നിന്നിലായ് 💓: ഭാഗം 8

ninnilay malutti

രചന: മാളുട്ടി


അച്ചു പോകുന്ന വഴിക്ക് അവർക്കുള്ള ഐസ്ക്രീം വാങ്ങിയാണ് പോയത്... ഇല്ലെങ്കിൽ കല്ലൂ അവളെ തിന്നും എന്ന് അച്ചുവിന് നന്നായി അറിയാമായിരുന്നു.. 😌


സ്കൂട്ടി പാർക്ക്‌ ചെയ്ത് അവൾ ഇറങ്ങി. ഹോസ്റ്റലിലേക് നടന്നു.. റൂമിൽ എത്തിയതും അവൾ ഡോറിൽ കൊട്ടി..


"ഹ്ഹ നീ വന്നോ.. "കല്ലൂ അവളുടെ കൈയിലേക് നോക്കികൊണ്ട് ചോദിച്ചു...


"നോക്കണ്ട.. ഇതാ "അച്ചു


"അപ്പൊ മനസിലായിലെ..."😁കല്ലൂ വെളുക്കനെ ചിരിച്ചുകൊണ്ട് പറഞ്ഞു..


"ഇല്ലാ നിന്റെ തപ്പൽ കണ്ടാൽ തീരെ മനസിലാവില്ല.."


കല്ലൂ അവളെ പുച്ഛിച്ചുകൊണ്ട് അച്ചുവിന്റെ കൈയിലെ കവർ വാങ്ങി അതിൽ നിന്നും ഒരെണ്ണം എടുത്ത് കൃതിക്കും ഒരണ്ണം അവളും എടുത്ത് കവർ ടേബിളിൽ വെച്ചു...


"അല്ല ഇപ്പൊ ഞാൻ ആരായി 🙄.. "അച്ചു 


"ശശി മനസിലായില്ലേ.. 😏"കല്ലൂ 


"അല്ലേലും എനിക്ക് ഇത് തന്നെ വേണം.. ഒന്നുവില്ലേലും ഞാൻ അല്ലെ വാങ്ങിയേ അതിന്റെ നന്ദി എങ്കിലും..."അച്ചു


"വെല്ല്യ സെന്റി അടിക്കാതെ വേണേൽ എടുത്ത് തിന്നടി.."കൃതി ബുക്കിൽ നിന്നും തല ഉയർത്തി പറഞ്ഞു..


"😳ഞാൻ ഇ കാണുന്നത് സത്യം ആണോ കല്ലൂ കൃതിയുടെ കൈയിൽ ബുക്ക്‌.."അച്ചു


"അതേടി സാറിനെ വിളിച്ച ശേഷം ബുക്ക്‌ എടുത്ത് ഒരു ഇരിപ്പാ.. എന്ത്‌ പറ്റിന്ന്.. 🙄"കല്ലൂ


"ശേ..നിങ്ങൾ എന്താ ഇങ്ങനെ പഠിക്കുന്ന ഒരു കുട്ടിയെ പഠിക്കാനും സമ്മതിക്കില്ല.."കൃതി


"കല്ലൂ പോയടി.. അവളുടെ കിളി സാർ കൊണ്ട് പോയടി..."അച്ചു


"Don't disturb me..."കൃതി


"അച്ചുസേ നിന്നെ എന്തിനാടി അവൻ കാണണം എന്ന് പറഞ്ഞെ.."കല്ലൂ


"അതോ.. അത് വെറുതെ വിളിച്ചതാടി.."അച്ചുവിനെന്തോ അവളോട് സത്യം തുറന്നു പറയാൻ തോന്നിയില്ല..


"എടി മിണ്ടാതെ ഇരിക്കാൻ പറഞ്ഞാൽ നിനക്ക് മനസിലാവില്ലേ..."കല്ലൂ ഓൺ കലിപ്പ്


"ഓ.. ഒരു പഠിപ്പിസ്റ്റ് ഒന്നു പോയെടി.. സത്യം പറയടി നീ ആർക്കുവേണ്ടിയാ ഈ പഠികുന്നെ 
.. നീ സാറിനെ വിളിച്ചപ്പോൾ സാർ എന്താ പറഞ്ഞെ.."കല്ലൂ

"അതോ... നന്നായി പഠിക്കാൻ നോക്കാൻ എന്നിട്ട് മതി ഈ പ്രേമം എന്ന്..അപ്പൊ ഞാൻ തീരുമാനിച്ചതാ പഠിച്ച് റാങ്ക് വാങ്ങി അങ്ങേരെ കാട്ടിട്ടെ ഉള്ളെന്നു 😌😌"


"എന്നാ മോൾ പഠിച്ചോട്ടോ.. "അച്ചു


"പോടീ... ഞാൻ ആകെ പെട്ടിരിക്കുവാ ഇപ്പൊ.."കൃതി 🤧🤧

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂


ആദി അച്ചുനെ മീറ്റ് ചെയ്ത് തിരിച്ചു വന്നു ബെഡിൽ ഇരുന്നു ഓരോന്നും ആലോചിക്കുവാണ്. അപ്പോഴാണ് അശ്വി അങ്ങോട്ടേക്ക് വന്നത് അവനെ കണ്ടതും ആദി കുറച്ചു സെന്റി ഒക്കെ മുഖത്തു വാരിവിതരി.


"അല്ലടാ നീ എന്താ sad ആയി ഇരിക്കുന്നെ. പോയ കാര്യം എന്തായി അവൾ എന്ത്‌ പറഞ്ഞു..?" അശ്വി


"എടാ അവൻ എന്നെ ഇഷ്ടവല്ല എന്ന് പറഞ്ഞടാ...അവൾക്കു വേറെ ഒരാളെ  ഇഷ്ടം ആണ് എന്ന്.. "ആദി അവനെ കെട്ടിപിടിച് കൊണ്ട് പറഞ്ഞു


""സാരില്ലടാ അവൾക്കു നിന്നെ കിട്ടാൻ ഉള്ള യോഗം ഇല്ല. അവൾക്കു ആരെയാ ഇഷ്ടം എന്ന് പറഞ്ഞോ  ""


"മ്മ്...അവൾക്കു എന്നെയ ഇഷ്ടം "


"എന്തോന്നാടാ നീ ഈ പറയുന്നേ 🙄"


"എടാ അവൾക്കു എന്നെ ഇഷ്ടം അല്ല അവൾക്കു ഒരു ഡയറി എഴുതുന്ന ആളെയാ ഇഷ്ടം...അവൾക്ക്‌ ആ ഡയറി എഴുതുന്ന ആളെ അറിയില്ല. ആ  ഡയറി എന്റെയാ അപ്പൊ അവൾക്കു എന്നെയാ ഇഷ്ടം. 😌.."


"ഓ I see, അപ്പൊ നിന്റെ ഡയറി അന്ന് പോയത് അവളുടെ കയ്യിൽ ആണോ കിട്ടിയേ...." 


"യാ..😌"


"എന്നാ പിന്നെ നിനക്ക് അവളോട് പറഞ്ഞാൽ പോരെ അത് നിന്റെ ഡയറി ആണെന്ന്..."


""ഒന്നു പോടാ ഇപ്പൊ ഞാൻ അത് പറഞ്ഞോണ്ട് ചെന്നാൽ അവൾ വിശ്വസിക്കുവല്ലേ....ഞാൻ അവളെ പറ്റിക്കുന്നതാണെന്നെ അവൾ കരുതു... "


"അതും ശെരിയാ ഇനി എന്ത്‌ ചെയ്യാനാ നിന്റെ പ്ലാൻ 🤔" 


""അതൊക്കെ ഉണ്ട് അവൾക്കു എന്റെ ഡയറിയെയും അത് എഴുതുന്ന ആളെയും പ്രേമിക്കാം പക്ഷെ എന്നെ ഇഷ്ടമല്ലല്ലേ അവളെ കുറച്ചു വട്ടം കറക്കണം  😌"" 


"അതേങ്ങനെ 👀 "


ആദി ഒരു സിം എടുത്ത് കാട്ടി...


"ഇതെന്താ നീ പുതിയ സിം എടുത്തോ എന്നോട് പറഞ്ഞില്ല 😪" അശ്വി


"😬😬ഇത് അവളെ പറ്റിക്കാൻ വേണ്ടി വാങ്ങിയതാടാ "


"സിം വെച്ചിട്ട് പറ്റിക്കാനോ എങ്ങനെ  🧐" 


"ഞാൻ ഈ നമ്പറിൽ നിന്നു അവളെ വിളിക്കും എന്നിട്ട് ആ  ഡയറി എഴുതിയ ആൾ ഞാൻ ആണെന്ന രീതിയിൽ അങ്ങനെ അവളെ വട്ടം കറക്കി അവസാനം അവളോട് എല്ലാം പറയാം  😁"


"അവൾക്കു നിന്റെ ശബ്‌ദം കേട്ടാൽ മനസ്സിലാവില്ലേ.....🙄"


"അതിനല്ലെടാ പുതിയ ആപ്പുകൾ ഒക്കെ കണ്ടുപിടിചിരിക്കുന്നത് 😜...."


"അത് നിനക്ക് ആപ്പ് ആവാതെ ഇരുന്നാൽ കൊള്ളാം....😌"


"നീ സ്റ്റേജിൽ ഇരുന്ന് കളി കണ്ടാൽ മതി... ഗോൾ അടിക്കുന്ന കാര്യം ഞാൻ ഏറ്റു..... 😉😉"


"എല്ലാം ചെയ്ത് കഴിയുമ്പോൾ നിന്റെ പതിനാറടിയന്ത്രത്തിനു ഞാൻ വരേണ്ടി വരുമോ....🤣"


"പോടാ... മനുഷ്യനെ പേടിപ്പിക്കാതെ... അവൾ അങ്ങനെ ഒന്നും ചെയ്യില്ല...."


"അങ്ങനെ ആയാൽ മതി..."


🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

പതിവുപോലെ അച്ചുവും, കൃതിയും, കല്ലുവും വാകമര ചുവട്ടിൽ ഇരിക്കുവാരുന്നു. അപ്പോൾ അശ്വി അങ്ങോട്ടേക് വന്നു 


"എടാ ആദി എന്തിയെടാ.." അച്ചു


"അവനെ മിഥുൻ വിളിച്ചോണ്ട് പോയതാ പിന്നെ ഈ വഴിക്ക് കണ്ടില്ല എവിടെ പോയോ എന്തോ".. അശ്വി


"മ്മ്..." അച്ചു


അപ്പോൾ അച്ചൂന് ഒരു കാൾ വന്നു....📱 ഒരു unknown നമ്പറിൽ നിന്നായിരുന്നു കാൾ വന്നത് അവൾ ഒരു സംശയത്തോടെ സ്ക്രീനിൽ നോക്കി എന്നിട്ട് കുറച്ചു മാറി നിന്നു കാൾ അറ്റൻഡ് ചെയ്തു....


📱"ഹെലോ.. " അച്ചു


📱"ഹെലോ എന്റെ ചിലങ്കകാരി  എന്നെ നോക്കിനടന്ന് മടുത്തോ... എന്റെ ഡയറി മൊത്തം വായിച്ചോ... " ആദി


"📱വായിച്ചു...ശെരിക്കും താൻ ആരാ... 🤔 തനിക് എന്നെ ഇഷ്ടാണോ... ഞാൻ ആണോ ഈ ഡയറിയിലെ ചിലങ്കകാരി.... 🤔 "


📱"പിന്നല്ലാതെ അതിലെ ഓരോ വരിയും ഞാൻ നിനക്ക് വേണ്ടി എഴുതിയതല്ലേ... നിനക്ക് അത് വായിച്ചിട്ട് എന്താ തോന്നിയെ നിന്നെ എനിക്ക് ഇഷ്ടയാണെന്നോ അതോ അല്ലെന്നോ 🤨.. "


📱"ഇഷ്ടം ആണെന്ന്.... തന്നെ എനിക്ക് അറിയില്ലല്ലോ തനിക് എന്നെ അറിയുവോ "


📱"പിന്നെ എനിക്ക് നിന്നെ അറിയാതെ... എത്ര നാളായി ഞാൻ നിന്റെ നിഴലായി നടക്കാൻ തുടങ്ങിയിട്ട് അത് നീ അറിയാത്തത് എന്റെ കുഴപ്പമാണോ പെണ്ണെ... "


"എന്റെ കൂടെ നടക്കുന്നുണ്ടെന്നോ 🤔ഞാൻ കണ്ടിട്ടില്ലല്ലോ.."


"അത് എന്റെ കുഴപ്പം അല്ലല്ലോ....എന്നാലേ ഇനി പിന്നെ വിളിക്കാം.... എന്റെ കോളിനായി നീ കാത്തിരിക്കുവോ പെണ്ണെ... "അതും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു


അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു....❤️.......തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story