നിന്നിലലിയാൻ: ഭാഗം 9

ninnilaliyan

എഴുത്തുകാരി: നിലാവ്

എൻഗേജ്മെന്റ് തിരക്കിൽ പെട്ട കാരണം പിന്നെ അവളെ തിരഞ്ഞു നടക്കാൻ പോയില്ല..... ബന്ധുക്കൾ തന്നെ ആണ് ഫുഡ്‌ വിളമ്പാനും മറ്റും നിന്നത്... ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ചെക്കന്റെ വീട്ടുകാർ സ്ഥലം വിട്ടു... പിന്നെ ആകെ ഉണ്ടായിരുന്നത് ഇവിടത്തെ കുടുംബക്കാരും നാട്ടുകാരും ആയിരുന്നു.... ******* ദേവു പോയപ്പോൾ ഞാൻ പിന്നേം പോസ്റ്റ്‌ ആയി..... അപ്പോഴാ ഫുഡ്‌ കഴിച്ചപ്പോ ഐസ് ക്രീം കിട്ടിയില്ലല്ലോ എന്നോർത്തത്... എല്ലാരും വർത്തമാനത്തില.... അതോണ്ട് വേഗം കിച്ചണിൽ പോയി ഐസ് ക്രീം എടുത്ത് റൂമിലേക്ക് ഓടാൻ നിന്നപ്പോഴാണ് ആരോ കയ്യിൽ പിടിച്ചു അടുത്ത റൂമിലേക്ക് വലിച്ചത്.... വലിച്ചതിനിടയിൽ ഐസ്ക്രീം താഴെ വീണു... ഇന്റെ ഐസ്ക്രീം 😒😒...... ആരാ വലിച്ചത് എന്നറിയാൻ തിരിഞ്ഞപ്പോഴാണ് വാതിൽ ലോക്ക് ചെയ്ത് വരുന്ന കാലമാടനെ കണ്ടത്.... ഐസ്ക്രീം കളഞ്ഞു വരുന്ന വരവ് കണ്ടില്ലേ... ജാഡ തെണ്ടി... ന്താ ഉദ്ദേശം 🤨 ദുരുദ്ദേശം 😉😉 താൻ കുറെ ദിവസം ആയല്ലോ തുടങ്ങീട്ട്.... എന്നെ ഒന്ന് വെറുതെ വിട്ടൂടെ 🙏🙏 വെറുതെ വിടാനല്ലല്ലോ ഇപ്പൊ റൂമിൽ കയറ്റിയത് 😁😁

അമ്മേ ഇനി പീഡിപ്പിക്കാൻ ആവുമോ... ഏയ് കണ്ടാൽ അങ്ങനെ ഒന്നും തോന്നില്ലല്ലോ🙄🙄(പാറുവിന്റെ ആത്മ ) ഇന്നലെ കടിച്ചത് കുറച്ചു കൂടി പോയല്ലേ.... അവളുടെ കവിളിൽ തൊട്ട് കൊണ്ടാണ് ഞാൻ ചോദിച്ചത്.... സ്സ്സ്.... മേത്തു തൊട്ടുള്ള കളി ഒന്നും വേണ്ട... എന്നും പറഞ്ഞു ഞാൻ ആ കൈ തട്ടി മാറ്റി... എന്നാൽ മേത്തു തൊടാനുള്ള അവകാശത്തിനു വന്നതാ ഞാൻ ഇപ്പൊ... മനസിലായില്ല... മനസിലാക്കി തരാം... എന്നും പറഞ്ഞു ഞാൻ പോക്കറ്റിൽ നിന്നും കൊണ്ടുവന്ന സാധനം എടുത്തു... അത് കണ്ടപ്പോഴേക്കും അവളുടെ കണ്ണിൽ വെള്ളം ഉരുണ്ടു കൂടാൻ തുടങ്ങി... കളിക്കല്ലേ... ഇതൊന്നും കുട്ടിക്കളി അല്ല... മാറി നിക്ക് അങ്ങോട്ട്... എന്ന് പറഞ്ഞു ഞൻ അയാളെ തള്ളി മാറ്റി ഓടാൻ തുടങ്ങിയപ്പോഴേക്കും ഇന്റെ കയ്യിൽ അയാളുടെ പിടി വീണിരുന്നു.... മര്യാദക്ക് കയ്യിൽ നിന്നും പിടി വിട്ടോ... ഞാൻ ഒച്ച വച്ചു ആളെ കൂട്ടും.... ഞാൻ അപ്പോഴേക്കും അവളെ വലിച്ചു ചുമരിനോട് ചേർത്ത് നിർത്തി.... വേറെ നിവൃത്തി ഇല്ല്യാത്തോണ്ടാടോ... പറ്റണില്ല്യ അതോണ്ടാ എന്നും പറഞ്ഞു ഞാൻ താലി അവളുടെ കഴുത്തിലേക്ക് നീട്ടി.... അവൾ എന്നെ തള്ളി മാറ്റാൻ കൊറേ ശ്രമിച്ചു...

അതൊക്കെ ഞാൻ നിഷ്പ്രയാസം തടഞ്ഞു നിർത്തി.... ഇങ്ങനെ ഒന്നും ചെയ്യല്ലേ എന്ന് പറഞ്ഞു അവൾ കൈ കൂപ്പിയപ്പോഴും ഞാൻ അത് കണ്ടില്ല എന്ന് നടിച്ചു.... വരുൺ എന്ന് എഴുതിയ താലി അവളുടെ കഴുത്തിലേക്ക് കെട്ടിയപ്പോൾ അവളുടെ എതിർപ്പുകൾ എല്ലാം നിന്നിരുന്നു... ഒരു നുള്ള് കുങ്കുമം അവളുടെ സീമന്ത രേഖയിൽ ചാർത്തിയപ്പൊഴെക്കും അവൾ നിലത്തേക്ക് ഊർന്ന് വീണിരുന്നു... ഒരു നിമിഷം ന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കട്ടിലിൽ ഇരുന്നു...വേഗം അവളെ എടുത്ത് കട്ടിലിൽ കിടത്തി.. ഫോൺ എടുത്ത് വിളിച്ചപ്പോഴേക്കും വാതിലിൽ മുട്ട് കേട്ടു.... വാതിൽ തുറന്നപ്പോ ശില്പ വേഗം അകത്തേക്ക് കയറി ഞാൻ വാതിൽ ലോക്ക് ചെയ്തു.. ന്താടാ.. ന്താ പെട്ടെന്ന് വരാൻ പറഞ്ഞെ... നീ എന്താ വല്ലാതെ ഇരിക്കുന്നെ.. ശിൽപെ.. ഡി... ഞാൻ കട്ടിലിലേക്ക് ചൂണ്ടി... പാറു അവളെ കണ്ടതും ഒന്ന് ഞെട്ടി പിന്നെ എന്റെ ഷർട്ടിൽ പിടിച്ചു എടാ മഹാപാപി നീ ആ കൊച്ചിനെ പീഡിപ്പിച്ചോ... പകച്ചു പോയി ഞാൻ.... എടി പീഡിപ്പിച്ചതല്ല... അതൊക്കെ പിന്നെ പറയാം നീ അവളെ ഒന്ന് എണീപ്പിക്ക്...

അത് കേട്ടപ്പോൾ അവൾ വേഗം പാറുവിന്റെ അടുത്ത് ഇരുന്ന് അവളെ വിളിക്കാൻ തുടങ്ങി... എടാ എണീക്കുന്നില്ല.... എടാ നീ കുറച്ചു വെള്ളം എടുത്ത് കൊണ്ട് വാ... ഞാൻ വാതിൽ തുറക്കാൻ ഓടിയപ്പോഴേക്കും... എടാ തെണ്ടി പുറത്ത് പോയിട്ട് എല്ലാരേം അറിയിക്കാൻ ആണോ... ബാത്‌റൂമിൽ കേറി എടുക്കെടാ... വെപ്രാളം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ ഞാൻ വേഗം ബാത്‌റൂമിൽ കയറി വെള്ളം കൊണ്ട് കൊടുത്തു.... വെള്ളം എടുത്തു ഒഴിക്കാൻ നിന്ന അവൾ വേഗം വെള്ളം കപ്പിലേക്ക് ഒഴിച്ചു അവളുടെ കൈകൾ കഴുത്തിലേക്ക് നീണ്ടു... നീ തീർന്നെടാ വരുൺ നീ തീർന്നു.. (ആത്മ ) ഇതേതാ മാല ഞാൻ ഇതുവരെ കണ്ടിട്ടില്ലല്ലോ ഇവളുടെ കഴുത്തിൽ ഈ മാല.... പേരെഴുതിയ മാല ആണല്ലോ.... വരുൺ നല്ല പേര്... ഈശ്വര ഇവളുടെ ഉള്ള അന്തോം പോയോ.. ഓണത്തിനിടയിൽ ആണല്ലോ ഇവളുടെ പുട്ട് കച്ചവടം.. ഡി ശിൽപെ അവളെ ഒന്ന് എണീപ്പിക്കടി... അല്ല എടാ ഈ മാല അത് ഞാൻ ഇപ്പൊ അവളെ കെട്ടി.. അതേതായാലും നന്നായി.. പെട്ടെന്ന് ഞെട്ടി എണീറ്റ് കൊണ്ട് അവൾ ചോദിച്ചു...

ന്താ.. ന്താ നീ പറഞ്ഞെ.. അതേടി ഞാൻ അവളെ കെട്ടി... ആ മാലയാ അത്... കെട്ടിയപ്പോഴേക്കും അവളുടെ ബോധം പോയി... എടാ നാറി നീ എന്ത് പണിയാടാ കാണിച്ചേ എന്നും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ വേഗം പാറുവിന്റെ മുഖത്തേക്ക് വെള്ളം തളിച്ചു.... കണ്ണ് തുറന്ന അവൾ ശിൽപയെ കണ്ടപ്പോൾ കെട്ടിപ്പിടിച് കരയാൻ തുടങ്ങി.. ചേച്ചി ഞാൻ ഒന്നും ചെയ്തില്ല ചേച്ചി... ഇന്നേ വിശ്വസിക്ക് ചേച്ചി.. അവൾ കരയുന്ന കണ്ടപ്പോ ശില്പയും കരച്ചിലിന്റെ ശബ്ദം കൂട്ടി... ചേച്ചിക്ക് അറിയാം മോൾ ഇങ്ങനെ ഒന്നും ചെയ്യില്ലാന്ന്... ചേച്ചിക്ക് മോളെ വിശ്വാസം ആണ്.... ശില്പ എന്നോട് ആക്ഷൻ കാണിച്ചു പൊക്കോളാൻ പറഞ്ഞു.. വിളിക്കാം എന്നു പറഞ്ഞിട്ടാണ് ഞാൻ പോന്നത്... അതുതന്നെ ആണ് ശെരി എന്ന് എനിക്കും തോന്നി... ഇന്നേ കണ്ടാൽ അവൾ കൂടുതൽ കരയും എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു.............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story