നിന്നിലലിയാൻ: ഭാഗം 87

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

എനിക്ക്.... നിങ്ങളെ........ അങ്ങനെ ഇപ്പോൾ എന്നേ ഒഴിവാക്കി രണ്ടാം ഭാര്യയുടെ ഒപ്പം ജീവിക്കാൻ സമ്മതിക്കില്ല... എനിക്കറിയാ ആ അശ്വതി നിങ്ങടെ പിന്നാലെ നടക്കുന്ന കാര്യം..... അവളുടെ ഒലിപ്പീരും.. ഹും.... ആദ്യം തപ്പി തടഞ്ഞും പിന്നെ ദേഷ്യത്തോടെയും പാറു പറഞ്ഞു.... വരുൺ പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തം വിട്ട് പാറുവിനെ നോക്കി.... ഇവളിതെങ്ങനെ അറിഞ്ഞു എന്ന ചിന്തയായിരുന്നു അവന്റെ മനസ്സിൽ..... അതൊക്കെ ഞാൻ അറിഞ്ഞു.. തല പുണ്ണാക്കണ്ട.... പിന്നേയ്..... 😌😌😌 ഇത്തിരി നാണത്തോടെ പാറു പറഞ്ഞു.... പിന്നെ.... വരുൺ സംശയത്തോടെ ചോദിച്ചു... നിങ്ങളുടെ പാറുക്കുട്ടിക്ക് നിങ്ങളില്ലാതെ ജീവിക്കാൻ പറ്റില്ലെടോ കാലാ..... നിറഞ്ഞു വന്ന കണ്ണുകളോടെയും ചുണ്ടിൽ ഒരു പുഞ്ചിരിയോടെയും പാറു വരുണിനെ നോക്കി പറഞ്ഞു..... എന്റെ മാതാവേ നീ തന്നെ ആണോ ഈ പറയുന്നേ..... എന്നേ ഒന്ന് പിച്ചിക്കെ... കേട്ടത് വിശ്വസിക്കാനാവാതെ വരുൺ ഇളിച്ചു കൊണ്ട് പറഞ്ഞു... കളിയാക്കണ്ട കാലാ 😬😬😬... പാറു എണീറ്റ് പോവാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.. ആഹാ.. അങ്ങനെ അങ്ങ് പോയാലോ.. എന്നാലെ.... എന്നോട് പറ i love u എന്ന്.... 😌😌😌... പോവാൻ നിന്ന പാറുവിനെ പിടിച്ചു വെച്ചു കൊണ്ട് വരുൺ കുസൃതിയോടെ പറഞ്ഞു...

അയ്യാ... കള്ളും കുടിച്ചു നടക്കുന്നവരോടൊന്നും ഞാൻ ഇഷ്ടം ആണെന്ന് പറയില്ല.... പാറു തിരിഞ്ഞിരുന്ന് പറഞ്ഞു... അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞത് വരുൺ ശ്രദ്ധിച്ചു.... എടി കോപ്പേ ഞാൻ കുടിച്ചിട്ടില്ലേടി... അത് കുറച്ച് വാങ്ങി ഞാൻ ഷർട്ടിൽ തളിച്ചതല്ലേ.... നിരങ്ങി നിരങ്ങി പാറുവിന്റെ അടുത്തേക്ക് ഇരുന്ന് കൊണ്ട് വരുൺ പറഞ്ഞു... ആ ഇനി അത് പറഞ്ഞോ.. ആടി ആടി ആ വരുന്ന വരവ് ഉണ്ടല്ലോ അത് ഇപ്പോഴും ഉണ്ട് എന്റെ മനസ്സിൽ.. പാറു ചിറി കോട്ടി കൊണ്ട് പറഞ്ഞു... അയ്യോ ഇതിനെ ഞാൻ എങ്ങനെ മനസിലാക്കിപ്പിക്കാനാ ദൈവേ... നീ വേണെങ്കിൽ ഏട്ടനോട് ചോദിച്ചു നോക്ക് അവന്റെ ഒടുക്കത്തെ ഫുദ്ധി ആണ് ഇത്‌ കൊളം ആക്കിയേ... വരുൺ സങ്കടത്തോടെ പറഞ്ഞു... വല്യേട്ടനോ.. ഏയ്.. നിങ്ങള് കള്ളു കുടിച്ചു റോട്ടിൽ വഴക്ക് ഉണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ കണ്ടതാ ഏട്ടന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഒക്കെ... വരുണിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് പാറു പറഞ്ഞു... അങ്ങനെ പറഞ്ഞോ.... കിട്ടിയ അവസരം മുതലാക്കി ഏട്ടൻ തെണ്ടി..

എന്നോട് എന്താണെന്നറിയുമോ പറഞ്ഞത് ഇങ്ങനെ ഒക്കെ ചെയ്തിട്ട് സെറ്റ് ആക്കിയിട്ട് വിളിക്ക്.. ഞാൻ വന്നു പിക് ചെയ്യാം എന്നൊക്കെ.. എന്നിട്ട് ചുളുവിൽ കാല് മാറി തെണ്ടി.... വരുൺ ഒരു ഭാവവും ഇല്ലാതെ പറഞ്ഞു... സമ്മതിച്ചു... അപ്പൊ സിഗരറ്റ് എന്റെ മുഖത്തേക്ക് ഊതി വിട്ടതോ.... അത് ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണല്ലോ.... പാറു വിടാനുള്ള ഉദ്ദേശം ഇല്ല്യാ... അത് ഞാൻ ഒരു ഒറിജിനാലിറ്റിക്ക് വേണ്ടി... നീയും വലിച്ചില്ലെ... അപ്പൊ കോപ്രോ.... ഇളിച്ചു കൊണ്ട് വരുൺ പാറുവിനെ നോക്കി.... എന്നോട് വലിക്കില്ല എന്നൊക്കെ പറഞ്ഞിട്ട്.. ദുഷ്ടാ.. നിങ്ങള് എന്നേ ചതിച്ചില്ലേ... ഇനി ഇത്‌ നിങ്ങടെ ഐഡിയ ആണോ.... ഇത്തിരി പരിഭവത്തോടെ വരുണിന്റെ കയ്യിലും കാലിലും അമർത്തി കൊണ്ട് പാറു ചോദിച്ചു... ആഹ് വിടെടി ഇത്‌ ഒറിജിനലാ... നിന്നെ ഓർത്തു വണ്ടി ഓടിച്ചപ്പോൾ സ്ലിപ് ആയതാ... കയ്യിൽ ഉഴിഞ്ഞു കൊണ്ട് വരുൺ പറഞ്ഞു... എനിക്ക് കുരുത്തക്കേട് കിട്ടാൻ വേണ്ടി എന്തെങ്കിലും ആലോചിച്ചു കാണും അതാ ചക്ക വെട്ടിയിട്ട പോലെ കിടക്കുന്നത്..... ഇളിച്ചു കൊണ്ട് പാറു പറഞ്ഞു....

അതെ സമയം കൊണ്ട് തന്നെ വരുൺ ഇടത് കൈ കൊണ്ട് അവളുടെ അരയിലൂടെ ചുറ്റി പിടിച്ചു.... എന്താ..... പാറു കുണുങ്ങി കൊണ്ട് ചോദിച്ചു.... പറയ്...... വരുൺ അവളെ ഒന്നൂടി അടുപ്പിച്ചിരുത്തി കണ്ണുകളിലേക്ക് നോക്കി പറഞ്ഞു... ഞാൻ..... ഞാൻ എന്ത് പറയാനാ.. വിട്ടേ.. ഞാൻ പോട്ടെ.... ഇത്തിരി പേടിയോടെ പാറു പറഞ്ഞു വരുണിനെ നോക്കി... I love u എന്ന് പറഞ്ഞിട്ട് പോയാൽ മതി... പാറുവിന്റെ കവിളിൽ മുത്തി കൊണ്ട് വരുൺ പറഞ്ഞു... അപ്പൊ നിങ്ങൾക്കെന്നെ ഡിവോഴ്സ് ചെയ്ത് രണ്ടാം ഭാര്യയുടെ കൂടെ ജീവിക്കണ്ടേ... കുസൃതിയോടെ പാറു ചോദിച്ചു.... നിന്നെ ഞാൻ ഇന്ന്.... അപ്പൊ നീ എന്റെ ആരാ... പാറുവിനെ തള്ളി കിടക്കയിലേക്ക് ഇട്ടു കൊണ്ട് വരുൺ ചോദിച്ചു.... ആരോ..... പാറു പുച്ഛിച്ചു കൊണ്ട് പറഞ്ഞു... ഇത്‌ കണ്ടു കൊണ്ടാണ് വല്യേട്ടൻ റൂമിലേക്ക് കയറാൻ നിന്നത്.... ഛെ ഇപ്പോൾ പണി പാളിയേനെ.... ഇവർക്കിത് ഡോർ അടച്ചിരുന്നൂടെ.... എന്നും പറഞ്ഞു ശബ്ദം ഇല്ലാതെ ഡോർ അടച്ചു വല്യേട്ടൻ തിരിഞ്ഞു.... പൊന്നു കയ്യും കെട്ടി വല്യേട്ടനെയും നോക്കി നിൽക്കുവാണ്.... നീ നോക്കണ്ട... എന്തൊക്കെ ആയിരുന്നു..

ഞാൻ ഒന്ന് നിന്നെ തൊട്ടതിനു എന്റെ ചെവി ആട് കടിച്ച പ്ലാവില പോലെ ആക്കി.... എന്നാൽ എന്റെ അനിയന്റെ ജീവിതത്തിൽ വെട്ടും കുത്തും ഒഴികെ എല്ലാം നടന്നു.. എന്നിട്ടും അവരുടെ റൊമാന്സിനു ഒരു കുറവില്ല.. ഇനി അവര് തന്നോളും പാപ്പുണ്ണിക്ക് ഒരു അനിയത്തിയെ.... വല്യേട്ടൻ പൊന്നുവിനെ നോക്കി പുച്ഛിച്ചു പോയി.... വല്യേട്ടൻ പോയതും പൊന്നു കടിച്ചു പിടിച്ചു നിന്ന ചിരി പുറത്തേക്ക് വിട്ടു .... ഇങ്ങനെ ബുദ്ധി ഇല്ലാത്ത കെട്ട്യോനെ ആണല്ലോ എനിക്ക് തന്നത്... ഇയാൾക്കിത് വരെ നേരം വെളുത്തില്ലേ.... പൊന്നു പിറുപിറുത്തു.... മേലെപ്പാട്ടേ നിന്റെ തന്തക്കാടി നേരം വെളുക്കാത്തത്... പൊന്നുവിന്റെ ബാക്കിൽ നിന്ന് എല്ലാം ഒളിഞ്ഞു കേട്ട വല്യേട്ടൻ അതും പറഞ്ഞു ഓടി..... അച്ഛനെ വിളിക്കുന്നോ.... കയ്യിൽ കിട്ടിയ ഫ്‌ളവർ വേസ് എടുത്തു കൊണ്ട് വല്യേട്ടന്റെ പിന്നാലെ പൊന്നു ഓടി... **💕 വരുണേട്ടാ വേണ്ട.... ഞാൻ പറയാം... വരുൺ പാറുവിന്റെ മുകളിൽ കിടന്നപ്പോൾ പാറു കെഞ്ചി കൊണ്ട് പറഞ്ഞു... പറഞ്ഞില്ലെങ്കിലും പറഞ്ഞാലും ഇന്നെന്തെങ്കിലും ഒക്കെ നടക്കും 🤣🤣🤣... എന്നാ പറയ്.. സേട്ടൻ കേൾക്കട്ടെ.... പാറുവിന്റെ കവിളിൽ തലോടി കൊണ്ട് വരുൺ പറഞ്ഞു.... എനിക്ക്..... എനിക്കെയ്... എനിക്കില്ലേ.... എനിക്കുണ്ടല്ലോ.... പാറു എവിടെയും തൊടാതെ പറഞ്ഞു....

നിനക്ക്.... നിനക്കെയ്.. നിനക്കില്ലേ... നിനക്കുണ്ടല്ലോ.... എന്താന്ന് പറയ് പാറു കുട്ട്യേ... വരുൺ പാറു പറഞ്ഞ പോലെ തന്നെ തിരിച്ചു ചോദിച്ചു.... എനിക്കെയ്... ഈ കള്ള സാറിനെ ഭയങ്കര ഇഷ്ടാ..😁😁 വരുണിന്റെ മുഖത്ത് നോക്കാതെ സീലിംഗിൽ നോക്കി പാറു പറഞ്ഞു.... ഇത്രെയും നാൾ കേൾക്കാൻ കൊതിച്ച വാക്ക് കേട്ടതു കൊണ്ടോ,,,,, അതോ പാറുവിന്റെ മനസ്സിൽ തനിക്കൊരു സ്ഥാനം ഉണ്ടെന്ന് മനസിലാക്കിയത് കൊണ്ടോ,,,, സന്തോഷം കൊണ്ട് വരുൺ പാറുവിന്റെ മാറിലേക്ക് ചാഞ്ഞു.... ഞാൻ എത്ര നാളായി എന്നറിയുമോ പാറുക്കുട്ട്യേ നിന്റെ വായിൽ നിന്ന് ഈ വാക്ക് കേൾക്കാൻ ആഗ്രഹിക്കുന്നെ.... ഇടർച്ചയോടെ വരുൺ പറഞ്ഞു.... ദേ കയ്യും കാലും ഇളക്കി എനിക്ക് പണി ഉണ്ടാക്കല്ലേ.. ഞാൻ നോക്കില്ല അവിടെ കിടക്കേണ്ടി വരും.... റൂട്ട് മാറ്റി കൊണ്ട് വരുണിന്റെ തല മുടിയിൽ തലോടി കൊണ്ട് പാറു പറഞ്ഞു..... ശെരിക്കും നോക്കില്ലേ... തല പൊക്കി കൊണ്ട് വരുൺ ചോദിച്ചു... പാറു ഇല്ലാ എന്നർത്ഥത്തിൽ കണ്ണ് ചിമ്മി കാണിച്ചു.... വരുൺ കൈ കുത്തി എണീറ്റിരുന്നു.... വരുൺ പിണങ്ങി പോവാണെന്ന് കരുതി എണീക്കാൻ നിന്ന പാറുവിന്റെ മുകളിലേക്ക് പുതപ്പും മൂടി കൊണ്ട് വരുൺ കിടന്നു.... വരുണേട്ടാ മാറി കിടക്ക്... എന്താ ഈ കാണിക്കണേ..... കയ്യിനു വയ്യാത്തതല്ലേ ചെറിയ ശാസനയോടെ പാറു പറഞ്ഞു...

വയ്യാത്തത് കൊണ്ട് നീ അടങ്ങി കിടന്ന് സഹകരിക്കണം.... 😉😉😉 കണ്ണിറുക്കി കാണിച്ചു കൊണ്ട് വരുൺ പറഞ്ഞു.... നടക്കില്ല മോനെ.. അതിനു വെച്ച വെള്ളം ചൂടാവുന്നതിനു മുന്നേ ഇറക്കി വെച്ചേക്ക്.. അല്ലെങ്കിൽ പിന്നെ പറ്റി എന്ന് വരില്ല..... ശ്രദ്ധയോടെ വരുണിനെ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു.... അങ്ങനെ ആണോ... എന്നാൽ എനിക്കൊന്ന് കാണണമല്ലോ...... ഒരു കള്ളച്ചിരിയോടെ പാറുവിനെ പറയാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകളെ വരുൺ അവന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു.... എതിർപ്പുകളെ തടഞ്ഞു നിർത്തി കൊണ്ട് വരുൺ അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.... ആദ്യത്തെ എതിർപ്പുകളെ മാറ്റി കൊണ്ട് പാറു ആദ്യമായി വരുണിന്റെ ചുണ്ടിന്റെ രുചി അറിഞ്ഞു..... സ്നേഹത്തോടെ ഇഷ്ടത്തോടെ പാറു അവന്റെ ചുണ്ടുകളെ ചുംബിച്ചു..... പാറുവിന്റെ പ്രവർത്തി വരുണിന്റെ വികാരത്തിൽ വേലിയേറ്റം ഉണ്ടാക്കി.. അതിനനുസരിച്ചു അവന്റെ കൈ അവളുടെ ശരീരത്തിലൂടെ ഓടി നടന്നു... രണ്ട് പേർക്കും ശ്വാസം വിലങ്ങിയപ്പോൾ വരുൺ പതുക്കെ അവളുടെ ചുണ്ടുകളെ വേർപ്പെടുത്തി...

എന്നത്തെക്കാളും നന്നായിരുന്നു ഇന്നത്തെ.... ഒരു കള്ളച്ചിരിയോടെ വരുൺ പറഞ്ഞു നിർത്തി.... ആ ചിരി പാറുവിലേക്കും പടർന്നു.. ഇതൊക്കെ നേരത്തെ ആയിരുന്നേൽ ഒരു കുഞ്ഞിക്കാല് കണ്ടേനെ... പാറുവിന്റെ ഡ്രെസ്സിൽ പിടി മുറുക്കി കൊണ്ട് വരുൺ പറഞ്ഞു.... അയ്യെടാ... വരുണേട്ടാ വേണ്ട.... വയ്യായ എല്ലാം മാറട്ടെ... വരുണിന്റെ കൈ മാറ്റാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു... എനിക്കെന്ത് വയ്യായ.. ദേ കുഴപ്പം ഒന്നും ഇല്ല്യാ... കയ്യും കാലും ഇളക്കി കൊണ്ട് വരുൺ പറഞ്ഞു.... എന്നാലും മാറട്ടെ.... ഈ കെട്ടൊക്കെ അഴിച്ചിട്ടു മതി.... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ആറ്റു നോറ്റു ഒരു i love u പറഞ്ഞിട്ട് അന്ന് തന്നെ എന്നേ പട്ടിണിക്ക് ഇടല്ലേ എന്റെ പാറുക്കുട്ട്യേ.... പ്ലീസ്.... വരുൺ ദയനീയമായി പറഞ്ഞു... വരുണിന്റെ മുഖ ഭാവവും പറച്ചിലും ഒക്കെ കേട്ട് പാറു കിടന്ന് ചിരിക്കാൻ തുടങ്ങി.... ഒരു വിധം ചിരി കടിച്ചു പിടിച്ചു സമ്മതമെന്നോണം പാറു തലയാട്ടി...... ശരീരത്തിൽ നിന്ന് ഓരോ ഡ്രസ്സ്‌ അഴിച്ചു മാറ്റുമ്പൊഴും ചുംബനങ്ങൾ കൊണ്ട് വരുൺ പാറുവിനെ കീഴ്പ്പെടുത്തുമ്പൊഴും പാറു നാണത്തിൽ കുളിച്ചു.....

ഇത്തവണ അവളെ പൂർണമായി സ്വന്തമാക്കുമ്പോൾ മനസ് നിറഞ്ഞൊരു സംതൃപ്തി വരുണിനു തോന്നി...എല്ലാം കൊണ്ടും താൻ ഇന്ന് തൃപ്തനാണെന്ന് അവന്റെ മനസ് മന്ത്രിച്ചു.... എല്ലാം കഴിഞ്ഞ് അവളുടെ കുഞ്ഞു മറുകിൽ ഉമ്മ വെച്ചു നെഞ്ചിൽ തളർന്നു വീഴുമ്പോളും അവന്റെ ചുണ്ടിലെ ചിരി മായാതെ നിന്നു..... പാറു ഒരു ചിരിയോടെ അവന്റെ തലയിൽ തലോടി കൊണ്ടിരുന്നു..... 💕 പാറു... മോളെ.. നീ കഴിക്കാൻ വരുന്നില്ലേ... ഡോറിൽ പൊന്നു മുട്ടിയപ്പോഴാണ് പാറു ബോധ മണ്ഡലത്തിലേക്ക് വന്നത്.... ആ ചേച്ചി വരുവാ....... പാറുവിന്റെ നെഞ്ചിൽ ഉറങ്ങി കിടക്കുന്ന വരുണിനെ ശ്രദ്ധയോടെ ബെഡിൽ കിടത്തി പാറു വിളിച്ചു പറഞ്ഞു.... ഹാളിലേക്ക് ചെല്ലുമ്പോൾ കണ്ടു മൂന്നാൾക്കും ഒരു ആക്കിചിരി..... എങ്ങനെ നടന്നിരുന്ന ആൾക്കാരാ...തല്ലുന്നു... വഴക്കാവുന്നു.... ബൈക്ക് എടുത്ത് പോവുന്നു.. കരയുന്നു.. വീട്ടിലേക്ക് പോവാൻ വാശി പിടിക്കുന്നു.. ആക്‌സിഡന്റ് ആവുന്നു... പിന്നേം കരയുന്നു.... ന്നിട്ടോ വീടും വേണ്ട കുടിയും വേണ്ട.... തെറ്റോക്കെ മറന്നു റൊമാൻസിക്കുന്നു.... ആ അതിനും വേണം ഒരു ഭാഗ്യം...

ആദ്യമാദ്യം പാറുവിനെ നോക്കി പറഞ്ഞ വല്യേട്ടൻ ലാസ്റ്റ് ആയപ്പോഴേക്കും പൊന്നുവിനെ താങ്ങി.... നിങ്ങള് എന്തിനാ എന്നേ നോക്കുന്നെ ഞാൻ റൊമാന്റിക് അല്ലെ... പൊന്നുവേച്ചി നാണത്തോടെ എളിയിൽ കൈ കുത്തി ചോദിച്ചു... പിന്നെ.. റൊമാന്റിക് ആയത് കൊണ്ടല്ലേ വല്യേട്ടന്റെ ചെവി അണ്ണാൻ തിന്ന മാങ്ങ പോലെ ഇരിക്കുന്നെ... പാറു കേറി ഗോൾ അടിച്ചു.... നീ മിണ്ടരുത്.. ചിലരൊക്കെ മിക്കവാറും ഗോൾ അടിച്ചു കൂട്ടും.... വല്യേട്ടൻ പാറുവിനെ താങ്ങി.... പാറു ബ്ലിങ്കസ്യാ ഇരുന്ന് ആതുവിനെ നോക്കി.. അവിടെയും ഒരു വളിച്ച ചിരി... പാറുവും അതെ പോലെ ചിരിച്ചു കാണിച്ചു... എന്തായി വല്ലതും..... ആതു ആംഗ്യം ചോദിച്ചു.... മ്മ്.... 🙈🙈🙈.. പാറു നാണത്തോടെ തലയാട്ടി... അപ്പൊ ഫസ്റ്റ് നൈറ്റും ഫസ്റ്റ് ഡേയും കഴിഞ്ഞല്ലേ.... ആതു ഇളിച്ചു കൊണ്ട് ചോദിച്ചു... എന്താ ഓൾടെ തൊര.. ഇത്രക്ക് മുട്ടാണെൽ നീ പോയി നിന്റെ പ്രണവിന്റെ അടുത്ത് നിന്നെ തട്ടി കൊണ്ട് പോവാൻ പറ... ഇവളെ കെട്ടിയ പോലെ... അല്ല പിന്നെ.... വല്യേട്ടൻ ആതുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു... അയ്യെടാ.. ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല...

എനിക്ക് കിട്ടാനുള്ള ഓർണമെന്റ്സ് ഒക്കെ വാങ്ങിയിട്ടേ ഞാൻ പോവു... ആതു ഇളിച്ചു കൊണ്ട് പറഞ്ഞു... എച്ചി എന്നും എച്ചി ആയിരിക്കും.. നിന്റെ ബാക്കി ഇങ്ങോട്ട് വരട്ടെ നിന്നെ കെട്ട് കെട്ടിക്കുന്നുണ്ട്... വല്യേട്ടൻ പുച്ഛത്തോടെ പറഞ്ഞു... ഇവള് വന്നാൽ ഇവളെ ട്രോള്ളണം എന്ന് പറഞ്ഞിട്ട് ഇങ്ങളെന്തിനാ ഇന്നേ ട്രോളുന്നെ... ആതുവിന്റെ വായിൽ നിന്ന് അറിയാതെ പൊട്ടി 🙊🙊... വല്യേട്ടൻ ആംഗ്യം കാണിക്കുന്നത് പാറു കണ്ടതും ഒരു ഇളിഞ്ഞ ചിരി പാസാക്കി.... അപ്പൊ എല്ലാവരും കൂടി എന്നേ പൂട്ടാൻ ഉള്ള പരിപാടി ആയിരുന്നല്ലേ.... ആരുടെയാ ഇതിനു പിന്നിലെ തല... പാറു മൂന്നാളെയും മാറി മാറി നോക്കിക്കൊണ്ട് പാറു ചോദിച്ചു... വല്യേട്ടൻ ആതുവിനെ ചൂണ്ടി (ഒറ്റിയത് അവൾ ആണല്ലോ സ്വാഭാവികം )ആതു പൊന്നുവിനെ ചൂണ്ടി അപ്പൊ പിന്നെ പൊന്നു ശെരിക്കുള്ള തലയെ ചൂണ്ടി.. നമ്മടെ വല്യേട്ടനെ.... ഇപ്പോൾ മനസിലായി കൂട്ടത്തിലെ ഒറ്റുക്കാരനെ... വല്യേട്ടനെ നോക്കിക്കൊണ്ട് പാറു പറഞ്ഞു.. നീ എന്തിനാ എന്നേ പറയുന്നേ ഞാൻ ഒന്നും അല്ല.... വല്യേട്ടൻ നിഷ്കു പുറത്തെടുത്തു... ഞാൻ എപ്പോഴാ നിങ്ങടെ പേര് പറഞ്ഞെ.. പാറു കൈ മലർത്തി... പേര് പറഞ്ഞില്ല.. ഇവരൊക്കെ ഒറ്റുക്കാരി അല്ലെ ആവുള്ളു.. ഞാൻ അല്ലെ ഒറ്റുക്കാരൻ വരുള്ളൂ.. അപ്പൊ ഞാൻ അല്ലെ... ല്ലേ ല്ലേ ല്ലേ... ഇളിച്ചു കൊണ്ട് വല്യേട്ടൻ ചോദിച്ചു...

അങ്ങനെ എങ്കിൽ അങ്ങനെ.... നെ നെ നെ... അതെ സ്ലാങ്ങിൽ പാറുവും പറഞ്ഞു ... **💕 വല്യേട്ടനു തിരിച്ചു എങ്ങനെ പാര പണിയും എന്ന ചിന്തയിൽ ആണ് പാറുവും ആതുവും... പാറുവിനു തന്നെ ട്രോളാൻ പ്ലാൻ ഇട്ടതിനുള്ള പ്രതികാരം ആണേൽ ആതുവിന്‌ പാറുവിനെ ട്രോളാം എന്ന് പറഞ്ഞു തന്നെ ട്രോളിയതിനുള്ള പ്രതികാരം.... പ്രതികാരം അത് വീട്ടാൻ ഉള്ളതാണെന്ന് പഠിപ്പിച്ചു തന്ന വ്യക്തി അല്ലെ.. തിരിച്ചൊന്ന് പണിയാം... ഹിഹി... വല്യേട്ടന്റെ മെയിൻ ഫുഡ്‌ ആയത് കൊണ്ട് അത് പരീക്ഷിക്കാം എന്ന് അവർ തീരുമാനിച്ചു കൈ കൊടുത്ത് പിരിഞ്ഞു...... ****💕 ഉച്ചക്ക് വല്യേട്ടനു സ്പെഷ്യൽ ആയിട്ട് മുട്ട ഉണ്ടാക്കാൻ തീരുമാനിച്ചു... കാലൻ പിന്നെ കിടപ്പിൽ ആയത് കൊണ്ട് ആ വഴിക്ക് വരില്ലല്ലോ... പൊന്നുവെച്ചിയെ ചാക്കിട്ട് പിടിച്ചു... സ്വന്തം കെട്ട്യോനോഡ് എന്ത് സ്നേഹമാ.. ഒപ്പം പണി കൊടുക്കാൻ ചേച്ചിയും കൂടി.... റെസിപ്പി.... മുട്ട എടുത്ത് പൊട്ടിച്ചു നല്ലോണം ഇളക്കുക... (എണ്ണം നിങ്ങള്ക്കിഷ്ടം ഉള്ള അത്ര )ഞങ്ങൾ ഇവിടെ എടുക്കുന്നത് രണ്ട് മൊട്ട ആണേ ....എന്നിട്ട് അതിൽ കുറെ ഉപ്പും (പ്രതികാരം എത്രെ ആണോ അത്രെയും )...

വലിയ ഉള്ളി അരിഞ്ഞതും കുറച്ച് മഞ്ഞൾ പൊടിയും കുറെയേറെ മുളക് പൊടിയും 5, 6 പച്ചമുളക് കീറിയതും ഇഞ്ചിയും വെളുത്തുള്ളിയും പിന്നെ നല്ലോണം കുരുമുളകും ഇട്ട് ചൂടായ നോൺസ്റ്റിക് പാനിലേക്ക് ഒഴിക്കുക.. എന്നിട്ട് പാൻ എടുത്ത് തിരിച്ചു വട്ട രൂപത്തിൽ ആക്കി അടച്ചു വെക്കുക.... വെന്തു എന്ന് ഉറപ്പായാൽ അടപ്പ് തുറക്കുക... അപ്പൊ നല്ലൊരു സ്മെല് വരും... ആഹാ... അപ്പൊ ഗ്യാസ് ഓഫ്‌ ചെയ്ത് കുറച്ച് സോപ്പ് പൊടി അതിലെല്ലാം വിതറി കൊടുത്ത് പൊട്ടാതെ പ്ലേറ്റിലേക്ക് മാറ്റുക..... എല്ലാം ഉണ്ടാക്കി നേരെ വല്യേട്ടന്റെ അടുത്തേക്ക്.... 🚶‍♀️🚶‍♀️🚶‍♀️... വല്യേട്ടാ... ഞങ്ങൾ അന്ന് വരുണേട്ടന് ഉണ്ടാക്കി കൊടുത്തില്ലേ അതാ ഇത്‌.... ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ സ്പെഷ്യൽ ആയി വല്യേട്ടനു മാത്രം ഓംലറ്റ് കൊടുത്തു കൊണ്ട് ആതു പറഞ്ഞു... അരേവാ.. കാണുമ്പോൾ തന്നെ കണ്ടില്ലേ.. വായിൽ നിന്ന് വെള്ളം വീഴുന്നു 🤤🤤🤤.... ഓംലറ്റിന്റെ ഭംഗി കണ്ട് വല്യേട്ടൻ പറഞ്ഞു... ഇതിനു സോപ്പ് പൊടിയുടെ മണം ഒന്നും വരുന്നില്ലേ... പൊന്നുവേച്ചി കുറുകുറു പറഞ്ഞു... ആർത്തി മൂത്തു ഇരിക്കുവാ അതാവും മണം ഒന്നും വരാത്തെ...

ആതു ബാക്കി ഏറ്റെടുത്തു.. എന്താടി കുറുകുറു... ആരും നോക്കി വെള്ളം ഇറക്കണ്ട. ഞാൻ തരൂല... പ്ലേറ്റ് അടുത്തേക്ക് നീക്കി കൊണ്ട് വല്യേട്ടൻ പറഞ്ഞു..... ഏയ് ആർക്കും കൊടുക്കണ്ട.. ഇത്‌ ഞങ്ങടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഉണ്ടാക്കിയതാ.. ഇനി ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ എന്നറിയില്ല.. മുഴുവൻ കഴിക്കണം... ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്നല്ലേ... പാറു വല്യേട്ടനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.... ആർത്തി മൂത്തു പ്രേത്യേകിച്ചു അവരുടെ കൈപുണ്യം അറിയാൻ വേണ്ടി വലിയൊരു കഷ്ണം പൊട്ടിച്ചു വല്യേട്ടൻ വായിലേക്കിട്ട് ചമച്ചു..... ആഹാ🤤🤤.... എഹേ 🤢🤢🤢 ആദ്യത്തെ കഴിപ്പിൽ ആഹായും പിന്നെ എരുവിന്റെയും സോപ്പ് പൊടിയുടെയും എഫക്ട് കൊണ്ട് എഹെയും ആയി.. കാര്യം മൂപ്പർക്ക് ഏകദേശം പിടികിട്ടി... വല്യേട്ടൻ തുപ്പിയാൽ ഞാൻ തോറ്റു പോവുമല്ലോ എന്ന അവസ്ഥയിലും ഇറക്കിയാൽ ബാത്‌റൂം ശരണം എന്ന അവസ്ഥയിൽ ഇരിക്കുവാണ്.. നവരസങ്ങൾ മുഖത്ത് വന്നു തുടങ്ങി.... ഇതേതാടി ഈ മുഖഭാവം.. അമേരിക്കക്കാരിക്ക് ഡൌട്ട്... പച്ചാളം ഭാസി കുറച്ചെണ്ണം ഡെവലപ്പ് ചെയ്തിട്ടില്ലേ. അതെ പോലെ നിങ്ങടെ വല്യേട്ടനും വേറെ രസങ്ങൾ പഠിക്കുവാ... ഇളിച്ചു കൊണ്ട് പൊന്നുവേച്ചി പറഞ്ഞു... വല്യേട്ടാ എങ്ങനെ ഉണ്ട്....

പാറു നിഷ്കുവിനെ കൂട്ട് പിടിച്ചു ചോദിച്ചു... മകളെ മളക് കുറഞ്ഞു പോയി.. പിന്നെ ഉപ്പ് കുറച്ച് കൂടി ഇടാമായിരുന്നു.. പിന്നെ വിമ്മിന്റെ രുചി കുറവാ... കണ്ണിൽ നിന്നും വായിൽ നിന്നും വെള്ളം വരാതിരിക്കാൻ കഷ്ടപ്പെട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞൊപ്പിച്ചു.... ഇനി ഇടണോ വല്യേട്ടാ.. ബാക്കി ഇരിപ്പുണ്ട്... ആതു താങ്ങി... ഏയ് ഇനി നിങ്ങടെ ഒക്കെ കെട്ട്യോന്മാർക്ക് ഉണ്ടാക്കി കൊടുക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി.. ഇപ്പോൾ ഇങ്ങനെ മതി.. വയറു നിറഞ്ഞു എണീക്കട്ടെ... ഇളിച്ചു കൊണ്ട് എണീറ്റ് മൂടും പൊത്തി പിടിച്ചു കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു.... കണ്ണിൽ നിന്നും അവർ മറഞ്ഞതും വല്യേട്ടൻ ഓടി... റൺ ബേബി റൺ 😆😆😆...... ****💕 അവിടെ എന്താ ഉച്ചപ്പാട്‌ കേട്ടത്... പാറു മേലെല്ലാം വെള്ളം കൊണ്ട് തുടച്ചു കൊടുക്കുമ്പോൾ വരുൺ ചോദിച്ചു... അത് വല്യേട്ടന്റെ ഒരു കൊമ്പ് ഒടിഞ്ഞതാ.. നിങ്ങടെ കയ്യും കാലും ഒടിഞ്ഞ പോലെ... 😁😁 വരുണിനെ തോളിലേക്ക് കിടത്തി അവന്റെ പുറം തുടച്ചു കൊണ്ട് പാറു പറഞ്ഞു... കളിയാക്കുന്നോടി കുട്ടി പിശാശ്ശെ.... പാറുവിന്റെ കഴുത്തിൽ ചെറുതായി കടിച്ചു കൊണ്ട് വരുൺ പറഞ്ഞു.... അങ്ങനെ ആയിരുന്നല്ലോ പ്രവർത്തി... കടി കിട്ടിയ ഭാഗം ഉഴിഞ്ഞു കൊണ്ട് പാറു പറഞ്ഞു.... ഞാൻ ഒന്ന് എണീക്കട്ടെ... നിനക്കുള്ള പണി ഞാൻ തരുന്നുണ്ട്.... ഒരു ചിരിയോടെ വരുൺ പറഞ്ഞു... അശ്വതി.. അശ്വതി..... വരുണിനെ കളിയാക്കി കൊണ്ട് പാറു വെളിയിലേക്ക് ഓടി...... ഓഹ് ഇങ്ങനെ ഒരു പെണ്ണ്..... ഒരു ആക്‌സിഡന്റ് വേണ്ടി വന്നു തമ്മിൽ തമ്മിൽ ഉള്ളറിയാൻ............................. ❣️ ബെഡിൽ ചാരി കിടന്ന് കൊണ്ട് വരുൺ ഓർത്തു............................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story