നിന്നിലായ് 💓: ഭാഗം 1

ninnilay malutti

രചന: മാളുട്ടി

പുറത്ത് മഴ തകർത്തു പെയ്യുവാണ് 🌧️🌧️വീശി  അടിക്കുന്ന കാറ്റിനെ വകവെക്കാതെ കല്ലുവും അച്ചുവും ഓഡിറ്ററിയത്തിലേക് നടന്നു. അവർ ഓഡിറ്റോറിയത്തിൽ എത്തി.

"കല്ലൂ വേഗം va "- അച്ചു 

"എടി തുടങ്ങിയോ"  - കല്ലൂ കുട മടക്കി ഉള്ളിലേക്കു കേറിക്കൊണ്ട് ചോദിച്ചു

അവർ ഉള്ളിലേക്കു കേറിയതും പാട്ടു തുടങ്ങി .

🎶🎶മധുപോലെ പെയ്ത മഴയെ...... മനസ്സാകെ അഴകായ്  നനയെ ..🎶🎶
🎶ഇണയായ ശലപ൦ പോലെ.
നിയു൦ ഞാനു൦ മാറു൦ ആ..ആ..ആ.................🎶


🎶വിതുര൦ മാഞ്ഞുവോ....
ഇതയ൦ പാടിയോ...
അധര൦ എന്തിനോ.....
മധുര൦ തേടിയോ.....🎶🎶

സ്റ്റേജിൽ ഒരു ചെയറിൽ ഇരുന്നു ഗിറ്റാരും കൈയിൽ പിടിച്ചു ആദി പാടി..മണ്ണിലേക്ക് മഴത്തുള്ളികൾ അലിഞ്ഞു ചേരും പോലെ ആദിയുടെ സ്വരത്തിൽ ആ ഓഡിയോടോറിയം മുഴുവൻ അലിഞ്ഞില്ലാതായി.. എല്ലാവരും അവന്റെ പാട്ടിൽ ലയിച്ചു ചേർന്നു.. പതിയെ വീശുന്ന കാറ്റിൽ ആദിയുടെ മുടി ഇഴകൾ നെറ്റിയിലേക് ചാടി വന്നു.. അത് അവന്റെ ഭംഗി കൂട്ടി ..പലരുടെയു൦ മിഴികൾ ഇമ വെട്ടാതെ അവനിൽ തറഞ്ഞു നിന്നു ... എന്നാൽ ആദിയുടെ കണ്ണുകൾ എത്തി നിന്നതു അവ൯റെ ചിലങ്കകാരിയിൽ  ആയിരുന്നു.. അവന്റെ മനസ് നിറയെ അവൾ നിറഞ്ഞു നിന്നു.. ഈ പാട്ടു പോലും തനിക്കുവേണ്ടി എഴുതിയതാണെന്നു ഒരു മാത്ര അവനു തോന്നി...


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഇതാണ് നമ്മുടെ നായകൻ *ആദിത്യൻ * എല്ലാവരുടെയും ആദി. കോളേജിലെ റോമിയോ ആണ് ആൾ. അതുപോലെ കോളേജ് ക്രഷ് ❤️.

*************

ആദിയുടെ പാട്ട് കഴിഞ്ഞതും അവിടെ കരഘോഷം മുഴങ്ങി.അവൻ സ്റ്റേജിൽ നിന്നും ഇറങ്ങി . അച്ചുവും കല്ലുവും കൃതിയും  അശ്വിനും ആദിയുടെ അടുത്തോട്ടു പോവാൻ നിന്നതും അവന്റെ ചുറ്റും അവന്റെ കോളേജ് ആരാധകരെ കൊണ്ട് നിറഞ്ഞു.

"ഇനി ഇപ്പോ അവനെ കിട്ടാൻ ചാൻസ് കുറവാ നമ്മുക്ക് കാൻഡിനിലേക് povam😌"- അശ്വിൻ

"അച്ചോടാ അവനു തീരെ കുശുമ്പ് ഇല്ല..വാ പോവാം.. ഇവിടെ നിന്നിട്ടിട്ടും കാര്യം ഇല്ല " കല്ലൂ

അതും പറഞ്ഞു അവർ നേരെ കാൻഡിനിലേക് വിട്ടു.

   🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഡാ എന്നെ അവിടെ ഇട്ടേച്ചു ഇവിടെ ഇരുന്നു ഫുഡ്
അടിയാണല്ലെ "ആദി അങ്ങോട്ട് വന്നൂകൊണ്ടു ചോദിച്ചു


"ഓ.. എത്തിയോ റോമിയോ "അശ്വി അവനെ കളിയാക്കികൊണ്ട് ചോദിച്ചു


"മോനെ അശ്വി അസൂയ പെട്ടിട്ടു കാര്യം ഇല്ല. നിനക്ക് അതിനുള്ള യോഗം ഇല്ല "കല്ലൂ

"എനിക്ക് അസൂയ ഒന്നുമില്ല "അശ്വി


"ആദി പാട്ടു സൂപ്പർ. നിന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല."അച്ചു ആദിയോട് പറഞ്ഞു

അത് അച്ചു പറഞ്ഞപ്പോൾ അവന്റെ മനസ് നിറഞ്ഞു.. ❤️❤️അവൾക് വേണ്ടി ആണ് ശെരിക്കും ഇ പാട്ട് താൻ പാടിയത് പോലും... അതുകൊണ്ട് തന്നെ അച്ചു സൂപ്പർ ആണെന്ന് പറഞ്ഞപ്പോൾ അത് മാറ്റാരുപറഞ്ഞതിനേക്കാളും സന്തോഷം ആദിയുടെ ഉള്ളിൽ നിറച്ചു..... 💞💞

""Thank you thank you... അല്ല നിങ്ങൾ എന്താ എന്നെ വെയിറ്റ് ചെയ്യാതെ പോയത്. ഞാൻ കുറെ തപ്പി. പിന്നെ ഗിരി ആണ് പറഞ്ഞത് നിങ്ങൾ കാൻഡിനിലേക് പോവുന്ന കണ്ടുന്നു ""ആദി അശ്വിന്റെ തോളിലൂടെ കയ്യിട്ടു പറഞ്ഞു 

"ഞങ്ങൾ നിന്റെ അടുത്തേക് വരാൻ നിന്നതും എല്ലാവരും കൂടെ നിന്നെ പൊതിഞ്ഞുനിന്നു.. അപ്പൊ ഞങ്ങൾ ഇങ്ങോട്ട് പോന്നു 😌😌"അശ്വി


"എന്ത് ചെയ്യാനാ ഇ ഫാൻസിന്റെ ഒരു കാര്യം "ആദി അവന്റെ ഷിർട്ടിന്റെ കോളേർ പൊക്കി പറഞ്ഞു


"പോടാ അവിടുന്ന് അവനും അവന്റെ ഫാൻസും "കല്ലൂ അവനെ പുച്ഛിച്ചു 😏😏

"എന്നാ നിങ്ങൾ എവിടെ സംസാരിച്ചു  ഇരിക്ക്  ഞാൻ പോയി റെഡി ആയി വരട്ടെ. "അച്ചു അതും പറഞ്ഞു കാൻഡിനിൽ നിന്നും കൃതിയെയും കൂട്ടി പുറത്തേക് പോയി.


"എടാ അശ്വി.. നീ എന്നാ ആലോചിച്ചു ഇരിക്കുവാ "ആദി


"അത് പിന്നെ എടാ ആദി ഇ ഗേൾസിനെ എങ്ങനാ ഒന്ന് വളക്കുവാ " അശ്വി


"തുടങ്ങി അവന്റെ ചോദ്യം.... നിനക്ക് വേറെ പണി ഒന്നും ഇല്ലെടാ.. ഫുൾ ടൈം വായിനോക്കി നടന്നോളും. നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഞാൻ പോവാ "..... കല്ലൂ  അതും പറഞ്ഞു അവിടുന്ന് പോയി


"🙄ഇവൾക് ഇതെന്താ  പറ്റിയെ എപ്പോ ഞാൻ ഇതിനെ പറ്റി പറഞ്ഞാലും അപ്പൊ ദേഷ്യപ്പെട്ടു ഒരു പോക്കാ "അശ്വി കല്ലൂ പോകുന്നത്  നോക്കി പറഞ്ഞു


"അത് അവൾ വെറുതെ പറഞ്ഞതാവുടാ "ആദി അങ്ങനെ പറഞ്ഞു എങ്കിലും അവനു അറിയാമായിരുന്നു കല്ലൂവിനു അശ്വിയോടുള്ള ഇഷ്ട്ടം.. താൻ അവളോട് ഇതേ പറ്റി ചോദിച്ചപ്പോൾ സമയം ആകുമ്പോൾ അവൾ തന്നെ പറഞ്ഞോളാം എന്ന് പറഞ്ഞത് കൊണ്ടാണ് മിണ്ടാതെ ഇരിക്കുന്നെ..

"ആദി നീ സത്യം പറയണം നിനക്ക് ആരെയോ ഇഷ്ട്ടല്ലേ. കോളേജിലെ സകല പെൺപിള്ളാരും നിന്റെ പുറകെ നടക്കുന്നുണ്ട് എന്നാ ഒരേണത്തെയും നീ മൈൻഡ് ആകുന്നില്ല " അശ്വി

"അതേടാ നീ പറഞ്ഞത് ശെരിയാ ഇ  ആദിയുടെ മനസ്സിൽ ഒരു പെണ്ണുണ്ട് അത് മാറ്റ........."
"എടാ നിങ്ങൾ വരുന്നുണ്ടോ ഇപ്പോ അച്ചുവിന്റെ പ്രോഗ്രാം തുടങ്ങും "ആദി പറയാൻ തുടങ്ങിയപോത്തേനും കല്ലൂ അവരെ വന്നു വിളിച്ചു...

""എന്നാ വാ ഇല്ലെങ്കിൽ അതുമതി അവൾ മുഖം  വീർപ്പിച്ചു ഇരിക്കാൻ ""അശ്വി


 അവിടെ നിന്നും ഓഡിറ്ററിയത്തിലേക് നടക്കുമ്പോൾ ആദിയുടെ ഹൃദയം അവന്റെ പ്രാണനെ കാണാനായി തുടിക്കുവായിരുന്നു.... ഉള്ളിൽ താൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്ന വസ്ത്രത്തിൽ നിൽക്കുന്ന അവളുടെ രൂപം ആയിരുന്നു......

Anjuzz 🧚‍♀️


തുടരും......

Share this story