💖നിന്നിലലിയാൻ💖: ഭാഗം 9

ninnilaliyan

രചന: SELUNISU

 അങ്ങനെ മനസ്സിൽ ഒരുപ്പാട് കണക്ക് കൂട്ടലുകളുമായ് അവർ വിമാനം കയറി.. നാലഞ്ചു മണിക്കൂർ യാത്ര കഴിഞ്ഞ് അവർ ദുബായ് എയർപോർട്ടിൽ ഇറങ്ങി..... അച്ചു എങനെ പോവും.... നിന്റെ ശിവ വരുവോ... ഇല്ലാ....... ശിവ ഈ താലിയിലും സിന്ദൂരത്തിലും പെട്ടന്ന് എന്നെ കണ്ടാ എങനെ റിയാക്റ്റ് ചെയ്യുമെന്ന് അറിയില്ല....അവന് ദേഷ്യം കുറച്ച് കൂടുതലാ ...... ഇവിടെ വെച്ച് വെറുതെ ഒരു സീൻ ക്രീയേറ്റ് ചെയ്യണ്ടല്ലോ...... ആരവേട്ടൻ എന്റെ ഒപ്പം ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.....എന്നവൾ പറഞ്ഞതും അവനൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു.... നമുക്കൊരു ടാക്സി പിടിച്ചു പോവാം..... എന്നും പറഞ്ഞു അവൾ ടാക്സി വിളിച്ചു പെട്ടികളൊക്കെ വെച്ച് സ്ഥലം പറഞ്ഞു കൊടുത്തു.... ആരവ് ചുറ്റിലും കാഴ്ചകൾ നോക്കി ഇരിക്കുവാണ്.. എങ്ങനുണ്ട് ആരവേട്ടാ ദുബായ്... മ്മ്.... കൊള്ളാം.... ഇതൊന്നും അല്ല....

ഇനിയെത്ര കാണാൻ കിടക്കുന്നു.....എന്നും പറഞ്ഞു അവൾ ചിരിച്ചതും അവനും തിരിച്ചൊരു പുഞ്ചിരി നൽകി... പെട്ടന്ന് വണ്ടി നിർത്തിയതും അവൻ അവളെ നോക്കി... നമ്മുടെ സ്ഥലം എത്തി വാ ഇറങ്..... ടാക്സിക്കാരന് പൈസയും കൊടുത്ത് പെട്ടിയുമെടുത്ത് അവൾ അകത്തേക്ക് കയറി..... ആരവ് അപ്പോൾ ആ ഫ്ലാറ്റിന്റെ വലിപ്പം നോക്കുവായിരുന്നു... വാ... ആരവേട്ടാ... അഹ് ദാ വരുന്നു എന്നും പറഞ്ഞവൻ അവൾക്കരികിലേക്ക് നടന്നു..... ലിഫ്റ്റിൽ കയറി ഫ്ലോർ നമ്പർ അമർത്തി... അവരുടെ സ്ഥലത്ത് എത്തിയതും ലിഫ്റ്റിൽ നിന്നിറങ്ങി അവൾ റൂമിലേക്ക് വെച്ച് പിടിച്ചു.... ആരവേട്ടാ ഇതാണ് റൂം... ഒപോസിറ്റ് ശിവയുടെ റൂം ആണ്... ഓ .... മാരണം ഇവിടെ തന്നെയാണോ... എന്താ... ഏയ്‌.... ഒന്നൂല്ല... ശിവേടെ കയ്യിലാ കീ.... ആദ്യം നമുക്ക് അവന്റെ റൂമിൽ പോവാം.... അവൻ എന്തേലും പറഞ്ഞാലും ആരവേട്ടൻ തിരിച്ചൊന്നും പറയരുത്..... ഹ്മ്മ്... നീ കീ വാങ് പെട്ടന്ന് ഭയങ്കര ഷീണം....എനിക്കൊന്ന് കിടക്കണം.. അവൾ പോയി ബെൽ അടിച്ചതും അവൻ വാതിൽ തുറന്നു....

.അച്ചുവിനെ കണ്ടതും അവൻ കണ്ണുകൾ വിടർത്തി...അച്ചൂന്ന് വിളിച്ചു അവളെ കെട്ടിപ്പിടിച്ചതും എനിക്കങ്ങു പെരുത്ത് കയറി..... ഞാൻ കണ്ണടച്ച് പിടിച്ചു ദേഷ്യം നിയന്ത്രിച്ചു.... ഏയ്‌... വിട് ശിവാ...എന്നും പറഞ്ഞു അവൾ അവനിൽ നിന്ന് കുതറി മാറി.... ആരവേട്ടാ ഇതാണ് ശിവ... അലറി ചോദിച്ചതും അവൾ അവന്റെ ദേഷ്യം കണ്ട് ആകെ അങ്കലാപ്പിലായി.... അത് കണ്ട് ആരവ് മുന്നോട്ട് വന്നു... അതേ ഞാൻ തന്നെയാ.... യൂ.... ബ്ലഡി... നീ എന്നെ ചതിക്കുവായിരുന്നുലെ... എന്നും പറഞ്ഞു അവൻ അവളെ നേർക്ക് കയ്യൊങ്ങിയതും ആരവ് അവന്റെ കയ്യിൽ പിടിച്ചു വെച്ചു... അത് കണ്ട് അച്ചു ആദ്യം ഒന്ന് പകച്ചു... ആരവേട്ടാ.... റൂമിലേക്ക് പോക്കേ.... അവനോട് കാര്യങ്ങൾ ഞാൻ പറഞ്ഞോളാം...... എന്നും പറഞ്ഞു അവൾ കബോർഡിൽ ഇരുന്ന കീ എടുത്ത് അവന് കൊടുത്തു..... പോകുന്നേൽ ഒരുമിച്ച് പോയാ മതി....

ഇവന്റെ മുന്നിൽ നിന്നെ ഇട്ട് ഞാൻ പോണംലെ... നടക്കില്ല.. ആരവേട്ടനോട്‌ പോവാനാ പറഞ്ഞത്... എന്റെ കാര്യം നോക്കാൻ എനിക്കറിയാം അതിന് ആരുടേയും സഹായം എനിക്ക് ആവിശ്യമില്ല.... എന്നെ അടിക്കാൻ അവന് അവകാശമുണ്ട്... കാരണം ഞാൻ തെറ്റ് ചെയ്തു.... അച്ചു....എന്നവൻ പകപ്പോടെ അവളെ വിളിച്ചതും... ഒന്ന് പോ ആരവേട്ടാ.... എന്നവൾ പറഞ്ഞതും അവൻ ശിവയെ നോക്കി അവന്റെ ചുണ്ടിൽ ഒരു വിജയ ചിരി ഉണ്ടായിരുന്നു.... അവൻ പല്ലിറുമ്പി അവരെ നോക്കി ഡോർ തുറന്ന് പുറത്തേക്കിറങ്ങി..... ഓപ്പോസിറ്റ് റൂം തുറന്ന് അവൻ വാതിൽ വലിച്ചടച്ചു അവിടെ കണ്ട സോഫയിൽ പോയിരുന്ന് മുടിയിൽ പിടിച്ചു വലിച്ചു.... അച്ചു... അവൾ പറഞ്ഞ വാക്കുകൾ അത്രത്തോളം അവന് സങ്കടമായിരിന്നു.... കുറച്ചു കഴിഞ്ഞ് ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ആവുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവൻ മുഖം ഉയർത്താതെ അതേ ഇരിപ്പ് തുടർന്നു..... ആരവേട്ടാ ഞാൻ അവിടെ വെറുതെ ഒരു പ്രശ്നം ഉണ്ടക്കണ്ടാന്ന് വെച്ചിട്ടാ...

എന്നവൾ പറഞ്ഞതും അവൻ എണീറ്റു പോയി ഡോർ ലോക്ക് ചെയ്തു....പാഞ്ഞു ചെന്ന് അവളുടെ ഷോർഡറിൽ പിടിച്ചു... പറയെടി നിനക്ക് ഈ കല്ല്യാണം തെറ്റായിരുന്നു ലേ.... അത് ആരവേട്ടാ.... മിണ്ടരുത് നീ.... നിനക്ക് വലുത് അവനല്ലേ പോയി അവന്റെ കൂടെ പൊറുത്തോ..എന്നും പറഞ്ഞു അവൻ അവളെ തള്ളി മാറ്റി അടുത്ത് കണ്ട റൂമിലേക്ക് കയറി വാതിലടച്ചു... ഈ ആരവേട്ടന് എന്തിനാ ഇത്രക്ക് ദേഷ്യം...... അഹ് എന്തെങ്കിലും ആവട്ട്... എനിക്കിപ്പോ ശിവയാണ് പ്രധാനം..... എന്ന് മനസ്സിൽ മൊഴിഞ്ഞു അവൾ റൂമിലേക്ക് കയറി....ഇവിടെ എത്തിയ വിവരം നാട്ടിലൊക്കെ വിളിച്ചു പറഞ്ഞു ഫ്രഷ് ആയി കിച്ചണിൽ ചെന്ന് കോഫി ഇട്ട് അതും കൊണ്ട് ആരവേട്ടനെ വിളിക്കാൻ ആയി റൂമിലേക്ക് ചെന്നു.... ആരവേട്ടാ ഡോർ തുറക്ക് ദാ കോഫീ... എനിക്ക് വേണ്ടാ.... അതെന്താ.... വേണ്ടാന്ന് പറഞ്ഞില്ലേ.... നിന്റെ മറ്റവന് കൊണ്ട് പോയി കൊടുക്ക്... അഹ് അത് ശരിയാ... എന്നാ അങ്ങനെ ചെയ്യാം എന്നും പറഞ്ഞു അവൾ അതും കൊണ്ട് സോഫയിലേക്കിരുന്ന് കോഫി ടേബിളിൽ വെച്ചതും ആരവ് ഡോർ തുറന്ന് പുറത്ത് വന്നു...

അത് കണ്ട് അവൾ ഉള്ളിൽ ചിരിച്ചു പുറമെ ഗൗരവത്തിൽ നിന്നു.... അവൻ വന്നു കോഫി എടുക്കാൻ നിന്നതും അവൾ വേഗം അതെടുത്തു കുടിച്ചു.... ഡീ... എന്താ... വേണ്ടന്ന് പറഞ്ഞതല്ലേ അങ്ങനിപ്പോ കുടിക്കണ്ടന്നും പറഞ്ഞു അവൾ കപ്പുമായി കിച്ചണിലേക്ക് പോയതും അവൻ പല്ലിറുമ്പി അവളെ പുറകെ പോയി.... എന്നിട്ട് ഒറ്റക്ക് കോഫി ഉണ്ടാക്കാൻ തുടങ്ങി.... അവൻ ഓരോന്ന് ചെയ്യുന്നത് കണ്ടതും അവൾ അവനെ തന്നെ നോക്കി നിന്നു... ഇതൊക്കെ എപ്പോ പഠിച്ചു.... നീ എന്താ കരുതിയെ നീ തന്നില്ലേൽ എനിക്ക് കിട്ടില്ലെന്നോ.... അങ്ങനെ വല്ല്യ ആളാവൊന്നും വേണ്ടാ... പഞ്ചസാര കോഫി പൌഡർ ഇതൊക്കെ എന്റെ ക്യാഷ് ആണ്... എന്നവൾ പറഞ്ഞതും അവൻ ഒരു നിമിഷം ചെയ്യുന്നത് നിർത്തി... പിന്നെ അവളെ അരികിലേക്ക് നടന്നടുത്ത് അവളോട് ചേർന്ന് നിന്നതും അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി....

എല്ലാം കണക്ക് കൂട്ടി വെച്ചോ... എല്ലാം കൂടെ ചേർത്ത് ഞാൻ തന്നോളംന്ന് അവളെ ഒന്ന് ആക്കി പറഞ്ഞതും അവൾ മുഖം ചുളിച്ചു അവനെ നോക്കി.... മാറി നിക്കെടി ഷുഗർ എടുക്കട്ടെന്നും പറഞ്ഞു അവളെ സൈഡിലേക്ക് മാറ്റി അവൻ കാബോർഡ് തുറന്നതും അവൾ തറയിൽ ഒന്ന് ആഞ്ഞു ചവിട്ടി അവിടെ നിന്ന് പോയതും ... നിന്നെ എങനെ മെരുക്കി എടുക്കണമെന്ന് എനിക്കറിയാടി...എന്നും പറഞ്ഞവൻ ഒരു പുഞ്ചിരിയാൽ കപ്പിലേക്ക് കോഫി ഒഴിച്ചു അതുമായി ബാൽക്കണിയില്ലേക്ക് ചെന്നിരുന്നു... അതേയ്.... വീട്ടിലേക്ക് വിളിക്കണ്ടേ .....എന്ന് ആരവിന്റെ അടുത്തേക്ക് ചെന്ന് അവൾ ചോദിച്ചതും അവൻ കേൾക്കാത്ത പോലെ നിന്നു...

അത് കണ്ട് ദേഷ്യം വന്നവൾ അവന്റെ മുന്നിലേക്ക് ചെന്ന് നിന്നു... ആരവേട്ടാ ഞാൻ ചോദിച്ചത് കേട്ടില്ലേ.... അഹ് പറ... വീട്ടിലേക്ക് വിളിക്കണ്ടേ.... ദാ ഈ സിം യൂസ് ചെയ്തോ.... എന്നും പറഞ്ഞവൾ അവന് നേരെ സിം നീട്ടി... അവനത് വാങ്ങാതെ അവളെ മാറികടന്ന് പോവാൻ നിന്നതും അവൾ അവന്റെ കയ്യിൽ പിടിച്ചു..... എന്താ ആരവേട്ടന്റെ പ്രശ്നം.... എനിക്കെന്ത് പ്രശ്നം.... പിന്നെ ഒന്നൂല്ലാതെയാണോ ഇങ്ങനെ.... ഞാൻ എങനെയായാലും നിനക്കെന്താ നീ നിന്റെ കിവേടെ കാര്യം നോക്കിയാ മതി... എന്നും പറഞ്ഞു അവൻ അവളെ കയ്യിൽ നിന്ന് സിം വാങ്ങി അവിടെ നിന്ന് പോയതും അവൾ ഇതെന്ത് സാധനം എന്നുള്ള നിലക്ക് അവനെ നോക്കി നിന്നു.................... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story