നിന്നിലായ്: ഭാഗം 15

ninnilay

എഴുത്തുകാരി: നിഹ

""കെവിൻ ഒന്ന് പുറത്തേക്ക് വരവോ.. അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു"" എന്നും പറഞ്ഞു കൊണ്ട് ജോ മുന്നോട്ട് നടന്നു.. അവന്റെ പോക്ക് നോക്കി നിന്ന ജോയൽ ചുണ്ട് ചുളുക്കി കെവിനേ നോക്കി.. കെവിനും ഉമിനീർ ഇറക്കി കൊണ്ട് പതിയെ എഴുനേൽറ്റു നടന്നു.. ജോക്ക് പിറകെ. ജോയൽ സേറയേ പതിയെ തല ചെരിച്ചു നോക്കി. മുഖത്തു പുഞ്ചിരി വരുത്തി കെവിനിന്റെ വീട്ടുകാരോട് ചെറു ചിരിയോടെ സംസാരിക്കുന്ന സേറയേ കണ്ട് അവനിൽ നിന്ന് സഹതാപം നിറഞ്ഞ നെടുവീർപ്പ് ഉയർന്നു.. 'അറിയില്ലല്ലോ സേറ നിനക്ക്.. ഇനി ഇവിടെ എന്തൊക്ക നടക്കും എന്ന്.. ' അവൻ ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് അവളെ നോക്കി ഉള്ളിൽ മൊഴിഞ്ഞു.. _____❤️ ""നിനക്ക് എന്നേ പേടി ഉണ്ടോ കെവിൻ.. "" വീടിന്റെ മുറ്റത്തു ഇറങ്ങിയ ജോ അൽപ്പം മാറി നിന്നു കൊണ്ട് ചോദിച്ചു. അവന്റെ ചോദ്യം കേട്ട് കെവിൻ ഒന്ന് പരുങ്ങി കൊണ്ട് വെളുക്കനെ ഇളിച്ചു.. മുഖത്തു ചിരി വരുത്തി . ""പേടിയോ.. ഞാൻ നിന്നെ എന്തിന് പേടിക്കണം ജോ.."" ഉള്ളിലെ ഭയത്തെ മറച്ചു കൊണ്ട് അവൻ പറഞ്ഞു..

എന്നാൽ അവൻ പറഞ്ഞു നാക്ക് എടുക്കും മുന്നേ ജോ കൈ മുഷ്ടി ചുരുട്ടി കെവിന്റെ മൂക്കിനിട്ട് ആഞ്ഞോരു കുത്ത് കൊടുത്തിരുന്നു.. ഇടി കിട്ടിയ കെവിൻ വേദന കൊണ്ട് അലറാൻ നിന്നതും ജോ അവന്റെ കാലിൽ ചവിട്ടി.. ""ശബ്ദം വെച്ചാൽ കൊന്നു കളയും പന്നി.."" മോങ്ങാൻ ഇരുന്ന നായയുടെ തലയിൽ തേങ്ങ വീണു എന്ന അവസ്ഥയായിരുന്നു കെവിന് .. തന്റെ കാലിൽ അമർത്തി വെച്ചേക്കുന്ന ജോയുടെ കാലിലേക്ക് അവൻ വേദനയോടെ നോക്കി.. ശേഷം മൂക്കിൽ കൈ വെച്ചതും ഒലിച്ചിറങ്ങിയ രക്തം കണ്ട് കെവിന്റെ കണ്ണ് തള്ളി.. അസഹ്യമായ വേദനയും പോരാത്തതിന് കാലിൽ ഉള്ള വേദനയും എല്ലാം കൊണ്ടും അവന്റെ കണ്ണ് നിറഞ്ഞു.. ""ഇനി പറ.. ആര് അയച്ചു? എന്തിന് അയച്ചു? .. "" അവന്റെ കടുപ്പിച്ചുള്ള ചോദ്യം കേട്ട് കെവിൻ ജോയേ നോക്കി.. ജോ കൈമുഷ്ടി ചുരുട്ടുന്നത് കണ്ട് കെവിൻ അറിയാതെ മൂക്കിൽ കൈ വെച്ചു . ""ജോയൽ.. ജോയൽ പറഞ്ഞിട്ടാ.. "" അൽപ്പം പതറി കൊണ്ട് കെവിൻ പറഞ്ഞു.. എന്നാൽ ജോ ഒന്ന് പുരികം പൊക്കി താഴ്ത്തി.. ""എന്തിന് വേണ്ടി..? "" പുരികം അമ്പ് പോലെ വളച്ചു കൊണ്ട് ജോ ചോദിച്ചു.. ""അത് ഞാൻ പറയൂല.. "" എന്നും പറഞ്ഞു കൊണ്ട് തിരിയാൻ നിന്ന കെവിനേ ജോ ഇരുതോളിലും കൈ വെച്ച് കൊണ്ട് തനിക്ക് അഭിമുഖമായി നിർത്തി..

""പന്ന ......മോനെ മര്യാദക്ക് പറഞ്ഞോ.. "" ""ഞാൻ.. ഞാൻ പറയാം.. നിനക്ക് സേറയോട് ഉള്ള ഫീലിംഗ്സ് പുറത്ത് വന്ന് അവൾ നിന്റെ പെണ്ണ് ആണെന്ന് പറയാൻ വേണ്ടി കണ്ട ഒരു വഴി ആയിരുന്നു ഈ പെണ്ണുകാണൽ എന്ന നാടകം.. ജോയൽ കണ്ട ഒരു അതിബുദ്ധി.. അതിന് വേണ്ടി കരുവാക്കിയത് എന്നെയും..സേറക്ക് പോലും ഒന്നും അറിഞ്ഞൂടാ..അവളും കരുതിയിരിക്കുന്നത് ഞാൻ അവളെ പെണ്ണ് കാണാൻ വന്നത് ആണെന്നാ.. എനിക്ക് അവളോട് അങ്ങനെ ഒരിഷ്ടം ഇല്ലാ.. ഇനി ഉണ്ടാവാനും പോവുന്നില്ല.. ഈശോ ആണേ സത്യം.. "" കെവിന്റെ പേടിയോടെ സത്യം പറച്ചിൽ കേട്ട് ജോ ഒരിളം പുഞ്ചിരിയോടെ അവനെ നോക്കി.. ""ആഹാ.. അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ..ജോയലിന് ഉള്ള പരിപ്പുവടയും ചായയും ഞാൻ കൊടുത്തോളം..എന്നാ ശെരി പൊക്കോ.. പോവുമ്പോൾ നിന്റെ വീട്ടുകാരെയും കൊണ്ട് പോണേ.. "" അവന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ജോ പറഞ്ഞു.. എന്നാൽ കെവിന് ജീവൻ തിരിച്ചു കിട്ടിയ സംതൃപ്തി ആയിരുന്നു.. ജോയേ ഒന്നുടെ നോക്കി കൊണ്ട് കെവിൻ വേഗത്തിൽ നടന്നു.. ______❤️

"'പോവാം മമ്മ.. "" അകത്തു കയറിയ പാടെ കെവിൻ പറയുന്നത് കേട്ട് എല്ലാവരും അന്താളിച്ചു.. ജോയൽ കെവിനേ നോക്കിയതും കെവിൻ എല്ലാം കൈവിട്ടു എന്ന മട്ടിൽ ആക്ഷൻ ഇട്ടതും ജോയൽ ചക്രശ്വാസം വലിച്ചു.. "'ഹേ.. എന്നതാടാ ചെക്കാ നീ പറയുന്നേ. നീ പെണ്ണ് കാണാൻ വന്നത് അല്ലെ.. നീ ഒന്ന് സേറ മോളെ നോക്കി എങ്കിലും ചെയ്തോ.. "' അവന്റെ വന്ന പാടെ ഉള്ള പറച്ചിൽ കേട്ട് അത് വരെ അന്താളിച്ചു നിന്നിരുന്ന അവന്റെ മമ്മ ഇരിപ്പിടത്തിൽ നിന്ന് എഴുനേൽറ്റു കൊണ്ട് ചോദിച്ചു.. അവരെ ചോദ്യം കേട്ട് കെവിന് തല കുനിച്ചു നിൽക്കാനേ കഴിഞ്ഞൊള്ളു.. ""അത് ഞാൻ ചുമ്മാ പറഞ്ഞതാ.. "" ""നീ എന്നതാടാ പറയുന്നേ..ചുമ്മാ പറയെ..ഒരുത്തിയേ ഇഷ്ട്ടം ആണെന്നും പെണ്ണ് കാണാൻ പോണം എന്ന് കയറു പൊട്ടിച്ചപ്പോഴും ഡേവിഡിന്റെ മോളെ ആണെന്ന് കേട്ടത് കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു പരിവാടിക്ക് ഞാൻ വന്നത് പോലും.. നീ എന്താ ആളെ കളിയാക്കുകയാണോ.. "" അവന്റെ തല കുനിച്ചുള്ള നിൽപ്പും മറുപടിയും കേട്ട് അവന്റെ പപ്പാ ചാടി എഴുനേൽറ്റു കൊണ്ട് അവന് നേരെ ആക്രോശിച്ചു..

അവരെ ആക്രോശം കേട്ട് അവിടെ കൂടിയിരുന്ന എല്ലാവരും ഞെട്ടി. ""സേറ സോറി.. എനിക്ക് നിന്നോട് അങ്ങനെ ഒരു വികാരം തോന്നിയിട്ടില്ല.. ഇനി ഉണ്ടാവാനും പോണില്ല.. നിന്നെ ഞാൻ കുഞ്ഞിലേ കാണാൻ തുടങ്ങിയതാ.. നീ എനിക്ക് എന്നും പെങ്ങൾ തന്നെയാ.. പിന്നേ ഇവിടെ കണ്ടത്.. എല്ലാം എന്റെ മണ്ടത്തരം ആയി കണ്ടാൽ.. മതി.. പൊറുക്കണം.. "" സ്വന്തം പപ്പയേ ഒന്നും മൈൻഡ് ചെയ്യാതെ സേറയുടെ അടുത്തേക്ക് ചെന്നു കൊണ്ട് അവളെ കൈകൾ കൂട്ടിപിടിച്ചു കൊണ്ട് കെവിൻ മാപ്പ് അപേക്ഷിച്ചു.. എന്നാൽ അവിടെ നടക്കുന്നത് എന്താന്ന് അറിയാതെ സേറ വീർപ്പു മുട്ടി..അവൾക്ക് തല പെരുക്കും പോലെ തോന്നി.. ""പെങ്ങളെ.. ഈ നാറിന്റെ വാക്ക് കേട്ട് തുള്ളിയതാ ഞാൻ.. അല്ലാതെ ഒന്നും മനപ്പൂർവം അല്ല.. കർത്താവ് ആണേ നേര്.. "" ജോയലിന് നേരെ നോക്കി പല്ല് കടിച്ചു കൊണ്ട് കെവിൻ ഉറഞ്ഞു തുള്ളി..എന്നിട്ടും സേറക്ക് ഒന്നും മനസ്സിൽ ആയില്ല. അവൾ എല്ലാവരെയും സംശയത്തോടെ നോക്കി.. ""പോടാ തെണ്ടി .. വീട്ടുകാർ പണ്ടേ ഉറപ്പിച്ചു വെച്ചതാ സേറ ജോക്ക് ഉള്ളത് ആണെന്ന്..

ആ പട്ടിക്ക് നാട്ടിൽ വന്ന ശേഷം അങ്ങനെ ഒരു ഭാവം കണ്ടില്ല.. അപ്പൊ അതൊന്ന് പുറത്ത് വരാൻ ഞാൻ ഇവനോട് ഒരു ഐഡിയ ചോദിച്ചു.. ഈ തെണ്ടിയാ ഇങ്ങനെ ഒരു നാടകം പറഞ്ഞു തന്നത്.. എന്നിട്ട് എല്ലാം കൂടെ എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുവാ.. പിന്നേ ഇത് ഞാൻ മാത്രം അറിഞ്ഞോണ്ട് ഉള്ള കളി ഒന്നും അല്ല.. ഈ വീട്ടുകാർ മൊത്തം അറിഞ്ഞോണ്ട് ഉള്ള കളിയാ.. ജോക്ക് അങ്ങനെ എങ്കിലും possessiveness മൂത്ത് കാര്യം നടക്കും എന്ന് കരുതി..പിന്നേ ജോർജ് അങ്കിളിനോടും മേരി ആന്റിയോടും(കെവിനിന്റെ മമ്മ, പപ്പ) ഒന്നും അറിയിക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കാം.."" എന്നും പറഞ്ഞു കൊണ്ട് ജോയൽ തല കുനിച്ചു.. ""എന്നാ പിന്നേ ആദ്യേ പറഞ്ഞൂടെ കൊച്ചനെ.. പറഞ്ഞിരുന്നേൽ ഇതിലും അടിപൊളി ആയി ഞങ്ങൾ കാര്യം നടത്തിയേനെ.. ഇതിപ്പോ ജോ എല്ലാം അറിയേം ചെയ്ത്..എന്റെ തൊണ്ട പൊട്ടിച്ചത് വെറുതെയും.. "" എല്ലാം കേട്ട് കഴിഞ്ഞ ജോർജ് അവരെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു നിർത്തി. അവരെ പറച്ചിൽ കേട്ട് എല്ലാവരിലും ചിരി പൊട്ടി..

അത് വരെ കള്ളൻ മാരെ പോലെ തല കുനിച്ചു നിന്ന ജോയലും കെവിനും തല ഉയർത്തി ഇളിച്ചു കാട്ടി. എന്നാൽ സേറയിൽ പുഞ്ചിരി വിടർന്നു.. ""എന്നിട്ട് നീ കെവിനോടൊപ്പം ഒരു നല്ല ഭാര്യയായി ആ വീട്ടിലെ മരുമകൾ ആയി സന്തുഷ്ടയായി ജീവിക്കുമോ? ഇല്ലല്ലോ.. മറക്കാൻ കഴിയോ നിനക്ക് നിന്റെ ജോയിച്ചായനെ.. ഇല്ല.. കഴിയില്ല സേറ. ജീവൻ കൊടുത്താലും ഏതെൻ ജോൺ എന്നവന്റെ ഓർമ്മകൾ കാലം നിന്നിൽ നിന്ന് മായ്ക്കില്ല..*നിന്നിലായ് *അലിഞ്ഞു ചേരാനേ ശ്രമിക്കൂ.. അങ്ങനെ ജീവിക്കാൻ കഴിയോ നിനക്ക് "" കാതുകളിൽ മീനുവിന്റെ വാക്കുകൾ അലയടിച്ചു.. "ശെരി അല്ലെ.. ഇതൊരു നാടകം അല്ലാതെ യഥാർത്ഥമായിരുന്നേൽ തനിക്ക് സന്തുഷ്ടയായി ജീവിക്കാൻ കഴിയുമോ. ഇല്ല.. എത്ര ഒക്കെ മുടി മുറിച്ചു വേഷം മാറ്റി സ്വയം മാറാൻ നിന്നാലും തന്നിലെ പ്രണയം അവസാനിക്കുമായിരുന്നോ.. ഇല്ല.. അത് വീണ്ടും വീണ്ടും എന്നിലായ് നിറഞ്ഞു നിൽക്കും.. " ഓരോന്ന് ഉള്ളിൽ മൊഴിയുമ്പോഴും അവളെ ചൊടികളിലെ പുഞ്ചിരിക്ക് ഭംഗി ഏറി.. അവളെ ചിരി കണ്ട് ജോയലിന് കാര്യം മനസ്സിൽ ആയ കണക്ക് സന്തോഷം ആയി എങ്കിലും കെവിനിൽ താൻ പറഞ്ഞു പറ്റിച്ചത് കൊണ്ട് ആവുമോ എന്ന കുറ്റബോധം നിറഞ്ഞു.. അവളിലേക്ക് നടന്നു അവളെ തോളിലൂടെ കൈ ഇട്ടു..

ഒന്ന് ഞെട്ടി പോയ അവൾ കെവിനേ കണ്ണും വിടർത്തി നോക്കി.. ""സോറി.. നിനക്ക് hurt ആയോ "" ചുണ്ട് ചുളുക്കി പറയുന്ന കെവിനേ കണ്ട് അവൾ വീണ്ടും ചിരിച്ചു.. ''സാരില്ല.. കെവിച്ചയാ.. എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. "" അവളെ മനസ്സ് അറിഞ്ഞുള്ള മറുപടി കേട്ട് അവനും പുഞ്ചിരിച്ചു.. ___❤️ '"നിനക്ക് സേറയോട് ഉള്ള ഫീലിംഗ്സ് പുറത്ത് വന്ന് അവൾ നിന്റെ പെണ്ണ് ആണെന്ന് പറയാൻ വേണ്ടി കണ്ട ഒരു വഴി.."" അവന്റെ കാതുകളിൽ കെവിനിന്റെ വാക്കുകൾ അലയടിച്ചു.. തല ഒന്ന് കുടഞ്ഞു കൊണ്ട് മൈൻഡ് ഒന്ന് refresh ചെയ്തു അവൻ വീടിനകത്തേക്ക് നടന്നു.. ഒരു പൂരം കഴിഞ്ഞ മട്ടിൽ അപ്പൻമാർ ഒക്കെ സെറ്റിയിൽ ഇരുന്ന് കൊച്ച് വർത്തമാനം പറയുന്നുണ്ട്.. എന്നാൽ അമ്മച്ചിമാർ ഒക്കെ അടുക്കളയിലും. കെവിനും ജോയലും സേറയും ഒരു ഭാഗത്തു നിന്ന് സംസാരിക്കുന്നുമുണ്ട്.. സേറയുടെ തോളിൽ കിടക്കുന്ന കെവിന്റെ കൈ കണ്ട് ജോയുടെ കണ്ണ് ഒന്ന് ഇടുങ്ങി.. പിന്നേ പുച്ഛത്തോടെ ചുണ്ട് കോട്ടി.. തന്നെ തന്നേ നോക്കി നിൽക്കുന്ന ജോയെ കണ്ട സേറ ഒരു മാത്രേ തറഞ്ഞു നിന്നു.അവനിൽ നിന്ന് പിടപ്പോടെ മിഴികൾ പിൻവലിച്ചു..അവന്റെ ചൊടികളിലെ പുച്ഛം കണ്ട് അവൾക്ക് അവിടെ നിന്നും മാറാൻ തിടുക്കം ആയി..

കെവിനിന്റെ കൈ മാറ്റി കൊണ്ട് അവൾ അതും ഇതും പറഞ്ഞു തടി തപ്പി.. അവിടെ നിന്നും വേഗത്തിൽ ഗോവണി പടി കയറി.. ഗോവണിപടി കയറിയ പാടെ തന്റെ മുന്നിൽ മാറിൽ കൈ കെട്ടി പുച്ഛത്തോടെ നിൽക്കുന്ന വൈഗയേ കണ്ട് സേറ മറികടന്നു പോവാൻ നിന്നതും അതിന് തടസ്സം എന്നോണം വൈഗ അവളെ മുന്നിലായി കയറി നിന്നു.. ""ഹ.. എങ്ങോട്ടാ മോളെ സേറാ..എനിക്ക് ഒന്ന് രണ്ടെണ്ണം ചോദിക്കാൻ ഉണ്ടെടി. നിന്നെ ജോക്കും വേണ്ടാ.. ഇപ്പൊ വന്ന കെവിനും വേണ്ടാ.. നിന്നെ ആർക്കും വേണ്ടെല്ലോടി.. "" വൈഗയുടെ കുത്തിയുള്ള വാക്കുകൾ സേറയുടെ നെഞ്ചിൽ ഒരു കൂരമ്പ് പോലെ തറച്ചു..ഞൊടി ഇട കൊണ്ട് സേറയുടെ മിഴികൾ നിറഞ്ഞു തൂവി.. ആ മിഴിനീർ കവിളിണകളെ ചുംബിച്ചു കൊണ്ട് ഒഴുകി ഇറങ്ങി.. അവൾ വൈഗയേ ഉപദ്രവിക്കരുത് എന്ന മട്ടിൽ നിറഞ്ഞ കണ്ണുകളോടെ നോക്കി.. ""ആർക്കും വേണ്ടാത്ത സ്ഥിതിക്ക് എനിക്കും വേണ്ടാ ഈ ഭൂമിക്കും വേണ്ടാ.. അപ്പൊ happy journey.. "" എന്നും പറഞ്ഞ വൈഗ ഒരു നിമിഷം പോലും പാഴാക്കാതെ സേറയേ പിന്നിലേക്ക് ആഞ്ഞു തള്ളി.... !!! എന്താ സംഭവിച്ചത് എന്ന് അറിയാതെ പകച്ച സേറ വൈഗയുടെ തള്ളിന്റെ ശക്തി കൊണ്ടോ എന്തോ അവൾ വായുവിൽ ഉയർന്നിരുന്നു..

വായുവിൽ ഉയർന്ന സേറ ഗോവണി പടിയിൽ തന്നേ തലയടിച്ചു വീണു. അവിടെ ചെറുത്തു നിൽക്കാൻ ഉള്ള ശക്തി ഇല്ലാത്തതിനാൽ ഗോവണിപടിയിലൂടെ അവൾ ഉരുണ്ടുരുണ്ട് താഴെ തട്ടിൽ ഒരലർച്ചയോടെ നിലം പതിച്ചു.. ''ആാാഹ്ഹ്ഹ് ഹ്..... ""!!!!!! ........................ ശബ്ദം കേട്ട് ഉമ്മറത്തു ഉള്ളവരും അടുക്കളയിൽ ഉള്ളവരും ഓടി പാഞ്ഞു വന്നു.. എന്നാൽ അവിടുത്തെ കാഴ്ച കണ്ട് എല്ലാവരുടെയും കാലുകൾ നിശ്ചലമായി.. കണ്ണുകൾ ഞെട്ടലോടെ വിടർന്നു.. ചങ്ക് പൊട്ടും വിധം കിടക്കുന്ന തന്റെ മോളെ കണ്ട് ട്രീസയുടെ ഉള്ള പിടഞ്ഞു..മിഴികളിൽ നിന്ന് കണ്ണുനീർ ഒഴുകി ഇറങ്ങി.. ഒരു മാത്രേ തന്റെ കുഞ്ഞിനെ ആ അവസ്ഥയിൽ കണ്ട പകപ്പിൽ ആയിരുന്നു അവിടെ ഓരോരുത്തരും.. എന്നാൽ ഇതേ സമയം തലയിൽ നിന്ന് ഒഴുകിയ കൊഴുത്ത ചുടുരക്തത്തിൽ കുളിച്ചു കിടക്കുന്ന സേറയേ കണ്ട് ജോയലും കെവിനും ശ്വാസം പോലും വിടാതെ തറഞ്ഞു നിന്നു...

ജോയലിന്റെ കാലുകൾ കെട്ടി ഇട്ട പോലെ തറഞ്ഞു നിന്നു..ചോരയിൽ കിടന്നു പിടയുന്ന തന്റെ പെങ്ങളെ കണ്ട് അവൻ പകപ്പോടെ നോക്കി നിന്നു. അവളിലേക്ക് ഒന്ന് പാഞ്ഞടുക്കാനോ നെഞ്ചോട് ചേർത്തു കൈകളിൽ കോരി എടുക്കാനോ അവന്റെ ഉളളം തുടിച്ചു. പക്ഷെ കാലുകൾ ആരോ പിടിച്ചു വെച്ച പോലെ തറഞ്ഞു നിൽക്കുന്നു... കെവിനിന്റെ അവസ്ഥയും മറിച് അല്ലായിരുന്നു.. കുഞ്ഞിലേ കാണുന്ന ആ കുഞ്ഞി പെണ്ണിനെ ഒരു നിമിഷം മിഴികളിൽ തെളിഞ്ഞു... ശബ്ദം കേട്ട് ഓടി പാഞ്ഞു വന്ന ജോയും കാണുന്നത് ഇതേ കാഴ്ച.. ചെവിയിൽ വെച്ച ഫോൺ നിലം പതിച്ചു..കണ്ണുകൾ ഞെട്ടലോടെ പുറത്തേക്ക് തെറിച്ചു.. അവന്റെ ഉളളം ഒന്ന് പിടഞ്ഞു.. മിഴികളിൽ നിന്ന് അറിയാതെ തന്നേ കണ്ണുനീർ ഒഴുകി.. അവളെ കിടപ്പ് കണ്ട് അവൻ അവന്റെ നെഞ്ചിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു..കൈകൾ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് അവൻ നിർവികാരതയോടെ തന്റെ പ്രാണനെ നോക്കി.. എവിടെ നിന്നോ എന്തോ ബോധം വന്ന ജോ കൊടുംകാറ്റ് പോൽ സേറയിലേക്ക് ഓടിയിരുന്നു !!.. ""സേറാാാാ... !!!!!!""".....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story