നിന്നിലായ്: ഭാഗം 1

ninnilay

എഴുത്തുകാരി: നിഹ

" കർത്താവെ എന്നാ ഒരു വേദനയാ.. നോക്കി നിൽകാതെ കൈ താടോ.." നിലത്തു ഇരുന്ന് അവൻക്ക് നേരെ കൈ നീട്ടി അലറിയിട്ടും ഒരു ഭാവവും ഇല്ലാതെ നോക്കുന്നവനെ അവൾ ചുണ്ടും കൂർപ്പിച്ചു ഉറ്റുനോക്കി. "എടൊ എന്നേ ഒന്ന് പിടിക്കടോ.. " പിന്നേം അവൾ അലറിയതും അവൻ പോക്കറ്റിലെ കൈ എടുത്ത് അവൾക്ക് നേരെ നീട്ടി. അവന്റെ കയ്യിൽ പിടിച്ചതും അവൻ ഒരറ്റ വലി ആയിരുന്നു.. നേരെ പോയി അവന്റെ നെഞ്ചിൽ ഇടിച്ചു നിന്നതും ഞെട്ടി കൊണ്ട് അവൾ അവനെ തല ഉയർത്തി നോക്കെ അവൻ അവൾ പിടിച്ചു പിറകിലേക്ക് തള്ളി.. "Bloody *.. " അവളെ ഒന്ന് അടിമുടി നോക്കി അനിഷ്ടം പ്രകടിപ്പിച്ചതും അവളെ ശിരസ്സ് താണു.. പിന്നേ പതിയെ ചുണ്ടും പിളർത്തി വെച്ച് അവനെ ഇടംകണ്ണിട്ട് നോക്കി. അവളെ ഒന്ന് അമർത്തി നോക്കികൊണ്ട് അവൻ തന്റെ സ്യുട് കേസ് ഉന്തി കൊണ്ട് പോയതും അവളെ കണ്ണ് കൂർത്തു.. "കടുവ.. !!" പതിയെ പിറുപിറുത്തു കൊണ്ട് അവൾ സ്ഥാനം തെറ്റി കിടക്കുന്ന വസ്ത്രം നേരെ ഇട്ടു കൊണ്ട് ചുണ്ടും കോട്ടി മുന്നോട്ട് നടന്നു.. •••••••

"ഇച്ചായൻ വന്നില്ല രാമേട്ടാ.. " ചുണ്ടും പിളർത്തി വെച്ചു അവൾ ഡ്രൈവർ രാമൻ എന്ന അവളെ രാമേട്ടനോട്‌ പറഞ്ഞതും അവരെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി.. "അപ്പൊ പിന്നേ ഇതാരാ? " സൈഡിലേക്ക് കൈ ചൂണ്ടി കൊണ്ട് അവർ പറഞ്ഞതും ആകാംഷയോടെ ഏന്തി വലിഞ്ഞു നോക്കിയതും അവളെ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തള്ളി.. "കടുവ !!" അറിയാതെ അവളെ നാവിൽ നിന്ന് ആ വാക്കുകൾ അടർന്നു വീണിരുന്നു.. അവളെ ഒന്ന് പുച്ഛിച്ചു തള്ളി അവൻ ഫോൺ നോക്കി ഇരുന്നതും അവളെ കണ്ണ് കൂർത്തു.. "നുണ പറയല്ലേ രാമേട്ടാ.. എന്റെ ജോയിച്ചായൻ ഇത്രേം അഹങ്കാരം തലക്ക് പിടിച്ച സാധനം ഒന്നും അല്ല.ഇത് വിശ്വസിക്കാൻ സേറ പൊട്ടത്തി ഒന്നും അല്ല.. " "എന്നാലേ സാറമ്മ പോയി കേസ് കൊടുക്ക്.. " "ജോയിച്ചായൻ.." അവന്റെ പറച്ചിൽ കേട്ട് തെല്ലൊരു അത്ഭുതത്തോടെ അവൾ മൊഴിഞ്ഞു കൊണ്ട് അവനെ നോക്കിയതും അവന്റെ മുഖത്തു പതിവ് കള്ളത്തരമോ കുസൃതിയോ ഇല്ല. ഗൗരവം മാത്രം.. അത് കണ്ട് ആ പെണ്ണിന്റെ കണ്ണും ചുണ്ടും ഒരുപോലെ കൂർത്തു..

"എന്റെ കുഞ്ഞേ ഇപ്പൊ എങ്കിലും മനസ്സിൽ ആയെല്ലോ. എന്നാ വന്നു കേറൂ.. " രാമേട്ടന്റെ പറച്ചിൽ കേട്ട് അവൾ ഒന്ന് അമർത്തി മൂളി കൊണ്ട് കാറിൽ കയറി ഇരുന്നു.. അവളെ ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ട് അവൻ മുന്നിലും.. എയർപോർട്ട് കഴിഞ്ഞു കാർ മുന്നിലേക്ക് പോവും തോറും അവളെ ചിന്തകൾക്ക് കടിഞ്ഞാൺ ഇല്ലാതെ പിറകിലേക്ക് സഞ്ചരിച്ചു കൊണ്ട് ഇരുന്നു.. 🔹🔹🔹🔹🔹🔹🔹 "ജോയിച്ചായൻ അങ്ങ് ലണ്ടനിലെക്ക് പോവാണെന്നു കേട്ടു..ഈ പെണ്ണിനെ തനിച് ആക്കി. എന്നാത്തിനാ ഇച്ചായ.. നാട്ടിനിന്ന് പഠിച്ചാൽ പോരെ.. ഇച്ചായൻ കൂടേ പോയാൽ എനിക്ക് ആരാ ഒള്ളെ.." "നിനക്ക് ഇവിടെ എത്ര പേര് ഉണ്ട് സാറമ്മേ. നിന്റെ അപ്പൻ ഡേവിഡ് അമ്മച്ചി ട്രീസ, പിന്നേ എന്റെ അമ്മച്ചി,അപ്പൻ, ജോയൽ ഒക്കെ ഇല്ലേ. പിന്നേ ഈ പൊട്ടിപെണ്ണിനെ ഞാൻ തനിച്ചാക്കി പോവോ.. പെട്ടന്ന് വരാട്ടോ.. " "എന്നാലും.. " "ഒരു എന്നാലും ഇല്ല കൊച്ചേ. ഒരു ഏഴ്, എട്ട് വർഷത്തിന് ഉള്ളിൽ ഞാൻ പെട്ടന്ന് ഇങ്ങ് പോരാടി.. " "ഏഴ്, എട്ട് വർഷോ. ഈശോയെ അപ്പൊ വരുമ്പോൾ കൂടേ ഒരു വെള്ളക്കാരിയും ഉണ്ടാവൂലോ.. " "ആഹ് കൊണ്ട് വരാൻ ഞാൻ നോക്കാം." "എന്നാ പിന്നേ പൂമുഖത്തു അരിവാളും പിടിച്ചു സേറ ഉണ്ടാവും. നോക്കിക്കോ.." "ഹഹഹ..

അരിവാളിന് പകരം ഒരു നിലവിളക്ക് തന്നിരുന്നേൽ വല്യ ഉപകാരം ആയിരുന്നെനെ. " "കന്നം തിരിവ് പറയാതെ പോടാ കുരുത്തം കെട്ടവനെ.. " അവനെ പിറകിലെ കുളത്തിലേക്ക് തള്ളി അവളെ കൊലുസ് അണിഞ്ഞ കാലുകൾ വേഗത്തിൽ പടികൾ കയറുമ്പോഴും പിറകിൽ നിന്ന് അവന്റെ പൊട്ടി ചിരി ഉയർന്നിരുന്നു.. 🔹🔹🔹🔹🔹🔹🔹 "മോളെ സേറ എഴുനേൽക്ക് കുഞ്ഞേ.. വീട് എത്തി.. " നേരിയ മയക്കത്തിൽ നിന്ന് ഉണർവിലേക്ക് വന്നത് രാമേട്ടന്റെ വിളിയിൽ ആയിരുന്നു.. താൻ ഉറങ്ങുക ആയിരുന്നു എന്ന് ഓർക്കേ അവളിൽ ഒരു അവജ്ഞ രൂപപ്പെട്ടു.. അവർക്ക് ഇന്ന് വെളുക്കനെ ഇളിച്ചു കൊണ്ട് അവൾ പുറത്ത് ഇറങ്ങി. "ഉമ്മറത്തു തന്നെ എല്ലാരും ഉണ്ടെല്ലോ. ഓ ലണ്ടൻകാരനെ വരവേൽക്കാൻ ആവും. ജാട തെണ്ടി. പോവുമ്പോൾ എന്നതായിരുന്നു കോലം. വളഞ്ഞ മൂക്കും ചപ്പിയ മോന്തയും. എന്നിട്ട ഇപ്പൊ ദുൽഖർ സൽമാനെ പോലെ വന്നേക്കുന്നെ. ഹും.. " മെല്ലെ പിറുപിറുത്തുകൊണ്ട് അവനെ ഒന്ന് പുച്ഛിച്ചു തള്ളി അവൾ അകത്തേക്ക് ചവിട്ടി തുള്ളി പോയി.. അവളെ പോക്ക് കണ്ട് എല്ലാരേയും വാ പൊളിഞ്ഞു എങ്കിലും ജോയേ സ്വീകരിക്കുന്ന തിരക്കിലേക്ക് അവർ ഊളിയിട്ടു.. •••••••••

മരം കൊണ്ട് നിർമ്മിതം ആയ പടികൾ കയറി തന്റെ മുറിയിൽ എത്തിയതും വാതിൽ അടച്ചു ഉടുത്തിരുന്ന വസ്ത്രം മാറ്റി ഷെൽഫിൽ നിന്ന് ഒരു ദാവണി എടുത്തു ചുറ്റി.. അലസമായി ചുറ്റിയേക്കുന്ന ദാവണി ഷാളിന്റെ തുമ്പ് അരയിൽ കുത്തി കൊണ്ട് അവൾ ബെഡിലേക്ക് മറിഞ്ഞു. മുകളിലെ കിളിവാതിലിൽ കൂടേ വരുന്ന തണുത്ത കാറ്റ് അവളെ കുളിർ അണിയിച്ചു. അവളെ മനസ്സ് ഒരിടത്തും നിൽക്കാതെ ഒരു പൂമ്പാറ്റ പോൽ പാറി കളിച്ചു.. "ഏദൻ ജോൺ എന്ന എല്ലാരുടെയും ജോ ആണെങ്കിൽ തന്റെ മാത്രം ജോയിച്ചായൻ. അപ്പെടെ പെങ്ങളുടെ മോൻ. അന്ന് ലണ്ടനിലേക്ക് പോയത് ആണ് ഇച്ചായൻ. അതിനു ശേഷം തന്നെ തേടി ഒരു ഫോൺ കാൾ പോലും എത്തിയില്ല. തന്നേ കുറിച്ചൊന്ന് അന്വേഷിച്ചത് പോലും ഇല്ല. കാത്തിരിപ്പിന്റെ വേദന മനസിൽ ആക്കി തന്നത് ഇച്ചായൻ ആയിരുന്നു. വേദനിച്ചു ഒത്തിരി. സഹിക്കാൻ കഴിഞ്ഞില്ല. ഇച്ചായനോട് എനിക്ക് എന്ത് വികാരം ആണെന്ന് അറിഞ്ഞൂടാ.. ഇച്ചായൻ പറയണ പോലെ ഈ പൊട്ടിപെണ്ണിന് ഒന്നും അറിഞ്ഞൂടാ..അല്ലേലും അന്നത്തെ പതിമൂന്ന്കാരിക്ക് എന്ത് അറിയാനാ സാറമ്മേ... സാറമ്മേന്നും വിളിച്ചു വരുന്ന ഇച്ചായൻ ആകെ മാറിയിരിക്കുന്നു. മൈൻഡ് പോലും ചെയ്യുന്നില്ല ചെലപ്പോ പിടിക്കുന്നുണ്ടാവില്ല ന്നേ.. " ചിന്തകളിൽ ആണ്ടു പോയ അവളെ ഉണ്ടക്കണ്ണുകൾ ഈറൻ അണിഞ്ഞത് പോലും അവൾ അറിഞ്ഞില്ല.. പതിയെ അവൾ മയക്കത്തിലേക്ക് വീഴുമ്പോഴും അവളെ കണ്ണുകളിൽ അവളുടെ ജോയിച്ചായന്റെ മുഖം തെളിഞ്ഞിരുന്നോ?!! °°°°°

"ഇതൂടെ കഴിക്ക്. " "മതി ട്രീസാമ്മേ. വയറു നിറഞ്ഞു. ഇനി ഒന്ന് പോയി കിടക്കട്ടെ. " വയർ നിറഞ്ഞ കാരണം അവനു നേരാവണ്ണം നടക്കാൻ പോലും ആകുന്നില്ലായിരുന്നു.. അവന്റെ നടത്തം കണ്ട് അനിയൻ ജോയലിന് ചിരി പൊട്ടി എങ്കിലും അവൻ ഒരു വിധം കടിച്ചു പിടിച്ചു.. "താറാവ്കുട്ടികൾ നടക്കുന്ന പോലെ 🤭" വാ പൊത്തി പിടിച്ചു ജോയൽ പറഞ്ഞതും ജോ അവനെ കണ്ണുരുട്ടി.. "പോടാ പട്ടി.. " അവനെ അതും വിളിച്ചോണ്ട് ജോ സ്റ്റെയർ ഓടി കയറി.. പിറകിൽ നിന്ന് ജോയലിന്റെ തെറി വിളി കേൾക്കാം.. അതെല്ലാം കാറ്റിൽ പറത്തി കൊണ്ട് ജോ മുന്നോട്ട് നടന്നു.. പഴയ ഓടിട്ട തറവാട് വീട് ആയതു കൊണ്ട് വീട്ടിൽ വല്ലാത്തൊരു തണുപ്പ് നിറഞ്ഞു കിടക്കും. ഈ കാലാവസ്ഥ ഒന്നും ലണ്ടനിൽ ഇല്ലെന്ന് ജോ ചിരിയോടെ ഓർത്തു.. മരം കൊണ്ട് നിർമ്മിതമായ നാല് കെട്ടിന്റെ ഗോവണി പടി കയറിയ അവൻ അടഞ്ഞു കിടക്കുന്ന സേറയുടെ മുറിയെ അവൻ ഒരു നിമിഷം നോക്കി നിന്നു. പിന്നേ തല കുടഞ്ഞു കൊണ്ട് അവന്റെ റൂമിൽ കയറി.. (തുടരും)

Share this story