നിന്നിലായ് 💓: ഭാഗം 2

ninnilay malutti

രചന: മാളുട്ടി


അവിടെ നിന്നും ഓഡിറ്ററിയത്തിലേക് നടക്കുമ്പോൾ ആദിയുടെ ഹൃദയം അവന്റെ പ്രാണനെ കാണാൻ തുടിക്കുവായിരുന്നു.... ഉള്ളിൽ താൻ ഏറ്റവും കാണാൻ ആഗ്രഹിക്കുന്ന വസ്ത്രത്തിൽ നിൽക്കുന്ന അവളുടെ രൂപം ആയിരുന്നു.......

ആദിയും കല്ലുവും അശ്വിയും ഓഡിറ്ററിയത്തിന്റെ പുറകിൽ  ഉള്ള റൂമിലേക്കു ചെന്നു.. അവിടെ ഡാൻസ് കോസ്റ്റുമിൽ നിൽക്കുന്ന അച്ചുവിനെ കണ്ട് ആദിയുടെ കണ്ണുകൾ വിടർന്നു...... അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു തുളുമ്പി.... ❤️❤️❤️
ഡാൻസ് മാഷിന് ദക്ഷിണ കൊടുത്ത് തിരിഞ്ഞ അച്ചു കാണുന്നത് തന്നെ നോക്കിനിൽക്കുന്ന ആദിയെ ആണ്... അവൾ അവന്റെ മുന്നിലായി വന്നു നിന്നു...


"ഡാ.. ആദി "അച്ചു അവനെ വിളിച്ചു. ആദിയിൽ നിന്നും പ്രേതികരണം ഒന്നും ഉണ്ടായില്ല..


ഇവൻ ഇതെന്താ വിളി കേക്കാത്തതെ 🙄🙄(അച്ചു കി ആത്മ )

""ഡാ.. ആദി ""അച്ചു അവന്റെ  തോളിൽ കുലുക്കി ചോദിച്ചു....


''ഹ്ഹ.. എന്താ ''ആദി


"കുന്തം😬😬.... നീ ഇത് എന്ത് ആലോചിച്ചു നിക്കുവാ.... എടാ എന്നെ കാണാൻ എങ്ങനെ ഉണ്ട്.."അച്ചു


""അത് പിന്നെ പറയാൻ ഉണ്ടോ ആച്ചുമ്മ നീ പൊളിയല്ലേ ☺️""അശ്വി


"അത് കേട്ടാൽ മതി 😌😌അല്ല എല്ലാവരും എന്താ എങ്ങനെ നിക്കുന്നെ ഒരു all the best ഒക്കെ തന്നുടെ.." അച്ചു

"All the best അച്ചുമാ പോയി സ്റ്റേജ് പൊളിച്ചിട്ടു വാ " കല്ലൂ


''അടുത്തതായി സ്റ്റേജിൽ എത്തുന്നത് അർച്ചന രവീന്ദ്രൻ... അർച്ചന പ്ലീസ് come to the stage...''' ഒരു പെൺകുട്ടി മൈകിലൂടെ വിളിച്ചു പറഞ്ഞു


"എന്നാ ഞാൻ പോയി തകർത്തിട്ട് വരാം "അച്ചു അവരുടെ പറഞ്ഞു നേരെ സ്റ്റേജിലേക് കേറി..പാട്ട് പ്ലേ ആയതും അവൾ നൃത്തം ചെയ്യാൻ തുടങ്ങി...


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ആദിയുടെ കണ്ണുകൾ അച്ചുവിൽ തന്നെ ആയിരുന്നു.. പാട്ടിനനുസരിച്ചു ചുവടുകൾ വയ്ക്കുന്ന അച്ചുവിനെ അവൻ നോക്കി നിന്നു.... അവളുടെ മുഖത്തു വിരിയുന്ന ഭാവങ്ങൾ അവനിൽ കൗതുകം നിറച്ചു......
വാലിട്ടെഴുതിയ അവളുടെ കണ്ണുകൾ അവന്റെ ഹൃദയത്തെ കൊത്തിവലിക്കുംപോലെ  ആദിക്ക് തോന്നി...... ആ കണ്ണുകൾക്ക് എന്തോ കാധിക ശക്തി ഉണ്ടന്ന് ഒരു നിമിഷം അവനു തോന്നി...... അച്ചുവിന്റെ കാലിലെ ചിലങ്കയുടെ താളം അവന്റെ ഹൃദയത്തിൽ മുഴങ്ങി കേട്ടു...... ആദിയുടെ കണ്ണുകൾ അവളോടുള്ള പ്രണയത്താൽ വിടർന്നു 😍..

കല്ലൂ ആദിയെ നോക്കുമ്പോൾ ഉണ്ട് അവൻ ഇമചിമ്മാതെ അച്ചുവിനെ നോക്കിനിക്കുന്നു.... താൻ പലപ്പോഴും അശ്വിയെ നോക്കി നിൽക്കുമ്പോലെ.... കല്ലുവിൽ പല സംശയങ്ങളും വന്നു നിറഞ്ഞു.....

"എടി കോപ്പേ നി എവിടെ വായും പൊളിച്ചു നിക്കുവാണോ അച്ചുവിന്റെ ഡാൻസ് ഇപ്പൊ തീരും നി അങ്ങോട്ട് വന്നേ "കൃതി

"ദാ വരുന്നു...."കല്ലൂ


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


അച്ചുവിന്റെ ഡാൻസ് കഴിഞ്ഞതും കല്ലുവും കൃതിയും ആദിയും അശ്വിയും അങ്ങോട്ട് എത്തി..


"അച്ചുമാ ഡാൻസ് ഒരു രക്ഷയും ഇല്ല പൊളി 😍😍"അശ്വി


'Thank you ഡാ.... 'അച്ചു


 "എടി കൃതി  ദാ നിന്റെ വിവേക് സർ വരുന്നു " അശ്വി


അങ്ങോട്ടേക് നടന്നുവരുന്ന വിവേകിനെ കണ്ടതും കൃതിയുടെ കവിളുകൾ ചുവന്നു വന്നു ☺️☺️ഇതുകണ്ട് ആദിയും കല്ലുവും അവളെ ആക്കി ചിരിച്ചു..... കൃതി അവരെ നോക്കി കണ്ണുരുട്ടി...

"അർച്ചന ഡാൻസ് നന്നായിരുന്നുട്ടോ "വിവേക്


""Thanks sir ""അച്ചു

പരിപാടി എല്ലാം കഴിഞ്ഞു അവർ ഹോസ്റ്റലിലേക് പോയി..

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോഴും ആദിയുടെ മനസ്സുനിറയെ അച്ചുവായിരുന്നു... അവളുടെ ചിരിയും പിടക്കുന്ന കാപ്പിക്കണ്ണുകളും...... അവന്റെ ഉറക്കം തന്നെ കളഞ്ഞു......

 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

"എടി കൃതി എന്ത് ബോറിങ് അടി നിന്റെ മാഷിന്റെ ക്ലാസ്സ്‌ "അച്ചു

"അത് നിനക്കൊക്കെ അല്ലെ എനിക്ക് അടിപൊളിയാ  "കൃതി


"അത് ശെരിയാ ഇവൾക് ആകെ സാറിനെ വായിനോക്കാൻ കിട്ടുന്ന സമയം അല്ലെ അപ്പൊ ഒരു മടുപ്പും ഉണ്ടാവില്ല "കല്ലൂ

"കല്യാണി,അർച്ചന, കൃതിക എന്താ അവിടെ "വിവേക് അൽപ്പം ദേഷ്യത്തിൽ ചോദിച്ചു...

"അത് പിന്നെ സാർ കൃതിക്ക് ഒരു ഡൌട്ട് ഇ കോഴിയാണോ മൊട്ടയാണോ ആദ്യം ഉണ്ടായെന്നു"അച്ചു

അച്ചുവിന്റെ ചോദ്യം കേട്ടു കൃതിയും കല്ലുവും അവളെ വായും പൊളിച്ചു നോക്കി നിന്നു😨😨

""താനും തന്റെ കോഴിയും get out from my class ""vivek അത് പറഞ്ഞതും മൂന്നും കൂടി പുറത്തേക് ഇറങ്ങി..ബെൽ അടിച്ചതും വിവേക് പുറത്തേക് ഇറങ്ങി...

'അറിയാൻ മേലാഞ്ഞിട്ട് ചോദിക്ക നിനക്കൊക്കെ ക്ലാസ്സിൽ ഒന്നു മിണ്ടാതെ ഇരുന്നൂടെ '..വിവേക്

""സാർ ശ്രമിക്കുന്നുണ്ട് പക്ഷെ പറ്റണ്ടേ 😜😜""അച്ചു


"എന്നാ ഇല്ല ദിവസവും ഇങ്ങനെ പുറത്ത് നിന്നോ ''വിവേക് അതും പറഞ്ഞു staff റൂമിലേക്കു പോയി..


""എടി ദുഷ്ട്ടെ നി കാരണം ഞാൻ മാഷിന്റെ മുന്നിൽ നാണംകെട്ടു 😒""കൃതി


"ഇത് സ്ഥിരം അല്ലെ😌 പിന്നെന്താ.. നമ്മൾ ഇങ്ങനെ ഒക്കെ കാട്ടുന്നകൊണ്ട് സാർ നിന്നെ ഇടക്ക് നോക്കുന്നെങ്കിലും ഇല്ലേ.."കല്ലൂ


"എടി ഞാൻ ക്ലാസ്സിലേക്ക് ഇല്ല ലൈബ്രറിയിൽ പോകുവാ നിങ്ങൾ ക്ലാസ്സിൽ കേറിക്കോ "അച്ചു

"എന്നാ ശെരി നി പോയിട്ടുവാ.. വളർന്നു വരുന്ന വായനക്കാരിയെ ഞങൾ നിരുത്സാഹപ്പെടുത്തുന്നില്ല " കല്ലൂ


അച്ചു നേരെ ലൈബ്രറിയിലേക് പോയി.. അവിടെ ചെന്നു ബുക്ക്‌ എടുക്കുമ്പോൾ ആണ് അവിടെ വീണു കിടക്കുന്ന ഡയറി അവളുടെ കണ്ണിൽ ഉടക്കിയത്.... അച്ചു കുനിഞ്ഞു ആ ഡയറി എടുത്തു അവിടെ ഉള്ള ഒരു കസാരയിൽ ഇരുന്നു ഡയറി തുറന്നു....


*❤️എന്റ്റെ ചിലങ്കകാരിക്ക് ❤️*
ഡയറിയുടെ ആദ്യ പേജിൽ ഇങ്ങനെ ആണ് എഴുതിയത്... അത് അച്ചുവിൽ കൗതുകം നിറച്ചു... അവൾ ഡയറിയുടെ താളുകൾ മറിച്ചു....


*❤️അറിയില്ല പെണ്ണെ നിന്നെയാണോ അതോ നി കെട്ടിയാടുന്ന ചിലങ്കയെ ആണോ ഞാൻ സ്നേഹിക്കുന്നത് എന്ന്..... നിന്നെ കണ്ടനാള് മുതൽ ആണ് ഞാൻ നി സ്നേഹിക്കുന്ന... പ്രാണനായി....കാണുന്ന ചിലങ്കയെ ഇഷ്ട്ടപെട്ടു തുടങ്ങിയത്... എന്നിൽ
വസന്തത്തിന്റെ പൂക്കാലം തീർത്തത് നീയാണ്  ❤️  നിന്നെ കണ്ടനാൾ മുതൽ നി എന്റേതെന്നു മനസ് മന്ത്രിക്കാൻ തുടങ്ങിയതാണ്....❤️❤️ഒരുനാൾ നിന്നെ ചിലങ്ക അണിഞ്ഞു കണ്ടപ്പോൾ.. നി നടക്കുമ്പോൾ വരുന്ന ചിലങ്കയുടെ മധുരനാദം എന്റ്റെ ഹൃദയത്തിൽ ആണ് പതിഞ്ഞത്..... അതിൽ പിന്നെ നി അണിയുന്ന ചിലങ്കയോടും എനിക്ക് പ്രണയമായി.... ഇപ്പോൾ എന്റെ ഹൃദയം നിന്നിലായി മാത്രമാണ്....... എന്നിലെ പ്രണയം അത് നിനക്കായി മാത്രമാണ്..... ❤️❤️❤️പ്രണയം ആണ് എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയം..💞*


അച്ചുവിന് എന്തോ ഇ വരികളുടെ വല്ലാത്ത ഒരിഷ്ടം തോന്നി.... താൻ ലോകത്ത് ഇപ്പോൾ എന്നേറ്റവും ഇഷ്ടപെടുന്ന ഒന്നു താൻ കെട്ടിയാടുന്ന ചിലങ്കയാണ്.... അതെ കുറിച്ചും പ്രണയത്തെ കുറിച്ചും ഉള്ള ഇ വരികൾ എന്തോ തന്റെ ഹൃദയത്തിൽ തുളച്ചു കേറും പോലെ അച്ചുവിന് തോന്നി.....
ഈ വരികൾ എഴുതിയ ആളെ കണ്ടുപിടിക്കാൻ അവളുടെ മനസ് വെമ്പൽ കൂട്ടി.... എന്നാലും ഏറ്റവും ഇത് എഴുതിയത്...... അച്ചുവിന്റെ ഉള്ള് അവളോട് ചോദിച്ചു കൊണ്ടിരുന്നു ........

തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story