നിന്നിലായ് 💓: ഭാഗം 13 || അവസാനിച്ചു

രചന: മാളുട്ടി

അവരെ കണ്ട് കൃതി നേരെ അച്ചുവിന്റെ അടുത്തേക്ക് ഓടി വന്നു...


"അച്ചു ഡാ സുഖാണോ..''കൃതി


"പിന്നല്ലാതെ...നിനക്കോ എന്തിയെ നിന്റെ മോൻ.."


"അവൻ വിവേകേട്ടന്റെ  ഒപ്പം ഉണ്ട്... "അപ്പോഴാണ് അവൾ അച്ചുവിന്റെ കൈയിൽ തൂങ്ങി നിൽക്കുന്ന വാവയെ കണ്ടതും കൃതി അവളെ കൈകളിൽ എടുത്തു...


"എന്തിയെ മോളുടെ അമ്മ.."കൃതി ആ കുഞ്ഞി വാവയോട് ചോദിച്ചു...


"ദേ വരുന്നു..."അച്ചു വയറും താങ്ങി പതിയെ വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന കല്ലുവിനെ നോക്കി പറഞ്ഞു...


"ആ അടുത്തത് വയറിൽ ഉണ്ടോ... എന്റെ അശ്വി നി ഇത്ര ഫാസ്റ്റ് ആണെന്ന് ഞാൻ അറിഞ്ഞില്ല..."കൃതി


അതിനു അശ്വി ഒന്നു ഇളിച്ചു കൊടുത്തു...അച്ചുവും കല്ലുവും കൃതിയുടെ ഒപ്പം ഉള്ളിലേക്കു കേറി... വിവേക് കരയുന്ന വിദുവുമായി കൃതിയുടെ അടുത്തേക്ക് വന്നു....


"ഹ്ഹ നിങ്ങളും വന്നോ... ഇങ്ങനെ ഉണ്ടായിരുന്നു യാത്രയൊക്കെ..."വിവേക്


"അതിന്റെ കാര്യം ഒന്നും പറയണ്ട.. ഇവൾ അവിടുന്ന് ഇറങ്ങിയപ്പോൾ മുതൽ ഇവിടെ വരുന്നോടം വരെ ഒരു അഞ്ച് ആറ് തവണ ശർദിച്ചു കാണും...."അശ്വി കല്ലുവിനെ നോക്കി പറഞ്ഞു...


കല്ലൂ അവനെ അതിനു ഒന്നു തുറിച്ചു നോക്കി...


"ഛർദിച്ചത് നിങ്ങളുടെ വയറ്റിൽ കിടക്കുന്നത്കൊണ്ടാ..."😏കല്ലൂ അവനെ പുച്ഛിച്ചു...


"എന്റെ അച്ചു വന്നപ്പോൾ മുതൽ ശ്രെദ്ധിക്കുവാ നി ആരെയാ ഈ നോക്കുന്നെ... ആദിയെ ആണോ.. അവൻ അവിടെ വാക മരച്ചുവട്ടിൽ ഉണ്ട്... നി വന്നത് അറിഞ്ഞിട്ടില്ല.. ചെല്ല്..."കൃതി


അച്ചു വാക മരച്ചുവട്ടിലേക്ക് ഏറെ സന്തോഷത്തോടെ നടന്നു...അവളുടെ ഉള്ള് നിറയെ അന്ന് സംഭവിച്ച കാര്യങ്ങൾ ആയിരുന്നു...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


മംഗലാപൂരത്ത് എത്തിയ ശേഷം വീണ്ടും ആ നമ്പറിൽ ഒരുപാട് വിളിച്ചു.. എന്നിട്ടും കിട്ടിയില്ല.. പക്ഷെ ആ ഡയറി വീണ്ടും വായിക്കുമ്പോൾ ഉള്ളിൽ ഒരു പ്രേതിക്ഷ വന്നു നിറഞ്ഞിരുന്നു അവൻ തന്നെ തേടി വരുമെന്ന പ്രേതിക്ഷ ആ പ്രേതിക്ഷയിൽ അവനയി കാത്തിരുന്നു... അച്ഛനും അമ്മയും എത്ര നിർബന്ധിച്ചിട്ടും കല്യാണം കഴിക്കാതിരുന്നതും ആ പ്രേതിക്ഷയിൽ ആയിരുന്നു...


അങ്ങനെ ഒരു ദിവസം കമ്പനിയുമായി ബന്ധപ്പെട്ട് ഒരു പ്രോജെക്ടിന്റെ ഭാഗമായി ബാംഗ്ലൂരിൽ പോയി.... അവിടെ വെച്ച് അന്നത്തെ സംഭവത്തിന്‌ ശേഷം അശ്വിയെ കണ്ടു... അവൻ നിർബന്ധിച്ചു വീട്ടിലേക്ക് കൊണ്ടുപോയി... അവിടെ വെച്ചാണ് തന്നെ അന്ന് വിളിച്ചു കളിപ്പിച്ചതും ആ ഡയറി എഴുതിയതും എല്ലാം ആദി ആണ് എന്നറിയുന്നത്.... സത്യപറഞ്ഞാൽ സന്തോഷം കൊണ്ട് എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു... കാരണം അറിയാതെയായാലും അത് ആദിയവണെ എന്ന് താനും ഇടക്കപ്പോഴോ ആഗ്രഹിച്ചുണ്ട്...അങ്ങനെയാണ് വിവേക് സാറിനെ വിളിച്ചതും ഇങ്ങനെ ഒരു റിയൂണിയൻ സങ്കടിപ്പിക്കാൻ പറഞ്ഞതും... എല്ലാം കല്ലുവിന്റെയും അശ്വിയുടെയും പരിപാടിയായിരുന്നു... ആദി നി സത്യങ്ങൾ എല്ലാം അറിഞ്ഞാന്ന് അവിടെ വെച്ച അറിഞ്ഞാൽ മതിയെന്ന് പറഞ്ഞത് അവർ ആണ്....


അച്ചുവിന്റെ ചുണ്ടിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു...


വാക മരച്ചുവട്ടിൽ തന്റെ പ്രണയത്തെ ഓർത്തെരിക്കുന്ന ആദിയെ കണ്ടതും അവളുടെ ഉള്ള് അവന്റെ അരികിലെത്താനായി തുടിച്ചു... ❤️


"ഡാ.... ആദി... "

ആദി തിരിഞ്ഞു നോക്കി.. അച്ചുവിനെ കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അവൻ അവിടെ നിന്നും എണിറ്റു... അവളുടെ അടുത്തേക്ക് നടന്നു.. അച്ചുവും അവനരികിലേക്ക് നടന്നു..അവൻ അവളുടെ അടുത്തെത്തി...


"എന്താ അച്ചു..... "ആദി ചോദിച്ചു തീർന്നതും അവന്റെ മോന്തകിട്ട് ഒരെണ്ണം അച്ചു കൊടുത്തു...

"You..... എടാ നി ആയിരുന്നല്ലേ  അത് ....ഒന്നു പറഞ്ഞൂടായിരുന്നോ " ആദ്യം ദേഷ്യത്തോടെ പറഞ്ഞുതുടങ്ങിയെങ്കിലും അവസാനം ആയപോഴേക്കും അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... ഇരുവരുടെയും മുഖം സന്തോഷത്താൽ നിറഞ്ഞു ഒപ്പം അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി... അച്ചു അവനെ ഇറുകെ പുണർന്നു... ആദി ആദ്യം ഒന്നു പകച്ചു നിന്നെങ്കിലും അവനും അവളെ സന്തോഷത്താൽ പുണർന്നു.... ഇത് കണ്ട് നിന്ന കല്ലുവിന്റെയും അശ്വിയുടെയും കണ്ണുകളും നിറഞ്ഞു.. തങ്ങൾ കാരണം പിരിഞ്ഞവർ ഇന്ന് തങ്ങൾ കാരണം ഒന്നിച്ചത് അവർക്ക് അത്രക്ക് അനന്തം നൽകുന്ന ഒന്നായിരുന്നു...... ❤️❤️


"അച്ചു.... "ആദി ആർദ്രമായി വിളിച്ചു...


അച്ചു മിഴികൾ ഉയർത്തി അവനെ എന്തെന്നാ അർത്ഥത്തിൽ നോക്കി...


"എനിക്ക് വേണ്ടി കാത്തിരിക്കുവായിരുന്നോ ഇത്രെയും നാളും.... ഒരിക്കൽ പോലും ഞാൻ ചതിച്ചതാണെന്നു തോന്നിയില്ലേ..."ആദി


"അങ്ങനെ ഒരു തോന്നൽ ഉണ്ടാവാതിരിക്കാൻ ഇയാളുടെ ഡയറി എന്റെ കൂടെ ഉണ്ടായിരുന്നല്ലോ.... അതായിരുന്നു എന്നോട് കാത്തിരിക്കാൻ പറഞ്ഞത്... അതിലെ വരികൾ നി എനിക്കുള്ളതാണെന്ന് പറയാതെ പറഞ്ഞിരുന്നു.... നിന്നിലായ് അല്ലെ ഈ ഞാൻ ഉള്ളത് പിന്നെ ഇങ്ങനെ എനിക്ക് നിന്നെ മറക്കാൻ കഴിയും... ❤️"അവൾ ചിരിയാലേ പറഞ്ഞു...


ഒപ്പം അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു... കണ്ണുകളിൽ അവളോടുള്ള പ്രണയവും.. 💓

💓💓💓💓💓💓💓💓💓💓💓💓💓💓💓

വാക മരച്ചുവട്ടിന്റെ താഴെ ചെയറുകൾ നിരത്തിയിട്ട് എല്ലാവരും ഇരുന്നു...ആദി മരത്തിനു ചുവട്ടിലായ് ഇരുന്നു ആദിയുടെ തോളിൽ ചാരി അച്ചുവും ഇരുന്നു...


"ആദി ഒരു പാട്ട് പാടടാ..."വിവേക്


"അതെ ആദി ഈ സിറ്റുവേഷന്
 പറ്റിയ ഒരു പാട്ട് അങ് പാട്..."അശ്വി


🎶താ.നാ.... നാ..... നാ...നാ ....
തന താനാ..... നാനാ...
താനാന..തനനാന. താനാ  നാനാ..🎶.

എല്ലാരും ആദിയുടെ ഒപ്പം പാടാൻ തുടങ്ങി...

കാറ്റാടി തണലും🎶
തണലത്തരമതിലും
മതിലില്ല മനസ്സുകളുടെ
 പ്രണയ കുളിരും...

      🎶മറ്റുള്ളോരു പെണ്ണും
      മറയത്തൊരു കണ്ണും
      കളിയുഞ്ഞാലാടുന്നെ
      ഇടനാഴിയിലായ്.....

മതിയാവില്ലോരുന്നാളിലുമി
നല്ലൊരു നേരം........
.................🎵🎶

അവസാനിച്ചു..❤️❤️❤️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story