നിന്നിലായ്: ഭാഗം 14

ninnilay

എഴുത്തുകാരി: നിഹ

കണ്ണ് ഒന്ന് ചിമ്മി തുറന്ന ജോ കഴുത്തോളം പുതച്ച പുതപ്പ് മാറ്റി . നെറ്റിയിൽ എന്തോ കനം തോന്നി അവിടെ കൈ വെച്ചു.. കയ്യിൽ ഈർപ്പം പറ്റിയ തോർത്തു മുണ്ട് കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു.. പിന്നേ എന്തോ ഓർത്ത പോലെ അവൻ കഴുത്തിൽ കൈ ചേർത്തു.. പനി വിട്ടു പോവുന്നെ ഒള്ളു.. എന്നാലും കുറവ് തന്നെ ആണ്.. തന്നെ ആരാവും പരിപാലിച്ചത് എന്ന ചോദ്യം അവനെ കുഴക്കി.. നിലത്തേക്ക് കാൽ ഊന്നി വെച്ചു കൊണ്ട് അവൻ എഴുനേൽറ്റു നടന്നു..ചാരി വെച്ച വാതിൽ മുഴുവൻ ആയും തുറന്നു കൊണ്ട് അവൻ പുറത്തേക്ക് നടന്നു.. ഗോവണി ഇറങ്ങി .. സെറ്റിയിൽ ഫോൺ തോണ്ടി ഇരിക്കുന്ന ജോയലിനെ നോക്കി ഒന്ന് നിശ്വസിച്ചു കൊണ്ട് അവനടുത്തേക്ക് നടന്നു.. ഫോണിലേക്ക് തന്നെ നോക്കി ചെറുചിരിയോടെ നോക്കി നിൽക്കുന്ന അവനെ കണ്ട് ജോന്റെ നെറ്റി ചുളിഞ്ഞു.. പതിയെ കഴുത്തു ഏന്തി കൊണ്ട് ജോ പാളി നോക്കി.. ഫോണിൽ തെളിഞ്ഞു കാണുന്ന ഒരു പെൺകുട്ടിയേ കണ്ട് ജോന്റെ കണ്ണ് ഇടുങ്ങി.. ""ഇത് രാമേട്ടന്റെ മോൾ മീനു അല്ലെ. ""

അവന്റെ കൂടേ ഇരുന്നു കൊണ്ട് ജോ പുരികം പൊക്കി താഴ്ത്തി കൊണ്ട് ചോദിച്ചു.. അവന്റെ ചോദ്യം കേട്ട് ജോയൽ ഞെട്ടലോടെ തല ഉയർത്തി നോക്കി.. ജോയേ കണ്ട് ഫോൺ ജോയൽ പിന്നിലേക്ക് മറച്ചു വെച്ചു കൊണ്ട് അവൻ ഇളിച്ചു.. ""സത്യം പറയടാ.. നിനക്ക് ആ പെണ്ണിനോട് ലവ് അല്ലെ.."" അവന്റെ കള്ളത്തരം കണ്ട് കണ്ണും കൂർപ്പിച്ചു നോക്കി കൊണ്ട് ജോ ചോദിച്ചു.. ""ഗൊച്ചു ഗള്ളൻ എല്ലാം കണ്ട് പിടിച്ചോളും.. ''" അവന്റെ താടയിൽ പിടിച്ചു നുള്ളി കൊണ്ട് ജോയൽ മുങ്ങാൻ നിന്നതും അവന്റെ കയ്യിനിട്ട് ഒരു തട്ട് കൊടുത്ത് ജോ.. ""പ്രേമിക്കുന്നത് ഒക്കെ കൊള്ളാം.. കെട്ടി കൊണ്ട് പൊന്നോളണം.. "" ""ആഹ്.. "" ജോന്റെ ഗൗരവത്തോടെ ഉള്ള പറച്ചിൽ കേട്ട് ജോയൽ അനുസരണയോടെ തലയാട്ടി.. പിന്നേ കത്തിയ കണക്ക് ജോയൽ ജോയേ കണ്ണും വിടർത്തി ഞെട്ടലോടെ നോക്കി ""ഹേ.. എന്താ പറഞ്ഞെ.. "" അത്ഭുതത്തോടെ നോക്കുന്ന ജോയലിന്റെ തോളിൽ ജോ ചെറു ചിരിയോടെ തട്ടി . ""Keep going man.. പാതി വഴിയിൽ വെച്ചു ഉപേക്ഷിച്ചു പോന്നേക്കരുത് എന്ന് ..""

അതും പറഞ്ഞ് ജോ എഴുനേൽറ്റ് അടുക്കളയിലേക്ക് നടന്നു.. അവന്റെ മറുപടി കേട്ട് ജോയൽ പുച്ഛത്തോടെ ചുണ്ട് കൊട്ടി.. ""പറയുന്ന ആൾ പിന്നേ ഒരു പുണ്യാളൻ.. ഒന്ന് പോടാപ്പാ.. ഒരുത്തിനെ പറഞ്ഞ് കൊതിപ്പിച്ചു മുങ്ങിയ മഹാനാ.. ഉപേക്ഷിച്ചു പോന്നേക്കരുത് എന്ന്.. പോടാ പട്ടി...'" അതും പിറുപിറുത്തു കൊണ്ട് ജോയൽ സെറ്റിയിൽ നീണ്ടു നിവർന്നു കിടന്നു.. ••••••••••••••••••••••••••••••••••••• ""നിനക്ക് നല്ല പനി ഉണ്ടായിരുന്നു അല്ലെ ജോ.."" അടുക്കളയിൽ കയറിയ പാടെ തന്നെ കണ്ണുരുട്ടി നോക്കുന്ന ലീനയുടെ ചോദ്യം കേട്ട് ജോ ഒന്ന് ചിരിച്ചു..മുഖത്തു അവരെ ചോദ്യം കേട്ട് എങ്ങനെ അറിഞ്ഞു എന്ന അമ്പരപ്പും നിറഞ്ഞു.. ""നിനക്ക് ഒന്ന് പറഞ്ഞൂടായിരുന്നോ ജോ..ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലോ.. എന്നിട്ടും എന്തെ പറയാഞ്ഞേ.. ഇപ്പൊ അല്ലെ ഞങ്ങൾ ഒന്ന് പുറത്ത് പോയത്.. പനിച്ചു വിറച്ചു എന്തേലും സംഭവിച്ചിരുന്നു എങ്കിലോ.. ഭാഗ്യം കൊണ്ട സേറ ഇവിടെ ഉണ്ടായത്.. ""

""അവൾ എന്തു ചെയ്തു .? "" ""അവളാ തുണി നനച്ചിട്ടതും ചുക്ക് കാപ്പി കുടിപ്പിച്ചതും ഒക്കെ . പൊന്നു മോൻ ഒന്നും അറിഞ്ഞില്ല അല്ലെ.. അത്രയ്ക്കും ഉണ്ടായിരുന്നു.. "" ലീനയുടെ പറച്ചിൽ കേട്ട് ജോന്റെ കണ്ണ് വിടർന്നു..ആണോ എന്ന മട്ടിൽ അവരെ തന്നെ ജോ ഉറ്റു നോക്കി.. ശേഷം തല ഒന്ന് കുടഞ്ഞു കൊണ്ട് അവൻ തിരികെ നടന്നു.. ""ജോ.. നാളെ സേറയേ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നുണ്ട്.. "' പിന്നിൽ നിന്ന് ലീന പറഞ്ഞതും ആരോ പിടിച്ചു വെച്ച പോലെ അവന്റെ കാലുകൾ നിശ്ചലമായി.. തല ഒന്ന് വെട്ടിച്ചു കൊണ്ട് അവരെ നോക്കി. ""ആഹാ.. നല്ല കാര്യം.. ആരാ വരൻ? "" ചോദിക്കുമ്പോഴും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.. ""നിനക്ക് അറിയില്ലേ കെവിനേ.. "" ""ആഹ് അവനോ .. അറിയാം കഴിഞ്ഞ ഞായറാഴ്ച അവനെ പള്ളിമുറ്റത്തു വെച്ചു കണ്ടിരുന്നു.."" പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ തന്നെ അവൻ പറഞ്ഞു..

""ആഹാ.. എന്നിട്ട് അവൻ ഈ കാര്യം സൂചിപ്പിച്ചില്ലേ നിന്നോട്? .. "" ജോന്റെ മറുപടി കേട്ട് ലീന കഴുകിയ കൈ സാരിതുമ്പിൽ തുടച്ചു കൊണ്ട് ആകാംഷയോടെ ചോദിച്ചു.. ""ഇല്ലാ അവൻ സേറയോട് മാറി നിന്ന് സംസാരിക്കുന്നത് കണ്ടായിരുന്നു.. "" ചുണ്ട് ഒന്ന് കോട്ടി കൊണ്ട് ജോ പറഞ്ഞു നിർത്തി.. ""മ്മ്.. അവർ കാലത്തു തന്നെ വരും എന്നാ പറഞ്ഞെ.. പിന്നേ പയ്യൻ നല്ലവനാ.. ഡേവിഡ്ഇച്ചായനും സക്കറിച്ചായനും നന്നായി അന്വേഷിച്ചിട്ട് ഉണ്ട്.. അവളെ ഒത്തിരി തവണ കണ്ടപ്പോൾ ഇഷ്ട്ടം ആയിന്ന് പറഞ്ഞു.കുഞ്ഞിലേ കാണാൻ തുടങ്ങിയത് അല്ലെ. പിന്നേ സേറ മോൾക്കും എതിർപ്പ് ഒന്നും ഇല്ലാത്തതിനാൽ നല്ല കാര്യം ആണേൽ നടത്താം എന്നും കരുതി.. "" എന്നൊക്കേ ലീന പറഞ്ഞതും അവൻ അടുക്കളയിലെ സ്ലാബിൽ ചാരി നിന്നു കൊണ്ട് അവൻ കാതോർത്തു.. ""അവനെ നമുക്ക് അറിയുന്നത് അല്ലെ. നല്ല പയ്യനാ..""

പറച്ചിലോടൊപ്പം അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.. ••••••••••••••••••••••••••••••••••• ""Meenu.. Tell me something "" കുസൃതിയോടെ തന്നെ പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് ആർദ്രമായി അവൻ ചോദിച്ചു.. ""മ്മ്ഹ്ഹ്.. ഒന്നുല്ല... "" ജോയലിന്റെ പ്രണയം കലർന്ന വാക്കുകൾക്ക് മറുപടി എന്നോണം താൻ പറഞ്ഞത്.. കാതിൽ ഇപ്പോഴും അലയടിക്കുന്നു.. മൂവന്തി ചുവപ്പ് പോൽ ചുവപ്പ് രാശി പടർന്ന കവിളിണകളെ പതിയെ സ്പർശിച്ചു കൊണ്ട് അവൾ കണ്ണാടിചില്ലിലേക്ക് ഉറ്റു നോക്കി.. "'എന്തു കൊണ്ട അവർ അങ്ങനെ ചോദിച്ചപ്പോൾ തന്റെ കവിൾ ചുവന്നത്.. മിഴികൾ വെപ്രാളം കൊള്ളുന്നത്... ഹൃദയതാളം ഉച്ചത്തിൽ മിടിക്കുന്നത്. അവരെ കാണുമ്പോൾ പതറുന്നത്.. "" സ്വയം തന്റെ പ്രതിബിംബത്തിലേക്ക് നോക്കി അവൾ മൊഴിഞ്ഞു.. ""ഇനി ഇപ്പൊ അവരോട് എനിക്ക് പ്രേമം ആണോ ദേവ്യേ.. "" പറച്ചിലോടൊപ്പം അവളെ കീഴ്ചുണ്ട് പിളർത്തി വേച്ചു നോക്കി.

ആ പച്ചക്കൽ മൂക്കുത്തി അതെഎന്ന പോൽ ഒന്ന് വെട്ടിതിളങ്ങി ******** ""ശ്ശോ എന്നാലും അത് എവിടെ പോയി."". മുറിയിലെ കട്ടിലിനടിയിലും ഷെൽഫിലും ഒക്കെ മൊത്തത്തിൽ അരിച്ചു പൊറുക്കി കൊണ്ട് സേറ ഇടുപ്പിൽ കൈ വെച്ചു പിറുപിറുത്തു. ""ഇനി ഇപ്പോ ഞാൻ നടന്നു പോയ എവിടേലും വീണു കാണോ.. "" താടിതുമ്പിൽ കൈ വെച്ചു കൊണ്ട് അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു... പിന്നേ എന്തോ ഓർത്ത പോലെ അവൾ നിലത്തേക്ക് തന്നെ നോക്കി കൊണ്ട് പുറത്തേക്ക് നടന്നു.. ഓരോ അടിയും വെച്ചു കൊണ്ട് അവൾ പരതി... പെട്ടന്ന് ആരുടെയോ നെഞ്ചിൽ പോയി തല ഇടിച്ചതും പിറകിലേക്ക് ഒന്ന് വേച്ചു പോയ സേറ ഞെട്ടലോടെ തല ഉയർത്തി.. മുന്നിൽ വടി പോലെ നിൽക്കുന്ന ജോയേ കണ്ട് അവളെ കണ്ണ് തള്ളി. അവനെ നോക്കി വെളുക്കനെ ഇളിച്ചു കൊണ്ട് എസ്‌കേപ്പ് അടിക്കാൻ നിന്നതും അവൻ കണ്ണുരുട്ടി.. ""നീ എന്താ തിരയുന്നെ.. ""

അവന്റെ മുഖത്തു നോക്കിയും പിന്നെയും നിലത്തേക്ക് തന്നെ നോട്ടം പായിച്ചു തിരയുന്നവളെ സംശയത്തോടെ നോക്കി കൊണ്ട് ജോ ചോദിച്ചു . ""ഒന്നുല്ല.. "" പറയലോടൊപ്പം ചുമൽ കൂച്ചി കൊണ്ട് അവൾ അവനെ മറികടന്നു പോവാൻ നോക്കി.. എന്നാൽ ഞൊടി ഇട കൊണ്ട് അവളെ മുട്ടിൽ അവന്റെ കൈ പിടുത്തം ഇട്ടു . ശേഷം അവന്റെ മുന്നിലേക്ക് തന്നെ വലിച്ചിട്ടു കൊണ്ട് ജോ കടുപ്പിച്ചു നോക്കി. ""പറഞ്ഞിട്ട് പോടീ.. '' അവന്റെ കലിപ്പ് ഉള്ള ചോദ്യം കേട്ട് അവൾ ഒന്ന് പരുങ്ങി.. ""കൊ.. കൊലുസ്.."" അൽപ്പം പതർച്ചയോടെ ആണേലും അവൾ മറുപടി പറഞ്ഞു.... ""ഇന്ന് നിന്നെ പെണ്ണ് കാണാൻ വരും.. നീ ഇപ്പോഴും കൊലുസ് തിരഞ്ഞു നടക്ക്ട്ടോ.."" അവന്റെ കണ്ണും കൂർപ്പിച്ചുള്ള പറച്ചിൽ കേട്ട് അവൾ ഇളിച്ചു.. ""എന്നാ പിന്നേ ഞാൻ അങ്ങോട്ട്.. "" 🔹🔹🔹🔹🔹🔹🔹 ഓടി പാഞ്ഞു വന്ന ജോ സേറയേ പിടിച്ചു കുളക്കടവിൽ ഇരുത്തി.. അവന്റെ പ്രവർത്തി കണ്ട് ആകെ പകച്ച സേറ ജോയേ തന്നെ ഉറ്റു നോക്കി.. ""എന്നതാ ജോയിച്ചായ.. "" ""കാൽ നീട്ടി വെക്ക് കൊച്ചേ.. ""

പറച്ചിലോടൊപ്പം അവളെ ദാവണി പൊക്കി കൊണ്ട് ആ വെളുത്ത കാലുകൾ തന്റെ മടിയിലേക്ക് കയറ്റി വെച്ച്.. അവന്റെ ഓരോ ചലനങ്ങളും കാണെ സേറയിൽ അമ്പരപ്പ് നിറഞ്ഞു.. പാന്റിന്റെ പോക്കറ്റിൽ നിന്ന് ഒരു പൊതി എടുത്തു കൊണ്ട് അവളെ നോക്കി ജോ കുസൃതിയോടെ ചിരിച്ചു.. ""എന്നാ.."" അവനെ ചുണ്ടും കൂർപ്പിച്ചു നോക്കി സേറ ചോദിച്ചു.. എന്നാൽ അവനിൽ കള്ളച്ചിരി മാത്രം ആയിരുന്നു.. കയ്യിലെ പൊതി അഴിച്ചു കൊണ്ട് അവൻ ഒരു ജോഡി കൊലുസ്സ് പുറത്തേക്ക് എടുത്തു.. അത് കാണെ സേറ വിടർന്ന കണ്ണാലെ അവനെ സാകൂതം ഉറ്റു നോക്കി.. മടിയിലേക്ക് വെച്ച കാലുകളിൽ അവനാ കൊലുസ്സ് കെട്ടികൊടുത്തതും അവളെ മിഴികളിൽ നിന്ന് ചുടു കണ്ണുനീർ ദാരാദാരായായി ഒലിച്ചിറങ്ങി.. ""എന്തിനാ ജോയിച്ച... "" പറച്ചിലോടൊപ്പം അവളെ ചൊടികൾ വിതുമ്പി . അത് കണ്ട് അവൻ കൈ നീട്ടി കണ്ണുനീർ തുടച്ചു കൊടുത്തു.. ""എന്റെ ഒരു കുഞ്ഞ് സന്തോഷം അത്രയേ ഒള്ളു കൊച്ചേ. പിന്നേ ഇത് കളയരുത്ട്ടോ.. വാക്കണേ "" അവന്റെ നീട്ടിയ കൈകളിൽ സേറ തന്റെ കൈ ചേർത്തു.. ""വാക്ക്... "" 🔹🔹🔹🔹🔹🔹🔹

കയ്യിലെ ഒറ്റകൊലുസ്സിലേക്ക് നോക്കിയവൾ ഓരോന്നും ആലോചിച്ചു നെടുവീർപ്പ് ഇട്ടു.. ശേഷം ഷെൽഫിൽ വെച്ചു ഭദ്രമായി അടച്ചു പൂട്ടി.. ""ഇല്ല ജോൺ .അതൊരു കള്ളസത്യം മാത്രം ആയിരുന്നു..എനിക്ക് പാലിക്കാൻ കഴിയാതെ പോയ വാക്ക്..അല്ലേലും മനുഷ്യൻ അല്ലെ.. മാറും.. മടുക്കും.. മറക്കും.. "" പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവൾ കട്ടിലിൽ കിടന്ന ദുപ്പട്ട എടുത്തു തോളിൽ ഇട്ടു കൊണ്ട് അവൾ റൂമിന് വെളിയിൽ ഇറങ്ങി... ഗോവണി പടി ഇറങ്ങിയ സേറയേ കണ്ട് എല്ലാവരുടെയും കണ്ണുകൾ വിടർന്നു പ്രത്യേകിച്ച് കെവിനിന്റെ.. അവളെ നോക്കി പുഞ്ചിരി തൂകി കൊണ്ട് കെവിൻ ഇരുന്നു.. ജോ ഇതെല്ലാം ഒരു കുഞ്ഞു ചിരിയോടെ തന്നെ നെഞ്ചിൽ കൈ കെട്ടി നോക്കി നിന്നു.. ശേഷം നെഞ്ചിലെ കൈ അയച്ചു കൊണ്ട് അവൻ കെവിന്റെ അടുത്തേക്ക് നടന്നു.. അവന്റെ വരവ് കണ്ട് സേറയും ജോയലും കെവിനും ഒരുപോലെ പകച്ചു നോക്കി..ജോയൽ കണ്ണ് കൊണ്ട് കെവിനേ നോക്കി ഗോഷ്ടി കാണിച്ചു.. അത് മനസ്സിൽ ആവതെ കെവിൻ വായേം പൊളിച്ചു നോക്കിയതും ജോ അവരെ തൊട്ട് അടുത്ത് എത്തി.. ""കെവിൻ ഒന്ന് പുറത്തേക്ക് വരവോ.. അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. "".....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story