നിന്നിലായ്: ഭാഗം 10

ninnilay

എഴുത്തുകാരി: നിഹ

""എന്റെ ഒരൂഹം ശെരി ആണേൽ അതൊരു പ്രൊപോസൽ ആയിരിക്കും.. i know.. '" ജോയൽ ഷർട്ട്‌ന്റെ കോളർ ഒന്ന് പൊക്കി കൊണ്ട് അവൻ വല്യ കാര്യം കണക്കെ പറഞ്ഞു.. ജോയലിന്റെ ആക്കിയുള്ള വർത്തമാനവും സേറയും കെവിനും തമ്മിൽ ഉള്ള സംസാരവും എല്ലാം കണ്ട് ജോക്ക് ആകപ്പാടെ ഭ്രാന്ത് കയറും പോലെ തോന്നി.. വൃത്തിയിൽ ചീകി വെച്ച തിങ്ങിയ മുടിയിൽ കൈ കോർത്തു വലിച്ചു കൊണ്ട് അവൻ ഉയർന്നു വരുന്ന ദേഷ്യത്തെ അടക്കി... അവന്റെ കാട്ടികൂട്ടൽ കണ്ട് ജോയലിന് പൊട്ടി ചിരിക്കാൻ തോന്നി.. പക്ഷെ അവൻ ഒരു വിധം കണ്ട്രോൾ ചെയ്തു നിന്നു... ""എടാ തെണ്ടി ഏതെൻ ജോണേ.. നിനക്ക് എന്റെ പെങ്ങളോട് ലുബ് ആണല്ലേ.. കൊച്ചു കള്ള.. പസ്‌കെ എന്റെ സേറ കൊച്ച് നിന്നോട് ഇഷ്ട്ടം പറയൂലടാ പട്ടി. അവളെ ഒത്തിരി കഷ്ടപ്പെടുത്തിയില്ലേ.. ഇനി നീയും ഒത്തിരി കഷ്ടപ്പെട്ടോ😏"" ജോയേ നോക്കി പ്രാകി കൊണ്ട് ജോയൽ മുറുമുറുത്തു . പെട്ടന്ന് മൂക്ക് ചൊറിഞ്ഞു കൊണ്ട് ജോ അവനെ നോക്കി കണ്ണുരുട്ടി..

"പ്രാകിയാൽ മൂക്ക് ചൊറിയും എന്നത് നേര് ആണല്ലേ😌.. " അവനെ ഉരുട്ടൽ കണ്ട് ജോയൽ ആത്മ അടിച്ചു... ജോയേ ഒന്ന് പുച്ഛിച്ചു തള്ളി കൊണ്ട് ജോയൽ സേറയിലേക്ക് ലുക്ക് വിട്ടു.. ********* ""മ്മ്ഹ്🤥.. എന്നാലും അങ്ങേർക്ക് എന്നേ മാത്രേ പ്രേമിക്കാൻ കിട്ടിയുള്ളൂ.. ഈ നാട്ടിൽ എത്ര എത്ര നല്ല പെൺകുട്ട്യോൾ ഉണ്ട്.. "" ചുണ്ടും കൂർപ്പിച്ചു വെച്ചു ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് മീനു.. ഒന്നു കൊണ്ടും അവളെ മനസ്സിന് ഒരു സുഖം ഇല്ലായിരുന്നു.. ഇടക്കിടക്ക് പിച്ചും പേയും പറയുന്നുമുണ്ട്.. അതിന്റെ കാരണം ജോയൽ ആണെന്ന് ഉള്ളത് ആണ് പരമാർത്ഥം.. """കയറ്റി വെച്ചതാ നിന്നെ ഈ നെഞ്ചിൽ. ഇനി ഇറക്കി വെക്കാൻ മാത്രം പുണ്യാളൻ ഒന്നും അല്ല ജോയൽ സക്കറിയ.. കേട്ടോടി മീനാക്ഷി... """ അവന്റെ ഓരോ വാക്കുകളും നെഞ്ചിൽ വന്നാണ് തറച്ചത് എന്ന് അവൾ നെഞ്ചിൽ കൈ വെച്ചു കൊണ്ട് ഓർത്തു.. മനസ്സിൽ നിന്ന് മായുന്നില്ല..

മായ്ക്കാൻ ശ്രേമിക്കും തോറും വീണ്ടും വീണ്ടും പൂർവാധികം ശക്തിയോടെ തന്നേ കാതിൽ അലയടിക്കുന്നു.. ""ഇനി ഇപ്പൊ അങ്ങേരെ അടുത്തീന്ന് മുങ്ങി നടക്കേണ്ടി വരും.. "" ചുണ്ട് ഒന്ന് പിളർത്തി കൊണ്ട് അവൾ പതിയെ മൊഴിഞ്ഞു.. ""കോളേജിൽ പോകണം എങ്കിൽ സേറയേ വിളിക്കാൻ പോകണം.. പക്ഷെ ആ കാലമാടൻ എന്നേ കാണേം ചെയ്യും.. കണ്ടാൽ എങ്ങാനും വെറുതെ വിടത്തും ഇല്ല.. ഇനി ഇപ്പൊ ഞാൻ എന്തോ ചെയ്യും ദേവ്യേ.. "" ഇപ്പൊ കരയും എന്നാ ഭാവത്തോടെ അവൾ പതിയെ മൊഴിഞ്ഞു.. ജോയലിനെ നാളെ കാണുമെല്ലോ എന്ന വേവലാതിയിൽ അവൾ മാൻപേട മിഴികൾ വെപ്രാളത്തോടെ അങ്ങും ഇങ്ങും അലഞ്ഞു.. *************** അൽപ്പനിമിഷത്തിനു ശേഷം അവർ തിരികെ വന്നപ്പോൾ ആണ് ജോക്ക് ശ്വാസം നേരെ വീണത് പോലും.. സേറയേ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം കെവിനേ നോക്കി ഒന്ന് പല്ലിളിച്ചു.. ""ഹ.. ജോ നീ വന്നിരുന്നോ പള്ളിയിൽ.. "" ""ആഹ്.. അൽപ്പം നേരം വൈകി.. ""

""ആഹാ.. എന്നാൽ ഞാൻ പൊട്ടെ ജോയൽ, ജോ , സേറ.. "" എല്ലാവരെയും ഒന്ന് വിളിച്ചു കൊണ്ട് കെവിൻ തിടുക്കപ്പെട്ടു നടന്നു.. അവസാനം സേറയേ വിളിച്ചപ്പോൾ അതിൽ പല അർത്ഥങ്ങളും അടങ്ങിയിരുന്നോ എന്ന് ജോ സംശയിച്ചു.. ""അപ്പൊ പോവാം ജോയലേ.. "" ജോയേ പാടെ അവഗണിച്ചു കൊണ്ട് ജോയലിനെയും വിളിച്ചു കൊണ്ട് സേറ ജോയലിന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. അവളെ ആ പ്രവർത്തിയിൽ ദേഷ്യം വന്ന ജോ പല്ല് ഇറുമ്പി കൊണ്ട് അവരെ ഒപ്പത്തിനോപ്പം എത്താൻ വേണ്ടി വേഗത്തിൽ നടന്നു.. സേറയുടെ അടുത്ത് എത്തിയതും അവളെ കാൽ ചുവടിന് ഒപ്പം അവനും മുന്നോട്ട് നടന്നു.. ജോ തന്റെ കൂടേ നടക്കുന്നത് കണ്ട് ഞെട്ടി പോയ സേറ അവനെ പരിഭ്രമത്തോടെ നോക്കി.. *ഏതെൻ ജോണിനോട് സേറക്ക് പ്രണയം എന്ന ഭ്രാന്ത് ആയിരുന്നു.. എന്നാൽ എന്നിലെ ഭ്രാന്തിയേ തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്നേഹത്തോടെ നോക്കുമ്പോഴും പുച്ഛിക്കുന്നവർ ആണ്..

ഇനിയും ഭ്രാന്തി എന്ന മുദ്ര കുത്തി ഒരു കോമാളിയാവാൻ ഞാനില്ല * സ്വയം മൊഴിഞ്ഞു കൊണ്ട് അവൾ ജോയലിന്റെ മറുഭാഗത്തേക്ക് നിന്നു.. അവളെ പ്രവർത്തി കണ്ട് പല്ല് കടിച്ചു കൊണ്ട് ജോ കൈകൾ ചുരുട്ടി പിടിച്ചു.. ദേഷ്യം എന്ന ഭ്രാന്ത് തലക്ക് കയറിയതും ജോയലിന്റെ കാലിനിട്ട് ഊക്കിൽ ഒരു ചവിട്ടും നൽകി അവൻ ഭൂമിയും കുലുക്കി പോയി.. അവന്റെ പോക്ക് കണ്ട് ചവിട്ട് കിട്ടിയ ജോയൽ വേദന കൊണ്ട് തുള്ളുന്നതിന്റെ ഇടയിലും വായ തുറന്നു നോക്കി നിന്നു... ******** ഒരുമിച്ചു കയറി വരുന്ന സേറയെയും ജോയെയും ജോയലിനെയും കണ്ട് ഉമ്മറത്ത് ഇരുന്ന ഡേവിഡും സക്കറിയയും പരസ്പരം മുഖത്തു നോക്കി പുഞ്ചിരിച്ചു.. ""നിങ്ങൾ ഇത്രയും നേരം എവിടെ ആയിരുന്നു? "" കണ്ണട ഒന്ന് ഉയർത്തി കൊണ്ട് സക്കറിയ ചോദിച്ചു.. അവരെ ചോദ്യം കേട്ട് ജോയലും സേറ പല്ലിന്റെ സെറ്റ് അടക്കം കാട്ടി ഇളിച്ചു.. ""വരുന്ന വഴിക്ക് ആ കെവിനേ ഒന്ന് കണ്ടോ. അതുകൊണ്ട് ഇവൾ അവനോട് സംസാരിച്ചു ഇരിക്കുകയായിരുന്നു.. ""

സേറയേ ഒന്ന് അമർത്തി നോക്കി കൊണ്ട് ജോ മറുപടി പറഞ്ഞു.. അവന്റെ നോട്ടം കണ്ട് കൊഞ്ഞനം കുത്തി സേറ അകത്തേക്ക് ഓടി.. ജോയൽ ഒന്ന് ഇളിച്ചു കൊണ്ടും.. രണ്ടിന്റെയും പോക്ക് കണ്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ജോയും പിറകെ.. വെച്ചു പിടിച്ചു.. എല്ലാവരും കൂടേ ഒരുമിച്ചു ഭക്ഷണം കഴിക്കുകയാണ്.. സേറയും ജോയലും ഒരുമിച്ചു ആണേൽ ജോയും വൈഗയും ആണ് ഒരുമിച്ചു ഇരിക്കുന്നത്.. സേറയുടെ ആരെയും നോക്കാതെ ഉള്ള ഇരുപ്പ് കണ്ട് ജോ അവളെ തന്നേ ഉറ്റു നോക്കി കൊണ്ടിരുന്നു.. ജോന്റെ നോട്ടം മുഴുവൻ സേറയുടെ മുഖത്തു ആണെന്ന് കാണെ വൈഗ കഴിക്കുന്നതിന്റെ ഇടയിലും ദേഷ്യം കൊണ്ട് വിറച്ചു.. കൈകൾ പിടിച്ചിരിക്കുന്ന ഗ്ലാസിൽ മുറുകി.. തന്നേ രൂക്ഷമായി നോക്കുന്ന വൈഗയേ കണ്ട് സേറ ഒന്ന് പുച്ഛിച്ചു തള്ളി.. അവളെ നോക്കി നാവ് പുറത്തേക്ക് ഇട്ട് ചുണ്ട് ഒന്ന് കോട്ടിയതും വൈഗ പല്ല് ഇറുമ്പി.. ""നീ പോടീ പുട്ടിഭൂതമേ😏.. ""

അവളെ നോക്കി മെല്ലെ വിളിച്ചു കൊണ്ട് അവൾ കഴിക്കുന്നതിൽ ഏർപ്പെട്ടു.. വൈഗയേ വിളിച്ചത് ജോയൽ നന്നായി തന്നേ കേട്ടു.. അത് അവന് നല്ലോണം ഇഷ്ട്ടം ആയതു കൊണ്ട് ഒന്ന് തലയാട്ടി ചിരിച്ചു കൊണ്ട് അവനും തീറ്റയിൽ ശ്രദ്ധ ചെലുത്തി.... *********** ""Hai... rabha.. rabha.. Mere rabha... rabha... "" സ്റ്റെയർ കയറിയ സേറ മൂളി പാട്ടും പാടി മുന്നോട്ട് നടന്നു..ജോയുടെ മുറി കടന്നു പോവാൻ അവൾ തിരിഞ്ഞതും പെട്ടന്ന് ഡോർ വേയിലൂടെ ഒരു കൈ നീണ്ടു അവളെ അരയിൽ ചുറ്റി കൊണ്ട് ഉള്ളിലേക്ക് വലിച്ചിട്ടിരുന്നു.. **** എന്താ സംഭവിച്ചത് എന്ന് അറിയാതെ സേറ പകച്ചു നിന്നു.. താൻ ആരുടെയോ നെഞ്ചിൽ ആണെന്ന് അറിയവേ ഞെട്ടി കൊണ്ട് അവൾ തല ചെരിച്ചു നോക്കി.. തന്നേ തന്നെ വിടാതെ ഉറ്റു നോക്കുന്ന ജോയേ കണ്ട് അവളെ ഉള്ളൊന്ന് കാളി.. വർദ്ധിച്ച ഹൃദയമിടിപ്പോടെ അവൾ ജോയേ ഉറ്റു നോക്കി.. അവന്റെ കണ്ണിലെ ഭാവം എന്തേന്ന് അറിയാതെ.. ! തന്നെ പേടിയോടെ ഉറ്റു നോക്കുന്ന സേറയേ കണ്ട് ജോ ഒന്ന് മന്ദഹസിച്ചു..

അവളെ അരയിലൂടെ പൊക്കി എടുത്തു കൊണ്ട് അടുത്തുള്ള കുഞ്ഞു ടേബിളിൽ കയറ്റി വെച്ചതും സേറ അവനെ കണ്ണും തള്ളി പിടിച്ചു നോക്കി.. ""എന്നേ വിട് ജോ.. "" അവനിൽ നിന്ന് കുതറി കൊണ്ട് അവൾ പറഞ്ഞു.. അവളെ ഇരുകൈകളും പിറകിലേക്ക് ആയി പിടിച്ചു കൊണ്ട് അവൻ അവളെ നോക്കി നിന്നു.. പിടക്കുന്ന ഉണ്ടകണ്ണുകളും ചുവന്നു തുടുത്ത മൂക്കിൻ തുമ്പും വിറക്കുന്ന ചെഞ്ചുണ്ടുകളും ചുവപ്പ് രാശി പടർന്ന കവിളിണകളും.. ഒരു മാത്രേ അവന്റെ മിഴികൾ അവളെ അവളെ അധരങ്ങളിൽ തറഞ്ഞു നിന്നു.. അവളെ വിറക്കുന്ന പനിനീർ പോൽ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് നോക്കെ അവന് സ്വയം നഷ്ടപ്പെടും പോലെ തോന്നി... എന്നാൽ സേറയിൽ പേടി ആയിരുന്നു.. ആദ്യമായി അവനിൽ കണ്ട അങ്ങനെ ഒരു ഭാവം അവളെ ഒന്ന് വിറപ്പിച്ചു.. അവളെ മിഴികൾ വെപ്രാളത്തോടെ നാല് പാടും അലഞ്ഞു... അവളെ അരയിൽ ഉള്ള ജോയുടെ പിടി കാണെ ആ പെണ്ണുടൽ ഒന്ന് വിറച്ചു.. കൈകൾ മുറുകെ പിടിച്ചു.. അവൾ അവനെ പേടിയോടെ നോക്കി

എന്തു കൊണ്ടോ ഇതെല്ലാം തെറ്റ് ആണെന്ന് അവളെ ഉളളം പലയാവർത്തി പറഞ്ഞു കൊണ്ടിരുന്നു.. അവനെ തടയണം എന്നുണ്ടെങ്കിലും ശരീരം അനങ്ങുന്നില്ല.. അല്ല അനങ്ങാൻ അവൻ പിടിച്ച പിടിയിൽ നിന്ന് ഊരി പോവാൻ കഴിയുന്നില്ല.. നാവ് വഴങ്ങുന്നില്ല.. നാവിനെ ആരോ കയറിട്ടു മുറുക്കിയ പോലെ.. അവൻ പതിയെ അവളെ അധരത്തിലേക്ക് അടുത്തു.. അവന്റെ വരവ് കണ്ട് പേടിയോടെ സേറ ഉമിനീർ ഇറക്കി.. അവർ തമ്മിൽ ഉള്ള അകലം കുറഞ്ഞു വന്നതും അവളെ കൈകളിൽ മുറുക്കിയിരിക്കുന്ന കൈകൾ പതിയെ കവിളിൽ ചേർത്തു വെച്ച് അവളെ അധരത്തിലേക്ക് തന്റെ അധരം ചേർത്തു വെച്ചു... അവളെ ഉണ്ടക്കണ്ണുകൾ ഒന്നുടെ പുറത്തേക്ക് തള്ളി. കൈകൾ തന്റെ ടോപ്പിൽ ശക്തിയായി മുറുകി.. എന്തു കൊണ്ടോ അവന്റെ പ്രണയചുംബനം ആസ്വദിക്കാൻ പോലും അവൾക്ക് ആയില്ല.. അവളെ മിഴികളിൽ നിന്ന് കണ്ണുനീർ കവിളിണകളെ ചുംബിച്ചു കൊണ്ട് ഒഴുകി ഇറങ്ങി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story