നിന്നിലായ്: ഭാഗം 12

ninnilay

എഴുത്തുകാരി: നിഹ

മീനുവിന്റെ അലറി ഉള്ള പറച്ചിൽ കേട്ട് സേറ അറിയാതെ ചെവിയിൽ കൈ വെച്ചു.. . ""മെല്ലെ അലറടി മീനാക്ഷി.. 😬"" സേറയുടെ പല്ല് കടിച്ചുള്ള പറച്ചിൽ കേട്ട് മീനു പല്ലിളിച്ചു.. ""സോറി..ഒരു ആവേശത്തിൽ കേറി അലറിയതാ.. അത് പൊട്ടെ.. കവിനോട് പെണ്ണ് ചോദിക്കാൻ നീ എന്തിനാടി ഊളെ പറഞ്ഞെ.. അപ്പൊ ജോ എട്ടായിയോ.. "" ""അവനെ ഞാൻ തേച്ചു.."" മീനുവിന്റെ മുഖത്തു നോക്കാതെ തന്റെ മുഖത്തു ചിരി വരുത്തി കൊണ്ട് സേറ പറഞ്ഞു.. ""തേച്ചതാണോ അതോ വിട്ടു കൊടുത്തത് ആണോ.. "" അവളെ മുഖത്തു നോക്കാതെ ഉള്ള വേദന കലർന്ന ചിരിയോടെ ഉള്ള മറുപടി കേട്ട് പുച്ഛത്തോടെ മീനു ചോദിച്ചതും മീനു എങ്ങനെ അറിഞ്ഞു എന്ന മട്ടിൽ സേറ അവളെ അത്ഭുതത്തോടെ നോക്കി.. ""അച്ഛ പറഞ്ഞ് ഞാൻ അറിഞ്ഞായിരുന്നു. വീട്ടിൽ ഒരു മുതൽ കേറി വന്നത് ഒക്കെ.അതിന് വേണ്ടി ആയിരിക്കും അല്ലെ മുടി മുറിച്ചതും വേഷം മാറ്റിയതും ഒക്കെ.. എന്തിനാ സേറ.. ""

പറയലോടൊപ്പം സേറയുടെ നോവുന്ന മനസ്സ് കണ്ടത് കൊണ്ടോ എന്തോ മീനുവിന്റെ ശബ്ദവും ഇടറിയിരുന്നു.. ""വേണ്ട മീനു.. ജോൺ തന്ന ഒരു ഓർമകളും എനിക്ക് വേണ്ട. സേറക്കും ജീവിക്കണം പഴയ ഞാൻ ആയിട്ട്. നിന്റെ ഭാഷയിൽ ഒരു പൊട്ടി പെണ്ണ് ആയിട്ട്... "" അവളെ വേദനയോടെ ഉള്ള നോട്ടം കണ്ട് ആരുടെയും സഹതാപം തനിക്ക് ആവിശ്യം ഇല്ലെന്ന മട്ടിൽ അവളിൽ നിന്ന് മുഖം തിരിച്ചു മറുപടി പറഞ്ഞു.. ""എന്ന് വെച്ച് നീ ഇഷ്ട്ടം പോലും പറഞ്ഞില്ലല്ലോ.. പറഞ്ഞിരുന്നേൽ എട്ടായിടെ മനസ്സിൽ ഉള്ളത് എങ്കിലും അറിയാമായിരുന്നു.."" മുഖം തിരിച്ചവളുടെ തോളിൽ കൈ വെച്ച് ഉടലോടെ തനിക്ക് അഭിമുഖമായി തിരിച്ചു കൊണ്ട് മീനു വാശിയോടെ ചോദിച്ചു.. ""മീനു.. നിനക്ക് അറിയാഞ്ഞിട്ട് ആണ്. ഒരാളെ സമീപനത്തിൽ നിന്ന് മനസ്സിൽ ആക്കാം അയാൾക്ക് നമ്മളോട് ഉള്ള വികാരം.. ജോയിൽ നിന്ന് അങ്ങനെ ഒന്ന് ഞാൻ കണ്ടിട്ട് ഇല്ല.. ചിരിക്കാറില്ല. എന്തിന് മുഖത്തു നോക്കാർ പോലും ഇല്ല..

പിന്നേ ഇനിയും അർത്ഥം ഉണ്ടോ അയാളെ പിറകെ പോയി ഇരന്നു വാങ്ങാൻ.. ചിലപ്പോ എനിക്ക് വിധിച്ചത് കെവിൻ ആയിരിക്കും.. അവരെ മിന്ന് ആയിരിക്കും എന്റെ കഴുത്തിൽ തൂങ്ങാൻ വിധി.."" അവളെ ചോദ്യം കേട്ട് വിങ്ങുന്ന മനസ്സുമായി ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി സേറ പറഞ്ഞു നിർത്തി.. ""എന്നിട്ട് നീ കെവിനോടൊപ്പം ഒരു നല്ല ഭാര്യയായി ആ വീട്ടിലെ മരുമകൾ ആയി സന്തുഷ്ടയായി ജീവിക്കുമോ? ഇല്ലല്ലോ.. മറക്കാൻ കഴിയോ നിനക്ക് നിന്റെ ജോയിച്ചായനെ.. ഇല്ല.. കഴിയില്ല സേറ. ജീവൻ കൊടുത്താലും ഏതെൻ ജോൺ എന്നവന്റെ ഓർമ്മകൾ കാലം നിന്നിൽ നിന്ന് മായ്ക്കില്ല..*നിന്നിലായ് *അലിഞ്ഞു ചേരാനേ ശ്രമിക്കൂ.. കഴിയോ നിനക്ക് "" മീനുവിന്റെ ചോദ്യം കേട്ട് സേറ ഒന്നും ഉരിയാടാതെ തല കുനിച്ചു നിന്നു.. ""എന്നിട്ട് എന്താ നീ ജോയലിന്റെ സ്നേഹം കാണാതെ പോവുന്നെ.? ."" പെട്ടന്ന് മുഖം ഉയർത്തി കൊണ്ട് മീനുവിനെ നോക്കി സേറ ചോദിച്ചതും മീനു ഒരു മാത്രേ തറഞ്ഞു നിന്നു..

എന്തു പറയണം എന്ന് അറിയാതെ അവൾ പകച്ചു.. ""നീ.. നീ എങ്ങനെ? "" സേറ എങ്ങനെ അറിഞ്ഞു എന്നുള്ള വേവലാതിയോടെ മീനു തെല്ലൊരു ഭയത്തോടെ ചോദിച്ചു.. ""നീ എന്റെ ആത്മസുഹൃത്ത് ആണ് മീനു.. ജോയൽ എന്റെ പിറക്കാതെ പോയ കൂടേപിറപ്പും. അവനെ ഞാൻ കുഞ്ഞിലേ കാണാൻ തുടങ്ങിയതാ.. ഞാൻ മനസ്സിൽ ആക്കിയടൊത്തോളം ആരും അവനെ മനസ്സിൽ ആക്കിയിട്ട് ഇല്ല.. എന്തിന് പറയുന്നു അവന്റെ സ്വന്തം ചേട്ടൻ പോലും.. ആ എനിക്ക് അവന്റെ ഓരോ ചലനവും മനസ്സിൽ ആവും.. "" അവളെ പറച്ചിൽ കേട്ട് മീനു ചുണ്ട് പിളർത്തി.. ""കുറച്ച് ദിവസം ആയിട്ട് അവൻ വല്ലാത്ത സന്തോഷത്തിൽ ആണെന്ന് മനസ്സിൽ ആയി.. നിന്നെ കാണുമ്പോൾ അവന്റെ മുഖം പ്രകാശിക്കുന്നത് പല തവണ ഞാൻ കണ്ടതാ. അപ്പൊ തന്നെ ഊഹിച്ചു.. ""

പറച്ചിലോടൊപ്പം സേറയുടെ ചൊടികളിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.. അവളെ ചിരി കണ്ട് മീനുവും ഇളിച്ചു.. അവളെ ഇളി കണ്ട് സേറ മീനുവിന്റെ ചെവിയിൽ പിടിച്ചു തിരിച്ചു.. ""പിന്നേ എന്തിനാടി പട്ടി എന്റെ ചെറുക്കനെ ഇട്ട് വട്ട് കളിപ്പിക്കുന്നെ.. "" ""ആഹ്.. ഹൂ.. വിട് സേറ.. "" അവളെ പിടി മുറുകിയതും തുള്ളി കളിച്ചു കൊണ്ട് മീനു അലറി.. അത് കേട്ട് അവളെ ചെവിയിൽ നിന്ന് കൈ എടുത്തു കൊണ്ട് സേറ കണ്ണുരുട്ടി.. ""നിങ്ങളെ വീട്ടിൽ കയറി വരാൻ മാത്രം യോഗ്യത ഒന്നും ഇല്ലല്ലോ എനിക്ക്. അതാ.. ഞാൻ.. "" അവളെ മുഖത്തു നോക്കാതെ തന്നെ മീനു മറുപടി കൊടുത്തതും സേറയുടെ മുഖം ചുവന്നു.. .. ""ഇതിന് ഉള്ള മറുപടി ജോയൽ തന്നത് കൊണ്ട് ഞാൻ അടങ്ങി നിൽക്കുന്നു.. അല്ലേൽ കരണം പൊകച്ചു ഒന്ന് തന്നേനെ.. "" അവളെ കലിയോടെ ഉള്ള മറുപടി കേട്ട് അന്ന് ജോയൽ പറഞ്ഞ ഡയലോഗും അടിയും എല്ലാം മൈന്റിൽ തെളിഞ്ഞതും മീനു പേടിയോടെ ഉമിനീർ ഇറക്കി..

""ഇഷ്ട്ടം ഉണ്ടേൽ അത് എത്രയും പെട്ടന്ന് പറയണം മീനു.. പിന്നേ നഷ്ടപ്പെട്ടത് ഓർത്തു വിലപിക്കേണ്ടി വരും..അനുഭവം വെച്ച് പറയാ ഞാൻ."" സേറ ഒരു ഉപദേശം പോലെ പറഞ്ഞു കൊടുത്തു.. എന്തു കൊണ്ടോ മീനുവിന്റെ മനസ്സും അസ്വസ്ഥതയിരുന്നു.. ഒരു ഭാഗത്തു ജോയലിന്റെ സ്നേഹം കാണാതെ പോകുന്നത് തെറ്റ് അല്ലെ എന്ന ചിന്തയും മറുഭാഗത്തു അവനെ പോലുള്ള വലിയവന്റെ പെണ്ണ് ആയി അവിടെ കയറി ചെല്ലാൻ തനിക്ക് യോഗ്യത ഉണ്ടോ എന്ന ചിന്തയും.. ചിന്തകൾ നൂൽ പൊട്ടിയ പട്ടം പോലെ സഞ്ചരിച്ചു. . ""ആ പിന്നേ ഇഷ്ട്ടം ആണേലും ഇപ്പൊ തന്നെ അവനോട് പറയല്ലേ. ചെക്കന് വയസ്സ് പോലും തികയാത്തതാ.. 😅"" അവിടെ തന്നെ നിന്ന് നഖം കടിച്ചു ചിന്തിച്ചു കൂട്ടുന്ന മീനുവിനെ നോക്കി സേറ കളിയോടെ പറഞ്ഞതും ഒന്ന് ഞെട്ടി പിടഞ്ഞ മീനു അവളെ നോക്കി വെളുക്കനെ ഇളിച്ചു കൊണ്ട് മുന്നോട്ട് നടന്ന് എത്തിയ സേറയിലേക്ക് ഓടി... ••••••••••••••••••••••••••••••••••••••••

""ജോ.. നാട്ടിൽ വന്നിട്ട് ഒത്തിരി ദിവസം ആയില്ലേ.. നമ്മുക്ക് എവിടെ എങ്കിലും പോയാലോ.. "" കണ്ണിന് മുകളിൽ കൈ ചേർത്തു വെച്ച് കണ്ണ് അടച്ചു കിടക്കുന്ന ജോയിലേക്ക് വന്നു കൊണ്ട് വൈഗ ചോദിച്ചു.. അവളെ ചോദ്യം കേട്ട് താല്പര്യം ഇല്ലാത്ത മട്ടിൽ അവൻ മുഖം തിരിച്ചു.. അവന്റെ കിടപ്പ് കണ്ട് വൈഗ പതിയെ ബെഡിൽ ഇരുന്നു കൊണ്ട് അവന്റെ കൈ എടുത്തു മാറ്റി.. ""Do you have a headache, Jo?"" അവന്റെ നെറ്റിയിൽ ഒന്ന് കൈ വെച്ച് കൊണ്ട് വൈഗ ചോദിച്ചു.. അവൾ വെച്ചിരിക്കുന്ന കൈ ഞൊടി ഇട കൊണ്ട് എടുത്തു മാറ്റി ദൃതിയിൽ എഴുനേൽറ്റ് ഇരുന്നു.. ""ചെറുതായേ ഒള്ളു.. ഒന്ന് കിടന്നാൽ ശെരി ആവും.. "" അവളെ മുഖത്തു നോക്കാതെ തന്നെ ജോ മറുപടി കൊടുത്തു... ""അത് പറ്റില്ല.. അറ്റ്ലീസ്റ്റ് ഒരു മെഡിസിൻ എങ്കിലും കഴിക്ക്.. "" അവൾ പിടിച്ചിരിക്കുന്ന കൈ എടുത്തു മാറ്റി അവളെ നോക്കി മുഖം ചുളിച്ചു.. ""അതിന് മാത്രം ഒന്നും ഇല്ല വൈഗ.. ഞാൻ അൽപ്പം കിടക്കട്ടെ... "" അവന്റെ മറുപടിയിൽ തൃപ്തി വരാത്ത വൈഗ ഒന്ന് അമർത്തി മൂളി കൊണ്ട് അവന് നല്ലപോലെ ചിരിച്ചു കൊടുത്ത് റൂമിന് വെളിയിലേക്ക് നടന്നു..

പുറത്ത് എത്തിയതും അവന്റെ മുറിയിലേക്ക് ഒന്നുടെ പാളി നോക്കി കൊണ്ട് ജീനിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.. വാട്സ്ആപ്പ് ഓപ്പൺ ചെയ്തു... "Plan flopped.. May be later " എന്നും ടൈപ് ചെയ്ത് ലൈനിൽ ഉള്ള ആൾക്ക് സെന്റി കൊണ്ട് അവൾ മൂളി പാട്ടും പാടി കുതന്ത്രചിരിയോടെ തന്റെ റൂമിലേക്ക് നടന്നു... •••••••••••••••••••••••••••••••••••••••• *മനസ്സ് ഏറെ കൊതിക്കുന്നുണ്ട് വിങ്ങുന്ന ഹൃദയം വഴിവക്കിൽ ഉപേക്ഷിച്ചു സ്വതന്ത്രമായി പറന്നകലാൻ.. * കയ്യിലെ പുസ്തകത്തിൽ കുറിച്ചിട്ടിരിക്കുന്ന ആ നാല് വരിയെ എത്ര നേരം എന്ന് ഇല്ലാതെ സേറ നോക്കി നിന്നു.. അൽപ്പനിമിഷം കഴിഞ്ഞതും ഒരു കിളിനാദം കേട്ട് അവൾ മുഖം ഉയർത്തി നോക്കി.. ലൈബ്രറിയുടെ തുറസ്സായ കിളിവാതിലിൽ വന്നിരിക്കുന്ന ഇണകുരുവികളെ കാണെ അവളെ മിഴികൾ വിടർന്നു.. കൊക്കുകൾ കൊണ്ട് പരസ്പരം ചുംബിക്കുന്ന ആ ഇണകളെ തെല്ലൊരു കൗതുകത്തോടെ അവൾ നോക്കി നിന്നു.. അവളിലേക്ക് ഒരു സുഖമുള്ള ഈറൻകാറ്റ് അടിച്ചതും അവൾ മിഴികൾ താനെ അടച്ചു.. ഇളം കാറ്റിൽ അനുസരണ ഇല്ലാതെ കുസൃതി കാണിക്കുന്ന വിടർത്തിയിട്ട മുടിഇഴകളെ ഒതുക്കി വെച്ചു കൊണ്ട് അവൾ കുഞ്ഞു ചിരിയോടെ ഇരുന്നു..

പെട്ടന്ന് പിറകിൽ വാതിൽ കൊട്ടി അടക്കപ്പെടുന്ന ശബ്ദം കേട്ടതും സേറ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി.. ലൈബ്രറി വാതിൽ കൊട്ടി അടച്ചു അതിൽ ചാരി വന്യമായ ചിരിയോടെ നിൽക്കുന്ന വൈശാഖ്നെ കാണെ അവളെ മിഴികൾ ഞെട്ടലോടെ വിടർന്നു.. ഇരിപ്പിടത്തിൽ നിന്ന് കൊട്ടി പിടഞ്ഞു എഴുന്നേറ്റു കൊണ്ട് അവൾ ചുറ്റും കണ്ണോടിച്ചു. ഒരു മനുഷ്യകുഞ്ഞ് പോലും ഇല്ലെന്ന് കാണെ അവൾ അവനെ ദയനീയമായി നോക്കി... ""നിന്റെ മറ്റവൻ ജോയൽ അന്ന് എനിക്ക് പണിഞ്ഞിട്ട് പോയതാ.. അതിന് ശേഷം കണ്ടില്ല നിന്നെയും നിന്റെ.....വനെയും.. "" അവളിലേക്ക് നടന്നടുത്തു കൊണ്ട് അശ്ലീലവാക്കുകളാൽ ജോയലിനെ വിളിച്ചതും അതൊട്ടും ഇഷ്ട്ടപെടാതിരുന്ന സേറ വെറുപ്പോടെ മുഖം തിരിച്ചു.. അവളെ മുഖത്തെ ദേഷ്യം കണ്ട് വൈശാഖ് പുച്ഛചിരിയോടെ പാഞ്ഞു വന്ന് അവളെ കവിളിൽ കുത്തി പിടിച്ചു.. ""ദാവണി അല്ലേലും ഈ വേഷത്തിലും കാണാൻ നീ സുന്ദരിയാ.. ഈ മുറിയിൽ നമ്മൾ രണ്ടേ ഒള്ളു.നിന്നെ എന്തു ചെയ്താൽ പോലും ഒരു മനുഷ്യകുഞ്ഞ് പോലും അറിയത്തില്ല..

പക്ഷെ നിന്നെ ഞാൻ ഒന്നും ചെയ്യില്ല.. സ്വന്തം ആക്കും അതും ആ ജോയൽ പന്നമോന്റെ മുന്നിൽ ഇട്ട്.. നിന്റെ പളുങ്ക് പോലത്തെ ശരീരം കൊത്തി വലിക്കും ഞാൻ.. അന്ന് അവൻ നെഞ്ച് പൊട്ടി കരയുന്നത് കാണണം ഈ വൈശാഖ്ന്.. "" അവളെ ആകമാനം കാമകണ്ണുകളാൽ ഉഴിഞ്ഞു കൊണ്ട് വൈശാഖ് പറഞ്ഞു നിർത്തി ""കഴിയില്ല വൈശാഖ്.. ജോയൽ എന്ന സുരക്ഷകവാടം ഉള്ളടുത്തോളം സേറയുടെ ഒരു രോമത്തിൽ തൊടാൻ പോലും നിനക്ക് കഴിയില്ല.. "" കവിളിൽ കുത്തി പിടിച്ചിരിക്കുന്ന അവന്റെ കൈകൾ കുടഞ്ഞെറിഞ്ഞു കൊണ്ട് സേറ വീറോടെ പറഞ്ഞതും വൈശാഖ് പൊട്ടിചിരിച്ചു.. ""നിന്നെ കൊണ്ട് ഒരിതും "".. എന്നും പറഞ്ഞവൾ നെറ്റിയിൽ നിന്ന് ഒരു കുഞ്ഞ് മുടി വലിച്ചു കൊണ്ട് ബാക്കി പൂർത്തിയാക്കി ""ചെയ്യാൻ കഴിയില്ല "" അവളെ വീറോടെ ഉള്ള മറുപടി കേട്ട് അവൾ അട്ടഹസിച്ചു.. ""കാണാം നമുക്ക്.. ആര് വിജയിക്കും എന്ന്.. വൈശാഖ് പക പോക്കാൻ വന്നത് ആണേൽ പോക്കിയിട്ടേ പോവൂ.. "" എന്നും പറഞ്ഞു കൊണ്ട് അവളെ ഒന്നുടെ ഉഴിഞ്ഞു നോക്കി അവൻ പുറത്തേക്ക് നടന്നു.. അവന്റെ പോക്ക് നോക്കി നിന്ന അവൾ തല വെട്ടിച്ചു കൊണ്ട് നെടുവീർപ്പോടെ ഇരിപ്പിടത്തിൽ ഇരുന്നു... °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

""ഇവിടുള്ളവർ ഒക്കെ എവിടെ പോയി രാമേട്ടാ .? "" വീട്ടിലേക്ക് കയറി ചെന്നതും ആളും അനക്കവും ഇല്ലാതെ നിൽക്കുന്ന വീടിനെ നോക്കി നെറ്റി ചുളിച്ചൊണ്ട് അപ്പുറത്ത് കാർ കഴുകി കൊണ്ടിരിക്കുന്ന രാമേട്ടനോട് സേറ ചോദിച്ചു.. ""എവിടേക്ക് ആണെന്ന് അറിയില്ല.. ഞാൻ വന്നപ്പഴേക്കും അവർ ഒക്കെ കാറിൽ കയറിയിരുന്നു. ജോയൽ മോന്റെ കൂടേയാ പോയെ.. ജോ കുഞ്ഞ് ഇവിടെ ഉണ്ടെന്ന് തോന്നുന്നു.. "" എടുത്തിരുന്ന ജോലിയിൽ നിന്ന് നിവർന്നു നിന്നു കയ്യിലെ സോപ്പ് പത കുടഞ്ഞെറിഞ്ഞു കൊണ്ട് അയാൾ മറുപടി കൊടുത്തു.. അവരെ മറുപടി കേട്ട് ഒന്ന് മൂളി തലയാട്ടിയ ശേഷം അവൾ ചെരുപ്പ് അഴിച്ചു കൊണ്ട് ഉമ്മറത്തേക്ക് പ്രവേശിച്ചു... അകത്തേക്ക് കയറി ഗോവണി കയറി അവൾ മുകളിൽ എത്തി.. ജോന്റെ മുറി മറികടന്നു തന്റെ മുറിയിലേക്ക് പോവാൻ നിന്നതും എന്തോ കണ്ട മാത്രയിൽ അവൾ നിന്നു.. മലർത്തി ഇട്ടേക്കുന്ന മുറിയുടെ വാതിലിൽ തന്നെ അവൾ നിന്നു.. പുതപ്പിനടിയിൽ ചുരുണ്ടു കൂടി അസ്വസ്ഥതയോടെ മൂളുന്നവനെ നെറ്റി ചുളിച്ചു കൊണ്ട് സേറ നോക്കി.. ശേഷം ചെറിയ ഒരു ഭയത്തോടെ ആണേലും മുറിയിലേക്ക് പ്രവേശിച്ചു കൊണ്ട് അവനടുത്തേക്ക് നടന്നു.. പുതപ്പ് കൂട്ടിപിടിച്ചു വിറക്കുന്നവനെ കാണെ ആധിയോടെ അവൾ അവന്റെ നെറ്റിയിൽ കൈ ചേർത്തു.. കൈ ചേർത്ത മാത്രയിൽ ശരീരത്തിലേക്ക് പൊള്ളുന്ന താപം കയറിയതും ഒരാളലോടെ അവൾ കൈകൾ പിൻവലിച്ചു... ""നല്ല പനി ഉണ്ടെല്ലോ ഈശോയെ.. "'......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story