നിന്നിലായ്: ഭാഗം 20

ninnilay

എഴുത്തുകാരി: നിഹ

""അപ്പൊ സേറപെണ്ണിനോ? "" ആസ്ഥാനത്തു ആയിരുന്നു നൗറയുടെ ചോദ്യം.. ആ കുഞ്ഞിന്റെ നിഷ്കളങ്കത നിറഞ്ഞ ചോദ്യം കേട്ട് സേറയും ജോയും ഒരുപോലെ ഞെട്ടി തരിച്ചു. ജോയും സേറയും പരസ്പരം മിഴിച്ചു നോക്കി.. നൗറ ഒരിക്കൽ പോലും അങ്ങനെ ഒരു ചോദ്യം ചോദിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല..രണ്ടു പേരുടെയും പരസ്പരം ഉള്ള തറഞ്ഞുള്ള നോട്ടവും നൗറയുടെ ചോദ്യവും കേട്ട് കൊണ്ട് വന്ന ജോയൽ ചിരി അടക്കി പിടിച്ചു.. ""പറ മമ്മ.. സാറപെണ്ണിന് ഈ അങ്കിൾ ആരാ.."" സേറയുടെ മടിയിൽ നിന്ന് ഊർന്നിറങ്ങി ജൂഹിയുടെ കൈ പിടിച്ചു കുലുക്കി കൊണ്ട് നൗറ വീണ്ടും ചോദിച്ചു.. അവളെ ചോദ്യം കേട്ട് ജൂഹിയും ആകെ പെട്ടു എന്നുള്ള ഭാവത്തോടെ അവരെ നോക്കി.. കാരണം ജൂഹിക്കും അറിയാം ജോക്കും സേറക്കും പരസ്പരം ഇഷ്ട്ടം ഉള്ള കാര്യവും വീട്ടുകാർ പണ്ടേ സേറ ജോക്ക് ഉള്ളത് ആണെന്ന് ഉറപ്പിച്ചു വെച്ചതും.. അത് കൊണ്ട് തന്നേ കുഞ്ഞിനോട് എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി.. ""നിനക്ക് എന്റെ ഈശോയും ആയിട്ട് എന്നതാ ബന്ധം.. "" അവരെ അടുത്ത് വന്നിരുന്ന ജോയൽ ചെറുചിരിയോടെ നൗറയോട് ചോദിച്ചു.. ""ഏത് ഈശോയാ.. ഭൂമിയിൽ ഉള്ളതോ അതോ മുകളിൽ ഉള്ളതോ.. ""

മുകളിലേക്കും താഴേക്കും കൈ ചൂണ്ടി കൊണ്ട് ഉള്ള അവളെ ചോദ്യം കേട്ട് എല്ലാവരും പൊട്ടിചിരിച്ചു.. ""എടി ഭൂമിയിൽ ഉള്ളത്.. "" ""അവൻ എന്റെ ബോയ്‌ഫ്രണ്ട്‌ അല്ലെ.. ""നൗറ ""ആ യൂദാസ് തന്നേ.. അത് പോലെ ഒക്കെ തന്നേ ഇതും.. ""ജോയൽ ""ഹേ.. അപ്പൊ അങ്കിളും സാറപെണ്ണും ലവ് ആണോ.. "" കണ്ണും വിടർത്തി ഉള്ള നൗറയുടെ ചോദ്യം കേട്ട് ജോയൽ കുലുങ്ങി ചിരിച്ചു കൊണ്ട് അതെ എന്ന് തലയാട്ടി.. അവളെ ഈശോയേ യൂദാസ് വിളിച്ചത് അത്ര ശ്രദ്ധിച്ചിട്ട് ഇല്ലെന്ന് തോന്നുന്നു..അല്ലേൽ ജോയലിന്റെ കൊലവിളി നടത്തിയേനെ. നൗറ ജോയെയും സേറയെയും ആണോ എന്ന മട്ടിൽ നോക്കിയതും സേറ അവിടെ നിന്നും പതിയെ എഴുനേൽറ്റു.. ജോയേ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് പതിയെ തിരിഞ്ഞു നടന്നു.. ""പറഞ്ഞിട്ട് പോ സാറപ്പെണ്ണേ.. "" ""സേറക്ക് സുഖം ഇല്ല മോളു.."" നൗറക്ക് മറുപടി എന്നോണം ജൂഹി പറഞ്ഞു എങ്കിലും അവിടെ ഓരോരുത്തർക്കും അറിയാമായിരുന്നു മറുപടി പറയാൻ കഴിയാത്ത വെപ്രാളം കൊണ്ട് ആണ് അവൾ അവിടെ നിന്നും രംഗം വിട്ടു ഒഴിഞ്ഞത് എന്ന്..

""നിന്റെ യൂദാസ് ഇപ്പോഴും ജീവിച്ചു ഇരിപ്പുണ്ടോ.. അതോ മുകളിലോട്ട് എടുത്തോ.. "" നൗറയുടെ ഭംഗിയായി ചീകി വെച്ച ചുരുണ്ട മുടി പിടിച്ചു വലിച്ചു കൊണ്ട് ജോയൽ ചോദിച്ചതും നൗറയുടെ കണ്ണ് കൂർത്തു.. ജൂഹി ആണേൽ ഇവിടെ ഇന്ന് എന്തെങ്കിലും ഒക്കെ നടക്കും എന്ന മട്ടിൽ താടക്ക് കൈ കൊടുത്തു ഒരു സിനിമ കാണുന്ന ത്രില്ലിൽ ആവേശത്തോടെ ഇരുന്നു.. ""നീ പോടാ.."" അവനെ നോക്കി ചുണ്ട് കോട്ടി കൊണ്ട് നൗറ പറഞ്ഞതും ജോയലിന്റെ ചുണ്ട് അമ്പ് പോലെ വളഞ്ഞു.. ""ഇച്ചേയി.. "" ജൂഹിയേ നോക്കി ചുണ്ട് പിളർത്തി ജോയൽ വിളിച്ചതും ജൂഹിയുടെ മട്ട് മാറി.. ""നൗറ ഞാൻ നിന്നോട് പല പ്രാവിശ്യം പറഞ്ഞിട്ട് ഉണ്ട് മുതിർന്നവരെ റെസ്‌പെക്ട് ചെയ്യണം എന്ന്..കൂടാതെ ബാഡ് വേർഡ്‌സ് പറയരുത് എന്നും.. "" നൗറയേ നോക്കി ശാസനയോടെ ജൂഹി പറഞ്ഞു നിർത്തിയതും ജോയൽ നിഷ്കളങ്കമായി അതെ എന്ന് തലയാട്ടി.. ""ഈ അങ്കിളിനെ വേണേൽ ഞാൻ റെസ്‌പെക്ട് ചെയ്യാം.. പക്ഷെ ഇവനെ.. ഇവനെ ഞാൻ റെസ്‌പെക്ട് ചെയ്യത്തില്ല.. "" ജോയേ ചൂണ്ടി അതും പറഞ്ഞു കൊണ്ട് നൗറ ജോയലിനെ നോക്കി പുച്ഛിച്ചു തള്ളി..

""അതെന്താ..? "" ""ഇവന് എന്നേ ഇട്ട് വെറുപ്പിക്കാൻ മാത്രേ അറിയൂ.. കാണുമ്പോൾ കാണുമ്പോൾ ഇവൻ എന്നോട് എന്റെ ഈശോയേ യൂദാസ് എന്ന് വിളിക്കും.. അതുകൊണ്ട് ഇവനെ ഞാൻ ബഹുമാനിക്കത്തില്ല.. കർത്താവ് ആണേ നേര്.."" നൗറയുടെ കണ്ണും കൂർപ്പിച്ചുള്ള വിവരണം കേട്ട് ജൂഹിയുടെ വായ പൊളിഞ്ഞു.. ജൂഹി ഇത് എന്റെ വിത്ത് തന്നേ ആണോ എന്ന മട്ടിൽ നൗറയേ താടക്ക് കൈ കൊടുത്തു അടിമുടി നോക്കി.. ശേഷം സ്വന്തം വയറിലേക്കും🥴.. ഇവിടെ നിന്ന് തന്നേ ആണോ വന്നത് എന്ന മട്ടിൽ ""നമ്മളെ ഒന്നും ആർക്കും വേണ്ടല്ലോ.. സങ്കടം ഒന്നും ഇല്ലാ.. എന്നാലും ചെറിയ ഒരു വിഷമം🤧"" നൗറയുടെ പറച്ചിൽ കേട്ട് ജോയൽ മൂക്ക് ചീറ്റി കൊണ്ട് പറഞ്ഞു അവിടെ നിന്നും സ്ഥലം വിട്ടു.. . അതെല്ലാം നോക്കി നിന്ന ജോ ചിരിയോടെ നൗറയുടെ ചുരുണ്ട മുടിയിൽ കൈ ഇട്ട് ഇളക്കി കൊണ്ട് മുകളിലേക്ക് വെച്ചു പിടിച്ചു.. ______❤️ ""ട്ടെ💥!!!"" മുന്നിൽ കലിയോടെ ഉറഞ്ഞു തുള്ളുന്നവനെ കവിളിൽ കൈ വെച്ചു കൊണ്ട് വൈഗ പേടിയോടെ നോക്കി.. ""ഏട്ടാ ഞാൻ.."" ""മിണ്ടരുത്.. കൊന്നു കളയും.. പെങ്ങൾ ആണോന്ന് പോലും നോക്കത്തില്ല.. കൊന്നും കൊല വിളിച്ചും നടന്ന പരമേശ്വരന്റെ മോൻ തന്നെയാ വൈശാഖും.. ഒന്നിനും മടി ഇല്ലാത്തവൻ.. "" അവന്റെ വാക്കുകൾ കേൾക്കെ അവളിലെ പേടി എങ്ങോ പോയി മറഞ്ഞു..

അവൾക്ക് ദേഷ്യം അങ്ങ് എരിഞ്ഞു കയറി.. കൈ മുഷ്ടി ചുരുട്ടി പിടിച്ചു.. ""അതെ.. ഏട്ടൻ പറഞ്ഞ പോലെ പരമേശ്വരന്റെ മോൾ തന്നെയാ ഈ വൈഗയും.. എന്റെ ജീവിതത്തിൽ കുറുക്കുവഴി ആയിട്ട് അവൾ വന്നപ്പോൾ എനിക്ക് അതെ ചെയ്യാൻ തോന്നിയുള്ളൂ.. ചത്തെങ്കിൽ അത്രയും നല്ലത്. '" ""ഇല്ലെടി.. അവൾ ചത്തിട്ടില്ല.. ജീവനോടെ ഉണ്ട് അവളിപ്പോഴും.. ഈ വൈശാഖ്ന് വേണ്ടി.. ആരിലും കാണാത്ത ഒരു പ്രത്യേക ഭംഗിയാ അവൾക്ക്.. പേര് അറിയാത്ത ഒരു ഗന്ധം ആണ് അവൾക്ക്.. കയ്യിൽ കിട്ടിയുരുന്നേൽ അവളെ മതിവരോളും ആസ്വദിക്കാമായിരുന്നു.."" സേറയുടെ സൗന്ദര്യത്തെ പുകഴ്ത്തി പറയുന്നത് ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന വൈഗ വെറുപ്പോടെ മുഖം തിരിച്ചു.. ""ഏട്ടൻ അവളെ എന്തേലും ചെയ്യ്.. എനിക്ക് എന്റെ ജോയേ വേണം അത്രയേ ഒള്ളു.."" ""ജോക്ക് അവളെ ഇഷ്ട്ടം അല്ലെന്ന് ഉറപ്പ് അല്ലെ.. "" ""അതിന് എന്താ ഇത്ര സംശയം.. ജോക്ക് അവളെ കണ്ണിന് നേരെ കണ്ടൂടാ.. അവളോട് ഒന്ന് ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല..അന്നത്തെ പ്ലാൻ അനുസരിച്ചു ജോയേ ഏട്ടൻ പറഞ്ഞ സ്ഥലത്തു കൊണ്ട് വരാൻ ഞാൻ ശ്രമിച്ചത് ആയിരുന്നു..

പക്ഷെ നിർഭാഗ്യം എന്ന് പറയട്ടെ അന്ന് ജോക്ക് സുഖം ഇല്ലാതെ ആയി. "" ആദ്യം ഒക്കെ പുച്ഛത്തോടെ പറഞ്ഞ വൈഗ പിന്നേ എന്തോ നഷ്ടപെട്ട പോലെ ഉള്ള വിഷമത്തോടെ പറഞ്ഞു നിർത്തി.. ""ആ പിന്നേ അവിടെ സൂക്ഷിച്ചും കണ്ടും ഒക്കെ നിന്നോളണം.. സേറ ഒരു വാക്ക് പറഞ്ഞാൽ മതി നീ ആണ് അവളെ സ്റ്റെയറിൽ നിന്ന് തള്ളിഇട്ടത് എന്ന്.. അതോടെ തീരും അവിടെ ഉള്ള നിന്റെ പൊറുതി.. ജോക്ക് നിന്നോട് ഉള്ള സ്നേഹം ഒക്കെ പോയി വെറുപ്പ് ആവും.. പറഞ്ഞില്ലെന്നു വേണ്ടാ.. "" അവൾക്ക് ഒരു താകീത് എന്നോണം വൈശാഖ് പറഞ്ഞു കൊടുത്തു.. അതിനെല്ലാം നിഗൂഢമായി ചിരിച്ചു കൊണ്ട് തല ആട്ടി. ""അതൊക്ക ഞാൻ നോക്കിക്കോളാം ഏട്ടാ.. എന്നാലും എന്നേ അടിക്കേണ്ടിയിരുന്നില്ല.. "" കവിളിൽ കൈ ചേർത്തു വെച്ചു കൊണ്ട് പരിഭവം പോൽ വൈഗ പറഞ്ഞതും വൈശാഖ് അവളെ തോളിൽ തട്ടി.. ""അമ്മാതിരി പണി എടുത്തു വെച്ചിട്ട് അല്ലെ.. "" ""സോറി.. "" അവന്റെ കണ്ണ് കൂർപ്പിച്ചുള്ള ചോദ്യത്തിനു മറുപടി പോൽ ക്ഷമാപണം നടത്തി.. ""ഇല്ലാ ഏട്ടാ..അവൾ ഇനിയും എന്റെ വഴിയിൽ തടസ്സം ആയി വന്നാൽ അവളെ കഴുത്തു ഞെരിച്ചു കൊല്ലാനും ഈ വൈഗ മടിക്കില്ല.. "" ക്രൂരതയോടെ നിഗൂഢമായി ഉള്ളിൽ പറഞ്ഞു കൊണ്ട് മുഖത്തു പുഞ്ചിരി വരുത്തി.. ______❤️

സ്റ്റെയർ കയറി ചെന്ന ജോ സേറയുടെ മുറിയിൽ എത്തിയതും നിന്നു.. പാതി ചാരി വെച്ച മുറിയുടെ വാതിൽ മെല്ലെ തുറന്നു നോക്കി.. കട്ടിലിൽ കമിഴ്ന്നു കിടന്ന് കവിൾ തലയണയിൽ ചേർത്തു വെച്ചു മയങ്ങുന്ന സേറയേ കാണെ ജോ എന്തിനോ വേണ്ടി ചിരിച്ചു.. മുഖത്തു വല്യ ക്ഷീണവും തളർച്ചയും കാണുന്നില്ല എങ്കിലും തലക്ക് വേദന ഉണ്ടാവും എന്ന് അവൻ ഊഹിച്ചു.. വാതിൽക്കൽ തന്നേ അവളെ നോക്കി നിന്ന ജോ പതിയെ അകത്ത്‌ കയറി.. കട്ടിലിന്റെ കാൽ ഭാഗത്തു ആയി വൃത്തിയിൽ വിരിച്ചിട്ടിരിക്കുന്ന പുതപ്പ് എടുത്ത് അവളെ അരയോളം പുതച്ചു കൊടുത്തു.. ശേഷം ഒന്ന് കുനിഞ്ഞു കൊണ്ട് അവളെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു കൊണ്ട് അവളിൽ നിന്ന് വിട്ടകന്നു..ഒന്ന് കുറുകിയ അവൾ കഴുത്തോളം പുതപ്പ് വലിച്ചു.. അവളെ ചുവപ്പ് രാശി പടർന്ന കവിളിൽ പതിയെ തലോടി കൊണ്ട് അവൻ പുറത്തേക്ക് നടന്നു.. നടത്തിനിടയിലും അവന്റെ ചുണ്ടിൽ ചെറുചിരി മൊട്ടിട്ടു.. അതെ പുഞ്ചിരിയോടെ തന്നേ അവൻ തന്റെ മുറിയിലേക്ക് കയറി... ____❤️

""നൗറ കുട്ടി .. "" സെറ്റിയിൽ ഇരുന്നു ജോന്റെ മൊബൈൽ വെച്ചു കാർട്ടൂൺ കാണുന്ന നൗറയേ കൊഞ്ചലോടെ ജോയൽ തോണ്ടി വിളിച്ചു.. ""മ്മ്.. "" അവന്റെ കൈ തോൾ കൊണ്ട് തട്ടി മാറ്റി കൊണ്ട് കാർട്ടൂണിൽ തന്നേ ശ്രദ്ധ ചെലുത്തി കൊണ്ട് നൗറ മൂളി.. ""നൗറ.."". അവളെ മൈൻഡ് ഇല്ലാത്ത ഇരുത്തം കണ്ട് അരിശം വന്ന ജോയൽ അവളെ ഒന്നുടെ തോണ്ടി.. ""ആഹ്.. വേഗം പറ.. ഞാൻ ഇവിടെ തിരക്കിട്ട പണിയിൽ ആണെന്ന് അറിഞ്ഞൂടെ.. "" അവന്റെ മുഖത്തു നോക്കാതെ തന്നേ നൗറ പറഞ്ഞതും ജോയൽ പല്ല് കടിച്ചു ""ഓ പിന്നേ.. നീ അങ്ങ് മല മറിക്കുവല്ലേ😏. എടി ഇങ്ങോട്ട് നോക്ക് കൊച്ചേ.. "" ""എന്താ.. "" അവന്റെ പറച്ചിൽ ഒട്ടും ഇഷ്ട്ടപ്പെടാതിരുന്ന നൗറ മുഷിപ്പോടെ ഫോൺ മാറ്റി വെച്ചു അവനെ തുറിച്ചു നോക്കി.. ""അത് പിന്നേ ഉണ്ടെല്ലോ.. നീ എങ്ങനെ അറിഞ്ഞു.. എനിക്ക് മീനുനെ ഇഷ്ട്ടം ഉള്ള കാര്യം..😁"' ഇളിയോടെ ജോയൽ ചോദിച്ചതും ഇതാണോ എന്ന മട്ടിൽ ആ കുഞ്ഞി പെണ്ണ് സ്വയം തലക്ക് അടിച്ചു.. അവളെ ഓരോ expression നും വളരെ ക്യൂട്ട് ആയിരുന്നു.. പ്രേത്യേകിച്ചു അവളെ ആ തലക്ക് ഉള്ള ഒരു കൊട്ട്..അവളെ ഉണ്ടകവിളിൽ കടിക്കാൻ ഒക്കെ ജോയലിന് തോന്നി എങ്കിലും സ്വന്തം ആരോഗ്യം കണക്കിൽ എടുത്ത് ആ പണിക്കു നിന്നില്ല.. ""നൗറ എന്നാ സുമ്മാവ.. നീ എന്നേ കുറിച്ച് എന്താ കരുതിയെക്കുന്നെ.. ഞാൻ ഒരു ചെറിയ കുട്ടി ആണെന്നോ.. എന്നാ നിനക്ക് തെറ്റി.. ഞാൻ വലുപ്പം കൊണ്ട് മാത്രേ ചെറുതൊള്ളു.. ബുദ്ധി കൊണ്ട് ന്യൂട്ടനെ വരെ മറികടക്കും.

."" അവളെ ടി ഷർട്ട്‌ ന്റെ ഇല്ലാത്ത കോളർ ഒന്ന് പൊക്കി കൊണ്ട് വല്യ കാര്യം കണക്കെ നൗറ പറഞ്ഞു.. ""എടി.. വല്യ വർത്താനം പറയാതെ.. പറ.. നീ എങ്ങനെ അറിഞ്ഞു.. "" അവളെ പ്രവർത്തികൾ ഒക്കെ കണ്ട് ഓക്കാനിക്കുന്ന മുഖഭാവവും വെച്ചു ജോയൽ ചോദിച്ചു.. ""അതൊക്ക അറിഞ്ഞു😌. "" ""സത്യം പറയടി.. നിന്നോട് സേറ പറഞ്ഞത് അല്ലെ.."" കണ്ണും കൂർപ്പിച്ചു വെച്ചുള്ള ജോയലിന്റെ ചോദ്യം കേട്ട് നൗറ നാവ് പുറത്തേക്ക് ഇട്ട് കാണിച്ചു... ""പിന്നേ അറിഞ്ഞോണ്ട് ചോദിക്കണോ.. ഒന്ന് പോഡെർക്കാ😏.. "" എന്നും പറഞ്ഞു കൊണ്ട് നൗറ എഴുനേൽറ്റു പോയതും ജോയൽ കണ്ണും തള്ളി നിന്നു.. ""ഹേ!!😳""" _______❤️ അകത്തേക്ക് കയറി വന്നു ഉമ്മറത്തു നിന്ന് തന്നേ കാർ ലോക്ക് ചെയ്തു കൊണ്ട് വൈഗ തിരിഞ്ഞതും മുന്നിൽ പന പോലെ നിൽക്കുന്ന സേറയേ കണ്ട് ഒന്ന് ഞെട്ടി.. മാറിൽ ഇരുകൈകളും പിണച്ചു വെച്ചു ചുണ്ടിൽ ഒരു കുഞ്ഞ് ചിരിയോടെ നിൽക്കുന്ന സേറയേ കണ്ട് വൈഗ പരുങ്ങി.. ആ ചിരിയിൽ പോലും പരിഹാസം നിറഞ്ഞു നിൽക്കുന്നത് കണ്ട് വൈഗ ഉമിനീർ ഇറക്കി.. അവളെ നോക്കി പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് സേറ കെട്ടി വെച്ച കൈകൾ അയച്ചു.. ശേഷം പതിയെ വൈഗയിലേക്ക് നടന്നടുത്തു.. ""എന്താണ് വൈഗ ഇങ്ങനെ ഞെട്ടി നിൽക്കുന്നേ .. എന്നേ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല..അല്ലെ ? ""...(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story