നിന്നിലായ്: ഭാഗം 2

ninnilay

എഴുത്തുകാരി: നിഹ

"സേറ.. ഈ ജഗ് ഒന്ന് ജോമോന്റെ റൂമിൽ കൊണ്ട് വെക്കാവോ... " 'എന്റെ പട്ടി വെക്കും ആ കടുവയുടെ മുറിയിൽ.. ജാട തെണ്ടി.. ' "നീ എന്നെത കൊച്ചേ ഒറ്റക്ക് പിറുപിറുക്കുന്നെ " "ഒന്നുല്ല അമ്മച്ചി.. ഇവിടെ ചിലർ ഓക്കേ വന്നപ്പോൾ നമ്മളെ ഒന്നും വേണ്ടാതെ ആയെന്ന് പറഞ്ഞതാ... 😏" ചുണ്ട് കോട്ടി വെച്ച് പുച്ഛത്തോടെ അവൾ പറഞ്ഞതും അത് കേട്ട ട്രീസക്ക് ചിരി പൊട്ടി എങ്കിലും സമർത്ഥമായി മറച്ചു വെച്ചു.. "അപ്പൊ ചുരുക്കി പറഞ്ഞാൽ എന്റെ കൊച്ചിന് അസൂയ മൂത്തത് ആണെന്ന്.. " വാ പൊത്തി ട്രീസ പറഞ്ഞതും അവളെ ഉണ്ട കണ്ണ് ഒന്നുടെ പുറത്തേക്ക് ഉന്തി.. "ദേ അമ്മച്ചി ഞാൻ ആണോ നിങ്ങളുടെ മോൾ . അതോ ആ കടുവ ജാട തെണ്ടി ആന്നോ.. " "ആഹാ ഇപ്പൊ അങ്ങനെ ആയോ..കാര്യം നീ തന്നേ ആണ് മോൾ.. പക്ഷെ ഇത്രേം കാലം ജോയിച്ചായൻ, ഇച്ചായൻ എന്നും പറഞ്ഞ് കൊണ്ട് നടന്ന പെണ്ണാ.. ഇപ്പൊ ജാടതെണ്ടി, കടുവ ഒക്കെ ആയി അല്ലെ 🤨" "അത് അവക്കടെ സ്വഭാവം കൊണ്ട് അല്യോ.. ഞാൻ എന്നാ ചെയ്യാനാ.. " പറച്ചിലോടൊപ്പം അവളെ കീഴ് ചുണ്ട് പുറത്തേക്ക് തള്ളി.. "ഇതൊന്ന് അവിടെ വെച്ചേച്ചു പോര് കൊച്ചേ.. " ******** "ഡി... നീ എന്താടി എന്റെ മുറിയിൽ.. "

അവൾ ജോന്റെ മുറിയിൽ കയറിയതും ഇരുന്നിടത്തു നിന്ന് ചാടി എഴുനേൽറ്റു കൊണ്ട് അവൾക്ക് നേരെ അവൻ കുരച്ചു ചാടി.. "Mr.eathen john ഞാൻ ഇവിടെ ഡിസ്കോ കളിക്കാൻ വന്നതാ.. എന്നതാടോ.. " അവന്റെ ചോദ്യം ഒട്ടും ഇഷ്ട്ടപെടാത്തത് കൊണ്ട് മുഖം തിരിച്ചു അവൾ പറഞ്ഞു.. '''"ഡി... !!!!!"""" അവളെ പറച്ചിൽ കേട്ട് അവൻ അടിമുടി വിറച്ചതും ഒരു അലർച്ച ആയിരുന്നു "എന്താടോ.. " അൽപ്പം പോലും പേടി ഇല്ലാതെ കൈ രണ്ടും ഇടുപ്പിൽ കുത്തി കണ്ണും കൂർപ്പിച്ചു വെച്ചു അവൾ ചോദിച്ചതും അവന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു... ഒരു കാറ്റ് പോലെ പാഞ്ഞു കൊണ്ട് അവളെ കൈ പിടിച്ചു ചുവരോട് ചേർത്തു നിർത്തിയതും എന്താ സംഭവിച്ചത് എന്ന് അറിയാതെ അവൾ പകച്ചു കൊണ്ട് നോക്കി.. കയ്യിൽ ഉള്ള ജഗ്ലെ വെള്ളം മൊത്തം നിലത്ത് തൂവിയിരുന്നു.. ഞട്ടലിൽ നിന്ന് മുക്തയായ അവൾ തന്നോട് ഒരു ഇഞ്ചു വെത്യാസം ഇല്ലാതെ നിൽക്കുന്നവനെ കാണെ അവൾ പാട് പെട്ട് ഉമിനീർ ഇറക്കി.. നേരത്തെ ഉണ്ടായിരുന്ന ധൈര്യം ഒക്കെ ഒറ്റയടിക്ക് ചോർന്നു പോയ പോലെ തോന്നി അവൾക്ക്.. അവന്റെ നിശ്വാസം മുഖത്തു തട്ടിയതും അവൾ പതിയെ മിഴികൾ ഉയർത്തി നോക്കിയതും അവന്റെ രൂക്ഷമായ നോട്ടത്തിൽ അവളെ ശിരസ്സ് താന്നു.. അവന്റെ കൈകൾ അവളെ വലത് കൈത്തണ്ടയിൽ മുറുകിയ കാരണം വേദന കൊണ്ട് അവളെ ഉണ്ടക്കണ്ണുകൾ നിറഞ്ഞു തൂവി... ഇടത് കയ്യിലെ ജഗ്ഗിൽ പിടി മുറുക്കി...

അവനെ വീണ്ടും നിറഞ്ഞ കണ്ണുകളോടെ നോക്കിയതും അവൻ അസ്വാസ്ഥതയോടെ തല ചെരിച്ചു.. കോപം കൊണ്ട് വിറച്ച അവന്റെ കണ്ണുകളിലെ ചുവപ്പ് രാശി പതിയെ മാഞ്ഞു.. കൂടേ തന്നേ അവന്റെ പിടിയും അയഞ്ഞു... പതിയെ അവളിൽ നിന്ന് അകന്നു നിന്നു.. താൻ പിടിച്ച കൈകൾ ചുവന്നു തിണർത്തിരിക്കുന്നത് കാണെ അവൻ വേഗത്തിൽ തിരിഞ്ഞു നടന്നു.. "വെള്ളം അവിടെ വെച്ചിട്ട് പൊക്കോ.. " അവളെ മുഖത്തു നോക്കാതെ തന്നേ പറഞ്ഞ് കൊണ്ട് അവൻ തല വെട്ടിച്ചു.. °°°°°°°°°°°°°°°°°°°°°°°°°°°°° "സേറക്ക് നല്ല വിഷമം ഉണ്ട്.. ജോ ഇങ്ങനെ കാണിക്കുന്നതിൽ.. സങ്കടം കൊണ്ട അവനെ അങ്ങനെ വിളിക്കുന്നത് പോലും.. എന്നാലും എന്റെ കർത്താവെ എന്നതാ എന്റെ കൊച്ചിന് പറ്റിയെ.. അവളെ കാണുമ്പോൾ തന്നേ അവന്റെ മുഖഭാവം മാറുവാണെല്ലോ.. അല്ലേൽ സേറയേ ഇട്ട് വട്ട് കളിപ്പിക്കുന്ന ചെക്കനാ. " ലീന പറഞ്ഞു നിർത്തി.. "സാരല്യ.. ലീനെ നമ്മുടെ ജോ മോൻ അല്ലെ.. ശെരി ആയി ക്കോളും.. ഇവിടുത്തെ കാലാവസ്ഥ ഒന്നും പിടിക്കുന്നുണ്ടാവില്ല.. പിന്നേ നമ്മുടെ സേറയും ചില്ലറ കാരി അല്ലല്ലോ.. ഒന്നും രണ്ടും പറഞ്ഞു ഉടക്കാൻ അവളും മോശം അല്ലാലോ.. "

ലീന(ജോ യുടെ അമ്മച്ചി )യുടെ തോളിൽ കൈ വെച്ചു ട്രീസ പറഞ്ഞു.. "പാവാ ട്രീസെ അവൾ.. കയ്യിൽ ഒത്തിരി കുറുമ്പ് ഉണ്ടെന്നേ ഒള്ളു.. " "ഉവ്വ് " ലീനയുടെ പറച്ചിൽ കേട്ട് ട്രീസ ചിരിയോടെ തലയാട്ടി.. ÷••••••••••••••••••••••••••••••••••••÷ "അല്ലേൽ വേണ്ടാ.. നീ ഏതായാലും വന്നത് അല്ലെ.. ആ ഷെൽഫിന്റെ മുകളിൽ എന്റെ ഒരു powerbank ഉണ്ട്.. അതൊന്ന് എടുത്തു തന്നിട്ട് പൊക്കോ.. എന്നോട് തർക്കുത്തരം പറഞ്ഞതിന് ഉള്ള പണിഷ്മെന്റ് ആയി കൂട്ടിക്കോ.." 'പോടാ പട്ടി, തെണ്ടി, ചെറ്റേ.. കാലമാട.. എന്റെ കൈതണ്ട പിടിച്ചു ചോര വരുത്തിച്ചതും പോരാ.. പണിഷ്മെന്റ് തരുന്നു.. തനിക്ക് ഒക്കെ ഞാൻ വിം കലക്കി താരാടാ കാപാലികാ... ' വിരലുകൾ ദാവണി അറ്റത് ഇട്ട് ചുരുട്ടി കൊണ്ട് അവന്റെ നഖം തട്ടി കയ്യിലെ ചോര പൊടിഞ്ഞ മുറിവിൽ നോക്കി അവൾ പതിയെ ഊതി കൊണ്ട് പിറുപിറുത്തു.. "എന്തെ നിന്നെ കൊണ്ട് പറ്റത്തില്ലേ?🤨" അവളെ നിൽപ്പ് കണ്ട് ബെഡിന്റെ ഹെഡ് ബോർഡിലേക്ക് ചാരിയ അവൻ പതിയെ ഉയർന്നു കൊണ്ട് ചോദിച്ചതും സേറ ഒന്ന് ഞെട്ടി.. "ഞാ.. ഞാൻ എടുത്തു തരാം.. " അടുത്തുള്ള ചെയർ വലിച്ചിട്ടു കൊണ്ട് അവൾ അതിൽ ചവിട്ടി കയറി..

എങ്കിലും അവൾക്ക് എത്തുന്നില്ലായിരുന്നു.. എങ്കിലും പരമാവധി ശ്രമിച്ചു കൊണ്ട് അവൾ കാലിന്റെ തള്ള വിരലിൽ ഊന്നി കൊണ്ട് അൽപ്പം കൂടേ ഏന്തി.. അവളെ ഓരോ ചെയ്തികളും സസൂക്ഷമം വീക്ഷിച്ചിരുന്ന ജോന്റെ മുഖം പെട്ടന്ന് മാറി... തള്ള വിരലിൽ ഊന്നി പവർ ബാങ്ക് എടുക്കാൻ കൈകളും ഉയർത്തിയ കാരണം അവളെ വയർ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.. വെളുത്ത അവളെ അണിവയർ തെളിഞ്ഞു കാണെ അവനിൽ അസ്വസ്ഥത നിറഞ്ഞു.. ഒരുപാട് തവണ മിഴികളെ ശാസിച്ചു കൊണ്ട് നോട്ടം മാറ്റി എങ്കിലും അനുസരണക്കേട് കാട്ടി കൊണ്ട് അവന്റെ മിഴികൾ അവിടേക്ക് തന്നേ തെന്നി വീണു.. വെളുത്ത ചുവന്ന അവളെ വയറിൽ ചുറ്റി പിണഞ്ഞൂ കിടക്കുന്ന പൊന്നരിഞ്ഞാണം കാണെ അവൻ ദേഷ്യത്തോടെ മുഖം ചെരിച്ചു.. "ബ്ലഡി @$&*.." ********* "ഡി.. നിനക്ക് എന്താടി വൃത്തിയുള്ള ഡ്രസ്സ്‌ ഒരു ഇട്ടാൽ.. അവളെ ഒരു ജംബവാന്റെ കാലത്തു ഉള്ള ദാവണിയും കോപ്പും.. " 'ന്റെ ഈശോയെ.. ഇങ്ങേർക്ക് ഇത് എന്നാതിന്റെ കേടാ. ആദ്യം മുറിയിൽ കയറി എന്ന് പറഞ്ഞ്.. ഇപ്പൊ ഡ്രെസ്സ്നായി കുഴപ്പം.. എന്റെ അന്തോളീസ് പുണ്യാളാ.. നിന്റെ രൂപ കൂടിനു മുന്നിൽ മുട്ടിപ്പായി ഇരുന്നു പ്രാർത്ഥിച്ചോളാം..

വേണേൽ ഒരു കൂട്ടം മെഴുകുതിരി കത്തിച്ചോളാം.. എന്നാൽ എങ്കിലും ഈ കാപാലികന്റെ വൃത്തികെട്ട സ്വഭാവം മാറ്റി ന്റെ പഴയ ഇച്ചായനെ അങ്ങ് തന്നേക്കണേ.. നിന്റെ സാറ കുട്ടിയുടെ ഒരു ആവിശ്യം അല്ലെ.. അങ്ങ് നിറവേറ്റി തന്നേക്കന്നെ 😁.. കാലമാടൻ നോക്കണ നോട്ടം കണ്ട.. ' ന്നും ആത്മ അടിച്ചോണ്ട് ജോയെ നോക്കി വെളുക്കനെ ഇളിച്ചു കാട്ടി.. "മേലാൽ ഇമ്മാതിരി വസ്ത്രം ധരിച്ചു പോവരുത് .കേട്ടോ.. " അതിന് അവൾ നല്ല കുട്ടിയായി തല അനക്കി.. "എന്നാ ഞാൻ പൊട്ടെ ഇച്ചായ.. " നിലത്ത് കാല്‌ കൊണ്ട് കളം വരച്ചു കൊണ്ട് നാണത്തോടെ പറഞ്ഞതും അവന്റെ കണ്ണ് ഒന്ന് മിഴിഞ്ഞു.. അത് കോപത്തിലേക്ക് വഴി മാറാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല... "ഡി... ആരാടി നിന്റെ ഇച്ചായൻ.. " അവളെ മേലേക്ക് കുരച്ചു ചാടി കൊണ്ട് ജോ ചോദിച്ചു . "ഹ.. ഒന്നും അറിയാത്ത പോലെ.. കൊച്ചു കള്ളൻ.. " അവന്റെ താടി തുമ്പിൽ ഒന്ന് നുള്ളി കൊണ്ട് സേറ ഒളിമ്പിക്സ്നു ഓടും പോലെ ഓടെടാ ഓട്ടം ആയിരുന്നു😂.. •••••••••••••••••••••• "എന്താടി നിന്നെ വല്ല പട്ടിയും ഓടിച്ചോ.." ഗോവണി പടി ഇറങ്ങാൻ ഉള്ള ഭാഗത്തു എത്തിയതും അവൾ നിന്ന് കിതക്കാൻ തുടങ്ങി.. അത് കണ്ട് കൊണ്ട് ഏണി കേറി വന്ന ജോയൽ സംശയത്തോടെ ചോദിച്ചു..

"പട്ടി അല്ല മോനെ അതിലും വല്യ ഇനത്തിന്റെ വായിലേക്ക് തല വെച്ചിട്ട ഈ സേറ വരുന്നെ.. " എന്ന് പറഞ്ഞ് നിർത്തിയ സേറ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി.. "നിന്റെ ചേട്ടൻ ആയതു കൊണ്ട് പറയല്ല.. അതൊരു ചെറ്റയാണ് മഹാ ചെറ്റ.. ഹും.. വൃത്തികെട്ടവൻ.. ഒരു കലിപ്പൻ വന്നേക്കുന്നു.. " ചുണ്ട് അങ്ങോട്ടും ഇങ്ങോട്ട് ആട്ടി കൊണ്ട് അവൾ പറഞ്ഞ്.. "ഇത് എന്താപ്പോ അങ്ങനെ.. അല്ലേൽ എന്റെ ഇച്ചായനാ എന്നും പറഞ്ഞ് നടന്ന കൊച്ച ഇപ്പൊ ഇങ്ങനെ പറയുന്നേ.. " അവളെ നോക്കി സംശയത്തോടെ ജോയൽ ചോദിച്ചു.. "സാഹചര്യം കൊണ്ട് മനുഷ്യൻ പലതും പറയും അതൊന്നും ഓർമയിൽ വെക്കരുത്.. understand.. ബൈ ദുബായ് നമ്മൾ വിഷയത്തിൽ നിന്നു വിട്ടു.. ഹ കിട്ടി.. നിന്റെ ചേട്ടൻ ഒരു നാറി ആണ്.. നാറി.. അങ്ങേർ ലണ്ടനിൽ പോയപ്പോൾ അവന്റെ ഒക്കെ ഒരു ജാട.. ഹും ജടപ്പുഴു.." കണ്ണും കൂർപ്പിച്ചു വെച്ചു അവൾ പുച്ഛത്തോടെ പറഞ്ഞ് നിർത്തി.

. "അത് നിനക്ക് ഇപ്പഴേ മനസ്സിൽ ആയുള്ളൂ.. ഞാൻ നിന്നോട് പണ്ടേ പറഞ്ഞതാ.. അപ്പൊ നീ എന്റെ തലയിൽ കയറാൻ വന്നിരുന്നെല്ലോ.. അതാ പറയുന്നേ മുതിർന്നവർ പറയുന്നത് അനുസരിക്കണം എന്ന്.. " അവന്റെ പറച്ചിൽ കേട്ട് അവൾ നാല് പാടും തിരയാൻ തുടങ്ങി.. "നീ എന്താ പെണ്ണെ തിരയുന്നെ.. " "അല്ല നീ പറഞ്ഞ മുതിർന്ന കുട്ടി. അതിനെ ഇവിടെ എവിടേയും കാണ്മാൻ ഇല്ലല്ലോ.." "ആക്കിയത് ആണല്ലേ😬.. " "അല്ലാതെ പിന്നേ.. പോടാ ചെറുക്കാ അവിടെന്ന്.. ഒരു മൂത്ത കുട്ടി വന്നേക്കുന്നു.. ഹും.. " അവനേം പുച്ഛിച്ചു തള്ളി അവൾ സ്റ്റെയർ ഇറങ്ങി പോയതും ജോയൽ അവളെ പോക്ക് നോക്കി വായേം പൊളിച്ചു നിന്നു.. """അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് ന്ന് കേട്ടിട്ടുണ്ട്.. അതെ അവസ്ഥയ ഇപ്പൊ എനിക്കും🥴""""  .........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story