നിന്നിലായ് 💓: ഭാഗം 7

ninnilay malutti

രചന: മാളുട്ടി

"അച്ചു നീ എങ്ങോട്ടാ... "കല്ലൂ


"ഇന്നലെ ആദി വിളിച്ചായിരുന്നു അവനു എന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്നു.. ബീച്ച്ലേക്ക് വരാൻ പറഞ്ഞു."

ആദിക്ക് ഇപ്പൊ എന്താ ഇവളോട് പറയാൻ ഉള്ളെ 🤔🤔ഇനി പ്രൊപ്പോസ് ചെയ്യാൻ എങ്ങാനും ആയിരിക്കുവോ 🤔... കല്ലൂ ചിന്തിക്കാതിരുന്നില്ല.


"ഓ... ഇപ്പൊ പോവാൻ ആണോ.. "


"അതെ.. "


"അയ്യേ ഈ ഡ്രസ്സ്‌ ആണോ ഇടുന്നെ.. ഇത് കൊള്ളില്ല ഞാൻ എടുത്തു തരാം... 😌"കല്ലൂ അച്ചുവിന്റെ പെട്ടി തുറന്നു വിശദമായ ഒരു തിരച്ചിൽ നടത്തി അവസാനം ഒരെണ്ണം എടുത്തു അവൾക് കൊടുത്തു. അച്ചു അത് ഇട്ടു..


"ഇപ്പൊ ഒക്കെ ആയോ 🤨"അച്ചു പിരികം പൊക്കി ചോദിച്ചു..


കല്ലൂ അവളെ മൊത്തത്തിൽ സ്കാൻ ചെയ്തു.. ഒക്കെ ആണ്. എന്നാലും എന്തോ കുറവ് ഉള്ളപോലെ.. അവൾ ഒരു ബ്ലാക്ക് മെറ്റൽ ചെയിൻ എടുത്തു അവൾക് ഇട്ടു കൊടുത്തു.. കൂടെ അതിനു മാച്ച് ആയ കമ്മലും.. അച്ചു കെട്ടിവെച്ച മുടി അഴിച്ചിട്ടു...


"ഇപ്പൊ കൊള്ളാം... 👌"കല്ലൂ


"മ്മ്... ശെരി  അല്ലാ കൃതി എന്തിയെ..."


"അവൾ എന്തോ ഡൌട്ട് ചോദിക്കാൻ വിവേക് സാറിനെ വിളിക്കാൻ പോയിട്ടുണ്ട്... ഉദ്ദേശം മറ്റേതാ...വളക്കൽ 🤭.. സാർ തെറി പറഞ്ഞു ഓടിക്കാതിരുന്നാൽ മതിയായിരുന്നു.. 😌"

"അവൾ മൂർഖൻ പാമ്പിന്റെ മാളത്തിൽ ആണല്ലോ കൈയിടാൻ പോയത് കൊത്താതിരുന്നാൽ മതിയായിരുന്നു..... 😌"

"🤣🤣എന്താവുന്ന് കണ്ടറിയാം.. 😜"


"അയ്യോ വർത്താനം പറഞ്ഞു ലേറ്റ് ആയി ഞാൻ പോട്ടെ.... "


"പോവുന്നത് കൊള്ളാം തിരിച്ചു വരുമ്പോ എന്തേലും വാങ്ങിയില്ലേൽ... അപ്പൊ ഞാൻ പറയാം... "

"വാങ്ങിക്കോള്ളവെ.. ഇല്ലേൽ നീ ഒന്നും എന്നെ ബാക്കി വെക്കില്ലെന്നു നന്നായിട്ട് അറിയാം... എന്നാപ്പിന്നെ ഞാൻ അങ്ങോട്ട്... "


"എന്നാ പോയി വരും മകളെ...എല്ലാവിധ ആശംസകളും..... "


"എന്തിനു... 🤔"


"വെറുതെ ഇരിക്കട്ടെ..😉"


അച്ചു അവളുടെ സ്കൂട്ടിയും എടുത്തു ബീച്ചിലേക്കു വിട്ടു....


❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️


ഈ പെണ്ണ് എന്താ വരാത്തെ... ആദി കി ആത്മ


അപ്പോഴത്തേക്കും ആദിയുടെ ഫോൺ റിംഗ് ചെയ്തു...


"ഹലോ.. ഡാ നീ എവിടെയാ..."അച്ചു

"ഞാൻ ഇവിടെയുള്ള ഒരു കൽബഞ്ചിൽ ഉണ്ട്..നിയോ.."

"ഞാൻ നിന്നെ കണ്ടു... അങ്ങോട്ട് വരാം നീ കട്ട്‌ ചെയ്തോ... "


"എന്താ നീ വരാൻ പറഞ്ഞെ... "അച്ചു


"അത്... നമ്മുക്ക് ഒന്നു നടന്നാലോ..."


"ഒക്കെ... "


അച്ചുവും ആദിയും മണൽത്തരികളിലൂടെ നടക്കാൻ തുടങ്ങി.... ഇരുവരുടെയും കാലുകളെ തഴുകി തിരമാലകൾ പോയ്കൊണ്ടിരുന്നു.... ഇരുവരും തമ്മിൽ ഒന്നും സംസാരിച്ചില്ല... അവർ  കടൽ കാറ്റും തിരമാലകളുടെ താഴുകലും ആസ്വദിച്ചു നടന്നു കൊണ്ടിരുന്നു... ഒപ്പം നൂൽ പൊട്ടിയ പട്ടം പോലെ അവരുടെ മനസും സഞ്ചരിച്ചുകൊണ്ടിരുന്നു.....


നടക്കുന്നതിനിടയിൽ ആദി അച്ചുവിൽ ദൃഷ്ട്ടി പതിപ്പിച്ചു... കാറ്റത്തു പാറിപറക്കുന്ന അവളുടെ മുടിയിൽ നിന്നും വരുന്ന ഗന്ധം അവനെ മറ്റൊരു ലോകത്ത് എത്തിച്ചു.... അവന്റെ മനസ് അവളോടുള്ള ഇഷ്ട്ടം പറയാൻ വെമ്പൽ കൂട്ടി... എങ്ങനെ അവളോട് തന്റെ മനസ് തുറക്കണം ഇന്ന് അവനു അറിയില്ലായിരുന്നു.....അവസാനം നിശബ്ദതയെ ബെധിച്ചു ആദി അവളെ വിളിച്ചു..


"അച്ചു..."


"എന്താ ആദി... "


"നമ്മുക്ക് അവിടെ ഇരുന്നാലോ... "
അവിടെ അടുത്തുള്ള കല്ല് ബഞ്ച് ചുണ്ടി കാണിച്ച് അവൻ പറഞ്ഞു..

"ആദി ഇത്ര നേരമായിട്ടും നീ എന്തിനാ എന്നെ വിളിച്ചത് എന്ന് പറഞ്ഞില്ല.. "

"അത് അച്ചു.. ഞാൻ പറയാൻ പോകുന്നത് വേറൊന്നും അല്ല....


"ആദി നമ്മൾ തമ്മിൽ എന്തിനാ ഇ ഫോർമാലിറ്റി നീ എന്താന്ന് വെച്ച തുറന്നു പറ..."അവൻ പറയുന്നതിനിടക്ക് കേറി അവൾ പറഞ്ഞു..

"അത് അച്ചു എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടവാണ്... ഇത് എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല... അച്ചു❤️ i love you ❤️ എനിക്ക് നിന്നെ ഇഷ്ടമാണ് ഈ ലോകത്തെ മറ്റെന്തിനെക്കാളും...."


അച്ചു ആദി പറയുന്നത് കേട്ടു ഒരു നിമിഷം നിശ്ചലമായി നിന്നു...

ആദിക്ക് ഇങ്ങനെ ഒരിഷ്ട്ടം അതും തന്നോട് അവൾക് വിശ്വസിക്കാൻ ആയില്ല... തനിക്കും ഇടക്കപ്പഴോ അവനെ ഇഷ്ട്ടമായിരുന്നു എന്നാൽ ഇപ്പൊ ആ ഇഷ്ട്ടം ഇല്ല... മാത്രവുമല്ല ഇന്ന് തന്റെ ഹൃദയത്തിൽ മറ്റൊരാൾ സ്ഥാനം പിടിക്കുകയും ചെയ്തു... അവൾ ആകെ ആശയകുഴപ്പത്തിൽ ആയി ആദിയോട് എന്ത്‌ പറയണം എന്ന് അവൾക് confusion ആയി.. എന്നാൽ അവളുടെ മനസ് ആ ഡയറിയെ പറ്റി അവനോട് പറയ് എന്ന് അലമുറയിട്ടുകൊണ്ട് ഇരുന്നു....

"ആദി.. ഞാൻ എങ്ങനെയാ പറയുവാന്ന് അറിയില്ല... എനിക്ക് മറ്റൊരാളെ ഇഷ്ടമാണ്.. അത് എങ്ങനെ ഉള്ള ഇഷ്ട്ടാവാണെന്നു കേട്ടാൽ നീ ചിലപ്പോ ചിരിക്കും..... എന്തോ അതിനെപ്പറ്റി നിന്നോട് പറയണം എന്ന് എനിക്ക് തോന്നി... ആദി ആ വരികൾ ഞാൻ വായിക്കുന്നതിനു മുൻപാണ് നീ ഇതു പറഞ്ഞത് എങ്കിൽ എനിക്ക് നിന്നെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും കഴിഞ്ഞേനെ....പക്ഷെ.."

അച്ചു പറയുന്നതെല്ലാം കേട്ട് ആദിക്ക് ചങ്കു പൊട്ടുപോലെ തോന്നി.... അച്ചുവിന് മറ്റൊരാളെ ഇഷ്ടമാണെന്നു കേട്ടതും അവന് ശ്വാസം എടുക്കാൻ പോലും കഴിഞ്ഞില്ല... അവന്റെ കണ്ണുകൾ എല്ലാം അനുസരണ ഇല്ലാതെ നിറഞ്ഞു വന്നു.... ആകെ ഒരു മരവിപ്പ് പോലെ ആദിക്ക് തോന്നി... തന്റെ പ്രണയം... ഇത്രെയും നാൾ തന്റെ പ്രാണനായി കണ്ടവൾ തന്നിൽ നിന്നും അകന്നുപോവുന്നു എന്നാ ചിന്ത അവനെ ആകെ തകർത്തു.... ഇത്രയും നാളും തന്റെ ഇഷ്ട്ടം അവളോട് പറയാതിരുന്നതിൽ അവൻ സ്വയം പഴിച്ചു...


"ആദി.... "


അവളുടെ വിളി അവനെ ചിന്തകളിൽ നിന്നും മുക്തനാക്കി..


"മ്മ്.." അവൻ ദുഃഖം കടിചമർത്തി അവളുടെ വിളികെട്ടു..

"ഞാൻ പറഞ്ഞ എന്റെ പ്രണയം ഈ ഡയറിയോടാണ്... "അവൾ ഹാൻഡ് ബാഗിൽ കരുതിയ ഡയറി എടുത്തു അവനെ കാട്ടി....

ആ ഡയറി കണ്ടതും അവന്റെ ഉള്ളിൽ നിന്നും സങ്കടം എല്ലാം മാഞ്ഞു പോയി...

തന്റെ ഡയറി... അച്ചുവിനെ കണ്ട അന്നുമുതൽ അവളെ കുറിച്ച് എഴുതിവെച്ച തന്റെ പ്രണയം ഒളിപ്പിച്ച തന്റെ ഡയറി..... അവനു എന്താനില്ലാത്ത സന്തോഷം ഉള്ളിൽ നിറഞ്ഞു....

"അല്ല ഇതെങ്ങനെ അച്ചുവിന്റെ കൈയിൽ എത്തി...." പെട്ടന്ന് വന്ന ഓർമയിൽ അവൻ ചോദിച്ചു...


"എന്ത്‌... "


അവളുടെ എന്ത്‌ എന്ന ചോദ്യം കേട്ടപ്പോൾ ആണ് തന്റെ ആത്മ ഉച്ചത്തിൽ ആയി എന്നവന് മനസിലായത്...

"അല്ല ഇതെന്താ എന്ന് ചോദിച്ചതാ.. "ഉള്ളിൽ നിറഞ്ഞ സന്തോഷം പുറത്ത് കാട്ടാതെ അവൻ ചോദിച്ചു...

"ഈ ഡയറി എനിക്ക് ഒരു ദിവസം ലൈബ്രറിയിൽ നിന്നും കിട്ടിയതാ.... ഡയറി കണ്ട് ഒരു കൗതുകത്തിനു എടുത്തു വായിച്ചതാ... വായിച്ചപ്പോൾ ഞാൻ അറിഞ്ഞില്ല.. പിന്നീടുള്ള എന്റെ മനസിന്റെ താളം തെറ്റിക്കാൻ ഉള്ളത്ര കഴിവ് ഇതിനുണ്ടെന്നു... ഈ ഡയറിയിലെ ഓരോ വരികളും വായിച്ചപ്പോൾ അത് എനിക്കായ് എഴുതിയ പോലെ തോന്നി... ഇത് മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ തൊട്ട്... ഇതിലെ ഓരോ വരികളും എന്റെ ഉറക്കം കെടുത്താൻ തുടങ്ങി... അതുപോലെ ഈ ഡയറി എഴുതിയ ആളെ കാണാൻ ഉള്ള ആകാംഷയും നിറഞ്ഞു... ഒപ്പം ഈ ഡയറിയോടും എഴുതിയ ആളോടും അടങ്ങാത്ത പ്രണയവും...."അച്ചു പറഞ്ഞു നിർത്തി...

ആദിയുടെ ഉള്ളിൽ സന്തോഷം അലയടിച്ചു... അച്ചുവിനെ പറ്റി താൻ എഴുതിയ വരികൾ ഇത്രയാധികം അവളെ സ്വാധിനിക്കാൻ കഴിവുള്ളവയാണെന്നു അറിഞ്ഞില്ല... അച്ചു തന്നെ തന്നെയാണ് സ്നേഹിക്കുന്നത് എന്നറിഞ്ഞതും അവന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.....

"എനിക്ക് വട്ടായോ എന്ന് ആലോചിക്കുവാണോ ആദി..."


"എയ്.അങ്ങനെ ഒന്നും ഇല്ല ... "


"ആദി നീ എന്നെ സഹായിക്കുമോ... ഈ ഡയറി ആരുടെ ആണെന്ന് അറിയാൻ... "

"അത്.. എൻ..". ആദി പറയാൻ വന്നതും നിർത്തി...ഞാൻ നിന്നോട് എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ നിനക്ക് പറ്റില്ലല്ലേ... എന്നിട്ട് എന്റെ ഡയറിയെ തന്നെ പ്രേമിക്കുകയും വേണം.. കൊള്ളാം. ഒന്നുമില്ലേലും ഞാൻ പറഞ്ഞപ്പോൾ നിനക്ക് മറ്റൊരാളെ ഇഷ്ടമാണെന്നു എന്നോട് പറഞ്ഞതല്ലേ.... കുറച്ചു കാലം കൂടി നീ എന്റെ ഡയറിയെയും അത് എഴുതിയ എന്നെയും ആരാന്നു അറിയാതെ പ്രേമിക്ക്... ഇനി ഉള്ള ആദിയുടെ കളികൾ നീ കാണാൻ പോവുന്നതെ ഉള്ളു അച്ചു... ഞാൻ നിന്നെ ബോഡി ഗൗർഡ് സിനിമയിലെ പോലെ ഒന്നു വട്ടം കറക്കാം 😜😜😜ആദി കി ആത്മ 


"നീ എന്നെ സഹായിക്കുമോ ആദി..ഇത് എഴുതിയ ആളെ കണ്ട് പിടിക്കാൻ.."

"ഓ.. അതിനെന്താ ഈ ഡയറി എഴുതിയ ആളെ നമ്മുക്ക് കണ്ടുപിടിക്കന്നെ.... "ആദി ഒരു കള്ള ചിരിയോടെ പറഞ്ഞു...

"പിന്നെ ആദി i am so sorry നിനക്ക് എന്തായാലും എന്നെക്കാൾ നല്ല ഒരാളെ കിട്ടും...."

"അത് കുഴപ്പമില്ലടാ... "ആദി അച്ചുവിനോട് പറഞ്ഞു...


നിന്നെക്കാൾ നല്ല ആളെ അല്ലടി നിന്നെ തന്നെയാ... എനിക്ക് കിട്ടാൻ പോണേ... നീ എന്തായാലും ഇത്രയും ഒക്കെ പറഞ്ഞത് സ്ഥിതിക് നിന്നെ നല്ലോണം വെള്ളം കുടിപ്പിച്ചിട്ടേ ഈ ആദി സത്യം എല്ലാം പറയു... അതുവരേം നീ തപ്പി നടക്ക്....🤭ആദി കി ആത്മ


"ആദി സമയം ഒരുപാടായി ഞാൻ പോട്ടെ.."


"എന്നാ ശെരി.. ഞാൻ പറഞ്ഞതെല്ലാം മറന്നേക്ക്.നമ്മുക്ക് പഴയ പോലെ വീണ്ടും ഫ്രണ്ട്‌സ് ആവാം... "


"താങ്ക്സ് ആദി നീ എന്നെ മനസിലാക്കാൻ ശ്രെമിച്ചല്ലോ... "


അതിനു ആദി ചിരിച്ചു. അച്ചു സ്കൂട്ടിയും ആയി മുന്നോട്ട് പോയി... താൻ സ്നേഹിക്കുന്ന ആൾ അത് മറ്റാരും അല്ല ആദിയാണ് എന്നറിയാതെ...........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story