇങ്ങേരെ ആണോ... എന്നാൽ പിന്നെ പറയണ്ട.. എങ്ങോട്ട് ഓടും... പൊന്നു നാലുപുറം നോക്കി.... അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പം ഗുലുമാൽ പരസ്പരം കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പം ഗുലുമാൽ.. ഇതാണ് പറ്റിയ പാട്ട്..... പൊന്നു ഓർത്തു നീ എന്താ തിരയുന്നെ.. ഇങ്ങോട്ട് വന്നേ... വല്യേട്ടൻ പൊന്നുവിനെ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു....

*****💕 ഇനി അങ്ങ് യമണ്ടപുരിയിൽ 😁🙈..... കാലേട്ടാ കാലേട്ടാ.... കാലേട്ടാ കാലേട്ടാ.... എന്നേ നോക്കെന്നേ എന്നേ നോക്കെന്നേ എന്നേ നോക്കെന്നേ.. പാറു കഴിയുന്നതിലും പരമാവധി കാലേട്ടന്റെ കണ്ട്രോൾ കളയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്... എവിടെ ശങ്കരൻ ഇപ്പോഴും തെങ്ങിന്മേൽ തന്നെ എന്ന അവസ്ഥയിൽ ആണ് കാലേട്ടൻ... വരുണേട്ടൻ കിടക്കുന്നില്ലേ.... കിടക്കാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി കൊണ്ടിരിക്കുന്ന (നടക്കാൻ വയ്യാഞ്ഞിട്ടാണെന്ന് തോന്നുന്നു 😁😁)കാലനെ നോക്കി ഒരു ഇളിയോടെ പാറു ചോദിച്ചു... നീ കിടന്നോ എനിക്ക് കുറച്ച് കൂടി പണി ഉണ്ട്... കാലേട്ടൻ പാറുവിന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു... എന്ത് പണി റൂമിൽ ഓടി തൊട്ട് കളി കളിക്കുന്നതോ... അങ്ങ് സമ്മതിച്ചെക്ക് നിങ്ങൾക്ക് ബെറ്റ് ഒന്നും പറ്റില്ല എന്ന്.... പാറു വരുണിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു... അതിനാരു പറഞ്ഞു അത് കൊണ്ടാണെന്ന്..

നീ വിട്ട് നിന്നെ.. ഞാൻ ഉറങ്ങാൻ പോവാ.. അടുത്തേക്ക് നടന്നു വന്ന പാറുവിനെ തടഞ്ഞു നിർത്തി വരുൺ കബോഡിനടുത്തേക്ക് നടന്നു... ഇത്‌ കള്ളക്കളി ആണ്.. ഞാൻ ഇത്‌ സമ്മതിച്ചു തരില്ല.. നിങ്ങൾ ഭീരു ആണ് ബെറ്റിൽ തോറ്റെന്നു ഞാൻ പ്രഖ്യാപിക്കും ഇങ്ങനെ ആണേൽ... കബോഡിൽ നിന്ന് ബെഡ്ഷീറ്റ് എടുത്ത് നിലത്തു വിരിക്കുന്ന വരുണിനെ നോക്കി പാറു പറഞ്ഞു.... ഓഹ്.. മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ... എന്തൊരു കഷ്ടമാണ്.. എന്നും പറഞ്ഞു വരുൺ ബെഡിന്റെ തറ്റത്തു വന്നു കിടന്നു.... ഇതാണ് എനിക്കും വേണ്ടത്... പാറു മനസ്സിൽ ഓർത്തു ലൈറ്റ് ഓഫ്‌ ചെയ്ത് റൂമിലെ ഡിം ലൈറ്റ് ഇട്ട് ബെഡിൽ കിടന്നു.... തന്റെ സൈഡിലേക്ക് തിരിഞ്ഞു കിടക്കുന്ന വരുണിന്റെ മുഖത്ത് കൂടി ചൂണ്ട വിരലോടിച്ചു... പാറു അടങ്ങി കിടന്നോ ട്ടോ.... ഞാൻ അത്ര കണ്ട്രോൾ ഇല്ലാത്തവൻ ഒന്നും അല്ല... പാറുവിന്റെ കൈ തട്ടി മാറ്റി കൊണ്ട് വരുൺ പറഞ്ഞു... ഞാൻ ഇങ്ങനെ ഒക്കെ ചെയ്യും..

കണ്ട്രോൾ ചെയ്ത് നിൽക്കേണ്ടതൊക്കെ നിങ്ങള്... എനിക്ക് ജയിക്കണ്ടേ... ഇളിച്ചു കൊണ്ട് പാറു തിരിച്ചടിച്ചു... അവളുടെ അമ്മൂമ്മടെ ബെറ്റ്.... എന്തൊക്കെയോ പിറുപിറുത്തു വരുൺ അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു... അമ്മൂമ്മടെ ബെറ്റ് നിങ്ങള് ഉണ്ടാക്കിയതല്ലേ.. ഞാൻ അല്ലല്ലോ.... പാറു തിരിഞ്ഞു കിടക്കുന്ന വരുണിനെ തോണ്ടാൻ തുടങ്ങി.... എന്റെ പൊന്നു പാറു നീ ഒന്ന് ഒതുങ്ങി കിടന്നേ... തല മാത്രം ചെരിച്ചു കൊണ്ട് വരുൺ പറഞ്ഞു.. പൊന്നു ചേച്ചി റൂമിൽ ഉറങ്ങുന്നുണ്ടാവും അല്ല പിന്നെ.. തോറ്റു എന്ന് പറ.... പാറു പിന്നേം തോണ്ടി... നിന്റെ തല... ഞാൻ എല്ലാം കൂടി എടുത്ത് എറിയും.. വരുൺ എണീറ്റ് അപ്പുറത്തെ സൈഡിലേക്ക് തല വെച്ചു കിടന്നു.... ഇതിന് വേണ്ടിയല്ലേ കുമാരേട്ടാ ഞാനും വെയിറ്റ് ചെയ്തേ.... പാറു ആത്മകഥിച്ചു ... ദൈവമേ മിന്നിച്ചേക്കണേ...

രാത്രി ഒരുപാട് നേരം എടുത്ത് തേച്ചോരച്ചു കഴുകിയ കാലാ.. ഞാൻ ബെറ്റിൽ തോറ്റു എന്ന് മാത്രം കാലേട്ടനെ കൊണ്ട് പറയിപ്പിച്ചാൽ മതി.. ഞാൻ നാളെ അമ്പലത്തിൽ ഒരു രൂപ ഇടാം... ഹിഹി.. പണ്ടത്തെ പോലെ പുട്ടടിക്കാൻ പൈസ കിട്ടുന്നില്ല അതാ ഒരു രൂപ ആക്കിയേ... മുകളിലേക്ക് നോക്കി പതുക്കെ പറഞ്ഞു കൊണ്ട് പാറു ഇട്ടിരുന്ന പ്ളാസ പാന്റ് കയറ്റി..പണ്ടാരം ആവശ്യ നേരത്ത് പൊങ്ങും ഇല്ല്യാ... പാറു വരുണിന്റെ സൈഡിലേക്ക് കാല് നീക്കി വച്ചു ... ആട്ടം ഉണ്ട് ആട്ടം ഉണ്ട്... തന്തക്ക് വല്ലാത്ത ആട്ടം ഉണ്ട്... പാറു തല ചെറുതായി പൊക്കി നോക്കിക്കൊണ്ട് പറഞ്ഞു.... പാറുവിന്റെ വെളുത്തു തുടുത്ത കാലും അതിൽ പതിഞ്ഞു കിടക്കുന്ന സ്വർണ കൊലുസും എല്ലാം കൂടി കണ്ടപ്പോൾ വരുൺ ഒന്ന് പതറി... ഇല്ല്യാ.. കണ്ട്രോൾ വരുൺ കണ്ട്രോൾ.. യൂ കാൻ.... വരുൺ അവനെ തന്നെ സ്വയം മോട്ടിവേറ്റ് ചെയ്ത് തിരിഞ്ഞു കിടന്നു.. ഛെ നശിപ്പിച്ചു.. ഇങ്ങേർക്ക് ഇത്രേം കോൺട്രോളോ 🤪🤪🤪....

പണ്ടാരം ഞാൻ എങ്ങനെ ഇനി ജയിക്കും.... 🤔🤔🤔 പാറു ഉറക്കത്തിൽ എന്ന പോലെ വരുണിന്റെ മേലേക്ക് കാല് കയറ്റി വച്ചു.... വരുൺ ഞെട്ടി എണീറ്റ് കൊണ്ട് പാറുവിന്റെ കാലിൽ പിടിച്ചു ബെഡിലേക്ക് വെച്ചു.. ... അതറിഞ്ഞ പാറു ഒന്ന് കുറുകി.... വരുൺ പാറുവിനെയും അവളുടെ കാലിനേയും മാറി മാറി നോക്കി കൊണ്ട് പാറുവിന്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു.. ഇതൊക്കെ ഒളി കണ്ണാലെ അറിഞ്ഞ പാറു അവന്റെ സൈഡിലേക്ക് കിടന്നു.... വരുൺ ഒരു ചിരിയാലെ കുറച്ച് നേരം അവളെ തന്നെ നോക്കി കിടന്നു.... പാറുവിനത് ഇത്തിരി ചമ്മൽ ഉണ്ടാക്കി എങ്കിലും അവൾ കടിച്ചു പിടിച്ചു കിടന്നു.... വരുണിന്റെ കൈകൾ പാറുവിന്റെ മുഖത്ത് കൂടി ഇഴഞ്ഞിഴഞ്ഞു ബാക്കിലെക്ക് ചെന്ന് തലയിൽ ചേർത്ത് മുന്നോട്ടാക്കി നെറ്റിയിൽ പിടിച്ചു മുത്തി... 😘 അമ്പടാ കള്ളാ... 🤪

വരുണിനെ തള്ളി മാറ്റി കൊണ്ട് ചുണ്ട് കൂർപ്പിച്ചു പാറു വിളിച്ചു.... എടി പട്ടിക്കുട്ടി നീ ഉറങ്ങിയില്ലേ.... ചമ്മിയത് അറിയിക്കാതെ വരുൺ ചോദിച്ചു.. ഉരുളല്ലേ മോനെ... മര്യാദക്ക് പറഞ്ഞോ ബെറ്റ് തോറ്റെന്നു.. ഞാൻ കണ്ടതാ കള്ളകളി കളിച്ചത്... പാറു വരുണിനെ കൂർപ്പിച്ചു നോക്കി... അതിന് ഞാൻ ഉമ്മ വച്ചതല്ല നിന്റെ നെറ്റിയിലെ കൊതുവിനെ കൊന്നതാ.. എന്റെ അമ്മോ... വരുൺ കെറുവിച്ചു നോക്കി.... അതിനു ഞാൻ എപ്പോ പറഞ്ഞു ഉമ്മ വച്ചെന്ന്.. നിങ്ങള് പറഞ്ഞതല്ലേ... ചമ്മി നാറി നാറാണകല്ലായി.. ഇനിയെങ്കിലും സമ്മതിക്ക് നിങ്ങളെ കൊണ്ട് പറ്റില്ല എന്ന്... എന്നിട്ട് വേണം എനിക്കൊരു കലക്ക് കലക്കാൻ... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... വരുൺ അവളെ ആകമാനം ഒന്ന് നോക്കി.... സമ്മതിച്ചു ഞാൻ തോറ്റു.. ഒരുമ്മയിൽ തോറ്റെന്നു പറയുന്നത് മോശമല്ലേ.. അത് കൊണ്ട്....

വരുൺ ഒരു കള്ളച്ചിരിയോടെ പറഞ്ഞു നിർത്തി... അത് കൊണ്ട്.... പാറു സംശയത്തോടെ ചോദിച്ചു... അത് പറയാൻ പറ്റില്ല പ്രവർത്തിച്ചു കാണിച്ചു തരാം... എന്ന് പറഞ്ഞു വരുൺ മുഖം പാറുവിന്റെ കഴുത്തിലേക്ക് പൂഴ്ത്താൻ നിന്നതും പാറു പെട്ടെന്നുള്ള വെപ്രാളത്തിൽ,,, വരുണിനെ തള്ളി മാറ്റുന്നതിനിടയിൽ,,, അവന്റെ മുഖത്ത് അടിച്ചു..... പ്ഠോ... 💥💥💥 ഇത്തിരി സ്ട്രോങ്ങ്‌ ആയത് കൊണ്ട് വരുൺ കവിളും പൊത്തി എണീറ്റിരുന്നു.... വരുണേട്ടാ ഞാൻ.... 😒😒😒 പാറു എണീറ്റിരുന്നു വരുണിനോട് എന്തോ പറയാൻ ശ്രമിച്ചതും വരുൺ കൈ കൊണ്ട് വേണ്ട എന്നർത്ഥത്തിൽ ഉയർത്തി.... ഞാൻ ഒന്ന് പറയട്ടെ... വരുണിന്റെ തോളിൽ പാറു കൈ വച്ചു കൊണ്ട് പാറു പറഞ്ഞു.. നീയൊന്നും പറയണ്ട... എന്നും പറഞ്ഞു വരുൺ പാറുവിന്റെ കൈ തട്ടി മാറ്റി എണീറ്റു.... ആാാാാ....ഓടിവായോ.....

പാറു എന്തെങ്കിലും പറയുന്നതിന് മുന്നേ താഴെ നിന്നും അലർച്ച കേട്ടു.... വരുൺ പാറുവിനെ ഒന്ന് നോക്കി റൂം തുറന്ന് താഴേക്ക് പോയി.... പാറു ആകെ വല്ലാത്ത അവസ്ഥയിൽ ആയി പോയി... പെട്ടെന്നുണ്ടായ ഉൾപ്രേണയയിൽ ചെയ്ത് പോയതാ... ഛെ മോശം ആയിപ്പോയി... ന്തൊക്കെയോ ആലോചിച്ചു കൂട്ടി പാറുവും താഴേക്ക് പോയി..... താഴേക്ക് ചെന്നപ്പോൾ വല്യേട്ടൻ ഉണ്ട് ചെവിയും പിടിച്ചു സോഫയിൽ ഇരിക്കുന്നു... അച്ഛൻ, അമ്മ, പൊന്നുവേച്ചി, ആതു, വരുൺ ഹാജർ ആയിട്ടുണ്ട്... പാറു പൊന്നുവെച്ചിയെ നോക്കിയപ്പോൾ ചേച്ചി തലയും താഴ്ത്തി നിൽക്കുവാ.. ആതുവിനെ കൈ കൊണ്ട് കോക്രി കാണിച്ചു എന്താണെന്ന് ചോദിച്ചപ്പോൾ അവളും കൈ മലർത്തി.. നീ ഇങ്ങനെ ഒരേ ഇരിപ്പ് ഇരിക്കാതെ കാര്യം എന്താണെന്ന് പറയ് അരുണേ... അച്ഛൻ ക്ഷമയുടെ നെല്ലി പലക തകർന്നപ്പോൾ ചോദിച്ചു....

വല്യേട്ടൻ ഒരു വളിച്ച ചിരിയോടെ പൊന്നുവിനെ നോക്കി.. പൊന്നു നേരെ അച്ഛനെ നോക്കി.. അച്ഛൻ അമ്മയെയും... അച്ഛനും അമ്മക്കും ഏകദേശം ഒരു പിടിത്തം കിട്ടി... നിന്നോടാരാ അവളുടെ അടുത്തേക്ക് ചെല്ലാൻ പറഞ്ഞെ... 28 ആയിട്ടില്ല ആ കുഞ്ഞിന്.. നിനക്കിത് എന്തിന്റെ കേടാ അരുണേ.. ഇങ്ങനെ ആണേൽ അവളെ ഞാൻ നാളെ തന്നെ വീട്ടിലേക്ക് പറഞ്ഞയക്കും... അമ്മ രോഷാകുലയായി... പാറുവിനും ആതുവിനും ഒന്നും മനസിലാവാത്തത് കൊണ്ട് അരിച്ചരിച്ചു പൊന്നുവിന്റെ അടുത്തേക്ക് ചെന്ന് കാര്യം തിരക്കി.... റോമൻസിക്കാൻ വന്ന അരുണേട്ടന്റെ ചെവി കടിച്ചു പൊട്ടിച്ചു ഞാൻ.. രക്ഷപ്പെടണ്ടേ... പൊന്നുവേച്ചി ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു.. ഇവിടെ ചെവി കടിച്ചു വലിച്ചിട്ട് ഈ എക്സ്പ്രേഷനെ ഉള്ളൂ.. ഇവിടെ ചെറുതായി ഒന്ന് അടിച്ചതിനാ ഇങ്ങനെ കുന്തം വിഴുങ്ങിയ എക്സ്പ്രെഷൻ ഇട്ടു നിൽക്കുന്നത്...

പൊന്നുവിന്റെ ഉത്തരം കേട്ട പാറു വരുണിനെ നോക്കിക്കൊണ്ട് ആത്മകഥിച്ചു.. അവിടെ കാരണം ഉണ്ട് ഇവിടെ എന്താണാവോ ഒരു കാരണം ബോധിപ്പിക്കാൻ ഉള്ളത് 😏😏.. പാറുവിന്റെ ആത്മ മനസിലാക്കിയ വരുൺ പുച്ഛം വാരി വിതറി ആത്മകഥിച്ചു.... അത് ന്യായം..... ലെ നിലാവ്.... വേണ്ട അമ്മാ.. എനിക്കൊരു അബദ്ധം പറ്റിയതാ... ഇനി ഞാൻ അങ്ങനെ ചെയ്യില്ല അവളിവിടെ നിന്നോട്ടെ അച്ഛാ... അച്ഛനെയും അമ്മയെയും മാറി മാറി നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... പൊന്നു മോളെ പാറു നീ കാല് മാറിയാ തോണ്ടിയത്.... പൊന്നു മൂക്ക് തിരുമ്മുന്ന പോലെ കാണിച്ചു കൊണ്ട് പാറുവിനോടായി പറഞ്ഞു... എന്ത് തോണ്ടിയ കാര്യമാ പറയുന്നേ... ആതു കൈ മലർത്തി... എടി ചോറ് കഴിച്ചപ്പോൾ ഇവള് തൊണ്ടിയില്ലെ.. അത് വരുണിനെ അല്ല നിങ്ങടെ ഒക്കെ വല്യേട്ടനെയാ.. അതിന്റെ ബാക്കി ആണ് അവരുടെ ചെവിയിലെ ശേഷിപ്പ്... പൊന്നു ചെറുതായി ചിരിച്ചു കൊണ്ട് പറഞ്ഞു...

ഫ്രഷ്.. ഫ്രഷ്.. ഫ്രഷേയ്.... ആതു അന്തം വിട്ട് പറഞ്ഞു... 😲😲😲വെറുതെ അല്ല ചേച്ചി അവിടെ ഒരു മാറ്റവും ഇല്ലാത്തത്... ഞാൻ ഇതിലും വലിയ കുഴിയിൽ ചാടി നിൽക്കുവാ.... പാറു രോദനം അടക്കി പിടിച്ചു പറഞ്ഞു... അതെന്തേ അവിടേം പണി പാളിയോ... നമ്മടെ ഐഡിയ ഏറ്റില്ലെ... ആതു ആകാംഷയോടെ ചോദിച്ചു... വർക്ക്‌ ഔട്ട്‌ ആയി പക്ഷെ വലുതായിട്ട് പാളി.. പാറു തല താഴ്ത്തി കൊണ്ട് പറഞ്ഞു... എന്ത് പറ്റി റൊമാൻസിച്ചോ.. പൊന്നുവേച്ചി ഇത്തിരി നാണം മുഖത്ത് വരുത്തി ചോദിച്ചു.... പൊന്നു ഇനി കുറച്ച് ദിവസം ആതുവിന്റെ കൂടെ കിടന്നോ.... അവൻ ഒറ്റക്ക് കിടക്കട്ടെ.. ഇങ്ങനെയും ഉണ്ടോ വെറി പിടിച്ച ആൾക്കാർ.. അച്ഛൻ ഇത്തിരി ഗൗരവവും അതിലേറെ പുഞ്ചിരിയും വരുത്തി കൊണ്ട് പറഞ്ഞു.. ആഹ് ബെസ്റ്റ് 20മത്തെ വയസിൽ എനിക്കൊരു അനിയത്തിയെ തന്ന തീരെ വെറി ഇല്ലാത്ത മനുഷ്യൻ ആണ് ഈ എന്നോട് കല്പ്പിക്കുന്നത്.. എന്നോടിത് വേണ്ടായിരുന്നു...

വല്യേട്ടൻ ചെവി തിരുമ്മി അച്ഛനെയും പൊന്നുവിനെയും നോക്കി... പൊന്നു വേഗം ചിരി കടിച്ചു പിടിച്ചു തല താഴ്ത്തി നിന്നു... അച്ഛൻ ആദ്യം ഒന്ന് പരുങ്ങി... സഭ പിരിച്ചു വിട്ടിരിക്കുന്നു... എന്നും പറഞ്ഞു അമ്മയെയും ചേർത്ത് പിടിച്ചു റൂമിലേക്ക് പോയി.... വരുൺ ഒന്നും മിണ്ടാതെ സ്റ്റെയർ കയറി പോയി.... കലിപ്പ് കട്ട കലിപ്പ്... പിന്നാലെ മടിച്ചു മടിച്ചു പാറുവും പോയി.... ആതുവും പൊന്നുവും വേഗം സ്ഥലം കാലിയാക്കി... വല്യേട്ടൻ കുന്തം പോയ ലുട്ടാപ്പിയെ പോലെ നട്സ് പോയ അണ്ണാനെ പോലെ പട്ട പോയ എലിഫന്റിനെ പോലെ സോഫയിൽ നിവർന്നു കിടന്ന് ആലോചനയിൽ ആണ്ടു.... എങ്ങനെ ഈ നാറ്റ കേസിൽ നിന്ന് തലയൂരും 😪😪 പാറു റൂമിൽ ചെന്നപ്പോൾ വരുൺ മൂടി പുതച്ചു കിടന്നിരുന്നു.. ഒന്നും ചോദിക്കാതിരിക്കാനും പറയാതിരിക്കാനും വേണ്ടി ആണെന്ന് മനസിലാക്കിയ പാറു ഒന്നും മിണ്ടാതെ അപ്പുറത്തെ സൈഡിൽ പോയി കിടന്നു.. അല്ല ഇപ്പോൾ ചോദിച്ചിട്ടും കാര്യം ഇല്ല്യാ.. ദേഷ്യം വന്നാൽ കുരച്ചു ചാടുന്ന ഐറ്റം ആണ്... ഒന്ന് ചൂടാറി നാളെ രാവിലെ ചോദിക്കാം എന്ന് കരുതി പാറു നിദ്രയെ പുൽകി.........ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story