നിന്നിലായ് 💓: ഭാഗം 10

ninnilay malutti

രചന: മാളുട്ടി

ആദി അവരുടെ സൗഹൃതവും പ്രണയവും സ്നേഹവും എല്ലാം മോട്ടുത്തുടങ്ങിയ ആ വാകമരച്ചൂവട്ടിൽ പോയി ഇരുന്നു... എന്തോ അവിടെ ഇരുന്നപ്പോൾ അവന്റെ മനസ് ശാന്തമായി....  അവന്റെ ഉള്ളിലേക്കു വീണ്ടും ഓർമ്മകൾ ഓരോന്നായി വന്നുകൊണ്ടിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

"അശ്വി സ്പീഡ് കുറക്കട plz..."കല്ലൂ


"ഞാൻ ഇപ്പൊ കുറക്കാൻ ഉദ്ദേശിക്കുന്നില്ല നിനക്ക് പേടിയാണേൽ എന്നെ കെട്ടി പിടിച്ചിരുന്നോ..."അശ്വി


"എടാ നീ അവസരം മുതലാകുവാനല്ലേ... 🙄"


"അങ്ങനെ നിനക്ക് തോന്നിയെങ്കിൽ സ്വാഭാവികം....😌... "


"ടാ വേണ്ട.."

"നീ പേടിക്കണ്ടടി ഞാൻ ഇല്ലേ കൂടെ.. "

കല്ലുവിനു സ്പീഡ് പേടി ആയതുകാരണം അവൾ അശ്വിയുടെ വയറിലൂടെ കയ്യിട്ടു അവനോട് ചേർന്ന് ഇരുന്നു...രണ്ടുപേരും പരസ്പരം വർത്തമാനം ഒക്കെ പറഞ്ഞു ചിരിചാണ് പോക്ക്...


"അച്ഛാ ദേ കല്ലൂ.... "വണ്ടിയിൽ ഇരുന്നു ബൈക്കിൽ പോകുന്ന കല്ലുവിനെ കണ്ട് സിദ്ധു അച്ഛനോട് പറഞ്ഞു...


"ആര് നമ്മുടെ കല്ലുമോളോ... നിനക്ക് തോന്നിയതാവും..."ശേഖർ


"അല്ല എനിക്ക് തോന്നിയതല്ല അത് കല്ലൂ തന്നെയാ.."സിദ്ധു


ശേഖർ ഒന്നുംകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അത് കല്ലൂ ആണെന്ന് മനസിലായി.


"രവി ആ വണ്ടിയുടെ പുറകെ വിട്..."ശേഖർ..

രവി ആ വണ്ടിയെ ഫോളോ ചെയ്തു.. സിദ്ധുവും അവരെ ഫോളോ ചെയ്തു.. കല്ലൂ ആരോ ഫോളോ ചെയുന്നത് പോലെ തോന്നി തിരിഞ്ഞതും. പിന്നാലെ വരുന്ന അച്ഛനെയും ഏട്ടനെയും അവൾ കണ്ടു.. അവളുടെ ഉള്ളിൽ ഭയം നിറഞ്ഞു..ഇനി എന്തൊക്കെ സംഭവിക്കും എന്നോർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു..


"അശ്വി വണ്ടി വേഗം വിട്.."കല്ലൂ


"എന്താ പറ്റിയെ നീ എന്തിനാ കരയുന്നെ.."അശ്വി


"അച്ഛനും ഏട്ടനും നമ്മളെ ഫോളോ ചെയുന്നുണ്ട്.. നീ വണ്ടി വേഗം വിട്.."


അശ്വി വേഗം വണ്ടി വിട്ടു... പെട്ടന്ന് മുന്നിൽ ഒരു വണ്ടി വന്നു നിന്നതും അവൻ ബ്രേക്ക്‌ ഇട്ടു.. കല്ലൂ മുന്നോട്ട് നോക്കിയതും അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചു.. മുന്നിൽ നിൽക്കുന്ന ഹരിയെയും പുറകെ വരുന്ന സിദ്ധുവിനെയും കണ്ടതും എന്ത്‌ ചെയ്യണം എന്നറിയാതെ അവൾ നിന്നു..


"അശ്വി നീ വണ്ടി എടുത്ത് പൊക്കോ.. "കല്ലൂ പെട്ടന്ന് എന്തോ ഓർമയിൽ പറഞ്ഞു..


"നിന്നെ ഇവിടെ തനിയെ ഇട്ടിട്ട് ഞാൻ പോവാനോ.. അങ്ങനെ നിന്നെ തന്നെ ഇട്ടു കൊടുത്ത് പോവാൻ എനിക്ക് വയ്യ.."


"അശ്വി plz ഞാൻ പറയുന്ന ഒന്നു കേക്ക് ഇവർ നിന്നെ വെറുതെ വിടില്ല plz പോ അശ്വി... നിനക്ക് എന്തെങ്കിലും പറ്റുന്നത് എനിക്ക് സഹിക്കാൻ ആവില്ല plz പോ.. "അവൾ അപേക്ഷ പോലെ പറഞ്ഞു..


അപ്പോത്തനും ഹരി അങ്ങോട്ട് വന്നു..


"ആരാടി ഇവൻ..."ഹരി


"ആരായാലും നിങ്ങൾക് എന്താ... അവനെ വിട്ടേക്.."കല്ലൂ


"അങ്ങനെ വിട്ടാൽ എങ്ങനാ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് ആരുടെ കുടെയാ പോകണെന്ന് ഞാൻ അറിയണ്ടേ.."ഹരി


"എന്നാൽ കേട്ടോ ഇത് എന്റെ പെണ്ണാ ഇവൾ എന്റെ ബൈക്കിന്റെ പുറകിൽ കേറിയന്നു കരുതി നിനക്ക് എന്താ.."അശ്വി


"ടാ നിനക്ക് എന്റെ പെങ്ങളെ തന്നെ പ്രേമിക്കാൻ വേണമല്ലേ.."സിദ്ധു അവന്റെ മുഖത്തിനിട്ട് ഒരെണ്ണം പൊട്ടിച്ചു..കല്ലുവിന് ആകെ പേടിതോന്നി.. അവൾ നേരെ അച്ഛന്റെ അടുത്തേക്ക് പോയി..


"അച്ഛാ അവനെ ഒന്നും ചെയ്യല്ലേ.. Plz അച്ഛാ.."അവൾ ശേഖരിന്റെ കൈയിൽ പിടിച്ചു കെഞ്ചി..


"രവി ഇവളെ വണ്ടിയിൽ കേറ്റ് മതി ഇവളുടെ പടുത്തം.."ശേഖർ..


അശ്വി സിദ്ധുവിനെ തല്ലി മാറ്റി കല്ലുവിന്റെ അടുത്തേക്ക് ഓടി.. എന്നാൽ ശേഖർ അവനെ കാലുകൊണ്ട് തടഞ്ഞു വീഴ്ത്തി.. അശ്വി വിണെടുത്തു നിന്നും എണീറ്റ് കല്ലുവിന്റെ അടുത്തേക് പോവാനായി നിങ്ങി.. എന്നാൽ അപ്പോഴത്തേക്കും രവി കല്ലുവിനെ വലിച്ചു വണ്ടിയിൽ കേറ്റി.. ഹരിയും സിദ്ധുവും ചേർന്നു അശ്വിയെ പിടിച്ചു വെച്ചു ശേഖർ അവന്റെ വയറിന്നിട്ട് ശക്തിയായി പഞ്ച് ചെയ്തു...


"അശ്വി....."കല്ലൂ വണ്ടിയിൽ നിന്നും അലറി വിളിച്ചു..വണ്ടിയിൽ ഉണ്ടായിരുന്ന ബാക്കി ഗുണ്ടകൾ അവളുടെ വാ പൊതി അവളെ പിടിച്ചു വെച്ചു...ആ വണ്ടി അവിടെ നിന്നും നിങ്ങി... ഒപ്പം കല്ലുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..


ശേഖരും ഹരിയും സിദ്ധുവും അശ്വികിട്ട് നന്നായി പെരുമാറി.. അശ്വി തടുക്കാൻ ശ്രെമിച്ചെങ്കിലും ആ മൂന്നുപേരുടെയും കൈകരുത്തിൽ അവനു പൊരുതാൻ ആയില്ല.. അവൻ ആകെ തളർന്നു പോയി...


"ഇനി നിന്റെ കണ്ണ് എന്റെ പെണ്ണിന്റെ മേൽ വീണൽ കൊന്നുകളയും ഞാൻ.."ഹരി ഒരു താക്കിത് പോലെ പറഞ്ഞു...


മൂന്നുപേരും അവനെ അവിടെ ഇട്ട് വണ്ടിയിൽ കേറി പോയി...

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀


ഹോസ്പിറ്റലിന്റെ പടികൾ വേഗത്തിൽ കയറി അങ്ങോട്ടേക്ക് അച്ചുവും കൃതിയും ആദിയും വന്നു...


"ടാ അശ്വി നിനക്ക് എന്താ പറ്റിയെ.. കല്ലൂ എന്തിയെ..."ആദി


"എടാ അത് അവളുടെ അച്ഛനും ഏട്ടനും പിന്നെ ആ ഹരിയും ചേർന്നു അവളെ വീട്ടിലേക് കൊണ്ട് പോയി.."


"അപ്പൊ ആരായിരിക്കും നിന്നെ ഈ പരുവത്തിൽ ആക്കിയത് അല്ലെ... "ആദി ഉള്ളിൽ നിന്നും ഇരച്ചുവന്ന ദേഷ്യത്തോടെ ചോദിച്ചു...അവൻ നേരെ പുറത്തോട്ട് നടക്കാനായി തിരിഞ്ഞു... പെട്ടന്ന് അശ്വിയുടെ കൈ ആദിയുടെ കൈയിൽ മുറുകി... ആദി എന്തെന്നാ അർത്ഥത്തിൽ അവനെ നോക്കി..


"ആദി എടുത്ത് ചാടി ഒന്നും ചെയ്യണ്ട... ഇപ്പൊ നീ എന്നെ അടിച്ചതിനു തിരിച്ചു അവരെ അടിക്കാൻ പോയാൽ അവർ കല്ലുവിനെ വേഗം കെട്ടിക്കും അതുകൊണ്ട് ഇപ്പൊ ഒന്നും എടുത്ത് ചാടി ചെയ്യണ്ട.."


"അതെ ആദി.. അശ്വി പറഞ്ഞത് ശെരിയാ... ഒരുപക്ഷെ അവളെ ഇനി അവർ കോളേജിലേക് കൂടി വിടാൻ സാധ്യത ഇല്ല..അതുകൊണ്ടു നമ്മൾ ഇനി എടുക്കുന്ന തീരുമാനങ്ങൾ സൂക്ഷിച്ചു വേണം..."അച്ചു

"കൃതി നീ ഞാൻ പറയുന്ന കാര്യങ്ങൾ വിവേക് സാറിനോട് ഒന്നു സംസാരിക്കുവോ.."ആദി കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം പറഞ്ഞു..


"ഞാൻ സംസാരിക്കാം നീ കാര്യം പറയ്.."കൃതി


അവൻ കാര്യങ്ങൾ എല്ലാം കൃതിയോട് പറഞ്ഞു.. അവൾ അതിനു സമ്മതിച്ചു..


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


"എന്താ ശേഖരേട്ടാ എന്തിനാ കല്ലുവിനെ ഇങ്ങോട്ട് കൊണ്ട് വന്നേ.."ഗീത കല്ലുവിന്റെ അമ്മ


"ഇങ്ങോട്ട് ഒരു ചോദ്യം വേണ്ട അവൾ ഇനി കോളേജിൽ പോവുന്നില്ല അത്ര തന്നെ.."ശേഖർ


"അതിനുമാത്രം അവൾ എന്താ ചെയ്തേ.... എന്തിനാ എന്റെ കുട്ടിയെ റൂമിൽ പൂട്ടി ഇട്ടിരിക്കുന്നെ.."ഗീത


"അമ്മ അകത്തു കേറി പോ.."സിദ്ധു


"ഞാൻ നിന്നോട് അല്ല ചോദിച്ചേ.."ഗീത


"അവൻ പറഞ്ഞതാ എനിക്കും പറയാൻ ഉള്ളത്.."ശേഖർ


ഗീത നേരെ കല്ലുവിനെ പൂട്ടി ഇട്ടാ റൂമിലേക്കു പോയി.. വാതിൽ തുറന്നു... കാലിലേക്കും മുഖം പുഴ്ത്തി വെച്ച് കരയുന്ന കല്ലുവിനെ കണ്ടതും ആ അമ്മ മനം വിങ്ങി...അവർ അവളുടെ അടുത്ത ചെന്നിരുന്നു അവളുടെ തോളിൽ കൈ വെച്ചു.. ഗീത ആണെന്ന് അരിഞ്ഞതും അവൾ അമ്മയുടെ തോളിലേക് ചാഞ്ഞു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...


💔💔💔💔💔💔💔💔💔💔💔💔💔💔


കൃതിയുടെയും അച്ചുവിന്റെയും നിർദ്ദേശപ്രേകാരം വിവേക് സാർ കല്ലുവിന്റെ വീട്ടിലേക് വിളിച്ചു... അവൾ എന്താ കോളേജിൽ വരാത്തത് എന്ന് ചോദിച്ചു... അവളെ കോളേജിൽ ഇനി വിടുന്നില്ല എന്ന് ശേഖർ പറഞ്ഞു... Next വീക്ക്‌ അവർക്ക് എക്സാം തുടങ്ങുവാന്നും അവളെ ആ എക്സമിനു വിടണം എന്ന് അല്ലേൽ അവൾ നാലു വർഷം പഠിച്ചത് വെറുതെ ആവുമെന്നും ഒക്കെ വിവേക് പറഞ്ഞതും ആദ്യം ശേഖർ സമ്മതിച്ചില്ലേലും ഗീതയും കൂടെ നിർബന്ധിച്ചതും അയാൾ സിദ്ധുവിന്റെ കൂടെ അവളെ എക്സമിനു വിടാം എന്ന് സമ്മതിച്ചു...അങ്ങനെ അവൾ ആദ്യത്തെ എക്സാം എല്ലാം എഴുതി... അശ്വി അവളെ കാണാൻ ശ്രമിച്ചില്ല... കണ്ടാൽ പിന്നെ അവൾക്കു എക്സാം എഴുതാൻ പറ്റില്ലാന്ന് അവനു തോന്നിയിരുന്നു..


എന്ന് എക്സാമിന്റെ ലാസ്റ്റ് ഡേ ആണ്...


"അച്ചു അപ്പൊ എല്ലാം പറഞ്ഞത് പോലെ... നീ നമ്മുടെ പ്ലാൻ എല്ലാം കല്ലുവിനു പറഞ്ഞു കൊടുക്കണം.. അവളോട് എക്സാം കഴിഞ്ഞു ഏട്ടനോട് എന്തെങ്കിലും പറഞ്ഞു ലൈബ്രറിയിൽ വരാൻ പറയണം അവിടെ നിങ്ങൾ ഉണ്ടാവും...."ആദി 


ആദി ആകെ ടെൻഷൻ അടിച്ചാണ് നില്കുന്നത്... അച്ചു അവന്റെ തോളിൽ കൈവെച്ചു... ആദി എന്താ എന്നാ അർത്ഥത്തിൽ അച്ചുവിനെ നോക്കി...


"ആദി എന്ത്‌ പറ്റിയാലും നീ അശ്വിക്ക് കല്ലുവിനെ കൊടുക്കും എന്ന് എന്നോട് പ്രോമിസ് ചെയുവോ..."


"ഞാൻ പ്രോമിസ് ചെയുവാ അശ്വിയെയും കല്ലുവിനെയും ഞാൻ ഒരുമിപ്പിച്ചിരിക്കും അതിനി എന്റെ ജീവൻ പോയാലും ശെരി.... "


"ആദി അങ്ങനെ ഒന്നും പറയല്ലേ...എല്ലാം സൂക്ഷിച്ചു വേണം.ഞാൻ എന്നാൽ എക്സാം ഹാളിലേക്കു പോകുവാ..."


"ശെരി... കല്ലുവിനോട് ഒന്നും പറയാൻ മറക്കണ്ട... "


എക്സാം കഴിഞ്ഞതും അച്ചു എല്ലാം കല്ലുവിനോട് പറഞ്ഞു...


"കല്ലൂ നീ സൂക്ഷിക്കണം... "


"മ്മ്... "കല്ലൂ നേരെ സിദ്ധുവിന്റെ അടുത്തേക്ക് നടന്നു...


"ഏട്ടാ എനിക്ക് ലൈബ്രറിയിൽ ഈ ബുക്ക്‌ വെക്കാൻ ഉണ്ടായിരുന്നു.."കല്ലൂ അച്ചു കൊടുത്ത ബുക്ക്‌ സിദ്ധുവിനെ കാട്ടി പറഞ്ഞു...


"മ്മ്.. വേഗം കൊണ്ടുപോയി വെച്ചിട്ട് വാ..."സിദ്ധു


അവൾ വേഗം ലൈബ്രറിയിലേക്ക് നടന്നു... ലൈബ്രറിയിൽ ചെന്നതും ആദിയെയും അശ്വിയെയും കണ്ടതും അവൾക്കു സമാധാനം ആയി... അവൾ ഓടി ചെന്നു അശ്വിയെ കേട്ടി പിടിച്ചു..... അവനും അവളെ ചേർത്ത് പിടിച്ചു...


"ഒരുപാട് സെന്റി അടിച്ചു നില്കാതെ വേഗം വാ.."ആദി


കുറെ നേരായല്ലോ അവൾ പോയിട്ട്... ഇനി അവനെ കാണാൻ എങ്ങാനും പോയതായിരിക്കുവോ... സിദ്ധു വേഗം ലൈബ്രറിയിലേക് കേറി ഒപ്പം ശേഖരിനെയും മറ്റുള്ളവരെയും വിളിച്ചു...


ആദി കല്ലുവിനെയും അശ്വിയെയും കൊണ്ട് ലൈബ്രറിയുടെ ബാക്കിലൂടെ ഉള്ള ഡോർ വഴി പോവാൻ ആണ് പോയത് എന്നാൽ അവന്റെ പ്രേതിക്ഷയ തെറ്റിച്ചു അത് അടച്ചു ഇട്ടേക്കുവായിരുന്നു... ആദിയും അശ്വിയും കൂടെ അതിന്റെ പൂട്ട് പൊളിക്കാനായി ശക്തിയായി ഇടിച്ചുകൊണ്ടിരുന്നു...


"അശ്വി......"ഒച്ച കേട്ടു അവർ തിരിഞ്ഞു നോക്കിയതും കല്ലുവിന്റെ കൈയിൽ പിടിച്ചു നിൽക്കുന്ന സിദ്ധുവിനെ അവർ കണ്ടു........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story