നിന്നിലായ്: ഭാഗം 23

ninnilay

എഴുത്തുകാരി: നിഹ

""ഹ.. എങ്ങോട്ടാ മോളെ സേറ.. !!"" ""നിനക്ക് എന്താ വേണ്ടേ? "" മുന്നിൽ കൈ വെച്ചു തനിക്ക് കുറുകെ ആയി തടസ്സം എന്നോണം നിൽക്കുന്ന വൈഗയേ ഉയർന്നു വരുന്ന ദേഷ്യത്തെ അടക്കി കൊണ്ട് അൽപ്പം കടിപ്പിച്ചു കൊണ്ട് സേറ ചോദിച്ചു.. അവളെ ചോദ്യം കേട്ട വൈഗ പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് അന്ന് സേറ കുത്തി പിടിച്ച പോലെ തിരിച്ചു സേറയുടെ കവിളിൽ ശക്തിയായി കുത്തി പിടിച്ചു.. വൈഗയുടെ ആ നീക്കത്തിൽ ഒന്ന് ഞെട്ടി പോയ സേറ വൈഗയുടെ മുറുകിയ പിടുത്തത്തിൽ വേദന കൊണ്ട് കണ്ണ് ഇറുക്കി അടച്ചു.. കവിൾ ഒന്നാകെ പറിഞ്ഞു പോരുന്ന വേദന തോന്നി സേറക്ക്. വൈഗയേ പിടിച്ചൊന്ന് തള്ളാനോ മാറ്റി നിർത്താനോ കഴിഞ്ഞില്ല.. വൈഗ ഒന്നുടെ പിടി മുറുക്കിയതും സഹിക്കവയ്യാതെ സേറ വൈഗയേ പിടിച്ചു തള്ളി..പിറകിലേക്ക് ഒന്ന് വേച്ചു പോയ വൈഗ ഒരു വിധം ബാലൻസ് ചെയ്തു നിന്നു.. ""വീട്ടിൽ ആരും ഇല്ലെന്ന് കരുതി കന്നം തിരിവ് കാണിച്ചാൽ ഉണ്ടെല്ലോ. കരണം അടക്കി ഒന്ന് പൊട്ടിക്കും ഞാൻ.. ഓർത്തു വെച്ചോ.. "" വൈഗയേ നോക്കി ചൂണ്ടു വിരൽ ചൂണ്ടി കൊണ്ട് കണ്ണ് ചുവപ്പിച്ചു കോപത്തോടെ പറഞ്ഞു സേറ മുകളിലേക്ക് കയറി പോയി.. സേറയുടെ പോക്ക് നോക്കി നിന്ന വൈഗയിൽ വിജയച്ചിരി വിടർന്നു.. അത് പതിയെ പുച്ഛത്തിലേക്ക് വഴി മാറാൻ അധികസമയം ഒന്നും വേണ്ടി വന്നില്ല..

പുച്ഛത്തോടെ ചുണ്ട് കോട്ടി വെച്ച് പോക്കറ്റിൽ കൈ കടത്തി കൊണ്ട് അവൾ ഫോൺ വലിച്ചെടുത്തു.. വാട്സ്ആപ്പ് തുറന്ന് **എന്ന് എഴുതിയ നമ്പറിലേക്ക് എന്തെക്കെയോ ടൈപ് ചെയ്ത് അയച്ചു കൊണ്ട് അവൾ അടുത്തുള്ള സെറ്റിയിൽ സ്ഥാനം ഉറപ്പിച്ചു.. കുതന്ത്ര ചിരിയോടെ തന്നെ ഫോൺ കയ്യിൽ ഇട്ട് അമ്മാനമാടി... ""Happy journey seraaaa... "" ______❤️ ഫോണിലേക്ക് കണ്ണും നട്ട് ഇരിക്കുന്ന ജോയലിന്റെ ചൊടികൾ ഒന്ന് വിടർന്നു.. ഫോണിലെ മീനുവിന്റെ അറിയാതെ എടുത്ത ഒരുപാട് ഫോട്ടോകൾ നോക്കി നിന്ന ജോയലിൽ കുസൃതി നിറഞ്ഞു.. അവളെ തിളങ്ങുന്ന പച്ചക്കൽ മൂക്കുത്തിയിലേക്ക് അവൻ എത്ര നേരം എന്ന് ഇല്ലാതെ നോക്കി നിന്നു.. അന്ന് പോയപ്പോൾ അവിടം ഒന്ന് ചുണ്ട് ചേർക്കാൻ ഉളളം കൊതിച്ചു എങ്കിലും അവളെന്നെ പെണ്ണിനെ മുതൽ എടുത്തു എന്ന് പറയും എന്ന് കരുതിയായിരുന്നു ഉള്ളിൽ നുരഞ്ഞു പൊന്തുന്ന വികാരത്തെ അടക്കി വെച്ചത്.. യാത്ര പറയാൻ നാവ് തരിച്ചു എങ്കിലും അവൻ സയമനം പാലിച്ചത് ആയിരുന്നു.. തനിക്ക് ഉള്ളത് പോലൊരു പ്രണയം അവളിലും ഉണ്ടോ എന്ന് ഉറപ്പിക്കാതെ താൻ എങ്ങനെ !! തന്നെ കാണുമ്പോൾ അവളെ മാൻപേട മിഴികൾ പിടക്കാറുണ്ട്.. വെപ്രാളം കൊണ്ട് മിഴികൾ നാലു പാടും ചലിപ്പിക്കർ ഉണ്ട്..

ഒരു തരം പരവേശം നിറയാർ ഉണ്ട്.. ചിലപ്പോൾ തനിക്ക് ഉള്ളത് പോലെ അവൾക്കും തന്നോട് അങ്ങനെ ഒരു ഇഷ്ട്ടം ഉണ്ടോ.. അതോ ഇതെല്ലാം തന്റെ തോന്നൽ ആണോ.. ഹോസ്റ്റൽ റൂമിലെ തുറന്നിട്ട ജാലകത്തിലൂടെ കാണുന്ന മൂവന്തി ചോപ്പിനെ ജോയൽ എത്ര നേരം ഇല്ലാതെ നോക്കി നിന്നു.. ""അതെ.. ഈ മൂവന്തി ചോപ്പിന്റെ അതെ ഉദിപ്പ് ആണ് തന്റെ പ്രാണനും.."" പതിയെ മൊഴിഞ്ഞു കൊണ്ട് അവൻ പുഞ്ചിരിച്ചു... അവന്റെ മിഴികളിൽ ആ മൂക്കുത്തി പെണ്ണിന്റെ ചുവന്നു തുടുത്ത പച്ചക്കൽ മൂക്കുത്തി പതിച്ച മൂക്കിൻ തുമ്പ് തെളിഞ്ഞു കണ്ടു !! ______❤️ തലയണയിൽ കവിൾ ചേർത്തു കൊണ്ട് അവൾ അസ്വാസ്ഥയോടെ തിരിഞ്ഞു കിടന്നു.. എത്ര കണ്ണുകൾ അടച്ചിട്ടും ഉറക്കം തന്റെ ഓരത്ത് കൂടേ പോകുന്നില്ലെന്ന് കാണെ അവളിൽ ശുണ്ഠി വരുത്തി..കിടക്കാൻ ഉള്ള സമയം ആയിട്ട് ഇല്ലെങ്കിലും അവൾക്ക് എന്തോ ഒന്ന് തല ചായ്ക്കാൻ തോന്നിയിരുന്നു.. പക്ഷെ കിടന്നിട്ട് ആണേൽ ഒരു തരം അസ്വസ്ഥത.. ""I LOVE YOU.... "" കൂടാതെ കാതുകളിൽ അലയടിക്കുന്ന ജോയലിന്റെ പ്രണയം നിറഞ്ഞ മൂന്ന് വാചകങ്ങൾ.. അന്ന് രാത്രി അതും പറഞ്ഞു പോയ അവനെ കുറിച്ച് യാതൊരു അറിവും ഇല്ല..പലപ്പോഴും വഴിവക്കിലും അമ്പലപുറത്തും കാണുന്ന കുസൃതിയോടെ നെഞ്ചിൽ കൈ പിണച്ചു വേച്ചു നിൽക്കുന്ന ജോയലിനെ കാണാർ ഉണ്ടായിരുന്നു.. എന്നാൽ ഇപ്പോൾ അത് വെറും ഓർമ മാത്രം.. സേറയോട് ചോദിക്കാവുന്നതേ ഒള്ളു..

പക്ഷെ എന്തോ തന്നെ തടയുന്നു.. ചിലപ്പോൾ അവൾ എന്തു കരുതും എന്നാവാം . 'നടപ്പിലും ഉറക്കിലും ജോയലിനെ ഓർക്കാൻ മാത്രം എന്താണ് തനിക്ക്.. അതോ ജോയലിന്റെ പ്രണയത്തിൽ താൻ എന്ന പെണ്ണ് അടിമപ്പെട്ടു പോയോ.. അവരെ കാണുമ്പോൾ തന്റെ മാൻപേട മിഴികൾ പിടക്കാറുണ്ട്.. വെപ്രാളം കൊണ്ട് മിഴികൾ നാലു പാടും ചലിപ്പിക്കർ ഉണ്ട്.. ഒരു തരം പരവേശം നിറയാർ ഉണ്ട്.' ഓരോന്നും ഉള്ളിൽ മൊഴിഞ്ഞു കൊണ്ട് മീനു എഴുനേൽറ്റു ഇരുന്നു.. ""എനിക്ക് അങ്ങേരോട് പ്രണയം ആണോ ന്റെ ദേവ്യേ.... !!'" ബെഡിൽ കൈ കുത്തി നിർത്തി അതിലേക്ക് മുഖം കയറ്റി വെച്ച് കൊണ്ട് അവൾ കണ്ണും വിടർത്തി ചോദിച്ചു.. _____❤️ മുകളിലേക്ക് കയറി ചെന്ന സേറ നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചു.. ഷെൽഫിലായി സ്ഥാനം പിടിച്ചിരിക്കുന്ന ജോയുടെ ഫ്രെയിം ചെയ്ത ഫോട്ടോ കയ്യിൽ എടുത്തു.. ""ഒന്ന് വേഗം വാ ന്റെ ഇച്ചായാ.. നിക്ക് പേടി ആവുന്നു.."" ചുണ്ട് വിതുമ്പി കൊണ്ട് അവൾ പറഞ്ഞു ആ ഫ്രെയിം നെഞ്ചോട് ചേർത്തു വേച്ചു കാരണം സേറക്ക് അറിയാമായിരുന്നു വൈഗ അത്ര നല്ല ഉദ്ദേശത്തോടെ അല്ല തനിക്ക് കൂട്ടിനു ഇരിക്കാം എന്ന് ഏറ്റത് എന്ന്.. എന്തോ തന്നെ തേടി എന്തോ ഒരു ആപത്തു വരാൻ ഇരിക്കുന്നു എന്ന് സേറയുടെ ഉള്ള പലയാവർത്തി മൊഴിഞ്ഞു കൊണ്ടിരുന്നു. !!

കയ്യിലെ ഫ്രെയിം നെഞ്ചോട് ചേർത്തു കൊണ്ട് സേറ പതിയെ ജനലോരം ചാരി നിന്നു.. പുറത്ത് നിന്ന് വീശുന്ന സന്ധ്യ സമയത്തെ സുഖം ഉള്ളൊരു ഇളം കാറ്റ് അവളെ തട്ടി തഴുകി പോയി. എങ്കിലും ആ പെണ്ണിന്റെ മനസ്സിന് കുളിർ ഏകിയില്ല.. അസ്വസ്ഥയോടെ അവൾ കണ്ണ് ഇറുക്കെ ചിമ്മി നിന്നു.. അവളെ തട്ടി തഴുകി പോവുന്ന ഇളം കാറ്റിൽ വിടർത്തി ഇട്ടേക്കുന്ന മുടി ഇഴകൾ അനുസരണ ഇല്ലാതെ പാറി പറന്നു.. അവിടെയാകമാനം അവളിൽ നിന്ന് വമിക്കുന്ന പേര് അറിയാത്ത ഒരു ഗന്ധം വ്യാപിച്ചു.. പെട്ടെന്നൊരു കൈകൾ അവളെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞതും സേറ ഒന്ന് പൊള്ളി പിടഞ്ഞു.ജോന്റെ പെർഫ്യൂം ന്റെ ഗന്ധം ഇല്ലെന്ന് അറിയവേ അവളുടെ ഹൃദയതാളം ഉച്ചത്തിൽ ആയി.. ജോ അല്ലെന്ന് അവൾക്ക് ഒരു ഉൾവിളിയോടെ മനസ്സിൽ ആയതും പുറകിൽ ഉള്ളവനെ തള്ളി മാറ്റി കൊണ്ട് അവൾ തിരിഞ്ഞു.. പിന്നിൽ കണ്ണും ചവപ്പിച്ചു പാറി പറന്ന മുടിയും മുഷിഞ്ഞ വസ്ത്രവും ധരിച്ചു നിൽക്കുന്ന വൈശാഖ്നെ കാണെ അവളെ മിഴികൾ ഞെട്ടലോടെ വിടർന്നു..കൈകളിൽ അണച്ചു പിടിച്ച ഫ്രെയിം നിലത്തു വീണു.. !!അവളെ മിഴികൾ ചിന്നിച്ചിതറി കിടക്കുന്ന ചില്ലുകളിലേക്ക് അവൾ നിർവികാരിതയോടെ നോക്കി നിന്നു..

അവനിൽ നിന്ന് വമിക്കുന്ന മദ്യത്തിന്റെ രൂക്ഷമായ ഗന്ധം നാസികയിലേക്ക് തുളച്ചു കയറിയതും അവൾക്ക് ഓക്കാനിക്കാൻ വരെ വന്നു.. എങ്കിലും അവനെ കണ്ട പകപ്പിൽ നിന്ന് സേറ മുക്തയായിരുന്നില്ല.. അവൻ കുടിച്ചു പാമ്പ് ആയി നിൽക്കുകയാണെന്ന് കാണെ സേറ പേടി കൊണ്ട് ഉമിനീർ ഇറക്കി.. ചെന്നിയിൽ നിന്ന് വിയർപ്പ് ഒഴുകി.. അവളെ ദേഹമാസലകം തളരുന്ന പോലെ തോന്നി സേറക്ക്.. ഉമിനീർ ഇറക്കി കൊണ്ട് സേറ വാതിലിലേക്ക് നോക്കിയതും അവിടെ തന്നെ ക്രൂരമായ ചിരിയോടെ നിന്ന വൈഗ കൈ നീട്ടി ഡോർ അടച്ചു കൊണ്ട് പുറകിൽ നിന്നും കീ വെച്ച് പൂട്ടി.. വൈഗയുടെ ആ പ്രവർത്തി കൂടേ കണ്ടതും സേറയിൽ പേടി നിറഞ്ഞു.. മിഴികൾ നിറഞ്ഞു തൂവി.. വൈശാഖ്നെ ദയനീയമായി നോക്കി കൊണ്ട് സേറ അവനെ മറികടന്നു പോകാൻ ഒരുങ്ങി.. ""ഹാ.. എങ്ങോട്ടാ മോളെ.. ചേട്ടൻ ഒന്ന് വിസ്തരിച്ചു കാണട്ടെ.. "" അശ്ലീലചുവയോടെ കുഴയുന്ന നാക്കോടെ കഴുകകണ്ണുകളോടെ നോക്കി കൊണ്ട് വൈശാഖ് പറഞ്ഞു.. അവളെ കൈ തണ്ടയിൽ പിടി മുറുക്കിയതും സേറക്ക് അറപ്പ് തോന്നി... ""ന്നേ.. എന്നേ വിട്.. ന്നേ വിടാൻ.. "" അവന്റെ പിടുത്തം മുറുകിയതും കുതറി കൊണ്ട് അവൾ മുരണ്ടു.. അവളിൽ നിന്ന് വമിക്കുന്ന ഗന്ധം വൈശാഖിൽ വല്ലാത്തൊരു വശ്യത വരുത്തി..

വശ്യമായ ചിരിയോടെ തന്നെ അവളെ വിയർപ്പ് പൊടിഞ്ഞ വെളുത്ത കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ തുനിഞ്ഞതും സേറ അവന്റെ കരണം നോക്കി കൈ വീശി അടിച്ചു.. അടി കിട്ടിയതും കവിൾ ഒന്ന് വേച്ചു പോയ വൈശാഖ് കവിളിൽ കൈ വെച്ചു കൊണ്ട് മുഖം ഉയർത്തി അവളെ നോക്കി ചിരിച്ചു.. അടി കിട്ടിയതും വൈശാഖ്ന്റെ പിടി അയഞ്ഞു.. ആ തക്കം നോക്കി സേറ ഇറങ്ങി ഓടാൻ നിന്നതും അവൻ പിന്നിൽ നിന്ന് അവളുടെ വസ്ത്രത്തിൽ പിടുത്തമിട്ടു കൊണ്ട് വലിച്ചു.. അവന്റെ ശക്തിയായ വലിയിൽ മുന്നോട്ട് ഒന്ന് ആഞ്ഞു പോയ സേറയുടെ വസ്ത്രം പിറകിൽ ചെറിയ ഒരു ശബ്ദത്തോടെ കീറിയതും ഞെട്ടലോടെ അവളെ മിഴികൾ പുറത്തേക്ക് തുറിച്ചു.. പുറം ഒന്ന് കൈ കൊണ്ട് മറച്ചു പിടിച്ചു കൊണ്ട് പേടിയോടെ തിരിഞ്ഞു.. പിന്നിൽ വൈശാഖ് അവളെ വസ്ത്രത്തിന്റെ കഷ്ണം കയ്യിൽ പിടിച്ചു കൊണ്ട് ക്രൂരമായി ചിരിച്ചു.. അവൾക്ക് തന്നെ പേടി തോന്നിപ്പോയി.. തന്നിലേക്ക് ഉള്ള അവന്റെ വരവ് കണ്ട് പേടിയോടെ നിന്ന സേറ എവിടുന്നോ കിട്ടിയ ധൈര്യത്തിൽ വാതിൽ തുറക്കാൻ ശ്രമിച്ചതും അത് പുറത്ത് നിന്ന് വൈഗ പൂട്ടി പോയത് മനസ്സിൽ ആവേ സേറയുടെ ദേഹം തളരുന്നത് പോലെ തോന്നി..

പിന്നിലേക്ക് തന്നെ തിരിഞ്ഞതും തനിക്ക് തൊട്ടു മുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വശ്യമായ ചിരിയോടെ നിൽക്കുന്ന വൈശാഖ്നെ കാണെ അവളെ ഉള്ളിൽ വെള്ളിടി വെട്ടി.. കള്ള് കുടിച്ചു കൂത്താടി വന്ന വൈശാഖ്ന് സേറ എന്ന പെണ്ണിനെ കീഴടക്കണം എന്ന ചിന്ത മാത്രമെ ഉണ്ടായിരുന്നൊള്ളു.. അവളെ പിടിച്ചു വലിച്ചു ബെഡിലേക്ക് ഇട്ടു കൊണ്ട് അവൻ അവളിലേക്ക് അടുത്തു.. ബെഡിൽ പോയി വീണ സേറ കൊട്ടിപ്പിടഞ്ഞു എഴുന്നേൽക്കും മുന്നേ വൈശാഖ് സേറയുടെ മുകളിലായി അമർന്നു കഴിഞ്ഞിരുന്നു... അവന്റെ ഉരുട്ടി കയറ്റിയ ഉരുക്ക് ശരീരം അവളെ മേനിയിൽ അമർന്നു.. അവന്റെ ഭാരം കൊണ്ടോ തന്റെ അവസ്ഥ ഓർത്തോ അവൾ ഒന്ന് തേങ്ങി... തന്നെ കൊത്തി വലിക്കാൻ വന്ന കഴുകന്റെ കണ്ണുകളെ കാണെ കണ്ണ് ഇറുക്കി ചിമ്മി... സ്വന്തം ശരീരത്തോട് അറപ്പ് തോന്നി പോയ നിമിഷം !!അവൻ അമർന്ന ശരീരത്തിൽ പുഴു അരിക്കുന്ന പോലെ തോന്നി അവൾക്ക്.. ഒന്ന് മരിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം.. ഭൂമി പിളർന്നു ആണ്ടു പോയെങ്കിൽ എന്ന് കൊതിച്ചു പോയ നിമിഷം.. അവളെ ഉണ്ടമിഴികളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി !!..... .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story