നിന്നിലായ്: ഭാഗം 21

ninnilay

എഴുത്തുകാരി: നിഹ

""എന്താണ് വൈഗ ഇങ്ങനെ ഞെട്ടി നിൽക്കുന്നേ .. എന്നേ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല..അല്ലെ ? "" സേറയുടെ ചോദ്യത്തിൽ പരിഹാസം നിറഞ്ഞിരുന്നു. ""അതോ വീണമാത്രയിൽ ഞാൻ അങ്ങ് മേലോട്ട് പോവും എന്ന് കരുതിയോ. ഹേ."" സേറ വീണ്ടും ചോദ്യം തൊടുത്തു വിട്ടതും വൈഗ പരുങ്ങി..മുന്നോട്ട് ആഞ്ഞ സേറ കുഞ്ഞു ചിരിയോടെ തന്നേ വൈഗയുടെ കവിളിൽ കുത്തി പിടിച്ചു.. ""പരമേശ്വരന്റെ മോളെ.. സൂക്ഷിച്ചും കണ്ടും നിന്നില്ലെങ്കിലേ മോളെ വാസം അങ്ങ് പടിക്ക് പുറത്ത് ആവും. ഒരു വാക്ക് ഒരേ ഒരു വാക്ക് ഞാൻ പറഞ്ഞാൽ മതി എന്നേ തള്ളിയിട്ടത് നീ ആണെന്ന്. അതോടെ തീരും എല്ലാം.. ജോക്ക് നീ പറയുന്ന പോലുള്ള ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടെല്ലോ.. അത് ഞാൻ അങ്ങ് ഇല്ലാണ്ടാക്കും.. "" പല്ല് ഇറുമ്പി വൈഗയുടെ കവിളിലെ പിടി ഒന്നുടെ മുറുക്കി കൊണ്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു നിർത്തി . വൈഗ വേദന കൊണ്ട് കണ്ണ് ഇറുക്കി പിടിച്ചു.. ഒരു മാത്രേ തന്റെ കവിൾ കോടി പോവുമോ എന്ന് പോലും തോന്നി അവൾക്ക്.. അത്രയും മുറുക്കം ഉണ്ടായിരുന്നു സേറയുടെ പിടിത്തത്തിനു..

""എല്ലാം കണ്ടും കേട്ടും ഒതുങ്ങി നിൽക്കുന്ന സേറയേ നീ കണ്ടിട്ട് ഉള്ളൂ.. അതല്ലാത്ത ഒരു സേറ ഉണ്ട്.. അവളെ ഞാൻ വഴിയേ കാണിച്ചു തരാട്ടോ.. "" പതിഞ്ഞ സ്വരത്തിൽ തന്നേ വൈഗയുടെ കാതോരം പറഞ്ഞു കൊണ്ട് സേറ അവളിൽ വിട്ടകന്നു.. വേദന കൊണ്ട് നീറിയ വൈഗ പതിയെ കവിളിൽ കൈ ചേർത്തു.. '"പിന്നെ ഒന്നുടെ. ഇമ്മാതിരി അവിടേം ഇവിടേം തൊടാത്ത വേഷം ഇട്ട് നിന്നെ ഇനി ഞാൻ എങ്ങാനും കണ്ടാൽ .. നിന്റെ ഉളളം കാലിൽ ആണി അടിക്കും ഞാൻ.. പറഞ്ഞില്ലെന്നു വേണ്ടാ.. മനുഷ്യന്റെ കോലത്തിൽ ഉള്ള വസ്ത്രം ഇടാൻ പറ്റൂ എങ്കിൽ ഇവിടെ നിന്നാൽ മതി.. അല്ലേൽ എല്ലാം കൂടെ കൂട്ടി വെച്ചു കത്തിക്കും.. മനസ്സിൽ ആയോടി..!!!"" അവസാനത്തെ വാക്ക് അൽപ്പം കടിപ്പിച്ചു കൊണ്ട് സേറ ചോദിച്ചതും വൈഗ പല്ല് ഇറുമ്പി കൊണ്ട് തലയനക്കി.. ""മ്മ്.. പൊക്കോ.. അപ്പൊ പറഞ്ഞത് ഒന്നും മറക്കണ്ട.. "" വൈഗയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് സേറ പറഞ്ഞു.. വൈഗ ആണേൽ സേറയേ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് അകത്തേക്ക് പാഞ്ഞു.. അവളെ പോക്ക് നോക്കി നിന്ന സേറ കുലുങ്ങി ചിരിച്ചു.. ""അപ്പൊ എന്നേ പേടി ഒക്കെ ഉണ്ട്🤭"" ________❤️ ""ഇപ്പൊ എങ്ങനെ ഉണ്ട്..വേദന കുറവുണ്ടോ സേറ.. മുറിവ് ഒക്കെ ഉണങ്ങിയോ""

നൗറ മോളും ആയിട്ട് പാടവരമ്പത്തെക്ക് ഇറങ്ങിയ സേറ കാണുന്നത് അവളെ കണ്ട മാത്രയിൽ ഓടിവരുന്ന മീനുവിനെ ആണ്.. വന്ന മാത്രയിൽ കിതപ്പ് പോലും അടക്കാതെ ഉള്ള മീനുവിന്റെ ചോദ്യം കേട്ട് സേറ ചിരിച്ചു.. ""കുഴപ്പം ഒന്നും ഇല്ല മീനു..നീ ആദ്യം ശ്വാസം നേരാവണ്ണം വിട്.. "" സേറയുടെ ആക്കിയ ചിരിയോടെ ഉള്ള പറച്ചിൽ മീനു അവിഞ്ഞ ഒരു ഇളി പാസ്സാക്കി.. ""ഞാൻ ഹോസ്പിറ്റലിൽ വന്നായിരുന്നു. നിന്നെ കാണാൻ പറ്റിയില്ല.. അച്ഛ പോന്നപ്പോൾ ഞാൻ ഇങ് പോന്നു.. പിന്നേ ഞാൻ തനിച്ചാവില്ലേ.. "" ""ഉവ്വാ"" മീനുവിന്റെ പറച്ചിൽ കേട്ട് സേറ അമർത്തി മൂളി.. അവളെ മൂളലും കൂർപ്പിച്ചുള്ള നോട്ടവും കണ്ട് മീനു ഒന്ന് പരുങ്ങി.. ""ആഹാ.. നൗറ കുട്ടിയും ഉണ്ടായിരുന്നോ?അപ്പൊ ജൂഹി ചേച്ചിയും ഉണ്ടാവുമെല്ലോ. ഇവർ എപ്പോ വന്നു?.. "" വിഷയം മാറ്റാൻ എന്ന പോൽ ഉള്ള മീനുവിന്റെ സംസാരം കേട്ട് സേറ തലയാട്ടി ചിരിച്ചു.. നൗറയേ വാരി എടുത്തു കൊണ്ട് മീനു അവളെ കവിളിൽ അമർത്തി ചുംബിച്ചു.. ""ഇത് പോലെ എന്റെ മാമൻ ജോയലിന് കൊടുക്കരുത്ട്ടോ.. അവൻ അവസരം മുതൽ എടുക്കും..

"" നൗറയുടെ പറച്ചിൽ കേട്ട് മീനു നിന്ന നിൽപ്പിൽ ഞെട്ടിപിടഞ്ഞു.. അവളെ മാൻപേട മിഴികൾ പുറത്തേക്ക് തെറിച്ചു..പതിയെ ഉമിനീർ ഇറക്കി കൊണ്ട് സേറയേ തല ചെരിച്ചു നോക്കി സേറ ആണേൽ ഇപ്പൊ 'എങ്ങനെ ഉണ്ട്' എന്ന മട്ടിൽ പുരികം പൊക്കിയതും മീനു 'കൊള്ളാം' എന്ന ഭാവത്തോടെ നെടുവീർപ്പ് ഇട്ടു.. ശേഷം നൗറയേ നോക്കി വളിഞ്ഞ ഇളി ഇളിച്ചു കൊണ്ട് അവളെ പതിയെ താഴെ ഇറക്കി.. ""ഇത് ukg അല്ലെ എത്തിയോള്ളു.. നാക്ക് LLB പഠിക്കുന്ന പോലെ ഉണ്ടെല്ലോ. "" പുരികം ചുളിച്ചു ചുണ്ട് വളച്ചു വെച്ചു മീനു ചോദിച്ചതും സേറ തല കുലുക്കി.. "'ഇപ്പൊ വിശ്വാസം ആയീലെ.. പെണ്ണിന്റെ നാക്കിന്റെ നീളം..ഞാൻ പറയുമ്പോൾ പൊന്നു മോൾ വിശ്വാസക്കാർ ഇല്ലല്ലോ.. അപ്പൊ നീ എന്താ പറഞ്ഞെ.. ഇത്രയും ചെറിയ കുട്ടി അങ്ങനെ ഒക്കെ സംസാരിക്കില്ല എന്ന് അല്ലെ.. ഇപ്പൊ എങ്ങനെ ഇരിക്കുന്നു.. "" ഇടുപ്പിൽ കൈ കുത്തി ഒരു പ്രത്യേകതാളത്തിൽ സേറ പറഞ്ഞു നിർത്തിയതും 'ശെരിയാണ് 'എന്ന മട്ടിൽ മീനു തല കുലുക്കി.. ""അല്ല നൗറ എങ്ങനെ അറിഞ്ഞു ഈ കാര്യം .. "" ""അത് ഞാൻ പറഞ്ഞു😌.. ""

""എടി ദുഷ്ടേ😬. "" പല്ല് കടിച്ചോണ്ടു മീനു സേറയേ വേദന ആവാത്ത വിധം തല്ലിയതും സേറ പൊട്ടിചിരിച്ചു... ""നീ ജോയലിനോട് ഇഷ്ട്ടം പറഞ്ഞോ? ""സേറ ""ആര് പറഞ്ഞു.. ""മീനു ""അവൻ തന്നെ.. ""സേറ ""ഹ.. അത്.. അറിയാതെ ഞാൻ ഒന്ന് ഇച്ചായാ എന്ന് വിളിച്ചു പോയി.. അങ്ങേര് അത് വളച്ചു ഓടിച്ചു വേറെ ആക്കി അല്ലെ.. ""മീനു ""ശെരിയെന്നാ.. വീട്ടിൽ നിന്ന് ഇറങ്ങിയത് ട്രീസ അറിഞ്ഞിട്ട് ഇല്ല.. എങ്ങാനും അറിഞ്ഞാൽ പിന്നേ അറിയാലോ അമ്മച്ചിയേ.. പൂരപാട്ട് ആയിരിക്കും.. "" എന്നും പറഞ്ഞു കൊണ്ട് സേറ നൗറയെയും പിടിച്ചു കൊണ്ട് വേഗത്തിൽ തിരിഞ്ഞു നടന്നു.. അവളെ പോക്ക് നോക്കി നിന്ന മീനു ഒന്ന് മന്ദഹസിച്ചു.. _____❤️ ""ഷിറ്റ്.."" തുടയിൽ ഒന്ന് ആഞ്ഞടിച്ചു കൊണ്ട് അവൾ മുന്നിലെ ടേബിളിൽ കൈ കുത്തി നിർത്തി കണ്ണാടിയിലേക്ക് പല്ല് ഇറുമ്പി നോക്കി . കവിളിൽ സേറ കുത്തി പിടിച്ചതിന്റെ പാട് എടുത്തു കാണിക്കുന്നു.. അവൾക്ക് തല പെരുക്കും പോലെ തോന്നി..കളർ ചെയ്ത മുടിയിൽ കൈകൾ ഒന്ന് കോർത്തു വലിച്ചു കൊണ്ട് അവൾ അവളിലെ നീരസം പ്രകടിപ്പിച്ചു.. "" സേറ... സേറ... സേറ.. ഇന്ന് അവൾ എന്റെ കവിളിന് കുത്തി പിടിച്ചു.. നാളെ അവൾ കുത്തിന് പിടിക്കില്ലെന്ന് ആര് അറിഞ്ഞു..."" പറച്ചിലോടൊപ്പം ചുണ്ടും കോട്ടി കൊണ്ട് വൈഗയിൽ നേരിയ ഭയത്തിന്റെ കൂടേ പുച്ഛം നിറഞ്ഞിരുന്നു..

""ഇല്ല സേറ.. നിന്റെ നെഗളിപ്പ് ഒന്നും അധികകാലം വായത്ത് ഒന്നും ഇല്ല.. അതിന് വേണ്ട കുരുക്കുകൾ നീക്കാൻ ഈ വൈഗ പരമേശ്വരന് അറിയാം.. നിന്നെ ചേർത്തു പിടിച്ചവരെ കൊണ്ട് തന്നേ തള്ളിപറയിക്കും ഞാൻ.. കാത്തിരുന്നോ..ആ ദിവസം വിതൂരത്ത് അല്ല.. "' പറച്ചിലോടൊപ്പം അവളെ കണ്ണുകളിൽ ക്രൂരത നിറഞ്ഞു.. ബ്രൗൺ ഷെയ്ഡ് ലിപ്സ്റ്റിക് വരഞ്ഞ ചുണ്ടിൽ നിഗൂഢത നിറഞ്ഞ പുച്ഛചിരി വിടർന്നു.. ______❤️ ""പറന്നേറാം നമുക്കായി നാം ഒരുക്കാം വിണ്ണിലാകെ വാ.. ഓ.. ഓഓഓഓ.. "" ചൊടികളിൽ നിന്ന് അടർന്നു വീഴുന്ന വരികളാൽ മൂളി കൊണ്ട് ഈറൻ അണിഞ്ഞ മുടിഇഴകളിൽ നിന്ന് തോർത്ത്‌ മുണ്ട് അഴിച്ചെടുത്തു.. നിലത്തേക്ക് മുടിയുടെ തുമ്പത്തു നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളതുള്ളികൾ ചിന്നിചിതറി.. പിറകിൽ ഉള്ള മുടിഇഴകൾ മുന്നിലേക്ക് വകഞ്ഞിട്ടു. നെറ്റിയിലെ മുറിവ് നോക്കി ഒന്ന് എരിവ് വലിച്ചു കൊണ്ട് അവൾ തിരിഞ്ഞു..പിന്നിൽ നെഞ്ചിൽ കൈ കെട്ടി നിൽക്കുന്ന ജോയേ കണ്ട് അവൾ ഒരു നിമിഷം തറഞ്ഞു നിന്നു..അവൻക്ക് ഒരു വിളറിയ ചിരി നൽകിയതും ജോ ആയിക്കോട്ടെ എന്ന മട്ടിൽ തല അനക്കി.. ""ഇച്ചായൻ എന്നാ ഇവിടെ? "" അതെ ചിരിയോടെ തന്നേ മടിയോടെ സേറ ചോദിച്ചതും അവൻ ഒന്നും ഇല്ലെന്ന മട്ടിൽ ചുമൽ കൂച്ചി..

അവന്റെ മിഴികൾ അവളെ ആകമാനം ഉഴിഞ്ഞു നോക്കി.. കുളിച്ചു ഈറൻ അണിഞ്ഞു വന്ന കാരണം മുടിഇഴകളിൽ നിന്ന് ഉറ്റി വീഴുന്ന വെള്ളതുള്ളികൾ കഴുത്തിലും മുഖത്തും അങ്ങിങ്ങായി തങ്ങി നിൽക്കുന്നു..അത് അവൾക്ക് ഒന്നുടെ ഭംഗി ഏറി.. ചുവപ്പ് രാശി പടർന്ന കവിളിണകൾ ഒന്നുടെ ചുവന്നത് ആയി തോന്നി അവന്.. കൂടുതൽ നോക്കി നിന്നാൽ എന്തേലും ഒക്കെ ചെയ്തു പോവും എന്ന് ഉറപ്പുള്ളത് കൊണ്ട് മനസ്സിനെ കടിഞ്ഞാൺ ഇട്ടിട്ട് ആണേലും അടക്കി നിർത്തി..കണ്ണുകളെ ശാസനയോടെ അടക്കി നിർത്തി.. എങ്കിലും അവന്റെ മിഴികൾ അവളിലേക്ക് തന്നെ അനുസരണ ഇല്ലാതെ പാറി വീണു.. നേരം ഇരുട്ട് ആയതു കൊണ്ട് തന്നെ നിലാവിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രന് വല്ലാത്ത ഒരു ശോഭ തോന്നി.. തുറന്നിട്ട ജാലകത്തിലൂടെ അരിച്ചെത്തുന്ന തണുത്ത കാറ്റ് അവരെ രണ്ടുപേരെയും തഴുകി ഇറങ്ങി...അവളിൽ നിന്ന് വമിക്കുന്ന പേര് അറിയാത്ത ഒരു ഗന്ധം ആ മുറിയിൽ ആകമാനം തങ്ങി നിന്നു.. തന്നേ തന്നെ നോക്കി നിൽക്കുന്ന ജോയേ കണ്ട് സേറയുടെ മിഴികൾ വെപ്രാളം കൊണ്ടു.. പതിയെ അവളിലേക്ക് ജോ നടക്കാൻ തുടങ്ങിയതും സേറ പിടപ്പോടെ പിറകിലേക്ക് കാൽ ചുവട് വെച്ചു.. അവൻ വീണ്ടും മുന്നോട്ട് ചുവടു വെച്ചതും അവന്റെ കാൽ പാദം നോക്കി അവളും പിന്നിലേക്ക് വെച്ചു പിടിച്ചു.

ഇത് തന്നെ തുടർന്നതും അതിന് ഒരു അവസാനമെന്നോണം സേറ ജനലിൽ പുറം തട്ടി നിന്നതും ഞെട്ടലോടെ അവൾ ജോയേ മുഖം ഉയർത്തി നോക്കി.. അവന്റെ കണ്ണുകളിൽ എന്തു ഭാവം ആണെന്ന് അറിയാതെ അവൾ വെപ്രാളപ്പെട്ടു.. അവന്റെ നോട്ടം മുഴുവൻ തന്റെ ചെഞ്ചുണ്ടിലേക്ക് ആണെന്ന് കാണെ അവൾ പാട് പെട്ടു ഉമിനീർ ഇറക്കി.. ............. സേറയുടെ ഉമിനീർ ഇറങ്ങി പോകുന്ന തൊണ്ടകുഴിയിലേക്ക് തന്നെ അവന്റെ മിഴികൾ ഉടക്കി നിന്നു.. പതിയെ ആ നോട്ടം അവളെ ചുണ്ടുകളിലേക്ക് മാറ്റി.. ജനലിൽ ചാരി നിൽക്കുന്ന അവളിലേക്ക് ഒന്നുടെ അടുത്തേക്ക് നിന്നതും സേറ ജനലിൽ അള്ളി പിടിച്ചു നിന്നു.. അവൻ തന്നോട് ഇഞ്ചോടിഞ്ചു വെത്യാസം പോലും ഇല്ലാതെയാണ് നിൽക്കുന്നത് കാണെ സേറയിൽ പേര് അറിയാത്ത ഒരു ഭയം ഉടൽ എടുത്തു.. അവൻ ഒന്നുടെ അടുത്തതും അവൾ മിഴികൾ ഇറുക്കെ ചിമ്മി.. കൈകൾ വസ്ത്രത്തിൽ കൊരുത്തു പിടിച്ചു.. വേണ്ടെന്ന് പറയാൻ ആഗ്രഹിച്ചു എങ്കിലും അവളെ നാവ് വഴങ്ങിയില്ല..

ഇതെല്ലാം നോക്കി നിന്ന കണ്ട് ജോ ചുണ്ടിൽ ഊറിയ കള്ളചിരിയോടെ കൈ ഉയർത്തി അവളെ നെറ്റിയിലെ മുറിവിൽ bandage wound ഒട്ടിച്ചു കൊണ്ട് സേറയിൽ നിന്ന് അകന്നു നിന്നു.. നെറ്റിയിൽ ഒരു കരസ്പർശം അറിഞ്ഞു കൊണ്ട് സേറ മിഴികൾ വലിച്ചു തുറന്നു കൊണ്ട് നോക്കി.. മുന്നിൽ കുറച്ചു അകലെയായി നെഞ്ചിൽ കൈ കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന ജോയേ കണ്ട് ചമ്മി നാറി.. കണ്ണ് ഇറുക്കെ അടച്ചു കൊണ്ട് അവനെ ഒളികണ്ണിട്ട് നോക്കി.. തന്നെ കളിയാക്കി ചിരിയോടെ നിൽക്കുന്ന ജോയേ കണ്ട് അവൾ ചമ്മി നാറിയ നിർവൃതിയിൽ നാക്ക് കടിച്ചു.. അവനെ നോക്കി വെളുക്കനെ ഇളിച്ചു കൊണ്ട് നെറ്റിയിലേ ബാന്റേജ്ൽ വിരൽ ചേർത്തു വെച്ചു.. അവളെ പ്രവർത്തികൾ ഒക്കെ നോക്കി നിന്ന ജോ പതിയെ അവളെ അടിമുടി നോക്കി.. എന്നാൽ അവന്റെ മിഴികൾ അവളെ ഒഴിഞ്ഞു കിടക്കുന്ന പാദം കാണെ ഇടുങ്ങി.. ""നിന്റെ കൊലുസ്സ് എവിടെ? """..(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story