നിന്നിലായ്: ഭാഗം 22

ninnilay

എഴുത്തുകാരി: നിഹ

""നിന്റെ കൊലുസ്സ് എവിടെ? """ അവളെ കാലിലേക്ക് തന്നെ മിഴികൾ ഊന്നി കൊണ്ട് ജോ ചോദിച്ചതും സേറ നാക്ക് കടിച്ചു.. ""അത് എവിടെയോ കളഞ്ഞു പോയി.. "" അവനെ നോക്കി പ്രത്യേകമായ ഒരു ചിരി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞതും ജോ മുഖം ഉയർത്തി നോക്കി.. ആണോ എന്ന മട്ടിൽ.. അവൾ അതിന് കണ്ണ് തുടരെ തുടരെ ചിമ്മി കാണിച്ചതും അവന്റെ മുഖം മാറി..ഞൊടിഇട കൊണ്ട് കണ്ണ് ചുവപ്പിച്ചു കൊണ്ട് അവൻ അവളെ നോക്കിയതും സേറ പാടു പെട്ടു ഉമിനീർ ഇറക്കി..അവളെ ചുണ്ടിലെ ചിരി മാഞ്ഞു.. അവന്റെ കഴുത്തിലെ ഞെരമ്പ് പുറമേക്ക് എടുത്തു കാണിച്ചതും എന്നേ "അങ്ങ് എടുത്തോ ന്റെ ഈശോയെ" എന്ന മട്ടിൽ സേറ മുകളിലേക്ക് നോക്കി.. ""എന്നാ കാണാതെ പോയത് ? "" അവളെ ഓരോ പ്രവർത്തികളും നോക്കി നിന്ന ജോ ദേഷ്യത്തോടെ അവളിലേക്ക് കാറ്റ് പോൽ പാഞ്ഞു കൊണ്ട് അവളെ ഷോൾഡറിൽ ഇരുകൈകളും വെച്ചമർത്തി കൊണ്ട് ചോദിച്ചതും സേറ വേദന കൊണ്ട് കണ്ണ് ഇറുക്കി.. എല്ലാം തന്റെ ശ്രദ്ധകുറവ് ആണെന്ന് അറിയാവുന്നത് കൊണ്ട് അവൾ ഒന്നും ഉരിയാടിയില്ല.. ഇനി വല്ലതും പറഞ്ഞാൽ താൻ അപ്പുറത്തെ പറമ്പിൽ പോയി കിടക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൾ ഒന്നും പറയാതെ കണ്ണ് ഇറുക്കി ചിമ്മി നിന്നു..

ജോ ആണേൽ ദേഷ്യം വന്നാൽ കണ്ണ് പോലും കാണാത്ത സ്വഭാവക്കാരൻ ആയതു കൊണ്ട് അവൾക്ക് തന്നെ പേടി തോന്നി.. ""പറയടി.. !!'' ""കെ.. കെ.. വിനിച്ചായൻ എന്നേ പെണ്ണ് കാണാൻ വന്ന അന്ന്.ഞാ.. ഞാൻ വീണില്ലേ അന്ന് ത...ന്നെ.."" അവന് ഒന്ന് ശബ്ദം ഉയർത്തിയതും അത് വരെ ഒന്നും മിണ്ടാതെ നിന്ന സേറ മിഴികൾ വലിച്ചു തുറന്നു കൊണ്ട് അൽപ്പം പതർച്ചയോടെ പറഞ്ഞു.. ""നിന്റെ ശ്രദ്ധക്കുറവ് കൊണ്ട് അല്ലെ അത് കളഞ്ഞു പോയത്.."" അവന്റെ തീ പാറുന്ന നോട്ടത്തോടെ ഉള്ള ചോദ്യം കേട്ട് അവൾ അടിമുടി വിറഞ്ഞു.. ""സോറി ഇച്ചായാ.. ഇച്ചായൻ എന്റെ പന്ത്രെണ്ടാം വയസ്സിൽ കെട്ടി തന്നതാ. എനിക്ക് ഇപ്പൊ ഇരുപത് ആവാൻ ആയി.. അത് പൊട്ടാതെ ഇത്രയും കാലം ഞാൻ സൂക്ഷിച്ചില്ലേ.. ചിലപ്പോൾ നുരുമ്പിപൊട്ടിയത് ആയിരിക്കും..അല്ലാതെ ഞാൻ മനപ്പൂർവം അല്ല.. "" അവൾ വിശദീകരിച്ചു.. അവളെ മറുപടി കേട്ട് അവൻ ദീർഘമായി ശ്വസിച്ചു കൊണ്ട് അവളെ തോളിൽ ഉള്ള പിടി ഒന്നുടെ മുറുക്കി.. ""വിട് ഇച്ചായാ.. നിക്ക് നോവുന്നു... "" അവന്റെ പിടി മുറുകിയതും മുഖം ചുളിച്ചു കൊണ്ട് അവൾ പറഞ്ഞു.. അവളെ പറച്ചിൽ കേട്ട് അവൻ പിടി അയച്ചു.. പക്ഷെ ജോയുടെ ദേഷ്യത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല..

അവൻ കൈ നീട്ടി അവളെ ഇടുപ്പിലൂടെ ചുറ്റി തന്നിലേക്ക് വലിച്ചടുപ്പിച്ചതും സേറയുടെ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തുറിച്ചു..ഞെട്ടലോടെ അവൾ ജോയേ നോക്കിയതും അവന്റെ ദേഷ്യം പതിന്മടങ്ങ് ആയിരുന്നു.. ഉമിനീർ ഇറക്കി കൊണ്ട് സേറ അവനെ ഉറ്റു നോക്കി.. അവളെ കവിളിൽ മറുകൈ ചേർത്തു വെച്ച് കൊണ്ട് സേറയുടെ പനിനീർ പോൽ ചുവന്ന ചെഞ്ചുണ്ടിലേക്ക് ജോ തന്റെ അധരം ചേർത്തു വെച്ചു !!! അവളെ മിഴികൾ ഒന്നുടെ വിടർന്നു..കാലിൽ നിന്ന് ഒരു തരിപ്പ് തലച്ചോറിലേക്ക് കയറുന്നത് അവൾ അറിഞ്ഞു.. അരയിലെ പിടി മുറുക്കി കൊണ്ട് അവൻ ഭ്രാന്തമായി അവളെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി.. കാലിന്റെ തള്ളവിരലിൽ ഒന്ന് ഉയർന്നു പൊങ്ങിയ സേറയുടെ കൈകൾ ജോയുടെ വസ്ത്രത്തിൽ കൊരുത്തു പിടിച്ചു.. അവിടം ചുളിവുകൾ വീണു..ആ പ്രണയസാഗരത്തിന് തെളിവ് എന്നപോൽ.. !! അവരുടെ പ്രണയനിമിഷങ്ങൾ കണ്ട നിലാവിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രൻ നാണത്തോടെ കണ്ണുകൾ പൊത്തി.. മേൽ ചുണ്ട് ആവോളം നുകർന്ന ജോ സേറയുടെ കീഴ്ച്ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി.. അവസാനം കീഴ്ചുണ്ടിൽ ദന്തങ്ങൾ ആഴ്ത്തി കൊണ്ട് ഒരു കിതപ്പോടെ ജോ സേറയിൽ നിന്ന് അകന്നു നിന്നു.. അവന്റെ ചൊടികളിൽ കള്ളച്ചിരി മൊട്ടിട്ടു.. .

അവന്റെ ചുംബനത്തിൽ തളർന്നു പോയ സേറ കിതച്ചു കൊണ്ട് ജനലിൽ ചാരി നിന്നു കിതപ്പ് അടക്കി.. ശ്വാസം നിലച്ചത് പോലെ തോന്നിയിരുന്നു അവൾക്ക്.. ഒരു നിമിഷം വൈകിയിരുന്നേൽ താൻ ശ്വാസം കിട്ടാതെ പിടഞ്ഞു പോയേനെ എന്ന് അവൾ നെഞ്ചിൽ കൈ വെച്ചു കൊണ്ട് ഓർത്തു.. വായിൽ ഉമിനീരിന്റെ കൂടേ രക്തത്തിന്റെ ചുവ അനുഭവപ്പെട്ടതും അവൾ ചമർപ്പോടെ ജനൽ വഴി പുറത്തേക്ക് തുപ്പി.. ശേഷം ജോയേ ചുണ്ടും കൂർപ്പിച്ചു തുറിച്ചു നോക്കി.. ______❤️ ചോര തൊട്ടെടുക്കാൻ പാകത്തിൽ ചുവന്നു തുടുത്ത ചുണ്ട് കൂർപ്പിച്ചു നോക്കുന്ന സേറയേ കണ്ട് ജോ കുസൃതിയോടെ നോക്കി.. ചെറുതായി പൊട്ടിയിരിക്കുന്ന ചുണ്ടിലേക്ക് അവന്റെ മിഴികൾ അനുസരണ ഇല്ലാതെ നോട്ടം പാറി വീണു.. ചുവപ്പ് രാശി പടർന്ന തുടുത്ത കവിളിലേക്ക് തന്റെ ദന്തങ്ങൾ ആഴ്ത്താൻ അവന്റെ മനസ്സ് ഒന്ന് കൊതിച്ചു.. പക്ഷെ അവളെ തുറിച്ചുള്ള നോട്ടം കണ്ട് ജോ അതിന് മുതിർന്നില്ല.. ""ദേഷ്യം കൊണ്ട് അല്ലെ.. "" അവളെ നോട്ടം കണ്ട് തല ചൊറിഞ്ഞു കൊണ്ട് നിലത്തേക്ക് നോക്കി ജോ പറഞ്ഞു.. ""ദേഷ്യം വന്നാൽ ആരേലും ഉമ്മ വെക്കോ.. "" അവന്റെ മറുപടി കേട്ട സേറക്ക് അടിമുടി വിറഞ്ഞു കയറി.. ഉറഞ്ഞു തുള്ളി കൊണ്ട് അവൾ ചോദിച്ചതും ജോ കണ്ണും വിടർത്തി അവളെ നോക്കി.

""അപ്പൊ കടിച്ചത് പ്രശ്നം ഇല്ലേ കൊച്ചേ.. "' അവന്റെ ചോദ്യത്തിൽ കുസൃതി നിറഞ്ഞിരുന്നു.. അധരങ്ങളിൽ കള്ളച്ചിരി വിടർന്നിരുന്നു.. അവന്റെ ചോദ്യം കേട്ട് സേറ ഒന്ന് പകച്ചു..അവനിൽ നിന്ന് വെപ്രാളത്തോടെ മിഴികൾ പിൻവലിച്ചു.. ""കൊലുസ്സ് കളഞ്ഞു പോയ അന്ന് ഞാൻ ഇച്ചായനോട് ചോദിച്ചത് അല്ലെ..കണ്ടിരുന്നോ എന്ന്.. അന്ന് എന്നതാ ഇച്ചായൻ പറഞ്ഞെ.. ഇന്ന് നിന്റെ പെണ്ണ് കാണൽ ആണ്. നീ ഇപ്പോഴും കൊലുസ്സ് തിരഞ്ഞു നടക്കാണോ എന്ന്.. എന്നേ കൊണ്ട് പറയിപ്പിക്കരുത് മനുഷ്യാ.... ഇപ്പൊ ഉമ്മിച്ചേക്കുന്നു.. '' അവന്റെ നേർക്ക് ഉറഞ്ഞു തുള്ളി കൊണ്ട് സേറ പറഞ്ഞു.. അവളെ വാക്കുകൾ ഓരോന്നും കേൾക്കെ ജോ കുസൃതിയോടെ നോക്കി.. ""നീ എന്തിനാ നല്ലൊരു മുടി മുറിച്ചേ.. പിന്നേ ദാവണിയും മാറ്റിയില്ലേ.. അതു കൊണ്ട് എല്ലാത്തിനും കൂടേ തന്നതാ.."" വീറോടെ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് ജോ പറഞ്ഞു.. അവന്റെ മറുപടി കേട്ട് സേറയുടെ വായ പൊളിഞ്ഞു.. "ഇങ്ങേരുടെ കൂടേ ഒരു ആയുഷ്കാലം മൊത്തം എങ്ങനെ ജീവിക്കുമോ എന്തോ.. കർത്താവിന് മാത്രേ അറിയൂ.." സേറ പിറുപിറുത്തു..

""അതൊക്കെ പൊട്ടെ.. നീ എന്തിനാ ഈ പാതിരാത്രി കുളിച്ചേക്കുന്നേ.. "" അവളെ ഈറൻ അണിഞ്ഞ മുടിയിൽ നിന്ന് വെള്ളം ഇറ്റുന്നത് കണ്ട് ജോ നെറ്റി ചുളിച്ചൊണ്ട് നോക്കി.. ""ചുമ്മാ ഒരു രസം😁. "" ""ഒറ്റ കീറ് അങ്ങ് വെച്ചു തന്നാൽ ഉണ്ടെല്ലോ.. മുടി ഉണങ്ങാതെ പനി പിടിച്ചു കിടപ്പിൽ ആയാലോ.. ഇങ്ങ് വാ.. "" അവൾക്ക് നേരെ കൈ ഓങ്ങി കൊണ്ട് അതും പറഞ്ഞു ജോ അവളെ പിടിച്ചു തിരിച്ചു നിർത്തി..ഉണങ്ങിയ ഒരു തോർത്ത്‌ എടുത്തു അവൻ പതിയെ തുവർത്തി കൊടുത്തു.. തലക്ക് വല്ലാത്ത ഒരു സുഖം തോന്നിയതും സേറ കണ്ണും അടച്ചു ആസ്വദിച്ചു നിന്നു..അവളെ ചൊടികളിൽ കുഞ്ഞു പുഞ്ചിരി വിടർന്നു.. ______❤️ ""മീനു.. നീ അയയിൽ തുണി ഒന്ന് പെറുക്കാവോ.. ഞാൻ നിന്റെ അച്ഛയ്ക്ക് ചായ തിളപ്പിക്കുവാ.. "" അടുക്കളയിൽ നിന്ന് ഉള്ള അമ്മയുടെ പറച്ചിൽ കേട്ട് വായിച്ചു കൊണ്ടിരുന്ന പുസ്തകം ടേബിളിൽ വെച്ചു.. മീനുവും സേറയുടെ ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികൾ ആയതു കൊണ്ടും പരീക്ഷ അടുത്തതും കൊണ്ട് പഠിക്കാൻ ഇരുന്നത് ആയിരുന്നു മീനു.. എന്നാൽ അമ്മയുടെ ആവിശ്യം കേട്ട് അവൾ മുറിക്ക് പുറത്തേക്ക് നടന്നു..

പിന്നാം പുറത്തേക്ക് ഉള്ള വാതിൽ കടന്നു അവൾ പുറത്തേക്ക് ഇറങ്ങി.. ""സൂക്ഷിച്ചു പോണേ.. ഇരുട്ട് ആയത് കൊണ്ട് വല്ല ഇഴജന്തുക്കളും ഉണ്ടാവും.. "" പിറകിൽ നിന്ന് അമ്മ വിളിച്ചു പറയുന്നത് കേട്ട് മീനു കുലുങ്ങി ചിരിച്ചു.. ''ഇവിടെ ഒക്കെ എന്തോന്ന് ഉണ്ടാവാൻ.. ഈ അമ്മപെണ്ണ് ഒരു പൊട്ടി തന്നെ.. "" മീനു അതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.. അവളെ വാക്കുകൾ ആ അമ്മയിലും ചിരി പടർത്തി.. മീനു തുണി വിരിച്ചിട്ട ഇടം എത്തിയതും അയയിൽ നിന്ന് ഓരോ തുണികൾ ആയി എടുക്കാൻ തുടങ്ങി.. പെട്ടന്ന് മുന്നിൽ ഒരു രൂപം വന്നു നിന്നതും കയ്യിലെ ഡ്രസ്സ്‌ നിലത്ത് ഇട്ടു കൊണ്ട് അലറാൻ നിന്ന മീനുവിന്റെ വാ പൊത്തി പിടിച്ചു.. ""ഒച്ച വെച്ചു നാറ്റിക്കല്ലേ എന്റെ കൊച്ചേ.. "" ശബ്ദം കേട്ട് മീനു ഉയർന്ന ഹൃദയമിടിപ്പോടെ മുന്നിൽ നിൽക്കുന്നവനെ നോക്കി.. ഇളിയോടെ തന്റെ വായയും പൊത്തി നിൽക്കുന്ന ജോയലിനെ കാണെ അവളെ മാൻപേട മിഴികൾ വെപ്രാളം കൊണ്ടു.. അവളെ വാ പൊത്തിയ കൈകൾ മാറ്റി കൊണ്ട് തന്നെ പകച്ചു നോക്കുന്ന മീനുവിനെ നോക്കി ജോയൽ കണ്ണ് ഇറുക്കി കാണിച്ചു..

നിലാവിന്റെ അരണ്ട വെളിച്ചത്തിൽ ഒരു നക്ഷത്രം പോൽ തിളങ്ങുന്ന പച്ചക്കൽ മൂക്കുത്തിയിൽ ജോയലിന്റെ മിഴികൾ ഉടക്കി നിന്നു.. മീനുവിന് അവനെ പെട്ടന്ന് കണ്ട പകപ്പ് മാറി.. അവന്റെ നോട്ടം മുഴുവൻ തന്റെ മൂക്കിൽ ആണെന്ന് കാണെ മീനു പിട പ്പോടെ നോക്കി.. ""നിന്റെ ഈ നക്ഷത്രം പോൽ തിളങ്ങുന്ന മൂക്കുത്തിയിലേക്ക് ചുണ്ട് ചേർക്കാൻ എന്നുള്ളം തുടിക്കുന്നുണ്ട് പെണ്ണെ.. പക്ഷെ നീ എന്നോട് എന്ന് ഇഷ്ട്ടം ആണെന്ന് പറയുന്നോ അന്നേ ഞാൻ ഇവിടം മുത്തൂ..."" കാതുകളിൽ മുൻപ് എന്നോ പറഞ്ഞ ജോയലിന്റെ വാക്കുകൾ തികട്ടി വന്നു.. അവളിൽ വല്ലാത്തൊരു പരവേശം നിറഞ്ഞു..പെട്ടന്ന് തന്നെ തല വെട്ടിച്ചു കൊണ്ട് നിലത്തു വീണ തുണികൾ ഒക്കെ അവൾ പെറുക്കി എടുത്തു.. ""അമ്മ പറഞ്ഞ ഇഴജന്തു ഇങ്ങേർ തന്നെ.. "" പതിയെ പിറുപിറു ത്തു കൊണ്ട് അയയിൽ ഉള്ള ബാക്കി തുണികൾ കൂടേ എടുത്തു കൊണ്ട് ജോയലിനെ മറികടന്നു പോവാൻ നിന്നു.. എന്നാൽ മീനുവിനെ ജോയൽ പിടിച്ചു വെച്ചു.. ""ന്നേ വിട്.. "" അവൻ പിടിച്ച കൈകളിലേക്ക് നോക്കി കൊണ്ട് മീനു പറഞ്ഞു കുതറി.. ""I LOVE YOU.. 💔""

അവന്റെ പിടിയിൽ കുതറുന്ന മീനുവിന്റെ കാതോരം മുഖം അടുപ്പിച്ചു കൊണ്ട് ഒരു കാറ്റ് പോൽ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.. അവന്റെ നിശ്വാസം കാതിലായ് തട്ടവേ മീനുവിനു ഒരു നിമിഷം തന്റെ ഹൃദയം നിലച്ചത് പോലെ തോന്നി.. അവളെ തോളിൽ തട്ടി കൊണ്ട് ചുണ്ടിൽ ഊറിയ കുസൃതിയോടെ തന്നെ ജോയൽ തിരിഞ്ഞു നടക്കുമ്പോഴും മീനു അവൻ അരുളിയ മൂന്ന് വാക്കുകളിൽ കുരുങ്ങി കിടന്നു.. _____❤️ ദിവസങ്ങൾ വേഗത്തിൽ പിന്നിട്ടു.. സേറയേ കുടുക്കാൻ പല തന്ത്രങ്ങളും വൈഗ മെനഞ്ഞു എങ്കിലും എല്ലാം നിരാശ ആയിരുന്നു ഫലം.. പല കാരണങ്ങൾ കൊണ്ടും വൈഗയുടെ ആസൂത്രണങ്ങൾ നടപ്പിൽ ആയില്ല.. ജോയും സേറയും പഴയ പോലെ തന്നെ ആണേലും ഇടക്കിടക്ക് സേറയുടെ കയ്യിലിരിപ്പ് വെച്ച് ജോ ഒന്ന് പൊട്ടിക്കും..അത് കിട്ടിയാൽ പിന്നേ രണ്ടു ദിവസം സേറ മിണ്ടാറും ഇല്ല മൈൻഡ് ചെയ്യാറും ഇല്ല.. അവളെ അവോയ്ഡ് സഹിക്ക വയ്യാതെ ജോ സോറി പറയും എങ്കിലും പെണ്ണിന്റെ മോന്തക്ക് ഒരു കൊട്ട കനം ഉണ്ടാവും.. പിന്നേ അവസാന അടവ് എന്നോണം ജോ സേറയേ പിടിച്ചങ് ഉമ്മ വെക്കും .അതോടെ പ്രശ്നം സോൾവ്.. അങ്ങനെ എത്രയെണ്ണം🥴. നൗറയും ജൂഹിയും സിറിലിന്റെ വിളി സഹിക്ക വയ്യാതെ നാട്ടിലോട്ട് പോയി..

അതോടു കൂടി സേറക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് നഷ്ടപെട്ടു എന്ന് വേണേൽ പറയാം.. ജോയൽ പിന്നേ പഴയ പോലെ ഒന്നും അല്ല.. അൽപ്പം പുരോഗതി ഒക്കെ ഉണ്ട്.. പുള്ളിക്കാരന് ഇപ്പൊ പഠിക്കണം ജോലി ആവണം എന്നുള്ള ഒരറ്റ ചിന്ത മാത്രേ ഒള്ളു.. അത് വേറെ ഒന്നും കൊണ്ടല്ല.. ജോലി വാങ്ങിയാലേ അവനെ കൊണ്ട് കല്യാണം കഴിപ്പിക്കൂ എന്ന് സക്കറിയ ആണയിട്ടു പറഞ്ഞു.. അതോടെ മീനുനെ നഷ്ടപ്പെടും എന്ന് പേടിച്ചു ഡിഗ്രി കഴിഞ്ഞു വീട്ടിൽ തിന്ന് മുടിച്ചു നടക്കാം എന്ന് പ്ലാൻ ഇട്ട ജോയൽ പിജി ചെയ്യാൻ അങ്ങ് ബാംഗ്ലൂർക്ക് വണ്ടി കയറി.. ജോയും തന്റെ കമ്പനി തന്നെ ആയ ഡൽഹിയിൽ ഉള്ള ബ്രാഞ്ചിൽ ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു പോയിട്ട് ഒരു ആഴ്ച്ച തികയുന്നു.. ജോയും ജോയലും വീട്ടിൽ ഇല്ലാത്തത് കൊണ്ട് സേറയുടെ അവസ്ഥ വളരെ മോശം ആണെന്ന് പറയാം.കോളേജ്ൽ പോവുമ്പോഴാണ് അവൾക്ക് പിന്നേ എങ്കിലും ഒരു ആശ്വാസം ലഭിക്കുന്നത്.. ....................... സന്ധ്യയോട് അടുക്കുന്ന ഒരു സായാഹ്നം.. സാരി ഒക്കെ ഉടുത്തു അണിഞ്ഞു വരുന്ന ട്രീസയെയും ലീനയെയും കാണെ ഗോവണി പടി ഇറങ്ങി വന്ന സേറയുടെ നെറ്റി ചുളിഞ്ഞു..

എന്നാൽ ഹാളിൽ നിന്ന് ജുബ്ബ ഒക്കെ ഇട്ട് വരുന്ന ഡേവിഡ്നെയും സക്കറിയയെയും കാണെ നാലു പേരും കൂടേ എങ്ങോട്ടാ പോവാൻ ഉള്ള പുറപ്പാട് ആണെന്ന് മനസ്സിൽ ആയി.. ""നിങ്ങൾ എല്ലാരും കൂടേ ഇതെങ്ങോട്ടാ.. "" അവരെ ചമയവും ഒരുക്കവും ഒക്കെ കണ്ട് സേറ ചോദിച്ചു.. ""ഹ.. സേറ..നിനക്ക് അറിഞ്ഞൂടെ സൂസൻ.. അവളെ കൊച്ചിന്റെ മാമോദിസ ആണ്.. "" ""ഈ സന്ധ്യസമയത്താണോ മാമോദിസ.. "" ലീനയുടെ പറച്ചിൽ കേട്ട് എളിയിൽ കൈ വെച്ചു ഒരു കളിയാക്കി ചിരിയോടെ സേറ ചോദിച്ചതും അവര് ഒന്ന് ചിരിച്ചു.. ""പരിവാടി ഒക്കെ കഴിഞ്ഞു.. പറഞ്ഞ സമയത്ത് പോവാൻ കഴിഞ്ഞില്ല.. പക്ഷെ വിളിച്ചത് അല്ലെ.. പിന്നേ സൂസണെ കണ്ടിട്ടും ഒത്തിരി നാൾ ആയെല്ലോ..അപ്പൊ ഒന്ന് പോയേക്കാം എന്ന് കരുതി.. '" എന്നാൽ മറുപടി പറഞ്ഞത് ഡേവിഡ് ആയിരുന്നു.. അവരെ പറച്ചിൽ കേട്ട് സേറ പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് അതെയോ എന്ന മട്ടിൽ നോക്കി.. ''അപ്പൊ ഇവിടെ ആരാ ഒള്ളെ.. "" പെട്ടന്ന് ആണ് സേറ അത് ഓർത്തത്. അതുകൊണ്ട് തന്നെ സേറ അവരോട് ചോദിച്ചു..

'"അതിനെന്താ ഇവിടെ ഞാൻ ഉണ്ടെല്ലോ സേറ.. ആന്റി നിങ്ങൾ പോയിട്ട് വാ.. '' പിന്നിൽ നിന്നുള്ള അപശബ്ദം കേട്ട് സേറ തിരിഞ്ഞു നോക്കി.. നെഞ്ചിൽ കൈ കെട്ടി വെച്ചു തനിക്ക് മാത്രം കാണാവുന്ന തരത്തിൽ ചുണ്ടിൽ പരിഹാസം നിറച്ചു നിൽക്കുന്ന വൈഗയേ.. സേറ ഞെട്ടി കൊണ്ട് വൈഗയേ നോക്കി.. ""മീനു.. മീനുനെ വിളിക്കാം. "" വൈഗയിൽ നോട്ടം വിടാതെ തന്നെ സേറ പറഞ്ഞു.. കാരണം അവൾക്ക് അറിയാമായിരുന്നു.. ഒറ്റക്ക് കിട്ടിയാൽ കൊല്ലാൻ പോലും മടിക്കാത്തവൾ ആണ് വൈഗ എന്ന്.. അനുഭവം ഉണ്ടെല്ലോ.. ""അതൊന്നും വേണ്ട എന്റെ കൊച്ചേ.. മീനു ആ പാടവും കടന്നു വരണ്ടേ.... വൈഗ മോൾ ഉണ്ടെല്ലോ ഇവിടെ.. ഞങ്ങൾ താമസിയാതെ വരും.. ഇത്തിരി നേരം അല്ലെ.. "" കാറിൽ കയറി കൊണ്ടുള്ള ട്രീസയുടെ പറച്ചിൽ കേട്ട് സേറ മനസ്സില്ലാമനസ്സോടെ തല കുലുക്കി.. ""മ്മ്... "" പതിയെ മൂളി കൊണ്ട് സേറ അവരെ യാത്രയാക്കിയതിന് ശേഷം തിരിഞ്ഞു നടന്നു.. എന്നാൽ സേറക്ക് തടസ്സം എന്നോണം വൈഗ മുന്നിൽ കയറി നിന്നിരുന്നു.. ""ഹ.. എങ്ങോട്ടാ മോളെ സേറ.. !!"" ""നിനക്ക് എന്താ വേണ്ടേ? "" .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story