നിന്നിലായ്: ഭാഗം 18

ninnilay

എഴുത്തുകാരി: നിഹ

""*സോറി.. *"" പതിഞ്ഞ സ്വരത്തിൽ ജോ പറഞ്ഞു.. എന്നാൽ സേറ മിണ്ടാതെ കണ്ണും അടച്ചു കിടന്നു.. അത് അവനെ ഒന്നൂടെ വിഷമം ആക്കി എങ്കിലും അവൻ ക്ഷമിച്ചു . ""ഇച്ചായനെ ഒന്ന് നോക്ക് കൊച്ചേ . ഞാൻ സോറി പറഞ്ഞില്ലെ.. "" ""ഇനി വരില്ല.. ആരുടെ ജീവിതത്തിലും ശല്യം ആയി കൊണ്ട്.. "" അവന്റെ പറച്ചിൽ ഒന്നും വക വെക്കാതെ തന്നേ സേറ മറുപടി കൊടുത്തതും അവന്റെ ചുണ്ട് കൂർത്തു . ""ഇയാൾക്ക് ഒരു വൈഗ ഉണ്ടെല്ലോ.. അവളോട് പോയി പറ.. "" പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് സേറ പറഞ്ഞു.. അതൊക്ക കണ്ട് അവന് ഭ്രാന്ത് ആവും എന്ന് തോന്നിയതും മുന്നോട്ട് ആഞ്ഞ അവൻ അവളെ പിടിച്ചു എഴുനേൽപ്പിച്ചു ഇരുത്തി.. അവന്റെ പ്രവർത്തി കണ്ട് ആകെ ഞെട്ടിയ സേറ അവനെ കണ്ണും മിഴിച്ചു നോക്കി.. ""എന്താടി ഉണ്ടക്കണ്ണി തുറിച്ചു നോക്കുന്നെ.. ഹേ.. "" അവളെ കണ്ണുരുട്ടിയുള്ള നോട്ടം കണ്ട് കലി മൂത്ത ജോ അവളെ നോക്കി അലറി.. ""ഉണ്ടക്കണ്ണി നിങ്ങളുടെ മറ്റവൾ വൈഗ.. "" പതിയെ പിറുപിറുത്തു കൊണ്ട് സേറ മുഖം തിരിച്ചു..

""ഡി മുഖത്തു നോക്കെടി മൂതേവി.. കാര്യം ഒക്കെ നേര് തന്ന്യാ.. നാട്ടിൽ വന്നപ്പോൾ നിന്നെ അവോയ്ഡ് ചെയ്തതും വഴക്ക് പറഞ്ഞതും ഒക്കെ ഇഷ്ട്ടകൂടുതൽ കൊണ്ട് തന്നെയാ.. നാട്ടിൽ നിന്ന് പോവുമ്പോൾ ഉള്ള സ്നേഹം ഇപ്പോഴും ഉണ്ടോ എന്ന് ടെസ്റ്റ്‌ ചെയ്തതാ ഞാൻ.. പക്ഷെ ഞാൻ കരുതിയോ എന്നോട് ഉള്ള ദേഷ്യം മൂത്ത് നീ മുടി മുറിക്കും എന്ന് ഒക്കെ.. "" എന്നൊക്ക പറഞ്ഞു നിർത്തിയ ജോ അവളെ മുഖത്തേക്ക് ഉറ്റു നോക്കി. ""ആഹാ.. കൊള്ളാലോ..ആ വൈഗ പുട്ടി ഭൂതം കയറി വന്ന അന്ന് അവൾ ചോദിച്ചില്ലേ ഇതാണോ നിന്റെ കസിൻ സിസ്റ്റർ എന്ന് അപ്പൊ ഇയാൾ എന്നതാ പറഞ്ഞെ ആണ് എന്ന് അല്ലെ.. അതോണ്ടാ ഞാൻ ഇമ്മാതിരി പണി ഒക്കെ ഒപ്പിച്ചത്.. പിന്നേ ഞാൻ എന്തോ വേണം ഇയാളെ കാത്തു കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കണോ.. പറയടോ.. അത് കൊണ്ട് തന്നെയാ കെവിൻ വന്നു പെണ്ണ് ചോദിച്ചപ്പോൾ ഞാൻ കണ്ണും ചിമ്മി ഓക്കേ പറഞ്ഞത്.. "" അവനെ നോക്കി വീറോടെ പറഞ്ഞ സേറ ആഞ്ഞു ശ്വാസം വലിച്ചു വിട്ടു.. അവളെ കൊണ്ട് സംസാരിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.. ""എന്നിട്ട് നീ സന്തോഷം ആയി ജീവിക്കുമായിരുന്നോ? .. ഹേ..? ""

ആർദ്രമായ അവന്റെ ചോദ്യത്തിൽ സേറ തറഞ്ഞു നിന്നു.. മീനു ചോദിച്ച അതെ ചോദ്യം.. അവൾ വാക്കുകൾ കിട്ടാതെ പരുങ്ങി.. അവനെ മുഖത്തു നോക്കാൻ പോലും അവൾക്ക് മടി തോന്നി.. ""പറയടി.. സേറ ഡേവിഡ്ന് ഏതെൻ ജോണിനെ മറന്നു ജീവിക്കാൻ കഴിയോ എന്ന്.. "" ""കഴിയും."". അവന്റെ വീണ്ടും ഉള്ള ചോദ്യം അവളെ നെഞ്ചിൽ തന്നേ വന്നു തറച്ചു.. അവളെ മിഴികൾ കാർമേഘം പോൽ ഇരുണ്ടു കൂടി.. അതൊരു പേമാരി പോൽ പെയ്യാൻ എന്നവണ്ണം.. എന്നാൽ കണ്ണുനീർ മറച്ചു വെച്ചു കൊണ്ട് അവൾ വീറോടെ പറഞ്ഞു.. ""കഴിയോ.. ഹേ.. "" അവന്റെ ചോദ്യത്തിൽ കുസൃതി നിറഞ്ഞിരുന്നു.. അവന്റെ കുസൃതിയോടെ ഉള്ള നോട്ടം കണ്ട് സേറ പിടപ്പോടെ മിഴികൾ പിൻവലിച്ചു.. ""പറ കൊച്ചേ.. ഇച്ചായനെ അല്ലാതെ വേറെ ഒരുത്തന്റെ കൂടേ നിനക്ക് ജീവിക്കാൻ കഴിയോ? "" അവന്റെ കുത്തിയുള്ള ചോദ്യം കേട്ട് അവൾ കണ്ണ് ഇറുക്കെ ചിമ്മി.. ശേഷം ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു കൊണ്ട് കണ്ണ് വലിച്ചു തുറന്നു . ""അതെന്താ ഇയാൾ മാത്രേ ഒള്ളു ഈ നാട്ടിൽ.. ഞാൻ വേറെ നല്ല ചുറുചുറുക്കുള്ള ഒരുത്തനെ കെട്ടുമെടോ.""

ചുണ്ട് ഒന്ന് കോട്ടി കൊണ്ട് അവനെ കൊള്ളിച്ചു കൊണ്ട് തന്നേ സേറ പറഞ്ഞു നിർത്തി.. ""എന്നിട്ട് എന്തെ നീ ഈ അഞ്ചേട്ടു വർഷം മറ്റൊരു പുരുഷനെ തേടി പോവാഞ്ഞത്.. കെവിനിന്റെ പ്രൊപോസൽ വന്നപ്പോൾ എന്നോട് ഉള്ള വാശിക്ക് പുറത്ത് അല്ലെ നീ സമ്മതം മൂളിയതും.. "" ഉള്ളിലെ നഗ്നസത്യങ്ങൾ മൊത്തം അവൻ പുറത്തേക്ക് കൊണ്ട് വരുന്നത് കണ്ട് അവൾ പല്ല് കടിച്ചു.. "കാലൻ.. എല്ലാം അറിഞ്ഞു വെച്ചിട്ടാ അന്യന്റെ കളി കളിക്കുന്നെ😬.." എന്നും പിറുപിറുത്ത സേറ അവനെ നോക്കി ചുണ്ട് കോട്ടി.. ""ആര് പറഞ്ഞു.. എനിക്ക് പൂർണസമ്മതം ആയിരുന്നു.. പിന്നേ അത് ഒരു നാടകം ആണെന്ന് അറിഞ്ഞപ്പോൾ എനിക്ക് നെഞ്ചത്ത് അടിച്ചു കരയാനാ തോന്നിയെ.. ഹാ.. പോയത് പോയി.. ഇനി വേറെ വല്ലോരെയും നോക്കി വളച്ചു കുപ്പിയിൽ ആക്കണം😌.. "" അവന്റെ മുഖത്തു നോക്കാതെ തന്നേ സീലിംഗ് ലേക്ക് നോക്കി അവൾ വല്യ കാര്യം കണക്കെ പറഞ്ഞു.. ശേഷം അവനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി..

""നീ പറഞ്ഞത് ശെരിയാ.. നിനക്ക് നല്ല ചെറുക്കൻ മാരെ കിട്ടും. കാര്യങ്ങൾ അങ്ങനെ ഒക്കെ ആയ സ്ഥിതിക്ക് ഞാൻ വൈഗയെയും കെട്ടിക്കോളാം.. അവൾ ആണേൽ നിന്നെ പോലെ അല്ല ഒരു sexy and hot women ആണ്.. "" അവന്റെ കാര്യം പറച്ചിൽ കേട്ട് സേറയുടെ കണ്ണ് കൂർത്തു.. ""എങ്ങാനും കെട്ടിയാൽ ചുണ്ട് അടിച്ചു പൊട്ടിക്കും ഞാൻ.. "" അവളെ വീറോടെ ഉള്ള പറച്ചിൽ കേട്ട് ജോ കുലുങ്ങി ചിരിച്ചു . ""അത്രയ്ക്ക് ഇഷ്ടാണോ കൊച്ചേ.."" മൗനം ആയിരുന്നു മറുപടി. തല കുനിച്ചു ഇരിക്കുന്ന അവളെ താടി തുമ്പ് പിടിച്ചു ഉയർത്തി കൊണ്ട് ജോ ചോദിച്ചു.. ഒരു തേങ്ങലോടെ അവൾ അവന്റെ നെഞ്ചിലേക്ക് ചാരിയതും അത് കൊതിച്ച പോൽ അവനും അവളെ പൊതിഞ്ഞു പിടിച്ചു... ___🥀 ""എന്താ വേണ്ടേന്ന് പറ.. മനുഷ്യന് വിശന്നിട്ടു കണ്ണ് കാണാൻ മേല.. "" മീനുവിന്റെ മുന്നിലേക്ക് മെനു കാർഡ് ഇട്ടു കൊണ്ട് ജോയൽ പറഞ്ഞു.. മീനു അവന്റെ പറച്ചിൽ കേട്ട് ഞാനോ എന്ന മട്ടിൽ സ്വയം ചൂണ്ടിയതും.. ""അല്ലാതെ പിന്നേ ഇവിടെ ആരേലും ഉണ്ടോ കൊച്ചേ.. "" അവന്റെ കണ്ണുരുട്ടിയുള്ള പറച്ചിൽ കേട്ട് മീനു ഇളിച്ചു..

മെനു കാർഡ് നോക്കിയ അവളെ കണ്ണ് തള്ളി.. പേര് പോലും അറിയാത്ത ഒരു പാട് വിഭവങ്ങൾ കണ്ട് അവൾ ഏത് തിരഞ്ഞെടുക്കണം എന്ന് അറിയാതെ കുഴങ്ങി.. ""ഇച്ചായൻ തന്നേ സെലക്ട്‌ ചെയ്തോ. ഞാൻ കഴിച്ചോളാം.. 😁"" ഇളിച്ചോണ്ട് പറയുന്ന മീനുവിനെ കണ്ട് അവന്റെ ചൊടികൾ വിടർന്നു.. അത് വേറെ ഒന്നും അല്ലായിരുന്നു അവൾ ഇച്ചായൻ എന്ന് വിളിച്ചതിൽ ആയിരുന്നു . അവന്റെ കള്ളച്ചിരിയോടെ ഉള്ള നോട്ടം കണ്ട് അമളി പറ്റിയ കണക്ക് നാക്ക് കടിച്ചു.. പിന്നേ അവനെ നോക്കി വെളുക്കനെ ഇളിച്ചു കൊണ്ട് നോട്ടം മറ്റേങ്ങോട്ടോ മിഴികൾ പായിച്ചു.. ഓർഡർ എടുക്കാൻ ആൾ വന്നതും അവന് ഇഷ്ട്ടപ്പെട്ട കുറച്ചു ഐറ്റംസ് ഓർഡർ ചെയ്തു അയാളെ പറഞ്ഞയച്ചു.. ____❤️ ""അത് ശെരി.. നിങ്ങൾ ഇവിടെ കെട്ടിപിടിച്ചു നിൽക്കണോ.. നിനക്ക് ആ ഷർട്ട്‌ ഒന്ന് മാറ്റണ്ടേ ജോ.. അപ്പടി രക്തം ആണ് അതിൽ... ""

വാതിൽ തള്ളിതുറന്നു കൊണ്ട് അകത്തേക്ക് കയറി വന്ന ജോയൽ അവരെ കെട്ടിപിടിച്ചുള്ള സീൻ കണ്ട് വലിയ വായിൽ പറഞ്ഞതും സേറ ജോയിൽ അകന്നു നിന്നു.. ""എന്തൊക്ക ആയിരുന്നു.. ഒരുത്തന് കസിൻ സിസ്റ്റർ.. അത് കേട്ട് മുടി മുറിക്കാൻ ഒരുത്തിയും.. ഇപ്പൊ ദേ കെട്ടിപിടിച്ചു ഇരിക്കുന്നു.. ഹോ ഒരു സിനിമ കണ്ടു കഴിഞ്ഞ ഫീൽ..ചോദിക്കാൻ വിട്ടു.. വീണിട്ട് എങ്ങനെ ഉണ്ടായിരുന്നു സേറ.. "" താടയിൽ കൈ കുത്തി വെച്ചു പുരികം ഒന്ന് പൊക്കി വെച്ചു ചോദിക്കുന്ന ജോയലിനെ കണ്ട് ജോ പല്ല് കടിച്ചു.. സേറ അവനെ നോക്കി കണ്ണുരുട്ടി ""നല്ല സുഖം ഉണ്ടായിരുന്നു.. പോടാ പട്ടി.. "" അവനെ നോക്കി ചുണ്ട് അനക്കി ജോ തെറി വിളിച്ചപ്പോഴേക്കും സേറയിൽ നിന്ന് മറുപടി വന്നിരുന്നു.. അവളെ നോക്കി ഇളിച്ചു ജോയൽ ജോയേ പിടിച്ചു മാറ്റി കൊണ്ട് അവളെ കിടക്കയിൽ നുഴഞ്ഞു കയറി.. ""എന്നാലും നീ വടി ആയില്ലല്ലോ എന്ന് ഓർത്തിട്ട് ഒരു വിഷമം.. അറ്റ്ലീസ്റ്റ് നിന്റെ ഓർമ എങ്കിലും കളയാമായിരുന്നു.. കുറേ പ്രതീക്ഷിച്ചു... ശ്യേ.."" ഇല്ലാത്ത സങ്കടം ഉണ്ടാക്കി അവൻ മൂക്ക് ചീറ്റി.. "പരട്ട ജോയലേ.." സേറ പല്ല് കടിച്ചു..

""എന്നിട്ട് ആണോടാ നീ പുറത്ത് കിടന്നു മോങ്ങിയത്.. "" ഇടയിൽ കുത്തി തിരുകി കിടക്കുന്ന ജോയലിന്റെ മുഖത്തിനു ഇട്ട് ഒരു തട്ട് കൊടുത്തു ജോ ചോദിച്ചു.. ""നീയും ഒട്ടും മോശം ആയിരുന്നില്ലല്ലോ.. ദേ നോക്ക് സേറ.. ഒത്തിരി നേരം കൊണ്ട് ഇവന്റെ കൺതടം പോലും കറുത്തിരിക്കുന്നു..നിനക്ക് കുഴപ്പം ഒന്നും ഇല്ലാന്ന് അറിഞ്ഞപ്പോൾ ഇവനെ ഞാൻ ഡ്രെസ്സ് ചേഞ്ച്‌ ചെയ്യാൻ ഒത്തിരി തവണ വിളിച്ചു.. അപ്പൊ ഈ പട്ടി വന്നില്ല...ഒരുമാതിരി ഭ്രാന്ത് പിടിച്ച അവസ്ഥ ആയിരുന്നു ഇവന്.. എന്നിട്ട് ഞെളിഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ... "" ജോയലിന്റെ ഓരോ വാക്കുകളും കേട്ട് ആണോ എന്ന മട്ടിൽ സേറ പതിയെ ജോയേ മുഖം ഉയർത്തി നോക്കി.. ജോ ഒന്നും ഇല്ലെന്ന് കണ്ണ് ചിമ്മി കാണിച്ചു.. ""നീ വീണത് കൊണ്ട് എനിക്ക് ഒരു ഉപകാരം കിട്ടി.. എന്റെ മീനു എന്നേ ഇച്ചായാന്ന് വിളിച്ചു.. അപ്പൊ എന്ത് മനസ്സിൽ ആക്കാം..പറയൂ.. എന്ത് മനസ്സിൽ ആക്കാം.. അവൾക്ക് എന്നേ ഇഷ്ട്ടം ആണെന്ന്... ഈ ഷർട്ട്‌ പോലും അവളാ സെലക്ട്‌ ചെയ്തത്.. "" ഷർട്ട്‌ന്റെ കോളർ ഒന്ന് പൊക്കി പിടിച്ചു ജോയൽ പറഞ്ഞതും ജോ അവനെ പുച്ഛിച്ചു തള്ളി..

""അവൾ പറഞ്ഞോ.. ശ്യേ.. അവളോട് ഞാൻ പറഞ്ഞായിരുന്നു ഇഷ്ട്ടം പറയരുത് എന്ന്😌... "" മുഖത്തു ഇല്ലാത്ത സങ്കടം വരുത്തി സേറ പറഞ്ഞതും ജോയൽ അവളെ കാലിനിട്ട് ഒരു നുള്ള് വെച്ചു കൊടുത്തു .. പെങ്ങളെ😬.. ____❤️ ""ആഹാ.. എത്തി എത്തി നീ അവളെ കട്ടിലിലും എത്തിയോ.. ഇറങ്ങടാ അവിടുന്ന്.. "" അകത്തേക്ക് കയറി വന്ന ട്രീസയും ഡേവിഡും ലീനയും സക്കറിയയും മേരിയും കെവിനും ജോർജും കാണുന്നത് icu വിലെ സേറ കിടക്കുന്ന കട്ടിലിൽ കമിഴ്ന്നു കിടന്നു കാൽ ആട്ടി സംസാരിക്കുന്ന ജോയലിനെ.. അത് കണ്ട പാടെ ലീന അവന്റെ ബാക്കിനിട്ട് ഇട്ട് അടിച്ചു കൊണ്ട് പറഞ്ഞതും ജോയൽ മൂടും ഉഴിഞ്ഞു കൊണ്ട് എഴുനേൽറ്റു മാറി.. ജോ ഒരു ഭാഗത്തേക്ക് മാറി നിന്നു കൊണ്ട് അവർക്ക് വഴി ഒരുക്കി... ""എഴുനേൽറ്റു ഇരിക്കാൻ നിന്നോട് ആരാടി പറഞ്ഞെ... "" സേറയേ ദേശിച്ചു നോക്കി കൊണ്ട് ട്രീസ ചോദിച്ചതും അവളെ മിഴികൾ ജോയിലേക്ക് നീണ്ടു..

അവളെ നോട്ടം കണ്ടവൻ ഇളിച്ചോണ്ട് തല ചൊറിഞ്ഞു.. ""അതികം സംസാരിക്കരുത് എന്ന് പറഞ്ഞിട്ട് ഇല്ലേ സേറ.. ഒരു ശ്രദ്ധയും ഇല്ല പെണ്ണിന്.. അവിടെ അടങ്ങി ഒതുങ്ങി കിടക്കടി.. "" അവളെ പിടിച്ചു പതിയെ കിടത്തി കൊണ്ട് ട്രീസ ശാസിച്ചു.. ആ അമ്മമനസ്സിന്റെ വേവലാതിയും പേടിയും കണ്ട് അവിടെ ഉള്ളവർ ഒക്കെ അവർക്ക് ഒരു പ്രൈവസി എന്നോണം പുറത്തേക്ക് നടന്നു... എല്ലാവരും പോയിട്ടും അവിടെ തന്നേ തമ്പടിച്ചു നിന്ന ജോയേ ജോയൽ വലിച്ചോണ്ട് പോന്നു... അവനെ നോക്കി പല്ല് കടിച്ചോണ്ടു പിറകെ ജോയും.. അവർ പോയ പാടെ ട്രീസ പതിയെ സേറയുടെ അരികത്തു ഇരുന്നു.. ""ഒത്തിരി വേദനിച്ചോ മോളെ..? "" ""കുറച്ച്.. "" കൈ കൊണ്ട് കുറച്ച് എന്ന് കാണിച്ചു കൊണ്ട് അവൾ ഇളിച്ചു.. ""നിനക്ക് എല്ലാം തമാശയാ.. ഉരുകിയത് ഞാനും.. കോണിപ്പടി ഒക്കെ നോക്കി കയറേണ്ട മോളെ.. ""....(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story