നിന്നിലായ്: ഭാഗം 24

ninnilay

എഴുത്തുകാരി: നിഹ

സേറയുടെ മുറി പുറത്തു നിന്നും പൂട്ടിയ ശേഷം അൽപ്പനേരം അമാന്തിച്ചു നിന്ന വൈഗ പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് അവൾ താഴേക്ക് ഇറങ്ങി.. താഴെ എത്തിയ വൈഗ സെറ്റിയിൽ സ്ഥാനം ഉറപ്പിച്ചു.. അൽപ്പം നേരം എന്തക്കയോ ചിന്തിച്ചു നിന്ന അവൾ കണ്ണും അടച്ചു കൊണ്ട് ചാരി ഇരുന്നു.. പെട്ടന്ന് പുറത്ത് കാർ വന്നു നിർത്തുന്ന ശബ്ദം കേട്ടതും ഞെട്ടി പിടഞ്ഞു കൊണ്ട് അവൾ കണ്ണുകൾ വലിച്ചു തുറന്നു എഴുനേൽറ്റു.. പോയവർ എല്ലാം ഇത്ര പെട്ടന്ന് വന്നോ എന്ന ചിന്ത അവളെ കുഴക്കി.. ചെന്നിയിലൂടെ ഒഴുകുന്ന വിയർപ്പു തുള്ളിയെ തുടച്ചു കൊണ്ട് വൈഗ എന്തു ചെയ്യണം എന്ന് അറിയാതെ പരുങ്ങി.. കാരണം പുറത്ത് വന്നവർ വൈശാഖ് വന്ന ബൈക്കും അവന്റെ ചെരിപ്പും കണ്ടാൽ സംശയം മുള പൊട്ടും എന്നും കൂടാതെ സേറയേ കണ്ടില്ലേൽ ചോദിക്കുമ്പോൾ എന്തു പറയും എന്നും ചിന്തിച്ചു കൊണ്ട് അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. ഒരു നിമിഷം തന്റെ ഏട്ടനെ വിളിച്ചു വരുത്താൻ തോന്നിയ നിമിഷത്തെ പഴിച്ചു കൊണ്ട് വൈഗ ദേഷ്യം ഉള്ളിൽ അടക്കി..

കാളിങ് ബെൽ ശബ്ദിക്കവേ അവളിൽ അത് വരെ തോന്നാത്ത ഒരു തരം പേടി അനുഭവപ്പെട്ടു.. വരുന്നിടത്തു വെച്ച് കാണാം എന്ന മട്ടിൽ മുകളിലേക്ക് ഒന്നുടെ നോക്കി കൊണ്ട് വൈഗ വേഗത്തിൽ നടന്നു കൊണ്ട് ഡോറിൽ കൈ വെച്ചു.. അത് വരെയും ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോയ പോലെ തോന്നി അവൾക്ക്.. എങ്കിലും രണ്ടും കല്പ്പിച്ചു തുറക്കാം എന്ന് തന്നെ കരുതി കൊണ്ട് അവൾ വാതിൽ തുറന്നു.. ഉമ്മറത്തെ തൂണിൽ ഒരു കൈ കുത്തി വെച്ചു മറുകയ്യിൽ ബ്ലേസറും ബാഗും ആയി നിൽക്കുന്ന ജോയേ കാണെ വൈഗയുടെ ഉള്ളിലൂടെ ഒരു തരിപ്പ് അങ്ങ് പാഞ്ഞു കയറി.. എത്ര ഒക്കെ സേറയേ ഇഷ്ട്ടം അല്ലെന്ന് പറഞ്ഞാലും അവളെ മുറിയിൽ എങ്ങാനും പോയാൽ ആ അവസ്ഥയിൽ അവളെയും ഏട്ടനേയും കണ്ടാൽ ജോ അടങ്ങി നിൽക്കില്ലെന്ന് വൈഗ മനസ്സിൽ കണക്ക് കൂട്ടി.. (സേറയേ ഇപ്പോഴും ജോക്ക് ഇഷ്ട്ടം ഇല്ലെന്ന് ആണെല്ലോ വൈഗ വിചാരം) ജോയേ എങ്ങനെ എങ്കിലും പറഞ്ഞു മയക്കാം എന്നും മനക്കോട്ട കെട്ടി കൊണ്ട് അവൾ കൃത്രിമമായ ചിരി മുഖത്തു വരുത്തി...

അവളെ ആദ്യത്തെ മുഖത്തെ പരിഭ്രമവും പിന്നീട് ചിരി വരുത്തി കൊണ്ട് ഉള്ള നിൽപ്പും കണ്ട് ജോ നെറ്റി ചുളിച്ചു.. പിന്നേ അതൊന്നും അത്ര കാര്യം ആക്കാതെ അവൾക്ക് ഒന്ന് ചിരിച്ചു കൊടുത്തു കൊണ്ട് അവളെ മറികടന്നു അകത്തേക്ക് കയറി.. കയറിയ പാടെ ആരെയും കാണാത്തത് കണ്ട് അവന്റെ മിഴികൾ ഇടുങ്ങി..ചുറ്റും നോക്കി കൊണ്ട് ജോ ബ്ലേസറും ബാഗും സെറ്റിയിൽ ഇട്ടു കൊണ്ട് ആദ്യത്തെ മൂന്ന് ബട്ടൺസ് അഴിച്ചിട്ടു.. തലക്ക് മുകളിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിന് അനുസൃതമായി നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ തിങ്ങിയ മുടിയിൽ കൈ കടത്തി വലിച്ചു കൊണ്ട് അവൻ ചുറ്റുപാടും തിരിഞ്ഞു.. താൻ പ്രാണൻ ആയി പ്രണയിക്കുന്ന തന്റെ പ്രണയത്തെ ഒരു നോക്ക് കാണാൻ അവന്റെ ഉളളം ഒന്ന് കൊതിച്ചു..അവളെ എവിടെയും കാണുന്നില്ലന്ന് കാണെ ജോയുടെ ചുണ്ട് കൂർത്തു.. വൈഗയേ മറികടന്നു പോയ ജോയിൽ നിന്ന് വമിക്കുന്ന പെർഫ്യൂംന്റെയും വിയർപ്പിന്റെയും കൂടി കലർന്ന വശ്യമായ ഗന്ധം നാസികയിലേക്ക് ആവാഹിച്ചു എടുത്തു കൊണ്ട് വൈഗ അനങ്ങാതെ നിന്നു..

അൽപ്പം നേരം ആ നിർത്തം തുടർന്ന വൈഗ സ്വബോധം വീണ്ടെടുത്തവൾ മുഖത്തു വല്ലാത്തൊരു ചിരി പടർത്തി.. ഇട്ടിരിക്കുന്ന സ്ലീവ്‌ലെസ് ടോപ്ന്റെ കഴുത്ത് ഒന്ന് ഇറക്കി കൊണ്ട് അവൾ ജോയിലേക്ക് തിരിഞ്ഞു.. എന്നാൽ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ മിഴികൾ നാലു പാടും പായിച്ചു കൊണ്ട് നിൽക്കുന്ന ജോയേ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു.. ""എന്താ ജോ? "" അവന്റെ നിർത്തം കണ്ട് അവന്റെ തോളിൽ കൈ വേച്ചു കൊണ്ട് വൈഗ ചോദിച്ചു.. ""ഹേയ്.. ഇവിടെ ഉള്ളോർ ഒക്കെ എവിടെ പോയി.. "" അവളെ ചോദ്യം കേട്ട് നോട്ടം വൈഗയിലേക്ക് മാറ്റി കൊണ്ട് ചോദിച്ചു.. ""ഹ... അത് പറയാൻ മറന്നു. നിങ്ങളെ ഏതോ ഫാമിലി റിലേറ്റീവ് നെ കാണാൻ പോയതാ.. "" ""എല്ലാവരും പോയോ.. "" ജോയുടെ ചോദ്യത്തിൽ ചെറു ആകാംഷയും പരിഭ്രമവും നിറഞ്ഞിരുന്നു.. ""ഹ.. എല്ലാരും പോയി.. "" ""സേറയോ? "" വൈഗയുടെ മറുപടി കേട്ട് ചെറു പ്രതീക്ഷയോടെ ജോ ചോദിച്ചു.. അവന്റെ ചോദ്യം ഒട്ടും ഇഷ്ട്ടപെടാതിരുന്ന അവൾ മുഷിപ്പോടെ മുഖം തിരിച്ചു.. അത് വരെ ഉണ്ടായിരുന്ന മുഖത്തെ ചിരി മാഞ്ഞു..

""സേ... സേറയും അവരെ.. കൂടേ പോയി.. അല്ല നിനക്ക് എന്തിനാ അവളെ.. "" അവന്റെ ചോദ്യം കേട്ട വൈഗ ആദ്യം ഒന്ന് പരുങ്ങി എങ്ങനെ ഒക്കെയോ മറുപടി നൽകി.. അവളുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു..എങ്ങനെ ഒക്കെയോ അവൾ പറഞ്ഞൊപ്പിച്ചു.. ""ഹേയ് ഒന്നും ഇല്ല.. ചോദിച്ചെന്നെ ഒള്ളു.. "" നിരാശയോടെ അതും പറഞ്ഞു കൊണ്ട് ബ്ലേസറും ബാഗും എടുത്തു അവൻ മുകളിലേക്ക് നടന്നു.. തന്റെ കാര്യം സാധിക്കാത്തതിൽ വൈഗ വല്ലാതെ ദേഷ്യം വന്നെങ്കിലും അവന് സംശയം ഒന്നും തോന്നിയില്ലല്ലോ എന്ന ആശ്വാസം അവളിൽ നിറഞ്ഞു.. _____❤️ ഗോവണി പടി കയറി ചെന്ന ജോ അൽപ്പനേരം സേറയുടെ അടഞ്ഞു കിടക്കുന്ന മുറിയിലേക്ക് നോക്കി നിന്നു.. പിന്നേ തല ഒന്ന് കുടഞ്ഞു കൊണ്ട് അവൻ തന്റെ മുറിയിലേക്ക് പോയി.. "എന്താണ് ജോ ഒരു നിമിഷം പോലും നിനക്ക് അവൾ കാണാതെ ഇരിക്കാൻ കഴിയില്ലേ.. " സ്വയം ഒന്ന് ചോദിച്ച അവനിൽ ചെറു ചിരി വിടർന്നു..മുറിയിൽ കയറിയ അവൻ കയ്യിലെ ബ്ലേസർ ഹാങ്ങ്‌ ചെയ്തു കൊണ്ട് ബാഗ് ബെഡിലേക്ക് ഇട്ടു..

ഷർട്ട്‌ ന്റെ ബട്ടൺ മൊത്തം അഴിച്ചു കൊണ്ട് ബാത്‌റൂമിൽ കയറി.. ഒരുപാട് നേരം വെള്ളത്തിനു അടിയിൽ നിന്നതും അവന് മനസ്സിന് ഒരു കുളിർ ഏകി.. ""എടി മൂതേവി സേറ.. നീ ഇങ്ങോട്ട് തന്നെ വരുമെല്ലോ അപ്പൊ ഞാൻ കാണിച്ചു തരാടി പിശാശ്ശെ.."" അവളെ കാണാത്തതിൽ ഉള്ള അരിശം മൊത്തം ചുവരിൽ കൈ കുത്തി നിർത്തി അവൻ പുലമ്പി.. ""അല്ലേലും അവളെ പറഞ്ഞിട്ട് കാര്യം ഇല്ല.. നീ ഒന്ന് വരുന്ന കാര്യം പറഞ്ഞിരുന്നേൽ അവൾ ഇവിടെ തന്നെ അതും ഇതും പറഞ്ഞു നിൽക്കുമായിരുന്നു.. damit.. '" അവന്റെ മനസ്സ് അവനോട് അങ്ങനെ പറഞ്ഞതും തല പെരുക്കും എന്ന് തോന്നിയ ജോ ഷവർ ഓഫ് ചെയ്തു കൊണ്ട് ഒരു ടവലും ഉടുത്തു പുറത്തേക്ക് ഇറങ്ങി.. മറ്റൊരു ടവൽ വെച്ചു മുടി നന്നായി ഉണക്കിയ ശേഷം വാർഡ്രോബ് തുറന്ന് ഒരു ഷോർട്സും ടി ഷർട്ടും എടുത്തണിഞ്ഞു.. ഫ്ളൈറ്റിലും കാറിലും ആയി ഒരുപാട് ദൂരം യാത്ര ചെയ്തത് കൊണ്ടോ അവന് നന്നായി തല വേദനിക്കുന്നുണ്ടായിരുന്നു.. ഒരു ക്ലാസ്സ്‌ കട്ടൻ എങ്കിലും ഇടാം എന്ന് കരുതി കൊണ്ട് അവൻ മുറി തുറന്നു പുറത്തേക്ക് ഇറങ്ങി..

സേറയുടെ മുറി മറികടന്നു പോവാൻ മുതിർന്നതും എന്തോ അവനെ പിടിച്ചു നിർത്തി..ഉച്ചത്തിൽ അതിശക്തിയായി മിടിക്കുന്ന നെഞ്ചിൽ കൈ ചേർത്ത് അവൻ അൽപ്പനേരം അനങ്ങാതെ നിന്നു.. കുറച്ചു നേരം ശബ്ദം ഉണ്ടാക്കാതെ അവൻ നിന്നു.. നെറ്റി ചുളിച്ചു കൊണ്ട് ജോ സേറയുടെ മുറിയുടെ വാതിലിന് അരികിലായ് വന്നു നിന്നു.. മുറിയിൽ കേൾക്കുന്ന ആരുടെയോ അടക്കി പിടിച്ച തേങ്ങലുകളും ശ്വാസനിശ്വാസങ്ങളുടെ നേരിയ ശബ്ദവും അവനെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി.. ഡോറിൽ കൈ വെച്ചതും അത് പുറത്ത് നിന്നും ലോക്ക് ആണെന്ന് കാണെ അവന്റെ മിഴികൾ ഒന്നുടെ ഇടുങ്ങി. പുറത്തു നിന്നും പൂട്ടിയ ഡോർ തുറന്നു കൊണ്ട് ജോ സേറയുടെ മുറിയിൽ കയറി.. എന്നാൽ അവിടം ഉള്ള കാഴ്ച ഹൃദയം നുറുങ്ങുന്നത് ആയിരുന്നു.. ഏതോ ഒരുത്തന്റെ അടിയിൽ കിടന്നു പിടയുന്ന സേറയേ കണ്ട് അവന്റെ ശരീരം നിശ്ചലമായതിന്റെ കൂടേ ഹൃദയതാളം നിലച്ചത് പോലെ തോന്നി അവന്.. സേറയുടെ മുകളിലായി അമർന്ന ആൾ ആരാണെന്ന് ജോക്ക് മനസ്സിൽ ആയില്ലെങ്കിലും തന്റെ പ്രാണൻ കിടക്കുന്ന അവസ്ഥ കണ്ട് നിമിഷനേരം കൊണ്ട് അവന്റെ മിഴികൾ ചുവന്നു.. മുഖം വലിഞ്ഞു മുറുകി . കൈ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് ജോ ഒരു കുതിപ്പോടെ അവരിലേക്ക് പാഞ്ഞു..

സേറയുടെ മാറിലേക്ക് ആയി കാമത്തോടെ മുഖം ചേർക്കാൻ നിന്ന വൈശാഖ്ന്റെ കോളറിൽ പിടിച്ചു കൊണ്ട് ഉയർത്തി.. അവന്റെ കോളറിൽ പിടിച്ചു കാൽ ഭൂമിയിൽ തൊടാത്ത വിധം ഉയർത്തിയ വൈശാഖ്ന് ആൽക്കഹോളിന്റെ വീര്യത്തിൽ മുന്നിൽ കാണുന്ന ജോയേ വ്യെക്തം ആവുന്നുണ്ടായിരുന്നില്ല.. എന്നാൽ സേറയേ കീഴ്പ്പെടുത്താൻ കഴിയാത്തതിന്റെ ദേഷ്യത്തിൽ വൈശാഖ് പലതും പുലമ്പി കൊണ്ടിരിന്നു.. ""ഏത് ......മോനാടാ ഇത്.. "" അസഭ്യം പറഞ്ഞു കൊണ്ട് വൈശാഖ് കാൽ നിലത്തു കുത്താൻ ഒരു ശ്രമം നടത്തി.. എന്നാൽ ജോയുടെ കൈ കരുത്തിന് മുമ്പിൽ വൈശാഖ് തോറ്റുപോയിരുന്നു... നിറഞ്ഞ മിഴികളും ആയി കീറിയ വസ്ത്രത്തിൽ നിർവികാരതയോടെ കിടക്കുന്ന സേറയേ കാണെ ജോയുടെ ഉളളം പിടഞ്ഞു.. അത് ദേഷ്യം എന്ന ഭ്രാന്തിലേക്ക് വഴി മാറാൻ അധികം നേരം ഒന്നും വേണ്ടി വന്നില്ല.. പല്ല് ഇറുമ്പി മുഷ്ടി ചുരുട്ടി കൊണ്ട് ജോ വൈശാഖ്ന്റെ മൂക്കിന് ആഞ്ഞു കുത്തി. പിറകിലേക്ക് ഒന്ന് വേച്ചു പോയ വൈശാഖ് കുഴഞ്ഞ നാവോടെ ഒന്ന് അലറി..

പാതി അടഞ്ഞ മിഴികളോടെ കൈ ഉയർത്തി മൂക്കിൽ കൈ വെച്ചതും ചോര കണ്ട് പിറകിലേക്ക് ബോധം മറഞ്ഞു വീണു.. അതൊരു കണക്കിന് വൈശാഖ്ന്റെ ശരീരത്തിനു നല്ലത് ആയിരുന്നു.. അല്ലായിരുന്നു എങ്കിലും ജോ കൈ കൊണ്ട് മരിക്കേണ്ടി വന്നേനെ.. വൈശാഖ് വീണതും ശബ്ദം കേട്ട് മരിച്ച മനസ്സും ആയി കിടന്ന സേറ പതിയെ മിഴികൾ ഉയർത്തി നോക്കി.. മുന്നിൽ നിൽക്കുന്ന ജോയേ കണ്ട് അവളെ മിഴികൾ തിളങ്ങി എങ്കിലും ആ മിഴികൾ നിമിഷനേരം കൊണ്ട് മങ്ങൽ ഏറ്റു.. നിറഞ്ഞ കണ്ണുകളോടെ സേറ ജോയേ നോക്കിയതും ജോ പതിയെ അവളെ അടുത്ത് ഇരുന്നു..അവൾ ധരിച്ചിരിക്കുന്ന വസ്ത്രം കീറിയത് കാണെ ബെഡിന്റെ ഓരത്ത് ആയി ഉള്ള ഷാൾ എടുത്തു അവളെ പുതപ്പിച്ചു.. ""സേറ.. !!"" വിറക്കുന്ന കൈകളോടെ അവളെ തല എടുത്തു നെഞ്ചോട് ചേർത്തു കൊണ്ട് ജോ വിളിച്ചതും ഒരു പൊട്ടിക്കരച്ചിലോടെ സേറ അവനെ തോളിലൂടെ കൈ ഇട്ടു വരിഞ്ഞു മുറുക്കി.. ""ഇച്ചായാ.. അയാൾ ന്നേ... എനിക്ക് ഒന്നും അറിഞ്ഞൂടാ ഇച്ചായാ.. ഞാൻ.. ഞാൻ ചീത്ത ആണോ ഇച്ചായാ.. "" കരച്ചിലോടൊപ്പം അവൾ പലതും പുലമ്പി കൊണ്ട് ഇരുന്നു.. അവളെ ഓരോ വാക്കുകളും ജോയുടെ നെഞ്ചിൽ വന്നു തറച്ചു.. നിറഞ്ഞു വരുന്ന മിഴികൾ ഒന്ന് ഇറുക്കി അടച്ചു കൊണ്ട് അവൻ ഒന്നുടെ അവളെ തന്നിലേക്ക് ചേർത്തു കിടത്തി..

അവളെ ചോദ്യത്തിനു മറുപടി നൽകാതെ തന്നെ അവൻ അവളെ ഒന്നുടെ വരിഞ്ഞു മുറുക്കി കൊണ്ട് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു.. ആ ചുംബനത്തിൽ ഉണ്ടായിരുന്നു അവളെ ചോദ്യത്തിനു ഉള്ള മറുപടി.. അവനിലേക്ക് ഒന്നുടെ പറ്റിചേർന്നു കൊണ്ട് അവൾ കരച്ചിൽ അടക്കി.. എങ്കിലും ആ മുറിയിൽ അവളുടെ തേങ്ങലിന്റെ ചീളുകൾ ഉയർന്നു.. പതിയെ പതിയെ അവളെ ശബ്ദം നേർത്തു വന്നതും അനക്കം ഒന്നും കേൾക്കുന്നില്ലെന്ന് കാണെ ജോ അവളെ പതിയെ ബെഡിലേക്ക് കിടത്തി.. കണ്ണുനീർ ചാലിട്ടൊഴുകിയ പാട് കണ്ട് അവിടം ജോ തുടച്ചു കൊടുത്തു.. അവളെ നെറ്റിയിലും ഒന്നു ചുണ്ട് ചേർത്തു കൊണ്ട് ഇരിക്കുന്നുടത്തു നിന്നും എഴുനേൽറ്റു.. ചെറിയ മൂളലോടെ ഞെരങ്ങി കണ്ണ് തുറക്കാൻ ശ്രമിക്കുന്ന വൈശാഖ്നെ കണ്ട് നിമിഷനേരം കൊണ്ട് ജോയുടെ മുഖം വീണ്ടും വലിഞ്ഞു മുറുകി.. സേറയേ ഒന്നുടെ നോക്കിയ ജോ വൈശാഖ്ന്റെ കാലിൽ പിടിത്തം ഇട്ടു.. നിലത്തു മലർന്നു കിടക്കുന്ന വൈശാഖ്ന്റെ കാലിൽ പിടിച്ചു കൊണ്ട് ജോ മുന്നോട്ട് നടന്നു.. അവനെയും വലിച്ചു കൊണ്ട് സേറയുടെ മുറിയും കടന്നു ചെറിയ ഇടനാഴിയും കഴിഞ്ഞു ഗോവണി പടിയും ഇറങ്ങി.. കയ്യിൽ ഒരു കാലും ആയി ഇറങ്ങി വരുന്ന ജോയേ കണ്ട് വൈഗ ഞെട്ടി..

എങ്കിലും മുഖത്തു പുഞ്ചിരി വരുത്തി കൊണ്ട് ജോയുടെ പിറകിലേക്ക് ഏന്തി വലിഞ്ഞു നോക്കി അവന്റെ കയ്യിൽ വൈശാഖ്ന്റെ കാൽ ആണെന്ന് നിലത്തു കൂടേ വലിച്ചു വരുന്ന വൈശാഖ്ന്റെ ബോഡി കണ്ട് വൈഗക്ക് മനസ്സിൽ ആയി.. ഞെട്ടി കണ്ണ് തള്ളിയ വൈഗ ഉമിനീർ ഇറക്കി കൊണ്ട് ജോയേ നോക്കി.. കാരണം തന്റെ കൂടേ പല തവണ ഏട്ടനെ കണ്ടിട്ട് ഉണ്ട്.. വൈശാഖ് തന്റെ ഏട്ടൻ ആണെന്ന് അറിയേം ചെയ്യാം.. എല്ലാം കൊണ്ട് താളം തെറ്റിയ പോലെ തോന്നി വൈഗക്ക്. വൈശാഖ്നെയും വലിച്ചു കൊണ്ട് ജോ പുറത്ത് എത്തി.. നിലാവിന്റെ വെളിച്ചം മാത്രം ഉള്ള ആ കൂരാകൂരിരുട്ട് നിറഞ്ഞ രാത്രിയിലേക്ക് ജോ ഇറങ്ങി ചെന്നു.. വൈശാഖ്നെയും വലിച്ചു കൊണ്ട് ജോ പടികൾ ഇറങ്ങിയതും വൈശാഖിൽ നിന്ന് ഒരു വേദന നിറഞ്ഞ കരച്ചിൽ ഉയർന്നു.. പുറത്തു എത്തിയ ജോ വൈശാഖ്നെ നിലത്തിട്ടു.. ശേഷം കാൽ ഉയർത്തി അവന്റെ അടിനാഭി നോക്കി ആഞ്ഞൊരു ചവിട്ട് കൊടുത്തതും വൈശാഖ് വലിയ വായിൽ അലറി.. തുടർച്ചയായി ജോ ചവിട്ടിയതും വൈശാഖ്ന് ശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കും എന്ന അവസ്ഥ ആവും എന്ന് കണ്ടതും വൈഗ ഓടി വന്നു ജോയേ പിടിച്ചു വേച്ചു.. ""നീ എന്തു ഭ്രാന്ത് ആണ് കാണിക്കുന്നത് ജോ.. ""

വൈഗ പിടിച്ച കൈകളിലേക്ക് ഒന്ന് നോക്കിയ ജോ വൈഗ കൈ കൊണ്ട് തട്ട് കൊടുത്തു.. ""ജോയോ.. ആരുടെ ജോ.. ഇല്ല വൈഗ നിനക്ക് എന്നേ അങ്ങനെ വിളിക്കാൻ ഉള്ള ഒരു അവകാശവും ഇല്ല.. നീ ഒക്കെ കൂടി നശിക്കാൻ നോക്കിയത് എന്റെ പെണ്ണിന്റെ മാനത്തെ ആണെടി.. പുച്ഛം തോന്നുവാ എനിക്ക്..നീയും ഒരു പെണ്ണ് അല്ലെ.. ഇത് വരെ ഉണ്ടായിരുന്ന എല്ലാ പരിഗണനയും ഇന്നത്തോടെ ഇല്ലാതെ ആയി.. അന്ന് നീ ആണ് സേറയേ സ്റ്റെയറിൽ നിന്ന് തള്ളി ഇട്ടത് എന്ന് എനിക്ക് അറിയാമായിരുന്നു.. അത് ഒരിക്കലും സേറ പറഞ്ഞിട്ട് അല്ല.. അതോടു കൂടേ നിന്നോട് വെറുപ്പ് കൂടിയതെ ഒള്ളു.. i hate you.. പൊക്കോണം ഈ വീട്ടീന്ന്.. "" പറച്ചിൽ ആയിരുന്നില്ല. അലറൽ ആയിരുന്നു.. ജോയുടെ ഓരോ വാക്കുകളും വൈഗയിൽ നടുക്കം സൃഷ്ട്ടിച്ചു.. ""ഒന്ന് പോ വൈഗ.. അല്ലേൽ ഞാൻ നിന്നെ എന്തേലും ഒക്കെ ചെയ്തു പോവും.. പോവുമ്പോൾ ഈ നാറിയെ കൂടേ കൊണ്ട് പൊക്കോ.. ഇപ്പൊ തന്നെ ചാവാർ ആയി . ."" വൈശാഖ്ന് ഇട്ട് ഒരു ചവിട്ട് കൂടേ കൊടുത്തു കൊണ്ട് വൈഗയേ ഒന്ന് തറപ്പിച്ചു നോക്കി ജോ വീടിന് അകത്തേക്ക് നടന്നു വാതിൽ കൊട്ടി അടച്ചു . _______❤️

അകത്തേക്ക് കയറിയ ജോ സേറയുടെ മുറിയിലേക്ക് നടന്നു.. നിലത്തു അങ്ങിങ്ങായി ചിതറി കിടക്കുന്ന ചില്ലു കഷ്ണങ്ങൾ പെറുക്കി എടുത്തു ചവറ്റുകോട്ടയിലേക്ക് ഇട്ടു.. ശേഷം തലയിണയിൽ കവിൾ ചേർത്തു കൊണ്ട് മയങ്ങുന്ന സേറയേ കാണെ ജോ അലിവോടെ നോക്കി.. "ഇന്ന് താൻ വന്നില്ലായിരുന്നു എങ്കിൽ നാളെ അവളുടെ ജീവനറ്റ ശരീരം കാണാൻ സാക്ഷി ആയേനെ.. താൻ പ്രാണനെ പോലെ കണ്ട തന്റെ പ്രണയം ഭൂമിയിൽ ഇല്ലാതെ ആയേനെ തനിക്ക് ഇവിടെ ഇന്ന് തന്നെ തോന്നിയത് ചിലപ്പോൾ വിധി ആകാം.. " സ്വയം മൊഴിഞ്ഞവൻ അവളെ അരികിലായ് പതിയെ കിടന്നു.. ശ്വാസോച്ഛാസത്തിന് അനുസരിച്ചു ഉയർന്നു താഴുന്ന അവളെ പുറത്ത് കൈ ചേർത്തു കൊണ്ട് അവളിലേക്ക് ആയി തിരിഞ്ഞു കിടന്നു.. അവന്റെ സ്പർശം അറിഞ്ഞത് കൊണ്ടോ എന്തോ സേറ ഒന്ന് കുറുകി കൊണ്ട് അവനിലേക്ക് പറ്റി ചേർന്നു കിടന്നു.. ഒന്ന് നിരങ്ങി കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു കൈ ചുരുട്ടി വെച്ചു കിടന്നു.. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്നവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവളേം ചേർത്തു പിടിച്ചു അവൻ മിഴികൾ അടച്ചു ...... .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story