നിന്നിലായ്: ഭാഗം 17

ninnilay

എഴുത്തുകാരി: നിഹ

Icu ടെ ഡോർ തുറന്നു ഡോക്ടർ പുറത്തേക്ക് വന്നതും എല്ലാവരും കൊട്ടിപിടഞ്ഞു എഴുനേൽറ്റു.. ജോ വെപ്രാളത്തോടെ അവരെ അടുത്തേക്ക് നടന്നു... ""ആൾ അൽപ്പം ക്രിട്ടിക്കൽ സ്റ്റേജിൽ ആയിരുന്നു.. ഒരു പാട് രക്തം പോയത് കൊണ്ടോ പിൻതലയിൽ ഏറ്റ ശക്തമായ ആകാതം കൊണ്ടോ ആ കുട്ടി മരുന്നുകളോട് ഒന്നും പ്രതികരിക്കുന്നില്ലായിരുന്നു.. എന്നാൽ ദൈവം തുണച്ചു എന്ന് പറയട്ടെ എന്തോ ഭാഗ്യം കൊണ്ട് ആവാം നിങ്ങളെ കുട്ടി രക്ഷപെട്ടിട്ട് ഉണ്ട്..ആൾ ഇപ്പൊ മയക്കത്തിൽ ആണ്. ഉണരുമ്പോൾ നേഴ്‌സ് വന്നു അറിയിക്കും..പിന്നേ എന്തേലും ആവിശ്യം ഉണ്ടേൽ എന്റെ ക്യാബിനിൽ വന്നാൽ മതി.. ശെരി... "" ഡോക്ടറുടെ ഓരോ വാക്കുകളും അവിടെ കൂടിയവരുടെ നെഞ്ചിലെ എരിതീയിൽ വെള്ളം ഒഴിച്ച ആശ്വാസം തോന്നി.. അത് കേട്ട് കൊണ്ട് വന്ന ജോയലും മീനുവും സന്തോഷത്തോടെ മുഖത്തോട് മുഖം നോക്കി.. പെട്ടന്ന് രണ്ടു പേരുടെയും മിഴികൾ കോർത്തു വലിച്ചതും മീനു വെപ്രാളത്തോടെ മിഴികൾ പിൻവലിച്ചു.. അത് കണ്ട് ജോയൽ കുഞ്ഞ് ചിരിയോടെ ജോയേ നോക്കി..

അവന്റെ മുഖത്തു അത് വരെ ഇല്ലാതിരുന്ന പ്രകാശം ഉദിച്ചു നിൽക്കുന്നത് കണ്ടു.. എല്ലാവരെയും ഒന്ന് നോക്കി ഡോക്ടർ നടക്കാൻ ഭാവിച്ചു.. എന്നാൽ എന്തോ ഓർത്ത പോലെ അയാൾ നിന്നു.. ""ഈ ജോ.. ആരാ ജോയിച്ചായൻ.. "" ഡോക്ടറെ നെറ്റി ചുളിച്ചൊണ്ട് ഉള്ള ചോദ്യം കേട്ട് ജോ വെട്ടി തിരിഞ്ഞു.. ""എന്താ ഡോക്ടറെ? "" അവന്റെ ചോദ്യത്തിൽ ആവലാതി നിറഞ്ഞിരുന്നു.. ""ഹേയ് കൂൾ മാൻ.. ആ കൊച്ച് ബോധം പോകുന്നതിന് മുൻപ് എപ്പോഴോ പറഞ്ഞതായി തോന്നി.. അതാ ചോദിച്ചേ.. ഇയാൾ ആണല്ലേ.. ജോയിച്ചായൻ.. enyway ആ കുട്ടി ഉണരുമ്പോൾ ഒന്ന് കണ്ടേക്കണേ.."" അയാൾ അതും പറഞ്ഞു തിരിഞ്ഞു നടന്നതും ജോയുടെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി.. അത് പതിയെ കള്ളചിരിയിലേക്ക് വഴി മാറിയതും അതെ ചിരിയോടെ തന്നേ അവൻ icu വിലേക്ക് നോക്കി.. കണ്ണുകൾ അടച്ചു മയങ്ങുന്ന അവളെ അവൻ ആ ചില്ലുവാതിലിലൂടെ എത്ര നേരം എന്ന് ഇല്ലാതെ നോക്കി നിന്നു.. അകത്തേക്ക് കയറാൻ ഉളളം കൊതിച്ചു എങ്കിലും അവൻ മനസ്സിനെ ശാസിച്ചു അടക്കി നിർത്തി.. ____❤️

""ജോ നമ്മൾക്ക് ഒന്ന് പുറത്തു പോവാം."" ജോയുടെ തോളിൽ കൈ വെച്ചു കൊണ്ട് കെവിൻ ചോദിച്ചതും ജോ കെവിനേ നോക്കി.. ""ഒരു നേരം ആയില്ലേ വന്നിട്ട്. ഭക്ഷണം കഴിക്കണ്ടേ.. പോരാത്തതിന് നിന്റെ ഡ്രെസ്സ് മൊത്തം അഴുക്കാണ്.. ഒന്ന് ഡ്രെസ്സും ചേഞ്ച്‌ ചെയ്യാം.. "" ജോയുടെ നോട്ടം കണ്ട് കെവിൻ പറഞ്ഞു നിർത്തിയതും ജോ അവനെ തന്നേ വിസ്തരിച്ചു നോക്കി.. രക്തം പടർന്ന ഷർട്ടും ഭ്രാന്തനെ പോലെ അലസമായി പാറി പറക്കുന്ന താടിയും മുടിയും.. അഴിഞ്ഞു പോയ ഷർട്ട്‌ന്റെ ബട്ടൻസ് ന് ഇടയിലൂടെ തെളിഞ്ഞു കാണുന്ന അവന്റെ നെഞ്ചിലെ രോമത്തിൽ പോലും രക്തം കട്ട പിടിച്ചു കിടക്കുന്നു . തൊരുത്ത് വെച്ചിരിക്കുന്ന ഷർട്ട്‌ന്റെ സ്ലീവ്‌ അഴിഞ്ഞു കിടക്കുന്നു . കാലിൽ പേരിന് ഒരു ചെരുപ്പ് പോലും ഇല്ല.. കണ്ടാൽ തന്നേ ഭ്രാന്തൻ മാരെ പോലെ.. എല്ലാം നോക്കിയ അവൻ ചുണ്ട് കൂർപ്പിച്ചു നിന്നു.. ""ഞാൻ വരൂല.. "" സദാസമയം മുഖത്തു എയറും നിറച്ചു നടക്കുന്ന ജോയുടെ ചുണ്ട് കൂർപ്പിച്ചു കൊച്ച് കുഞ്ഞുങ്ങളെ പോലെ പറയുന്ന പറച്ചിൽ കേട്ട് കെവിനിന്റെ വായ പൊളിഞ്ഞു.. ""എടാ.. നീ നിന്റെ കോലം ഒന്ന് നോക്കെടാ.. "" അവനെ പിടിച്ചു തനിക്ക് അഭിമുഖമായി തിരിച്ചു കൊണ്ട് കണ്ണുരുട്ടി കെവിൻ ചോദിച്ചു.. ""എനിക്ക് വരാൻ മനസ്സ് ഇല്ല.. നിനക്ക് വേണേൽ നീ പോടാ പട്ടി .

"" അവന്റെ കൈ വീറോടെ കുടഞ്ഞെറിഞ്ഞു കൊണ്ട് ജോ ദേഷ്യത്തോടെ പറഞ്ഞു നിർത്തി.. ജോയുടെ പറച്ചിൽ കേട്ട് കെവിൻ അവന്റെ തലക്ക് ഇട്ട് കൊട്ടി.. ""നീ എന്താ വരാത്തത് എന്ന് ഒക്കെ എനിക്ക് അറിയാം.. അകത്തു നിന്റെ പ്രാണൻ കിടക്കുന്നത് കൊണ്ട് ആണല്ലേ.. "" കെവിന്റെ ചെറുചിരിയോടെ ഉള്ള ചോദ്യം കേട്ട് ജോ പിടപ്പോടെ എങ്ങോട്ടോ ദൃഷ്ടി പതിപ്പിച്ചു . ""എന്തെ ഇത്രയും കാലം ആ പെണ്ണിനെ ഇട്ടു വട്ട് കളിപ്പിച്ചത് ഹേ.. "" അവന്റെ മുഖഭാവം ഒപ്പിയെടുത്ത കെവിൻ ചുണ്ടിൽ ഊറിയ കള്ളച്ചിരിയോടെ തന്നേ ചോദിച്ചു . ""അത് നീ അറിയണ്ട.. "" പറച്ചിലോടൊപ്പം ജോ ചുണ്ട് കോട്ടി ""ആഹാ.. ഇത് വരെ മോങ്ങി കൊണ്ട് ഇരുന്ന സാധനം ആണ്.. ഇപ്പൊ നോക്കിയേ.."" കെവിനിന്റെ പറച്ചിൽ കേട്ട് അവിടെ തന്നേ ഇരുന്നിരുന്ന ജോയലും മീനുവും പതിയെ കുലുങ്ങി ചിരിച്ചു.. ഇരിപ്പിടത്തിൽ നിന്ന് എഴുനേൽറ്റ ജോയൽ ജോയുടെ അടുത്തേക്ക് നടന്നു.. ""ജോ. ഒന്ന് ഈ ഡ്രെസ്സ് എങ്കിലും ചേഞ്ച്‌ ചെയ്യാം.. "" അവന്റെ അടുത്തു ഇരുന്നു കൊണ്ട് തന്നേ ജോയൽ പറഞ്ഞതും ജോ മോന്ത വീർപ്പിച്ചു തിരിഞ്ഞു ഇരുന്നു..

അവന്റെ കവിളിൽ ഒന്ന് ചൂണ്ടു വിരൽ കൊണ്ട് കുത്തിയ ജോയൽ അവിടെ നിന്നും എഴുനേൽറ്റു.. ""എന്നാ നമുക്ക് പോവാം കെവിനേ.. അവൻ ഇവിടെ ഇരിക്കട്ടെ.. "" എന്നും പറഞ്ഞു പോവാൻ ഭാവിച്ച ജോയൽ മീനുവിനോട് വരാൻ കണ്ണ് കൊണ്ട് കാണിച്ചു.. അവൾ നിഷേധാർത്തത്തിൽ തല ആട്ടിയതും അവൻ കണ്ണുരുട്ടി.. അത് കണ്ടു പേടിച്ച മീനു വേഗം അവനോടൊപ്പം നടന്നു.. കൂടേ ചുണ്ടിൽ ഊറിയ കള്ളചിരിയോടെ കൂടെ ജോയലും... !! ____❤️ അടുത്തു കണ്ട ഒരു മാളിൽ മൂന്ന് പേരും കയറി.. ജോയലിന്റെ കൂടേ നടക്കുമ്പോൾ മീനു പരുങ്ങുന്നുണ്ട് എങ്കിലും ജോയൽ കണ്ണ് ഉരുട്ടുമ്പോൾ നല്ല കുട്ടിയായി അടങ്ങി നിൽക്കും.. മെൻസ് വെയറിൽ കയറിയ ജോയൽ ഷർട്ട്‌ന്റെ സെക്ഷനിലെക്ക് നീങ്ങി.. അവിടെ കണ്ട ഒരു നെവി ബ്ലൂ ഷർട്ട്‌ കയ്യിൽ പിടിച്ചു പതിയെ മീനുവിന്റെ മുഖത്തേക്ക് പാളി നോക്കി.. അവളെ മിഴികൾ അവിടെ ഹാങ്ങ്‌ ചെയ്തേക്കുന്ന ബ്ലാക്ക് പ്ലെയിൻ ഷർട്ട്‌ൽ ആണെന്ന് കാണെ അവന്റെ ചൊടികൾ ഒന്ന് വിടർന്നു.. കയ്യിലെ ഷർട്ട്‌ അവിടെ തന്നേ വെച്ചു കൊണ്ട് ജോയൽ മീനു കണ്ണ് പതിപ്പിച്ചു നിൽക്കുന്ന ഷർട്ട്‌ എടുത്തു..

""ഇത് മതിയോ മീനു.. "" ""ഹേ.. എ.. എന്താ? "" അവന്റെ ശബ്ദം കേട്ടു കൊട്ടിപ്പിടഞ മീനു വെപ്രാളത്തോടെ അവനെ നോക്കി.. അവളെ മാൻപേട മിഴികൾ വെപ്രാളത്തോടെ അലഞ്ഞു.. ""ഇത് മതിയോന്ന്.. "" ആ ഷർട്ട്‌ എടുത്ത് അവന്റെ ശരീരത്തോട് ചേർത്തു കൊണ്ട് ജോയൽ ചോദിച്ചു.. അവൾ കണ്ണും വിടർത്തി നോക്കി.. തനിക്ക് കണ്ടിഷ്ടപ്പെട്ടത് അവൻ പിടിച്ചിരിക്കുന്നത് കാണെ അവളെ മിഴികൾ തിളങ്ങി.. അലസമായി പാറി പറന്ന മുടി ഇഴകളെ സൈഡിലേക്ക് വകഞ്ഞു മാറ്റി കുഞ്ഞ് ചിരിയോടെ നിൽക്കുന്ന ജോയലിനെ മീനു എത്ര നേരം എന്ന് ഇല്ലാതെ നോക്കി നിന്നു.. അൽപ്പസമയം കൊണ്ട് പോലും തന്റെ പെങ്ങൾക്ക് വേണ്ടി കരഞ്ഞു വീർത്ത കൺ തടങ്ങൾ കണ്ട് മീനുവിന്റെ ഉളളം ഒന്ന് പിടച്ചു.. '"ഇത് മതി.."" അവന്റെ മുഖത്തു നിന്റെ നോക്കാതെ തന്നേ അവൾ മറുപടി കൊടുത്തതും ജോയൽ അതും പിടിച്ചു കൊണ്ട് ട്രയൽ റൂമിലേക്ക് നടന്നു ... _____❤️

""സേറ ഡേവിഡ്... "" വിളി കേട്ട് ജോ ഇരിപ്പിടത്തിൽ നിന്ന് കൊട്ടി പിടഞ്ഞു എഴുനേൽറ്റു.. ""ആ കുട്ടിക്ക് ബോധം തെളിഞ്ഞിട്ട് ഉണ്ട്.. കാണേണ്ടവർക്ക് കാണാം.. പിന്നേ ആ കുട്ടിയെ അധികം സംസാരിപ്പിച്ചു stress ചെയ്യരുത്.. "" നേഴ്സ് പറയുന്ന വാക്കുകൾ ഒന്നും ജോ കേട്ടില്ല.. മനസ്സിൽ നിറയെ തന്റെ പെണ്ണിനെ കാണാൻ ഉള്ള ആവേശം ആയിരുന്നു.അവർക്ക് പേരിന് എല്ലാം കേട്ടു എന്ന മട്ടിൽ തല കുലുക്കി കൊണ്ട് ആകാംഷയോടെ ഡോറിലേക്ക് മിഴികൾ പതിപ്പിച്ചു നിന്നു.. അവന്റെ മുഖത്തെ പരിഭ്രാന്തിയും അവളെ കാണാൻ ഉള്ള തിടുക്കവും കണ്ട് സേറയേ കാണാൻ മുന്നോട്ട് ആഞ്ഞ ട്രീസയേ ഡേവിഡ് വിലക്ക് എന്നോണം പിടിച്ചു വെച്ചു.. ""അവൻ കണ്ടിട്ട് വരട്ടെ ട്രീസെ.. എന്നാൽ എങ്കിലും അവന്റെ ഉള്ളിൽ കനയുന്ന എരിതീ ഒന്ന് അടങ്ങിക്കോളും.. "" തന്റെ കുഞ്ഞിനെ കാണാൻ ഉളളം തുടിക്കുന്നുണ്ട് എങ്കിലും ഡേവിഡ്ന്റെ വാക്കുകളോട് മനസ്സില്ല മനസ്സോടെ എങ്കിലും ട്രീസ ശെരി വെച്ചു... അവരെ നോക്കി കണ്ണു കൊണ്ട് സമ്മതം വാങ്ങിച്ച ജോ വിറക്കുന്ന കാലുകളുമായി icu ന്റെ ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി.. ____❤️

""കൊള്ളാവോ? "" പിറകിൽ നിന്ന് ജോയലിന്റെ ശബ്ദം കേട്ട മീനു വെട്ടി തിരിഞ്ഞു.. ഷർട്ട്‌ന്റെ സ്ലീവ്‌ മടക്കി വെച്ചു നിൽക്കുന്ന ജോയലിനെ കാണെ ഒരു നിമിഷം മീനുവിന്റെ ഹൃദയം നിലച്ചത് പോലെ തോന്നി അവൾക്ക്.. ബ്ലാക്ക് ഷർട്ട്‌ൽ അവനെ most handsome look ആയി തോന്നി അവൾക്ക്..ഒതുക്കി വെച്ചേക്കുന്ന മുടിയും എല്ലാം കൊണ്ടും ഒരു ആനചന്തം.. ജോയലിനെ തന്നേ വിടാതെ നോക്കി നിൽക്കുന്ന മീനുവിനെ കണ്ട് ജോയലിന്റെ ചൊടികളിൽ കുസൃതി നിറഞ്ഞു.. ""എന്താണ് പെണ്ണെ ഇങ്ങനെ നോക്കുന്നെ.. ഇച്ചായൻ അത്രേം ലുക്ക്‌ ഉണ്ട്.. ഹേ... "" അവന്റെ കുസൃതിയോടെ ഉള്ള ചോദ്യം കേട്ട് മീനു അമളി പറ്റിയ കണക്ക് നാക്ക് കടിച്ചു.. ചുമൽ ഒന്ന് കൂച്ചി കൊണ്ട് അവൾ അവനെ നോക്കി വെളുക്കനെ ഇളിച്ചു.. അവളെ ഓരോ ചെയ്തികളും കണ്ട് ജോയൽ ചെറുതായി കുലുങ്ങി ചിരിച്ചു കൊണ്ട് അവളെ തോളിലൂടെ കൈ ഇട്ടു.. ""പോവാം.. ""

തന്നേ മിഴിച്ചു നോക്കുന്ന മീനുവിനെ നോക്കി ജോയൽ ചോദിച്ചതും അവൾ അറിയാതെ തലയാട്ടി.. ""ആട്ടെ.. നിനക്ക് ഡ്രസ്സ്‌ വേണോ.. "" ""മ്മ്ഹ്ഹ്.. വേണ്ടാ.. "" അവന്റെ ചോദ്യത്തിനു മറുപടി എന്നോണം തലയാട്ടി കൊണ്ട് അവൾ മറുപടി കൊടുത്തതും ജോയൽ ചുണ്ട് കോട്ടി ""വേണ്ടേൽ വേണ്ടാ.. ഞാൻ ആരെയും നിർബന്ധിക്കാർ ഒന്നും ഇല്ല..😏"" ചൊടികളിലെ പുച്ഛം വിടാതെ തന്നേ ജോയൽ അതും പറഞ്ഞു വായേം പൊളിച്ചു നോക്കുന്ന അവളേം കൊണ്ട് മുന്നോട്ട് നടന്നു... _____❤️ അകത്തേക്ക് കയറിയ ജോ വന്ന നിൽപ്പിൽ അൽപ്പനേരം തറഞ്ഞു നിന്നു.. തലയിൽ ഒരു വലിയ കെട്ടും കൈകളിൽ സൂചി കുത്തി ഇറക്കിയ പാടും ആയി ക്ഷീണത്തോടെ കിടക്കുന്ന സേറയേ കണ്ട് ജോ ദീർഘശ്വാസം വലിച്ചു വിട്ടു.. ആരോ വന്നതിന്റെ അനക്കം അറിഞ്ഞു സേറ വേദനയോടെ ആണേലും പതിയെ കഴുത്തു ചെരിച്ചു.. മുന്നിൽ വന്ന കാലിൽ നിൽക്കുന്ന ജോയേ കണ്ട് അവളെ മിഴികൾ തിളങ്ങി..

അലസമായി പാറി പറക്കുന്ന നീണ്ട മുടിഇഴകളും ഒതുക്കി വെക്കാത്ത താടിയും മുടിയും.. പതിവ് പോലെ സ്റ്റൈലിഷ് അല്ലാതെ മടക്കി വെക്കാതെ ഉള്ള ഷർട്ട്‌ന്റെ സ്ലീവും ഷർട്ട്‌ നിറയെ രക്തകറകളും.. കണ്ണുകൾ കരഞ്ഞു വീർത്തതിന്റെ പാടുകൾ..അൽപ്പസമയം കൊണ്ട് പോലും കൺതടം കറുത്തിരിക്കുന്നു.. ""നിന്നെ ജോക്കും വേണ്ടാ.. ഇപ്പൊ വന്ന കെവിനും വേണ്ടാ.. നിന്നെ ആർക്കും വേണ്ടെല്ലോടി.. "" ഇമചിമ്മാതെ അവനെ തന്നേ നോക്കി ഇരുന്ന സേറയുടെ കാതുകളിലേക്ക് കൂരമ്പ് പോലെ വൈഗയുടെ വാക്കുകൾ എവിടെ നിന്നോ എക്കോ പോലെ തറച്ചു... അത് വരെ ജോയേ തന്നേ നോക്കി കിടന്ന സേറ ഹൃദയം പറിഞ്ഞു പോരുന്ന വേദനയോടെ ആണേലും അവനിൽ നിന്ന് മുഖം ചെരിച്ചു.. അവളെ ആ ചെയ്തി കണ്ട് ജോക്ക് സങ്കടം തികട്ടി വന്നു എങ്കിലും അത് തന്റെ പ്രവർത്തിയുടെ ഫലം ആണെന്നുള്ള ബോധത്താൽ സ്വയം ആശ്വസിപ്പിച്ചു... അത് വരെ വന്ന കാലിൽ നിന്നിരുന്ന ജോ പതിയെ അവളിലേക്ക് നടന്നു കൊണ്ട് അവളെ അരികിലായ് വന്നിരുന്നു.. ""*സോറി.. *""....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story