നിന്നിലലിയാൻ: ഭാഗം 98

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

കേരളക്കരയെ കുളിരണിയിപ്പിക്കുന്ന ദിവസം..... കോളേജ് അങ്കണം പൂക്കളാൽ പൂത്തുലയുന്ന ദിവസം..... പഠിത്തത്തിനും എക്സമിനും വിരാമമിട്ട് ആർത്തുല്ലസിക്കാൻ കിട്ടുന്ന അവസരം..... കണ്ണുകളെ കുളിരണിയിപ്പിക്കും വിധം വിദ്യാർത്ഥി വിദ്യാർത്ഥിനികളെ തനി മലയാളികളായി കാണാൻ പറ്റുന്ന അസുലഭ നിമിഷം.... വരവായി ഒരോണ കാലം കൂടി......... ❣️ ഈ അസുലഭ മധുമയ പുളകിത നവമൃദു കുസുമധളം..... ആഘോഷിക്കുവിൻ.. ആർമാദിപ്പിക്കുവിൻ 🎊🎉🎉🎉🎉 ****💕 കോഴി കൂവുന്നതിനു മുന്നേ പാറുവിന്റെ ഫോൺ കരയാൻ തുടങ്ങി... വരുണിന്റെ തലക്കടുത്തു കിടന്ന് ശബ്ദം ഉണ്ടാക്കുന്ന പാറുവിന്റെ ഫോൺ എടുത്ത് വരുൺ അവളുടെ ചെവിയുടെ അവിടെ കൊണ്ടു വെച്ചു.... പാറു തിരിച്ചും അതെ പടി ചെയ്തു... കുറച്ചു സമയം ഈ പരിപാടി തന്നെ നടന്നപ്പോൾ സഹികെട്ട് പാറു കാൾ അറ്റൻഡ് ചെയ്ത് ചെവിയോരത്തു വെച്ചു... എടി കൂതറെ.. എത്ര നേരം ആയെടി നിന്നെ വിളിക്കുന്നു.... 5 മണിക്ക് വിളിക്കണം.. ഇല്ലേൽ മുണ്ടൂല എന്നൊക്കെ പറഞ്ഞിട്ട് നീ അവിടെ എന്ത് എടുക്കുവാഡി കോപ്പത്തി... പുതപ്പ് മാറ്റി പോയി കുളിക്കാൻ നോക്കെടി.. 5:30 ആയി... പാറു ഫോൺ അറ്റന്റ് ചെയ്തതും മറുതലക്ക് നിന്നും ചീവീട് കരയുന്ന പോലെ ദേവു പറഞ്ഞു... ഇതാരാ 🙄🙄🙄...

ഹലോ... പാറു ഉറക്ക പിച്ചിൽ കണ്ണും തിരുമ്മി ചോദിച്ചു... ഞാനോ.. ഞാൻ വടയക്ഷി ആടി.. നിന്റെ ചോര ഊറ്റി കുടിക്കാൻ രാവിലെ വിളിച്ചതാ... ദേവു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു... എടി ദേവു നീയായിരുന്നോ.. ഞാൻ അര മണിക്കൂർ മുന്നേ എണീച്ചു കുളിച്ചെടി.. അറിയാതെ ഒന്ന് ഉറങ്ങി പോയി.... 😁😁 ഫോണിലെ ഡിസ്പ്ലേ നോക്കി ദേവു ആണെന്ന് കണ്ടതും പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... അത് മനസിലായി.... സാറിലുള്ള പിടി വിട്ട് പോയി കുളിക്കാൻ നോക്ക്.. എങ്ങാനും ഉറങ്ങി പോയാലോ എന്ന് കരുതി ഞാൻ ഇതുവരെ വന്തേട്ടനുമായി സംസാരിക്കുവായിരുന്നു.. കോട്ടുവായ ഇട്ട് കൊണ്ട് ദേവു പറഞ്ഞു... അത് കേട്ടതും പാറു അടുത്ത് കിടന്ന് പോത്തുപോലെ ഉറങ്ങുന്ന വരുണിനെ ഒന്ന് നോക്കി... ആ നീ വെക്കടി.. ഞാൻ പോയി കുളിക്കട്ടെ.... അതും പറഞ്ഞു തോർത്തും ബ്രെഷും ഡ്രെസ്സും എടുത്ത് പാറു കുളിമുറിയിലേക്ക് പോയി.... പാറുവേ 🙄😵😧😧😧 ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ മുന്നിൽ തലയും കുമ്പിട്ടു മുടിയും പരത്തി നിൽക്കുന്ന പാറുവിനെ നോക്കി വരുൺ വിളിച്ചു... പേടിക്കണ്ട ഇത്‌ ഞാനാ.... മുടി വകഞ്ഞു മാറ്റി ഉണ്ട കണ്ണ് കാണിച്ച് കൊണ്ട് പാറു പറഞ്ഞു... എന്റെ ദൈവമേ ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത് (ആത്മ ) നീ ഈ പുലർച്ചെ എവിടെ പോവുവാ കുളിച്ച്...

വരുൺ കണ്ണ് തിരുമ്മി ഫോണിൽ നോക്കിക്കൊണ്ട് ചോദിച്ചു... ഞാനോ... അത് മുടി ഉണങ്ങാൻ നേരെത്തെ എണീറ്റതാ... നിങ്ങളെന്താ ഇങ്ങനെ ഇരിക്കുന്നെ... വരുണിന്റെ ചിറി ഇളിഞ്ഞുള്ള ഇരുത്തം കണ്ട് പാറു ചോദിച്ചു... ഞാൻ ഒന്നിന് പോവാൻ എണീറ്റതാ... എന്നും പറഞ്ഞു വരുൺ മൂത്രഴിച്ചു വന്നു പിന്നേം കിടന്നു.... **💕 ചേട്ടന് ഒരുമ്മ താടി.. എന്തൊരു നാണമാ നിനക്ക്... എത്ര കാലം ആയി ഇതുവരെ നീയെനിക്കൊരു ഉമ്മ തന്നിട്ടുണ്ടോ.. നിനക്കെന്നെ ഇഷ്ടം ഇല്ലാത്തത് കൊണ്ടാ... അല്ലെങ്കിൽ വേണ്ട.. ഞാൻ തരാം ഉമ്മ.. ഉം..... 😚😚... വല്യേട്ടൻ ഉറക്കത്തിൽ ചുണ്ടും കൂട്ടിപ്പിടിച്ചു തലയും പൊക്കി വരുവാണ്... പൊന്നു ആണേൽ ഇതൊക്കെ എവിടെ വരെ പോവും എന്ന് താടിക്ക് കയ്യും കൊടുത്ത് എണീറ്റിരുന്ന് നോക്കിയിരിക്കുവാ.... ഇങ്ങോട്ട് അടുത്തോട്ടു വാ.... വല്യേട്ടൻ കയ്യും നീട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു... വെക്കട്ടെ....... ചുണ്ടിൽ... ശോ നാണം വരുന്നു.... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... ഓടല്ലേ... ഒന്ന് വെക്കട്ടെ.. നിനക്ക് എന്നേ വിശ്വാസം ഇല്ലേ... ആളിപ്പോൾ ബെഡിൽ ചമ്രം പടിഞ്ഞു ഇരിക്കുവാണ്...

പോവല്ലേ മോളെ... ലിസി മോളെ.. ചേട്ടനെ ഇങ്ങനെ നിരുത്സാഹപെടുത്തല്ലേ ടി പൊന്നേ... വാ.. അടുത്തോട്ടു വാ... വല്യേട്ടൻ വായുവിനെ മാടി വിളിച്ചു.... ചിന്ന ചിന്ന ആസെയ്... മുത്തം വെക്കാൻ ആസെയ്... കവിളിൽ വെക്കാൻ ആസെയ്... കണ്ണിൽ വെക്കാൻ ആസെയ്... ചുണ്ടിൽ വെക്കാൻ ആസെയ്.... വല്യേട്ടൻ കൈ കൊണ്ട് ശ്രുതി ഒക്കെ പിടിച്ചു കൊണ്ട് പാടി... പ്ഠോ..... 💥💥💥 ഒരൊറ്റൊന്ന് നടുമ്പുറം നോക്കി കിട്ടി വല്യേട്ടന്... "ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ 💫 കമ്പിത്തിരി മത്താപ്പൂ 💣⚡️.....☀️☀️☀️" ഇന്ത്യ ഈസ്‌ മൈ കൺട്രി... ഓൾ ഇന്ത്യൻസ് ആർ മൈ ബ്രോതേഴ്‌സ് ആൻഡ് സിസ്റ്റേഴ്സ്...😴😴😴.... അടി കിട്ടിയതും വല്യേട്ടൻ പ്രതിജ്ഞ പറഞ്ഞു കട്ടിലിൽ ചുരുണ്ടു കൂടി കിടന്നു..... ഉറക്കത്തിൽ ആയത് കൊണ്ട് രക്ഷപെട്ടു.. ഇല്ലേൽ തനി കൊണം കണ്ടേനെ... പൊന്നു വല്യേട്ടനെ നോക്കി പിറുപിറുത്തു കൊണ്ട് കിടന്നു... പൊന്നു കിടന്നതും വല്യേട്ടൻ ഒറ്റ കണ്ണ് തുറന്നു നോക്കി.. അടി കിട്ടിയതേ മൂപ്പർക്ക് ബോധം വന്നേ... രക്ഷപെടാൻ ഇതേ വഴി ഉള്ളൂ... എന്റെ നടുംപുറം.. ഓഹ്... നല്ലൊരു സ്വപ്നം ആയിരുന്നു ലിസിക്ക് ഉമ്മ കൊടുത്തതിനു ശേഷം ഇവൾക്ക് തല്ലിയാൽ പോരായിരുന്നോ.. അസൂയ അല്ലാതെന്താ...ലിസി മോളെ വാ അവള് ഉറങ്ങി.. തന്നിട്ട് നീ പൊക്കോ.....

ഞെളിഞ്ഞു കിടന്ന് കൊണ്ട് വല്യേട്ടൻ മനസ്സിൽ ഓർത്തു..... ****💕 എന്റെ ആതു ചേച്ചി ഒന്ന് വേഗം.. അത് കഴിഞ്ഞിട്ട് വേണം എനിക്കുടുക്കാൻ... പാറു സെറ്റ് മുണ്ട് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... ഇപ്പൊ കഴിയും ഒന്ന് ക്ഷമിക്ക് പാറു... ചേച്ചി ഇവരുടെ ബ്ലൗസ് നല്ല ഭംഗി ഉണ്ടല്ലേ.... പാറുവിന്റെ ബ്ലൗസിൽ നോക്കിക്കൊണ്ട് ആതു പറഞ്ഞു... ഭംഗി ഇല്ലാതിരിക്കുമോ... എത്രെ തിരഞ്ഞിട്ട് കിട്ടിയതാണെന്ന് അറിയുമോ ഈ ഒരു മോഡൽ... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... നല്ല ഭംഗി ഉള്ള കടും ചുവപ്പ് കളറിൽ ഉള്ള ബ്ലൗസ് ആയിരുന്നു പാറുവിന്റെ ഡ്രസ്സ്‌ കോഡ്.. ബാക്കിൽ കഴുത്തു ഇറക്കി വെട്ടി മുത്തുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.... അതിനോട് ചേർന്നു സെറ്റ് മുണ്ട് കൂടി വന്നപ്പോൾ പാറുവിന്റെ മുഖവും ചുവന്ന കളറിൽ തിളങ്ങി... ഓഹ് കഴിഞ്ഞു.... പാറുവിനെയും ഉടുപ്പിച്ചു മാറ്റി നിർത്തി നോക്കിക്കൊണ്ട് പൊന്നുവേച്ചി പറഞ്ഞു... എന്നാൽ പിന്നെ ഒരു സെൽഫി എടുക്കാം... ആതു ഫോണും കയ്യിൽ പിടിച്ചു ഇളിച്ചു കൊണ്ട് പറഞ്ഞു... അയ്യടി... ഞാൻ പോയി വളയും കമ്മലും ഒക്കെ ഇട്ടിട്ട് വരട്ടെ.. എന്നിട്ട് മതി സെൽഫി.. ഉള്ള പല്ല് കാട്ടി ഇളിച്ചു കൊണ്ട് പാറു പറഞ്ഞു... എന്നാ നീ പോയി ഒരുങ്ങി വാ.. ഞാൻ കുറച്ച് സെൽഫീ എടുത്ത് പ്രണവിന്റെ ഗാലറി ഫുൾ ആക്കട്ടെ... ഇളിച്ചു കൊണ്ട് ആതു പറഞ്ഞു... പാറു റൂമിലേക്ക് ചെന്നപ്പോൾ ചേട്ടനെ ഒരുക്കുന്ന വാവയെ ആണ് കണ്ടത്... പൌഡർ തോനെ ഇട്ടോ.... ഇന്നാ കണ്ണെഴുതിക്കോ... പാറുവിന്റെ കണ്മഷിയും പൗഡറും എടുത്ത് കൊടുത്ത് കൊണ്ട് വാവ പറഞ്ഞു...

പൊട്ട് കുത്തി കൊടുക്കല്ലേ.. സുന്ദരന് പൊട്ട് കുത്തൽ മത്സരം ഉണ്ട്.. നിന്റെ കുഞ്ഞേട്ടനെ നിർത്തണം... ഇളിച്ചു കൊണ്ട് സാരിയും പൊക്കി പിടിച്ചു റൂമിലേക്ക് നടന്നു വന്നു പാറു പറഞ്ഞു... പാറു സുന്ദരി ആയല്ലോ... കണ്ണൊക്കെ ഞാൻ എഴുതി തരാം.... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു.... താൻ ഇട്ട് കൊടുത്ത താലിയിലും തന്റെ പേര് തെളിയിക്കുന്ന സിന്ദൂരത്തിലും മാത്രം സെറ്റ് മുണ്ട് ഉടുത്തു ഒരുങ്ങി നിൽക്കുന്ന പാറുവിനെ കണ്ടപ്പോൾ ഒരുവേള വരുൺ കണ്ണും മിഴിച്ചു അവളെ തന്നെ നോക്കി നിന്നു.. പാറുവും മറിച്ചായിരുന്നില്ല.. ചുവന്ന കുർത്തയിലും സ്വർണ കരയോട് കൂടിയ മുണ്ടിലും വരുൺ എന്നത്തേക്കാളും സുന്ദരൻ ആയിരുന്നു... ഒരുവേള രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി... പാറു വേഗം മുഖം തിരിച്ചു... പക്ഷെ വരുണിന്റെ കണ്ണ് അപ്പോഴും പാറുവിന്റെ മുഖത്തായിരുന്നു.... ഇന്നാ കണ്മഷി ഇട്ടോ.... അന്തം വിട്ട് നിൽക്കുന്ന വരുണിനെ തട്ടി കൊണ്ട് വാവ പറഞ്ഞു... എന്റെ വാവേ പെണ്ണുങ്ങൾ അല്ലെ പൗഡറും കണ്മഷിയും ഒക്കെ ഇടുന്നെ... എനിക്കെന്തിനാ ഇതൊക്കെ....

അവളുടെ കയ്യിലെ സാധനങ്ങൾ എല്ലാം വാങ്ങി ടേബിളിൽ വെച്ച് കൊണ്ട് വരുൺ പറഞ്ഞു... അപ്പൊ കേശു എന്നും കണ്ണെഴുതി വരാറുണ്ടല്ലോ.... ചുണ്ട് ചുളുക്കി കൊണ്ട് വാവ പറഞ്ഞു... അമ്പടി... അങ്ങനെ പണ.... അപ്പൊ കേശുവിനെ മനസ്സിൽ ധ്യാനിച്ചു ഒരുക്കാൻ വന്നതാണല്ലേ എന്നേ... വരുൺ കെറുവിച്ചു കൊണ്ട് ചോദിച്ചു... നല്ല രസാ കേശു കണ്ണെഴുതിയാൽ.. ഞാൻ ന്റെ കണ്മഷി അവന് കൊടുത്തല്ലോ... വരുണിനെ കൂർപ്പിച്ചു നോക്കിക്കൊണ്ട് വാവ പറഞ്ഞു... ബെസ്റ്റ്.. ന്റെ വാവേ.. കേശുവിനെ പോലെ ആണോ നിന്റെ കുഞ്ഞേട്ടൻ.. കേശു എഴുതിയാൽ നല്ല ഭംഗി ഉണ്ടാവും.. നിന്റെ ഏട്ടൻ എഴുതിയാൽ മാക്കാച്ചി മോറന്റെ കൂട്ട് ഉണ്ടാവും... ചിരി കടിച്ചു പിടിച്ചു കൊണ്ട് പാറു പറഞ്ഞു... അങ്ങനെ ആണേൽ വേണ്ട... പാറു എഴുതിക്കോ കണ്ണ്... വരുണിനെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് വാവ പറഞ്ഞു... അയ്യോ അവൾക്കത് തികയില്ല.. ഉണ്ടക്കണ്ണ് മൊത്തം എഴുതണ്ടേ നാലഞ്ച് വട്ടം.. വാവ പോയി പൊന്നുവേച്ചിയുടെ കണ്മഷി കൂടി എടുത്തിട്ട് വാ... പാറുവിന് പണി കൊടുക്കുന്നതിനോടൊപ്പം നൈസ് ആയി വാവയെ ഒഴിവാക്കാൻ വരുൺ ഒരു ശ്രമം നടത്തി.... തികഞ്ഞില്ലെങ്കിൽ പാറു ഐലൈനർ ഇട്ടോളും... എനിക്ക് വയ്യ പോവാൻ.. പാറു ഒരുങ്ങുന്നത് കാണാനാ...

രണ്ട് കയ്യും മാറിൽ കെട്ടി കിടക്കയിൽ ഇരുന്ന് കൊണ്ട് വാവ പറഞ്ഞു... പാറുന്റെ വാവ ഇവിടെ ഇരുന്നോ.. ഞാൻ ഒരുങ്ങി കഴിഞ്ഞ് വാവയെയും പാറു ഒരുക്കി തരാം ട്ടോ... വരുണിന്റെ പ്ലാൻ ചമ്മി നാറിയത് ഓർത്തു വരുണിനെ നോക്കി ആക്കി ചിരിച്ചു കൊണ്ട് പാറു പറഞ്ഞു... കുഞ്ഞേട്ടൻ പറഞ്ഞു വിടാൻ നോക്കിയതല്ലേ എന്നേ... പാറുവിനോട് പഞ്ചാര അടിക്കാൻ.. ചമ്മി പോയെ... വായിൽ കൈ വെച്ച് ചിരിച്ചു കൊണ്ട് വാവ പറഞ്ഞു... വരുൺ കണ്ണും പുറത്തേക്ക് ഉന്തി ചമ്മി നാറി നിൽക്കുവാണ്... സസീതോ പീത്തോ ഓമന പീത്തോ കുഞ്ഞുമന പീത്തോ വരുൺ യോ യോ യോ 😎✌️..... വാവയും പാറുവും നീട്ടി പാടി.... വരുൺ കലിച്ചു തുള്ളി ഡ്രസിങ് റൂമിൽ കയറി വാതിൽ അടച്ചു.... 🚪 അയ്യേ കുഞ്ഞേട്ടൻ വടി ആയി.... പാറുവിനെ നോക്കി വാവ പറഞ്ഞു... ഇതിന്റെ ആഫ്റ്റർ എഫക്ട് എന്റെ നെഞ്ചത്തോട്ടാ കുട്ട്യേ.. പാറു മനസ്സിൽ പറഞ്ഞു ദയനീയമായി ഡോറിലേക്കും വാവയെയും നോക്കി.... അയ്യോ വാവേ.... പാറു സ്ലേഡ് താഴെ വെച്ച് മറന്നല്ലോ.. അതൊന്ന് എടുത്ത് വന്നേ... പാറുവിന്റെ ഫോണിൽ കളിക്കുവായിരുന്ന വാവയോട് പാറു പറഞ്ഞു.... വാവ പോയി എന്ന് കണ്ടതും ഡ്രസിങ് റൂമിന്റെ വാതിലിനോട് ചെവി ചേർത്ത് നിന്ന വരുൺ ഡോർ തുറന്ന് ഇറങ്ങി...

(വരുൺ വല്യേട്ടന് പഠിക്കുവാണെന്ന് തോന്നുന്നു 🤣🤣🙈🙈) വരുൺ നോക്കിയപ്പോൾ കണ്ടത് മുടി മുന്നിലേക്കിട്ട് ചീകുന്ന പാറുവിനെയാണ്... ബാക്ക് കഴുത്തു ഇറക്കി വെട്ടിയത് കൊണ്ട് പുറം അനാവൃതമായിരുന്നു..... വരുണിന്റെ കണ്ണുകൾ തിളങ്ങി.... കാലുകൾ അവളുടെ അടുത്തേക്ക് ചലിച്ചു.... പിൻകഴുത്തിൽ ചൂട് നിശ്വാസം തട്ടിയപ്പോൾ പാറു ചീകൽ നിർത്തി.... വരുണിന്റെ സാന്നിധ്യം പാറുവിൽ വിറയൽ ഉണ്ടാക്കി.... നിശ്വാസം അടുത്തെത്തി എന്ന് മനസ്സിലായതും പാറു പെട്ടെന്ന് തിരിഞ്ഞു.... തന്റെ തൊട്ട് മുന്നിൽ നിൽക്കുന്ന വരുണിനെ കണ്ടതും എന്തെന്നില്ലാത്ത വെപ്രാളം പാറുവിന് ഉണ്ടായി..... എന്തെ.... 🤨 പാറു പരിഭ്രമം പുറത്ത് കാണിക്കാതെ ചോദിച്ചു... എന്ത്.... പാറുവിന്റെ അടുത്തേക്ക് ഒരു അടി കൂടി വെച്ചു കൊണ്ട് വരുൺ ചോദിച്ചു... ഒന്നുല്ല്യ.... ചുമരിനോട് ചാരി നിന്ന് കൊണ്ട് പാറു പറഞ്ഞു.. ചുമര് തുരന്ന് പോവോ... ഒരു കള്ള ചിരിയോടെ വരുൺ ചോദിച്ചു.. തുരന്ന് പോവണ്ടെങ്കിൽ മുന്നിൽ നിന്ന് മാറ്.. ഇങ്ങനെ ഒട്ടി നിന്നാൽ ഞാൻ എങ്ങനെ പോവാനാ... കെറുവിച്ചു കൊണ്ട് പാറു ചോദിച്ചു... വരുൺ ഒന്ന് ചിരിച്ചു കൊണ്ട് അവളെ നെഞ്ചിലേക്കിട്ടു.... വിട് വരുണേട്ടാ കോളേജിൽ പോവാനുള്ളതാ... സാരി ചുളിയും 😌😌 കുതറി കൊണ്ട് പാറു പറഞ്ഞു...

ഒറ്റ മിനിറ്റ്..... എന്നും പറഞ്ഞു പാറുവിന്റെ ബാക്കിലെ അഴിഞ്ഞു കിടക്കുന്ന വള്ളി അവൻ കെട്ടിക്കൊടുത്തു... ഓ ഇതിനായിരുന്നോ.. ഒന്ന് പറഞ്ഞാൽ ഞാൻ നിന്നു തരുമായിരുന്നല്ലോ... വരുന്ന വരവ് കണ്ടപ്പോൾ ഞാൻ കരുതി പീഡിപ്പിക്കാൻ ആണെന്ന് 😁😁😁... ഒരു ചിരിയോടെ തല പൊക്കി കൊണ്ട് പാറു പറഞ്ഞു.... ആ രാത്രി ആവട്ടെ.. പീഡിപ്പിക്കണോ സ്നേഹിക്കണോ എന്ന് അപ്പോൾ തീരുമാനിക്കാം..... പാറുവിന്റെ കവിളിൽ തലോടി കൊണ്ട് വരുൺ പറഞ്ഞു.... ഓ പിന്നെ... കെറുവിച്ചു കൊണ്ട് പാറു പോവാൻ തുനിഞ്ഞതും വരുൺ പഴേ പടി അവളെ നിർത്തി പാറുവിന്റെ പിൻകഴുത്തിൽ മുത്തി.... പെട്ടെന്നായതിനാൽ പാറു അവന്റെ കുർത്തയിൽ മുറുകെ പിടിച്ചു... അയ്യേ.. കുഞ്ഞേട്ടൻ പാറുവിനെ ഉമ്മ വെച്ചേ... 🙈🙈🙈🙈 കണ്ണ് പൊത്തി വാതിലിൽ നിന്ന് വാവ വിളിച്ചു പറഞ്ഞു.... പെട്ടെന്ന് ബോധം വന്ന പാറു വരുണിനെ തള്ളിമാറ്റി...... ഈ കുരുട്ടിനു വരാൻ കണ്ട നേരം... നല്ലൊരു അവസരം പോയതോർത്തു വരുൺ മുറുമുറുത്തു.... അയ്യോ ഉമ്മ വെച്ചതല്ല... ദേ പാറുവിന്റെ ബാക്കിലെ വള്ളി കെട്ടി തന്നതാ... അല്ലെങ്കിൽ കുഞ്ഞേട്ടനോട് ചോദിച്ചു നോക്ക്... പാറു എല്ലാ നിഷ്കു ഭാവവും മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു.... ആണോ കുഞ്ഞേട്ടാ... പക്ഷെ ഞാൻ കണ്ടതാണല്ലോ... വാവ വല്യ രീതിയിൽ പറഞ്ഞു... ആണെന്നെ.... കുഞ്ഞേട്ടൻ പാറുവിനെ ഉമ്മ വെച്ചതാ.. ദോ ഇങ്ങനെ... വാവയുടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് വരുൺ പറഞ്ഞു...

ആഹാ.. എന്നാ പാറുവും താ... രണ്ട് കയ്യും കവിളിൽ വെച്ചു കൊണ്ട് വാവ പറഞ്ഞു... പാറുവും വാവയുടെ കവിളിൽ ചുംബിച്ചു.. കാര്യം സാധിച്ചതും ക്ലിപ്പ് ബെഡിൽ ഇട്ട് കൊണ്ട് വാവ വന്ന വഴി ഓടി.... കണ്ടു കഴിഞ്ഞാൽ പിന്നെ അത് കള്ളം ആണെന്ന് കാണിക്കരുത്.. അവരെ പറഞ്ഞു മനസിലാക്കണം.. ഇപ്പോൾ കണ്ടില്ലേ അവൾക്ക് ഉമ്മ കൊടുത്തപ്പോൾ എല്ലാം ശെരിയായി... പാറുവിനെ നോക്കിക്കൊണ്ട് വരുൺ പറഞ്ഞു.. മ്മ് 😁😁.... പാറു ഇളിച്ചു കൊണ്ട് മൂളി.... പുറപ്പാട് എല്ലാം കഴിഞ്ഞപ്പോൾ രണ്ടാളും ചേർന്ന് തലങ്ങും വിലങ്ങും കിടന്നും ചെരിഞ്ഞും ഫോട്ടോ എടുത്തിട്ടാണ് താഴേക്ക് ചെന്നത്...... **💕 താഴേക്ക് ചെന്നപ്പോൾ വല്യേട്ടനും വാവയും തല്ല് കൂടുന്നതാണ് കണ്ടത്... ഞാൻ പോയി വരുന്ന വരെയേ ഫോൺ തരു... എന്റെ MB എങ്ങാനും കളഞ്ഞാൽ.... 85 mb ആണ് ഞാൻ യൂസ് ചെയ്തേക്കുന്നെ.. 86 എങ്ങാനും ആയാൽ എന്റെ സ്വഭാവം മാറും... എനിക്ക് രാത്രി സീരിയൽ കാണാനുള്ളതാ... വല്യേട്ടൻ കയ്യിൽ mb എഴുതി കൊണ്ട് വാവയോട് പറഞ്ഞു... ഞാൻ ഗെയിം കളിക്കാനാ.. എനിക്ക് വേണ്ട വല്യേട്ടന്റെ നെറ്റ്...

വാവ കെറുവിച്ചു കൊണ്ട് ഫോണും എടുത്ത് സോഫയിൽ കയറി ഇരുന്നു... വല്യേട്ടൻ ആണേൽ മീറ്റിങ്ങിനു പോവുന്ന പോലെ ഇൻസൈഡ് ചെയ്ത ഷർട്ടും അതിന്റെ മേലെ ഒരു കോട്ടും ഒരു കൂളിംഗ് ഗ്ളാസ്സും വെച്ചാണ് നിൽപ്പ്... വല്യേട്ടന്റെ അവസ്ഥ കണ്ട് താടിക്കും കൈ കൊടുത്ത് അച്ഛനും അമ്മയും ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നുണ്ട്.... വല്യേട്ടന് ഇന്ന് മീറ്റിംഗ് ഉണ്ടോ... വല്യേട്ടന്റെ കോലം കണ്ട് പാറു ചോദിച്ചു.... നീയും ആതുവും റൂമിൽ നിന്ന് പോയപ്പോൾ കേറി വാതിൽ അടച്ചതാ ഇവൻ.. ഇറങ്ങി വന്നപ്പോൾ ഈ കോലമാ ..... അച്ഛൻ അതെ ഇരിപ്പ് ഇരുന്ന് കൊണ്ട് പറഞ്ഞു... എങ്ങനെ ഉണ്ട്.... വല്യേട്ടൻ രണ്ട് കയ്യും പാന്റ്സിന്റെ പോക്കെറ്റിൽ ഇട്ട് അപ്പുക്കുട്ടൻ സ്റ്റൈലിൽ ചോദിച്ചു.... പാറു ഒരു വളിച്ച ചിരി ചിരിച്ചു..... ഞാൻ ചാവുന്നതിനു മുന്നേ ഇവനെ ഒന്ന് നല്ലം പോലെ കാണാൻ പറ്റിയാൽ മതിയായിരുന്നു... അതും പറഞ്ഞു അമ്മ എഴുന്നേറ്റ് പോയി... എങ്ങോട്ടാ.... പാറു കൈ കൊണ്ട് ആക്ഷൻ കാണിച്ച് ചോദിച്ചു... ഞാൻ നിങ്ങളെ കോളേജിൽ കൊണ്ടാക്കാൻ... ആതു പറഞ്ഞു സാരി ഒക്കെ ഉടുത്തത് കൊണ്ട് ബസിൽ പോവാൻ വയ്യാന്ന്..

എന്നോട് ചോദിച്ചു കൊണ്ടാക്കി തരുമോ എന്ന്.. സ്നേഹത്തോടെ ചോദിക്കുന്നതല്ലേ ഞാൻ എങ്ങനെയാ പറ്റില്ല എന്ന് പറയുന്നേ... കണ്ണട ഊരി തുടച്ചു ഒന്നൂടി മുഖത്ത് വെച്ച് കൊണ്ട് വല്യേട്ടൻ ഇളിച്ചു കാണിച്ചു... ആതു ആണേൽ എപ്പോ എന്നും വിചാരിച്ചു കണ്ണും രണ്ടും ബുൾസൈ പോലെ തള്ളിച്ചു നിൽക്കുന്നുണ്ട്.... ഞാൻ അറിഞ്ഞിട്ടില്ലെടി.... പാറു നോക്കിയപ്പോൾ ആതു ആക്ഷൻ കാണിച്ച് പറഞ്ഞു... എന്നാൽ പോവാം... കാറിന്റെ ചാവി കറക്കി കൊണ്ട് ഹിറ്റ്ലർ മാധവൻ കുട്ടി കണക്ക് വല്യേട്ടൻ മുന്നിൽ നടന്നു... പിന്നാലെ അണ്ടി പോയ അണ്ണനെ പോലെ പട്ട പോയ എലിഫന്റിനെ പോലെ വാല് പോയ പല്ലിയെ പോലെ പാറുവും ആതുവും... വണ്ടി കോളേജിലേക്ക് തെളിക്കട്ടെ..............ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story