നിന്നിലായ് 💓: ഭാഗം 9

ninnilay malutti

രചന: മാളുട്ടി


ദിവസങ്ങൾ ഓരോന്നായി കടന്നുപോയ്കൊണ്ടിരുന്നു... ഇതിനിടയിൽ ആദി പലതവണ അച്ചുവിനെ വിളിച്ചു പറ്റിച്ചുകൊണ്ടിരുന്നു 😜😜എന്നത്തേയും പോലെ അഞ്ചേണ്ണവും വകമരച്ചുവട്ടിൽ ഉണ്ട്...


"എന്റെ പോന്നു കൃതി നീ ഇങ്ങനെ സാറിനെ വായ്‌നോക്കാതെ അങ്ങേർക്ക് നാണം വരും.."കല്ലൂ


"ഒലക്ക... എത്ര നോക്കിട്ടും ഒരു പ്രയോജനവും ഇല്ല 😒😒"കൃതി


"അതൊക്കെ സെറ്റ് ആവുടാ നീ sad ആവണ്ട.."അച്ചു


"ആയാൽ മതിയായിരുന്നു 😌"കൃതി


കല്ലൂ വെറുതെ ഒന്നു അശ്വിയെ നോക്കിയതാണ് അപ്പൊ ഉണ്ട് അവൻ അതിലുടെ പോകുന്ന സകല പെൺപിള്ളേരെയും വായ്‌നോക്കുന്നു...


"ടാ ആദി ആ പെണ്ണ് കൊച്ചു കൊള്ളാലെ..."കല്ലുവിനെ ദേഷ്യം പിടിപ്പിക്കാനായി അശ്വി അവൾ കേക്കാൻ പാകത്തിന് പറഞ്ഞു..


"ഏതാടാ അത് ആണോ.."ആദി ഒരു പെണ്ണിനെ ചുണ്ടികാണിച്ചു ചോദിച്ചു...


"എടാ അത് അല്ലടാ.. ആ കാണുന്ന റോസ് ടോപ് ഇല്ലേ അത്..."അശ്വി


ഇതുകൂടി കേട്ടതും കല്ലുവിന്റെ സകല കണ്ട്രോളും പോയി... അവൾ അവിടെ നിന്നും എണിറ്റു..
അശ്വി ഇരിക്കുന്നതിനു നേരെ നിന്നു അവന്റെ കോളേറിൽ പിടിച്ചു വലിച്ചു അവളുടെ നേരെ വലിച്ചു.. അവളുടെ ഈ പ്രവർത്തി കണ്ട് അശ്വിയുടേതടക്കം എല്ലാത്തിന്റെയും കിളിപ്പറന്നുപോയി..


"ടാ നിനക്ക് ഇനി വായ്‌നോക്കണോടാ... ഹെ.... വായ്‌നോക്കണോന്ന്... കുറെ നാളായി തുടങ്ങിട്ട് മനുഷ്യന് സഹിക്കുന്നതിനും ഒരു പരിധി ഉണ്ട്.. എടാ നിനക്ക് അറിയാലോ എനിക്ക് നിന്നെ ഇഷ്ട്ടാവാണെന്ന് നിനക്ക് എന്നെ ഇഷ്ട്ടാവന്നെന്നു എനിക്കും അറിയാം.. പിന്നെ എന്തിനാടാ എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നെ ഹേ നിന്നോടാ ചോദിച്ചേ....അവനും അവന്റെ ഒരു വായ്‌നോട്ടവും ഇനി ഏതെങ്കിലും പെണ്ണിനെ നീ നോക്കുന്നു ഞാൻ അറിഞ്ഞാൽ നിന്റെ ഈ രണ്ടു കണ്ണും ഞാൻ കുത്തി പൊട്ടിക്കും ഓർത്തോ... ആ പിന്നെ ഒരു കാര്യം ❤️i love you ❤️ഇനി നീ എന്നെ മാത്രം നോക്കിയാൽ മതി കേട്ടോടാ അശ്വി മോനെ..."കല്ലൂ അത് പറഞ്ഞു നിർത്തിയതും എല്ലാവരും ഞെട്ടി അവളെ നോക്കി...

അശ്വി ആണേൽ ചെവിയുടെ അടുത്ത് കൈക്കൊണ്ട് രണ്ടുതവണ ഞൊടിച്ചു കേട്ടത് സത്യമാണെന്നു കൺഫേം ചെയ്തു...


"എല്ലാരും ഇങ്ങനെ നോക്കണ്ട കുറെ നാളായി പറയണം എന്ന് വിചാരിച്ചതാ... പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു വല്ലാത്ത ആശ്വാസം... 😌"കല്ലൂ


"എന്നാലും എന്റെ കല്ലൂ ഞങ്ങളോട് നീ ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ ഇതിനെ പറ്റി.."കൃതി


"അത്.. 😁"കല്ലൂ ഒന്നു ഇളിച്ചു..


"ടാ അശ്വി..."അച്ചു അവനെ തട്ടി വിളിച്ചു..


"ഹെ എന്താ.."


"Are you ഒക്കെ... "അച്ചു അവനോട് ചോദിച്ചു


"ഹാം ഏറെക്കുറെ ഒക്കെ.. 😌"


കല്ലുവിനു അവന്റെ മുഖം കണ്ട് ചിരി വന്നു...


"അച്ചു,കൃതി ഒന്നു ഇങ്ങു വന്നേ... "ആദി അവരെയും വിളിച്ചോണ്ട് അവിടുന്ന് മാറി...


"ഓഹ് ഇതിനായിരുന്നോ.. ഞാൻ വിചാരിച്ചു എന്തേലും സീരിയസ് കാര്യത്തിന് ആയിരിക്കുന്ന്.."കൃതി


"പിന്നെ അവള് പ്രൊപ്പോസ് ചെയ്തതല്ലേ അവർക്ക് തമ്മിൽ എന്തെങ്കിലും ഒക്കെ മിണ്ടാൻ ഉണ്ടാവില്ലേ.."ആദി


"എടി നീ വരുന്നുണ്ടോ ഞാൻ ലൈബ്രറിയിലേക്ക് പോവാ.."അച്ചു


"പോടീ ഞാനൊന്നും ഇല്ലാ.. ഞാനെ മാഷിനോട് ഡൌട്ട് ചോദിക്കാൻ പോവാ.. 😌"കൃതി


"ഡൌട്ട് ചോദിക്കാൻ അല്ല വളക്കാൻ എന്ന് പറ..."അച്ചു


"അങ്ങനെയും ചില വിവരം ഇല്ലാത്ത തെണ്ടികൾ പറയും.."കൃതി


"ഡീീ.."അച്ചു


"ഒന്നു പോയെടി.. 😏"കൃതി അവിടുന്ന് നേരെ ക്ലാസ്സിലേക്ക് പോയി..


"എന്നാ പിന്നെ അച്ചു ഞാൻ എങ്ങോട്ടേലും പോവാ നീ ലൈബ്രറിക്കല്ലേ ഞാൻ ഇല്ല അപ്പൊ ശെരിടാ bye.."ആദി


"വേണ്ട ആരും വേണ്ട ഞാൻ തന്നെ പൊക്കോളാം..."അച്ചു മുഖവും വീർപ്പിച്ചു പോയി..

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

"കല്ലൂ നീ പറഞ്ഞത് സത്യാണോ.. ശെരിക്കും നിനക്ക് എന്നെ ഇഷ്ടണോ.. 🙄"അശ്വി


"😬ഇല്ലടാ ഞാൻ തമാശക്ക് പറഞ്ഞത്..."കല്ലൂ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു..


"ഓഹ് അപ്പൊ ശെരിക്കും..."


"നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാൻ ആണോ അങ്ങനെ ഒക്കെ പറഞ്ഞത്.. "കല്ലൂ


"പിന്നല്ലാതെ.. ഞാൻ പറയുമ്പോൾ തന്നെ നിന്റെ മുഖം എല്ലാം വിർത്തുവരുന്നത് ഞാൻ പല തവണ കണ്ടിട്ടുണ്ട്... അങ്ങനല്ലേ ഈ മനസ്സിൽ ഞാനന്ന് കണ്ട് പിടിച്ചേ..."


കല്ലൂ അവന്റെ തോളിലേക് ചാരി.. അവളുടെ മുഖം സന്തോഷത്താൽ നിറഞ്ഞു..


💞💞💞💞💞💞💞💞💞💞💞💞💞💞


അച്ചു ലൈബ്രറിയിൽ ഇരുന്നു ബുക്ക്‌ വായിക്കുവാണ്.. അപ്പോഴാണ് അവളുടെ ഫോണിലേക്കു ഒരു കാൾ വന്നത്.. അച്ചു ഫോണിലേക്കു നോക്കിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു...


"ഹലോ..എന്താ ഞാൻ നേരത്തെ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നേ..."അച്ചു


"കുറച്ചു ബിസി ആയിരുന്നു അതാ.. എന്റെ കാളിനായി വെയിറ്റ് ചെയ്ത് ഇരുക്കുവായിരുന്നോ.."ആദി ഒരു കുസൃതിയോടെ ചോദിച്ചു..


"അങ്ങനെ ചോദിച്ചാൽ.. അറിയില്ല ഇപ്പൊ ഇയാളുടെ കാൾ വന്നില്ലേൽ മനസിന്‌ ഒരു സന്തോഷവും ഇല്ല.."


"അപ്പൊ വെയിറ്റ് ചെയ്‌യായിരുന്നു അല്ലെ... "


"മ്മ്... എന്നാ എനിക്ക് ഇയാളെ കാണാൻ പറ്റുവാ... "


"ഇത്രപെട്ടന്ന് കാണാൻ കൊതിയായോ... താൻ വിചാരിക്കുംപോലെ ഒരാളല്ല ഞാൻ എങ്കിലോ... തനിക് ഒരിക്കലും അഗികരിക്കാൻ പറ്റാത്ത ആൾ ആണെങ്കിലോ..."


"ഞാൻ സ്നേഹിച്ചത് ഇയാളെയാ... പിന്നെ ഞാൻ ഇയാളെ കണ്ടിട്ടാണോ ഇഷ്ട്ടപെട്ടത് ഇയാളുടെ ഉള്ളിലെ നന്മയും സ്നേഹവും കണ്ടിട്ടാ... എനിക്ക് ഇയാളോടുള്ള പ്രണയം അത് സത്യവാ... എനിക്കുറപ്പുണ്ട് താൻ ആരാണെങ്കിലും എനിക്ക് അഗികരിക്കാൻ കഴിയുമെന്ന്... "


"എന്നാൽ എന്റെ ചിലങ്കകാരി എക്സാം കഴിയുന്ന അന്ന് കാത്തിരുന്നോ... ഞാൻ വരും ഇയാളെ കാണാനായി... "


"ഉറപ്പാണോ... "


"മ്മ്.. എന്നെ കണ്ടുപിടിക്കാൻ ഇന്നാലേ ഡയറി വെച്ചിട്ട് മാറി നിന്നിട്ട് എന്നെ കണ്ടോ... "


"അപ്പൊ അതും ഇയാൾ കണ്ടോ... ശെരിക്കും താൻ എന്നെ ഫോളോ ചെയുവാലെ... "


"അച്ചു.. അവിടുന്ന് മാറ്... ഇപ്പൊ ഷെൽഫിൽ ഇടിച്ചേനെ... "


"സോറി ഞാൻ കണ്ടില്ല...'"


"നീ ചുമ്മാ എന്നെ തപ്പണ്ട കാണില്ല.. ഞാൻ പറഞ്ഞില്ലേ എക്സാമിന്റെ ലാസ്റ്റ് ഡേ കാണാന്ന്.. "


"മ്മ്...ഒക്കെ എന്നാൽ ഞാൻ വെക്കുവാ പിന്നെ വിളിക്കാം... "


"ശെരിക്കും അച്ചു.. അല്ല മൈ ചിലങ്കകാരി... "


അച്ചു ഒരു ചിരിയോടെ ഫോൺ കട്ട്‌ ചെയ്തു... ഇത് കണ്ട് നിന്ന ആദിയിലും ചിരി വിരിഞ്ഞു... നീ എന്നെ കാണുമ്പോൾ ശെരിക്കും ഇഷ്ടന്നു പറയുവോ അച്ചു... അവൻ മനസ്സിൽ ചോദിച്ചു...


"സാർ.... സ്ഥലം എത്തി... "ഡ്രൈവർ


ആദി തല ഉയർത്തി നോക്കി.. വളരെ ഭംഗി ആയി അലങ്കരിച്ച കോളേജ് എൻട്രൻസ്... ഉള്ളിലേക്കുള്ള വഴി മുഴുവൻ LED ബുൾബകൊണ്ട് അലങ്കരിച്ചിരിക്കുന്നു...ആദി കാറിൽ നിന്നും ഇറങ്ങിയതും വിവേക് അങ്ങോട്ടേക് വന്നു... വിവേകിന്റെ പുറകെ ഒരു കുഞ്ഞിനേയും കൈയിൽ എടുത്ത് കൃതിയും വന്നു...


"എടാ ആദി നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ..."കൃതി


"തുടങ്ങി അവളുടെ പ്രേസഗം "വിവേക്


"ഓ നിങ്ങൾ എന്നെ കളിയാക്കുക ഒന്നും വേണ്ട ഞാൻ അവനോട് ചോദിക്കും അവൻ എന്റെ ഫ്രണ്ടാ.."കൃതി


"കല്യാണം കഴിഞ്ഞിട്ട് രണ്ടും തമ്മിൽ അടിയാണോ എപ്പഴും.."ആദി


" അങ്കിളെ ഫുൾ തയിമും അച്ഛയും അമ്മയും തമ്മിൽ അതിയ.. ഞാൻ ഇത് കേത്ത് മടുത്തു.."വിധു(വിവേകിന്റെ മകൻ)


"ആണോടാ... മോന്റെ പേരെന്താ.."ആദി


"വിധു വിവേക്.."വിധു


"ടാ ആദി നീ വരില്ലെന്ന് പറഞ്ഞിട്ട്..."ഗിരി


"നിങ്ങൾ എല്ലാരും നിർബന്ധിച്ചത് കൊണ്ട് വന്നതാ.."ആദി


"വാ അവിടെ എല്ലാരും ഉണ്ട്.. "വിവേക് ആദിയെ ഉള്ളിലോട്ടു ക്ഷെണിച്ചു...


എല്ലാരുടെയും മുഖത്തു അഞ്ചു വർഷമായി കാണാതിരുന്നിട് കാണുന്നതിന്റെ സന്തോഷം ആദി കണ്ടു... അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു... പക്ഷെ അതിനു അതികം ആയുസ്ണ്ടായിരുന്നില്ല.. കല്ലുവിനെയും അശ്വിയെയും അച്ചുവിനെയും അവൻ ചുറ്റും തപ്പി.. പക്ഷെ നിരാശയായിരുന്നു ഫലം...പഴയ കാര്യങ്ങൾ ഓർക്കുംതോറും ആദിയുടെ കണ്ണുകൾ നിറഞ്ഞു വന്നു...........തുടരും... 💙

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story