നിന്നിലായ്: ഭാഗം 13

ninnilay

എഴുത്തുകാരി: നിഹ

""നല്ല പനി ഉണ്ടെല്ലോ ഈശോയെ.. "' സ്വയം ഒന്ന് പറഞ്ഞു കൊണ്ട് സേറ തോളിലെ ബാഗ് ജോയുടെ ബെഡിലേക്ക് ഇട്ടു കൊണ്ട് അവളെ മിഴികൾ ചുറ്റും പരതി.. അവസാനം അവളെ തിരച്ചിലിന് അർത്ഥം എന്നോണം മിഴികളിൽ ഒരു തോർത്തു മുണ്ട് ഉടക്കിയതും ആവേശത്തോടെ അവൾ അത് കയ്യിൽ എടുത്തു.. ബാത്‌റൂമിൽ കയറി ഒരു കപ്പിൽ വെള്ളം എടുത്തു കൊണ്ട് വന്ന അവൾ തോർത്തു എടുത്ത് വെള്ളത്തിൽ മുക്കി അവന്റെ നെറ്റിയിൽ വിരിച്ചിട്ടു.. നെറ്റിയിലേക്ക് വെള്ളം ഊർന്നിറങ്ങിയതും അസ്വസ്ഥതയോടെ ജോ മുഖം ചുളിച്ചു.. എങ്കിലും പനിയുടെ ക്ഷീണത്തിന്റെ ആലസ്യത്തിൽ അവൻ തളർന്നുറങ്ങി.. അവനെ ഒന്ന് നോക്കി നെടുവീർപ് ഇട്ടു കൊണ്ട് തോളിലെ ദുപ്പട്ട എടുത്തു ബാഗിന്റെ അടുത്ത് വെച്ചു.. ശേഷം അവനെ ഒന്നുടെ നോക്കിയ അവൾ താഴേക്ക് തന്നെ നടന്നു.. അടുക്കളയിൽ കയറിയ അവൾ ആദ്യം ചുക്ക് കാപ്പി ഉണ്ടാക്കാൻ വെള്ളം വെച്ചു.. അതിലേക്ക് വേണ്ട സാമഗ്രികൾ എടുത്തു കൊണ്ട് വളരെ ശ്രദ്ധാപൂർവം ഉണ്ടാക്കാൻ തുടങ്ങി.. ഏകദേശം ചുക്ക് കാപ്പി അതിന്റെ പരുവത്തിൽ ആയതും സ്റ്റോവ് ഒന്ന് താഴ്ത്തി കൊണ്ട് അത് ഗ്ലാസിലേക്ക് പകർന്നു.. ********* ""ഇച്ചായാ എഴുന്നേൽക്ക്.. ഇത് കുടിച്ചിട്ട് കിടന്നോ"" അവനെ തട്ടി ഉണർത്തി കൊണ്ട് അവൾ പറഞ്ഞു എങ്കിലും അവൻ ഉണർന്നില്ല.

ഒന്ന് മൂളി കൊണ്ട് അവൻ തിരിഞ്ഞു കിടന്നു... ഇതൊരു നടക്കും പോവില്ലെന്ന് കരുതി സേറ അവനെ പതിയെ മലർത്തി കിടത്തി.. ശേഷം അവനെ ഉയർത്തി എഴുന്നേൽപ്പിച്ചു കൊണ്ട് അവൾ ജോന്റെ ചുണ്ടോട് ഗ്ലാസ്‌ ചേർത്തു വെച്ചു.. വായിൽ ചുക്ക്ന്റെ എരിവ് തട്ടിയതും കണ്ണടച്ച് ചുണ്ടും പിളർത്തി ഇരിക്കുന്നവനെ കണ്ട് അവൾ ചെറുചിരിയോടെ നോക്കി നിന്നു.. എങ്കിലും ഉറക്കത്തിന്റെ ആലസ്യത്തിൽ ആണേലും ജോ അത് മുഴുവൻ ആയും കുടിച്ചെന്ന് പറയാം.. അവൻ കുടിച്ചു പൂർത്തിയാക്കിയതും ഗ്ലാസ്‌ ബെഡ് ടേബിളിൽ വെച്ചു കൊണ്ട് അവന്റെ നെറ്റിയിലെ തുണി എടുത്ത് ഒന്നുടെ വെള്ളത്തിൽ മുക്കി അവന്റെ നെറ്റിയിൽ തന്നെ ഇട്ടു കൊടുത്തു.. അവനെ ഒന്നുടെ നോക്കി കൊണ്ട് എഴുനേൽറ്റു പോരാൻ നോക്കിയതും അവൻ മുറുകെ പിടിച്ചിരിക്കുന്ന കൈകളിലേക്ക് അവൾ കണ്ണും വിടർത്തി നോക്കി.. പെട്ടന്ന് അവളെ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടതും ഞെട്ടി പോയിരുന്നു അവൾ.. അവളെ അരയിലൂടെ കൈകൾ മുറുക്കി കൊണ്ട് അവളെ ഒന്നുടെ അവനോട് ചേർത്തു കിടത്തി.. ശേഷം അവളെ കഴുത്തിലേക്ക് താടി കയറ്റി വെച്ചു കൊണ്ട് അവൻ കിടന്നു.. അവന്റെ ഓരോ പ്രവർത്തികളും അവളെ ഉള്ളിൽ വെള്ളിടി വെട്ടി.

ഇതെല്ലാം ഉറക്കത്തിന്റെ ക്ഷീണത്തിൽ ആണെന്ന് അറിയാവുന്നത് കൊണ്ട് അവൾ പ്രതികരിക്കാതെ അവന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ സേറ കിടന്നു... ""ഒത്തിരി ആശിച്ചതാ ഇച്ചായന്റെ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ.. ബോധത്തോടെ അല്ലേലും ഇച്ചായൻ തന്നെ ചേർത്തു നിർത്തിയെല്ലോ.. "" എന്ന് അവൾ മനസ്സിൽ മൊഴിഞ്ഞു.. അവന്റെ കരവലയത്തിൽ ഒന്നുടെ ഒതുങ്ങി കിടന്നു... സേറ ജോയുടെ അടുക്കവും ഒതുക്കവും ഇല്ലാത്ത താടിയും മുടിയും കൈ കൊണ്ട് ഒതുക്കി കൊടുത്തു.. അവന്റെ മുഖത്തെക്ക് അവൾ എത്ര നേരം എന്ന് ഇല്ലാതെ നോക്കി നിന്നു.. ••••••••••••••••••••••••••••••••••• ""ചേച്ചി പെണ്ണെ.. "" വീട്ടിൽ കയറിയ പാടെ തന്റെ വയറിൽ കുഞ്ഞി കൈകൾ ചുറ്റി കൊണ്ട് കൊഞ്ചലോടെ വിളിക്കുന്ന തന്റെ അനിയൻ കുഞ്ഞിനെ കാണെ മീനുവിന്റെ ചൊടികൾ മനോഹരം ആയി വിടർന്നു.. അവന്റെ മുഖത്തെ കള്ളലക്ഷണം കണ്ട് അവൾ അവനെ ശാസനയോടെ നോക്കി.. ""പോരട്ടെ.. എനിക്ക് ഉള്ള കോട്ട പോരട്ടെ.. "" കുഞ്ഞ് വായിൽ ഉള്ള വലിയ വർത്താനം കേട്ട് അവൾ അവന്റെ ചെവിക്ക് പിടിച്ചു.. ""മെല്ലെ പറയ് മനു .അമ്മ എങ്ങാനും കണ്ടാൽ അതോടെ തീർന്നു.. "" അകത്തേക്കു നോക്കി കൊണ്ട് മീനു പറഞ്ഞതും മനു പുഴുവന്ന കൊച്ചരി പല്ല് കാണിച്ചു ഇളിച്ചു..

""അയ്യേ.. ഇളിക്കല്ലേ.. മിട്ടായി കഴിച്ച് പല്ല് മുഴുവൻ കേടാ.. "" ""അത് സാരില്ല.. ചേച്ചി പെണ്ണ് അതിങ് തന്നെ.. "" അവന്റെ കണ്ണും കൂർപ്പിച്ചുള്ള പറച്ചിൽ കേട്ട് അവൾ ബാഗിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു കൊടുത്തു.. അത് കിട്ടിയ പാടെ അവൻ അതും കയ്യിൽ മുറുകെ പിടിച്ചു അകത്തേക്ക് ഓടി.. അവന്റെ കുഞ്ഞ് മുഖത്തെ സന്തോഷം കണ്ട് അവളും മനസ്സറിഞ്ഞു ചിരിച്ചു. അതെ ചിരിയോടെ തന്നെ തിരിഞ്ഞതും അടുക്കള വാതിലിൽ ചട്ടകോം പിടിച്ചു നാഗവല്ലി ലുക്കിൽ നിൽക്കുന്ന തന്റെ അമ്മയെ കണ്ട് അവളെ ചുണ്ടിലെ ചിരി മാഞ്ഞു.. അമ്മയുടെ കണ്ണുരുട്ടൽ കണ്ട് മീനു ഒന്ന് വെളുക്കനെ ഇളിച്ചു.. ""എന്നാ പിന്നേ ഞാൻ അങ്ങോട്ട്.. "" എന്നും പറഞ്ഞു ഒരറ്റ ഓട്ടം ആയിരുന്നു തന്റെ മുറിയിലേക്ക്.. അവളെ ഓട്ടം കണ്ട് അത് വരെ എയർ പിടിച്ചു നിന്നിരുന്ന അമ്മ ചെറു പുഞ്ചിരിയോടെ അടുക്കളയിലേക്ക് തന്നെ നടന്നു... ""അനിയൻ ചെക്കനെ വഷളാക്കാൻ ആയിട്ട് ഒരു ചേച്ചി പെണ്ണും .. "" പോകുമ്പോഴും അവർ കപടഗൗരവത്തോടെ പിറുപിറുത്തു.. ••••••••••••••••••••••••••••••

യാത്ര കഴിഞ്ഞു വന്ന ജോയൽ വെറുതെ ജോന്റെ മുറിയുടെ മുന്നിലൂടെ ഉലാത്തിയതും കാണുന്നത് ആ കാഴ്ച ആയിരുന്നു.. വാതിൽ മലർത്തി ഇട്ടേക്കുന്നു.. ഒരു പുതപ്പിനുള്ളിൽ ജോന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന സേറയും അവളെ ചേർത്തു പിടിച്ചു ഉറങ്ങുന്ന ജോയും.. അവൻ ഒന്നുടെ കണ്ണ് തിരുമ്മി നോക്കി.. കാണുന്നത് സ്വപ്നം അല്ല.. സത്യമാണ്.. ""ഇവർ നന്നായോ.. ഹേയ് അതിന് വഴി ഇല്ല.. എന്നാലും നന്നാവാതെ ഈ കോലത്തിൽ കിടക്കത്തില്ലല്ലോ.. കടുവയും മൂതേവിയും നന്നാവണം എങ്കിൽ ഭൂമി രണ്ടായി പിളർക്കണം.. പക്ഷെ ഇതിപ്പോ... ഒരുമാതിരി.. ആ എന്തേലും ആവട്ടെ..."" അത് വരെ തല പുണ്ണാക്കിയ ജോയൽ അതൊക്ക കാറ്റിൽ പറത്തി വിട്ടു കൊണ്ട് അവിടെ നിന്നും പോന്നു.. ""മീനുട്ടിക്ക് ഒന്ന് വിളിച്ചാലോ... പക്ഷെ നമ്പർ എങ്ങനെ.... "" സ്വയം പറഞ്ഞു പൂർത്തിയാക്കും മുന്നേ അവന് എന്തോ കത്തിയ കണക്ക് നടക്കുന്ന ഇടക്ക് വെച്ചു തിരിഞ്ഞോടി... വേഗം ജോന്റെ മുറിയിൽ കയറി സേറയുടെ ബാഗ് തപ്പി ഫോൺ എടുത്ത് കൊണ്ട് അവരെ ഒന്നുടെ നോക്കിയ ശേഷം പതിയെ പുറത്ത് കടന്നു..

വാതിൽ ഒന്ന് ചാരിയ ശേഷം മൂട്ടിൽ തീ പിടിച്ച മാതിരി ഒരു ഓട്ടം ആയിരുന്നു.. °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°° കുളി കഴിഞ്ഞു ഇറാനുമായി വന്ന മീനു തലയിലെ തോർത്തു ഒന്ന് മുറുക്കി കെട്ടി കൊണ്ട് കണ്ണാടിക്ക് മുന്നിൽ വന്നു.. കുളിച്ചു വന്ന കാരണം വെള്ളം കഴുത്തിലും മുഖത്തും പറ്റിപിടിച്ചു കിടക്കുന്നുണ്ട്.. കണ്ണാടി ചില്ലിൽ കിടന്ന ഒരു കുഞ്ഞ് കറുത്ത പോട്ട് എടുത്ത് നെറ്റിയിൽ തൊട്ടു.. ശേഷം സ്വയം ഒന്ന് വിസ്തരിച്ചു നോക്കി.. മൂക്കിലെ പച്ചക്കൽ മൂക്കുത്തിയിൽ അവളെ മാൻപേട മിഴികൾ തറഞ്ഞു നിന്നു. നിന്റെ ഈ നക്ഷത്രം പോൽ തിളങ്ങുന്ന മൂക്കുത്തിയിലേക്ക് ചുണ്ട് ചേർക്കാൻ എന്നുള്ളം തുടിക്കുന്നുണ്ട് പെണ്ണെ.. പക്ഷെ നീ എന്നോട് എന്ന് ഇഷ്ട്ടം ആണെന്ന് പറയുന്നോ അന്നേ ഞാൻ ഇവിടം മുത്തൂ... കാതുകളിൽ അലയടിക്കുന്ന ജോയലിന്റെ പ്രണയം നിറഞ്ഞ വാക്കുകൾ.. ""അവരെ സ്നേഹം കാണാതെ പോകുന്നത് ഒരു തെറ്റ് ആണോ കൃഷ്ണ.. എന്റെ അവസ്ഥ കൊണ്ട് അല്ലെ.. അവരെ പോലുള്ള വലിയവരുടെ വീട്ടി.... "" ""ക്ണിം.. ക്ണിം... "" എന്ന് തന്റെ പ്രതിബിംബം നോക്കി സ്വയം ചോദിച്ചു പൂർത്തിയാക്കും മുന്നേ അവളെ ഫോൺ റിങ് ചെയ്തു.. Unknown number ആണെന്ന് കാണെ അവളെ നെറ്റി ചുളിഞ്ഞു.. ആരാവും എന്ന ചോദ്യം അവളെ ചിന്താമണ്ഡലം അവളെ കുഴപ്പിച്ചു..

ആരായാലും എടുക്കാം എന്ന് തന്നെ കരുതി കൊണ്ട് അവൾ കാൾ കണക്ട് ചെയ്തു . ഫോൺ എടുത്തു ചെവിയിൽ ചേർത്തു വെച്ചു.. ""ഹെലോ.. "" മറുപുറത്ത് ഉള്ളവന്റെ ശബ്ദം കാതിലൂടെ തുളച്ചു കയറിയതും മീനുവിന്റെ ഹൃദയം നിലച്ചത് പോലെ തോന്നി അവൾക്ക്... ""Helo.. are you there meenu? "" വീണ്ടും ജോയലിന്റെ ശബ്ദം.. അത് കേട്ട് അവൾ ഒന്നും ഉരിയാടാതെ പകപ്പോടെ നിൽക്കുകയായിരുന്നു അവൾ. എന്തു പറയണം എന്ന് അറിയാതെ അവളെ മാൻപേട മിഴികൾ വെപ്രാളം കൊണ്ടു.. . അവന്റെ മുഖത്തു ഇപ്പൊ പതിവ് കള്ളച്ചിരി ആയിരിക്കും എന്ന് ചെറു പരവേശത്തോടെ അവൾ ഊഹിച്ചു.. എങ്കിലും അവന്റെ ചോദ്യത്തിനു മറുപടി കൊടുക്കാൻ അവളെ നാവ് വഴങ്ങിയില്ല.. അവന്റെ നിശ്വാസം പോലും ചെവിയിൽ തുളച്ചു കയറിയ പോലെ തോന്നി അവൾക്ക്.. ..................... ജോയലിന്റെ അവസ്ഥയും മറിച് അല്ലായിരുന്നു.. അവളെ പെരുമ്പറ കൊട്ടുന്ന ഹൃദയതാളം അവന്റെ കാതിൽ അലയടിച്ചു... ""Meenu... tell me something... ""

കുസൃതിയോടെ തന്നെ പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് ആർദ്രമായി അവൻ ചോദിച്ചു.. ""മ്മ്ഹ്ഹ്.. ഒന്നുല്ല... "" അവളെ പതിഞ്ഞ സ്വരത്തിൽ ഉള്ള വിറയലോടെ ഉള്ള മറുപടി കേട്ട് അവന്റെ കണ്ണ് വിടർന്നു.. തന്നോട് അവൾ മിണ്ടിയിരിക്കുന്നു.. വിശ്വാസം ആകുന്നില്ല അവന്. ഇരിപ്പിടത്തിൽ നിന്ന് ചാടി എഴുനേൽറ്റു കൊണ്ട് അവൻ വിശ്വാസം വരാതെ ഫോണിലേക്ക് തന്നെ ഉറ്റു നോക്കി... *************** ഷർട്ട്‌ന്റെ ബട്ടൺ ഒന്ന് അഴിച്ചിട്ടു പിറകിലേക്ക് ഒന്നുടെ ഇറക്കി കൊണ്ട് പോണിടൈൽ ആയി കെട്ടി വെച്ച കളർ ചെയ്ത മുടി അഴിച്ചിട്ടു... ബ്രൗൺ ഷെയ്ഡ് ചെയ്ത ചുണ്ട് ഒന്ന് നാവ് കൊണ്ട് നനച്ചു വൈഗ ജോയുടെ മുറിയിലേക്ക് നടന്നു.. മൂളി പാട്ടും പാടി വന്ന അവൾ കാണുന്നത് സേറയുടെയും ജോയുടെയും കിടത്തം ആയിരുന്നു.. നിമിഷനേരം കൊണ്ട് അവളെ മുഖം ചുവന്നു തുടുത്തു.. ദേഷ്യം കൊണ്ട് പല്ല് ഇറുമ്പി.. കൈ മുഷ്ടി ചുരുട്ടി.. കണ്ണുകൾ ക്രൂരമായി തിളങ്ങി.. ചുണ്ടുകൾ പുച്ഛത്തോടെ കോടി *കാത്തിരുന്നോ സേറ ഡേവിഡ്. നിനക്ക് ഉള്ള മരണക്കെണിയും ആയി വൈഗ വൈകാതെ വന്നിരിക്കും..താമസിയാതെ തന്നെ... *.....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story