നിന്നിലായ് 💓: ഭാഗം 5

ninnilay malutti

രചന: മാളുട്ടി

അശ്വി പറഞ്ഞു നിർത്തിയതും ആദി ഞെട്ടി ഒരു ശില പോലെ നിന്നു... അവന്റെ മുഖത്തു എന്തെന്നില്ലാത്ത സങ്കടം നിറഞ്ഞു..

🤣🤣🤣🤣അശ്വി കിടന്നു ചിരിക്കാൻ തുടങ്ങി..
 അയ്യോ എനിക്ക് വയ്യേ 🤣🤣അവന്റെ മോന്ത കണ്ടില്ലേ.. 🤣..ഹ്ഹ ഹ്ഹ 🤣അശ്വി ബെഡിൽ കിടന്നു കൊണ്ട് ചിരിക്കാൻ തുടങ്ങി....

ആദി ആണേൽ ഇവന് ഇത് എന്നാ കാണിക്കുന്നത് എന്നു നോക്കി ഇരിക്കുവാ...

"എടാ പൊട്ടാ നിന്റെ മനസ്സിലിരിപ്പ് എന്താന്ന് അറിയാൻ വേണ്ടി ഞാൻ വെറുതെ പറഞ്ഞതാ. അല്ലാതെ വേറൊന്നും എനിക്ക് അച്ചുവിനോട് ഇല്ല അവൾ എൻ ക എന്റെ പെങ്ങളെ പോലെയാ...😌 "അശ്വി ചിരി കടിച് പിടിച്ചു വായും പൊളിച്ചു നിക്കുന്ന ആദിയോട് പറഞ്ഞു.

അത് കേട്ടപ്പോൾ ആണ് ആദിയുടെ ശ്വാസം നേരെ വീണത്...

"എടാ കോപ്പേ നിന്നെ ഞാൻ...."എന്നും പറഞ്ഞു ആദി പില്ലോ എടുത്തു അശ്വികിട്ട് അടിക്കാൻ തുടങ്ങി..
"അവന്റെ ഒരു തമാശ മനുഷ്യന്റെ നല്ല ജീവൻ അങ് പോയി..."ആദി അവനെ അടിച്ചു കൊണ്ട് പറഞ്ഞു

"ആദി ഡാ മതി plz നിർത്ത്.."അശ്വി പില്ലോയിൽ പിടിച്ചു പറഞ്ഞു.. ആദി അടി നിർത്തി ബെഡിൽ നേരെ ഇരുന്നു...

"എടാ കള്ള കാമുക എന്നു തുടങ്ങിയാതാടാ ഇത്...."അശ്വി ബെഡിൽ എന്നിട്ട് ഇരുന്നിട്ട് ആദിയോട് ചോദിച്ചു...

ആദിയുടെ ഓർമ്മകൾ ഒരു മൂന്നുവർഷം പുറകിലോട്ട് സഞ്ചരിച്ചു..

ഒരുപാട് ആഗ്രഹിച്ച് മോഹിച്ചു വന്നതാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പഠിക്കാനായി.. അന്ന് ആദ്യമായി കോളേജിന്റെ പടികൾ ഞാനും കല്ലുവും കേറുമ്പോൾ ആരെയും ഞങ്ങൾക്ക് അറിയില്ലായിരുന്നു...

"ഹലോ എങ്ങോട്ടാ ഞങൾ ഇവിടെ നിക്കുന്നത് കണ്ടില്ലേ ഇങ്ങോട്ട് വാ..."ഒരു സീനിയർ ഞങ്ങളെ അവരുടെ അടുത്തേക്ക് വിളിച്ചു.. റാഗിംഗ് ആണ് ഉദ്ദേശം എന്നു ഞങ്ങൾക് മനസിലായി കല്ലുവിന്റെ കൈകൾ എന്റെ കൈയിൽ മുറുകി.. ഞങൾ അങ്ങോട്ട് ചെന്നു...

"നിന്റെ പേര് എന്നതാടി..."സീനിയർ അച്ചുവിനോട് ചോദിച്ചു..

"അർച്ചന ഇത് കൃതിക ഇനി എന്നാ ചേട്ടാ വേണ്ടേ.."അച്ചു

"നിന്നോട് അവളുടെ പേര് ചോദിച്ചോ..."

"അവളോട് ചോദിച്ചാലും അവൾ ഇത് തന്നെ പറയു.. "അച്ചു ഒരു കുസലും ഇല്ലാതെ അവരുടെ പറഞ്ഞു..

അപ്പോഴാണ് എന്റെ കണ്ണുകൾ അവളിൽ എത്തിയത് ഒരു skirtum ടോപ്പും ആണ് വേഷം.. കാതിൽ ഒരു വലിയ കമ്മൽ കഴുത്തിൽ ഒരു കുഞ്ഞി മാല. കാറ്റിൽ പാറിപറക്കുന്ന മുടിഴകളുമായി കണ്ണിൽ കുസൃതി ഒളിപ്പിച്ചു ധൈര്യമായി സീനിയർസിന്റെ ചോദ്യങ്ങളെ നേരിടുന്ന അച്ചുവിനെ.... ആദ്യ കാഴ്ച്ചയിൽ തന്നെ മനസ് മന്ത്രിച്ചു അവൾ എന്റേതാണെന്നു... ഇതുവരെയും മറ്റൊരു പെൺകുട്ടിയോടും തോന്നാത്ത എന്തോ ഒരു വികാരം എന്റെ മനസ്സിൽ ഉടലെടുത്തു... പിന്നിടാണ് മനസിലായത് അത് അവളോടുള്ള പ്രണയം ആയിരുന്നെന്നു..... ❤️

"നി പാടുവോ.."


"ഇല്ല.. ഡാൻസ് കളിക്കും അത് മതിയോ ചേട്ടാ... "അച്ചു

"എന്താടാ അവിടെ നിന്നോടൊക്കെ പറഞ്ഞതല്ലേ റാഗിംഗ് പാടില്ലെന്ന്.. Go to your ക്ലാസ്സ്സ് "വിവേക് സാർ

ഓ ഈ സാറിനെ കൊണ്ട് എടാ വാ പോവാം ഇനിയും ഇവിടെ നിന്നാൽ അങേര് ചിലപ്പോ തല്ലി ഓടിക്കും വാ... എന്നും പറഞ്ഞുകൊണ്ട് സീനിയർസ് അവിടുന്നും പോയി..

"ഹായ്‌..എന്താ ഇവിടെ നിക്കുന്നെ "അച്ചു

"അത് പിന്നെ ഇയാൾ ഇവിടെ പുതിയത് ആണോ..."കല്ലൂ


"അതെ.. എന്താ പേര്.. "അച്ചു


"ഞാൻ കല്ലൂ ഇത് ആദി.."കല്ലൂ

"ഞാൻ അച്ചു ഇത് കൃതി പിന്നെ കൂടെ ഒരുത്തനും കൂടെ ഉണ്ട് അവൻ ഇന്ന് ലീവിൽ ആണ്..."അച്ചു

"അങ്ങനെ അവിടെ വെച്ച തുടങ്ങുവായിരുന്നു നമ്മൾ എല്ലാവരും തമ്മിൽ ഉള്ള സൗഹൃദവും എന്റെ പ്രണയവും..."ആദി പറഞ്ഞു നിർത്തി...

"എടാ കള്ളാ അപ്പൊ നിനക്ക് അവളെ കണ്ടപ്പോ തന്നെ സ്പാർക്കിയതാണല്ലേ... എന്നിട്ട് നി ഇത്രെയും നാൾ എന്താ അവളോട് പറയാതിരുന്നേ...."അശ്വി

"അത് വേറൊന്നും കൊണ്ടല്ല എല്ലാം തുറന്നു പറഞ്ഞാൽ അവൾ എന്നെ reject ചെയ്താലോ ഇന്ന് കരുതിയാ..."ആദി

"അവൾ അങ്ങനൊന്നും പറയില്ല.. അച്ചു പാവല്ലേട അവൾക്കും ചിലപ്പോൾ നിന്നെ ഇഷ്ട്ടം ആണെങ്കിലോ..."

"അങ്ങനെ ആയാൽ മതിയായിരുന്നു 😌"

"നിങ്ങൾ എല്ലാവരുടെയും കാര്യം സെറ്റ് ആയി ഇനി എന്റെ എന്നാണാവോ ഒന്നു റെഡിയായി ആവുവ... "അശ്വി ഒരു നെടുവിർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു...

"അതിനു നിനക്ക് ആരേലും ഇഷ്ടമാണോ..."

"എടാ അത് പിന്നെ നമ്മുടെ കല്ലുവിനെ എനിക്ക് ഇഷ്ട്ടാവാ... "കുറച്ചു നാണം ഒക്കെ ഇട്ട് അശ്വി പറഞ്ഞു

ഇത് കേട്ടതും ആദിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു..

"നിനക്ക് കല്ലുവിനോട് പറഞ്ഞൂടെ അശ്വി.."


"ശേ ഇപ്പഴേ പറഞ്ഞാൽ ഒരു രസവും ഇല്ലടാ.. അവൾക് എന്നെ ഇഷ്ട്ടാവാണെന്നു എനിക്ക് അറിയാം അതുകൊണ്ടാണ് ഞാൻ മറ്റു ഗേൾസിനെ പറ്റി പറയുമ്പോൾ മുഖം അവളുടെ മുഖം വീർത്തുവരുന്നത്.... അതൊക്കെ എനിക്ക് ആസ്വദിക്കണമെങ്കിൽ അവളോട് ഇപ്പൊ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ പറ്റില്ല.... എന്തോ അവളെ ഇട്ട് വട്ടുകളിപ്പിക്കാൻ ഒരു പ്രേത്യേക രസം ആണ്.... "

"ഇത് കല്ലൂ അറിയണ്ട... അറിഞ്ഞാൽ അവൾ നിന്നെ അവൾ കൊന്നു കുഴിച്ചുമുടും ""

"മോനെ മതി പോയി കുളിച്ചിട്ട് കിടന്നു ഉറങ്ങാൻ നോക്ക് നാളെ കോളേജിൽ പോവണ്ടതാ... "ആദി അവരുടെ വാർത്തമാനത്തിന് വിരാമം ഇട്ടുകൊണ്ട് പറഞ്ഞു....


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️


അച്ചു ആ ഡയറി എടുത്തു വീണ്ടും ആ വരികൾ വായിച്ചു... അവൾ പേജ് വീണ്ടും മറിച്ചെങ്കിലും ഒന്നും കണ്ടില്ല... പിന്നെയും പേജുകൾ
മറിച്ചപ്പോൾ വീണ്ടും ചില വരികൾ കണ്ടു....


***ഇന്നും ഞാൻ കണ്ടു അവളെ ചിലങ്കകൾ കാലിൽ അണിഞ്ഞു... ആ ചിലങ്കയുടെ മധുര ശബ്‌ദം ഇപ്പഴും എന്റെ ഹൃദയത്തിൽ അലയടിക്കുന്നുണ്ട്..... അത്രമേൽ പ്രിയപ്പെട്ട ഒന്നായി.. ❤️❤️എന്തിനാ പെണ്ണെ നി എന്നിലേക്കു ഇങ്ങനെ വരുന്നത്.... എന്റെ മനം തുടിക്കുവാണ്....തന്റെ പ്രാണനാവുന്ന കടലിൽ എത്തിച്ചേരാൻ കൊതിക്കുന്ന നദിയെ പോലെ...💓നദി കടലിൽ അലിഞ്ഞു ചേരുംപോലെ ഞാനും നിന്നിൽ അലിഞ്ഞു ചേരാൻ കൊതിക്കുന്നു... എന്റെ ഉള്ള് നിന്നോടുള്ള എന്റെ ഇഷ്ട്ടം പറയാൻ തുടിക്കുവാണ് പക്ഷെ എന്തോ ഒന്ന് ഇപ്പഴും പറയാൻ സമ്മതിക്കുന്നില്ല ചിലപ്പോൾ എന്റെ ഇഷ്ട്ടം നി അറിഞ്ഞാൽ എന്നിൽ നിന്നും നീ വിട്ടുപോവും എന്നാ തോന്നൽ ആവാം... അതെല്ലങ്കിൽ മറ്റെന്തോ ഒന്ന്......എന്തായാലും ഒന്നെനിക്കറിയാം നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്... നിന്റെ ഒരു നോട്ടത്തിനായി മനസ് വല്ലാതെ ആഗ്രഹിക്കുന്നുണ്ട്... നീ എന്നെ ഇഷ്ടമാണെന്നു പറയുന്ന നിമിഷത്തിനായി ഞാൻ കാത്തിരിക്കുന്നു...... എന്റെ ഇഷ്ട്ടം 
ഞാൻ തുറന്നു പറഞ്ഞാൽ നീ നിരസിക്കുവോ പെണ്ണെ... ❤️***

അച്ചു ഡയറി മടക്കി വെച്ചു... ഇത്രെയും വായിച്ചു കഴിഞ്ഞപ്പോൾ തന്നെ അവളുടെ ഉള്ള് വല്ലാതെ തുടിച്ചു... ഇത് തനിക്കായി എഴുതിയതാണെന്നു അവളുടെ മനസ് മന്ത്രിച്ചുകൊണ്ടിരുന്നു.... അവളുടെ ഉള്ളിൽ ഈ ഡയറി എഴുതിയ ആളോടുള്ള പ്രണയത്തിന്റെ നാമ്പുകൾ മോട്ടിട്ടു തുടങ്ങി.... ❤️........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story