നിന്നിലായ് 💓: ഭാഗം 4

ninnilay malutti

രചന: മാളുട്ടി

പിറ്റേ ദിവസം എല്ലാവരും കോളേജിൽ ലാൻഡ് ചെയ്തു...

രാവിലെ ക്ലാസ്സിൽ കേറി കുറെ മാഷുമാരുടെ ബോറൻ ക്ലാസും കേട്ട് ഇരുന്നു....

കൃതിക്ക് അവളുടെ വിവേക് സാറിന്റെ ക്ലാസ്സ്‌ ഉണ്ടായിരുന്നകൊണ്ട് വെല്ല്യ ബോറടി ഉണ്ടായിരുന്നില്ല 😌😌...


ഉച്ച കഴിഞ്ഞതും അച്ചുവും കൃതിയും ലൈബ്രറിലേക് പോയി... കല്ലുവിനു വായന തീരെ ഇഷ്ട്ടം അല്ലാതിരുന്നതിനാൽ അവൾ അവരുടെ ഒപ്പം പോയില്ല.... അവൾ നേരെ വാക ചുവട്ടിലേക് പോയി....
അവിടെ ആദിയും അശ്വിയും ഉണ്ടായിരിക്കും എന്ന് കരുതിയാണ് പോയത്... എന്നാൽ അവളുടെ പ്രേതിക്ഷയെ തെറ്റിച്ചു അവിടെ ആദി മാത്രമേ ഉണ്ടായിരുന്നുള്ളു... അത് കല്ലുവിന്റെ ഉള്ളിൽ ചെറിയ നോവ് പടർത്തി....


"ആദി ".. കല്ലൂ അവന്റെ അടുത്ത വന്നിരുന്ന് അവനെ വിളിച്ചു..


"ഹ്ഹ... നിയോ അവർ ഒക്കെ
എവിടെ..."


"അവർ ലൈബ്രറിയിൽ ഉണ്ട്.. "


"നിനക്ക് പണ്ടേ വായന ശീലം ഇല്ലല്ലോലെ.. "


അതിനു കല്ലൂ ഒന്നു ചിരിച്ചു...
"അല്ല അവൻ എവിടെ... "


"അവൻ കുറച്ചു മുൻപ് വരെ ഇവിടെ ഉണ്ടായിരുന്നു.. ഒരു 5 മിനിറ്റ് മുൻപ് ആ ഗിരി അവനെ വിളിച്ചോണ്ട് പോയി.... "


മ്മ്... കല്ലുവിന്റെ മുഖത്തു ഒരു സന്തോഷം ഇല്ലാത്ത പോലെ ആദിക്കു തോന്നി


"കല്ലൂ... നിനക്ക് അവനോട് തുറന്നു പറഞ്ഞൂടെ ഇഷ്ട്ടാണെന്നു... "


"പറയണം എന്നുണ്ട് ആദി.. പക്ഷെ നിനക്ക് അറിയില്ലേ എന്റെ അവസ്ഥ... അത് ഓർക്കുമ്പോഴേ പേടി ആവുവ.... എനിക്ക് ആരോടേലും ഇഷ്ട്ടം ഉണ്ടന്ന് അറിഞ്ഞാൽ പിന്നെ അപ്പ എന്നെ പഠിക്കാൻ പോലും സമ്മതിക്കില്ല... അതുപോലെ എനിക്ക് ഇഷ്ട്ടം ഉള്ള ആളെ കൊല്ലാൻ പോലും മടിക്കില്ല.. ഞാൻ അശ്വിയോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ ചിലപ്പോ എനിക്ക് അവനെ നഷ്ടപ്പെടും.... അതിനു എനിക്ക് വയ്യടാ....എനിക്ക് അവനോട് പറയണം എന്നുണ്ട് പക്ഷെ..........."ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

ആദിക്കും അവളോട് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു... കാരണം എന്തും ചെയ്യാൻ മടിക്കാത്തവരാണ് അവളുടെ ഏട്ടനും അച്ഛനും.. അവർക്ക് അച്ചുവിനെ അവളുടെ
മുറചെറുക്കൻ ഹരിയുമായി കല്യാണം കഴിപ്പിക്കാൻ ആണ് ഇഷ്ട്ടം.. അവളുടെ അമ്മ ഒരാളുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അവർ അവളെ പഠിപ്പിക്കാൻ വിട്ടത്.. പഠിപ്പ് കഴിഞ്ഞു ഉടനെ അവളെ കെട്ടിക്കാൻ ആണ് അവരുടെ പ്ലാൻ.. എന്നാൽ കല്ലുവിന് ഹരിയെ ഇഷ്ടവും അല്ല... അവൾക് അശ്വിയെ ആണ് ഇഷ്ട്ടം... അവൾ എല്ലാം തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്..പക്ഷെ അവളെ എങ്ങനെ സഹായിക്കണം എന്ന് അറിയില്ല...

""എക്സാം കഴിയുന്ന വരെ ടൈം ഉണ്ടല്ലോ. നമ്മുക്ക് നോക്കടാ നി വിഷമിക്കാതെ....""ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ആദി കല്ലുവിനോട് പറഞ്ഞു..


കല്ലൂ അതിനു വേദനയിൽ കുതിർന്ന ഒരു പുഞ്ചിരി അവനു സമ്മാനിച്ചു..


""ആദി ഞാൻ ഒരു കാര്യം ചോദിക്കട്ടെ....നിനക്ക് അച്ചുവിനെ ഇഷ്ടമാണോ ""


"എന്തെ ഇപ്പൊ അങ്ങനെ ചോദിക്കാൻ...🤨 "


"നിന്റെ ചിലസമയത്തെ പെരുമാറ്റവും അവളെ നോക്കുന്ന നോട്ടവും ഒക്കെ കണ്ട് ഒരു ഡൌട്ട് അതുകൊണ്ട് ചോദിച്ചതാ 😌"


"നിനക്ക് ഒരിക്കലും എന്റ്റെ കാര്യത്തിൽ തെറ്റ് വരാറില്ലല്ലോ കല്ലൂ... നിന്റെ ഊഹം ശെരിയാ എനിക്ക് അവളെ ഇഷ്ടമാണ്.. ❤️"

"ആ രണ്ടും കൂടെ ഇവിടെ ഇരിക്കുവായിരുന്നോ "അശ്വി അച്ചുവിനെയും കൃതിയെയും കൂട്ടി അങ്ങോട്ട് വന്നുകൊണ്ട് ചോദിച്ചു..

"ദേ വരുന്നു നിന്റെ അശ്വി.."ആദി കല്ലുവിനോടായി പതുക്കെ പറഞ്ഞു..

എന്താ രണ്ടും കൂടി ഒരു സ്വകാര്യം..
🤨അശ്വി

"ഒന്നുവില്ലേ 🙏.. അല്ല നിങ്ങടെ വായന ഒക്കെ കഴിഞ്ഞോ 🙄..നിന്നെ എന്തിനാടാ വിളിച്ചേ...."ആദി

"അത് വെറുതെ അവനു വേറെ പണി ഇല്ലാഞ്ഞിട്ട്... ഞാൻ അവിടുന്ന് വരുമ്പോഴാണ് ഇവർ ലൈബ്രറിയിൽ നിന്നും ഇറങ്ങുന്നേ കണ്ടത് പിന്നെ ഇവരേം കൂട്ടി ഇങ്ങോട്ട് പോന്നു... 😌"അശ്വി

അവരും കല്ലുവിന്റെയും ആദിയുടെയും കൂടെ കൂടി.കുറെ നേരം അവർ സംസാരിച്ചു...


************

ആദി കുളി കഴിഞ്ഞു വരുമ്പോൾ ആണ് എന്തോ ആലോചിച്ചു ബെഡിൽ കിടക്കുന്ന അശ്വിയെ കാണുന്നത്....

"ടാ അശ്വി നി എന്നാ ആലോചിച്ചു കിടക്കുവാ.. ഞാൻ കുളിക്കാൻ കേറിയപ്പോൾ തുടങ്ങിയതാണല്ലോ...."ആദി

അത് ഒന്നുല്ലടാ.. ഞാൻ ഇങ്ങനെ ചുമ്മാ.ഓരോന്നും ആലോചിച്ചു കിടന്നതാ...."

"എന്നാ മോൻ കിടന്നത് മതി പോയി കുളിക്കട... വന്നിട്ട് എത്ര നേരായി.... "

"എടാ ആദി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.... "

"അതിനി എന്താണോ 🙄എന്തായാലും പറ.... "

"അത് എനിക്ക് ഒരാളെ ഇഷ്ട്ടാവാട.... "

ആദി ഒന്നു ഞെട്ടി....... ദൈവമേ അതിനി ആരാണാവോ... പാവം എന്റെ കല്ലൂ... ഇനി കല്ലുവായിരിക്കുവോ... ആദി ചിന്തിക്കാതിരുന്നില്ല...

"ആരാടാ നിന്റെ മനസ് കിഴടക്കിയവൾ...??"

""അത് വേറെ ആരും അല്ലടാ അച്ചുവാ.... ""

അശ്വി പറഞ്ഞു നിർത്തിയത് ആദി
ഞെട്ടി...ഒരു ശിലപോലെ നിന്നു..........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story