നിന്നിലായ് 💓: ഭാഗം 6

ninnilay malutti

രചന: മാളുട്ടി


അവളുടെ ഉള്ളിൽ ഈ ഡയറി എഴുതിയ ആളോടുള്ള പ്രണയത്തിന്റെ നാമ്പുകൾ മോട്ടുത്തുടങ്ങി....

____________

"അച്ചുട്ടാ എന്ത്‌ ആലോചിച്ചോണ്ട് ഇരിക്കുവാ ഉറങ്ങണ്ടേ... "കല്ലൂ

"ഹ്ഹ നിങ്ങൾ കിടന്നോ.... ഞാനും വരുവാ...."

അച്ചുവും കല്ലുവും കൃതിയും കെട്ടിപിടിച് കിടന്നുറങ്ങി....


💚💚💚💚💚💚💚💚💚💚💚


 "കൃതി നീ എന്തായാലും റെക്കോർഡ് എടുക്കാൻ പോവുവല്ലേ.. ഞങ്ങളുടെ കൂടെ എടുക്കുവോ... "അശ്വി

"എടാ മടിയ... നിനക്ക് ഒക്കെ റെക്കോർഡ് എഴുതി തരുകയും വേണം... അതുപോരാഞ്ഞിട്ട് ഇനി അത് എടുത്തോണ്ട് വരുകയും വേണോ..."കൃതി കുറച്ചു കലിപ്പിൽ അവനോട് ചോദിച്ചു..

"ഓ... അല്ലേലും നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ.....😒"ഇല്ലാത്ത സങ്കടം മുഖത്തു വാരിവിതറികൊണ്ട് അശ്വി പറഞ്ഞു.

"ഓഹ് ഇനി അതിനുവേണ്ടി ഓവർ സെന്റി അടിക്കണ്ട ഞാൻ കൊണ്ട് വരാം..."


"Thanks ഡാ.... "


കൃതി അവന്റെ വർത്താനം കേട്ട് തലക്കുടഞ്ഞു കൊണ്ട് ബുക്ക്‌ എടുക്കാൻ പോവാൻ തിരിഞ്ഞു...

"കൃതി കുട്ടാ ഞങ്ങടെയും കൂടെ എടുക്കണേ... "കല്ലൂ പുറകിന്നു വിളിച്ചു പറഞ്ഞു..

അതും കൂടി കേട്ടതും കൃതി അവിടുന്നു ചവിട്ടി തുള്ളി ക്ലാസ്സിലേക്ക് പോയി...

"പാവമുണ്ട്ട്ടോ...."കൃതി പോവുന്ന കണ്ട് അച്ചു പറഞ്ഞു...


"അത്ര പാവം തോന്നുവാണേൽ നീ പോയി എടുക്കടി..."അശ്വി


""അല്ലാ.. അത് പിന്നെ ഞാൻ വെറുതെ ഡയലോഗ് അടിച്ചതാ... ""അച്ചു വെളുക്കണേ ചിരിച്ചു കൊണ്ട് പറഞ്ഞു....

ഇത് കേട്ട് ബാക്കി മൂന്നും ചിരിക്കാൻ തുടങ്ങി... 🤣🤣


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


കൃതി എല്ലാത്തിന്റെയും റെക്കോർഡ് എടുത്തു പിറുപിറുത്തുകൊണ്ട് സ്റ്റെപ് ഇറങ്ങി വരുവാണ്... എല്ലാത്തിനെയും മനസ്സിൽ ഒരായിരം തവണ തെറിപറഞ്ഞോണ്ട് ആണ് അവളുടെ വരവ്... പെട്ടന്ന് കൃതിയുടെ കാല് സ്ലിപ് ആയത്... കൈയിൽ റെക്കോർഡ് ആയതുകാരണം അവൾക് കൈവരിയിൽ പിടിക്കാൻ ആയില്ല... അവൾ മുന്നോട്ട് വീഴാൻ പോയി.... അവൾ ചെന്നു വീണത് നിലത്തല്ലാ എന്ന് അവൾക് മനസിലായി അവൾ കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ കാണുന്നത് തന്നെ താങ്ങി നിർത്തി ഇമ്മവെട്ടാതെ തന്നെ നോക്കിനിൽക്കുന്ന വിവേക് സാറിനെ ആണ്.... ഒരേ സമയം ഇത് സത്യമാണോ മിഥ്യയാണോ എന്ന് അവൾക് തോന്നി.... കുറച്ചു നേരം അവളും വിവേകിന്റെ കണ്ണുകളിലേക്ക് നോക്കി ആ കണ്ണുകളിൽ അവളോടുള്ള പ്രണയം അലയടിക്കുന്നത് അവൾ കണ്ടു... പെട്ടന്നാണ് താൻ സാറിന്റെ ദേഹത്തോട് ചേർന്നാണ് നില്കുന്നത് എന്നാ ബോധം അവൾക് ഉണ്ടായത് അവൾ വേഗം അവനിൽ നിന്നും വിട്ടമാറി.... എന്നാൽ അവളുടെ മനസ് അവന്റെ സാനിധ്യം പിന്നെയും കൊതിച്ചു..... ❤️

വിവേകിന്റെ അവസ്ഥയും മറിച്ച് അല്ലായിരുന്നു... താൻ ക്ലാസ്സിലേക്ക് പോവാനായി നടന്നു വരുമ്പോൾ ആണ് എന്തൊക്കെയോ പിറുപിറുത്ത് ദേഷ്യത്തിൽ ഇറങ്ങി വരുന്ന കൃതിയെ കാണുന്നത്... പെട്ടന്ന് അവളുടെ കാല് സ്ലിപ് ആയതും ഓടി ചെന്നു അവളെ താങ്ങി.... ഒരു നിമിഷം അവളുടെ മുഖത്തേക്കു നോക്കിയതും  ഇതുവരെയും തനിക് തോന്നാത്ത എന്തൊക്കെയോ ഫീലിംഗ്സ് അവളോട് തോന്നി.... പാലുപോലെ വെളുത്ത മുഖവും ഇളം റോസ് നിറമുള്ള അവളുടെ ചുണ്ടുകളും എല്ലാം അവനിൽ പല വികാരങ്ങളും ഉണ്ടാക്കി.... അപ്പോഴാണ് മിഴികൾ ഉയർത്തി അവൾ നോക്കുന്നത്... ആ മിഴികൾ തന്നോടുള്ള പ്രണയം വിളിച്ചു പറയുകയാണെന്നു അവനു തോന്നി.... ❤️❤️

"സാർ സോറി... ഞാ....ഞാൻ അ... അ.. അറിയാതെ.... "കൃതി റെക്കോർഡ് എല്ലാം നിലത്തുനിന്നു  എടുത്തു നേരെ നിന്നു വിവേകിനോട് പറഞ്ഞു...

, "Oh its ഒക്കെ തന്നെ അറിയാതെ വീണതല്ലേ...."വിവേക് ഒരു പുഞ്ചിരിയോടെ പറഞ്ഞു...

രണ്ടുപേരും തിരിഞ്ഞു നടന്നു...

വിവേകിന്റെ മനസ് അവളെ ഒന്ന് തിരിഞ്ഞു നോക്കാൻ മൊഴിഞ്ഞു കൊണ്ടിരുന്നു.... അവൻ അവസാനം പുറകോട്ട് തിരിഞ്ഞു നോക്കി അപ്പോൾ തന്നെ കൃതിയും നോക്കി.... ഇരുവരുടെയും കണ്ണുകൾ തമ്മിൽ വീണ്ടും കൊരുത്തു... കൃതി വേഗം മിഴികൾ വെട്ടിച്ചു മുന്നോട്ട് നടന്നു... അവളുടെ മുഖം എന്തിനെന്നറിയാതെ ചുവന്നു വന്നു.... ഒപ്പം ചൂണ്ടിൽ ഒരു ചിരിയും വിരിഞ്ഞു.... 💕💕 അവളുടെ പെട്ടന്നുള്ള മുഖം വെട്ടിക്കലും മുഖത്തെ വെപ്രാളവും എല്ലാം കണ്ട് അവനിലും ചിരി വിരിഞ്ഞു... പ്രണയത്തിൽ കുതിർന്ന പുഞ്ചിരി... 💞💞


"ഡാ ഇവിടുന്ന് ദേഷ്യപ്പെട്ടു പോയവൾ ഇപ്പൊ ഇതാ കിളി പോയപോലെ വരുന്നു...."ആദി കൃതി നടന്നു വരുന്നത് കണ്ട് പറഞ്ഞു.

"ഇവൾക് ഇത് എന്താ പറ്റിയെ..."കല്ലുവും പറഞ്ഞു...


"ഡി കൃതി....."അച്ചു


"ങേ.. ഹ്ഹ്‌.. എന്താ..."കൃതി

"കൃതു നിനക്ക് എന്താടാ പറ്റിയെ മുഖം ഒക്കെ ഏതോ പോലെ...."അച്ചു അവളെ ചേർത്ത് പിടിച്ചു ചോദിച്ചു.....

"എടി അത് പിന്നെ..."


"ഇതിനു മാത്രം എന്താടി നാണിക്കാൻ ഉള്ളെ.... നീ വെറുതെ എക്സ്പ്രഷൻ ഇട്ടു കളിക്കാതെ കാര്യം പറ... "കല്ലൂ


അത് വേറൊന്നും അല്ലാതെ ഞാൻ റെക്കോർഡ് എടുത്തു...................
..............കൃതി സംഭവിച്ചതെല്ലാം അവരോട് പറഞ്ഞു....

"അപ്പൊ വിവേക് സാറിന്റെ ഉള്ളിൽ നിന്നോട് എന്തോ ഒരിത് ഉണ്ടല്ലേ..."അശ്വി


"അത് ചിലപ്പോ...."കൃതി


"ചിലപ്പോ അല്ലാതെ മോളെ...."അവരെല്ലാവരും കൂടി കൃതിയെ കുറെ ആക്കിയ ശേഷം റെക്കോർഡ് submit ചെയ്യാനായി പോയി......

 വിവേകിന്റെ മനസ് കൃതിയെ കാണാനായി തുടിച്ചു.... അവളുടെ പിടക്കുന്ന കണ്ണുകളും വെപ്രാളം നിറഞ്ഞ മുഖവും അവന്റെ ഉള്ളിലേക്കു വന്നു... അതിന്റെ പ്രേതിഫലനം എന്നോണം അന്നുമുഴുവൻ അവന്റെ മുഖത്തു ഒരു പുഞ്ചിരി നിറഞ്ഞു നിന്നു...


💞💞💞💞💞💞💞💞💞💞💞


"ഡാ അശ്വി..."ആദി


"എന്താടാ...."


"ഞാൻ അവളോട് പറയട്ടെടാ..... "


"എന്ത്‌ ആരോട്... 🙄🙄"


"അച്ചുവിനോട് എനിക്ക് അവളെ ഇഷ്ട്ടാവാണെന്നു.... "

"അതിനെന്തിനാ എന്നോട് ചോദിക്കുന്നെ ഞാൻ അല്ലല്ലോ നീ അല്ലെ പ്രേമിക്കുന്നെ.... നിനക്ക് പറയണം ഇന്ന് തോന്നുവാണേൽ നീ പറഞ്ഞോ..."


"😬😬അല്ലേലും നിന്നോട് ചോദിച്ച എന്നെ പറഞ്ഞത് മതി.... "


ആദി അവന്റെ ഫോൺ എടുത്തു.

"എടാ നീ അപ്പൊ ശെരിക്കും പറഞ്ഞതാണോ... അച്ചുവിനോട് പറയാൻ പോവാന്ന്.... "

"അല്ലടാ തമാശയ്ക് പറഞ്ഞതാ... ഒന്ന് പോടാ.... "ആദി ഫോൺ എടുത്ത് *achu❤️*ഇന്ന് സേവ് ചെയ്ത നമ്പർ എടുത്തു ഡയൽ ചെയ്തു....


💓💓💓💓💓💓💓💓💓💓💓


കുളിച്ചു കഴിഞ്ഞു തല തൂവാർത്തുവായിരുന്നു അച്ചു അപ്പോഴാണ് ആദിയുടെ കാൾ വന്നത് അവൾ ടവൽ ചെയറിൽ വിരിച്ച് കാൾ എടുത്തു....📱


"📱ഹലോ..."


"📱ഹലോ... എന്താ ആദി... "

📱"നാളെ സൺ‌ഡേ അല്ലെ... നാളെ നീ ഫ്രീ ആണോ... "


📱"നാളെ പ്രേത്യേകിച് പണി ഒന്നും ഇല്ല എന്താ കാര്യം.... 🙄"

📱"നാളെ നമ്മുക്ക് ഒന്ന് ബീച്ചിൽ പോയാലോ.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... "

"📱ഹ്ഹ്‌ പോവാം.... അല്ലാ നിനക്ക് എന്താ ഇതിനു മാത്രം സംസാരിക്കാൻ അതും എന്നോട്... "


📱"അതൊക്കെ ഉണ്ട് ഞാൻ നാളെ 4 മണി ആവുമ്പോൾ ബീച്ച്ലേക് വരാം നീയും അപ്പൊ എത്തിയ മതി.... "


"📱ഒക്കെടാ... എന്നാ നാളെ കാണാം..."

ആദി ഫോൺ കട്ട്‌ ചെയ്തു...നാളെ അച്ചുവിനോട് എല്ലാം തുറന്നു പറയുമ്പോൾ അവളുടെ പ്രതികരണം എന്താവും എന്നാ ചിന്ത അവനെ അലട്ടി.... എത്രയും വേഗം നാളെ ആകുവാൻ അവൻ ആഗ്രഹിച്ചു.... സമയം പോവുന്നില്ല എന്നുവരെ ആദിക്ക് തോന്നി...അവന്റെ ഏറെ നാളത്തെ കാത്തിരിപ്പിനു നാളെ വിരാമം ഉണ്ടാവുകയാണ്.... അവളുടെ പ്രതികരണം എന്തായിരിക്കും എന്ന് ഓർത്ത് അവന്റെ ഉള്ളിൽ സന്തോഷവും ഒപ്പം സങ്കടവും നിറഞ്ഞു.....

"എടാ ആദി അവൾ എന്ത്‌ പറഞ്ഞു... "അശ്വി ആദിയുടെ അടുത്തേക് ചെന്നു ചോദിച്ചു..


"നാളെ മീറ്റ് ചെയ്യാന്നു പറഞ്ഞു..."


"അങ്ങനെ നിന്റെ പ്രണയം നീ അച്ചുവിന്റെ മുന്നിൽ തുറക്കാൻ പോകുവാണല്ലേ... "


"അതേടാ അത്ര വർഷമായി കൊടുനടക്കുന്നതാ അവളെ ഈ മനസ്സിൽ ഇനിയും അത് തുറന്നു പറഞ്ഞില്ലേൽ എന്റെ ചങ്ക് തകർന്നു പോകുവട... എനിക്ക് അവളെ കാണുമ്പോഴേ കണ്ണിന്റെ കണ്ട്രോൾ പോവും.... ഇനിയും വയ്യടാ... ഇങ്ങനെ മാറിനിന്നു അവളെ സ്നേഹിക്കാൻ... എല്ലാം തുറന്നു പറയണം..... "

💞💞💞💞💞💞💞💞💞💞💞

നാളെ ആദി എന്തിനാവും വരാൻ പറഞ്ഞെ... 🤔ആ അത് എന്തെങ്കിലും ആവട്ടെ. നാളെ ആദിയോട് ഈ ഡയറിയെ പറ്റി പറയണം... അവൻ പറയുന്ന കാര്യം കേൾക്കുന്നതിനൊപ്പം തന്നെ അലട്ടുന്ന ഈ വാക്കുകളെ പറ്റിയും പറയണം അവൻ എന്തെങ്കിലും solution കാണാതിരിക്കില്ല.... അച്ചു ചില കാര്യങ്ങൾ മനസ്സിൽ ഉറപ്പിച്ചു........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story