നിന്നിലായ്: ഭാഗം 25

ninnilay

എഴുത്തുകാരി: നിഹ

മുന്നിൽ വാതിൽ കൊട്ടി അടക്കപ്പെട്ടതും വൈഗ ഒന്ന് ഞെട്ടി.. അത് വരെ ജോ പറഞ്ഞ നെഞ്ചിൽ കുത്തുന്ന വാക്കുകളിൽ തറഞ്ഞു നിൽക്കുകയായിരുന്നു.. അവളെ മിഴികളിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഭൂമിയിൽ പതിച്ചു.. ആ ഇരുട്ട് നിറഞ്ഞ രാത്രിയിൽ നിലാവിന്റെ ശോഭയിൽ കുളിച്ചു നിൽക്കുന്ന ചന്ദ്രനിലേക്ക് അവൾ ഉറ്റു നോക്കി.. *ഇനി താൻ എന്തിനു ഇവിടെ നിൽക്കണം.പ്രണയം തോന്നിയ പുരുഷന് തന്നെ വേണ്ടാ.. കുടിച്ചു ബോധം ഇല്ലാതെ ഒരു ഏട്ടനും.. * ഓരോന്നും ഉള്ളിൽ മൊഴിഞ്ഞു കൊണ്ട് വൈഗ നിലത്ത് കിടക്കുന്ന വൈശാഖ്ലെക്ക് നോക്കി.. ഒരു ആയുഷ്കാലം മൊത്തം ഓർമ്മിക്കാൻ ഉള്ള വക ജോ കൊടുത്തിട്ട് ഉണ്ട് അവന്.. മൂത്രം പോലും പുറത്തേക്ക് തള്ളാൻ കഴിയുമോ എന്ന് പോലും സംശയം ആണ്.. താൻ സ്നേഹിച്ച പുരുഷന് മറ്റൊരു സ്ത്രീക്ക് അവകാശി ആണെന്ന് അറിയുമ്പോൾ ഉള്ള വേദന ഹൃദയം പറിഞ്ഞു പോരുന്നത് പോലെ ആണ്.. അവൾക്ക് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു.. ഒഴുകി ഇറങ്ങുന്ന കണ്ണുനീർ അമർത്തി തുടച്ചു കൊണ്ട് നിലത്ത് കിടക്കുന്ന വൈശാഖ്നെ ഒരു വിധം താങ്ങി പിടിച്ചു തന്റെ കാറിൽ കയറ്റി.. കുറച്ചു അകലേ ആയി നിർത്തി ഇട്ടേക്കുന്ന വൈശാഖ്ന്റെ ബൈക്ക് നോക്കി നെടുവീർപ്പ് ഇട്ടവൾ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരുന്നു..

കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് സഞ്ചരിക്കുമ്പോഴും അവളെ മനസ്സ് പിന്നിലേക്ക് പാഞ്ഞു കൊണ്ടിരുന്നു.. *ജോയോ.. ആരുടെ ജോ.. ഇല്ല വൈഗ നിനക്ക് എന്നേ അങ്ങനെ വിളിക്കാൻ ഉള്ള ഒരു അവകാശവും ഇല്ല.. നീ ഒക്കെ കൂടി നശിക്കാൻ നോക്കിയത് എന്റെ പെണ്ണിന്റെ മാനത്തെ ആണെടി.. പുച്ഛം തോന്നുവാ എനിക്ക്..നീയും ഒരു പെണ്ണ് അല്ലെ.. ഇത് വരെ ഉണ്ടായിരുന്ന എല്ലാ പരിഗണനയും ഇന്നത്തോടെ ഇല്ലാതെ ആയി.. അന്ന് നീ ആണ് സേറയേ സ്റ്റെയറിൽ നിന്ന് തള്ളി ഇട്ടത് എന്ന് എനിക്ക് അറിയാമായിരുന്നു.. അത് ഒരിക്കലും സേറ പറഞ്ഞിട്ട് അല്ല.. അതോടു കൂടേ നിന്നോട് വെറുപ്പ് കൂടിയതെ ഒള്ളു.. i hate you.. പൊക്കോണം ഈ വീട്ടീന്ന്.. * *ഒന്ന് പോ വൈഗ.. അല്ലേൽ ഞാൻ നിന്നെ എന്തേലും ഒക്കെ ചെയ്തു പോവും.. * കാതുകളിൽ ജോയുടെ വാക്കുകൾ എക്കോ പോലെ മുഴങ്ങി കേട്ടു.. ""അപ്പൊ.. അപ്പൊ ജോ തന്നോട് വെറും ഒരു സൗഹൃദം മാത്രം ആയിരുന്നോ.. സേറ.. സേറയോട് ആയിരുന്നോ അവന് പ്രണയം.. ഇതിനിടയിൽ കിടന്ന് ഒന്നും അറിയാതെ നൃത്തം ആടിയ താൻ ഒരു മണ്ടി.. "" സമനില തെറ്റി എവിടെ എങ്കിലും പോയി ഇടിക്കും എന്ന് കരുതി സ്വയം പതം പറഞ്ഞവൾ യാത്രക്കിടയിൽ ഉള്ള ഒരു വിജനം ആയ പാലത്തിനരിൽ കാർ സൈഡ് ആക്കി നിർത്തി..

പിറകിൽ ചത്തു മലച്ച കണക്കെ ഉള്ള കിടത്തത്തോടെ ഉള്ള വൈശാഖ് അവൾ ഒന്ന് നോക്കി.. ""ഇല്ല ഏട്ടാ.. ഏട്ടന്റെ പെങ്ങൾക്ക് ഇനി ജീവിക്കണം എന്നില്ല..i'm really sorry.. "" മുഖത്തു ചിരി വരുത്തി കൊണ്ട് വൈഗ അത്ര പറഞ്ഞു നിർത്തി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി.. ബ്രൗൺ ഷെയ്ഡ് ലിപ്സ്റ്റിക് വരഞ്ഞ ചുണ്ടുകളിൽ വിഷാദം നിറഞ്ഞു.. ആ രാത്രിയുടെ യാമത്തിൽ അടിച്ചു വീശുന്ന തണുത്ത ഇളം തെന്നലിൽ അവളെ മനസ്സ് കിടന്നു പിടഞ്ഞു.. പാലത്തിന്റെ കൈ വരിയിലേക്ക് കൈ ചേർത്ത് അവൾ അൽപ്പനേരം നിന്നു..അടിയിൽ കുത്തൊഴുക്കോടെ ഒഴുകുന്ന പുഴയിലേക്ക് അവൾ മിഴികൾ പതിപ്പിച്ചു.. എത്ര നേരം എന്ന് ഇല്ലാതെ!! "" i hate you.."" കാതുകളിൽ വീണ്ടും ജോയുടെ വാക്കുകൾ.. കണ്ണ് ഇറുക്കി ചിമ്മി കൊണ്ട് വൈഗ കാലിൽ ഒന്ന് മുകളിലേക്ക് ഏന്തി കൊണ്ട് അപ്പുറം ഉള്ള വലിയ ഒഴുകുന്ന പുഴയിലേക്ക് എടുത്തു ചാടാൻ തുനിഞ്ഞു.. പിടി വിട്ടു പോകുന്ന മനസ്സിനെ നിയന്ത്രിച്ചു കൊണ്ട് കൈവരിയിൽ പതിയെ കയറി നിന്നു അവൾ.. ഉള്ളിൽ നിന്ന് ആരൊക്കെയോ അരുതെന്ന് പറയുന്നുണ്ട് എങ്കിലും അതിനെ ഒന്നും വില കൽപ്പിക്കാതെ അവൾ കണ്ണ് ഇറുക്കെ ചിമ്മി..

ശക്തിയോടെ ഒഴുകുന്ന ജലത്തിന് അനുസൃതമായി അതിശക്തിയായി മിടിക്കുന്ന ഹൃദയത്തിനു അനുസരിച്ചു ഉയർന്നു താഴുന്ന നെഞ്ചിലേക്ക് കൈ ചേർത്തവൾ കണ്ണും അടച്ചു നിന്നു.. ഒലിച്ചിറങ്ങുന്ന വിയർപ്പിനെ തുടക്കാൻ പോലും അവളെ കൈകൾ ചലിച്ചില്ല.. അതൊരിക്കലും മരണത്തെ ഭയം ഉണ്ടായിട്ട് ആയിരുന്നില്ല.. മറിച് എന്തോ പേര് അറിയാത്തൊരു ഭയം.. എന്തിന് എന്നില്ലാതെ... പിന്നോട്ട് വലിക്കുന്ന ആശയക്കുഴപ്പങ്ങളെ തള്ളി മാറ്റി കൊണ്ട് ചാടാൻ മുന്നോട്ട് ആഞ്ഞതും ആരുടെയോ ഒരു കൈ അവളെ ഇടുപ്പിലൂടെ ചുറ്റി കൊണ്ട് താഴേക്ക് ഇറക്കിയിരുന്നു.. ____❤️ നിലത്ത് ഇറങ്ങിയ വൈഗ തന്നെ ആരാണ് പിടിച്ചത് എന്ന് അറിയാൻ മിഴികൾ വലിച്ചു തുറന്നു കൊണ്ട് മിഴികൾ ചുറ്റും പരതി.. മുന്നിൽ ആരെയും കാണുന്നില്ല എന്നാൽ താൻ ആരുടെയോ നെഞ്ചിൽ ആണ് ഉള്ളത് എന്ന് അറിയവേ അവളിൽ ഒരു ഞെട്ടൽ ഉളവായി.. ഞെട്ടി പിടഞ്ഞു കൊണ്ട് തല പിറകിലേക്ക് തിരിച്ചെതും മുഖം അയാളുടെ നെഞ്ചിൽ ഇടിച്ചു.. അതൊന്നും കണക്കിൽ എടുക്കാതെ തല ഉയർത്തി നോക്കിയതും തന്നെ രൂക്ഷമായി നോക്കുന്നവനെ കണ്ട് വൈഗയുടെ മിഴികൾ ഒന്ന് വിടർന്നു..

""കെ.. കെവിൻ.. "" അൽപ്പം പതർച്ചയോടെ തന്നെ വൈഗ അരുളിയതും കെവിൻ കണ്ണുരുട്ടി കൊണ്ട് അവളെ തലക്ക് ഇട്ടു കൊട്ടി.. ""അതേടി കെവിൻ തന്നെയാ..ചെറിയ കാര്യത്തിന് പോലും ഇങ്ങനെ ചാടാൻ നിന്നാൽ നിനക്ക് അതിനെ നേരം കാണാത്തോള്ളോല്ലോ.. ഞാൻ ഇപ്പൊ പിടിച്ചിരുന്നില്ലേൽ നാളെ നിന്റെ ജഡം അവിടെ പൊങ്ങിയേനെ.. അവള് ആത്മഹത്യ ചെയ്യാൻ പോയേക്കുന്നു.. ഒന്നങ് തന്നാൽ ഉണ്ടെല്ലോ.. "" ആദ്യത്തെ പകപ്പ് വിട്ടു മാറിയ വൈഗ അവളെ അലറൽ കേട്ട് കണ്ണും തുറിച്ചു നോക്കി നിന്നു..അവൻ കൈ ഓങ്ങിയതും വൈഗ പിന്നിലേക്ക് ഒന്ന് വേച്ചു.. നിമിഷനേരം കൊണ്ട് അവളെ മിഴികൾ നിറഞ്ഞു തൂവിയതും കെവിൻ കാണാതിരിക്കാൻ അവൾ തല താഴ്ത്തി പിടിച്ചു.. അത് കൃത്യമായി കെവിൻ കണ്ടതും അവൻ ഒന്ന് ചിരിച്ചു.. ""സേറയേ സ്റ്റെയറിൽ നിന്ന് തള്ളി ഇട്ട ആൾ തന്നെ ആണോ ഈ കിടന്നു മോങ്ങുന്നത്..ആ ധൈര്യം ഒന്നും ഇപ്പൊ ഇല്ലേ.. "" ചുണ്ടിൽ ഊറിയ പൊട്ടിചിരിയോടെ കെവിൻ ചോദിച്ചതും വൈഗ മുഖം ഉയർത്തി നോക്കി.. ""നീ എന്തിന് കരയണം വൈഗാ.. കരയേണ്ടത് മൊത്തം സേറ അല്ലെ.. അവൾക്ക് അല്ലെ നീ നോവുന്ന ഓർമ്മകൾ കൊടുത്തത്.. "" കെവിനിന്റെ വേദന നിറഞ്ഞ ചോദ്യം കേട്ട് വൈഗയിൽ നടുക്കം സൃഷ്ട്ടിച്ചു..

അവൻ എങ്ങനെ അറിഞ്ഞു എന്ന ചോദ്യം അവളെ അലട്ടി.. ""സേറയേ സ്റ്റെയറിൽ നിന്ന് തള്ളി ഇട്ടു നീ അവളെ കൊല്ലാൻ നോക്കിയില്ലേ.. സ്വന്തം ഏട്ടനെ വെച്ചു ആ പെണ്ണിന്റെ മാനം കവരാൻ നോക്കിയില്ലേ.അത്ര ഒക്കെ ഉണ്ടോ നിന്റെ വേദനക്ക്.. "" കെവിനിന്റെ ഓരോ വാക്കുകളും കേൾക്കെ വൈഗ നടുങ്ങി പോയി.. ആരൊക്കെ അറിയരുത് എന്ന് കൊതിച്ചോ അവർ ഒക്കെ അറിഞ്ഞു.. അവളെ ശിരസ്സ് താണു.. ""ഒരുനിമിഷം ജോ ഇന്ന് വന്നില്ലായിരുന്നു എങ്കിൽ ആ കാമപ്രാന്തൻ ആ പെണ്ണിന്റെ ശരീരം കൊത്തി വലിച്ചേനെ.. ഒരു കഴുകനെ പോലെ.. അതൊന്നും മനസ്സിനും ശരീരത്തിനും താങ്ങാൻ കഴിയാതെ ഒരു മുഴം കയറിൽ അവളെ ശരീരം തൂങ്ങിയിരുന്നേനെ.. നീ.. നീയും അതിന് കൂട്ട് നിന്നില്ലേ വൈഗാ.. പ്രാണനെ പോലെ സ്നേഹിക്കുന്നവളെ ഇത്ര ഒക്കെ ക്രൂരത ചെയ്ത ആ നിന്നെ കൊല്ലുക അല്ലെ വേണ്ടത്.. ഒരയടിക്ക് കഴുത്തു ഞെരിച്ചു കൊല്ലാനും മടി ഇല്ലാത്തവൻ ആണ് ജോ.. കാരണം അവനിക് എരിയുന്ന പക ഉണ്ട്.. നിന്നോടും നിന്റെ ഏട്ടനോടും.. എന്നിട്ടും ഒരു അടി പോലും തരാതെ നിന്നെ അവൻ വെറുതെ വിട്ടു..

Because he respects the woman..പെണ്ണ് എന്താണെന്നും പെണ്ണിന്റെ മഹത്വം എന്താണെന്നും നന്നായി അറിയുന്നവൻ ആണ് ജോ..അവൻ നിന്നെ എന്നല്ല.. ഒരു പെണ്ണിന്റെയും ശരീരത്തിൽ മോശമായ തരത്തിൽ കൈ വെക്കില്ല.. "" ഒന്ന് പറഞ്ഞു നിർത്തിയ കെവിൻ കെവിൻ വീണ്ടും തുടർന്നു... ""അതൊക്ക പൊട്ടെ നിന്നെ ആ വീട്ടിൽ നിന്ന് പുറത്ത് ആക്കിയ നിമിഷം തന്നെ അവൻ എനിക്ക് വിളിച്ചാരുന്നു.. നിന്നെ ഫോളോ ചെയ്യണം എന്നും നീ സേഫ് ആവുന്നത് വരെ നിന്നെ ചുറ്റി പറ്റി ഉണ്ടാവണം എന്നും ഒക്കെ പറഞ്ഞു .. ഇതൊക്കെ പോരെ വൈഗാ അവന് നിനക്ക് എത്രത്തോളം പ്രാധാന്യം കല്പിക്കുന്നുണ്ട് എന്ന്.. അതൊരിക്കലും നീ കരുതുന്ന പോലെ മറ്റൊരു തരത്തിൽ അല്ല.. ഇനി എങ്കിലും ഒന്ന് മനസ്സിൽ ആക്കി നേർവഴിക്കു ജീവിക്കാൻ പഠിക്ക്.. !!"" കെവിൻ അത്രയും പറഞ്ഞു നിർത്തി. അവന്റെ ഓരോ വാക്കുകളും വൈഗയുടെ കണ്ണ് തുറപ്പിച്ചു.. അവളിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണ മൊത്തം മാഴ്ച് കളയാൻ മാത്രം ശക്തി ഉണ്ടായിരുന്നു കെവിനിന്റെ ഓരോ വാക്കുകൾക്കും.. പെയ്യാൻ ഇരുന്ന അവളെ മിഴികൾ പേമാരി പോൽ ഒഴുകി ഇറങ്ങി.. നിറകണ്ണുകളോടെ വൈഗ കെവിനേ നോക്കിയതും കെവിൻ കണ്ണ് ഒന്ന് ചിമ്മി കാണിച്ചു.

""നിന്റെ ഭാഷയിൽ നിനക്ക് അവനോട് പ്രണയം ആണ് എന്നാൽ നിനക്ക് അവനോട് ഒന്നും ഇല്ല വൈഗാ..അവന്റെ smartness,handsome look, character ഇതൊക്കെ കണ്ട് നിനക്ക് അവനോട് എന്തോ ഒരു ആകർഷണം തോന്നി.. എന്ന് വെച്ചു അത് പ്രേമം ആയികൊള്ളണം എന്ന് ഇല്ല..മറിച് വെറും ഒരു അട്ട്രാക്ഷൻ ആകാം.. that's it.. "" അത്രയും പറഞ്ഞു നിർത്തി കെവിൻ തന്റെ കൈകുമ്പിളിൽ അവളുടെ കരഞ്ഞു വീർത്ത മുഖം കോരി എടുത്തു.. തള്ളവിരൽ കൊണ്ട് അവളെ ഒഴുകി ഇറങ്ങുന്ന കണ്ണുനീർ അവൾക്ക് നോവാത്ത വിധം തുടച്ചു കൊടുത്തു.. ""ഇനി കയരുത്ട്ടോ.. "" ശാസനാരൂപേനെ കുഞ്ഞ് ചിരിയോടെ കെവിൻ പറഞ്ഞതും ഒരു പൊട്ടികരച്ചിലോടെ വൈഗ അവനെ ഇറുക്കി പുണർന്നു.. വൈഗയുടെ അപ്രതീക്ഷിതമായ ആ നീക്കത്തിൽ ഒന്ന് ഞെട്ടി പോയ കെവിൻ സ്വബോധം വീണ്ടെടുത്തു.. തന്നിലേക്ക് ചേർന്നു നിന്നു തന്നെ ഇറുക്കെ പുണർന്നു കരയുന്ന വൈഗയുടെ പുറം പതിയെ കെവിൻ തഴുകി.. തേങ്ങി തേങ്ങി കരയുന്ന വൈഗയേ കാണെ കെവിന് ചിരി പൊട്ടി.. ""സേറയേ തള്ളിയിട്ട ആ ക്രൂരത്തി വൈഗ തന്നെ ആണോ ഇത്.."" അവൾക്ക് കേൾക്കാൻ പാകത്തിൽ കുലുങ്ങി ചിരിച്ചു കൊണ്ട് കെവിൻ ചോദിച്ചതും വൈഗ കുറ്റബോധം നിറഞ്ഞ മങ്ങിയ ചിരിയോടെ അവനിൽ നിന്ന് അകന്നു നിന്നു..

""സോറി.. "" താൻ ഇത്രയും നേരം അവന്റെ നെഞ്ചിൽ കിടന്നു കരയുകയായിരുന്നു എന്ന് ഓർക്കേ അവളിൽ ഒരു അവജ്ഞ രൂപപ്പെട്ടു . പതിയെ തല താഴ്ത്തി അവൾ പറഞ്ഞു.. ""എന്തിന്..? "" ""അത് പിന്നേ പെട്ടന്ന് അറിയാതെ കെട്ടിപ്പിടിച്ചതാ.. "" തല ചൊറിഞ്ഞു കൊണ്ട് വൈഗ അവന്റെ മുഖത്തു നോക്കാതെ തന്നെ മറുപടി നൽകിയതും കെവിൻ തലയാട്ടി ചിരിച്ചു.. ""ശെരി.. ശെരി.. ഇനിയും ഇവിടെ നിന്നാൽ ശെരി ആവത്തില്ല.. ആ മുതലിനെ വേഗം ഹോസ്പിറ്റൽ എത്തിക്കണം.. വാ.. "" ____❤️ കണ്ണിലേക്കു സൂര്യന്റെ വെളിച്ചം കുത്തി കയറിയതും കണ്ണ് ചിമ്മി കൊണ്ട് സേറ ഒന്നുടെ മുകളിലേക്ക് ഏങ്ങി കൊണ്ട് ആ വെളിച്ചത്തിൽ നിന്ന് മറയാൻ എന്ന പോൽ അടുത്തു കിടക്കുന്ന ജോയുടെ കഴുത്തിലേക്ക് മുഖം ചേർത്തു വെച്ചു കിടന്നു.. സേറയുടെ അധരത്തിന്റെ തണുപ്പ് കഴുത്തിൽ തട്ടിയതും ജോ പതിയെ കണ്ണ് തുറന്നു.. തന്റെ നെഞ്ചിൽ കൈ ചുരുട്ടി വെച്ചു കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടക്കുന്ന അവളെ കാണെ ജോയുടെ കണ്ണ് ഒന്ന് മിഴിഞ്ഞു.. അത് പതിയെ കുസൃതിയിലേക്ക് വഴി മാറിയതും കുഞ്ഞ് കള്ളച്ചിരിയോടെ തന്നെ സേറയുടെ കഴുത്തിലേക്ക് ജോയും മുഖം ചേർത്തതും അവന്റെ താടി രോമങ്ങൾ ഇക്കിളി കൂട്ടിയതിന്റെ ഫലമായി ഒന്ന് പൊള്ളി പിടഞ്ഞ സേറ മിഴികൾ വലിച്ചു തുറന്നു..

കണ്ണ് തുറന്നതും ആദ്യം കണ്ടത് ജോയുടെ കഴുത്ത് ആയിരുന്നു.. എന്നാൽ അവന്റെ മുഖം തന്റെ കഴുത്തിൽ ആണെന്ന് അറിയവേ അവളിൽ ഞെട്ടൽ ഉളവാക്കി.. അവളെ കണ്ണ് പുറത്തേക്ക് തുറിച്ചു..ജോയുടെ കഴുത്തിൽ നിന്ന് മുഖം അടർത്തി മാറ്റി കൊണ്ട് സേറ അവനെ നോക്കിയതും തന്നെ കള്ളചിരിയോടെ നോക്കുന്ന ജോയേ കണ്ട് പല്ല് മുഴുക്കെ കാണിച്ചു ഇളിച്ചു കൊണ്ട് അവൾ അവിടുന്ന് എഴുനേൽറ്റ് പോവാൻ തുനിഞ്ഞതും ജോ അവളെ കൈതണ്ടയിൽ പിടുത്തം ഇട്ടു കൊണ്ട് ബെഡിലേക്ക് വലിച്ചിട്ടു.. അവന്റെ വലിയിൽ കിറു കൃത്യമായി തന്നെ സേറ ജോയുടെ നെഞ്ചിൽ പോയി വീണു..തന്റെ പ്ലാൻ മൊത്തം ഫ്ലോപ്പ് ആയ മട്ടിൽ സേറ നാക്ക് കടിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ നിന്ന് ഊരി പോരാൻ നോക്കി.. പിന്നേം ജോ പിടിച്ചു വെച്ചതും സേറ ചുണ്ട് പിളർത്തി.. ""പല്ല് തേച്ചിട്ട് ഇല്ല ഇച്ചായാ.. 😁"" ഇളിച്ചോണ്ട് സേറ പറഞ്ഞതും ഉള്ള മൂഡ് ഒക്കെ എങ്ങോട്ടാ പോയി മറഞ്ഞ ജോ പല്ല് കടിച്ചു കൊണ്ട് അവളെ കവിളിൽ ദന്തങ്ങൾ ആഴ്ത്തി.. അവന്റെ കടിയിൽ സുഖം ഉള്ളൊരു നോവ് അനുഭവപ്പെട്ടതും സേറ കണ്ണ് ഇറുക്കി അടച്ചു അത് ആസ്വദിച്ചു.. കവിളിൽ നിന്ന് പല്ലുകൾ മാറ്റി കൊണ്ട് ജോ കണ്ണും അടച്ചു കുഞ്ഞ് ചിരിയോടെ കിടക്കുന്ന സേറയേ എത്ര നേരം എന്നില്ലാതെ നോക്കി നിന്നു..

അവന്റെ മിഴികൾ അവളെ ചെഞ്ചുണ്ടിൽ തങ്ങി നിന്നതും ചുണ്ടിൽ ഊറിയ കുസൃതിയോടെ സേറയുടെ അധരത്തിലേക്ക് ജോ അതിന്റെ ഇണയിലേക്ക് ചേർത്തു വെച്ചു..വേദനിപ്പിക്കാതെ വിധം പതിയെ പതിയെ ആയി അവൻ അതിന്റെ ഇണയെ നുകർന്നു കൊണ്ടിരുന്നു.. ഒന്ന് പൊള്ളി പിടഞ്ഞു പോയ സേറ അവനെ അധികം തടയാൻ നിൽക്കാതെ വഴങ്ങി കൊടുത്തു..അവളുടെ കൈകൾ അവന്റെ തിങ്ങിയ മുടിയിൽ കൊരുത്തു പിടിച്ചു.. കാലിന്റെ തള്ളവിരലിൽ ഒന്ന് ഏങ്ങിയ സേറ അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്നു കൊണ്ട് ആ പ്രണയചുംബനം ആസ്വദിച്ചു.. ചുംബനത്തിന്റെ ആവേശം കൂടിയതും ജോയുടെ കൈകൾ കുസൃതി കാണിച്ചു കൊണ്ട് സേറയുടെ അണിവയറിലേക്ക് തെന്നി നീങ്ങി.. _____❤️ ഹോസ്പിറ്റൽ ബെഡിൽ ഡ്രിപ് ഇട്ടു മയങ്ങി കിടക്കുന്ന വൈശാഖ്നെ നോക്കി വൈഗ നെടുവീർപ്പ് ഇട്ടു.. ശേഷം പതിയെ കെവിനെ തല ചെരിച്ചു നോക്കി.. പുള്ളി ഫോണിൽ നോക്കി ഇരിക്കുകയാണെന്ന് കാണെ അവൾ മുഖം വെട്ടിച്ചു.. ""ഇനി എന്താ പ്ലാൻ.. "" വൈഗയുടെ നോട്ടം ഒരു മിന്നായം പോലെ ഒളിക്കണ്ണാൽ കണ്ട കെവിൻ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു കൊണ്ട് മൂരി നിവർത്തി കൊണ്ട് ചോദിച്ചു.. അവന്റെ ചോദ്യം കേട്ട് വൈഗ ഒന്ന് പുഞ്ചിരിച്ചു..

""എന്ത് പ്ലാൻ.. സേറയുടെ കാൽ പിടിച്ചു മാപ്പ് പറയണം.. ഈ പാപിയോട് പൊറുക്കാൻ പറയണം.. പൊറുത്തു തന്നില്ലെങ്കിൽ കുറ്റബോധം കൊണ്ട് നീറി നീറി ജീവിതാവസാനം വരെ കഴിയാം.. അത്ര തന്നെ.. "" വൈഗയുടെ മങ്ങിയ ചിരിയോടെ ഉള്ള പറച്ചിൽ കെവിനിൽ വല്ലാത്തൊരു ഉന്മേഷം വരുത്തി.. *ഒരു മനുഷ്യൻ നന്നാവാനും ചീത്തയാവാനും ഒരു നിമിഷം മതി എന്നതിന് ഉള്ള തെളിവ് ആണ് ഇത്.. പകയും വിദേഷവും പ്രതികാരവും മനസ്സിൽ നിറച്ചു നടന്നിരുന്ന ആ പെണ്ണിൽ എത്ര പെട്ടന്ന് ആണ് മാറ്റം സംഭവിച്ചത്.. ചിലപ്പോൾ കർത്താവിന്റെ നിയോഗം ആവാം.. * ഓരോന്നും മനസ്സിൽ മൊഴിഞ്ഞു കൊണ്ട് കെവിൻ തല ചെരിച്ചു വൈശാഖ്നെ നോക്കി.. ""പാവം.. ഒരുത്തിയെ കെട്ടാൻ പോലും ഭാഗ്യം ഇല്ലാ🤭എന്റെ ജോ നീ ഒരു പ്രസഹനം ആണെടാ.. .. "" സഹതാപം നിറഞ്ഞ നെടുവീർപ്പ് ഇട്ടു കൊണ്ട് ഉള്ളിൽ പൊട്ടുന്ന ചിരിയേ അടക്കി അവൻ ആരോടെന്നില്ലാതെ പറഞ്ഞു.. അത് കേട്ട് വൈഗയും അറിയാതെ ചിരിച്ചു പോയി.. ____❤️ ചുംബനത്തിന്റെ കെട്ട് അടങ്ങിയതും ജോ അവളിൽ നിന്ന് അകന്നു നിന്നു.. അവനിൽ ഒരു കുഞ്ഞ് കള്ളച്ചിരി മൊട്ടിട്ടു.. ഒരു കിതപ്പോടെ സേറ ജോയുടെ നോട്ടം താങ്ങാൻ വയ്യാതെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി..അവളുടെ അധരങ്ങളിൽ നാണം കലർന്ന ചിരി വിടർന്നു.. ആ കവിളിണകളിലെ ചുവപ്പ് രാശിക്ക് ഒന്നുടെ ചുവപ്പ് ഏറി........ .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story