നിന്നിലായ് 💓: ഭാഗം 3

ninnilay malutti

രചന: മാളുട്ടി


എന്നാലും ആരാവും ഇത് എഴുതിയത്.... അച്ചുവിന്റെ ഉള്ള് അവളോട് ചോദിച്ചുകൊണ്ടിരുന്നു.....


അച്ചു അവിടെനിന്നും തനിക്ക് ആവശ്യമുള്ള ബുക്കും ആ ഡയറിയുമായി പുറത്ത് ഇറങ്ങി ക്ലാസ്സിലേക്ക് നടന്നു........ ഉള്ളിൽ ഇ ഡയറി ആരുടേതെന്ന ചോദ്യവുമായി...
അച്ചു ക്ലാസ്സിലേക് ചെന്നപ്പോൾ അവിടെ ആരെയും കണ്ടില്ല.. അവൾ നേരെ വാച്ചിലേക് നോക്കി അപ്പോഴാണ് lunch break ആയി എന്ന് അവൾക് മനസിലായത്.... ആ ഡയറിയും ബുക്കും ബാഗിൽ വെച്ച് അവൾ നേരെ വാകചോട്ടിലേക് പോയി... അവർ അവിടെ ഉണ്ടാവുമെന്ന് അവൾക് ഉറപ്പായിരുന്നു...
അങ്ങോട്ട് നടന്നു വരുന്ന അച്ചുവിനെ കണ്ടതും ആദിയുടെ കണ്ണുകൾ വിടർന്നു....അതുവരെയും അവരുടെ കൂടെ വർത്താനം പറഞ്ഞോണ്ട് ഇരുന്ന ആദി അച്ചുവിനെ കണ്ടതും അവളിലേക്കു മിഴികൾ പായിച്ചു ഇരുന്നു..

ഇത് കല്ലൂ കണ്ടിരുന്നു ഇതോടെ കല്ലുവിനു ഒരു കാര്യം ഉറപ്പായി ആദിക്ക് എന്തോ ഒരു ഇഷ്ട്ടം അച്ചുവിനോട് ഉണ്ടെന്നു...അവന്റെ കണ്ണിൽ നിന്നും അത് കല്ലുവിനു വായിച്ച് എടുക്കാമായിരുന്നു...


"ടാ ആദി നി വലിയ റോമിയോ ഒക്കെ അല്ലെ എന്റ്റെ മാഷിനെ വീഴ്ത്താൻ എന്തേലും ഐഡിയ പറഞ്ഞത് താടാ "കൃതി അത് പറഞ്ഞപ്പോൾ ആണ് ആദി അച്ചുവിൽ നിന്നും കണ്ണുകൾ എടുത്തത് എന്നാലും അനുസരണയില്ലാതെ അവന്റെ മിഴികൾ ഇടക്ക് അവളെ തന്നെ തേടി എത്തികൊണ്ടിരുന്നു...

""അത് സിംപിൾ അല്ലെ കൃതി.. സാർ നടക്കുന്ന വഴിയിൽ വല്ല പഴത്തൊലിയോ വെള്ളാവോ ഒഴിച്ചാപോരെ സാർ മുക്കും കുത്തി വീണോളും 😜""അശ്വി


"😬😬എടാ ഒരുമാതിരി ഊള കോമഡി അടിക്കല്ലേ... ഞാൻ ഇവിടെ സീരീസ് ആയിട്ട് പറയുമ്പോഴാ അവന്റെ ഒരു വളിച്ച കോമഡി..😡"കൃതി അവനോട് കലിപ്പിൽ പറഞ്ഞു... അവന്റെ പുറത്തിനിട്ട് ഒന്നു കൊടുത്തു...

"ആ....എന്നാ അടിയാടി അടിച്ചത് മനുഷ്യന്റെ പുറം പൊളിഞ്ഞു.."അശ്വി പുറം തടവി കൊണ്ട് പറഞ്ഞു.


"നന്നായി പോയി കയ്യിലിരിപ്പ്കൊണ്ടാണ് ..... ആദി നീ പറ "കൃതി 

""നി ഉള്ള കാര്യം സാറിനോട് തുറന്നു പറഞ്ഞു നോക്ക് സാറിന്റെ റിപ്ലൈ എന്താന്ന് നോക്കാം. സാറിന് നിന്നെ ഇഷ്ട്ടാണെൽ പിന്നെ കുഴപ്പില്ലല്ലോ.."ആദി വാക പൂക്കൾ വെറുതെ കൈയിൽ എടുത്തു പറഞ്ഞു..


"പിന്നെ ഇവള് സാറിനോട് i love you  എന്ന് പറയുമ്പോൾ സാർ പറയാൻ പോണത് ഞാൻ പറയാം.. താൻ ഇപ്പൊ പഠിക്കുന്ന പ്രായം ആണ്.. അല്ലാതെ പ്രേമിച്ചു നടക്കേണ്ട പ്രായം അല്ല.. നന്നായി പഠിച്ചു നല്ല ജോലി ഒക്കെ വാങ്ങി നന്നായി ജീവിക്കാൻ നോക്ക്.. എന്നോട് തനിക് ഇപ്പൊ തോന്നുന്ന ഈ പ്രേമം ഒക്കെ പിന്നീട് ആലോചിക്കുമ്പോൾ ഒരു തമാശ ആയിരിക്കും.... ഇതൊക്കെ ഈ പ്രായത്തിന്റെ ആണ്..... ഇതൊക്കെ ആയിരിക്കും സാർ പറയുവാ 😌😌"അശ്വി

"നി പോടാ..... നി ഫുൾ നെഗറ്റീവ് ആണ്.. ഛെ ഇവൻ എന്റെ ഉള്ള കോൺഫിഡൻസ് കൂടി കളഞ്ഞു പോടാ ദുഷ്ട്ടാ... 🤧🤧"കൃതി


""നി പോടാ നെഗറ്റീവ് അടിക്കാതെ പാവം എന്റെ കൃതി.. സാർ അങ്ങനെ ഒന്നും പറയില്ലെടി നി ചുമ്മാ പേടിക്കണ്ട... ഇനി സാർ അങ്ങനെ പറഞ്ഞാൽ നമ്മുക്ക് വേറെ ആരേലും നോക്കടാ...""കല്ലൂ


"  you too കല്ലൂ.. 😒 "കൃതി


"അല്ലടാ ഞാൻ പറഞ്ഞുന്നെ ഉള്ളു സാർ അങ്ങനെ പറയുവൊന്നും ഇല്ലന്നെ... അശ്വി,ചുമ്മാ എന്റ്റെ കൊച്ചിനെ പേടിപ്പിക്കല്ലേ.." കല്ലൂ 

"ഞാൻ പറയാൻ ഉള്ളത് പറഞ്ഞു നമ്മുക്ക് കാണാം സാർ എന്താ പറയുന്ന് "അശ്വി


അവർ അങ്ങനെ സംസാരിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് എന്തോ ആലോചിച്ച ഇരിക്കുന്ന അച്ചുവിനെ കാണുന്നത്..


"ഈ പെണ്ണ് ഇത് എന്ത്‌ ആലോചിച്ചു ഇരിക്കുവാ... എടി അച്ചു..അച്ചു ..."കല്ലൂ അച്ചുവിനെ തട്ടിവിളിച്ചുകൊണ്ട് ചോദിച്ചു.

അച്ചു ആണേൽ അവരുടെ വാർത്താനത്തിൽ ശ്രെദ്ധിക്കാതെ എങ്ങോട്ടോ മിഴിനട്ട് ഇരിക്കുവായിരുന്നു... അവളുടെ മനസ് നിറയെ ആ ഡയറിയും അതിലെ വാചകങ്ങളും ആയിരുന്നു... കല്ലൂ തട്ടി വിളിച്ചപ്പോൾ ആണ് അച്ചു സ്വബോധത്തിലേക് വന്നത്...


"എന്താടി.. "അച്ചു

""ഒന്നുല്ല നി ഏത് സ്വപ്ന ലോകത്ത് ആയിരുന്നു "" കൃതി അവളുടെ തോളത്തുടെ കയ്യിട്ടു ചോദിച്ചു..

"ഞാൻ വെറുതെ ഓരോന്ന് ആലോചിച്ച് ഇങ്ങനെ ഇരിക്കുവായിരുന്നു.. "അച്ചു

അപ്പോഴാണ് അച്ചുവിനെയും നോക്കി മറ്റേതോ ലോകത്ത് ഇരിക്കുന്ന ആദിയെ കല്ലൂ കാണുന്നത്.....""ഈ ഇടയായി രണ്ടിനും ആലോചന കുറച്ചു കൂടുന്നുണ്ട്... പ്രേത്യേകിച്ചു ഇവന് ഇവൻ ഇവിടെ ഇരിക്കുന്നുണ്ടേലും മറ്റേതോ ലോകത്താണ്..""കല്ലൂ അച്ചുവിനെയും ആദിയെയും നോക്കി പറഞ്ഞു..


"അതെ ഇവിടെ ഇങ്ങനെ ഇരിക്കാൻ ആണോ ഉദ്ദേശം വാ ക്ലാസ്സിൽ പോവാം. ഇല്ലെങ്കിൽ ഇന്നും പുറത്ത് നിക്കേണ്ടി വരും.. എണീറ്റ് വാ..."അശ്വി വാക ചോട്ടിൽ നിന്നും എണിറ്റുകൊണ്ട് പറഞ്ഞു...
അവർ എല്ലാവരും എണീറ്റ് ക്ലാസ്സിലേക്ക് നടന്നു..

"ഞാൻ പറഞ്ഞില്ലേ സാർ വരൂവെന്നു ദേ നിക്കുന്നു അപ്പൊ നമ്മുക്ക് ഇന്നും പുറത്ത് നിക്കാം "അശ്വി

"എന്തായാലും പെർമിഷൻ ചോദിച്ചു നോക്കാം"ആദി 

"""May i come in sir.."""അഞ്ചും കു‌ടെ ചോദിച്ചു

"Mm..കേറി ഇരിക്ക്."വിവേക് അവരെ ഒന്നു തറപ്പിച്ചു നോക്കി പറഞ്ഞു.സാറിന് ഒരു ചിരി സമ്മാനിച്ചു എല്ലാം ഉള്ളിൽ കേറി ഇരുന്നു..

************

(ശേ ഞാൻ അത് ഇവിടെ അല്ലെ വെച്ചേ പിന്നെ ഇത് ഇവിടെ പോയി.. ഇനി അവനങ്ങാനും എടുത്തോ 🤔....കോപ്പ്..ഇത് എവിടെ പോയി... ആദി കി ആത്മ )

അശ്വി ഫുഡ് ഒക്കെ അടിച്ചു റൂമിലേക്കു വരുമ്പോൾ കാണുന്നത് ബുക്ക്‌ ഒക്കെ മാറ്റി എന്തോ തിരയുന്ന ആദിയെ ആണ്...

((ഞാൻ വന്നത് പോലും ഇവൻ അറിഞ്ഞിട്ടില്ലല്ലോ🙄... ഇത്ര കാര്യായിട്ട് ഇവൻ എന്താ ഈ തപ്പുന്നത്... എന്തായാലും ഒന്നു ചോദിച്ചു നോക്കാം 😌😌... അശ്വി കി ആത്മ ))

""എടാ ആദി നീ കുറെ നേരായല്ലോ തുടങ്ങിട്ട്.... എന്താ തപ്പുന്നെ 🤔🤔""

""അതോ... അത് ഒന്നുല്ലടാ ""


"എടാ എന്താന്ന് പറ എന്നാൽ എനിക്കും കൂടാവല്ലോ "

"എടാ അത് പിന്നെ എന്റെ ആ ഡയറി ഇല്ലേ അത് കാണുന്നില്ല 😒.. "

""ഏത്... നീ ആരെയും തൊടിക്കാതെ കൊണ്ട് നടക്കുന്ന ആ ഡയറി ആണോ.... ""

"ആ.. അത് തന്നെ അത് എത്ര തപ്പിട്ടും കാണുന്നില്ല.... "

""..🤣🤣നിനക്ക് അങ്ങനെ തന്നെ വേണോടാ അന്ന് അത് ഒന്നു നോക്കട്ടെ എന്ന് പറഞ്ഞു ഞാൻ എടുത്തപ്പോ എന്തായിരുന്നു അവന്റെ പ്രഹസനം എന്നെ അന്ന് കൊന്നില്ലെന്നേ ഉള്ളു.... നിനക്ക് അങ്ങനെ തന്നെ വേണോടാ.. "

"😬പോടാ നിന്നോട് പറഞ്ഞതിനു എന്നെ പറഞ്ഞാ മതി.... ശേ എന്നാലും അത് എവിടെ പോയി... എടാ സത്യം പറയ് നീ എങ്ങാനും എടുത്തോ.. "

"ഒന്നു പോടാ.. ഇനി എന്റെ തലേൽ കേറിക്കോ അത് എവിടെയാ വെച്ചെന്നു ശെരിക്കും ഒന്നു ആലോചിച്ചു നോക്ക് "

"അത് ഞാൻ ഇന്നലെ എടുത്തിട്ട് ടേബിളിൽ വെച്ചതാ ഇപ്പൊ നോക്കുമ്പോ കാണുന്നില്ല "

""ഞാനും കൂടാം തപ്പാം ഇവിടെ എവിടേലും ഉണ്ടാവും അല്ലാതെ എവിടെ പോവാനാണ്.. നമ്മുക്ക് നോക്കാം.. ""അശ്വിയും ആദിയും കൂടെ ആ റൂം മുഴുവൻ നോക്കാൻ തുടങ്ങി....

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ഇതേ സമയം മറ്റൊരിടത്തു..

എന്നാലും ഇത് ആരുടേതായിരിക്കും... അറിയാഞ്ഞിട്ടു ഒരു സമാധാനവും ഇല്ലല്ലോ എന്റെ കൃഷ്ണ... അച്ചു ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ആലോചിക്കുവാണ്‌...


(കുറച്ചു നേരം എന്തേലും പഠിക്കാം അപ്പൊ ഈ ചിന്ത ഒക്കെ മറുവായിരിക്കും.. 😌അച്ചു കി ആത്മ..)


അവൾ ബെഡിൽ നിന്നും എഴുനേറ്റു സ്റ്റഡിടേബിളിന്റെ മുന്നിൽ ഇരുന്നു..പഠിക്കാൻ ബുക്ക്‌ എടുത്തെങ്കിലും ഒന്നും പഠിക്കാൻ കഴിയുന്നില്ല മനസ് മറ്റേവേടെയോ കുരുങ്ങി കിടക്കുവാണ്...എത്ര ശ്രമിച്ചിട്ടും ഒരക്ഷരം പഠിക്കാൻ കഴിയുന്നില്ല...


അതുകൊണ്ട് അവൾ ബുക്ക്‌ മടക്കി വെച്ച് വീണ്ടും ബെഡിൽ വന്നു കിടന്നു.......അല്ലേൽ ബുക്ക്‌ തുറന്നാൽ എന്തെകിലും ഒക്കെ പഠിക്കുന്ന ഞാനാ എന്നാൽ ഇന്ന് ഒന്നും പഠിക്കാൻ കഴിയുന്നില്ല....ബുക്ക്‌ തുറന്നാലും കണ്ണടച്ചാലും ഒക്കെ ആ വാചകങ്ങൾ മാത്രമാണ് കാണാൻ കഴിയുന്നത്...❤️. എനിക്ക് ഇത് എന്ത്‌ പറ്റി..🤧 ഒന്നും മനസിലാവുന്നില്ലല്ലോ 😖😖ജീവിതത്തിൽ ഇതുവരെ ഇല്ലാത്ത എന്ത്‌ മാറ്റങ്ങൾ ആണ് ഭഗവാനെ ഇപ്പൊ സംഭവിക്കുന്നെ.... ഇന്ന് കല്ലൂ പറഞ്ഞത് ശെരിയാണ് താൻ പലപ്പോഴും മറ്റേതോ ലോകത്ത് ആണെന്നത്... ശെരിക്കും തനിക് എന്താ സംഭവിച്ചേ.... ഒരു ഡയറി വായിച്ചു ഇന്ന് കരുതി ഇങ്ങനെ ഒക്കെ ആവുവോ..... ആകെ വട്ട് പിടിക്കുന്നു...😣അച്ചു ഇങ്ങനെ ഓരോന്നും ആലോചിച്ച രാത്രിയുടെ ഏതോ യാമത്തിൽ നിദ്രയെ പുൽകി....

ഇനി തന്റെ ജീവിതത്തിൽ നടക്കാൻ ഇരിക്കുന്ന വിധിയുടെ കളികൾ അറിയാതെ.........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story