നിന്നിലായ്: ഭാഗം 11

ninnilay

എഴുത്തുകാരി: നിഹ

എന്തു കൊണ്ടോ അവന്റെ പ്രണയചുംബനം ആസ്വദിക്കാൻ പോലും അവൾക്ക് ആയില്ല.. അവളെ മിഴികളിൽ നിന്ന് കണ്ണുനീർ കവിളിണകളെ ചുംബിച്ചു കൊണ്ട് ഒഴുകി ഇറങ്ങി... ""ആഹ്... !!"" ഒരലർച്ചയോടെ ഞെട്ടി എഴുനേൽറ്റ സേറ ബെഡിൽ ഇരുന്നു പകപ്പോടെ ശ്വാസം ആഞ്ഞു വലിച്ചു.. മിഴികളിൽ തെളിഞ്ഞത് എല്ലാം വെറും ഒരു പാഴ്സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞു സ്വബോധത്തിലേക്ക് തിരിച്ചു വരാൻ അവൾക്ക് ആയില്ല... അവൻ തന്നെ ചുംബിച്ചിട്ട് ഇല്ലെന്ന് മനസ്സിനെ പലയാവർത്തി പറഞ്ഞു കൊണ്ട് അവൾ മിഴികളിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ചു... സ്വപ്നം കണ്ടത് ആണേലും യഥാർത്ഥത്തിൽ താൻ കരഞ്ഞിട്ട് ഉണ്ടെന്ന് അവൾ ഓർത്തു.. കവിൾ ഒന്ന് അമർത്തി തുടച്ചു കൊണ്ട് നോവോടെ ആണേലും മിഴികളിൽ തെളിയുന്ന അവന്റെ കുസൃതിയോടെ ഉള്ള നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് അവൾ കണ്ണ് ഇറുക്കി അടച്ചു കിടക്കാൻ ആഞ്ഞു... •••••••••••••••••••••••

""ഓഹ്.. ഈ സേറ പൊട്ടിപെണ്ണ് എവിടെ പോയി പെറ്റു കിടക്കാണാവോ? "" സേറയുടെ വീടിനു ചുറ്റും പടുത്തു കെട്ടിയിരിക്കുന്ന മതിലിൽ പിടിച്ചു ഉയർന്നു കൊണ്ട് മീനു പിറുപിറുത്തു.. ""ഒന്ന് വേഗം വാടി പിശാശ്ശെ.. ആ ജോയൽ സക്കറിയ എന്ന കാലമാടൻ കണ്ടാൽ പിന്നേ എന്നേ വെറുതെ വിടത്തില്ല.." സേറയേ അവിടെ ഒന്നും കാണാത്തത് കൊണ്ട് മീനു നാലു പാടും കണ്ണോടിച്ചു പറഞ്ഞു.. പെട്ടന്ന് കാതിൽ ആരുടെയോ ചുടുനിശ്വാസം തട്ടവേ ഒന്ന് പൊള്ളി പിടഞ്ഞ അവൾ ഉമിനീർ ഇറക്കി കൊണ്ട് തിരിഞ്ഞു.. മുന്നിൽ പന പോലെ നിൽക്കുന്ന ജോയലിനെ കണ്ട് അവൾ വെളുക്കനെ ഇളിച്ചു.. "കാലമാടന്റെ ഇളി കണ്ടാൽ തന്നെ അറിയാം എല്ലാം കേട്ടെന്ന്.. എന്നേ അങ്ങട്ട് മുകളിലേക്ക് എടുക്കുന്നത് അല്ലായിരുന്നോ നല്ലത് കൃഷ്ണ... " അവന്റെ പുരികം പൊക്കിയും താഴ്ത്തിയും ഉള്ള കള്ളചിരി കണ്ട് അവൾ മനസ്സിൽ മൊഴിഞ്ഞു..

പിന്നേം അവന് ഇളിച്ചു കൊടുത്ത് എസ്‌കേപ്പ് അടിക്കാൻ നോക്കിയതും അത് മുൻകൂട്ടി കണ്ട് മീനുവിനെ ജോയൽ മതിലിൽ ഒട്ടിച്ചിരുന്നു.. ""ഹ.. എങ്ങോട്ടാ കൊച്ചേ.. ഇച്ചായനെ കണ്ടിട്ടും മൈന്റ് ചെയ്യാതെ.. അല്ല മോൾ എനിക്ക് ഒരു മറുപടി തന്നിട്ട് ഇല്ലല്ലോ.. അത് എപ്പഴാ തരുന്നേ.. "" അവന്റെ കുസൃതി ചിരിയോടെ ഉള്ള ചോദ്യം കേട്ട മീനു ചുണ്ട് ചുളുക്കി ഇപ്പൊ കരയും എന്ന മട്ടിൽ നോക്കി.. അവളെ നോട്ടം തന്റെ നെഞ്ചിൽ വന്നു തറച്ച പോലെ തോന്നി.. വാലിട്ടെഴുതിയ മാൻപേട മിഴികൾക്ക് വല്ലാത്തൊരു ആകർഷണം ഉണ്ടെന്ന് നെഞ്ചിൽ ഇടത് കൈ ചേർത്തു വെച്ച് കൊണ്ട് ജോയൽ ഓർത്തു.. അതിന് ഒന്നുടെ മാറ്റ് കൂട്ടാൻ എന്ന വണ്ണം കുഞ്ഞു നക്ഷത്രം പോൽ തിളങ്ങി നിൽക്കുന്ന പച്ചക്കൽ മൂക്കുത്തിയേ അവൻ കൗതുകത്തോടെ നോക്കി നിന്നു.. ........... അവന്റെ കുസൃതി നിറഞ്ഞ നോട്ടം കണ്ട് അവളെ മിഴികൾ വെപ്രാളത്തോടെ അലഞ്ഞു.. അവന്റെ നോട്ടം കണ്ട് മീനു ഒരു മാത്രേ തറഞ്ഞു നിന്നു.. ""നിന്റെ ഈ നക്ഷത്രം പോൽ തിളങ്ങുന്ന മൂക്കുത്തിയിലേക്ക് ചുണ്ട് ചേർക്കാൻ എന്നുള്ളം തുടിക്കുന്നുണ്ട് പെണ്ണെ..

പക്ഷെ നീ എന്നോട് എന്ന് ഇഷ്ട്ടം ആണെന്ന് പറയുന്നോ അന്നേ ഞാൻ ഇവിടം മുത്തൂ..."" അവളെ മൂക്കിൻ തുമ്പിൽ ഒന്ന് കളിയോടെ തട്ടി കൊണ്ട് അവളിൽ നിന്ന് അകന്നു നിന്നു.. അവൻ പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടന്ന മീനു അവന്റെ തട്ട് കിട്ടിയതും ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി.. ""പൊക്കോ.. "" മീനുവിനെ നോക്കി പോക്കറ്റിൽ കൈ തിരുകി കൊണ്ട് ജോയൽ പറഞ്ഞതും കേൾക്കാൻ കാത്തു നിന്ന പോലെ അവൾ ഓടി.. ""ഹെലോ.. കൊച്ച് ഒന്ന് നിന്നെ.. "" വാണം വിട്ട പോലെ ഓടിയ മീനു പിറകിൽ നിന്ന് ഉള്ള വിളി കേൾക്കെ കാൽ പിടിച്ചു വെച്ച പോലെ നിന്നു.. ""നിനക്ക് പോകണം എങ്കിൽ സേറയേ വേണ്ടേ.."" അവന്റെ ചോദ്യം കേട്ട് അവൾ നാക്ക് കടിച്ചു.. അവന്റെ നേരത്തെ ഉള്ള പ്രവൃത്തിയിൽ എല്ലാം മറന്നു പോയിരുന്നു.. പതിയെ തിരിഞ്ഞു നിന്ന അവൾ അവനെ നോക്കി കീഴ്ചുണ്ട് പിളർത്തി.. ""ഞാൻ വിളിച്ചോണ്ട് വരാം.. "" അവളെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് അവൻ വീട്ടിലേക്ക് കയറി പോയതും ചമ്മലോടെ മീനു തല ചൊറിഞ്ഞു.. "അങ്ങേരെ വാ നോക്കി നാല് പറയണം എന്ന് ഒക്കെ കരുതിയിരുന്നു..

പക്ഷെ കാലൻ അടുത്തോട്ടു വന്നപ്പോൾ എല്ലാ ധൈര്യവും ചോർന്നു പോയി . എന്റെ കണ്ണാ എനിക്ക് അൽപ്പം ധൈര്യം എങ്കിലും തന്നൂടായിരുന്നോ... നോട്ടം കാണുമ്പോൾ തന്നെ നിക്ക് പേടിയാവാ.. " അവന്റെ പോക്ക് നോക്കി നിന്ന മീനു പിറുപിറുത്തു.. . ••••••••••••••••••••••••••••••• കുളിച്ചു ഈറനോടെ വന്ന സേറ തലയിലെ തോർത്ത്‌ മുണ്ട് എടുത്ത് ഹാങ്ങ്‌ ചെയ്തു.. മുടി വൃത്തിയിൽ ചീകി വെച്ച് സൽവാറിന്റെ ദുപ്പട്ട തോളിലൂടെ ക്രോസ് ആയി ഇട്ടു കൊണ്ട് അവൾ ബാഗും എടുത്ത് തുടക്കത്തിൽ ഗോവണി പടി ഇറങ്ങി... ഹാളിൽ തന്നെ വൈഗയും ജോയും ഒരുമിച്ചിരുന്നു സംസാരിക്കുന്നുണ്ട്.. അത് കണ്ട് അവൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. അവരെ നോക്കി ചുണ്ട് കോട്ടി. എതിരെ വരുന്ന ലീനയേ കണ്ട് അവൾ നിന്നു.. ""പോയി വരട്ടെ ലീനമ്മെ.. "" അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു അതും പറഞ്ഞു അവൾ പുറത്തേക്ക് തിടുക്കത്തിൽ നടന്നു.. വീടിനു വെളിയിൽ എത്തിയതും എതിരെ വരുന്ന ജോയലിനെ കണ്ട് അവളെ നെറ്റി ചുളിഞ്ഞു.. അവന്റെ മുഖത്തെ ഇളി കണ്ട് അവനെ ഒന്ന് അമർത്തി നോക്കി.

""എന്താണ് മോനെ ജോയലേ ഒരിളി ഒക്കെ.. ഹേ.. "" അവനെ നോക്കി ഇടുപ്പിൽ കൈ കുത്തി അവനെ ചൂഴ്ന്നു നോക്കി അവൾ ചോദിച്ചു.. ""ഒന്നുല്ല സേറ കൊച്ചേ.. നിന്നെ മീനു അവിടെ കാത്തു നിൽക്കുന്നുണ്ട്.."" പറയുമ്പോഴും അവന്റെ ചുണ്ടിലെ ചിരി കണ്ട് ഒന്ന് അമർത്തി മൂളി കൊണ്ട് അവൾ അവന്റെ തോളിൽ തട്ടി ഇറങ്ങി നടന്നു... ****** ""നിനക്ക് ഒന്ന് വേഗം വന്നൂടെ സേറ.. ഞാൻ എത്ര നേരം ആയെന്ന് അറിയോ നിന്നെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്.. "" മീനുവിന്റെ ഇടുപ്പിൽ കൈ കുത്തി കണ്ണും കൂർപ്പിച്ചു വെച്ചുള്ള ചോദ്യം കേട്ട് അവൾ നേർമയായി പുഞ്ചിരി.. ""എന്താടി.. നിന്റെ കോലം ഇങ്ങനെ.. ദാവണി ഓക്കേ മാറ്റി.. മുടി ഒക്കെ മുറിച്ചു.. ഒരു ഭംഗിയും ഇല്ലാ.. അയ്യേ.. "" തന്നെ നോക്കി ഓക്കാനിക്കുന്ന പോലെ കാണിച്ചു കൊണ്ട് പറയുന്ന മീനുവിനെ നോക്കി സേറ പിന്നേം ചിരിച്ചു.. ""ഇളിക്കാതെ പറയടി കോപ്പേ.. ""മീനു. ""ഒരു ചേഞ്ച്‌ ഒക്കെ ആഗ്രഹിക്കാത്തത് ആരാണ് കുഞ്ഞേ.. "" പ്രത്യേക താളത്തിൽ പറയുന്ന സേറയേ കണ്ട് മീനു മനസ്സ് നിറഞ്ഞു ചിരിച്ചു.. ""ആഹ്.. എന്നാ വാ "" •••••••••••••••••••••••••••••••••••••••

""സേറ.. "" പിന്നിൽ നിന്ന് ഉള്ള നീട്ടിയ വിളി കേട്ട് ആളെ മനസ്സിൽ ആയതും അവൾ ചുണ്ടിൽ വിരിഞ്ഞ കുതന്ത്രചിരിയോടെ തിരിഞ്ഞു.. അവരിലേക്ക് തിടുക്കത്തിൽ വന്ന കെവിനേ നോക്കി അവൾ ചിരിച്ചു.. ""അത് പിന്നേ ഞാൻ പറഞ്ഞ കാര്യം എന്തായി.. "" അവന്റെ മടിയോടെ ഉള്ള പറച്ചിൽ കേട്ട് അവൾ മനോഹരം ആയി ചിരിച്ചു.. ""എനിക്ക് സമ്മതവാ. ഇച്ചായാൻ വീട്ടിൽ വന്നു ചോദിച്ചോ.. "" അവളെ മറുപടി കേട്ട് അവന്റെ മുഖം പ്രകാശിച്ചു.. അവർക്ക് രണ്ടു പേർക്കും ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് അവൻ തിരിഞ്ഞു നടന്നു.. "എന്തു ചോദിക്കാൻ എന്നാ നീ പറഞ്ഞെ .. " അവൻ പോയതും മീനുന്റെ ചോദ്യം കേട്ട് സേറ ഇളിച്ചു.. അവളെ ഇളി കണ്ട് മീനുവിന്റെ നെറ്റി താനെ ചുളിഞ്ഞു.. ""എന്നേ പെണ്ണ് ചോദിക്കാൻ 😁 ... "" ""വാട്ട്‌?... "" .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story