നിന്നിലലിയാൻ: ഭാഗം 99

ninnilaliyan nilav

എഴുത്തുകാരി: നിലാവ്

🎉 COLLEGE UNION "🍁VAAKA🍁"ONAM CELEBRATION 2k20......🎉 കാറിൽ വന്നു ഇറങ്ങിയപ്പോൾ തന്നെ കണ്ടു പൂക്കളാൽ നൃത്തമാടുന്ന കോളേജിനെ.... വർഷത്തിൽ ഒരിക്കൽ പൂത്തു നിൽക്കുന്ന ഈ നവവസന്തത്തിനെ കണ്ണുകളാൽ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു പാറു... ആതുവിന്‌ ഇതൊരു പുതിയ കാഴ്ച ആയിരുന്നു.... വൗ 😍.... വല്യേട്ടൻ കാറിൽ നിന്നിറങ്ങി നാലുപാടും വീക്ഷിച്ചു കൊണ്ട് പറഞ്ഞു... വല്യേട്ടൻ പോണില്ലേ... തിരിഞ്ഞു നിന്ന് കൊണ്ട് പാറു ചോദിച്ചു... ഇതൊക്കെ കണ്ട് എങ്ങനെ പോവാൻ തൊന്നും... അടുത്തൂടെ പോയ പെൺപടകളെ കണ്ണാടി ഒന്ന് താഴ്ത്തി നോക്കിക്കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഏതൊക്കെ കണ്ടിട്ട്.. വല്യേട്ടൻ സ്റ്റാൻഡ് വിട്ടേ... ആതു വല്യേട്ടൻ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു.. കോളേജ് കണ്ടിട്ട് എന്നാടി പറഞ്ഞെ.. എന്ത് രസമാ.. ഞങ്ങൾ പഠിക്കുന്ന കാലത്ത് ഓഹ് ഓർക്കാൻ വയ്യ.. ഒരു കുടുസു ക്ലാസ്സ്‌ മുറി ഉണ്ടാവും... അതിൽ കുറച്ച് മുക്കുറ്റിയും തുമ്പയും ചെമ്പരത്തിയും ഇട്ടാൽ പൂക്കളം ആയി... കോളേജ് ഗേറ്റ് ലക്ഷ്യം വെച്ച് നടന്നു കൊണ്ട് വല്യേട്ടൻ പറഞ്ഞു... ഹലോ.. എങ്ങോട്ടാ പറഞ്ഞു പറഞ്ഞു കയറി പോണേ... ആതു വിരൽ ഞൊടിച്ചു വല്യേട്ടന്റെ ശ്രദ്ധ പറ്റിയെടുക്കാൻ ചോദിച്ചു... ഇങ്ങനെ എങ്കിലും കോളേജിൽ കയറി കൂടാൻ നോക്കിയതാ.. സമ്മതിക്കില്ല 😵😵

(ആത്മ ) ഞാൻ പറഞ്ഞു പറഞ്ഞു പോയതറിഞ്ഞില്ല... വല്യേട്ടൻ ഇളിച്ചു കൊണ്ട് തിരിച്ചു വന്നു... എന്നാ ശെരി..വൈകുന്നേരം വല്യേട്ടൻ വരുമോ... ഇടം കണ്ണിട്ട് നോക്കി കൊണ്ട് പാറു ചോദിച്ചു... ഞാൻ വൈകുന്നേരം ഇനി വരാൻ നിക്കണ്ടേ. അതിലും നല്ലത് ഓഫീസിൽ ലീവ് പറഞ്ഞു നിങ്ങടെ ഒപ്പം കൂടുന്നതല്ലേ... അതാവുമ്പോൾ നിങ്ങളും ഹാപ്പി.. ഞാൻ ഡബിൾ ഹാപ്പി.. എങ്ങനെ ഉണ്ട് 😁😁.... കൂളിംഗ് ഗ്ലാസ്‌ ഊരി ഷർട്ടിൽ തൂക്കി ഇട്ട് കൊണ്ട് വല്യേട്ടൻ പറഞ്ഞു... പണ്ടാരം ഇതൊക്കെ കൂടി എടുത്തിട്ടിട്ട് ചൊറിഞ്ഞിട്ട് മേല.... വല്യേട്ടൻ കോട്ട് ഒന്ന് നേരെ ഇട്ട് കൊണ്ട് മനസ്സിൽ പറഞ്ഞു... അയ്യോ അതൊക്കെ വല്യേട്ടന് റിസ്ക് ആവില്ലേ.. പാറു കളിയാക്കി കൊണ്ട് ചോദിച്ചു... വല്യേട്ടാ ഇവിടെ ഫാഷൻ പരേഡ് അല്ല 🤪🤪 ആതു കെറുവിച്ചു കൊണ്ട് പറഞ്ഞു... എനിക്കെന്ത് റിസ്ക്.. എടി ഇന്ന് നിങ്ങള് ഉടുത്തിരുന്നത് എന്താ.... വല്യേട്ടൻ കുമ്പിട്ടു പതുകെ ചോദിച്ചു... എന്താ... സാരി അല്ലെ... പാറു സംശയത്തോടെ ചോദിച്ചു... അല്ല സെറ്റ് മുണ്ട് 😁😁😁... വല്യേട്ടൻ ഇളിച്ചു കൊണ്ട് പറഞ്ഞു... അപ്പോഴേ കുറെ പൂവാലന്മാരുടെ ശല്യം കാണും തോണ്ടാനും പിച്ചാനും ഒക്കെ.... ഞാൻ നിങ്ങടെ മുന്നിൽ ഹിറ്റ്ലർ വല്യേട്ടൻ ആയി നടന്നോളാം പ്ലീസ്... ഇപ്പോൾ കയ്യും കൂപ്പിയാണ് മൂപ്പരുടെ നിൽപ്പ്...

പ്ളീസാതെ പോവാൻ നോക്ക്... പുറത്ത് നിന്ന് ആളെ കേറ്റില്ല വല്യേട്ടാ... പാറു തലക്കും കൈ കൊടുത്ത് പറഞ്ഞു.... എന്നാൽ പൂവ് അരിയാൻ ഞാൻ കൂടാം.. പണ്ട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ ആണ് പൂവ് അരിഞ്ഞു കൊടുത്തിരുന്നേ.. വൃത്തി കണ്ട് ന്നിട്ട് അപ്പുറത്തെ ക്ലാസ്സിലെ കുട്ടികൾ ഒക്കെ എന്നേ വിളിക്കും പൂവ് അരിയാൻ.... വല്യേട്ടൻ നൈസ് ആയിട്ട് കോളേജ് ഗേറ്റിലേക്ക് നടന്നു... (ഇതിപ്പോ കുറെ ആയല്ലോ ഗേറ്റിലേക്ക് നടക്കുന്നു.. ഇത്‌ വരെ എത്തിയില്ലേ... 🤔🤔) അയ്യോ പ്രിൻസി..... 🙄🙄 അതും പറഞ്ഞു പാറു ആതുവിനെയും വലിച്ചു കൊണ്ട് ചെറിയ ഗേറ്റ് വഴി കോളേജിലേക്ക് ഓടി... ഓടിക്കോ... ഞാൻ പോയി... 🏃‍♂️🏃‍♂️🏃‍♂️ അശ്വതിയുടെ അന്നത്തെ കേസിൽ വല്യേട്ടന് നന്നായി പ്രിൻസിയെ അറിയാവുന്നത് കൊണ്ട് വല്യേട്ടൻ കാറും എടുത്ത് വീട്ടിലേക്ക് എസ്‌കേപ്പ് ആയി.... പ്രിൻസി വന്നെന്ന് കരുതി നീയെന്തിനാ എന്നേം വലിച്ചു ഓടിയെ... പാറുവിന്റെ കയ്യിൽ നിന്നും കൈ വിടുവിച്ചു കൊണ്ട് ആതു ചോദിച്ചു... ബാക്കിലോട്ട് ഒന്ന് നോക്കിയേ.... പാറു കിതപ്പടക്കി കൊണ്ട് പറഞ്ഞു... ആരാ..... ആരും ഇല്ല്യല്ലോ... ആതു ബാക്കിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു... പ്രിൻസിയെ പറഞ്ഞു ഓടിയില്ലെങ്കിൽ കാണാമായിരുന്നു പിന്നാലെ ഉള്ള ഹിറ്റ്ലർ അരുൺ കുട്ടിയെ...

പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... അതും ശെരിയാ.... ഒന്ന് നിന്നെ... പോവാൻ നിന്ന പാറുവിനെ പിടിച്ചു നിർത്തി കൊണ്ട് ആതു പറഞ്ഞു... ഓഹ്.... മനസിലായി.. പൌഡർ പോയോ മേക്കപ്പ് ഇളകിയോ എന്നല്ലേ... പാറു ഇളിച്ചു കൊണ്ട് ചോദിച്ചു... മ്മ്.... ആതു തലയാട്ടി മൂളി.... വിയർത്തു.. വേണേൽ ഒന്ന് ടച് അപ്പ് ചെയ്തേക്ക്.... പാറു നാലുപുറം നോക്കിക്കൊണ്ട് പറഞ്ഞു.. ഒഴിഞ്ഞ സ്ഥലത്തേക്ക് മാറിനിന്ന് ആതു ബാഗിൽ നിന്നും കണ്ണാടി കണ്മഷി സ്പ്രേ ക്രീം ലിപ്സ്റ്റിക് എന്നിവ പുറത്തേക്ക് എടുത്തു.... പിന്നെ അവിടെ ഒരു യുദ്ധം ആയിരുന്നു.. ടച് അപ്പ് ചെയ്യാൻ പറഞ്ഞിട്ട് അവിടെ ഒരു കല്യാണ മേക്കപ്പ് നടന്നു.. പിന്നെ നേരെ ക്ലാസ്സിലേക്ക്.... 🚶‍♀️🚶‍♀️🚶‍♀️ ****💕 അംഗനവാടി ചട്ടീൽ ഇട്ട അമൃതം പൊടി... യോ യോ..... 🤙🤙 അംഗനവാടി ഗേൾസ് സ്ട്രോബെറി വാങ്ങാൻ പോയി........... 🍓🚶‍♀️🚶‍♀️ അവിടെ വെച്ച് ടീച്ചറെ കണ്ടു..... 👩‍🏫👀 ഇങ്ങട് വാടി... 🙌🙌ഇങ്ങട് വാടി... 🙌🙌 ഓ പിന്നെ.... 😏ഓ പിന്നെ... 😏 ഇങ്ങട് വാടി 🙌🙌...ഇങ്ങട് വാടി... 🙌🙌 പൊ തള്ളേ 👵👵...പൊ തള്ളേ.... 👵👵 ഓഹ് എന്താ ഒരു രീതിയും ശ്രുതിയും..അരുണേ ഇങ്ങനെ പാടു... 😍😍 വല്യേട്ടൻ സ്വയം പൊക്കി കാറിന്റെ കീയും എടുത്ത് അകത്തേക്ക് ചെന്നു..... വാവ കുത്തിയിരുന്ന് പോത്തകോം എടുത്ത് എഴുതി🙇‍♀️🙇‍♀️ പഠിക്കുവാണ്..

ഒപ്പം തീറ്റയും നടക്കുന്നുണ്ട്.... വല്യേട്ടൻ മിച്ചർ കണ്ടതും രണ്ട് മണി കടല എടുത്ത് വായിലേക്ക് ഇട്ടു.... ഏഈ... കടല പോയതും വാവ ഒന്ന് കൂർപ്പിച്ചു നോക്കി വല്യേട്ടനെ.... എന്താടി.. ഞാൻ അണക്ക് ഫോൺ തന്നില്ലേ.. അതിനുപകരം രണ്ട് മണി കടല ഞാൻ എടുത്തു.. ഓഹ്... കോട്ട് ഊരി റൂം നോക്കി ഒറ്റ ഏറ്.... ആശ്വാസം.. നല്ല കുളിർമ.... വല്യേട്ടൻ കഴുത്തും മുഖവും തുടച്ചു കൊണ്ട് പറഞ്ഞു.... എടാ നീ വന്നോ.... ഗൗതം നിന്റെ മെയിലിലേക്ക് എന്തോ അയച്ചിട്ടുണ്ടെന്ന് പറഞ്ഞു... അതൊന്ന് നോക്കി കറക്ഷൻസ് വല്ലതും ഉണ്ടെങ്കിൽ ചെക്ക് ചെയ്ത് അയക്കണേ... അച്ഛൻ ഇടതടവില്ലാതെ പറഞ്ഞു... ആ ഞാൻ നോക്കിക്കോളാം.... വല്യേട്ടൻ ടീവി ഓൺ ചെയ്ത് കൊണ്ട് പറഞ്ഞു... ഇപ്പൊ പോയി നോക്കെടാ.. അത് ഇന്ന് മെയിൽ ചെയ്യാനുള്ളതാ... അച്ഛൻ ഇത്തിരി ഗൗരവത്തിൽ പറഞ്ഞു... ഈ അച്ഛൻ..... ഫോൺ എവിടെ വാവേ... വാവയെ തോണ്ടി കൊണ്ട് വല്യേട്ടൻ ചോദിച്ചു... റൂമിൽ ഉണ്ട്.... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു.... റൂമിലേക്ക് പോയ വല്യേട്ടൻ അതെ സ്പീഡിൽ ഫോണും എടുത്ത് ഹാളിലേക്ക് എത്തി... എടി എടി.... നിനക്ക് വേറെ പണി ഒന്നും ഉണ്ടായിരുന്നില്ലേ.. 100% ചാർജിൽ തന്ന ഫോണിൽ ഇപ്പോൾ 59 %...ഒന്ന് കുത്തി വെക്കെങ്കിലും ചെയർന്നില്ലേ കഴുതേ... 😭😭😭😭😭😭😱😱😱

വല്യേട്ടൻ അവിടെ നിന്ന് ചവിട്ടി തുള്ളി.... വാവ ഒന്ന് ഇളിച്ചു കാണിച്ച് മിച്ചർ വാരി വായിൽ ഇട്ടു 😤😤😤... പുല്ലാണേ പുല്ലാണേ... വല്യേട്ടന് നിക്ക് പുല്ലാണേ.. എന്ന ഭാവം ആണ് കുട്ടിക്ക്.... വല്യേട്ടൻ പിന്നെ ഒന്നും മിണ്ടാതെ നോട്ട് പാഡും പെന്നും എടുത്ത് ടേബിളിൽ ഇരുന്നു.... നെറ്റ് തുറക്കാൻ നോക്കിയപ്പോൾ നെറ്റ് ഓൺ.... വല്യേട്ടൻ ഇടം കണ്ണിട്ട് വാവയെ നോക്കി.. അവിടെ കാര്യമായി എഴുത്തിലാ... ഡ്രാഗ് ചെയ്ത് യൂസ് ചെയ്ത നെറ്റ് നോക്കിയപ്പോൾ 585 mb ഫിനിഷ്ഡ്.... അത് കണ്ടതും വല്യേട്ടൻ ഉള്ളം കയ്യിലേക്ക് നോക്കി... 85 mb ചക്ക അക്ഷരത്തിൽ എഴുതി കണ്ടതും കാലിൽ നിന്നും ഒരു സാധനം വയറു വരെ എത്തി.... വിശപ്പേയ്... നെറ്റ് തുറക്കില്ല ഗെയിം കളിക്കാനാ എന്നൊക്കെ പറഞ്ഞിട്ട് 86 പോയിട്ട് നീയെന്റെ 800 mb കളഞ്ഞില്ലെടി മോറിച്ചി... എന്റെ സീരിയൽ ഇനി ഞാൻ എപ്പോ കാണാനാ... വല്യേട്ടന് ഇരുന്നിടത് കിടന്ന് തുള്ളി... 86 ആക്കരുതെന്നല്ലേ പറഞ്ഞത്... ഞാൻ 585 അല്ലെ ആക്കിയുള്ളു 86 ആയിട്ടില്ല... ഇളിച്ചു കൊണ്ട് വാവ പറഞ്ഞു... അമ്മാ.... അത്രയ്ക്കായോ.... വല്യേട്ടൻ കാറി പൊളിച്ചു പാറുവിന്റെ നോട്ട് ബുക്കിൽ നീളത്തിലൊരു വര വരച്ചു.... അത്രയ്ക്കയോ... മരംകൊത്തി മോറാ... എന്നും പറഞ്ഞു തിരിച്ചും വല്യേട്ടന്റെ നോട്ട് പാഡിൽ വരഞ്ഞു....

ആകെ വരയിലും കുറിയലും ഒക്കെ ആയി രണ്ടാളുടെയും നോട്ട് ജഗ പൊക 😖😖😣😣...അത് കഴിഞ്ഞു ബുക്ക് വിട്ട് തലമുടി പിടിച്ചു വലിക്കലായി..... വയ്യാതായപ്പോൾ വല്യേട്ടൻ ആദ്യം സുല്ല് പറഞ്ഞു മാറ്റർ ക്ലോസ് ചെയ്ത് കസേരയിലേക്ക് ചാഞ്ഞിരുന്നു ഇതൊക്കെ കഴിഞ്ഞതിനു ശേഷം ആണ് മാതാജിയുടെ എൻട്രി... എന്തിനാടാ ചെക്കാ വിളിച്ചു കൂവിയെ... ഹാളിലേക്ക് വന്ന അമ്മ ചോദിച്ചു... വിളിച്ചിട്ട് അര മണിക്കൂർ ആയി.. എന്നിട്ട് ഇപ്പോഴാണോ വരുന്നേ.... തളർന്നിരിക്കുന്ന വല്യേട്ടൻ ചോദിച്ചു... നിന്നെപ്പോലെ വെറുതെ ഇരിക്കുവല്ല... എനിക്ക് പിടിപ്പത് പണിയുണ്ട് അവിടെ... കാര്യം ന്താണെന്ന് വെച്ചാ പറ... അമ്മ കലിപ്പിളകി ചോദിച്ചു... ഒരു ജഗ്ഗ് വെള്ളം കിട്ടുമോ... നേരത്തെ പറയാൻ വന്നത് വാവയുടെ കുറ്റം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യം വെച്ച് വെള്ളം ആണ് വേണ്ടത്.... മ്മ്.... രണ്ട് പേരെയും നോക്കി അമർത്തി മൂളി കൊണ്ട് അമ്മ അടുക്കളയിലോട്ട് തിരിച്ചു വിട്ടു... ഞാൻ കണ്ടു നിങ്ങടെ അടി.. കുറച്ച് കാലായി ഇങ്ങനെ ഒരു അടി കണ്ടിട്ട്.. അതുകൊണ്ടാ ഞാൻ കളത്തിൽ ഇറങ്ങാതിരുന്നേ... അമ്മ പോയതും അച്ഛൻ പാത്തും പതുങ്ങി വന്നു പറഞ്ഞു.... തന്തപിടിയെ... മക്കള് തല്ലി ചാവുന്നത് കാണാൻ ഇറങ്ങി തിരിച്ചതാണല്ലേ... ഞാൻ ഇന്ന് ഓഫീസിലേക്ക് ഇല്ല്യാ.. റെസ്റ്.. റെസ്റ് വിത്ത്‌ പീസ്.. 🤪🤪

വല്യേട്ടൻ മുടി തടവി കൊണ്ട് പറഞ്ഞു... (നല്ല വേദന ഉണ്ടേ 😁😁) അച്ഛൻ വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിൽ പ്ലിങ്ങി റൂമിലേക്ക് പോയി.. വല്യേട്ടൻ വിജയീഭാവം വരുത്തി കയ്യിൽ കുടുങ്ങിയ വാവയുടെ മുടി ഊതി പറത്തി വിട്ട് കൃതാർത്ഥനായി ഇരുന്നു.... മുടി പോയാൽ എന്താ ഇന്ന് ലീവ് കിട്ടിയില്ലേ.. 😁😁അരുണിന് ക്ഷീണം ആവാം 😁....... ***💕 എടി ഞാൻ ചെരിഞ്ഞു നിൽക്കുന്നത് പിന്നെ യോ എന്ന് പറഞ്ഞു.. പിന്നെ അൺഎക്സ്പെക്ടഡ് ആയിട്ടുള്ളത്.. ഇത്രേം മതി... ദേവു തിരിഞ്ഞും മറിഞ്ഞും പോസ് ചെയ്ത് കൊടുക്കുന്നുണ്ട് പാറുവിന് പിക് എടുക്കാൻ... മതി മതി.. ഇങ്‌ വന്നേ നമുക്കൊരുമിച്ചു എടുക്കാം... അങ്ങനെ ഫോട്ടോ എടുക്കൽ ഇവിടെ ഗംഭീരം ആയി നടക്കുമ്പോൾ അപ്പുറത്ത് പൂവരിയൽ അതിലും ഗംഭീരം ആയി നടക്കുന്നുണ്ട്.... ആഹാ കന്നാസും കടലാസും ഇവിടെ സെൽഫീ എടുത്ത് കളിക്കുവാ.. എന്നേം കൂട്ടുമോ... വിക്രമൻ സാർ ക്ലാസ്സിലേക്ക് വന്നു കൊണ്ട് ചോദിച്ചു.... പിക് ഒക്കെ എടുക്കാം വായ തുറക്കല്ലേ എന്ന് പറ.. എന്റെ പുട്ടി ഒഴുകും... ദേവു പാറുവിന്റെ ചെവിയിൽ പിറുപിറുത്തു ഇന്ന് നല്ല ചുള്ളൻ ചെക്കൻ ആയിട്ടുണ്ടല്ലോ.... പാറു സോപ്പിടാൻ വേണ്ടി പറഞ്ഞു.... പോയി പൂ നേരെ ആക്കെടി... സാറിന്റെ ഒപ്പം ഉള്ള പോസിങ്‌ കഴിഞ്ഞപ്പോൾ വിക്രമൻ സാർ അലറി...

എടി അങ്ങേര് കാല് മാറിയെടി... എന്നും പറഞ്ഞു പാറു ജമന്തി പൂവിന്റെ അടുത്തേക്ക് ഓടി... പുറം മറിച്ചിട്ടാണോ പാന്റ് ഇട്ടേ.. അതിന് സാർ മുണ്ടല്ലേ എടുത്തേക്കുന്നത് എന്ന് ദേവു 🙄🙄... കുരുട്ട് ബുദ്ധി വേണ്ടോളം കൊടുത്തപ്പോൾ ദൈവമേ ഇത്തിരി നല്ല ബുദ്ധി തോന്നിപ്പിക്കാഞ്ഞത് എന്തെ 😵😵.... എടി വന്തേട്ടനെ കണ്ടില്ല... 😪😪 പാറുവിനെ തോണ്ടി കൊണ്ട് ദേവു പറഞ്ഞു... ഞാൻ എന്റെ കാലനേയും 😁😁 ഇളിച്ചു കൊണ്ട് പാറു പറഞ്ഞു.... ആ വരുന്നു 100 ആയുസ് ആണ് മൂപ്പർക്ക്.. എന്നാ ഗ്ലാമർ ആടി 🙄🙄🙈🙈 ക്ലാസ്സിലേക്ക് വന്ന വരുണിനെ ചൂണ്ടി ദേവു പറഞ്ഞു.. കരിനാക്ക് വളച്ചു പറയല്ലേ.. അല്ലെങ്കിലേ അങ്ങേർക്ക് ഒടുക്കത്തെ ജാഡ ആണ്... പാറു പുച്ഛിച്ചു കൊണ്ട് പറഞ്ഞു... ഇതുവരെ കഴിഞ്ഞില്ലേ.. ഇനി ഇപ്പോൾ പൂക്കളം ഇടാനാണ്.. ക്വിക്ക് ക്വിക്ക്... ഡിസൈൻ ഇത്‌ ഇട്ടാൽ മതി... ദേവുവിന്റെ കയ്യിൽ പൂക്കളം ഡിസൈൻ കൊടുത്തു കൊണ്ട് വരുൺ പറഞ്ഞു... ക്വിക്ക് ക്വിക്ക് പറയാതെ ഒന്ന് സഹായിക്ക് സാറേ... ദേ ഈ വാടാമല്ലി നേരെ ആക്കിയാൽ മതി.... വരുണിനെ ആക്കിക്കൊണ്ട് ദേവു പറഞ്ഞു... വാടാമല്ലി വാടിയില്ലേലും ഞാൻ വാടും... പാറുവിനെ നോക്കി ചിരിച്ചു കൊണ്ട് വരുൺ പറഞ്ഞു.... വല്യേട്ടൻ അപ്പോഴും പറഞ്ഞതാ പൂ അരിയാൻ വരാമെന്നു.. ഞാനാ ആട്ടിയോടിച്ചേ....

ആ നിമിഷം ഓർത്തു കൊണ്ട് പാറു പറഞ്ഞു... എടി ഒരു വാക്ക്.. ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നേൽ ഞാൻ പിടിച്ചു നിർത്തിയെനെ വല്യേട്ടനെ.. ദേവു ചിറി കോട്ടി കൊണ്ട് പറഞ്ഞു... അതിനെ ഇങ്ങോട്ട് കൊണ്ട് വന്നാൽ വലിയ വില കൊടുക്കേണ്ടി വരും ദേവു... പാറു ഇളിച്ചു കൊണ്ട് പറഞ്ഞു... ഇത്തിരി പായസം അല്ലെ അത് ഞാനങ് സഹിച്ചേർന്നു. ഇതിപ്പോ അങ്ങനെ ആണോ.... കയ്യിലുള്ള പൂവ് പിച്ചി കൊണ്ട് ദേവു പറഞ്ഞു... ജാനി നീയിങ്ങോട്ട് വന്നേ... വർഷ വിളിച്ചപ്പോൾ ആണ് പാറു തിരിഞ്ഞു നോക്കിയത്.... എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ... വർഷയുടെ അടുത്ത് നിൽക്കുന്ന കാലനെ കണ്ടപ്പോൾ പാറു പറഞ്ഞു... ഏയ് നിനക്ക് തോന്നിയതാവും എനിക്കില്ലല്ലോ... മണം പിടിച്ചു കൊണ്ട് ദേവു പറഞ്ഞു... അതല്ലെടി.. അങ്ങോട്ട് നോക്ക്... എന്നും പറഞ്ഞു പാറു വർഷയുടെ ഒപ്പം പോയി.. പിന്നാലെ ദേവുവും... എന്താടി..... ഞാൻ അവിടെ പൂവ് നേരെ ആക്കുവല്ലേ... പറയുന്നത് വർഷയോട് ആണെങ്കിലും നോട്ടം വരുണിന്റെ മുഖത്തേക്ക് ആയിരുന്നു.... എന്താ... പാറു ആംഗ്യ ഭാഷയിൽ വരുണിനോട് ചോദിച്ചു... എനിക്കറിയില്ല... വരുൺ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു... അതില്ലേ ഞങ്ങൾക്ക് ഒരു ആഗ്രഹം.. ഇതുവരെ നിങ്ങള് ആരും അറിയാതെ പ്രേമിച്ചു നടന്നില്ലേ.. ഇപ്പോൾ ഞങ്ങൾ അറിഞ്ഞ സ്ഥിതിക്ക്......

എന്നും പറഞ്ഞു മേഘ വർഷയെ നോക്കി... അറിഞ്ഞ സ്ഥിതിക്ക്... പാറുവിന് അപകടം മണത്തു... ഏയ് ഒന്നും ഇല്ല്യാ.. രണ്ടാളേം വെച്ച് ഒരു ഫോട്ടോ എടുക്കാൻ അത്രേ ഉള്ളൂ.. ഇളിച്ചു കൊണ്ട് വർഷ പറഞ്ഞു... പാറുവിനു ശ്വാസം ഒന്ന് നേരെ വീണു.... അത്രേ ഉള്ളോ.. ഒന്ന് നിന്ന് കൊടുക്ക് ജാനി... ദേവു പാറുവിനെ വരുണിനോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു.... പാറു ഉണ്ട കണ്ണുരുട്ടി ദേവുവിനെ നോക്കി.. ചമ്മൽ കൊണ്ടാണ്... 😁😁 വരുൺ ഒരു കൂസലും ഇല്യാതെ എടുത്തോ എന്ന മട്ടിൽ പാറുവിന്റെ വയറിൽ കൂടി ചുറ്റി പിടിച്ചു നിന്നു..... 📸📸...... പിന്നെ പൂക്കളം ഇടാനുള്ള തിരക്കിൽ ആയിരുന്നു.. അതിന്റെ പാച്ചിലും സമയ കുറവും കാരണം എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു... ടീച്ചേർസ് വന്നു മാർക്ക്‌ ഇട്ട് പോയി.... ഫുഡ്‌ കിട്ടിയിരുന്നേൽ ഇത്തിരി സമാധാനം ആയേനെ... നല്ല സാമ്പാറിന്റെ മണം വരുന്നുണ്ട് 🤤🤤🤤 ദേവു വയറിൽ തടവി ബെഞ്ചിൽ ഇരുന്നു....

. ദേ നിന്റെ വിശപ്പ് മാറാനുള്ള ആള് വരുന്നുണ്ട്.. പോയി സംസാരിക്ക്.... വന്തേട്ടനെ ചൂണ്ടി കൊണ്ട് പാറു പറഞ്ഞു... എടി ഉണ്ണാൻ പോവുമ്പോൾ എന്നേ വിളിക്കാൻ മറക്കല്ലേ.... ഞാൻ പോയിട്ട് വരാം... വന്തേട്ടന്റെ കയ്യും പിടിച്ചു പോവുന്ന തിരക്കിൽ ദേവു വിളിച്ചു പറഞ്ഞു... ആടി.. മുന്നിലോട്ട് നോക്കി നടക്ക്..... ഇങ്ങനെ ഒരു സാധനം... എന്നും പറഞ്ഞു പാറു ഫോൺ കയ്യിൽ എടുത്തു.... അപ്പോൾ തന്നെ ഗ്രൂപ്പിൽ ചറ പറാ ഫോട്ടോസ് വന്നു.... ഒട്ടും കുറക്കണ്ട എന്ന് കരുതി പാറുവും ദേവുവുമായുള്ള പിക്സ് ഗ്രൂപ്പിൽ ഇട്ടു.... കുറച്ച് നേരം കഴിഞ്ഞ് ദേവു ഓടി വരുന്നത് കണ്ടാണ് പാറു ഫോണിൽ നിന്ന് കണ്ണെടുത്തത്... എന്താടി.. നീഎന്താ ഇങ്ങനെ കിതക്കുന്നെ... പാറു ബെഞ്ചിൽ നിന്ന് ചാടി എണീറ്റ് കൊണ്ട് പറഞ്ഞു... അവിടെ... എടി ക്യാന്റീനിൽ... ദേവു കിതപ്പടക്കി കൊണ്ട് പറഞ്ഞു... അവിടെ എന്താ.... കാര്യം പറയെടി.... പാറു വല്ലാതെ പേടിച്ചു കൊണ്ട് ചോദിച്ചു..... അവിടെ ചോറ് കൊടുക്കാൻ തുടങ്ങി.. വേഗം വായോ.. ഫസ്റ്റ് ട്രിപ്പ്‌ പോയി 😬😬😬....വന്നേ.... പാറുവിനെയും വലിച്ച് കൊണ്ട് ദേവു കാന്റീനിലെക്ക് ഓടി..................ഇനിയും ഉണ്ട്.... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story